Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓരോ ചിറകുകൾ വെട്ടി അരിഞ്ഞപ്പോഴും സ്വന്തം പാർട്ടി ചെയ്യുന്നതെല്ലാം ശരിയാണെന്നു വിശ്വസിച്ചു; ഒരു കാർ വാങ്ങാൻ പാർട്ടിക്ക് കത്തെഴുതി അനുവാദം വാങ്ങുന്ന അച്ഛനോട് സഹതാപം തോന്നിട്ടുണ്ട്... ഇനി വെട്ടാൻ കഴുത്തുമാത്രം ബാക്കി.. സിപിഎം ഒരു വ്യക്തിയിലേക്ക് ചുരുങ്ങുമ്പോ ലജ്ജ തോന്നുന്നു: സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കപ്പെട്ടപ്പോൾ സി.കെ.സദാശിവന്റെ മകൾ പ്രതികരിച്ചത് ഇങ്ങനെ

ഓരോ ചിറകുകൾ വെട്ടി അരിഞ്ഞപ്പോഴും സ്വന്തം പാർട്ടി ചെയ്യുന്നതെല്ലാം ശരിയാണെന്നു വിശ്വസിച്ചു; ഒരു കാർ വാങ്ങാൻ പാർട്ടിക്ക് കത്തെഴുതി അനുവാദം വാങ്ങുന്ന അച്ഛനോട് സഹതാപം തോന്നിട്ടുണ്ട്...  ഇനി വെട്ടാൻ കഴുത്തുമാത്രം ബാക്കി.. സിപിഎം ഒരു വ്യക്തിയിലേക്ക് ചുരുങ്ങുമ്പോ ലജ്ജ തോന്നുന്നു: സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കപ്പെട്ടപ്പോൾ സി.കെ.സദാശിവന്റെ മകൾ പ്രതികരിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: തങ്ങൾക്ക് പിന്നിൽ അണിനിരക്കുമെന്ന് ഉറപ്പുള്ളവർ-അവർ മാത്രം മതിയായിരുന്നു ഇത്തവണ സിപിഎം സംസ്ഥാന നേതൃത്വത്തിന്. സിപിഎം സംസ്ഥാന കമ്മിറ്റി രൂപീകരണത്തിന്റെ മുഖ്യമാനദണ്ഡങ്ങൾ ഇതായപ്പോൾ പഴയ വി എസ്.പക്ഷത്തെ പാടേ വെട്ടി നിരത്തി. ഓരോ കാരണങ്ങൽ പറഞ്ഞ്.

പിരപ്പൻകോട് മുരളിക്കു പ്രായം 75, സി.കെ. സദാശിവന് 65. പാർട്ടി ഘടകങ്ങളിലെ പ്രായപരിധിയായ 80 കഴിഞ്ഞവരുടെ പട്ടികയിൽപ്പെടാത്ത ഇവർ രണ്ടും ഒഴിവാക്കപ്പെട്ടു. ഒരിക്കൽ വിഎസിനൊപ്പം നിന്ന ആനത്തലവട്ടം ആനന്ദനും കെ.പി. സഹദേവനും എൺപതായിട്ടും ഇളവു കിട്ടി. വി എസ് വിഭാഗത്തിലെ പഴയ കരുത്തരിൽ പലരും ഔദ്യോഗിക നേതൃത്വവുമായി

സിറ്റിങ് എംഎൽഎ ആയിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട സദാശിവൻ സംസ്്ഥാന കമ്മിറ്റിയിലും ഇല്ലാതായതിൽ ദുഃഖത്തോടെ മകൾ പ്രീന അനുരാജ് എഴുതിയ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:വഞ്ചിപ്പാട്ട് ബാക്കി; സികെ പുറത്ത് എന്ന കേരള കൗമുദി വാർത്ത ഷെയർ ചെയ്തുകൊണ്ടാണ് ഈ കുറിപ്പ്:

 

'പാർട്ടി പാർട്ടി പാർട്ടികുടുംബം നോക്കാൻ നേരമില്ലാർന്നു . ഓരോ ചിറകുകൾ വെട്ടി അറിഞ്ഞപ്പോഴും സ്വന്തം പാർട്ടി ചെയ്യുന്നതെല്ലാം ശെരിയാണെന്നു വിശ്വസിച്ചു അതിന്റെ ആദർശങ്ങളിൽ മുറുകെ പിടിച്ചു.. ഇനി വെട്ടാൻ കഴുത്തുമാത്രം ബാക്കി.. (ഒരു കാർ വാങ്ങാൻ പാർട്ടിക്ക് കത്തെഴുതി അനുവാദം വാങ്ങുന്ന അച്ഛനോട് സഹതാപം തോന്നിട്ടുണ്ട്)
എങ്കിലും കാലുമാറ്റ രാഷ്ട്രീയത്തിൽ പങ്കുചേരാതെ നാടിടും നാട്ടുകാർക്കും വേണ്ടി സേവിച്ച ഈ രാഷ്ട്രീയ നേതാവിനോട് എന്നും എനിക്ക് ആദരവ് മാത്രമേ ഉള്ളു.. Proud of u and proud to be your daughter.. നെഞ്ചുവിരിച്ചു നിന്നു അഭിമാനത്തോടെ അച്ഛനൊരു ലാൽസലാം പാവപ്പെട്ടവന്റെ പാർട്ടി എന്ന് പേരുകേട്ട സിപിഎം ഒരു വ്യക്തിയിലേക്ക് ചുരുങ്ങുമ്പോ ലജ്ജ തോന്നുന്നു'

. പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽപ്പോലും വി.എസിനു വേണ്ടി പരസ്യമായി വാദിച്ചിട്ടുള്ളയാളാണ് സി.കെ. സദാശിവൻ. പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയായിരിക്കെ കായംകുളത്ത് വി.എസിനെ പങ്കെടുപ്പിച്ചു നടത്തിയ പൊതു സമ്മേളനത്തിൽ വി.എസിനെ തള്ളിപ്പറയാൻ ആർക്കും കഴിയില്ലെന്ന് ഉറക്കെ വ്യക്തമാക്കിയ സി.കെ, പാർട്ടി നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവും നടത്തിയിരുന്നു. ഇതോടെ അദ്ദേഹം സംസ്ഥാനത്തെയും ജില്ലയിലെയും മറുവിഭാഗം നേതാക്കൾക്ക് അനഭിമതനായി. തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചുകൊണ്ട് അവർ എതിർപ്പ് വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റി അംഗമായിരുന്നതിനാൽ, ഇക്കഴിഞ്ഞതിന്റെ മുമ്പ് നടന്ന ജില്ലാ സമ്മേളനത്തിൽ സി.കെയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇത്തവണയും ജില്ലാ കമ്മിറ്റിയിലില്ല. കെ.എസ്.കെ.ടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഒഴിവാക്കിയിരുന്നു.

കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റിയംഗവും ഹൗസ്‌ബോട്ട് ആൻഡ് റിസോർട്ട് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റുമാണ്. 1991ൽ അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച സി.കെ. സദാശിവൻ 1533 വോട്ടിന് കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ധീവരസഭാ നേതാവ് വി. ദിനകരനെ പരാജയപ്പെടുത്തി. 2006ൽ കായംകുളത്ത് രണ്ടാമങ്കത്തിനിറങ്ങിയ സി.കെ 5832 വോട്ടിന് കോൺഗ്രസിലെ സി.ആർ. ജയപ്രകാശിനെയാണ് തോൽപ്പിച്ചത്. 2011ൽ കായംകുളത്ത് കോൺഗ്രസിലെ എം. മുരളിയെ 1315 വോട്ടിന് പരാജയപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP