Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വി ടി ബലറാം വേട്ടയാടപ്പെടുമ്പോൾ....

വി ടി ബലറാം വേട്ടയാടപ്പെടുമ്പോൾ....

തൃത്താല എം എൽ എ യും കോൺ ഗ്രസ്സിന്റെ യുവനേതാക്കളിൽ പ്രമുഖനുമായ വി ടി ബലറാം സോഷ്യൽ മീഡിയക്ക് സുപരിചിതനാണ്, അതുകൊണ്ട് തന്നെ ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് അദ്ദേഹത്തെ അറിയാം, 140 എം എൽ എ മാരുള്ള കേരളത്തിൽ എല്ലാ മലയാളികൾക്കും പേരുപറഞ്ഞാൽ അറിയാവുന്ന വിരലിൽ എണ്ണാവുന്ന എം എൽ എ മാരിൽ ഒരാളാണ് അദ്ദേഹം. പതിറ്റാണ്ടുകളായി നിയമസഭയിൽ ഇരിക്കുന്ന തെക്കൻ കേരളത്തിൽ ഉള്ള പല നേതാക്കളുടെയും പേരുപറഞ്ഞാൽ മലബാറുകാർക്ക് അറിയില്ല, മലബാറിലെ 'പ്രമുഖരായ' പല നേതാക്കളെയും പറഞ്ഞാൽ തെക്കുള്ളവർക്കും അറിയില്ല, പലതവണ മന്ത്രിമാരും, പ്രമുഖ പാർട്ടികളുടെ താക്കോൽ സ്ഥാനം വഹിച്ചവരുമായ ചിലരെ മാത്രമേ കേരളത്തിന് 'മൊത്തത്തിൽ' പരിചയമുള്ളൂ , ഈ സുപ്രസിദ്ധർക്കൊപ്പം വി ടി ബലറാം എങ്ങനെ സ്ഥാനമുറപ്പിച്ചു എന്ന് പഠിക്കേണ്ടതാണ് (വിവാദങ്ങളിലും പീഡനക്കേസുകളിലും പെട്ടും, വൈകുന്നേരത്തെ ചാനൽ ചർച്ചയിൽ സ്വന്തം പാർട്ടിക്കാർ അമ്മയെ തല്ലിയാൽ അതിനെപ്പോലും ഒരുളുപ്പും ഇല്ലാതെ ന്യായീകരിച്ചും പ്രസിദ്ധി നേടിയവരെ വെറുതെ വിടുന്നു, കാരണം അത് കുപ്രസിദ്ധിയാണ്)

ഒരു കോൺഗ്രസ്സുകാരൻ ആയതുകൊണ്ടാണോ ബലറാം ശ്രദ്ധേയനായത്? അല്ല കേരളത്തിൽ കോൺഗ്രസ്സുകാർ വേറെയും ഉണ്ടല്ലോ, യുവാവായത് കൊണ്ടാണോ? അതും അല്ല യുവാക്കൾക്ക് ഇവിടെ ഒരു പാർട്ടിയിലും ഒരു പഞ്ഞവുമില്ലല്ലോ, എൽ എൽ എ ആയതു കൊണ്ടും അല്ല, എം എൽ എ മാരും നമുക്ക് നിരവധിയുണ്ട്.

ബലരാമിനെ ശ്രദ്ധേയനാക്കിയത്, അദ്ദേഹത്തിന്റെ നിലപാടുകളാണ് , നിലപാടുകൾ ഉണ്ടാവണമെങ്കിൽ വ്യക്തിത്വം ഉണ്ടാവണം, അത് ബലരാമിനുണ്ട്, വായനാ ശീലവും, സാമൂഹ്യ വിഷയങ്ങളിൽ അവഗാഹവും, സമൂഹത്തിന്റെ പൊതു താൽപര്യങ്ങൾ മുൻനിർത്തി ഇടപെടാനുള്ള ധീരതയുമാണ് ഒരു രാഷ്ട്രീയ പ്രവർത്തകനിൽ ഉണ്ടാവേണ്ട വ്യക്തിത്വം, 'എല്ലാ വിഭാഗം ആളുകളെയും തൃപ്തി പ്പെടുത്തി വോട്ടു ബാങ്കിനെ ഉറപിച്ചു നിർത്തി മാത്രം മിണ്ടുകയും പറയുകയും ചെയ്യേണ്ടവനാണ് രാഷ്ട്രീയക്കാരൻ എന്ന 'രാഷ്ട്രീയ ബോധം' ഇടതു പക്ഷത്തു പോലും നിലനിൽക്കുന്ന കാലത്ത് സ്വന്തം നിലപാടുകൾ രൂപപ്പെടുത്താനും അത് ഉറക്കെ പറയാനും കഴിയുന്നത് കൊണ്ടാണ് ബലറാമിനെ കേരളം ശ്രദ്ധിച്ചത്, മറ്റൊന്നുകൂടിയുണ്ട്, ഇന്ത്യയുടെ മതനിരപേക്ഷത കനത്ത അപകട ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണ് കടന്നു പോകുന്നത്, മതേതരർ എന്ന് നാം കരുതുന്നവർ പോലും അറിഞ്ഞോ അറിയാതെയോ മതാന്ധതയുടെ കളത്തിൽ വീണു പോകത്തക്കവിധം ചതിക്കുഴികൾ ഒരുക്കി ഫാസിസം കാത്തിരിക്കുമ്പോൾ മതനിരപേക്ഷതയുടെ പക്ഷത്ത് ഒരു പോരാളിയായി ഉറച്ചു നിൽക്കാനുള്ള മനസ്സ് ആദരിക്കപ്പെടുക തന്നെ വേണം

ഓട്ടോറിക്ഷയിൽ പണം വച്ചു മറന്ന യാത്രക്കാരന് അത് തിരികെ എത്തിച്ചു കൊടുക്കുന്ന ഡ്രൈവർക്ക് അവാർഡ് കൊടുക്കുന്ന കാലമാണിത്. സത്യത്തിൽ ഓട്ടോ ഡ്രൈവർ ഒരു കള്ളൻ അല്ലാത്ത, അന്യന്റെ സ്വത്ത് ആഗ്രഹിക്കാത്ത ഒരു മനുഷ്യൻ ചെയ്യേണ്ട ഏറ്റവും അടിസ്ഥാന ഉത്തരവാദിത്വം മാത്രമേ ചെയ്തിട്ടുള്ളൂ...ഓട്ടോ ഡ്രൈവർ മാരിൽ ഭൂരിപക്ഷവും 'മാന്യൻ മാർ അല്ലാതെ പോകുന്നത് കൊണ്ടാണ് മാന്യത കാണിച്ചയാൾക്ക് അവാർഡ് കൊടുക്കേണ്ടി വരുന്നത്. ഏതാണ്ടിത് പോലെയാണ് നമ്മുടെ രാഷ്രീയ രംഗത്തെ സ്ഥിതിയും, മനുഷ്യ പക്ഷത്തുള്ള മാന്യന്മാർ എന്ന് നാം കരുതുന്ന പലരും തന്ജം കിട്ടിയാൽ ഫാസിസത്തോടൊപ്പം കാലുമാറി പണം അപഹരിച്ചു കടന്നു കളയുന്ന കാലമായതു കൊണ്ട് മതനിരപേക്ഷതയോടൊപ്പം നിൽക്കുന്നവർ അവാർഡിന് അർഹരാണ്.

കഴിഞ്ഞ ഏതാനും വർഷത്തെ വിടി ബലറാമിന്റെ സാമൂഹ്യ ഇടപെടലുകൾ പരിശോധിച്ചാൽ നമുക്കറിയാൻ കഴിയും എന്ത് കൊണ്ട് മലയാളികൾക്കിടയിൽ അദ്ദേഹം അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുവെന്ന്..

ഒറ്റ ഉദാഹരണം പറയാം, കേരളത്തിൽ വർഷങ്ങളായി ഹിന്ദു വർഗ്ഗീയ വാദികൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രചാരണമുണ്ടായിരുന്നു, മുസ്ലികളും കൃസ്ത്യാനികളും അവരുടെ പള്ളികളിൽ കിട്ടുന്ന പണത്തിൽ നിന്ന് നയാപൈസയും സർക്കാരിന് കൊടുക്കുന്നില്ല, ഹിന്ദു ക്ഷേത്രങ്ങളിൽ നിന്ന് കിട്ടുന്ന പണം മുഴുവൻ സർക്കാർ കൊണ്ടുപോവുകയും ആ പണം പൊതു ആവശ്യങ്ങൾക്ക് ചെലവഴിക്കുകയും ചെയ്യുന്നു , ഹിന്ദുവിനു ചോദിക്കാനും പറയാനും ആരും ഇല്ല, നിരന്തരമായി കേട്ട് കേട്ട് സംഗതി ശരി തന്നെയല്ലേ എന്ന് സകല മതസ്ഥർക്കും മതമില്ലാത്തവർക്കും വരെ തോന്നിത്തുടങ്ങിയിരുന്നു , അപ്പോഴാണ് ഹിന്ദു ക്ഷേത്രങ്ങളിൽ നിന്ന് നയാ പൈസ സർക്കാർ ഖജനാവിന് കിട്ടുന്നില്ലെന്നും ഓരോ വർഷവും കോടികൾ ക്ഷേത്രങ്ങൾക്ക് വേണ്ടി സർക്കാർ ചിലവിടുകയുമാണ് എന്ന യാഥാർത്ഥ്യം രേഖകൾ സഹിതം വി ടി ബലറാം വിളിച്ചു പറഞ്ഞത്. ഫാസിസ്റ്റ് പ്രചാരണത്തിന്റെ മുനയൊടിച്ച ബലരാമിന്റെ ഈ ഒരിടപെടൽ അനുദിനം അകന്നുകൊണ്ടിരിക്കുന്ന മനുഷ്യമനസ്സുകൾക്ക് നൽകിയ ആശ്വാസമാണ് അദ്ദേഹത്തെ ആദരണീയനാക്കുന്നത്, ഇതോടു കൂട്ടി വായിക്കേണ്ട മറ്റൊന്ന് കൂടി ഉണ്ട്, വർഷങ്ങളായി ഫാസിസ്റ്റുകൾ വിഷലിപ്തമായ ഈ പ്രചരണം നടത്തുമ്പോൾ കേരളം ഭരിച്ച /ഭരിക്കുന്ന എല്ലാ സോ കോൾഡ് നേതാക്കൾക്കും സത്യം അറിയാമായിരുന്നു, ചെന്നിത്തലയും, ചാണ്ടിയും സുധീരനും സതീശനും കാർത്തികേയനും എന്തിനു പിണറായിക്കും കൊടിയേരിക്കും വരെ അറിയാവുന്ന നഗ്ന സത്യം, പക്ഷെ അവരാരും മിണ്ടിയില്ല, അവർപോലും അറിയാതെ ഫാസിസം അവരെക്കൂട്ടിലിട്ടപ്പോൾ സടകുടഞ്ഞെഴുന്നെട്ട വിടി യെയാണ് കേരളം ഇഷ്ടപ്പെട്ടത്.

ഇത് പോലെ അന്ധത ബാധിച്ച ഒരു സാമൂഹത്തിന്റെ കണ്ണ് തുറപ്പിക്കാൻ ഉതകുന്ന പല ഇടപെടലുകളും വിടി നടത്തിയിട്ടുണ്ട്, എപ്പോഴും എല്ലാവര്ക്കും എല്ലാ നിലപാടുകളും ഇഷ്ട്ടപെട്ടിട്ടില്ലെങ്കിലും ഏതൊരു ഇടപെടലിലും തന്റെ സാമൂഹ്യ ബാധ്യത ഉയർത്തിപ്പിടിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്, അതിന്റെ പേരിൽ തന്റെ വോട്ടു ബാങ്കിനു കോട്ടം തട്ടുമോ എന്നദ്ദേഹം ഭയന്നിട്ടില്ല, സാമൂതിരിമാരുടെ പെൻഷൻ, യതീഖാന വിവാദം എന്നിവയിലെ നിലപാടുകൾ വോട്ടു ബാങ്കിനെ പേടിക്കുന്ന ഒരാൾക്ക് പറയാൻ കഴിയുന്നതല്ല.

സ്വാഭാവികമായും ബലരാമിന് തുടക്കം മുതലേ ശത്രുക്കൾ ഉണ്ട്, അതിൽ ഒന്നാം സ്ഥാനത്ത് സങ്കികൾ തന്നെ, കാരണം പറയണ്ടല്ലോ, മത തീവ്രവാദികൾക്ക് മറ്റു മതക്കരെക്കാൾ ഭയം സ്വന്തം 'മതക്കരെയാണ്, 'മറ്റവൻ' എന്ത് പറഞ്ഞാലും അവൻ നമ്മുടെ ശത്രു എന്നാക്ഷേപിച്ച് പിടിച്ചു നിൽക്കാം എന്നാൽ സ്വന്തക്കാർ സത്യം വിളിച്ചു പറയുമ്പോൾ അവർക്ക് മാളത്തിൽ ഒളിക്കേണ്ടി വരും, അവരെ എങ്ങനെയൊക്കെ ഇല്ലായ്മ ചെയ്യാം എന്ന 'ഗവേഷണ'മാണ് പിന്നെ നടക്കുക, കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ നിന്ന്‌സം ഘ പരിവാർ ഭയപ്പെടുന്നവരുടെ കൂട്ടത്തിൽ ആദ്യ സ്ഥാനക്കാരിൽ ഒരാളാണ് ബലറാം. ഏതു തരം ആക്രമണവും ബലരാമിനെതിരെ അവർ നടത്തും, ഹിന്ദു വർഗ്ഗീയ വാദികളെ വിമർശിക്കുന്ന സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ എത്രതവണയാണ് ശാരീരിക ആക്രമണങ്ങൾ നടന്നത് എന്ന് നോക്കുക

പിന്നെയുള്ളത് കമ്മ്യുന്‌സിറ്റ് കാരാണ് അടുത്ത തവണ തൃത്താല സീറ്റ് തിരിച്ചു പിടിക്കാൻ, വിടി ക്ക് 'പണി' കൊടുക്കാൻ കിടുന്ന ഒരവസരവും പാഴാക്കാതിരിക്കുക എന്ന 'രാഷ്ട്രീയ ബോധത്തിനപ്പുറം അഭിനവ ഇടതുപക്ഷത്തിന് ബുദ്ധി വികാസം ഇല്ലാത്തത് കൊണ്ട് അവരും വിടി യെ വേട്ടയാടാൻ തക്കം പാർത്തിരിക്കുകയാണ്, അടുത്ത തെരഞ്ഞെടുപ്പിൽ തൃത്താല സീറ്റ് അടിച്ചു മാറ്റാൻ വല്ല വഴിയുമുണ്ടോ എന്നന്വേഷിക്കുന്ന 'ആസ്ഥാന' ശത്രുക്കൾ എല്ലാ എൽ എൽ എ മാർക്കും എം പി മാർക്കും ഉള്ളതുമാണ്.

ഇവരെക്കൂടാതെ പ്രത്യക്ഷപ്പെട്ട ചില അഭിനവ ശത്രുക്കളെക്കൂടി കാണാൻ പറ്റി എന്നതാണ്, ഏറ്റവും പുതിയ വിവാദത്തിന്റെ ഫലം. പുതിയ വി ടി വേട്ട തുടങ്ങുന്നത്, എൽ എൽ എ മാരുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ടാണ്, സുനിൽ മാടമ്പി എന്ന ഒരു ഫേസ്‌ബുക്ക് ചട്ടമ്പി വല്ലാതെ വെറുപ്പിച്ചപ്പോൾ എന്നാപിന്നെ അമേരിക്കയുടെ സഖ്യ രാജ്യമായ യു എ ഇ യിൽ നിന്ന് പുറത്തു വന്നിട്ട് പോരെ വിമർശനം എന്നൊരു പരാമർശം വിടി നടത്തി, ഉടനെ കുരുപൊട്ടി, മേൽപറഞ്ഞ സ്ഥിരം ശത്രുക്കളുടെ ഭാഗത്ത് നിന്നാണ് പൊട്ടലിന്റെ തുടക്കം, 'വല്ല കാരണവും കിട്ടുമോ ഒരു കുരു പൊട്ടിക്കാൻ' എന്ന് കാത്തിരിക്കുന്ന ചില പ്രവാസി ഊളകൾ സംഗതി ഏറ്റെടുത്തതോടെ ബലരാമിന്റെ 'പ്രവാസി വിരുദ്ധ പരാമർശം' ചൂട് പിടിക്കാൻ തുടങ്ങിഇവിടെ പ്രസക്തമാകുന്ന രണ്ടു വിഷയങ്ങൾ ഉണ്ട്

ഒന്ന് അമേരിക്കൻ സന്ദർശനം.

അമേരിക്ക അവരുടെ ചെലവിൽ ലോകത്തുള്ള എല്ലാ രാജ്യങ്ങളിൽ നിന്നും രാഷ്ട്രീയക്കാർ , വിദ്യാർത്ഥികൾ , പത്രപ്രവർത്തകർ എന്നിവരെ അവരുടെ രാജ്യം കാണിക്കാനും നിലപാടുകൾ വ്യക്തമാക്കാനും വേണ്ടി കൊണ്ട് പോകുന്നുണ്ട്. ഇതിനു പോകണോ പോകണ്ടേ എന്ന് തീരുമാനിക്കാൻ ഓരോരുത്തർക്കും അവകാശമുണ്ട്.

ഉദാഹരണത്തിന് ബ്രിട്ടൻ ഇന്ത്യ ഭരിച്ചപ്പോൾ ഇന്ത്യക്കാർക്ക് ഇംഗ്‌ളീഷ് വിദ്യാഭ്യാസം നൽകാൻ തീരുമാനിച്ചു, അതിനു വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്തു , ഭരണം എളുപ്പമാക്കാൻ ഗുമസ്തന്മാരെ സൃഷ്ടിക്കുക എന്ന ഉദ്ദേശം മാത്രമേ ബ്രിട്ടിഷുകാർക്ക് ഉണ്ടായിരുന്നുള്ളൂ .. ഇന്ത്യക്കാർ ഇതിനോട് മൂന്നു രീതിയിൽ പ്രതികരിച്ചു.
ചിലർ ഈ ഓഫർ സ്വീകരിക്കാൻ പാടില്ല, ബ്രിട്ടിഷു വിദ്യാഭ്യാസം നമുക്ക് വേണ്ട എന്നുറക്കെ പ്രഖ്യാപിച്ചു പിൽകാലത്ത് ഇന്ത്യ സ്വതന്ത്രമായപ്പോൾ വിദ്യാഭ്യാസം ഇല്ലാത്തതിന്റെ പേരിൽ ഭരണത്തിൽ നിന്ന് അവർ പുറത്തായി ഇന്നും സംവരണവും ചോദിച്ചു നടക്കുന്നുരണ്ടാമത്തെ വിഭാഗം, ആ ഓഫർ സ്വീകരിച്ചു വിദ്യാഭ്യാസം നേടി ഇംഗ്‌ളീഷുകർക്കു ഗുമസ്തപ്പണി ചെയ്തു , സ്വാതന്ത്ര്യം കിട്ടിയപ്പോൾ 'വിദ്യാസമ്പന്നരായ' അവർ തന്നെ ഭരണത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ വന്നു.

മൂന്നാമത്തെ വിഭാഗം ബ്രിട്ടീഷ് വിദ്യാഭ്യാസവും ഭാഷയും അവരുടെ ചെലവിൽ പഠിച്ചു, അതെ ഭാഷയിൽ അവരുടെ മുഖത്ത് നോക്കി 'രാജ്യം വിട്ടു പോകെടാ തെമ്മാടികളെ' എന്ന് വിളിച്ചു പറഞ്ഞു, ലോകനേതാക്കൾക്കിടയിൽ സ്വാതന്ത്ര്യ സമരത്തിന്റെ സന്ദേശങ്ങൾ എത്തിച്ചു പിൽക്കാലത്ത് രാജ്യം ആദരിക്കുന്ന പോരാളികളായി ഈ രാജ്യത്തിന് ഊടും പാവും നൽകിയ വിപ്‌ളവകാരികളായി അവർ അറിയപ്പെട്ടു.

ഈ മൂന്നു നിലപാടുകളും ശരിയാണ്, ഏതാണ് കൂടുതൽ ശരി എന്ന് തീരുമാനിക്കപ്പെടുന്നത് അവരവരുടെ നിലപാടുകൾ അടിസ്ഥാനമാക്കിയാണ്, അമേരിക്കയിലേക്ക് പോകാതെ പ്രതിഷേധിക്കുന്നത് ശരിയാണ്. അവിടെപ്പോയി കിട്ടാനുള്ളത് വാങ്ങിയെടുട്ത് പിൽക്കാലത്ത് അവർക്ക് പാദസേവ ചെയ്യുന്നതാണ് 'ബുദ്ധി' . എന്ന് മനസ്സിലാക്കുന്നവരുടെതും അവരുടെ ശരിയാണ് അവിടെപോയ ശേഷവും അവരിൽ നിന്ന് പഠിക്കാനുള്ളതും പഠിച്ച ശേഷവും 'ഇതൊക്കെയാണെങ്കിലും ഞങ്ങൾ ഗസ്സക്ക് ഒപ്പമാണ് എന്നൊരു പ്‌ളകാർഡുയർത്തി പ്രതിഷേധിക്കുന്നതും ശരിയാണ്...
ശരികൾ തീരുമാനിക്കുന്നത് അവരവരുടെ നിലപാടുകളാണ്, (രണ്ടാമത്തെ വിഭാഗവും ശരിയോ എന്ന് ചോദിച്ചേക്കാം , പണവും അധികാരവും കൈപ്പിടിയിൽ ഒതുക്കുന്നതിനെറ്റ് പേരാണ് വിജയവും ശരിയും എങ്കിൽ അവർ വലിയ ശരിയാണ്, ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം അതിനു സാക്ഷിയാണ്)

രണ്ടാമത്തെ വിഷയം

ഗൾഫ് രാജ്യങ്ങളുടെ നിലപാടാണ്, ഗസ്സയിൽ കൂട്ടക്കുരുതി നടക്കുമ്പോഴും, അമേരിക്ക ഇസ്രയേലിനു വീണ്ടും വീണ്ടും ആയുധങ്ങൾ ഇറക്കി കൊടുക്കുന്ന വാർത്ത പുറത്തു വരുമ്പോഴും, കെറി ഇന്ത്യയിൽ വന്ന് ഹമാസ് മര്യാദ കാണിക്കണം എന്ന് പറയുമ്പോഴും, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ഇസ്രയേലിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുമ്പോഴും, വായിൽ പൂവൻ പഴവും തിരികെ ഇരിക്കുന്ന സൊ കോൾഡ് കസ്റ്റോടിയൻസ് ഓഫ് ഹോളി മോസ്‌ക്കുകളെയും , ഗിന്നസ് ബുക്കിൽ പേര് ബുക്ക് ചെയ്യാൻ മത്സരി ക്കുന്ന ഷെയിക്കന്മാരെയും ആരും തെറി വിളിക്കാത്തത് ശവത്തിൽ കുത്തരുത് എന്ന ആഗോള മാന്യത പാലിച്ചു കൊണ്ടാണ്, ഇസ്രായിലെനെ ഇത്രെയേറെ വളർത്തിയത് പെണ്ണിനും പണത്തിനുമപ്പുറം ഒരു രാഷ്ട്രീയവും ഇല്ലാത്ത മിഡിൽ ഈസ്റ്റിലെ സാമ്രാജ്യത്വത്തിന്റെ ചെരിപ്പ് നക്കികൾ ആണെന്ന് ആർക്കാണ് അറിയാത്തത്? ഈ ഗസ്സ കാലത്ത് തക്കം കിട്ടിയാൽ, വിദേശിയും സ്വദേശിയുമൊക്കെ, ചെരിപ്പൂരി അടിക്കാൻ ആഗ്രഹിക്കാത്ത എത്ര ഭരണാധികാരികൾ ഉണ്ട് അറബ് നാട്ടിൽ? പ്രതികരണം എല്ലാവരും അടക്കി പ്പിടിച്ചിരിക്കുന്നത് 'സാങ്കേതിക' കാരണങ്ങളാൽ ആണ്, മലയാളി പ്രവാസിയുടെ സാങ്കേതിക കാരണം ജോലി തന്നെയാണ്, മിണ്ടിയാൽ പണി പോവും,
ജോലി കളഞ്ഞിട്ടു വേണോ പ്രതികരിക്കാൻ എന്ന് ചോദിക്കുന്നവർ അറിയുക, പ്രതിഷേധ സൂചകമായി ജോലി വേണ്ടെന്നു വെക്കുകയും, രാജ്യം വിടുകയും, ബഹുമതികൾ മടക്കി കൊടുക്കുകയും ഒക്കെ ചെയ്തത് 1400 കൊല്ലം മുമ്പല്ല, നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഒട്ടേറെ ഇത്തരം വിപ്ലവകരമായ അദ്ധ്യായങ്ങൾ ഉണ്ട്, അതിനു ശേഷവും നടക്കുന്നു ഇത്തരം പ്രതിഷേധങ്ങൾ സ്റ്റീഫൻ ഹോക്കിങ്ങ്‌സ് ഇസ്രയേലിനെ ബഹിഷ്‌കരിച്ചത് ഫേസ് ബുക്കിൽ പോസ്റ്റിടാനുള്ള വിപ്‌ളവമലലാതെ അത് പ്രാവർത്തികമാക്കാനുള്ള 'ചോര' ആരുടെ ഞരമ്പുകളിൽ ആണുള്ളത്?

ഇത്ര വലിയ കൂട്ടക്കുരുതി നടത്തുന്ന ഇസ്രയേലിനെ ആയുധവും പണവും നൽകി സഹായിക്കുന്ന അമേരിക്കകെതിരെ ഒരക്ഷരം മിണ്ടാതെ അവരുടെ മൂട് താങ്ങി നടക്കുന്ന ഒരു രാജ്യത്ത് ജീവിക്കാൻ ഞാനില്ല എന്ന് പ്രഖ്യാപിച്ചു പത്തു പ്രവാസികൾ നാടുവിട്ടാൽ ഏതു ഷെയിക്കും ഒന്ന് കിടുങ്ങും. അതാണ് വിപ്ലവം, അത് പറയുമ്പോൾ ജോലി പോയാൽ കുടുംബത്തിനു താൻ ചെലവിനു കൊടുക്കുമോടാ എന്ന ചോദ്യം വരും, കുടുംബവും ചെലവും ജീവിതവും സ്വന്തം ആദർശത്തെക്കാളും നിലപാടുകലെക്കാളും മഹത്തരമായി തോന്നിയ ഒരുത്തനും ഈ ലോകത്ത് കക്കൂസുകൾ നിറക്കുക എന്നതിലപ്പുറം ഒരു വിപ്ലവവും നടത്തിയിട്ടില്ല..
എന്നും ശരികൾക്കൊപ്പം നിൽക്കാൻ ശ്രമിക്കുന്ന ഒരാളുടെ വരികൾ അടർത്തിയെടുത്തു പ്രവാസിയുടെ 'അഭിമാന വിപ്‌ളവം' നടത്താൻ പാടുപെടുന്നവനും നടത്തുന്നത് 'ടോയിലറ്റ് വിപ്‌ളവമലലാതെ മറ്റൊന്നുമല്ല.

സോഷ്യൽ മീഡിയയിൽ ഇടപെടുമ്പോൾ അല്പം കൂടി ജാഗരൂകനാവാൻ ഈ വിവാദം ബലരാമിന് സഹായകമാവും എന്ന് കരുതട്ടെ. താങ്കൾക്ക് നൽകുന്ന ഈ പിന്തുണ ഒരു ബ്‌ളാങ്ക് ചെക്കല്ല, അത് താങ്കളുടെ നിലപാടുകൽക്കുള്ളതാണ് , ഇടതു പക്ഷത്തും വലതു പക്ഷത്തും ഒക്കെ താങ്കളെപ്പോലുള്ള വിരലിൽ എണ്ണാവുന്ന ചെറുപ്പക്കാരുണ്ട്, അവരിലാണ് ഈ നാടിന്റെ പ്രതീക്ഷ, സി പി എം നേതാവ് തോമസ് ഐസക്കിന്റെ ചില നിലപാടുകളെ പിന്തുണച്ചു കൊണ്ട് ബലറാം അത് ഷെയർ ചെയ്തത് കണ്ടപ്പോൾ സന്തോഷം തോന്നി, കക്ഷി രാഷ്ട്രീയം സാമന്യ ബുദ്ധിയെ 'ഓവർടെക്ക്' ചെയ്യാത്തെവരെയാണ് നമുക്ക് വേണ്ടത്.

ഓലപ്പാമ്പുകളുടെ സ്ഥാനം ചവറ്റു കൊട്ടയിലാണ്. നീതിയോടൊപ്പം നിൽക്കുന്ന കാലത്തോളം നീതി ബോധമുള്ളവർ താങ്കളുടെ കൂടെയുണ്ടാകും. കള്ളന്മാരുടെയും ഒറ്റുകാരുടെയും നരഭോജികളുടെയും പിടിയിൽ നിന്ന് ഇന്ത്യ രക്ഷപ്പെടുക തന്നെ ചെയ്യും, അതിന് മനുഷ്യത്വും നീതി ബോധവും സത്യസന്ധതയും നെഞ്ചുറപ്പുമുള്ള നേതൃത്വം ഉയർന്നുവരണം, മതങ്ങൾക്കും പാർട്ടികൾക്കും ഇസങ്ങൾക്കും അപ്പുറം മനുഷ്യനെ സ്‌നേഹിക്കുന്ന ഒരു യുവതലമുറയുടെ ഉയിർത്തെഴുന്നേൽപ്പ് ഈ രാജ്യം കൊതിക്കുന്നുണ്ട്.
നമ്മൾ ആ ലക്ഷ്യം നേടുക തന്നെ ചെയ്യും.

കടപ്പാട്: പ്രമുഖ ബ്ലോഗറായ ബ്ലോഗൻ തന്റെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP