Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർട്ടിക്കിൾ 370 നിലനിന്നപ്പോഴും മിക്ക കാര്യങ്ങളിലും കശ്മീരിന്റെ നിയന്ത്രണം ഇന്ത്യക്ക് തന്നെ; ഇലക്ഷൻ കമ്മീഷൻ മുതൽ ജിഎസ്ടി വരെ പണ്ടും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായിരുന്നതിനാൽ പുതിയ അവസ്ഥയിലും ഭരണപരമായി വ്യത്യാസം അനുഭവപ്പെടില്ല; മാറ്റമുണ്ടാവുക ഭൂമി വാങ്ങലിലും പൗരത്വം സംബന്ധിച്ച കാര്യത്തിലും പിന്തുടർച്ച അവകാശത്തിലും; വിശേഷിച്ചും ലിംഗനീതിയെ അട്ടിമറിക്കുന്ന സ്ത്രീവിരുദ്ധ പിന്തുടർച്ച നിയമങ്ങളുടെ കാര്യത്തിലും മാറ്റം വരും; ആരുടെ നേട്ടം? സി രവിചന്ദ്രൻ എഴുതുന്നു

ആർട്ടിക്കിൾ 370 നിലനിന്നപ്പോഴും മിക്ക കാര്യങ്ങളിലും കശ്മീരിന്റെ നിയന്ത്രണം ഇന്ത്യക്ക് തന്നെ; ഇലക്ഷൻ കമ്മീഷൻ മുതൽ ജിഎസ്ടി വരെ പണ്ടും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായിരുന്നതിനാൽ പുതിയ അവസ്ഥയിലും ഭരണപരമായി വ്യത്യാസം അനുഭവപ്പെടില്ല; മാറ്റമുണ്ടാവുക ഭൂമി വാങ്ങലിലും പൗരത്വം സംബന്ധിച്ച കാര്യത്തിലും പിന്തുടർച്ച അവകാശത്തിലും; വിശേഷിച്ചും ലിംഗനീതിയെ അട്ടിമറിക്കുന്ന സ്ത്രീവിരുദ്ധ പിന്തുടർച്ച നിയമങ്ങളുടെ കാര്യത്തിലും മാറ്റം വരും; ആരുടെ നേട്ടം? സി രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

ജമ്മു &കാശ്മീരിനെ സംബന്ധിച്ച ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതുകൊണ്ട് ആർക്കാണ് നേട്ടം? ഉത്തരം: കേന്ദ്രത്തിലെ ഭരണകക്ഷിക്ക്. തങ്ങൾക്ക് ഗുണം കൊണ്ടുവരാത്ത ഒന്നും രാഷ്ട്രീയ കക്ഷികൾ സ്വയം ചെയ്യാറില്ല. ഇന്ത്യൻ ജനതയ്ക്ക് എന്തെങ്കിലും ഗുണമുണ്ടോ, അത ദോഷമാണോ ഉണ്ടാകുക എന്നാണ് ചോദ്യമെങ്കിൽ ഉത്തരം എളുപ്പമല്ല.ആഭ്യന്തര പ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധതിരിച്ചു വിടാൻ ലോകമെമ്പാടും ഭരണാധികാരികൾ ദേശീയത സംബന്ധിച്ച വിഷയങ്ങൾ ഉപയോഗിക്കുന്നത് ഇന്നും ഔട്ട് ഓഫ് ഫാഷൻ ആയിട്ടില്ല.

1947 ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷമാണ് കാശ്മീരിലെ രാജാവ് ഹരിസിങ് ഇന്ത്യമായി Instrument of accession ഒപ്പുവെച്ചത്. അക്രമം അടങ്ങുമ്പോൾ കാശ്മീരിൽ ഹിതപരിശോധന(plebiscite) നടത്താമെന്ന ഉപാധിയോടെയാണ് മൗണ്ട് ബാറ്റൺ കരാർ അംഗീകരിക്കുന്നത്. പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം തുടങ്ങിയ മേഖലകളിൽ ഇന്ത്യക്ക് നിയമനിർമ്മാണം നടത്താം. അറുനൂറോളം വരുന്ന നാട്ടുരാജാക്കന്മാർ ഒപ്പിട്ടതും ഇൻസട്രമെന്റ് ഓഫ് അക്‌സെഷൻ തന്നെയാണ്. IOA സമയത്ത് രാജ്യത്തിന് ഭരണഘടന ഇല്ല. ഭരണഘടന നിലവിൽവരുന്നത് 1950 ജനു 26 നാണ്. മറ്റ് നാട്ടുരാജ്യങ്ങൾ ഇന്ത്യയിൽ ലയിച്ചു. കാശ്മീരിനെ സംബന്ധിച്ച IOA അന്തിമമാണെന്നും മറ്റുള്ള നാട്ടുരാജ്യങ്ങളെപ്പോലെ കാശ്മീരും ഇന്ത്യയുടെ അവിഭാജ്യഭാഗമായി എന്ന് ഇന്ത്യൻവാദം പാക്കിസ്ഥാൻ ചോദ്യം ചെയ്തു. യുദ്ധം വന്നു. 1948 ജനു ഒന്നിന് ഇന്ത്യ വിഷയം യു.എന്നിൽ ഉന്നയിച്ചു. ഹിതപരിശോധനക്കാര്യം വീണ്ടും സൂചിപ്പിച്ചു-ഉപാധികളോടെ. പോരാട്ടം തുടർന്നു. കീഴടക്കിയ ഭാഗങ്ങളിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറിയില്ല. അതുകൊണ്ട് തന്നെ ഹിതപരിശോധന നടത്താൻ ഇന്ത്യയ്ക്ക് ബാധ്യതയുമുണ്ടായില്ല.

അന്ന് ഏതാണ്ട് 65 ശതമാനം കാശ്മീർ ഇന്ത്യയ്ക്കും ബാക്കി പാക്കിസ്ഥാനും ലഭിച്ചു. ഈ 65 ശതമാനത്തിൽ കുറച്ചു ഭാഗം പിന്നീട് ചൈന കൈക്കലാക്കി. പാക്കിസ്ഥാന്റെ കയ്യിലിരുന്ന കുറച്ചു ഭാഗവും ചൈനയ്ക്ക് കിട്ടി. ചുരുക്കത്തിൽ കാശ്മീരിന്റെ ഏകദേശം 55-57 ശതമാനം മാത്രമാണ് ഇപ്പോൾ ഇന്ത്യയുടെ കയ്യിലുള്ളത്. ഭരണഘടനയിലെ മറ്റ് വകുപ്പുകൾ കാശ്മീരിന് ബാധകമാക്കുന്നത് കാശ്മീർ നിയമസഭയടെ അനുമതിയോടെ മാത്രമായിരിക്കും എന്ന് വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ 370 ഭരണഘടനയിൽ ഉൾപ്പെടുത്തി. ജമ്മു കാശ്മീരിന് സ്വന്തമായി ഭരണഘടന വരുന്നത് വരെ മാത്രമുള്ള ഒരു ഉപാധിയായിട്ടാണ് ആർട്ടിക്കിൾ 370 വിഭാവനം ചെയ്തിരുന്നത്. എന്നാൽ 370 സംബന്ധിച്ച് വ്യക്തമായ തീരുമാനമൊന്നും എടുക്കാതെ ജമ്മുകാശ്മീർ കോൺസ്റ്റിറ്റിയൂന്റ് അസബ്ലി 1957 ജനുവരി 25 ന് സ്വയം പിരിച്ചു വിട്ടു. പകരം ജമ്മു&കാശ്മീർ സംസ്ഥാന നിയമസഭ നിലവിൽ വന്നു.

ജമ്മു&കാശ്മീർ കോൺസ്റ്റിറ്റിയൂവന്റ് അസബ്ലിയുടെ അധികാരങ്ങൾ തുടർന്നു നിർവഹിക്കേണ്ടത് സംസ്ഥാന നിയമസഭ ആണെന്നാണ് സങ്കൽപ്പം. ഇപ്പോൾ അവിടെ നിയമസഭ നിലവിലില്ല. അംബേദ്കർ 370 നെ ശക്തമായി എതിർത്തു എന്നു കരുതപ്പെടുന്നു. എന്തായാലും അത് ഡ്രാഫ്റ്റ് ചെയ്തത് അംബേദ്കറല്ല. Art 370 ഷേക്ക് അബ്ദുള്ളയുടെ നിർബന്ധമായിരുന്നു. നെഹ്രുമന്ത്രിസഭയിലെ വകുപ്പില്ലാ മന്ത്രിയും കാശ്മീരിലെ മുൻ ദിവാനുമായിരുന്ന ഗോപാലസ്വാമി അയ്യങ്കാരാണ് ആർട്ടിക്കിൾ ഡ്രാഫ്റ്റ് ചെയ്തത്. Art 370 റദ്ദാക്കുന്നതിന് നിയമതടസ്സം ഇല്ലെന്ന വാദമാണ് സംഘപരിവാർ ദശകങ്ങളായി ഉന്നയിക്കുന്നത്. ഇപ്പോഴത് ചെയ്തു നോക്കിയിരിക്കുന്നു. സംഗതി നോട്ട് നിരോധനംപോലെ ഒരു stunner ആണ്. ആർട്ടിക്കിൾ 370 നിലനിർത്തികൊണ്ട് തന്നെ ഒട്ടുമിക്ക കാര്യങ്ങളിലും കാശ്മീരിന്റെ നിയന്ത്രണം ഇന്ത്യാ ഗവൺമെന്റിന്റെ പക്കലായിരുന്നു എന്നതാണ് യാഥാർത്ഥ്യം. ഇലക്ഷൻ കമ്മീഷന്മുതൽ ജി.എസ്.റ്റി വരെ. അതുകൊണ്ടുതന്നെ ഭരണപരമായി വലിയ വ്യത്യാസം അനുഭവപ്പെടണമെന്നില്ല. ഭൂമിവാങ്ങൽ, പൗരത്വം, പിന്തുടർച്ചാവകാശം എന്നിവ സംബന്ധിച്ച് കാര്യമായ മാറ്റങ്ങൾക്ക് ഈ തീരുമാനം കാരണമാകും-വിശേഷിച്ചും ലിംഗനീതിയെ അട്ടിമറിക്കുന്ന സ്ത്രീവിരുദ്ധ പിന്തുടർച്ച നിയമങ്ങളുടെ കാര്യത്തിൽ. സ്വാഭാവികമായും വർഗ്ഗീയ ധ്രൂവീകരണത്തിനും ലഹളകൾക്കും സാധത്യയുണ്ട്.

ഇന്ത്യയെക്കാൾ വലിയ വെല്ലുവിളി പാക്കിസ്ഥാനാണ്. കാശ്മീരിലെ സംഘർഷം കത്തിച്ചു നിറുത്താൻ ഇന്നത്തെ സാഹചര്യത്തിൽ പാക്കിസ്ഥാൻ ബുദ്ധിമുട്ടും. പ്രതിപക്ഷം ഒന്നടങ്കം ഈ ബില്ലിനെ എതിർക്കുമോ എന്ന കാര്യത്തിൽ സംശയം ഉണ്ട്. ഫലത്തിൽ ഈ തീരുമാനം പ്രതിപക്ഷത്തിന് തിരിച്ചടി കൊണ്ടുവരും. എതിർക്കുംതോറും രാഷ്ട്രീയ തിരിച്ചടി ഉണ്ടാവും. ബൽക്കോട്ടിലെ സർജിക്കൽ സ്‌ട്രൈക്കിംഗിന്റെ സാധുതയെ ചോദ്യംചെയ്തത് മൂലം ഉണ്ടായ നഷ്ടംപോലെ ഒന്ന്. രാഷ്ട്രീയത്തിൽ നിങ്ങൾ എങ്ങനെ ചിന്തിക്കുന്നു, എന്താണ് സത്യം എന്നൊന്നും ആരും ചോദിക്കാറില്ല. നിങ്ങൾക്ക് എങ്ങനെ തോന്നുന്നു (How do you feel?) എന്നത് മാത്രമാണ് അവിടെ ഉയരുന്ന ചോദ്യം. വിചാരത്തെക്കാൾ വികാരമാണ് അവിടെ പ്രസക്തം. ഹിറ്റ്‌ലർ ഓസ്ട്രിയ വഴി സുഡറ്റൻലാൻഡിലേക്ക് നീങ്ങിയതുമായി പലരും ഇതിനെ താരതമ്യം ചെയ്യുന്നത് കണ്ടു. ഓർക്കുക അത് 1938 ൽ ആയിരുന്നു, രാജ്യം ജർമ്മനിയും.

( ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP