Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആ പന്ന പുലയന്റെ മുഖത്തു നോക്കാൻ എനിക്ക് വയ്യ: ചിറ്റയത്തോട് ഈ ചെറ്റത്തരമെങ്കിൽ സാധാരണക്കാരനോട് എന്തായിരിക്കും സമീപനം? ഇങ്ങനെ ഒരു മനസുള്ളയാൾ എങ്ങനെ കമ്മ്യുണിസ്റ്റുകാരനായി?

ആ പന്ന പുലയന്റെ മുഖത്തു നോക്കാൻ എനിക്ക് വയ്യ:  ചിറ്റയത്തോട് ഈ ചെറ്റത്തരമെങ്കിൽ സാധാരണക്കാരനോട് എന്തായിരിക്കും സമീപനം? ഇങ്ങനെ ഒരു മനസുള്ളയാൾ എങ്ങനെ കമ്മ്യുണിസ്റ്റുകാരനായി?

റമിസ് മുഹമ്മദ്

പന്ന പുലയന്റെ മുഖത്തു നോക്കാൻ എനിക്ക് വയ്യ... ഒരു 1950 കളിലെയോ 1960 കാലഘട്ടത്തിലേതു പോലെ കേട്ട് കേൾവിച്ചു വെറുപ്പ് ഉളവാകുന്ന വാക്കുകൾ... ഇന്നിത് പുറത്തറിഞ്ഞിരുന്നില്ലെങ്കിൽ എന്താവുമായിരുന്നു അവസ്ഥ സിപിഐ യുടെ സംസ്ഥന കമ്മിറ്റി വരെയോ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് വരെയുമോ എത്താമായിരുന്ന എല്ലാ അനുകൂല സാഹചര്യവും ഉള്ള സിപിഐ. പത്തനംതിട്ട അസിസ്റ്റന്റ് സെക്രട്ടറി... പുരോഗമന ജാതി രഹിത ആശയങ്ങളുടെ പേരിൽ സിപിഎമ്മിനെ പോലും വിമർശിക്കാൻ പല അവസരങ്ങളിലും മുതിർന്ന സഖാവ് കാനം രാജേന്ദ്രൻ സെക്രട്ടറി ആയിരിക്കുന്ന സിപിഐ...

ഇനി ആരാണ് സഖാവ് ചിറ്റയം ഗോപകുമാർ? തിരുവഞ്ചൂരിന്റെ പൊന്നാപുരം കോട്ടയായിരുന്ന യുഡിഎഫ് പതിറ്റാണ്ടുകളോളം അടക്കി ഭരിച്ച അടൂർ മണ്ഡലം രണ്ടു ടേമിന് മുൻപായിരുന്നു സംവരണ മണ്ഡലമായതു... അന്യ ജില്ലക്കാരനായ ചിറ്റയം ഗോപകുമാർ ആദ്യമായി മധ്യ തിരുവിതാം കൂറിൽ മത്സരിക്കാൻ എത്തുമ്പോൾ നിരവധി ആയിരുന്നു പ്രശ്‌നങ്ങൾ പാളയത്തിലെ പട ഉൾപ്പടെ അതിനെ എല്ലാം നേരിട്ട് മണ്ഡലത്തിലെ സ്വന്തം ആളായ പന്തളം സുധാകരനെതിരെ വളരെ തുച്ഛമായ വോട്ടിനാണ് കഷ്ടിച്ച് ജയിച്ചത്. ഇടുങ്ങിയ വിജയം ആയിരുന്നെങ്കിലും പിന്നീടുള്ള 5 വർഷം അടൂരിലെ എല്ലാ വിഭാഗം ജനതയുടെയും അതിലുപരി അടൂരിന്റെ വികസനത്തിനും നന്മക്കും വേണ്ടി ആയിരുന്നു ചിറ്റയം ഗോപകുമാർ എന്ന ജനകീയ എംഎൽഎയുടെ പ്രവർത്തനം. അന്യ ജില്ലക്കാരൻ എന്നതിലുപരി സ്വന്തം നാട്ടുകാരാൻ എന്നരീതിയിലായിരുന്നു മണ്ഡലത്തിലുള്ളവരുടെയും ചിറ്റയത്തോടുള്ള സമീപനം. പകലന്തിയോളം മണ്ഡലത്തിൽ തങ്ങി ജനങ്ങളോടപ്പം നിന്നും അവർക്കു വേണ്ടിയും ആയിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം...

ആ മണ്ഡലത്തിലെ ഒരു വോട്ടർ എന്ന നിലയിൽ നേരിട്ട് കണ്ടു ബോധിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് ചിറ്റയം ഗോപകുമാർ എംഎൽഎയെ പറ്റി ഇത്ര വിശദമായി തന്നെ എഴുതണം എന്ന് തീരുമാനിച്ചത്... ആദ്യ 5 വർഷത്തെ പ്രവർത്തന മികവ് കൊണ്ട് ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ ചിറ്റയം ഈ കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ നേരിട്ടത് അടൂർ കാരനായ ശ്രീ കെ കെ ഷാജുവിനെയാണ് അവിടെയും ജനം ചിറ്റയത്തോടൊപ്പം നിന്നു മുപ്പത്തിനായിരത്തിൽ പരം വോട്ടിനാണ് ഇത്തവണ അദ്ദേഹത്തെ അടൂരിലെ ജനത തിരഞ്ഞെടുത്തു... നിയമ സഭയിലേക്കു അയച്ചത്...

ഏറ്റവും ഞെട്ടിക്കുന്നത് സഖാവ് പികെവിയുടെ കുടുംബത്തിൽ തന്നെയുള്ള ഇളമുറക്കാരനായ മനോജ് ചരളയിലാണ് ഈ വിധത്തിലുള്ള ജാതീയവും തരം താണ സാംസ്‌കാരിക അധപനത്തെയും സൂചിപ്പിച്ചുകൊണ്ട് ചിറ്റയത്തെ 'പന്ന പുലയൻ' എന്ന രീതിയിലുള്ള ഏറ്റവും നികൃഷ്ടമായ തരത്തിൽ അധിക്ഷേപിച്ചത്... എന്ത് ജാതിരഹിത മത രഹിത പുരോഗനമന ചിന്തയാണ് പികെവിയിലൂടെ പകർന്നു കിട്ടിയത് ലജ്ജകരമാം എന്നെ പറയേണ്ടു.

ജനം തിരെഞ്ഞെടുത്ത സ്വീകാര്യനായ ഒരു എംഎൽഎക്കു എതിരെ ഈ തരത്തിലുള്ള അധിക്ഷേപമാണ് നടന്നതെങ്കിൽ ഈ രാഷ്ട്രീയ ജാതി കോമരം ഒരു സാധാരണക്കാരനോട് അവന്റെയൊക്കെ ജാതിയും മതവും നോക്കി ആയിരുന്നിരിക്കാം മനോജ് ചരളയിൽ എന്ന അഭിനവ സിപിഐ ജാതി കോമരം ഇത്രകാലം പ്രവർത്തിച്ചിരുന്നത്, അതും ഇത്തരക്കാർ എങ്ങനെ സിപിഐ എന്ന വിപ്ലവ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ഇത്ര വലിയ പദവികൾ വഹിക്കുന്ന എന്ന് അന്വേഷണ വിധേയം ആകേണ്ടതാണ്...

ആരാണ് ജാതിയിൽ ഉയർന്നവൻ കേരള ജനസംഖ്യയിൽ കേവലം രണ്ടു ശതമാനം മാത്രമുള്ള. ആറു ലക്ഷത്തോളം വരുന്ന കേരള ബ്രാഹ്മണ വിഭാഗവും മൂന്ന് ലക്ഷത്തോളം വരുന്ന തമിഴ് അയ്യർ വിഭാഗവും ഉൾപ്പെടുന്ന ഒൻപതു ലക്ഷമാണ് കേരളത്തിലെ ബ്രാഹ്മണ ജന വിഭാഗം... ഇന്നെവിടെ ഇവർ ക്ഷയിച്ച മുടിഞ്ഞു അഷ്ടിക്ക് വകയില്ലാതെ പല ബ്രാഹ്മണ സമുദായ അംഗങ്ങളും കടക്കെണിയിലോ ആത്മഹത്യയുടെമൊ വക്കിലാണ്... ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടീ മുട്ടിക്കാൻ പെടാപ്പാടു പെടുന്ന ഇവരിനിന്ന് കഴിഞ്ഞ 50 വർഷം കേരളത്തിലെ കീഴാളന് എന്ത് ജാതീയ ആക്രമണമാണ് നേരിടേണ്ടി വന്നിട്ടുള്ളതു... തീർത്തും ഇല്ല എന്ന് തന്നെ പറയാം...

ഇല്ലം ക്ഷയിച്ച ബ്രാഹ്മണന് പോലും തോന്നാത്ത വലിയ ജാതി എന്ന കുല മഹിമ ബ്രാഹ്മണനോ, ക്ഷത്രിയനോ, വൈശ്യനോ അല്ലാത്ത കേരളത്തിൽ എങ്ങനെ അവരെക്കാളും ശക്തമായി ആർക്കാണ് ഈ വിധം ദളിതരെയും മറ്റു താഴ്ന്ന ജാതിയിലുള്ളവരെയും അധിക്ഷേപിക്കുവാൻ സാധിക്കുന്നത്?

എന്തു ജാതി കുല മഹിമയുടെ മാഹാത്മ്യത്തിന്റെ പേരിൽ..? പിന്നോക്കകാരന് അവനു വേണ്ട വിധം സമൂഹത്തിൽ ഉയർന്നു വരുവാനുള്ള എല്ലാ സാഹചര്യം ഉള്ള ഈ അവസ്ഥയിൽ അവന്റെ ഉയർച്ചയിൽ ഉള്ളിൽ ഉയരുന്ന വെറുപ്പും,വിധ്വേഷവും ഞ്ഞുരഞ്ഞു പൊങ്ങുന്ന അഭിനവ ഉയർന്ന ജാതി ചിന്തയും കൂടിയാകുമ്പോൾ എങ്ങനെ എങ്കിലും ദളിതൻ കയ്യടക്കുവാൻ പോകുന്ന ഉയർന്ന സ്ഥാന മാനങ്ങൾ ഈ രീതിയിലെ തടുത്തു നിർത്തുവാൻ കഴിയു എന്ന് ഉത്തമ ബോധ്യം ഉള്ളതിനാലാവണം... ഒരു വിപ്ലവ പ്രസ്ഥാനത്തിന്റെ ഉയർന്ന നേതാവ് പോലും ഈ രീതിയിൽ ദളിതനെ അധിക്ഷേപിക്കുവാനും... കൂടാതെ തങ്ങളെയും ഉയർന്ന ജാതിയിൽ ഭാവിയിൽ കൂട്ടേണ്ടതായിട്ടുണ്ട്... എന്നുള്ള ഉയർന്ന ജാതിയുടെ ബീജങ്ങൾ ഉള്ളിലിട്ടു മുളപ്പിക്കുന്ന ഇത്തരക്കാരെ എല്ലാ പുരോഗമന രാഷ്ട്രീയ പ്രസ്ഥാങ്ങളും മുന്നിട്ടിറങ്ങണം...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബ്രാഹ്മണനും, ക്ഷത്രിയനും അടങ്ങുന്ന ശക്തമായ വോട്ടു ബാങ്കാണ് അവിടെ ബിജെപിയെ താങ്ങി നിർത്തുന്നതെങ്കിൽ... ഇങ്ങു കേരളത്തിൽ ബിജെപി അടുത്തിടയായി പയറ്റുന്നത് ഒരു പിന്നോക്ക ദളിത് രാഷ്ട്രീയമാണ് അവരുടെ വിഷയങ്ങളിൽ സജീവമായി ഇടപെടൽ ബിജെപി ഇപ്പോൾ നടത്തുന്നു... ഇടതു പക്ഷത്തിന്റെ അടിത്തറ ഈ ദളിത്, പിന്നോക്ക സമൂഹങ്ങളാണ് എന്നതിനാൽ വളരെ ശക്തമായ ഇടപെടൽ ഉണ്ടനെ ഉണ്ടായി ഇല്ലെങ്കിൽ... ഇതുവരെ ഇടതു പക്ഷത്തെ സഹായിക്കാത്ത മുന്നോക്ക വോട്ടുകൾ ഇനിയും മറിയും എന്ന ധാരണയിൽ ഇരുന്നാൽ... കയ്യിലുള്ള പിന്നോക്ക സമൂഹവും... ഉടൻതന്നെ ഒരു പുനർവിചിന്തനത്തിനു തയ്യാറായേക്കാം. അല്ലെങ്കിൽ എനിക്ക് ആ പന്ന പുലയന്റെ മുഖം കാണേണ്ട എന്ന ജാതീയ അവജ്ഞ ഇനിയും പരിഷ്‌കൃത കേരളത്തിന് കേൾക്കേണ്ടി വരും... ഇടത് പക്ഷത്തിന്റെ അടിത്തറ ഇളക്കി കൊണ്ട്...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP