Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ എപ്പിസോഡിലെ ഒന്നാം പ്രതി ഇപ്പോൾ കേരള പൊലീസാണ്.. രക്തപരിശോധനയിൽ മദ്യത്തിന്റെ അംശമില്ല.. പ്രതി കൂളായി രക്ഷപ്പെടാൻ പോവുകയാണ്; ഏതൊരു വെള്ളരിക്കാപട്ടണത്തിലാണ് നാം ജീവിക്കുന്നത്? എല്ലാം കൃത്യമായി റെക്കോർഡ് ചെയ്യപ്പെട്ട ഒരു കേസിൽ പ്രതി കൂളായി കോടതിയിൽ നിന്ന് ഇറങ്ങിപ്പോരുമെങ്കിൽ അത് നമ്മുടെ പൊലീസിന്റെ മാത്രം പരാജയമാണ്: ബഷീർ വള്ളിക്കുന്ന് എഴുതുന്നു

ഈ എപ്പിസോഡിലെ ഒന്നാം പ്രതി ഇപ്പോൾ കേരള പൊലീസാണ്.. രക്തപരിശോധനയിൽ മദ്യത്തിന്റെ അംശമില്ല.. പ്രതി കൂളായി രക്ഷപ്പെടാൻ പോവുകയാണ്; ഏതൊരു വെള്ളരിക്കാപട്ടണത്തിലാണ് നാം ജീവിക്കുന്നത്? എല്ലാം കൃത്യമായി റെക്കോർഡ് ചെയ്യപ്പെട്ട ഒരു കേസിൽ പ്രതി കൂളായി കോടതിയിൽ നിന്ന് ഇറങ്ങിപ്പോരുമെങ്കിൽ അത് നമ്മുടെ പൊലീസിന്റെ മാത്രം പരാജയമാണ്: ബഷീർ വള്ളിക്കുന്ന് എഴുതുന്നു

ബഷീർ വള്ളിക്കുന്ന്

എപ്പിസോഡിലെ ഒന്നാം പ്രതി ഇപ്പോൾ കേരള പൊലീസാണ്.. രക്തപരിശോധനയിൽ മദ്യത്തിന്റെ അംശമില്ല.. പ്രതി കൂളായി രക്ഷപ്പെടാൻ പോവുകയാണ്.

മാധ്യമപ്രവർത്തകനെ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊന്ന് നിമിഷങ്ങൾക്കകം പൊലീസ് അവിടെ എത്തിയിട്ടുണ്ട്. അഞ്ച് മിനിട്ടിനകം.. അപ്പോൾ പ്രതി കാൽ നിലത്തുറക്കാതെ ആടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞിട്ടുള്ളത്.. ഒരാളല്ല, നിരവധി പേർ.. പൊലീസ് എസ് ഐ യും അത് പറഞ്ഞിട്ടുണ്ട്. അത് വീഡിയോയിൽ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്.. പരിശോധിച്ച ഡോക്ടർ മദ്യത്തിന്റെ രൂക്ഷഗന്ധമുണ്ടായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്.. പക്ഷേ അതൊന്നും കോടതിക്ക് തെളിവല്ല, രക്ത പരിശോധനയുടെ റിസൾട്ടാണ് വേണ്ടത്..

ആ റിസൾട്ട് ഈ രൂപത്തിലാക്കിയത് കേരള പൊലീസാണ്, ഒമ്പത് മണിക്കൂർ വൈകി സാമ്പിളെടുത്ത് പ്രതിയെ രക്ഷപ്പെടാൻ അവസരമൊരുക്കിയത് അവരാണ്. അതിന്റെ തലപ്പത്തുള്ളവരാണ്..

ഓടി രക്ഷപ്പെട്ട പ്രതിയെ ഒമ്പത് മണിക്കൂർ കഴിഞ്ഞു പിടിച്ചു കൊണ്ട് വന്ന ശേഷം രക്തസാമ്പിൾ എടുത്തതാണെങ്കിൽ നമുക്കതിനെ ന്യായീകരിക്കാൻ പറ്റും. ഇവിടെ അപകടം നടന്ന സ്‌പോട്ടിൽ പ്രതിയെ പിടിച്ച ശേഷം അയാളുടെ ശരീരത്തിൽ നിന്ന് മദ്യത്തിന്റെ അംശം ഇല്ലാതാകും വരെ പല വിധ ഡ്രാമകൾ കളിച്ച് അയാളെ രക്ഷപ്പെടുത്തിയെടുക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടന്നത്.

മൂടിപുതപ്പിച്ച് മൂക്കിൽ പഞ്ഞിയും വെച്ച് പഞ്ചനക്ഷത്ര ആശുപത്രിയുടെ സൂപ്പർ ഡീലക്‌സ് റൂമിൽ കിടത്തി നടത്തിയ അറപ്പുളവാക്കുന്ന ആ ഡ്രാമ കേരളത്തിന്റെ മനസ്സാക്ഷിയെ മൊത്തത്തിൽ അപഹസിക്കുന്നതായിരുന്നു.

ഏതൊരു വെള്ളരിക്കാപട്ടണത്തിലാണ് നാം ജീവിക്കുന്നത്?. എല്ലാം കൃത്യമായി റെക്കോർഡ് ചെയ്യപ്പെട്ട ഒരു കേസ്, അമിത വേഗത്തിൽ വാഹനം ചീറിപ്പാഞ്ഞു വരുന്ന സി സി ടി വി ദൃശ്യങ്ങൾ.. ഇടിച്ചു തള്ളിയിട്ട സ്‌പോട്ടിൽ പൊലീസ് എത്തിയത്.. പ്രതികളെ കയ്യോടെ പിടിച്ചത്.. മദ്യ ലഹരിയിൽ പ്രതി നിന്നാടുന്നത്. ഒരു സംശയത്തിനും ഇടനൽകാതെ കേരളീയ പൊതുസമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടപ്പെട്ട വസ്തുതകൾ..

എന്നിട്ടും പ്രതി കൂളായി കോടതിയിൽ നിന്ന് ഇറങ്ങിപ്പോരുമെങ്കിൽ അത് നമ്മുടെ പൊലീസിന്റെ, പൊലീസിന്റെ മാത്രം പരാജയമാണ്.. ആ പൊലീസിനെ നിയന്ത്രിക്കുന്നവരുടെ പരാജയമാണ്. പ്രതിയും പൊലീസും വിജയിച്ചിരിക്കുന്നു.. കേരള ജനത തോറ്റ് തലതാഴ്‌ത്തിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP