Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്രം തിന്നുന്നവനെ മലംതീറ്റിക്കാനും മൂത്രം കുടിപ്പിക്കാനും സാധിക്കും; ഒരു അന്ധവിശ്വാസം സമൂഹമധ്യത്തിൽ വെച്ചുകഴിഞ്ഞാൽ ബാക്കി പണി വിശ്വാസികൾ ചെയ്തുകൊള്ളും; അതൊന്നും തിരിച്ചെടുക്കാനുള്ള കഴിവൊന്നും ഒരു മഹാനുമില്ല; അന്ധവിശ്വാസം എന്താണെന്നല്ല മറിച്ച് അന്ധവിശ്വാസിയുടെ ചിന്താരീതിയാണ് ഇവിടെ പ്രസക്തം; എല്ലാം ഒറ്റ ചരക്കാണ്; സി രവിചന്ദ്രൻ എഴുതുന്നു; ആലും തണലും

പത്രം തിന്നുന്നവനെ മലംതീറ്റിക്കാനും മൂത്രം കുടിപ്പിക്കാനും സാധിക്കും; ഒരു അന്ധവിശ്വാസം സമൂഹമധ്യത്തിൽ വെച്ചുകഴിഞ്ഞാൽ ബാക്കി പണി വിശ്വാസികൾ ചെയ്തുകൊള്ളും; അതൊന്നും തിരിച്ചെടുക്കാനുള്ള കഴിവൊന്നും ഒരു മഹാനുമില്ല; അന്ധവിശ്വാസം എന്താണെന്നല്ല മറിച്ച് അന്ധവിശ്വാസിയുടെ ചിന്താരീതിയാണ് ഇവിടെ പ്രസക്തം; എല്ലാം ഒറ്റ ചരക്കാണ്; സി രവിചന്ദ്രൻ എഴുതുന്നു; ആലും തണലും

സി രവിചന്ദ്രൻ

ആലുംതണലും

(1) ഒരു അന്ധവിശ്വാസം സമൂഹമധ്യത്തിൽ വെച്ചുകഴിഞ്ഞാൽ ബാക്കി പണി വിശ്വാസികൾ ചെയ്തുകൊള്ളും. അതൊന്നും തിരിച്ചെടുക്കാനുള്ള കഴിവൊന്നും ഒരു മഹാനുമില്ല. അന്ധവിശ്വാസം എന്താണെന്നല്ല മറിച്ച് അന്ധവിശ്വാസിയുടെ ചിന്താരീതിയാണ് ഇവിടെ പ്രസക്തം. പത്രംതിന്നുന്നവനെ മലംതീറ്റിക്കാനും മൂത്രം കുടിപ്പിക്കാനും സാധിക്കും. എല്ലാം ഒറ്റ ചരക്കാണ്. മുട്ട പൊട്ടിച്ചൊഴിച്ചു കഴിഞ്ഞു. അതിനി വാരിക്കൂട്ടി തോടിനകത്ത് കയറ്റാനാവില്ല. പാടിയ പാട്ടും പോയ വാക്കും തിരിച്ചെടുക്കാനാവുമോ? Crime against osciety is already done. ഈ വീഡിയോ കാണുമ്പോൾ ''അമ്പോറ്റി അച്ചന് ദൈവാനുഗ്രഹമുണ്ടാകട്ടെ''എന്ന് പറഞ്ഞു അനുഗ്രഹിച്ച് കമന്റിടാനേ വിശ്വാസികൾക്ക് സാധിക്കൂ. അത്തരത്തിൽ പരിശീലനം ലഭിച്ച മസ്തിഷ്‌കമാണ് അവർക്കുള്ളത്. 'വിശ്വസിച്ചാലും ഇല്ലെങ്കിലും' എന്നൊരു ഉടായിപ്പ് ടി.വി പരിപാടി ഉണ്ടായിരുന്നു. ഇതേ ഫലമാണ് അവയും സൃഷ്ടിച്ചുപോന്നത്-ജനങ്ങളെ കൂടുതൽ അന്ധവിശ്വാസികളും മനോരോഗികളുമാക്കുക :(

(2) അഴിച്ചുവിട്ട അന്ധവിശ്വാസത്തെ തിരിച്ചുപിടിക്കാൻ യേശു എന്ന കഥാപാത്രത്തിന് പോലും കഴിഞ്ഞിരുന്നില്ലെന്ന് ബൈബിൾ സാക്ഷ്യപെടുത്തുന്നു. Prevention is always better than cure. ബൈബിളിൽ പറഞ്ഞിരിക്കുന്ന മിറക്കിളുകളുമായി തട്ടിച്ചുനോക്കുമ്പോൾ പത്രംതീറ്റിക്കൽ ഒന്നുമല്ല. സമൂഹത്തെ കബളിപ്പിച്ചത് പോകട്ടെ തിരിച്ചുപിടിക്കൽ സാഹസം കാട്ടി കൂടുതൽ അപമാനിക്കരുത്. കാട്ടുതീ മൂത്രമൊഴിച്ച് കെടുത്താനാവുമോ എന്നായിരിക്കാം ഈ വ്യക്തി ആരായുന്നത്. സത്യത്തിൽ തീ കെടണമെന്ന് ടിയാന് യാതൊരു താല്പര്യവുമില്ലെന്ന് വ്യക്തമാണ്. ഈ കാട്ടുതീ ആണല്ലോ ഈ വ്യക്തിയെ ഈ നിലയിൽ എത്തിച്ചത്! ഇക്കാര്യത്തിലൊക്കെ നിഷേധപ്രസ്താവനകൾ ആലുംതണലുമാണ്. ജനം ഇനി രഹസ്യമായി തിന്നും. മനുഷ്യരെ വീണ്ടും വിഡ്ഢികളാക്കുന്ന രീതിയിൽ വീഡിയോ ഇറക്കി നിഷേധം കളിക്കുന്നതുകൊണ്ട് ടിയാൻ ഒഴികെ മറ്റാർക്കും പ്രയോജനമൊന്നുമില്ല. ഈ വ്യക്തിയുടെ പ്രസ്ഥാനത്തിന് അധികപരസ്യവും അധികപ്രാധാന്യവും ഈ വ്യക്തിക്ക് തന്നെ കൂടുതൽ പ്രശസ്തിയും കിട്ടും എന്നല്ലാതെ. എന്തിനേറെ, ഈ പോസ്റ്റ് വായിച്ച് പ്രബുദ്ധരായി ആസനഗ്രൂപ്പിന്റെ പത്രം തരപ്പെടുത്തി തിന്നു നോക്കുന്നുവരുണ്ടാകും എന്ന് ഞാൻ ഭാവനിയിൽ കാണുന്നു :)

(3) പത്രംതീറ്റിക്കൽ ടീമിനെ വല്ലാതങ്ങ് കുറ്റപ്പെടുത്തുന്നതിലും കഥയില്ല. അവർ മറ്റ് സംഘങ്ങളുടെ അത്രയും ബുദ്ധി കാണിച്ചില്ല എന്നുമാത്രം. പെട്ടെന്ന് പിടിക്കപ്പെടുന്ന ഒരു തട്ടിപ്പ് ചെയ്തു എന്ന കുറ്റമേ അവർ ചെയ്തുള്ളൂ. ഇതുപോലുള്ള മിറക്കിളുകൾ പ്രത്യക്ഷത്തിലും പരോക്ഷമായും പ്രചരിപ്പിച്ചാണ് തൊട്ടുടുത്ത് മോദി വരെ പൂജിക്കുന്ന ആൾദൈവം നിർമ്മിക്കപ്പെട്ടത്. ഇന്നവർ ഇജ്ജാതി മിറക്കിളുകളെ കുറിച്ച് പറയാറില്ല. പകരം സ്നേഹം, ശാന്തി, ദയ, കരുണാകരൻ... ഇത്യാദി യമണ്ടൻ-ഉഗാണ്ടൻ കാര്യങ്ങൾ മാത്രം. വേരുപിടിച്ചു കഴിഞ്ഞാൽ പിന്നെ അതൊക്കെ മതി. പെട്ടെന്ന് പിടിക്കപ്പെടുന്ന തട്ടിപ്പുകളും മിറക്കിളുകളുമൊക്കെ ഒഴിവാക്കാം. പത്രം തീറ്റിക്കലുകാർക്കും അതേ സാധ്യത കാണുന്നു. പേരെടുത്തുകഴിഞ്ഞു. Conoslidation phase is over. ഇനി തട്ടിപ്പ് കയ്യൊഴിയുന്നതായി പ്രചരിപ്പിച്ച് കൂടുതൽ പേരെടുക്കാം, സ്ഥിതി മെച്ചപ്പെടുത്താം. പത്രം തീറ്റിക്കാത്തവർ ചെയ്തുകൊണ്ടിരിക്കുന്നതും അതിന് അടിപ്പെടാത്ത വിശ്വാസികൾ ചെയ്തുകൊണ്ടിരിക്കുന്നതും ഇതേ കാര്യംതന്നെയാണ്. 'ഞങ്ങൾ പത്രം തിന്നുന്നില്ലല്ലോ..' എന്നൊക്കെ അഭിമാനിക്കുന്ന ഗ്രേഡ് കൂടിയ അന്ധവിശ്വാസികളാണ് നാടിന്റെ അഭിമാനം.

(4) 'ചൊവ്വാദോഷം' പ്രശ്നമല്ലെന്ന് പറയുന്ന ജ്യോതിഷിക്ക് പണി പോകും. കൃഷ്ണൻ ചരിത്രപുരുഷനല്ലെന്ന് പറയുന്ന ഗീതാപ്രാസംഗികന് അടി കിട്ടിയെന്നുംവരാം. അന്ധവിശ്വാസികൾക്ക് വേണ്ടത് തങ്ങളുടെ ചക്കരവിശ്വാസങ്ങൾ താലോലിച്ച് സംസാരിക്കുന്നവരെയാണ്. അല്ലെന്നാകിൽ ആരാ എന്താ എന്നൊന്നും അവർ പരിഗണിക്കില്ല. അതാണ് 'കൊപേ' യുടെ(കൊതിപ്പിക്കൽ+പേടിപ്പിക്കൽ) ശക്തി. 'കൊപേ'യുടെ സ്വാധീനത്തിൽ നിന്ന് മുക്തി നേടണമെങ്കിൽ ചിന്താശൈലി അട്ടിമറിക്കപ്പെടണം. That is not easy. അന്ധവിശ്വാസിയായ ഒരു മനുഷ്യൻ അന്ധവിശ്വാസികളോട് അന്ധവിശ്വാസങ്ങൾ ഒഴിവാക്കണമെന്ന് പറയുമ്പോൾ കണ്ടുനിൽക്കുന്നവർക്കുണ്ടാകുന്ന സന്തോഷമാണ് സന്തോഷം. സത്യത്തിൽ ടെലിവിഷൻ കോമഡി ഷോകളിലാണ് ഇത്തരം വീഡിയോകൾ സംപ്രേഷണം ചെയ്യേണ്ടത്.

https://www.facebook.com/FrVPJosephKreupasanam/videos/470286417117067/UzpfSTEwMDAwMjY1NTg1MzMzNTpWSzoyNTE1OTM2Mzg1MDkzNDU5/

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP