Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെലിബ്രിറ്റികളെ കൊണ്ടും ചെരുപ്പ് നക്കുന്ന കൗസാമിമാരെക്കൊണ്ടും തള്ള് ഡ്രാമകൾ നടത്താൻ എളുപ്പമുണ്ട്; അമ്മ തരുന്ന ഒന്നേകാൽ ഉറുപ്പിക കൊണ്ടാണ് പത്ത് ലക്ഷത്തിന്റെ കോട്ടും മുപ്പത്തിനായിരത്തിന്റെ കൂണും തിന്നുന്നത് എന്ന് തള്ളാനും സാധിക്കും; പക്ഷേ നട്ടെല്ലുള്ള പത്രപ്രവർത്തകരുടെ മുന്നിൽ പെട്ടാൽ വെള്ളം കുടിക്കും, മൂത്രമൊഴിക്കും; കരൺ ഥാപ്പർ മോദിയുമായി നടത്തിയ ആ പഴയ അഭിമുഖം ഓർമയില്ലേ.. ചോദിച്ച ചോദ്യങ്ങൾ ഓർമ്മയില്ലേ; ബഷീർ വള്ളിക്കുന്ന് എഴുതുന്നു

സെലിബ്രിറ്റികളെ കൊണ്ടും ചെരുപ്പ് നക്കുന്ന കൗസാമിമാരെക്കൊണ്ടും തള്ള് ഡ്രാമകൾ നടത്താൻ എളുപ്പമുണ്ട്; അമ്മ തരുന്ന ഒന്നേകാൽ ഉറുപ്പിക കൊണ്ടാണ് പത്ത് ലക്ഷത്തിന്റെ കോട്ടും മുപ്പത്തിനായിരത്തിന്റെ കൂണും തിന്നുന്നത് എന്ന് തള്ളാനും സാധിക്കും; പക്ഷേ നട്ടെല്ലുള്ള പത്രപ്രവർത്തകരുടെ മുന്നിൽ പെട്ടാൽ വെള്ളം കുടിക്കും, മൂത്രമൊഴിക്കും; കരൺ ഥാപ്പർ മോദിയുമായി നടത്തിയ ആ പഴയ അഭിമുഖം ഓർമയില്ലേ.. ചോദിച്ച ചോദ്യങ്ങൾ ഓർമ്മയില്ലേ; ബഷീർ വള്ളിക്കുന്ന് എഴുതുന്നു

ബഷീർ വള്ളിക്കുന്ന്

മാങ്ങ തിന്നുമ്പോൾ അത് ചെത്തിയാണോ തിന്നാറ് അതോ അപ്പടി വിഴുങ്ങാറാണോ? എന്നൊക്കെ ചോദിക്കുന്ന സെലിബ്രിറ്റികളുടെ മുന്നിൽ ബഡായി പറയാൻ എളുപ്പമാണ്.. പക്ഷേ നട്ടെല്ലുള്ള പത്രപ്രവർത്തകരുടെ മുന്നിലിരുന്നാൽ ട്രൗസറിൽ മുള്ളും.

കരൺ ഥാപ്പർ നടത്തിയ ആ പഴയ അഭിമുഖം ഓർമയില്ലേ.. ചോദിച്ച ചോദ്യങ്ങൾ ഓർമ്മയില്ലേ.

താങ്കളുടെ ഭരണത്തെ ചില മാധ്യമങ്ങൾ പുകഴ്‌ത്തിയിട്ടുണ്ടെങ്കിലും ജനങ്ങൾ താങ്കളെ ഒരു കൂട്ടക്കൊലയാളിയായിട്ടാണ് കാണുന്നത്. Do you have an image problem'?

ഥാപ്പറുടെ ആദ്യ ചോദ്യത്തിൽ തന്നെ മോദിയുടെ മുഖം വിവർണമായി.. മറുപടി പറയാൻ വാക്കുകളില്ലാതെ പതറി. ഒന്നോ രണ്ടോ വാക്കിൽ എന്തെക്കെയോ പറഞ്ഞു..

ഥാപ്പറു ടെ രണ്ടാമത്തെ ചോദ്യം..  

2003 ൽ സുപ്രിം കോടതി പറഞ്ഞു, താങ്കളിലുള്ള വിശ്വാസം അവർക്ക് നഷ്ടപ്പെട്ടു എന്ന്.. 2004 ൽ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു, താങ്കൾ ഒരു ആധുനിക നീറോ ആണെന്ന്.. ജനങ്ങൾ വെന്തെരിഞ്ഞപ്പോൾ വീണ വായിച്ച നീറോ.. സുപ്രിം കോടതി പോലും ഇങ്ങനെ പറയാൻ കാരണമെന്താണ്..

അതോടെ മോദി ഞെരിപിരി കൊണ്ടു.. സുപ്രിം കോടതി വിധിയിൽ അങ്ങനെ ഒരു വാചകമില്ലെന്ന് പറഞ്ഞു. വിധിയിലില്ലായിരിക്കാം, പക്ഷേ ചീഫ് ജസ്റ്റിസ് നടത്തിയ ഒരു ഓപ്പൺ കമന്റാണെന്ന് ഥാപ്പറുടെ കൗണ്ടർ.. മറുപടിയില്ല.

4,600 കേസുകളിൽ 2,100 കേസുകളും പുനഃപരിശോധിക്കുവാൻ സുപ്രിം കോടതി പറഞ്ഞ കാര്യവും കരൺ ചൂണ്ടിക്കാട്ടി.. തുടർന്ന് അല്ലറ ചില്ലറ വാക്ക് തർക്കങ്ങൾ..

ഥാപ്പറുടെ അടുത്ത ചോദ്യമെത്തി..

ഗുജറാത്ത് കലാപത്തിന്റ അഞ്ച് വർഷങ്ങൾക്ക് ശേഷവും അതിന്റെ പ്രേതം താങ്കളെ വേട്ടയാടുന്നില്ലേ.. ഒരു ഖേദപ്രകടനമെങ്കിലും നടത്താൻ താങ്കൾ തയ്യാറുണ്ടോ?..

അതോടെ മോദി ഒരു ഗ്‌ളാസ് വെള്ളം ചോദിച്ചു.. കുപ്പായത്തിൽ ഘടിപ്പിച്ച മൈക്ക് ഊരി എനിക്കല്പം വിശ്രമം വേണമെന്ന് പറഞ്ഞു.. പിന്നെ മെല്ലെ അവിടെ നിന്ന് തടിയെടുത്തു .. എല്ലാം അഞ്ച് മിനിറ്റിനുള്ളിൽ കഴിഞ്ഞു..

അതാണ് പറഞ്ഞത്..
സെലിബ്രിറ്റികളെ കൊണ്ടും ചെരുപ്പ് നക്കുന്ന കൗസാമിമാരെക്കൊണ്ടും തള്ള് ഡ്രാമകൾ നടത്താൻ എളുപ്പമുണ്ട്.. അമ്മ തരുന്ന ഒന്നേകാൽ ഉറുപ്പിക കൊണ്ടാണ് പത്ത് ലക്ഷത്തിന്റെ കോട്ടും മുപ്പത്തിനായിരത്തിന്റെ കൂണും തിന്നുന്നത് എന്ന് തള്ളാനും സാധിക്കും..

പക്ഷേ നട്ടെല്ലുള്ള പത്രപ്രവർത്തകരുടെ മുന്നിൽ പെട്ടാൽ വെള്ളം കുടിക്കും, മൂത്രമൊഴിക്കും.. 

( ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചത്).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP