1 usd = 71.65 inr 1 gbp = 92.45 inr 1 eur = 79.18 inr 1 aed = 19.51 inr 1 sar = 19.11 inr 1 kwd = 235.88 inr

Nov / 2019
17
Sunday

നീതിന്യായ വ്യവസ്ഥിതി പരാജയപ്പെടുമ്പോൾ ഹൃതികമാരും ശരണ്യമാരും ഇനിയും കൺമുന്നിൽ ജീവനില്ലാതെ തൂങ്ങിയാടും; ഒപ്പം രാഷ്ട്രീയലാഭം മാത്രം നോക്കി ഹർഹാദിനും പ്ലേഗേൾസിനുമൊക്കെ പിന്തുണ നിർലോഭം നല്കുമ്പോൾ നമ്മളറിയുന്നില്ല, കേൾക്കുന്നില്ല ചുറ്റുവട്ടങ്ങളിലെവിടെയോ ഞെരിഞ്ഞമരുന്ന കുഞ്ഞുതേങ്ങലുകൾ! പിച്ചിച്ചീന്തിയെറിയപ്പെടുന്ന കുഞ്ഞുമേനികൾ! വർത്തമാനകാല കേരളത്തിന്റെ ദയനീയ ചിത്രം വ്യക്തമാക്കി അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

October 26, 2019 | 03:35 PM IST | Permalinkനീതിന്യായ വ്യവസ്ഥിതി പരാജയപ്പെടുമ്പോൾ ഹൃതികമാരും ശരണ്യമാരും ഇനിയും കൺമുന്നിൽ ജീവനില്ലാതെ തൂങ്ങിയാടും; ഒപ്പം രാഷ്ട്രീയലാഭം മാത്രം നോക്കി ഹർഹാദിനും പ്ലേഗേൾസിനുമൊക്കെ പിന്തുണ നിർലോഭം നല്കുമ്പോൾ നമ്മളറിയുന്നില്ല, കേൾക്കുന്നില്ല ചുറ്റുവട്ടങ്ങളിലെവിടെയോ ഞെരിഞ്ഞമരുന്ന കുഞ്ഞുതേങ്ങലുകൾ! പിച്ചിച്ചീന്തിയെറിയപ്പെടുന്ന കുഞ്ഞുമേനികൾ! വർത്തമാനകാല കേരളത്തിന്റെ ദയനീയ ചിത്രം വ്യക്തമാക്കി അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവ്വതി പ്രഭീഷ്

'എന്റെ അഭിപ്രായത്തിൽ ഒരു വ്യക്തിക്ക് ഫീൽ ചെയ്യുന്നിടത്തോളം കാലം എല്ലാം ലൈംഗികതയും സ്വാഭാവികമാണ്.നിങ്ങളുടെ ഫാന്റസിക്കനുസരിച്ചു ഞാൻ സെക്‌സ് ചെയ്യണമെന്ന് പറയുന്നതാണ് അസ്വാഭാവികം. എനിക്കിപ്പോൾ ഞാൻ നിത്യവും കാണുന്ന അഞ്ചാം ക്‌ളാസുകാരിയോട് നല്ല കാമം തോന്നുന്നുണ്ട്.പറഞ്ഞറിയിക്കാനാവാത്ത സ്‌നേഹവും.ഞാനവൾക്കു എല്ലാ ദിവസവും മഞ്ച് വാങ്ങികൊടുക്കുന്നു.അവൾക്കെന്നോടുള്ള പ്രേമവും ഞാൻ അസ്വദിക്കുന്നു. ഇതൊക്കെ വളരെ സ്വാഭാവികമാണ്.'

ഇന്നും ഓർക്കുമ്പോൾ സിരകളിൽ രക്തം തിളയ്ക്കുന്ന,നുരഞ്ഞു പൊന്തുന്ന വെറുപ്പിന്റെയും അറപ്പിന്റെയും മനംപിരട്ടുന്ന മുഖവും വാക്കുകളുമാണിവ. ഈ അറപ്പുളവാക്കുന്ന വാക്കുകൾ സമൂഹമാധ്യമത്തിൽ അഭിമാനത്തോടെ പങ്കുവച്ച ഫർഹാദ് എന്ന ചെറുപ്പക്കാരൻ മലയാളിയായിരുന്നു.ഈ മനോവൈകല്യമുള്ള കമന്റിനെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച പെൺകുട്ടിയും മലയാളിയായിരുന്നു.ഇരുവരും വിപ്ലവം നെഞ്ചിലേറ്റിയ യുവത്വങ്ങളായിരുന്നു.ഇത് ഇപ്പോൾ എന്തിനിവിടെ വീണ്ടും എഴുതണം എന്ന് നിങ്ങളിൽ പലരും നെറ്റിചുളിക്കുന്നുണ്ടാവും.കാരണമുണ്ട്!

എട്ടും പതിനൊന്നും വയസ്സുള്ള രണ്ടു പിഞ്ചുകുഞ്ഞുങ്ങൾ പീഡനത്തെത്തുടർന്നു മരണപ്പെട്ട കേസിൽ തെളിവില്ലെന്ന് പറഞ്ഞു നാലുപേരെ ഇന്നലെ പോക്‌സോകോടതി വെറുതെവിട്ടതും ഇതേ കേരളത്തിലായിരുന്നു.അതും വിപ്ലവസിംഹങ്ങളെന്നവകാശപ്പെടുന്നവർ ഭരിക്കുന്ന, ഇരട്ടചങ്കുള്ള സഖാവ് ആഭൃന്തരം കയ്യാളുന്ന ഈ പ്രബുദ്ധ കേരളത്തിൽ. ഇതേ സർക്കാരിന്റെ കാലത്താണ് രണ്ടു മരണങ്ങളും നടക്കുന്നത്: 2017 ജനുവരിയിലും മാർച്ചിലുമായി. ഇതേ ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് തെളിവുകളില്ലാതെയാക്കിയത്. പീഡോഫീലുകൾക്ക് യഥേഷ്ടം തങ്ങളുടെ മനോവൈകല്യം തുറന്നുകാട്ടാൻ ധൈര്യം തോന്നും വിധം അഭിപ്രായസ്വാതന്ത്ര്യം വേണമെന്നും ആ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിക്കുള്ളിൽ നിന്നുക്കൊണ്ട് നവോത്ഥാനത്തിന്റെ പേരും പറഞ്ഞുക്കൊണ്ട് സകല പേക്കൂത്തുകളും നടത്താൻ അവകാശം നല്കുന്നൊരു സർക്കാരുമുണ്ടെങ്കിൽ ഇവിടെ ബാലപീഡനവും പോക്‌സോക്കേസുകളും നിത്യസംഭവമായില്ലെങ്കിലേ അത്ഭുതമുള്ളൂ!

2017 ൽ പാലക്കാട് വാളയാറിൽ പതിനൊന്നും എട്ടും വയസ്സുള്ള സഹോദരിമാരായ ബാലികമാർ കൊല്ലപ്പെട്ട വാർത്ത നമ്മൾ കേട്ടത് ഞെട്ടലോടെയായിരുന്നു. രണ്ടു കുട്ടികളുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി എഴുതിയിരുന്നു ഇരുവരും പലവട്ടം ക്രൂരമായ ലൈംഗിക -പ്രകൃതി വിരുദ്ധ പീഡനങ്ങൾക്ക് ഇരയായിരുന്നുവെന്ന്.2017 ജനുവരി പന്ത്രണ്ടിനാണ് വാളയാർ അട്ടപ്പള്ളത്ത് ഭാഗ്യവതിയുടെ മൂത്തമകൾ ഹൃതികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ബന്ധു ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന് മകൾ പറഞ്ഞിരുന്നെന്നും, സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് പേരെ വീടിനടുത്ത് സമീപത്തു കണ്ടെന്നും കുട്ടിയുടെ അമ്മയും അനിയത്തിയും അന്ന് പൊലീസിനു മൊഴി നൽകിയിരുന്നു. അന്ന് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെ അവഗണിച്ച ലോക്കൽ പൊലീസ് ആ കേസ് വെറുമൊരു ആത്മഹത്യയിൽ ഒതുക്കി.

കുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ച തൃശൂർ റേഞ്ച് ഐജി എംആർ അജിത്കുമാർ, ഇക്കാര്യത്തിൽ പൊലീസിന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുമെന്നും പറഞ്ഞിരുന്നു.അന്ന് ഹൃത്തികയുടെ മരണം ജില്ലയിലെ ശിശുക്ഷേമ സമിതി അധികൃതർ അറിഞ്ഞതു പോലുമുണ്ടായിരുന്നില്ല. ഹൃത്തികയുടെ മരണത്തിലെ നിർണായക സാക്ഷിയായ ബാലികയായിരുന്നു ഹൃതിക മരിച്ച് കൃത്യം 52 ദിവസങ്ങൾക്ക് ശേഷം ഇതേ സാഹചര്യത്തിൽ മരിച്ച ശരണ്യയെന്ന അനിയത്തി. ഇതോടെ വൻ വിവാദമായ കേസിൽ കുട്ടികളുടെ ബന്ധു അടക്കം നാലു പേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇന്നലെ തെളിവുകളുടെ അഭാവത്തിലാണ് ഈ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടത്.ഏത് തെളിവുകൾ?ഹൃതികയെന്ന പെൺകുട്ടിയുടെ മലദ്വാരത്തിൽ ഉണ്ടായ ഗുരുതര മുറിവുകളുടെ ചിത്ര സഹിതമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഫോറൻസിക്ക് സർജൻ അന്ന് തയ്യറാക്കിയത്. കുട്ടി പീഡനത്തിന് ഇരയായി എന്നതിനു ഇതിൽപരം മറ്റെന്ത് തെളിവാണ് വേണ്ടിയിരുന്നത്.പൊലീസ് അന്വേഷണത്തിലെ വീഴ്‌ച്ച മൂലം പല തെളിവുകളും കണ്ടെത്താനായില്ല. കൃത്യമായ സാക്ഷിമൊഴികളും ഉണ്ടാവാത്തതിനാലാണ് പ്രതികളെ വെറുതെ വിട്ടത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ നമ്പറടക്കം കോടതിയിൽ പൊലീസ് മാറി നൽകിയ സംഭവവും ഉണ്ടായിരുന്നു. ഒമ്പതു വയസുകാരിക്ക് ഒറ്റക്ക് തുങ്ങിമരിക്കാൻ കഴിയാത്ത രൂപത്തിലാണ് മൃതദേഹം കാണപെട്ടതെന്നും അതിനാൽ കൊലപാതക സാധ്യതകൾ പരിശോധിക്കണമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ ആത്മഹത്യയാണെന്നായിരുന്നു പൊലീസ് നിഗമനം.

കേരളത്തിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നു. പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം ഓരോ വർഷവും കൂടുകയാണ്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും വർധിക്കുന്നതായാണ് പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നത്. കുട്ടികൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നത് ആശങ്കയോടെ പരിശോധിക്കേണ്ട വിഷയമാണെങ്കിലും നിരാശാജനകമായ കാര്യം ബാലപീഡകർ ശിക്ഷിക്കപ്പെടുന്നില്ല എന്നതാണ്. കുട്ടികൾക്കെതിരായ അതിക്രമം തടയുന്ന പോക്സോ കേസുകളിലെ പ്രതികളിൽ 20 ശതമാനം പേർക്ക് മാത്രമാണ് ശിക്ഷ ലഭിച്ചത്. ലൈംഗികപീഡന കേസുകളുടെ കാര്യത്തിലാണെങ്കിൽ രണ്ടു ശതമാനത്തിൽ താഴെ മാത്രമാണ് ശിക്ഷ. സാധാരണ കുറ്റവാളികളിൽ 75 ശതമാനം പ്രതികൾക്കും ശിക്ഷ ലഭിക്കുന്ന സംസ്ഥാനത്താണ് ഇത്.അത് എന്തു കൊണ്ടാണ്? ഉത്തരം വ്യക്തമാണ്.! പോക്‌സോ കേസുകളിൽ പലപ്പോഴും പ്രതിയാക്കപ്പെടുന്നവർക്ക് ഉള്ള രാഷ്ട്രീയസ്വാധീനം.ഒപ്പം നിയമപാലകന്മാരുടെ നിഷ്‌ക്രിയമായ ഇടപെടലുകളും മാത്രമാണ്.

പീഡോഫീലിയ മാനസിക അസുഖമാണെന്നും അവർക്കു ശിക്ഷ നൽകരുത് , പകരം മാനസിക ചികിത്സ നൽകണം എന്ന വാദവുമായി പല മനുഷ്യ സ്‌നേഹികളും ഫർഹാദിനെ ന്യായീകരിക്കാൻ വന്നിരുന്നു.മാനസിക വിദഗ്ധരുടെ അഭിപ്രയത്തിൽ മിക്ക പീഡിയോഫൈലുകളും തങ്ങളുടെ കാമം മനസ്സിൽ അടക്കി നിർത്തുന്നത്, അതായതു പീഡനം ചെയ്യാൻ മടിക്കുന്നത് അതിനു ലഭിച്ചേക്കാവുന്ന ശിക്ഷ മൂലവും സമൂഹത്തിൽ നിന്നും ലഭിച്ചേക്കാവുന്ന പ്രതികരണങ്ങളെ പേടിച്ചുമാണ്.അടിയിലൊതുങ്ങാത്ത ഒടിയില്ലെന്ന നാടൻ ചൊല്ല് പോലെ ഇവറ്റകൾക്ക് അർഹമായ ശിക്ഷയാണ് നമ്മൾ നല്‌കേണ്ടത്.അല്ലാതെ സിംപതിയിൽ പൊതിഞ്ഞ ഉപദേശങ്ങളോ കൈയടികളോ അല്ല. ചുവപ്പിന്റെ തുടുപ്പുള്ള അക്ഷരങ്ങളെ കൂട്ടുപ്പിടിച്ച് സമൂഹത്തിലെ സദാചാരചട്ടങ്ങളെ മാറ്റുവാൻ വേണ്ടി തുറന്നുകാട്ടൽ സമരങ്ങൾക്കു ചുക്കാൻ പിടിച്ച സ്ത്രീരത്‌നത്തെയും ഭർത്താവിനെയും ഓപ്പറേഷൻ ബിഗ് ഡാഡിയിലൂടെ അറസ്റ്റ് ചെയ്തതും ഇതേ കേസിനു തന്നെയായിരുന്നു.ഇത്തരക്കാർക്ക് സമൂഹത്തിൽ വളർന്നുപടരാൻ വേണ്ട മണ്ണും വളവും നല്കുന്നതും രാഷ്ട്രീയത്തിന്റെ കൊടിക്കൂറ തന്നെയല്ലേ?ഇതര രാഷ്ട്രീയക്കാരെ താറടിച്ച് നാല് പോസ്റ്റിടുമ്പോൾ ലൈക്കും കമന്റും വാരിയെറിഞ്ഞ് സെലിബ്രിട്ടികളാക്കുമ്പോൾ നമ്മൾ രാഷ്ട്രീയലാഭം മാത്രമേ കാണുന്നുള്ളൂ.

ചിക്കനും, മട്ടനും, ബിരിയാണിയും ഒരുക്കി പീഡിയോഫീലുകളെ സൽക്കരിച്ചു പീഡിപ്പിക്കാൻ ഊർജ്ജം നൽകുന്ന ജയിലുകളോ, നിയമങ്ങളോ അല്ല നമുക്കാവശ്യം. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിച്ചു കുറ്റകൃത്യം ചെയ്യാനുള്ള ഭയം ജനിപ്പിച്ചു സമൂഹത്തിൽ സുരക്ഷതിത്വം സൃഷ്ടിക്കുക എന്നതാണ് ജുഡീഷ്യറിയുടെ പ്രധാനം ധർമം. അത് ശരിയാം വണ്ണം നടപ്പിലാക്കുന്നതിൽ നീതിന്യായ വ്യവസ്ഥിതി പരാജയപ്പെടുമ്പോൾ ഹൃതികമാരും ശരണ്യമാരും ഇനിയും കൺമുന്നിൽ ജീവനില്ലാതെ തൂങ്ങിയാടും.ഒപ്പം രാഷ്ട്രീയലാഭം മാത്രം നോക്കി ഹർഹാദിനും പ്ലേഗേൾസിനുമൊക്കെ പിന്തുണ നിർലോഭം നല്കുമ്പോൾ നമ്മളറിയുന്നില്ല,കേൾക്കുന്നില്ല ചുറ്റുവട്ടങ്ങളിലെവിടെയോ ഞെരിഞ്ഞമരുന്ന കുഞ്ഞുതേങ്ങലുകൾ! പിച്ചിച്ചീന്തിയെറിയപ്പെടുന്ന കുഞ്ഞുമേനികൾ! ഇത് എഴുതുമ്പോൾ കരളുരുകുന്നുണ്ട് എന്റെ മുന്നിലിരുന്നു നിഷ്‌കളങ്കമായി ചിരിക്കുന്ന കുഞ്ഞുപൂവിനെ കാണുമ്പോൾ! ഈ ദൈവത്തിന്റെ നാട്ടിൽ ഏത് ചിറകിൻ കീഴിലാണ് ഞാനവളെ ഒളിക്കേണ്ടത്?

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
എത്രയാ റാങ്ക്? ഒന്ന് എന്ന് പറഞ്ഞപ്പോൾ പരിഹാസചിരിയോടെ അയാൾ പിറുപിറുത്തത് 'ഇത്രേം പ്രായം വരെ പഠിക്കുന്നതുങ്ങൾ തന്നെ ഇവറ്റകളുടെ ഇടയിൽ കുറവാ.. പിന്നെയാ ഒന്നാം റാങ്ക്..'; പുറകിൽ നിന്നും നൂറാം റാങ്കിൽ എണ്ണാൻ തുടങ്ങി അയാൾ പറഞ്ഞു 'തന്റെ പേര് ഇതിലെങ്ങുമില്ല' എന്ന്; 'ഒന്നാമത്തെ റാങ്ക് ആണ് ഞാൻ.. ഈ കോളേജിലെ ഒന്നാമത്തെ റാങ്ക്'; എന്റെ ശബ്ദത്തിലെ ദൃഢത അയാളെക്കൊണ്ട് പുസ്തകം തുറപ്പിച്ചു; സവർണ്ണ ഹിന്ദു മാനേജ്‌മെന്റ് കോളേജിൽ അഡ്‌മിഷന് പോയപ്പോൾ ഉണ്ടായ ദുരനുഭവം വിവരിച്ച് മുസ്ലിം പെൺകുട്ടി
'എല്ലാവരും പഠിച്ച് വച്ചതെന്തോ പറയുന്നത് പോലെയാണ് തോന്നിയത്.. പേടിച്ചിട്ടാണോ എന്നറിയില്ല; അവർ എന്തോ ഒളിച്ചു വെക്കുന്നുണ്ട്... ഒരു പക്ഷേ ഒന്നും വെളിപ്പെടുത്തരുതെന്ന് അവർക്ക് നിർദ്ദേശം ലഭിച്ചു കാണണം'; ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സംശയങ്ങൾ ഉന്നയിച്ച് ഇരട്ട സഹോദരി ഐഷ; ഫാത്തിമയുടേത് തൂങ്ങിമരണമെന്ന് എഫ്‌ഐആറും; വിദ്യാർത്ഥിനി വിഷമിച്ചിരിക്കുന്നത് കണ്ടതായി സുഹൃത്തുക്കളുടെ മൊഴി; കേന്ദ്രമന്ത്രി വി മുരളീധരൻ ഇടപെട്ടതോടെ വിശദമായ അന്വേഷണം വരുന്നു; ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നാളെ ചെന്നൈയിൽ
ചോദ്യം ചെയ്യൽ അറസ്റ്റിലേക്ക് കടക്കുമെന്ന് ഭാസ്‌കര മൂർത്തി ഭയന്ന് വിറച്ചപ്പോൾ യൂറോപ്പിലേക്ക് മുങ്ങിയെന്ന് കരുതിയ സുദർശൻ പത്മനാഭൻ മിസോറമിൽ നിന്ന് അതിവേഗം പറന്നെത്തി; മുങ്ങിയ അദ്ധ്യാപകന്റെ തിരിച്ചുവരവിൽ നിറയുന്നത് ഐഐടിയിലെ ഒത്തുകളി രാഷ്ട്രീയം; ഇനി ക്യാമ്പസ് വിട്ടു പോകരുതെന്ന നിർദ്ദേശത്തോടെ സുദർശൻ പത്മനാഭൻ കഴിയുന്നത് പൊലീസിന്റെ വലയത്തിന് നടുക്ക്; മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയാൽ ഏത് നിമിഷവും അറസ്റ്റ്; ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യയിൽ കാരണക്കാരൻ കുടുങ്ങുമ്പോൾ
യുഎഇയിൽ മലയാളി കുടുംബത്തിലെ ഒമ്പതു മാസം പ്രായമുള്ള കുട്ടി മരിച്ച നിലയിൽ; കെട്ടിടത്തിൽ നിന്നു ചാടി ജീവനൊടുക്കാൻ ശ്രമിച്ച മാതാവ് ഗുരുതര നിലയിൽ ആശുപത്രിയിൽ; തൃശൂർ സ്വദേശിയായ യുവതി റാസൽഖൈമയിൽ താമസിച്ചിരുന്നത് വ്യാപാരിയായ ഭർത്താവിനോടും മക്കളോടുമൊപ്പം; ഭർത്താവിനെയും ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു
പ്രക്ഷോഭം മുറുകിയ ഹോങ്കോങ്ങിൽ ചൈനീസ് സൈന്യം ഇറങ്ങി; ചൈനീസ് വിരുദ്ധ പ്രക്ഷോഭം തുടങ്ങിയ ശേഷം ആദ്യമായി സേന ഇടപെടുമ്പോൾ എങ്ങും പടരുന്നത് ആശങ്ക; ഹോങ്കോങ്ങിൽ സജ്ജമാക്കിയ താത്കാലിക ക്യാമ്പിൽ എത്തിയ സൈനികർ പ്രക്ഷോഭകർ താറുമാറാക്കിയ റോഡുകളിലെ തടസങ്ങൾ നീക്കുകയും ഉപേക്ഷിച്ച് പോയ കല്ലുകളും മറ്റും എടുത്തുമാറ്റുകയും ചെയ്തു; സർക്കാറിനെ സഹായിക്കാൻ വേണ്ടിയല്ല തങ്ങൾ എത്തിയതെന്ന് ചൈനീസ് സൈന്യം പറയുമ്പോഴും വീണ്ടുമൊരു ടിയാന്മെൻ സ്‌ക്വയർ ആവർത്തിക്കുമോ എന്നു ഭയന്ന് ലോകം
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
ഫെയ്‌സ് ബുക്കിലെ പരിചയം വാട്‌സാപ്പിലൂടെ ആളിക്കത്തി; ഫോൺ വിളിയിൽ അസ്ഥിക്ക് പിടിച്ചപ്പോൾ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനെ തേടി യാത്ര; മൊബൈൽ നമ്പറിലെ വിലാസം കണ്ടെത്തി ബാഗുമായി ഒളിച്ചോടിയത് സ്വപ്‌നങ്ങളുമായി; ലക്ഷ്യത്തിൽ എത്തിയപ്പോൾ കണ്ടത് മീശ മുളയ്ക്കാത്ത പ്ലസ് വൺകാരനായ കാമുകനും! കാമുകിയെ കണ്ട് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് പതിനാറുകാരൻ; ഗതികെട്ട് കുത്തിയിരുന്ന് കാമുകിയും; ക്ലൈമാക്‌സിൽ ഭർത്താവിന്റെ മാസ് എൻട്രിയും; കണ്ണൂരിനെ ചിരിപ്പിച്ച പ്രണയം പൊളിഞ്ഞത് ഇങ്ങനെ
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ