Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തബ്ലീഗ് ഗ്രൂപ്പിൽ ആരെങ്കിലും ചേർന്നാൽ പിന്നെ അവന്റെ കാര്യം പോക്കാണ്; ജീവിക്കുന്ന ചുറ്റുപാടുകളോടോ പരിസരത്തോടോ ജോലിയോടോ എന്തിന് സ്വന്തം കുടുംബത്തോട് പോലുമോ ഒരു പ്രതിബദ്ധതയുണ്ടാകില്ല; മതമെന്നാൽ ജീവനില്ലാത്ത കുറെ പ്രാർത്ഥനകളും ദിക്‌റുകളും നമസ്‌കാരവും പള്ളിയും മാത്രമാണെന്ന് കരുതുന്ന വിഡ്ഢികളുടെ ഒരു കൂട്ടം; ബോധവത്കരണമൊന്നും ഇവർക്ക് ഏൽക്കില്ല; ബഷീർ വള്ളിക്കുന്ന് എഴുതുന്നു

തബ്ലീഗ് ഗ്രൂപ്പിൽ ആരെങ്കിലും ചേർന്നാൽ പിന്നെ അവന്റെ കാര്യം പോക്കാണ്; ജീവിക്കുന്ന ചുറ്റുപാടുകളോടോ പരിസരത്തോടോ ജോലിയോടോ എന്തിന് സ്വന്തം കുടുംബത്തോട് പോലുമോ ഒരു പ്രതിബദ്ധതയുണ്ടാകില്ല; മതമെന്നാൽ ജീവനില്ലാത്ത കുറെ പ്രാർത്ഥനകളും ദിക്‌റുകളും നമസ്‌കാരവും പള്ളിയും മാത്രമാണെന്ന് കരുതുന്ന വിഡ്ഢികളുടെ ഒരു കൂട്ടം; ബോധവത്കരണമൊന്നും ഇവർക്ക് ഏൽക്കില്ല; ബഷീർ വള്ളിക്കുന്ന് എഴുതുന്നു

ബഷീർ വള്ളിക്കുന്ന്

ങ്ങളുടെ കമ്പനിയിൽ മുമ്പൊരു തബ്ലീഗ് ജമാഅത്തുകാരൻ ഉണ്ടായിരുന്നു. ടെലിഫോൺ ഓപ്പറേറ്റർ. പത്തിരുപത് വർഷം മുമ്പാണേ. ചെറുപ്പക്കാരൻ പയ്യനാണ്, തമിഴ്‌നാട്ടുകാരൻ. കയ്യിൽ ഒരു സഞ്ചിയുണ്ടാകും ഓഫീസിൽ വരുമ്പോൾ.. അതിൽ കുറെ പുസ്തകങ്ങളും മറ്റും കാണും.. ഓഫീസിൽ വന്നാൽ മൂപ്പരുടെ പ്രധാന പണി അതിൽ നിന്ന് എന്തൊക്കെയോ എടുത്തു ഓതുകയും പ്രാർത്ഥിക്കുകയും മറ്റുമാണ്.. ജോലിയിൽ അഞ്ച് പൈസയുടെ ശ്രദ്ധയുണ്ടാകില്ല.. പലപ്പോഴും ടെലഫോൺ റിങ് ചെയ്യുന്നുണ്ടാകും.. പുള്ളി ദിക്‌റുകളിൽ മുഴുകിയിരിക്കുകയാകും..

അന്ന് ഞങ്ങളുടെ ജി എം ഒരു ബ്രിട്ടീഷുകാരനാണ്.. അയാൾ പൊതുവെ വട്ടനാണ്, ഇവന്റെ കളി കാണുമ്പോൾ അയാളുടെ വട്ട് കൂടും.. പുളിച്ച തെറി പറയും.. എഫ് വെച്ചുള്ള ആ നാലക്ഷരം ദിവസം ചുരുങ്ങിയത് ഒരു പ്രാവശ്യമെങ്കിലും ഇവൻ അയാളെക്കൊണ്ട് പറയിപ്പിക്കും.

കമ്പനിയുടെ കോംബൗണ്ടിൽ തന്നെ ചെറിയ പള്ളിയുണ്ട്, നമസ്‌കരിക്കാൻ പോയാൽ എല്ലാവരും വന്നാലും ഇവൻ വരില്ല.. പിന്നെയും അര മണിക്കൂർ കഴിഞ്ഞേ അവനെത്തൂ.. നമസ്‌കരിക്കാൻ പോകുന്നതാകട്ടെ, എല്ലാവരും പോകുന്നതിനു അരമണിക്കൂർ മുന്നേ പോവുകയും ചെയ്യും.. (വേണേൽ അല്പം കുറയ്ക്കാം)..

ജോലിയിൽ ശ്രദ്ധിക്കാത്തതിന് വാണിങ് ലെറ്ററൊക്കെ പല തവണ കൊടുത്തിട്ടുണ്ട്, ആറ്റംബോംബ് തലയിൽ വീണാൽ പോലും അറിയാത്ത കക്ഷിയാണ്, അവനെന്ത് വാണിങ് ലെറ്റർ. കിട്ടിയ ലെറ്ററൊക്കെ ഒരു സൈഡിൽ വെച്ചിട്ട് അവൻ ദിക്‌റുകളും ദുആകളും തുടരും..

എന്നാൽ പിന്നെ കമ്പനിയിൽ നിന്ന് പിരിച്ചു വിട്ടു കൂടെ എന്ന് ചോദിക്കും.. ഇവനെക്കണ്ടാൽ ആള് മഹാപാവമാണ്.. ഒരു ചെറിയ ഊശാൻ താടി, വെള്ളത്തൊപ്പി, മുട്ടിന് താഴെ മുറിച്ച പാന്റ്.. ആരേലും ചീത്ത പറഞ്ഞാൽ മറുത്ത് ഒരക്ഷരം പറയില്ല.. അസ്തഗ്ഫിറുള്ളാ എന്ന് പറഞ്ഞു തല താഴ്‌ത്തും.. അതുകൊണ്ട് തന്നെ ജി എമ്മിന് ചീത്ത പറയുമെങ്കിലും ഇവനോട് ഒരു ചെറിയ സോഫ്റ്റ് കോർണറുണ്ട്.. അത് വച്ചാണ് അവൻ നിലനിന്ന് പോന്നത്..

അതിനിടയിലാണ് അവൻ ഒരു പുതിയ നിസ്‌കാരം തുടങ്ങിയത്.. അഞ്ച് നേരത്തെ നിസ്‌കാരത്തിന് പുറമെയുള്ള വേറൊന്ന്.. രാവിലെ എട്ട് മണിക്ക് ഓഫീസിലെത്തിയാൽ അര മണിക്കൂർ കഴിഞ്ഞാൽ അവൻ നിസ്‌കരിക്കാൻ പോകും.. പിന്നെ ഒരു മണിക്കൂറൊക്കെ കഴിഞ്ഞു നോക്കിയാൽ മതി.. ഇത് പതിവായതോടെ നമ്മുടെ ബ്രിട്ടീഷുകാരന്റെ എല്ലാ നിയന്ത്രണങ്ങളും വിട്ടു, is there a f&#%$#* prayer at this time?..

ചുരുക്കത്തിൽ ഈ പുതിയ നിസ്‌കാരം അവന്റെ പണി പോക്കി..

ഞാൻ പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല, ഈ തബ്ലീഗ് ഗ്രൂപ്പിൽ ആരെങ്കിലും ചേർന്നാൽ പിന്നെ അവന്റെ കാര്യം പോക്കാണ്.. ജീവിക്കുന്ന ചുറ്റുപാടുകളോടോ പരിസരത്തോടോ ജോലിയോടോ എന്തിന് സ്വന്തം കുടുംബത്തോട് പോലുമോ ഒരു പ്രതിബദ്ധതയുണ്ടാകില്ല.. അതിലുള്ള എല്ലാവരും ഇങ്ങനെയാണ് എന്ന് പറയുകയല്ല, പൊതുവിലുള്ള ഒരവസ്ഥ അതാണ്. എപ്പോഴും ദുആകളും ദിക്റുകളും പ്രബോധന യാത്രകളുമൊക്കെയായി കഴിഞ്ഞു കൂടുന്ന ഒരു വർഗ്ഗം. മതമെന്നാൽ ജീവനില്ലാത്ത കുറെ പ്രാർത്ഥനകളും ദിക്‌റുകളും നമസ്‌കാരവും പള്ളിയും മാത്രമാണെന്ന് കരുതുന്ന വിഡ്ഢികളുടെ ഒരു കൂട്ടം.

ഈ പൊട്ടന്മാരോട് നമ്മൾ കൊറോണ വൈറസിനെക്കുറിച്ചും അതിന്റെ സാമൂഹ്യ വ്യാപനത്തെക്കുറിച്ചുമൊന്നും ബോധവത്കരിച്ചിട്ടും തർക്കിച്ചിട്ടും ഒരു കാര്യവുമില്ല.. അതൊക്കെ പടച്ചവൻ നോക്കിക്കൊള്ളും, നിങ്ങൾ ബേജാറാവേണ്ട എന്ന ലൈനിൽ ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ അവരത് വിടും.. ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ മലേഷ്യയിൽ നടന്ന ഇവരുടെ ഒരു പരിപാടി കോവിഡ് പകർച്ചയുടെ വലിയ കാരണമായതായി വാർത്തകൾ വന്നതാണ്. യു എൻ ഈ രോഗം മഹാമാരിയായി പ്രഖ്യാപിച്ചത് മാർച്ച് പതിനൊന്നിനാണ്.. അതിനൊക്കെ ശേഷമാണ് നിസാമുദ്ദീനിലെ സംഗമം നടക്കുന്നത്. എന്നിട്ടിപ്പോൾ അതിനേയും ന്യായീകരിക്കുകയാണ്. വിലക്കുകൾ വന്നിരുന്നില്ല എന്ന് പറഞ്ഞു കൊണ്ട്..

അതാണ് ഞാൻ പറഞ്ഞത്, ബോധവത്കരണമൊന്നും ഇവർക്ക് ഏൽക്കില്ല.. പൊതുസമൂഹത്തിന് ഭീഷണിയുയർത്തുന്ന സാഹചര്യങ്ങളിൽ നിയമനടപടികൾ സ്വീകരിക്കുക, പൊക്കി ഉള്ളിലിടുക. അത്യാവശ്യഘട്ടങ്ങളിൽ ചന്തിക്ക് നാല് പൊട്ടിക്കുക, വേറെ ഒരു വഴിയുമില്ല.

സംഘികളോട്: നിങ്ങൾ തബ്ലീഗുകാർക്കെതിരെ ബഹളമുണ്ടാക്കേണ്ട.. നിങ്ങൾ ഇതിനേക്കാൾ വലിയ തീട്ടങ്ങളാണ്. ഇതിലും അപകടകരമായ സംഗമങ്ങൾ നിങ്ങൾ നടത്തിയിട്ടുണ്ട്, വീട്ടിലിരിക്കാൻ പറഞ്ഞിട്ട് തെരുവിൽ ജാഥയായി കൈകൊട്ടിക്കളി നടത്തിയ ടീംസാണ്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP