Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രക്ഷോഭങ്ങളും വിമോചനസമര ഭീഷണികളും ഒരു ഭാഗത്ത് ഹിമാലയം കണക്കേ ഉയരുമ്പോഴും പ്രഖ്യാപിച്ച സമീപനങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ല എന്ന് പറയാനുള്ള തന്റേടമുണ്ടല്ലോ അതിനാണ് 'നിലപാട്'; പിണറായി ഇരിക്കുന്ന കസേരയിൽ ചെന്നിത്തലയെങ്ങാനും ആയിരുന്നെങ്കിൽ ഉടുതുണിയിൽ മൂത്രമൊഴിച്ച് വർഗ്ഗീയക്കോമരങ്ങൾക്ക് മുന്നിൽ ഇപ്പോൾ സാഷ്ടാംഗം കിടന്നിട്ടുണ്ടാകും: ബഷീർ വള്ളിക്കുന്ന് എഴുതുന്നു

പ്രക്ഷോഭങ്ങളും വിമോചനസമര ഭീഷണികളും ഒരു ഭാഗത്ത് ഹിമാലയം കണക്കേ ഉയരുമ്പോഴും പ്രഖ്യാപിച്ച സമീപനങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ല എന്ന് പറയാനുള്ള തന്റേടമുണ്ടല്ലോ അതിനാണ് 'നിലപാട്'; പിണറായി ഇരിക്കുന്ന കസേരയിൽ ചെന്നിത്തലയെങ്ങാനും ആയിരുന്നെങ്കിൽ ഉടുതുണിയിൽ മൂത്രമൊഴിച്ച് വർഗ്ഗീയക്കോമരങ്ങൾക്ക് മുന്നിൽ ഇപ്പോൾ സാഷ്ടാംഗം കിടന്നിട്ടുണ്ടാകും: ബഷീർ വള്ളിക്കുന്ന് എഴുതുന്നു

ബഷീർ വള്ളിക്കുന്ന്

പിണറായി സഖാവിന്റെ ഇന്നത്തെ പ്രസ്താവനകളെ ഒരൊറ്റ വാക്ക് കൊണ്ട് വിശേഷിപ്പിക്കാം.. 'നിലപാട്'

പ്രക്ഷോഭങ്ങളും വിമോചനസമര ഭീഷണികളും ഒരു ഭാഗത്ത് ഹിമാലയം കണക്കേ ഉയർന്ന് വരുമ്പോഴും പ്രഖ്യാപിച്ച സമീപനങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ല എന്ന് പറയാനുള്ള തന്റേടമുണ്ടല്ലോ അതിനാണ് 'നിലപാട്' എന്ന നാലക്ഷരം ഉപയോഗിക്കേണ്ടത്.

പിണറായി ഇരിക്കുന്ന കസേരയിൽ ചെന്നിത്തലയെങ്ങാനും ആയിരുന്നെങ്കിൽ ഉടുതുണിയിൽ മൂത്രമൊഴിച്ച് വർഗ്ഗീയക്കോമരങ്ങൾക്ക് മുന്നിൽ ഇപ്പോൾ സാഷ്ടാംഗം കിടന്നിട്ടുണ്ടാകും.

തന്ത്രിമാർക്ക് വേണ്ടതും അവർക്ക് പെട്ടെന്ന് മനസ്സിലാകുന്ന ഭാഷയിൽ തന്നെ സഖാവ് കൊടുത്തിട്ടുണ്ട്.. ഗൃഹസ്ഥാശ്രമവും കടന്ന് വ്യഭിചാരക്കേസിൽ വരെ പിടിക്കപ്പെട്ടവർ കൂട്ടത്തിലുള്ളത് മറക്കേണ്ടെന്നും അവരാണ് ഇപ്പോൾ ബ്രഹ്മചര്യത്തെക്കുറിച്ച് വാചാലരാകുന്നത് എന്നും സഖാവ് ഓർമിപ്പിച്ചു. നടയടച്ച് ക്ഷേത്രം പൂട്ടി താക്കോലുമായി പോയ തന്ത്രിമാർ കേരളത്തിൽ മുമ്പുണ്ടായിട്ടുണ്ടെന്നും അവിടെയൊക്കെ പിന്നീട് എന്ത് സംഭവിച്ചു എന്ന് ചരിത്രം വായിച്ച് പഠിക്കണമെന്നും പറഞ്ഞു.

തന്ത്രിമാരുടെ കോന്തലയിൽ കെട്ടിയ താക്കോലുകൾക്കല്ല, ഇന്ത്യൻ ഭരണഘടനയ്ക്കും സുപ്രിം കോടതി വിധികൾക്കുമാണ് അധികാരമെന്നും സഖാവ് പറഞ്ഞവസാനിപ്പിച്ചപ്പോൾ

വെട്ടിത്തിളങ്ങുന്നത് ആ നാലക്ഷരം തന്നെയാണ് 'നിലപാട്'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP