Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അധികാരത്തിൽ ഇരിക്കുന്നവരുടെ ആസനം താങ്ങി പത്തു പുത്തൻ നേടുക എന്നതിൽ അധികം ഒന്നുമല്ല മിസ്റ്റർ അർണബ് നിങ്ങളുടെ രാജ്യസ്‌നേഹം; താങ്കളേക്കാൾ രാജ്യസ്‌നേഹം ഉള്ളവരാണ് ഇവിടുത്തെ കർഷകരും തൊഴിലാളികളും അദ്ധ്യാപകരും സൈനികരും: കപട സൈന്യ സ്‌നേഹത്തെ ഖണ്ഡിച്ച് സൈനികന്റെ മകൻ കൂടിയായ ജെഎസ് അടൂർ എഴുതുന്നു...

അധികാരത്തിൽ ഇരിക്കുന്നവരുടെ ആസനം താങ്ങി പത്തു പുത്തൻ നേടുക എന്നതിൽ അധികം ഒന്നുമല്ല മിസ്റ്റർ അർണബ് നിങ്ങളുടെ രാജ്യസ്‌നേഹം; താങ്കളേക്കാൾ രാജ്യസ്‌നേഹം ഉള്ളവരാണ് ഇവിടുത്തെ കർഷകരും തൊഴിലാളികളും  അദ്ധ്യാപകരും സൈനികരും: കപട സൈന്യ സ്‌നേഹത്തെ ഖണ്ഡിച്ച് സൈനികന്റെ മകൻ കൂടിയായ ജെഎസ് അടൂർ എഴുതുന്നു...

ജെ എസ് അടൂർ

നിക്ക് സൈന്യത്തിൽ ജോലി ചെയ്യുന്നവരോട് വലിയ സ്‌നേഹദാരങ്ങളാണ്. അത് പോലെ സർക്കാർ ആശുപത്രികളിൽ പൊതു ജന ആരോഗ്യത്തിന് വേണ്ടി അഹോ രാത്രം പണിഎടുക്കുന്ന നേഴ്‌സ്മാരോടും ഡോക്റ്റർമരൊടും വലിയ സ്‌നേഹബഹുമാനആദരങ്ങലാണ്. ഈ രാജ്യത്തെ കുട്ടികളെ അക്ഷരവും കണക്കും എല്ലാ വിവിര വിജ്ഞാനങ്ങളും നൽകി വിദ്യാഭാസവും വിവരവും ജോലികൾ നിറവേറ്റാൻ കഴിവുള്ള എല്ലാവർക്കും( സൈനീകർ അടക്കം) വിദ്യാഭ്യാസം കൊടുക്കുന്ന അദ്ധ്യാപകരോട് വലിയ സ്‌നേഹവും ബഹുമാനവുമാണ്. നമ്മൾ എല്ലാ ദിവസവും ഭക്ഷണം കഴിക്കുവാൻ പകലന്തിയോളം പാടത്തു പണിയെടുക്കുന്ന കർഷകർക്കും കർഷക തൊഴിലാളികൾക്കും ഭക്ഷണം എപ്പോൾ കഴിക്കുമ്പോഴും ഒരു സല്യുട്റ്റ് ചെയ്യണം. പിന്നെ ഇതോക്കെ നമുക്ക് എത്തിച്ചു തരുന്ന ചെറുകിട വ്യാപാരികളെ എങ്ങനെ മറക്കാനൊക്കും?. നമുക്ക് പോകാൻ റോഡുരുക്കുന്നവരേ ബഹുമാനിച്ചില്ലെങ്കിൽ അതും നന്ദികേടാണ്.

ഇവരിൽ ആര് മരിച്ചാലും കൊല്ലപെട്ടാലും എനിക്ക് വലിയ സങ്കടമാണ്.കാരണം എല്ലാവരുടെയും ആകസ്മിക മരണങ്ങൾ സങ്കടകരമാണ്. എന്റെ കുട്ടിക്കാലത്ത് സൈനീക ക്യാമ്പ്കളിൽ എന്റെ അച്ചനോട് ഒത്തു കളിച്ചും ചിരിച്ചും പഠിച്ചും ജീവിച്ചത് നല്ല ഒർമ്മകളാണ്. എന്റെ അച്ചൻ 25 കൊല്ലം രാജ്യ അതിർത്തികളിലും അല്ലാതെയും സേവിച്ചു. എന്റെ അമ്മ പൊതു ജനാരോഗ്യ രംഗത്ത് 35 കൊല്ലം പ്രവർത്തിച്ചും. അമ്മയുടെ ജോലികൊണ്ട് ഒരു പാടു പേർക്ക് മാറ്റം ഉണ്ടാക്കിയിരിക്കാം. കുറെ കുട്ടികൾ മരിക്കാതെ ജീവിച്ചു വലുതായിരിക്കാം. അവർ രണ്ടു പേരും അവരവരുടെ കർമ്മ രംഗത്ത് വളരെ ആദ്മാർഥമായി ജനങ്ങളെയും രാജ്യത്തെയും സേവിച്ചു. അതിൽ ഒന്ന് ദിവ്യമാണന്നോ മറ്റതു സാധാരണമെന്നോ അവർ എന്നെ പഠിപ്പിച്ചിട്ടില്ല.

കുട്ടികാലത്ത് എനിക്കും വലിയ ഒരു സൈനീക ഓഫിസർ ആകണമെന്ന് പൂതി ഉണ്ടായിരുന്നു. കാരണം ചുമ്മാ സലുട്ട് കിട്ടും. പിന്നെ എന്തിനും ഏതിനും പട്ടാള സേവകർ. വീട്ടിൽ കുക്ക് ചെയ്യാൻ മുതൽ തോട്ടം നനക്കാനും പിന്നെ ഷൂ മിനുക്കാനും വരെ ആളുകളാണ്. പക്ഷെ അച്ചൻ പറഞ്ഞു അതിലൊന്നും കാര്യമില്ലാന്നു. അദ്ദേഹം സൈന്യത്തിൽ ചേർന്നതിന്റെ കാരണം അന്ന് വേറെ ജോലിയൊന്നും കിട്ടാൻ മാർഗ്ഗമില്ലഞ്ഞിട്ടാണ്. വസ്തു വിറ്റു ഉന്നത വിദ്യാഭ്യാസം നടത്താൻ വയ്യ എന്ന് തീരുമാനിച്ചതുകൊണ്ടാണ്. അന്ന് നല്ല തടി മിടുക്കും അത്യവശ്യം വിദ്യഭ്യസവും ഉള്ളതിനാൽ പട്ടാളത്തിൽ ജോലി കിട്ടി. പുള്ളി ജീവിക്കാൻ വേണ്ടിയാണ് പട്ടാളത്തിൽ പോയതു. രണ്ടു യുദ്ധത്തിൽ പോയെങ്കിലും ജീവനോട് തിരിച്ചു വന്നു കൃഷി ഒക്കെ ചെയ്ത ജീവിച്ചു ' ജയ് ജവാന്, ജയ് കിസാൻ' എന്ന രണ്ടു കാര്യങ്ങളും നിറവേറ്റിയിട്ടാണ് മരിച്ചത്. എന്നെ ഒരു ജനാധിപത്യ വിശ്വസിയാക്കാൻ പഠിപ്പിച്ചതും, 'ലോകോ സമസ്ത സുഖിനോ ഭവന്ദ്' എന്ന് പഠിപ്പിച്ചതും ആ സൈനീകനാണ്.

ഇതായിരിക്കും ഒട്ടുമിക്ക സൈനീകരുടെയും അവസ്ഥ. അവർ ഈ നാട്ടിലെ സാധാരണക്കാരാണ്.ഒട്ടു മിക്കവരും കര്ഷക കുടുംബങ്ങളിളിൽ നിന്നും ഗ്രാമ പ്രദേശത്ത് നിന്നും ഉള്ള സാധാരണക്കാർ. അവരെല്ലാം ചേരുന്നതും ഒരു സ്ഥിര ജോലിക്ക് വേണ്ടിയം ജീവിക്കാൻ വേണ്ടിയുമാണ്. അവരിൽ കൂടുതലാളൂകളാണ് പലപ്പോഴും പലതിനു വേണ്ടിയും ജീവൻ കൊടുക്കുന്നത്. എല്ലാ ജീവനും ഒരു പോലെയാണ്. ഒരാൾ എങ്ങനെ മരിച്ചാലും അയാളുടെ വീട്ടുകാർക്കും അയാളെ അറിയുന്നവർക്കും വലിയ സങ്കടമായിരിക്കും.

യഥാർത്ഥ സൈനീകർ കാട്ടിലും മേട്ടിലും തണുപ്പിലും പൊരി വെയിലും പണി എടുക്കുന്നത് ജീവിക്കാൻ വേണ്ടി തന്നെയാണ്. പക്ഷെ എയർ കണ്ടീഷൻ സ്റ്റുഡിയോകളിൽ ഇരുന്നു കോടികൾ ശമ്പളവും കിമ്പളവുമായി വാങ്ങുന്ന ഒരു ഉളുപ്പിമില്ലാത്ത കപട സൈനീക സ്‌നേഹം വിളമ്പുന്ന അധികാരത്തിന്റെ ഇത്തിൾകണ്ണികളെ പൊളിച്ചു കാട്ടണം. അര്‌നബിനെ പോലെ ടീ വി യിൽ സൂട്ടും കൊട്ടുമിട്ടിരുന്നു അനുദിനം കപടരാജ്യ സ്‌നേഹം വിളമ്പുന്നത് അവരുടെ കരീയർ കൂടുതൽ കാശിനായി മുന്നോട്ടു കൊണ്ട് പോകുന്നു എന്നതിൽ കവിഞ്ഞു ഒന്ന്മില്ല. അവർക്ക് രാജ്യ സ്‌നേഹവും ദിവ്യ സൈനീക സ്‌നേഹവും ഒക്കെ മാധ്യമ ചന്തയിൽ കച്ചവടം ചെയ്തു കാശു കൊയ്യാനുള്ള ചരക്കുകൾ മാത്രമാണ്. അവർ ഒരിക്കലും മെയ്യനങ്ങിയോ തല പുകഞ്ഞോ പണി ചെയ്യുന്നവരല്ല. അത്യാവശ്യ വാചക കസർത്തും വെറുതെ കുറെ ബഹളമുണ്ടാക്കാൻ കഴിയുന്ന എതോരുത്തനും ചെയ്യാവുന്ന പണിയാണ് 'ഗോ' സ്വാമിയും അത് പോലുള്ളവരും ചെയ്യുന്നത്. അതിനു ഒരു രംഗത്തും പ്രത്യകിച്ചു വൈദഗ്ദ്യം വേണ്ടാത്ത പണിയാണ്. അധികാരത്തിൽ ഇരിക്കുന്നവരുടെ ആസനം താങ്ങി പത്തു പുത്തൻ നേടുക എന്നതിൽ അധികം ഒന്നുമല്ല അവരുടെ രാജ്യ സ്‌നേഹം.

വല്ല്യ വായിലെ വായിട്ടലക്കുന്ന ഇവർ രാജ്യത്തിന് വേണ്ടിയോ സമൂഹത്തിനു വേണ്ടിയോ ഒന്നും ചെയ്യുന്നില്ല. അവരെകാട്ടിൽ എത്രയോ മടങ്ങ് രാജ്യ സ്‌നേഹികളും രാജ്യത്തെ സേവിക്കുന്നവരാണ് കർഷകരും, തൊഴിലാളികളും, അദ്ധ്യാപകരും, സൈനീകരും മറ്റെല്ലാവരും.ഈ മാന്യമാർക്ക് നാക്കിട്ടടിക്കുന്നതിനും അധികാരത്തിൽ ഉള്ളവരുട്ടെ മാമ പണി ചെയ്യന്നതിനു കോടികൾ കിട്ടുമ്പോൾ അവർക്ക് മാത്രമല്ലാതെ മറ്റാർക്കും ഒരു പ്രയോജനവുമില്ല. ഇവരുടെ എല്ലാ ടീ വി സരംഭങ്ങലുടെ പുറെകെ പോയാൽ ഒരു പാടു തരികിട പണമിടപാടുകൾ കാണാം. കാരണം അവർക്ക് ഏറ്റവും വലുത് പണമാണ്. അവരുടെ വാർത്തകളും സർക്കസ്സുകളുമെല്ലാം ഒരൊറ്റ കാര്യത്തിനു വേണ്ടിയാണ് : പണം, പണം. പണം !!

സൈനികരെ യുദ്ധം ചെയ്യാൻ പറഞ്ഞു വിടുന്നത് അധികാരത്തിലും പണത്തിലും അത്യാഗ്രഹമുള്ള കശ്മലന്മാരാണ്. അവർക്ക് ഒന്നും നഷ്ട്ടപ്പെടനില്ല. അവർ യുദ്ധ ശ്രുതികൾ പരത്തി സൈനികരേ കരുവാക്കുന്നത് അവർക്ക് സൈനീകരോടോ രാജ്യത്തോടോ, ജനങ്ങളോടോ സ്‌നേഹമുള്ളതിനാൽ അല്ല. മറിച്ച് അവർക്കും അവരുടെ അധികാര ലഹരിയോടുള്ള സ്‌നേഹവും അധികാരം നിലനിർത്താൻ കപട രാജ്യ സ്‌നേഹം പറഞ്ഞു അവർ സൈനീകരുടെ പേര് ദുരുപയോഗിക്കുകയാണ്. അവർക്ക് പ്രസങ്ങിച്ചാൽ മതിയല്ലോ. യുദ്ധ കൊതിയൻ മാരായ ഇവർക്ക് അതിൽ നിന്നുണ്ടാകുന്ന അധികാരസാമ്പത്തിക നേട്ടങ്ങളിലാണ് കണ്ണ്. കോടികൾ വിലയുള്ള കാറുകളിൽ വന്നിറങ്ങി സ്ടുടിയോകളിൽ കയറി വാചകവാണങ്ങൾ വിട്ടാൽ മതിയല്ലോ. z സെക്യുരിറ്റി സർക്കാർ ചെലവിലുള്ളപ്പോൾ അവർക്ക് ആരെ പേടിക്കണം. അവർ അധികാരഅഹങ്കാരഅത്യഗ്രഹികൾക്കും വേണ്ടി കുരക്കുന്നവർ മാത്രമാണ്, ഒരു സൈനകൻ 'വീര മൃത്ത്യു വരിച്ചെന്നു ഇവന്മാർ വലിയ വായിലെ പറഞ്ഞാലും നഷ്ട്ടം വരുന്നത് മരിച്ചയാളുടെ വീട്ടുകാർക്ക് മാത്രമാണ്.

കഴിഞ്ഞ ദിവസം എന്റെ മകൻ ചോദിച്ചു ' ഒരു ടീവീ ആങ്കർ ' ആയോലോ എന്ന് അലോചിക്കുകയാണ്. ഞാൻ പറഞ്ഞു വേറെ എന്തായാലും, അതിനു പോകാതെ പണി ചെയ്തു ജീവിക്കൂ. നല്ല ഒരു പത്ര പ്രവര്തകനോ, അദ്ധ്യാപകനോ. സൈനീകനോ, പരിസ്ഥിതി പ്രവര്തനോ, എഴുത്ത്കാരനോ, വേറെ എന്തും ആകൂ. ആദ്യം ഒരു നല്ല മനുഷ്യനാകൂ. പണത്തിനു വേണ്ടി മൂല്യങ്ങളും ആ ത്മാവും വിൽക്കരുത്. ഒരിക്കലും അധികാരത്തിന്റെ ഇത്തിൾ കണ്ണി ആകാതിരിക്കൂ.

എനിക്ക് സൈനീകരേ വളരെ ഇഷ്ട്ടമാണ്. കാരണം അവർ ആത്മാർഥമായി പണി എടുത്തു ജീവിക്കുന്നവരാണ്. അവർക്ക് ടീവി യിൽ സർക്കസ് കാണിക്കുന്ന വായടികളെക്കൾ വിവരവും, വിവേകവും, ജനാധിപത്യ ബോധവും, നന്മയുമുണ്ട്. എല്ലാവരും 'മേജർ രവി' മാരല്ല. അതെങ്ങനെ എനിക്കറിയാം ? കാരണം ഞാനും ഒരു സൈനീകന്റെ മകനാണല്ലോ.!!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP