1 usd = 71.30 inr 1 gbp = 93.66 inr 1 eur = 78.85 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.84 inr

Dec / 2019
09
Monday

കേരളമെന്നു കേട്ടാലഭിമാനപൂരിതമാകണം അന്തരംഗ; ജി.എൻ.പി.സിയെന്നു കേട്ടാലൊഴുകണം സിരകളിൽ സാഹോദര്യത്തിൻ ലഹരി! ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ജനമനസ്സുകളിൽ നിറഞ്ഞു പെയ്യുമ്പോൾ!

August 14, 2019 | 09:08 PM IST | Permalinkകേരളമെന്നു കേട്ടാലഭിമാനപൂരിതമാകണം അന്തരംഗ; ജി.എൻ.പി.സിയെന്നു കേട്ടാലൊഴുകണം സിരകളിൽ സാഹോദര്യത്തിൻ ലഹരി! ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ജനമനസ്സുകളിൽ നിറഞ്ഞു പെയ്യുമ്പോൾ!

അഞ്ജു പാർവ്വതി പ്രഭീഷ്

മിന്നലുകളോ ഇടിമുഴക്കങ്ങളോ ഇടവേളകളോ ഇല്ലാതെ കുറച്ചുദിവസങ്ങളായി പെയ്തുകൊണ്ടേയിരിക്കുന്ന ഒത്തൊരുമയുടെയും സ്‌നേഹത്തിന്റെയും മഴ നനയണമെന്നുണ്ടെങ്കിൽ നിങ്ങൾക്ക് ജി എൻ പി സി (ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും )യെന്ന 21 ലക്ഷം അംഗങ്ങളുള്ള ഒരു വലിയ നാലുകെട്ടിന്റെ മുറ്റത്തേയ്ക്ക് വരാം. സ്‌നേഹമെന്ന മഴ തുള്ളിക്കൊരുകുടം വച്ച് പെയ്തു വീണതിലൊന്നാണ് ഈ കൂട്ടായ്മ.ആ കൂട്ടായ്മയിലൊരംഗമായതിതാൽ ഞാൻ കണ്ടതറിഞ്ഞതാണ് ആ മഴപ്പെയ്ത്ത്! ആ പെയ്ത്ത് ഇതെഴുതുന്ന ഈ നിമിഷം വരെയും തുടരുകയാണ്. ഇതുവരെയും എത്ര മഴ പെയ്‌തെന്നോ എത്ര പേര് ആ സ്‌നേഹമഴയുടെ തണുപ്പിറ്റുന്ന കരുതൽത്തുള്ളികളനുഭവിച്ചെന്നോ കണക്കു വയ്ക്കാനറിയില്ല.കർക്കിടകത്തിന്റെ മഴയ്‌ക്കൊരു പ്രത്യേകതയുണ്ട്. ആ മഴ പെയ്തുപെയ്ത് വരുമ്പോൾ വെളുത്തുവരും. കറുത്ത മേഘങ്ങളും പെയ്തുപെയ്ത് വെളുക്കും. അവ പിന്നെയും വെളുത്ത് പെയ്തുകൊണ്ടേയിരിക്കും.അതുപോലെ തന്നെയായിരുന്നു ഈ ഗ്രൂപ്പിലെ മഴപ്പെഴ്‌ത്തും! തുടക്കത്തിൽ നടുങ്ങിയും കരഞ്ഞും പെയ്ത മഴയും ആകുലതയുടെ കറുത്ത മഴമേഘങ്ങളും എത്ര പെട്ടെന്നാണ് ഒത്തൊരുമയുടെയും സാഹോദര്യത്തിന്റെയും സഹജീവിസ്‌നേഹത്തിന്റെയും തുള്ളിമണികളായി കോർത്ത് വെളുത്ത മഴയായി തീർന്നത്.

പെയ്തുതുടങ്ങിയത് പാതിരയ്ക്ക് അങ്ങ് തിരുവനന്തപുരത്ത് നിന്നാണ്. അജിത്തെന്ന സാരഥിയുടെ ആ പോസ്റ്റിലുണ്ടായിരുന്നു എല്ലാം. പിന്നെയങ്ങോട്ട് ഒന്നിനുപിറകെ ഒന്നായിട്ട് ആശങ്ക നിറഞ്ഞ സഹായഭ്യർത്ഥന പോസ്റ്റുകൾ. അവയ്‌ക്കെല്ലാം സ്‌നേഹം നിറച്ച,കരുതലുകളിൽ പൊതിഞ്ഞ സമാശ്വസിപ്പിക്കലിന്റെയും കൂടെയുണ്ടെന്നുള്ള ഉറപ്പുകളുടെയും കമന്റുകൾ.ആ കമന്റുകൾ ഒന്നും തന്നെ പാഴ്‌വാക്കുകളായിരുന്നില്ലായെന്നത് പിന്നീട് വന്ന നന്ദിപ്രകടനങ്ങളിലൂടെയുള്ള വ്യക്തമാക്കലുകൾ. ഒപ്പം അംഗങ്ങളുടെ സഹായവാഗ്ദാനങ്ങളുടെ പേമാരിപ്പെയ്ത്ത്! പ്രളയബാധിതരിൽ കുറച്ചാൾക്ക് തങ്ങൾക്കൊപ്പം താമസിക്കാനുള്ള സൗകര്യം ചിലർ വാഗ്ദാനം ചെയ്യുമ്പോൾ പ്രവാസികളിൽ ചില തങ്ങളുടെ നാട്ടിലെ വീടിന്റെ മേൽവിലാസവും ചിത്രവും പോസ്റ്റിട്ടു താമസസൗകര്യത്തിനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്നു. ഒരുപാട് പ്രവാസികൾ നാട്ടിലെ ദുരിതബാധിതർക്കായി റീചാർജ് ചെയ്തുതരാമെന്നു വാഗ്ദാനവും ചെയ്തു കണ്ടു.പക്ഷേ അത്തരത്തിലുള്ള വാഗ്ദാനങ്ങളെ 21 ലക്ഷം അംഗങ്ങളുള്ള കൂട്ടായ്മയിൽ നിന്നും ആരും ദുരുപയോഗം ചെയ്യാൻ മുതിർന്നില്ലായെന്നുള്ളത് ഗ്രൂപ്പിന്റെ വിശ്വാസ്യതയെ അരക്കിട്ടുറപ്പിക്കുന്നു. അവിടെ പോസ്റ്റുകളായും കമന്റുകളായും കണ്ട,ഞാൻ വായിച്ചറിഞ്ഞ സംഭവങ്ങളിലൊക്കെ മനുഷ്യനെ വിശ്വസിക്കാനുള്ള കാരണങ്ങൾ മാത്രമായിരുന്നു.

ഓരോരുത്തർ ഷെയർ ചെയ്ത നന്മയുടെയും സഹവർത്തിത്വത്തിന്റെയും പോസ്റ്റുകൾ എത്ര പേർക്കാവും പ്രചോദനമായിട്ടുണ്ടാവുക? ഓരോ പോസ്റ്റിലെയും പ്രവൃത്തികളും വാഗ്ദാനങ്ങളും എത്ര ആയിരങ്ങളെയാവും മറ്റുള്ളവർക്ക് ഒരു കൈ സഹായം നൽകാൻ പ്രേരിപ്പിച്ചിട്ടുണ്ടാവുക? ദുരിതത്തെ കൈപ്പിടിയിലാക്കാൻ യത്‌നിച്ച, ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന സോഷ്യൽ മീഡിയ വോളണ്ടിയേഴ്‌സിന്റെ വലിയൊരു സമൂഹത്തിന്റെ അടയാളപ്പെടുത്തലുകളാണ് കുറച്ചു ദിവസങ്ങളായി എനിക്കവിടെ കാണാൻ കഴിഞ്ഞത്.ഐകമത്യം മഹാബലം എന്നത് എല്ലാ കാലത്തെയും ഏറ്റവും പോപ്പുലറും സിമ്പിളുമായ വിജയ ഫോർമുലയാണ്.

ആ വിജയഫോർമുല വളരെ വലിയ രീതിയിൽ പരീക്ഷിച്ചു വിജയിപ്പിച്ചവരാണ് ഈ ഗ്രൂപ്പിന്റെ സാരഥികൾ. ജോജു ജോർജെന്ന അസാമാന്യപ്രതിഭയുള്ള നടന്റെ വെള്ളിവെളിച്ചത്തിനപ്പുറമുള്ള പച്ചയായ അടയാളപ്പെടുത്തലിനു കൂടി സാക്ഷ്യം വഹിച്ചു ഈ ദിവസങ്ങൾ.തനിക്കു ലഭിച്ച ദേശീയപുരസ്‌ക്കാരപ്പെരുമയിൽ സന്തോഷവാനായിരുന്നുവെങ്കിലും കഴുത്തോളം വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്ന ഒരു ജനതയ്ക്കാപ്പം നിന്നുക്കൊണ്ട് അവർക്ക് കൈത്താങ്ങുകയാണ് ആദ്യ പ്രയോരിറ്റിയെന്നറിയിക്കുകയും അതിനായി രാവെന്നോ പകലെന്നോ നോക്കാതെ പ്രയത്‌നിച്ച,ഇപ്പോഴും പ്രയത്‌നിക്കുന്ന ആ മനസ്സ് ഓരോ മലയാളിക്കും പ്രചോദനമാണ്.സ്‌നേഹത്തെ ഒരു നിയമം പോലെ നടപ്പാക്കിയവരുടെ ഈ കൂട്ടായ്മയ്ക്ക് വലിയതോതിൽ പ്രചോദനം നല്കിട്ടുണ്ട് ശ്രീ.ജോജുവിന്റെ ഇടപെടലുകൾ.

മദ്യപാനികൾക്കും ഭക്ഷണപ്രേമികൾക്കും യാത്രകളിൽ സന്തോഷം കണ്ടെത്തുന്നവർക്കും തങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പങ്കുവെയ്ക്കാനുള്ള ചെറിയ ഒരു ഇടമായിട്ടാണ് ജിഎൻപിസിയെ തുടക്കത്തിൽ പലരും അടയാളപ്പെടുത്തിയിരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് വൻ വളർച്ച നേടിയ ജിഎൻസിപിക്ക് അഭിമുഖീകരിക്കേണ്ടി വന്നത് ശക്തമായ അപവാദപ്രചരണങ്ങളും നിയമനടപടികളുമായിരുന്നു.2017 മെയ്‌ ഒന്നിന് തിരുവനന്തപുരത്തുക്കാരനായ അജിത്തെന്ന ബിസിനസ്സുകാരൻ തുടങ്ങിയ ഗ്രൂപ്പിൽ 21 ലക്ഷം അംഗങ്ങൾ നിലവിലുണ്ട്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ രാഷ്ട്രീയ പാർട്ടിയേതെന്നോ സ്ത്രീ പുരുഷനെന്നോ ഉന്നതനെന്നോ സെലിബ്രിട്ടിയെന്നോ വ്യത്യാസങ്ങളില്ലാതെ മനുഷ്യനെന്ന ഒറ്റ ജെൻഡറിനു മാത്രം പ്രസക്തിയുള്ള ഈ ഗ്രൂപ്പിൽ ഒരു ദിവസം അപ്പ്രൂവലിനായിട്ടെത്തുന്നത് പതിനായിരത്തിലേറെ പോസ്റ്റുകൾ.പരസ്പര ബഹുമാനത്തിൽ ഊന്നിയാകണം ആശയവിനിമയം എന്ന് ഗ്രൂപ്പിൽ നിബന്ധനയുണ്ട്. ഗ്രൂപ്പിന്റെ നിയമം ലംഘിക്കുന്നവരെ അപ്പോൾ തന്നെ പുറത്താക്കുക എന്നതാണ് ഇവിടുത്തെ നിയമം.

പ്രളയത്തിനും മീതെ പ്രളയമായ, അപാരമായ മനുഷ്യസ്‌നേഹത്തിന്റെ പേമാരിപ്പെയ്ത്താണ് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഇവിടെ. കേരളം ഒരു കൂട്ടായ്മയെ ഇത്രകണ്ട് സ്‌നേഹിച്ച, നെഞ്ചേറ്റിയ സമയമുണ്ടാവില്ല. ഒരർത്ഥത്തിൽ കാതങ്ങളകലങ്ങളിൽ സ്വന്തം ജീവിതങ്ങളിൽ മുഴുകിക്കഴിഞ്ഞിരുന്നവർ, അന്യോന്യം ഊരും പേരുമറിയാത്തവർ, ഒരേ കുടുംബത്തിലെ അംഗങ്ങളായി മാറിയപ്പോൾ വസുധൈവ കുടുംബകമെന്ന സങ്കല്പമവിടെ പ്രവൃത്തിയാൽ അന്വർത്ഥമാക്കപ്പെടുകയായിരുന്നു.ജി.എൻ.പി.സി ഒരുക്കിയ കളക്ഷൻ സെന്റരുകളിൽ നിന്നും ഒന്നിനുപിറകെ ഒന്നായിട്ട് സ്‌നേഹം നിറച്ച് ലോറികൾ ലോഡുകളുമായിട്ട് പ്രളയബാധിതപ്രദേശങ്ങളിലേയ്ക്ക് തിരിക്കുമ്പോൾ ആർത്തുചെയ്യുന്നുണ്ടായിരുന്നു നിർവൃതിയുടെ പെരുമഴക്കാലം രണ്ടു ദശലക്ഷം മനസ്സുകളിൽ.എല്ലായ്‌പ്പോഴും എല്ലാവരും എല്ലാവരെയും ഒരു മറയുമില്ലാതെ, നിഷ്‌കളങ്കമായും ആഴത്തിലും പരപ്പിലുമങ്ങിനെ സ്‌നേഹിച്ചിരുന്നെങ്കിലെന്ന് ഇപ്പോൾ ആത്മാർത്ഥമായി ഓരോ ജി എൻ പി സി അംഗവും കൊതിക്കുന്നുണ്ടാവും ഇപ്പോൾ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ദുബായിക്കാരൻ യുവാവ് അമ്മയുടെ ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ഭാര്യ മറ്റൊരാളുമായി ഒരുമിച്ച് താമസം തുടങ്ങി; ഇടയ്‌ക്കൊന്നു നാട്ടിൽ വന്ന് ഭർത്താവുമായി താമസിച്ച് ഒരു മാസം കഴിഞ്ഞ് പറഞ്ഞത് താൻ ഗർഭിണി ആയെന്ന്; ചികിത്സാ ചെലവിനെന്ന് പറഞ്ഞ് പണവും വാങ്ങി; നാട്ടിൽ നിന്ന് തിരികെ യുഎഇയിൽ എത്തി ആറു മാസമായപ്പോൾ പ്രസവിച്ചു; ചതി മനസ്സിലാക്കിയ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ക്രെഡിറ്റ് കാർഡിൽ പണം അടക്കാത്തതിനാൽ യാത്രാവിലക്കും; ഭാര്യയുടെ വഞ്ചനക്കെതിരെ യുവാവ് പരാതിയുമായി നോർക്കയിൽ
സിപിഎമ്മിന്റെ നവോത്ഥാന പക്ഷത്തേക്ക് ചാഞ്ഞ വെള്ളാപ്പള്ളിയെ വെട്ടാൻ സെൻകുമാറിനെ മുന്നിൽനിർത്തി അമിത്ഷായുടെ നീക്കമോ? ബിജെപി കേന്ദ്ര നേതൃത്വം ഒരേസമയം ലക്ഷ്യമിടുന്നത് എസ്എൻഡിപിയെയും ബിഡിജെഎസിനെയും പിളർത്താൻ; തനിക്കെതിരായി ചരടുവലിക്കുന്നവരെ കുറിച്ചു വെള്ളാപ്പള്ളി തുറന്നടിച്ചത് അണിയറ നീക്കങ്ങൾ അറിഞ്ഞു കൊണ്ടുതന്നെ; 'ഞാനും അപ്പനും സുഭദ്രയും' മോഡലിൽ ഈഴവ രാഷ്ട്രീയം കളിക്കുന്ന വെള്ളാപ്പള്ളിയെ ചോദ്യം ചെയ്ത് മറുപക്ഷം; ഗോകുലം ഗോപാലനു സാധിക്കാത്തത് സുഭാഷ് വാസുവിന് സാധിക്കുമോ?
'എഗ്രിമെന്റില് ഈ പടത്തിന്റെ പേരല്ല..അത് മാറ്റിയിട്ടുണ്ടാകും; പറയുന്ന ഡേറ്റും അതിലെഴുതിയിരിക്കുന്ന ഡേറ്റും രണ്ടും രണ്ടാണ്; പിന്നെ ഒപ്പിടീച്ചത് ...പലപ്പോഴും ഡേറ്റ് എഴുതാറില്ല..പൈസ എഴുതാറില്ല..ഇപ്പോഴും അങ്ങനെയൊക്കെ തന്നെയാണ്': ഉല്ലാസം സിനിമയിൽ കൃത്രിമം നടന്നു; നിർമ്മാതാക്കൾ വ്യാജകരാറിൽ ഒപ്പിടീച്ചെന്ന ഷെയിൻ നിഗമിന്റെ ആരോപണം ശരിവച്ച് അമ്മ ജന.സെ. ഇടവേള ബാബു
നാല് മാസത്തിനിടെ കരയ്ക്കടിഞ്ഞത് അഞ്ച് മൃതദേഹങ്ങൾ; എല്ലാം കാസർകോഡ്-മംഗലാപുരം തീരദേശമേഖലയിൽ; കണ്ടെത്തിയവയിൽ സ്ത്രീകളുടെ മൃതദേഹങ്ങളും; ആരെയും തിരിച്ചറിയാൻ കഴിയാതെ തീരദേശ പൊലീസ്; മംഗലാപുരം പനമ്പൂർ കോസ്റ്റൽ സ്‌റ്റേഷൻ പരിധിയിലും ബേക്കൽ കോസ്റ്റൽ സ്‌റ്റേഷൻ പരിധിയിലുമായി മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞത് അടുത്തടുത്ത ദിവസങ്ങളിൽ; സ്വർണക്കടത്ത് സംഘങ്ങളുടെയോ തീവ്രവാദ സംഘങ്ങളുടെയോ പങ്കിൽ സംശയം; എങ്ങുമെത്താതെ അന്വേഷണം
കാര്യവട്ടം ടി-20 യിൽ കോക് ടെയിൽ ആഘോഷം വിൻഡീസിന്; അതിസുന്ദരപ്രകടനവുമായി സിമൺസും കത്തിക്കയറിയ ലൂയിസും പൂരനും ഇന്ത്യയെ കളി പഠിപ്പിച്ചു; ഒൻപത് പന്ത് ബാക്കി നിൽക്കെ എട്ട് വിക്കറ്റിന് ഉജ്ജ്വല വിജയം കൊയ്ത് കരീബിയൻ പട; ആരാധകരെ നിരാശരാക്കി സഞ്ജുവിനെ ഗാലറിയിലിരുത്തിയ ടീം ഇന്ത്യയിൽ നിറഞ്ഞാടിയത് ശിവം ദുബെ; പരമ്പരയിലെ വിജയികളെ അറിയാം ബുധനാഴ്ച വാങ്കഡെയിൽ
മലയാളി വേറെ ലെവലാണ് മക്കളെ! അതിരപ്പള്ളിയിലെ പ്രണയനിമിഷങ്ങൾ കോർത്ത് തകർപ്പൻ ഫോട്ടോഷൂട്ട് ; ശ്രീലങ്കൻ സ്വദേശികളായ നവവരനും വധുവിനും ദൈവത്തിന്റെ സ്വന്തം നാട് തീർത്തത് വിസ്മയം; മനോഹര ക്ലിക്കുകൾ പിറന്നത് പ്രശസ്ത ലെ വെഡ്ഡ് ഫോട്ടോഗ്രഫിയുടെ ക്യാമറയിലൂടെ; നവവരന്റേയും വധുവിന്റേയും ഫോട്ടോഷൂട്ട് ഏറ്റെടുത്ത് കേരളവും; ഫോട്ടോഗ്രഫർക്ക് നിറഞ്ഞ കൈയടി;വൈറലായ ചിത്രങ്ങൾ ഇതാ
ഇനി മേലിൽ അഞ്ജലിക്ക് പ്രയാസമുള്ള ഒരുകാര്യവും ചെയ്യില്ല; ബന്ധം തുടരാൻ അവർക്ക് താൽപര്യമില്ലാത്തതുകൊണ്ട് ഒരുമിച്ചുള്ള താമസം അവസാനിപ്പിക്കുമെന്നും അനസ്; തനിക്ക് തിരികെ കിട്ടാനുള്ള അഞ്ച് ലക്ഷം രൂപ വേണ്ടെന്ന് അഞ്ജലി; കൂടെ താമസിക്കുന്നയാൾ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന അഞ്ജലി അമീറിന്റെ പരാതി തീർപ്പാക്കി
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മനോരമ ഓഫീസിൽ ദ വീക്കിന്റെ എഡിറ്റുടെ കാബിനിൽവെച്ച് അദ്ദേഹം എന്നെ സ്പർശിച്ചു; ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കുമെന്ന് വാഗ്ദാനം; കണ്ണുനീരോടെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോൾ അയാൾ വിട്ടില്ല; ബ്രാ സ്ട്രാപ്പ് വലിച്ചു, പിന്നങ്ങോട്ട് നിർബന്ധിത ചുംബനങ്ങളായിരുന്നു; നിലവിളിച്ച് പുറത്തേക്ക് ഓടി'; അന്തരിച്ച മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായിക്കെതിരെയും മീടു; പത്മശ്രീ ജേതാവിനെതിരെ ഉയരുന്നത് ഗുരുതര പീഡന ആരോപണം
2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ കൈവിലങ്ങ് വച്ച് 48 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചെന്ന വാദം വീണ്ടും ഉയർത്തുന്നതും വാറങ്കലിലെ പഴയ പുലി; 'ദിശ'യെ കൊന്നവരുടെ ജീവൻ തെലുങ്കാന പൊലീസ് എടുക്കുമ്പോൾ സൈബരാബാദിലെ കമ്മീഷണറുടെ കസേരയിലുള്ളതും അതേ വിസി സജ്ജനാർ
പൈപ്പ് ലെയിൻ റോഡിലൂടെ ബസിറങ്ങി വരുന്നതിനിടെ നാലുവയസുള്ള കുട്ടി ഓടി വന്ന് രക്ഷിക്കണേ ആന്റി എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; പിന്നാലെ ഓടിയെത്തിയത് മൂന്നംഗ മുഖംമൂടിസംഘം; രക്ഷിക്കാനായി വാരിയെടുത്തെങ്കിലും കുട്ടിയെ തട്ടിയെടുത്ത് ഓമ്‌നി വാനിൽ കയറ്റി സംഘം മറഞ്ഞു; ആക്രമണത്തിനിടെ കയ്യിൽ മുറിവേറ്റെന്നും വിദ്യാർത്ഥിനിയുടെ മൊഴി; കളമശേരി 'കിഡ്‌നാപ്പിങ്' അന്വേഷിച്ചപ്പോൾ ഞെട്ടിയത് പൊലീസ്
ദിശയെ പീഡിപ്പിച്ച് അതിക്രൂരമായി കൊന്ന നാല് പേരേയും വെടിവച്ച് കൊന്ന് തെലുങ്കാന പൊലീസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാല് പ്രതികളേയും വെടിവച്ചു കൊന്നുവെന്ന് ഔദ്യോഗിക വിശദീകരണം; പൊലീസിനെ ആക്രമിച്ചപ്പോൾ തിരിച്ചു വെടിവച്ചുവെന്ന് അറിയിപ്പ്; ഏറ്റുമുട്ടൽ കൊലപാതകമെന്ന് പൊലീസ്; കൊലപാതകം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള തെളിവെടുപ്പിനിടെ നടന്നത് ഞെട്ടിക്കുന്ന ഏറ്റുമുട്ടൽ; ഹൈദരാബാദിലെ യുവ ഡോക്ടറെ വകവരുത്തിയവർ ഇല്ലാതാകുമ്പോൾ
പാടത്തെ ചെളിയിൽ കിടന്നുരുളൽ; റിസോർട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനം; കടൽത്തീരത്തു തിരകൾക്ക് ഇടയിലൂടെയുള്ള ഓട്ടം; പറന്നുയരുന്ന പ്രാവുകൾക്കിടയിൽ നിന്നൊരു ചൂടൻ ചുംബനം; ന്യൂജൻ 'കല്യാണക്കുറി'കൾ മുഖം മാറ്റുമ്പോൾ ഉയരുന്നത് സദാചാര ഇടപെടൽ വേണ്ടെന്ന് പൊതു അഭിപ്രായം; പോസ്റ്റ് പിൻവലിച്ചിട്ടും കേരളാ പൊലീസിന്റെ ഉപദേശത്തിൽ ചർച്ച തുടർന്ന് സോഷ്യൽ മീഡിയ; ബീച്ച് സ്‌റ്റൈലിനേക്കാൾ കളറാണ് ഈ മലയാളി പെണ്ണും ചെക്കനും: പുതിയ ലുക്കുകളിലേക്ക് വെഡ്ഡിങ് ഫോട്ടോ ഷൂട്ട് മാറുമ്പോൾ
ദുബായിക്കാരൻ യുവാവ് അമ്മയുടെ ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ഭാര്യ മറ്റൊരാളുമായി ഒരുമിച്ച് താമസം തുടങ്ങി; ഇടയ്‌ക്കൊന്നു നാട്ടിൽ വന്ന് ഭർത്താവുമായി താമസിച്ച് ഒരു മാസം കഴിഞ്ഞ് പറഞ്ഞത് താൻ ഗർഭിണി ആയെന്ന്; ചികിത്സാ ചെലവിനെന്ന് പറഞ്ഞ് പണവും വാങ്ങി; നാട്ടിൽ നിന്ന് തിരികെ യുഎഇയിൽ എത്തി ആറു മാസമായപ്പോൾ പ്രസവിച്ചു; ചതി മനസ്സിലാക്കിയ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ക്രെഡിറ്റ് കാർഡിൽ പണം അടക്കാത്തതിനാൽ യാത്രാവിലക്കും; ഭാര്യയുടെ വഞ്ചനക്കെതിരെ യുവാവ് പരാതിയുമായി നോർക്കയിൽ
പതിനായിരം പേർ മരിക്കേണ്ടി വന്നാലും കോതമംഗലം ചെറിയ പള്ളി വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല; എന്തുവന്നാലും പള്ളി സംരക്ഷിക്കും; മറ്റുമതവിഭാഗങ്ങളുടെ പിന്തുണ കൂടി തങ്ങൾക്കുണ്ട്; പള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ കടുത്ത നിലപാടുമായി യാക്കോബായ വിഭാഗം; മതമൈത്രി സംരക്ഷണ സമിതിയുമായി ആലോചിച്ച് ഭാവിനടപടികളെന്ന് ചെറിയപള്ളി ട്രസ്റ്റി സി ഐ ബേബി
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ