1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
16
Tuesday

തീവ്രമായി ഒരു കാര്യം ആഗ്രഹിച്ചാൽ അത് സാധിച്ചുതരാൻ പ്രപഞ്ചം ഒപ്പം നിൽക്കും; അങ്ങനെ കദനങ്ങളുടെ കനലാഴികൾ താണ്ടി സ്വപ്നം വിളയിച്ച കഥ; സിനിമയെന്ന സ്വപ്നതീരത്തേയ്ക്ക് കടൽദൂരം താണ്ടിയ രതീഷ് രാജുവിന്റെ മൂന്നാംപ്രളയം! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

June 20, 2019 | 07:10 PM IST | Permalinkതീവ്രമായി ഒരു കാര്യം ആഗ്രഹിച്ചാൽ അത് സാധിച്ചുതരാൻ പ്രപഞ്ചം ഒപ്പം നിൽക്കും; അങ്ങനെ കദനങ്ങളുടെ കനലാഴികൾ താണ്ടി സ്വപ്നം വിളയിച്ച കഥ; സിനിമയെന്ന സ്വപ്നതീരത്തേയ്ക്ക് കടൽദൂരം താണ്ടിയ രതീഷ് രാജുവിന്റെ മൂന്നാംപ്രളയം! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവ്വതി പ്രഭീഷ്

സിനിമയെന്ന സ്വപ്നം സഫലീകരിക്കാൻ ജീവിതമെന്ന യാഥാർഥ്യത്തോട് തെല്ലും അക്ഷീണിതനാവാതെ പൊരുതി വിജയം കൈവരിക്കുന്നരുടെ സ്വപ്നസാക്ഷാത്കാരമാണ് ഓരോ വെള്ളിയാഴ്ചകളിലും സിനിമ കൊട്ടകകളെ അലങ്കരിക്കുന്നത്. അഭ്രപാളികളുടെ അകലാപാടങ്ങളിൽ വിതയ്ക്കുന്ന അവരുടെ സ്വപ്നങ്ങൾക്ക് ഏറെയും പറയാനുള്ളത് അവഹേളനങ്ങളുടെയും അപഹാസ്യത്തിന്റെയും അപമാനങ്ങളുടെയും കഥകളാണ്.രതീഷ് രാജുവെന്ന ഈ നവാഗതസംവിധായകനും പറയാനുണ്ട് അത്തരത്തിലൊരു കദനങ്ങളുടെ കനലാഴികൾ താണ്ടി സ്വപ്നം വിളയിച്ച കഥ.നാം തീവ്രമായി ഒരു കാര്യ ആഗ്രഹിച്ചാൽ അത് സാധിച്ചുതരാൻ പ്രപഞ്ചം ഒപ്പം നിൽക്കും.ലോക പ്രശസ്ത നോവലിസ്റ്റ് പൗലോ കൊയ് ലോയുടെ പ്രസിദ്ധമായ ആൽക്കെമിസ്റ്റ് എന്ന നോവലിലെ വാക്കുകളാണിത്.പറയുന്നത് ക്ലീഷേയാണെങ്കിലും ഈ ഡയലോഗ് ഇവിടെ ഈ ചെറുപ്പക്കാരന്റെ സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടി ഉപയോഗിച്ചില്ലെങ്കിൽ പിന്നെ വേറെ എവിടെ ഉപയോഗിക്കാനാണ്?

ചെറുപ്പം മുതലേ സിനിമയിലേക്കൊരു വഴി തേടിയ ഒരു നാട്ടിൻപ്പുറത്തുക്കാരനായ പാവം ചെറുപ്പക്കാരനു അവന്റെ സ്വപ്നത്തിനു ചിറകുവയ്‌പ്പിക്കാനായി താണ്ടേണ്ടി വന്നത് കൂർത്ത കല്ലും മുള്ളും നിറഞ്ഞ സഹനത്തിന്റെ പാതകളായിരുന്നു.പയ്യന്നൂരിലെ ചെറുപുഴയെന്ന കൊച്ചുഗ്രാമത്തിലെ കടുമേനിയെന്ന സ്ഥലത്ത് ജനിച്ചുവളർന്ന രതീഷ് രാജുവിന്റെ പ്രതിഭ തഴച്ചു വളർന്ന സൈകതഭൂമിക അവന്റെ ബാല്യവും ആ നാട്ടിൻപ്പുറവും തന്നെയായിരുന്നു.അവന്റെ ആത്മകഥയായ ആത്മരതിയുടെ അവശേഷിപ്പുകൾ മുഖംമൂടിയില്ലാത്ത,നാട്യങ്ങളില്ലാത്ത തുറന്ന നാടൻഭാഷയിൽ നമ്മോടു സംവദിച്ചതും ആ കൊച്ചുനാട്ടിലൂടെ ,വഴികളിലൂടെ നടന്നുപോയ ഒരുവന്റെ അവശേഷിപ്പ് ബാക്കിവയ്ക്കാൻ വെമ്പുന്ന മനസ്സിന്റെ പ്രതിഫലനങ്ങളാണ്.കലാഭവൻ മണി സേവനസമിതി ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ 2017 ലെ കലാഭവൻ മണി മെമോറിയൽ അവാർഡിനു അർഹമായ കൃതി കൂടെയാണ് ആത്മരതിയുടെ അവശേഷിപ്പുകൾ.

തന്റെ ആത്മാവും ശരീരവും ഏതൊക്കെയോ തരത്തിൽ ഒരു കലാകാരന്റെ ആത്മാവും ശരീരവുമാണെന്ന് കക്ഷിക്ക് കൗമാരത്തുടക്കത്തിലേ അറിയാമായിരുന്നു. അതിന്റെ ബഹിർസ്ഫുരണമായി ആ ചെറുപ്പക്കാരനിൽ ഉടലെടുത്തത് എഴുത്തായിരുന്നു.പിന്നീട് എഴുത്തിന്റെ വഴികളിലൂടെ തിരക്കഥാകൃത്തായി.പിഗ്മാലിയനെന്ന ഷോർട്ട്ഫിലിമിന്റെ കഥയും തിരക്കഥയുമെഴുതാൻ അവസരം കിട്ടിയപ്പോൾ അത് അവനിലെ സംവിധായകനിലേയ്ക്കുള്ള ആദ്യ പടവുകൂടിയായിരുന്നു. കുടുംബം പുലർത്താൻ മറ്റൊരു തൊഴിൽ അനിവാര്യമായിരുന്നിട്ടും സിനിമയെ ഉപേക്ഷിക്കാൻ കഴിയാത്ത മനസ്സുമായി അവൻ നടന്നു.

അതിനു കൂട്ടായി,അവന്റെ സ്വപ്നങ്ങളുടെ ചില്ലിനു താങ്ങായും തണലായും കൂടെ അച്ഛനുമമ്മയും നിന്നപ്പോൾ കൃത്യമായ സിനിമ പാരമ്പര്യമോ ഗുരുസ്ഥാനീയരുടെ പേരുകളോ അവകാശപ്പെടാനില്ലാത്ത രതീഷ് രാജുവെന്ന ചെറുപ്പക്കാരൻ ഒടുവിൽ സിനിമയിൽത്തന്നെ എത്തിച്ചേർന്നു.സിനിമയെന്ന ലക്ഷ്യത്തിലെത്താൻ ആ ചെറുപ്പക്കാരൻ താണ്ടിയ വഴികളും പൊരുതിയ പോരാട്ടവും ലക്ഷ്യത്തിലേയ്ക്കുള്ള ഒരുവന്റെ അതിജീവനമായതിനാലാവാം അവന്റെ ആദ്യചിത്രം മൂന്നാംപ്രളയത്തിന്റെ പ്രമേയവും ഒരു പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും നേർസാക്ഷ്യമായത്. ഓർക്കാനിഷ്ടപ്പെടാത്ത ഒത്തിരി ദുരനുഭവങ്ങളിലൂടെ കടന്നാണ് ഈ യുവാവ് സംവിധായകൻ എന്ന സ്വപ്നത്തിലേക്ക് നടന്നടുത്തത്.അതുകൊണ്ടു തന്നെയാവാം നമ്മളാരും ഓർക്കാനിഷ്ടപ്പെടാത്ത കഴിഞ്ഞകാല ദുരനുഭവമായ പ്രളയത്തെ തന്നെ ഈ ചെറുപ്പക്കാരൻ തെരഞ്ഞെടുത്തതും.

കേരളക്കരയെയാകെ ഭയത്തിന്റെയും ആശങ്കയുടെയും മുൾമുനയിൽ നിർത്തിയ ആ പ്രളയകാലത്തിനു ഒരു വർഷം തികയുന്ന വേളയിൽ ഭീതിതമായ ആ നാളുകളുടെ ചലച്ചിത്രഭാഷ്യമായ മൂന്നാം പ്രളയം ആ വിപത്തിനെ ഒരു ജനത ഒറ്റക്കെട്ടായി നേരിട്ട ചങ്കുറപ്പിന്റെയും ഒപ്പം അതിന്റെ ഇരയായ മനുഷ്യരുടെയും അവരുടെ കരളുറപ്പിന്റെയും അതിജീവനത്തിന്റെയും നേർക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാണെന്ന് പറയുന്നു സംവിധായകൻ രതീഷ്.പ്രളയമെന്നത് നമ്മൾ നേരിട്ട ഇതിന്റെ ഭീകരതയെക്കാൾ ഉപരി ഒരു അതിജീവനത്തിന്റെ കഥ കൂടിയാണ് നമ്മൾ മലയാളികൾക്ക്.ഒരു മഹാവിപത്തിനു മുന്നിൽ സമന്മാരായ മനുഷ്യരെ നമ്മൾ കണ്ടത് പ്രളയക്കാലത്തായിരുന്നു.

ഒരു ജനതയുടെ ഒരുമയായിരുന്നു അന്നവിടെ നമ്മൾ കണ്ടത്.ആ കാഴ്ചയും പ്രളയക്യാമ്പുകളിലെ അനുഭവവുമാണ് രതീഷ് രാജുവെന്ന യുവാവിനു സിനിമയാക്കാനുള്ള പ്രചോദനം നല്കിയത്.അയാളിലെ സിനിമാക്കാരൻ അവിടെ കണ്ടത് ഒരു പറ്റം നായകന്മാരെയും അവരൊരുമിച്ചു നേരിടുന്ന പ്രളയമെന്ന വില്ലനെയുമായിരുന്നു. സോഷ്യലിസം ദുരന്തത്തിനു മുന്നിലെങ്കിലും സാധ്യമാകുന്ന വ്യവസ്ഥ കണ്ട അയാളിലെ സംവിധായകൻ മൂന്നാംപ്രളയമെന്ന മനുഷ്യരെ വിശ്വാസത്തിലെടുക്കുന്ന സന്ദർഭങ്ങളെ കൂട്ടിയിണക്കുന്ന സിനിമയെടുക്കാൻ തീരുമാനിക്കുകയായിരുന്നു.അയാളിലെ എഴുത്തുകാരനിലെ മറ്റൊരു ആത്മരതി കൂടിയാണാ തീരുമാനം.

പ്രളയത്തെ നേരിട്ടും അല്ലാതെയും അറിഞ്ഞവരുടെ അനുഭവങ്ങളിലൂടെയാണ് തിരക്കഥ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 15, 16, 17 എന്നീ ദിവസങ്ങളിൽ കുട്ടനാട് കൈനകരിയിലുള്ള ആളുകളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. പ്രളയ സമയത്തെ രണ്ട് രാത്രികളിലും ഒരു പകലിലുമായി നടക്കുന്ന കഥയാണിത്. അഭിനേതാക്കളിൽ ഏറിയ പങ്കും പുതുമുഖങ്ങളും പ്രളയം ജീവിതത്തിൽ നേരിട്ടവരുമാണ്.ചിത്രത്തിൽ വേഷമിട്ടിട്ടുള്ള ഒന്നരവയസ്സുള്ള കുഞ്ഞ് മുതൽ എഴുപത്തിരണ്ടു വയസ്സുള്ള അഭിനേതാവ് വരെ തിരശ്ശീലയിലൂടെ സംവദിക്കുന്നത് മഹാപ്രളയത്തിന്റെ വൈകാരികമുഹൂർത്തങ്ങളാണ്..

കുട്ടനാടും പരിസരപ്രദേശങ്ങളിലും വച്ച് ചിത്രീകരിച്ച ഈ ചിത്രം പറയുന്നത് പ്രളയം ഒരുകൂട്ടം മനുഷ്യരുടെ ജീവിതത്തിലുണ്ടാക്കിയ വൈകാരികസംഘർഷങ്ങളെക്കുറിച്ചാണ്.ചിലർക്ക് പ്രളയം പ്രണയമാകുമ്പോൾ ചിലരുടെ ജീവിതത്തിലത് പ്രതികാരമാകുന്നു.ഈ കഥയിലെ ഓരോ മനുഷ്യനും അവന്റെ വൈകാരികപരിസരത്തിൽ പ്രളയം ഒരു കഥാപാത്രമായി മാറുന്നുണ്ട്.ഭയത്തിന്റെ,ആകുലതയുടെ,പ്രതീക്ഷയുടെ,പോരാട്ടത്തിന്റെ,അതിജീവനത്തിന്റെ വൈകാരികമുഹൂർത്തങ്ങളാണ് ഈ ചിത്രം തുറന്നുകാട്ടുന്നത്.ചിത്രത്തിന്റെ ക്ലൈമാക്‌സ് കല്ലാർക്കുട്ടി ഡാമിലാണ് ചിത്രീകരിച്ചത്.സംവിധായകനു ഏറ്റവും സംതൃപ്തി നല്കിയതും ക്ലൈമാക്‌സ് രംഗങ്ങളുടെ ചിത്രീകരണമാണ്.

അഷ്‌ക്കർ സൗദാൻ നായകനാവുന്ന ചിത്രത്തിൽ സായ്കുമാർ, അനിൽ മുരളി, അരിസ്റ്റോ സുരേഷ്, കൂക്കിൾ രാഘവൻ, സദാനന്ദൻ ചേപ്പറമ്പ്, സനൂജ സോമനാഥ്, ബിന്ദു പണിക്കർ, സാന്ദ്ര നായർ, കുളപ്പുളി ലീല, ബേസിൽ മാത്യു, അനീഷ് ആനന്ദ്, അനിൽ ഭാസ്‌കർ, മഞ്ജു സുഭാഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ചിത്രത്തിൽ റസാഖ് കുന്നത്ത് ഛായാഗ്രഹണം നിർവഹിക്കുമ്പോൾ സംഗീത സംവിധാനം രഘുപതിയാണ്. ചിത്രസംയോജനം ഗ്രെയ്‌സണും മേക്കപ്പ് ലാൽ കരമനയും നിർവഹിക്കും. ചീഫ് അസോസിയേറ്റ് അനീഷ് കാട്ടിക്കോയും പ്രൊഡക്ഷൻ കൺട്രോളർ പ്രകാശ് തിരുവല്ലയുമാണ്.

നമ്മൾ കണ്ടതും അനുഭവിച്ചതുമായ ജീവിതത്തിന്റെ അടയാളമായ മൂന്നാംപ്രളയം ജൂൺ അവസാന വാരമോ ജൂലൈ ആദ്യ വാരമോ പ്രദർശനത്തിനെത്തുമ്പോൾ അത് ഒരുപാടുപേരുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ കഥകൾ കൂടി പറയാതെ പറയും.സിനിമയെ വല്ലാതെ സ്‌നേഹിച്ച ഒരു സംവിധായകന്റെ, സിനിമയെ അന്നമായി കാണുന്ന അഷ്‌ക്കറെന്ന യുവനടന്റെ നായകവേഷത്തിന്റെ,അറുപതോളം പുതുമുഖങ്ങളുടെ സിനിമാപ്രവേശത്തിന്റെ ,വില്വനെന്ന എഴുത്തുകാരന്റെ മൂർച്ചയുള്ള തൂലികയുടെ ,ഒരു നവാഗതസംവിധായകനെ വിശ്വസിച്ച ദേവസ്യ കുര്യാക്കോസെന്ന നിർമ്മാതാവിന്റെ മൊത്തം സ്വപ്നങ്ങളുടെ ആകെ തുകയാണ് മൂന്നാംപ്രളയം.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കന്യാസ്ത്രീ മഠത്തിലേക്ക് കൊണ്ടു പോകാമെന്ന് വിശ്വസിപ്പിച്ച് 12കാരിയെ ബൈക്കിൽ കയറ്റിയത് അമ്മ വീട്ടിൽ ഇല്ലാത്തപ്പോൾ; മാസമുറയെ കുറിച്ച് ചോദിച്ച് ചർച്ച അശ്ലീലത്തിലെത്തി; ജനനേന്ദ്രീയം ഉരസിയും കപ്യാരുടെ കാമകേളി; പള്ളിയിൽ പോകാൻ മടിച്ച അനുജത്തിയോട് കാര്യങ്ങൾ ചോദിച്ച സഹോദരി കേട്ടത് ഞെട്ടിക്കുന്ന ക്രൂരത; ചൈൽഡ് ലൈനും പൊലീസും എത്തിയപ്പോൾ നാട്ടിൽ നിന്ന് മുങ്ങി പോളും; കപ്യാരായ ബോട്ട് മേസ്തിരിയുടെ കഥ കേട്ട് ഞെട്ടി വിശ്വാസികൾ
എസ് എഫ് ഐ ക്കാരിയല്ല.. ഡി വൈ എഫ് ഐ ക്കാരിയുമല്ല; യൂണിവേഴ്‌സിറ്റി വിഷയം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നവരുടെയും വിലപിക്കുന്നവരുടേയും ലക്ഷ്യം സമാധാനം മാത്രം വിടരുന്ന 'സുന്ദരസുരഭിലഭൂമി'യായി ക്യാംപസുകളെ മാറ്റിയെടുക്കലാണെന്നു വിശ്വസിക്കാൻ തൽക്കാലം സൗകര്യമില്ലെന്ന് ദീപാ നിശാന്ത്; അയ്യേ... എന്ന് കമന്റിട്ട് ഹരീഷ് വാസുദേവ്; എന്തേ ഹരീഷേ ചാണകം ചവിട്ടിയോ? എന്ന ചോദ്യവുമായി ടീച്ചറും; ദീപാ നിശാന്തിന്റെ പോസ്റ്റിൽ നിറയുന്നത് വിമർശനങ്ങൾ തന്നെ
മരണ വീട്ടിലേക്കുള്ള യാത്രയിൽ പോലും ശിഷ്യന് മുസ്ലിം പണ്ഡിതന്റെ പ്രകൃതി വിരുദ്ധ പീഡനം; സ്വവർഗ രതി നടത്തിയപ്പോൾ മൂത്രസംബന്ധമായ അസുഖം മാറി എന്ന് പറയുന്നവർ എന്തറിഞ്ഞിട്ടാണ്? മുസ്ലിംങ്ങൾ ഏറ്റവും ചീത്തപ്പേര് കേൾക്കുന്നത് തീവ്രവാദത്തിനും പ്രകൃതി വിരുദ്ധത്തിനും; മുസ്ലിംമത നേതാക്കൾക്കും പണ്ഡിതർക്കും എതിരെയുള്ള ആരോപണമല്ല വസ്തുതയാണ്; പൊതുപ്രവർത്തകൻ ജിഷാൻ മാഹിയുടെ ഫേസ്‌ബുക്ക് വീഡിയോ വൈറൽ
അസോസിയേഷൻ സെക്രട്ടറി പദവിയിൽ എത്തിയത് തെരഞ്ഞെടുപ്പിൽ മത്സരിച്ചല്ല; അത് വന്ന് ചേർന്ന ഉത്തരവാദിത്തം; സൈബർ സഖാക്കൾ നടത്തുന്നത് കോളേജ് മാഗസീനിലെ രാഷ്ട്രീയമില്ലാത്ത പദവിക്ക് നൽകിയ ഫോട്ടോ ഉയർത്തിയുള്ള അപവാദ പ്രചരണം; രാഷ്ട്രീയ പ്രവർത്തനം നടത്തിയെങ്കിൽ വെല്ലുവിളിക്കാൻ അത്രമാത്രം മണ്ടനാണോ ഞാൻ? സഖാക്കൾ പ്രചരിപ്പിക്കുന്ന ഫോട്ടോയുടെ പിന്നിലെ സത്യം മറുനാടനോട് വെളിപ്പെടുത്തി വിനു വി ജോൺ: ഏഷ്യാനെറ്റ് അവതാരകനെ കെ.എസ്.യുക്കാരനാക്കുന്ന മറ്റൊരു ഗൂഢാലോചന കൂടി പൊളിയുമ്പോൾ
കേരളവും തമിഴ്‌നാടും പിടിക്കാതെ യാത്ര പൂർണ്ണമാകില്ല; ബിജെപിയിലെ രണ്ടാമനായി എഞ്ചിനീയർ എത്തുമ്പോൾ ഉറക്കം നഷ്ടമാകുന്നത് മടിയന്മാരായ നേതാക്കൾക്ക്; നൽകുന്നത് വാചകമടി മാത്രം പോരെന്നും റിസൽട്ട് കൂടിയേ തീരൂവെന്നുമുള്ള ശക്തമായ സന്ദേശം; കെമിക്കൽ എഞ്ചിനീയറുടെ ആദ്യ ദൗത്യം കേരളത്തിലെ പാർട്ടിയിലെ ഗ്രൂപ്പിസം ഇല്ലായ്മ ചെയ്യൽ; പുനഃസംഘടന ഉടനെന്നും സൂചന; ആർ എസ് എസിനും അമിത് ഷായ്ക്കും ഇടയിൽ പാലമായെത്തുന്ന ബി എൽ സന്തോഷ് കേരളത്തിലെ നേതൃത്വത്തെ അടുത്തറിയുന്ന പ്രചാരകൻ
ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട യുവാവിനെ യുവതി ലൈംഗികബന്ധത്തിന് ക്ഷണിച്ചത് സ്വന്തം വീട്ടിലേക്ക്; ഗർഭനിരോധന ഉപയോഗിക്കണം എന്ന നിബന്ധനയിൽ തുടങ്ങിയ ലൈംഗിക വേഴ്‌ച്ചയിൽ താൻ ചതിക്കപ്പെട്ടത് യുവതി അറിഞ്ഞത് എല്ലാം കഴിഞ്ഞ ശേഷം; വഞ്ചന സഹിക്കാനാകാതെ കോടതിയെ സമീപിച്ച യുവതി നേടിയെടുത്തത് വാക്ക് പാലിക്കാത്ത ലൈംഗിക വേഴ്‌ച്ചയെ കണക്കാക്കുക ലൈംഗിക അതിക്രമമായി എന്ന സുപ്രധാന വിധി
നമ്പി നാരായണനെ പീഡിപ്പിച്ച ചാരക്കേസ് സൃഷ്ടിച്ചത് സിഐഐ ചാരനായിരുന്ന മുൻ ഐബി ഉദ്യോഗസ്ഥൻ; ഐഎസ് ആർഒ ശാസ്ത്രജ്ഞനെ കേസിൽ കുടുക്കിയത് ഇന്ത്യയുടെ മുഖം അന്താരാഷ്ട്രതലത്തിൽ വികൃതമാക്കാൻ; കൊടുംപാതകം ചെയ്ത രത്തൻ സെയ്ഗാൾ ഇന്ന് അമേരിക്കയിൽ സുരക്ഷിതൻ; രക്ഷപ്പെടാൻ അനുവദിച്ചത് കോൺഗ്രസ് എന്നും മുൻ റോ ഉദ്യോഗസ്ഥൻ; സൂദിന്റെ വെളിപ്പെടുത്തലുകൾ വിരൽ ചൂണ്ടുന്നത് നമ്പി നാരായണനെ കുടുക്കിയ അന്താരാഷ്ട്ര ഗൂഢാലോചന
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കരഞ്ഞു കലങ്ങിയ കണ്ണുമായി മകനുമൊത്ത് രാത്രി തന്നെ നളന്ദയിൽ എത്തിയ എംഎൽഎ; ഭർതൃമാതാവിനെ ആശ്വസിപ്പിച്ച് ഉറക്കമിളച്ചിരിക്കൽ; സാന്ത്വനിപ്പിക്കാൻ ഓടി എത്തിയവരിൽ മന്ത്രി സുധാകരനും; ചടങ്ങുകൾക്കായി മൃതദേഹമെടുത്തപ്പോൾ നിറ കണ്ണുകളോടെ പ്രതിഭാ ഹരിയുടെ വിതുമ്പൽ; പൊട്ടിക്കരഞ്ഞുകൊണ്ട് അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തി മകൻ കനിവും; ഒളിച്ചോട്ടത്തിന് ആത്മഹത്യാ വഴി തേടിയ ഹരിക്ക് തകഴി നൽകിയത് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
ജോലിക്ക് കയറുമ്പോൾ പിഴിഞ്ഞെടുക്കാൻ ക്യൂ നിന്ന് കമ്പനികൾ; സ്വപ്‌ന ശമ്പളമെങ്കിലും സീനിയോരിറ്റി വർദ്ധിക്കുമ്പോൾ അവസരങ്ങൾ കുറയും; 'ക്രെഡിറ്റ് കാർഡ്' ലൈഫിലേക്ക് നീങ്ങുമ്പോൾ അപ്രതീക്ഷിത പിരിച്ചുവിടലിൽ എല്ലാം തകരും; ദിവസവും മാറുന്ന ടെക്‌നോളജി അപ്‌ഡേറ്റ് ചെയ്തില്ലെങ്കിലും ജോലി തെറിക്കും; സർവൈവ് ദി ഫിറ്റസ്റ്റ് തിയറി മാനദണ്ഡമാക്കി മിക്ക ഐടി കമ്പനികളും; ജോലിത്തിരക്കിൽ താളം തെറ്റി കുടുംബ ജീവിതവും; പിരിമുറുക്കങ്ങൾ താങ്ങാനാവാതെ ആത്മഹത്യയിൽ അഭയം തേടുന്ന ടെക്കികളുടെ എണ്ണം കൂടുന്നു
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
കടമായി നൽകിയ ഒന്നേമുക്കാൽ ലക്ഷം തിരിച്ചു വാങ്ങാതെ നിർബന്ധിച്ചത് കല്യാണം കഴിക്കാൻ; കാശ് അക്കൗണ്ടിലിട്ടിപ്പോൾ തിരിച്ചും അക്കൗണ്ടിലേക്ക് തന്നെ ഇട്ടു; ഭർത്താവിനേയും കുട്ടികളേയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി; കുടുംബത്തിനൊപ്പം ഉറച്ചു നിൽക്കുന്ന പൊലീസുകാരിയുടെ ഉറച്ച മനസ്സ് ക്രൂരതയുടെ കനൽ ആളിക്കത്തിച്ചു; മുമ്പും കൊല്ലാൻ ശ്രമിച്ചു; ശല്യം അതിരുവിട്ടപ്പോൾ വള്ളിക്കുന്നം എസ് ഐയെ എല്ലാം അറിയിച്ചത് മൂന്ന് മാസം മുമ്പ്; സൗമ്യയെ ചുട്ടെരിച്ച അജാസിന്റെ പകയുടെ ചുരുൾ അഴിയുമ്പോൾ