Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ലേബർ ക്യാമ്പുകളിലും കമ്പനി അക്കോമഡേഷനുകളിൽ കൂട്ടമായി കഴിയുന്നവരിൽ രോഗം പിടിപെടുന്നു; തൊഴിൽ മേഖല നിശ്ചലമായതിനാൽ ശമ്പളം വെട്ടിക്കുറക്കാനും പിരിച്ചുവിടാനും ചില രാജ്യങ്ങൾ തൊഴിൽ ഉടമകൾക്ക് അനുമതി നൽകി കഴിഞ്ഞു; ലോക്ക് ഔട്ട് കാരണം തൊഴിലാളികളുടെ നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾ വാർഷിക അവധിയിൽ നിന്ന് വെട്ടിച്ചുരുക്കാനും നീക്കം; കേന്ദ്ര - സംസ്ഥാന സർക്കാറുകൾ എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് പഠിച്ചു ചെയ്യണം: ഗൾഫ് നാടുകളിലെ പ്രവാസിയുടെ അവസ്ഥ വിവരിച്ചു ബഷീർ വള്ളിക്കുന്ന് എഴുതുന്നു

ലേബർ ക്യാമ്പുകളിലും കമ്പനി അക്കോമഡേഷനുകളിൽ കൂട്ടമായി കഴിയുന്നവരിൽ രോഗം പിടിപെടുന്നു; തൊഴിൽ മേഖല നിശ്ചലമായതിനാൽ ശമ്പളം വെട്ടിക്കുറക്കാനും പിരിച്ചുവിടാനും ചില രാജ്യങ്ങൾ തൊഴിൽ ഉടമകൾക്ക് അനുമതി നൽകി കഴിഞ്ഞു; ലോക്ക് ഔട്ട് കാരണം തൊഴിലാളികളുടെ നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾ വാർഷിക അവധിയിൽ നിന്ന് വെട്ടിച്ചുരുക്കാനും നീക്കം; കേന്ദ്ര - സംസ്ഥാന സർക്കാറുകൾ എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് പഠിച്ചു ചെയ്യണം: ഗൾഫ് നാടുകളിലെ പ്രവാസിയുടെ അവസ്ഥ വിവരിച്ചു ബഷീർ വള്ളിക്കുന്ന് എഴുതുന്നു

ബഷീർ വള്ളിക്കുന്ന്

ല്ലാവരുടെയും ശ്രദ്ധയിലേക്കായി പറയുകയാണ്, ഗൾഫ് മേഖലയിലുള്ള പ്രവാസികളുടെ വിഷയം കൂടുതൽ വിഷമകരമായി വരുകയാണ്. കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്നു. പോസിറ്റിവ് കേസുകൾ ഇന്ത്യക്കാർക്കിടയിൽ നന്നായി കൂടി വരുന്നുണ്ട്, പ്രത്യേകിച്ചും മലയാളികൾക്കിടയിൽ. ലേബർ ക്യാമ്പുകളിലും കമ്പനി അക്കോമഡേഷനുകളിലും കൂട്ടമായി കഴിയുന്നവരിൽ രോഗം പിടിപെടുന്നുണ്ട്.

തൊഴിൽ മേഖല നിശ്ചലമാണ്. പലർക്കും ശമ്പളം ലഭിക്കുന്നില്ല. ജീവിതച്ചെലവ്ക്ക് വരെ കയ്യിൽ പണമില്ലാത്തവരുണ്ട്. അതിനൊക്കെ പുറമേയാണ് ശമ്പളം വെട്ടിക്കുറക്കാനും തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും പല രാജ്യങ്ങളിലേയും മന്ത്രാലയങ്ങൾ തൊഴിൽ ഉടമകൾക്ക് അനുമതി നൽകുക കൂടി ചെയ്തിട്ടുള്ളത്. പ്രകൃതി ദുരന്തങ്ങൾ പോലെ മനുഷ്യനിയന്ത്രണത്തിന് അപ്പുറമുള്ള അത്യസാധാരണ സാഹചര്യങ്ങളിൽ സ്വീകരിക്കാവുന്ന നടപടി ക്രമങ്ങളും വകുപ്പുകളും കോവിഡ് പ്രതിസന്ധിക്ക് ഉപയോഗിക്കാമെന്ന തീരുമാനത്തിലാണ് ഇത്.. ലോക്ക് ഔട്ട് കാരണം റൂമുകളിൽ ഒറ്റപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾ അവരുടെ വാർഷിക അവധിയിൽ നിന്ന് വെട്ടിച്ചുരുക്കാനുള്ള സാധ്യതകൾ വരെ ഇപ്പോൾ ഉയർന്നു വരുന്നുണ്ട്.

അതായത് പ്രവാസികളുടെ കാര്യം വലിയ വിഷമത്തിലേക്ക് പോവുകയാണ് എന്നർത്ഥം. ശമ്പളം കിട്ടാതിരിക്കുകയോ അത് കുറയുകയോ ചെയ്യാം, പിരിച്ചു വിടപ്പെടാം, നാട്ടിൽ ചെലവഴിക്കാനുള്ള അവധി ദിനങ്ങൾ നഷ്ടപ്പെടാം. അതിനൊക്കെ പുറമെ ഈ പ്രതിസന്ധി തീരും വരെ നാട്ടിലേക്കുള്ള യാത്രകളും സാധ്യമല്ല.. നാല് ഭാഗത്തു നിന്നുമുള്ള ഈ പ്രഷറുകൾ എത്ര പേർക്ക് താങ്ങാൻ സാധിക്കുമെന്ന് പറയുക വയ്യ. കടുത്ത മാനസിക സംഘർഷങ്ങളിലേക്ക് കൂടി കാര്യങ്ങൾ പോകാനുള്ള സാധ്യതയുണ്ട്.

അതുകൊണ്ടു തന്നെ കേന്ദ്ര സംസ്ഥാന സർക്കാറുകൾ എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് ഉടനെ പഠിക്കണം. വേണ്ടത് ചെയ്യണം.. ഇന്നത്തെ അവസ്ഥയിൽ പരിമിതികൾ കുറെയുണ്ടെന്ന് അറിയാം.. ഗൾഫിലുള്ള പ്രവാസി സൃഹുത്തുക്കളോടു പറയാനുള്ളത് പരിചയത്തിലുള്ള എല്ലാവരുടേയും വിവരങ്ങൾ സ്ഥിരമായി വിളിച്ചന്വേഷിക്കുക, അവരുടെ താമസം, ഭക്ഷണം, ആരോഗ്യസ്ഥിതി എന്നിവ അന്വേഷിച്ചു കൊണ്ടേയിരിക്കുക, കഴിയുന്നത്ര സാന്ത്വനപ്പെടുത്തുക, സഹായങ്ങൾ എത്തിക്കാൻ ശ്രമിക്കുക.

ഒരു വലിയ ദുരന്ത കാലഘട്ടത്തിലൂടെയാണ് നാമെല്ലാം കടന്നു പോകുന്നത്, പരസ്പരം താങ്ങായി നിന്നില്ലെങ്കിൽ പലരും വഴിയിൽ വീണു പോകും. അവർ മാത്രമല്ല, അവരോടൊപ്പം അവരുടെ കുടുംബങ്ങളും..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP