Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദ്യമായി 'സോപ്പ്' ഉപയോഗിച്ച ഡോക്ടറെ ഭ്രാന്തനെന്നാണ് മുദ്രകുത്തി മനോരോഗ ചികിത്സാലയത്തിൽ അടക്കയാണ് ചെയ്തത്; അവിടെ വച്ച് ഗാർഡുമാരുടെ മർദ്ദനമേറ്റ് മുറിവ് പഴുത്ത് 47 ാമത്തെ വയസ്സിൽ അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു; ഡോക്റ്റർ ഇഗ്‌നാസ് സെമ്മെൽവീസ് 'അമ്മമാരുടെ രക്ഷകൻ' എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്; ഒരു ഈ 'സോപ്പ് ' കഥ; ഡോ ആഗസ്റ്റസ് മോറിസ് എഴുതുന്നു

ആദ്യമായി 'സോപ്പ്' ഉപയോഗിച്ച ഡോക്ടറെ ഭ്രാന്തനെന്നാണ് മുദ്രകുത്തി മനോരോഗ ചികിത്സാലയത്തിൽ അടക്കയാണ് ചെയ്തത്; അവിടെ വച്ച് ഗാർഡുമാരുടെ മർദ്ദനമേറ്റ് മുറിവ് പഴുത്ത് 47 ാമത്തെ വയസ്സിൽ അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു; ഡോക്റ്റർ ഇഗ്‌നാസ് സെമ്മെൽവീസ് 'അമ്മമാരുടെ രക്ഷകൻ' എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്; ഒരു ഈ 'സോപ്പ് ' കഥ; ഡോ ആഗസ്റ്റസ് മോറിസ് എഴുതുന്നു

ഡോ ആഗസ്റ്റസ് മോറിസ്

( 1 ) ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടുന്നതിന് 101 വർഷം മുൻപ് , ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ '' റ്റാബാൻ '' സ്വദേശിയായ ഇഗ്‌നാസ് സെമ്മെൽവീസ് [ Ignaz Semmelweis 1818 - 1865 ] വൈദ്യ പഠനത്തിന് ശേഷം ,1846 ൽ ,ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായ ഓസ്ട്രിയയിൽ ജോലിക്ക് ചേർന്നു. വിയന്ന ജനറൽ ആശുപത്രിയിലെ പ്രസൂതികാ വിഭാഗ ( പ്രസവ വിഭാഗം ) ത്തിലായിരുന്നു നിയമനം . അവിടെ രണ്ടു തരം ലേബർ റൂമുകൾ -- ധനാഢ്യർക്ക് വേണ്ടി ഒരെണ്ണം - ഡോക്റ്റർമാരുടെ മേൽനോട്ടത്തിലും , സാധാരണക്കാർക്ക് വേണ്ടി ഒരെണ്ണം '' ആയ ''മാരുടെ കീഴിലും . ലേബർ റൂം - ഒന്നിൽ പ്രസവാനന്തരമുള്ള അമ്മമാരുടെ മരണനിരക്ക് വളരെക്കൂടുതൽ . ഏതാണ്ട് 10 % നു മേലെ . എന്നാൽ വയറ്റാട്ടികളുടെ ലേബർ റൂം - രണ്ടിൽ മരണനിരക്ക് 04 % ലും താഴെയായിരുന്നു . ലേബർ റൂം രണ്ടിൽ അഡ്‌മിഷൻ കിട്ടിയാൽ മതി എന്ന് എല്ലാ ഗർഭിണികളും നിർബന്ധം പിടിച്ച കാലം .

( 2 ) രോഗാണു സിദ്ധാന്തം നിലവിൽ വന്നിട്ടില്ലായിരുന്നു അന്ന് . തെരുവിൽ നടക്കുന്ന പ്രസവങ്ങൾ , തുടർ പരിചരണത്തിന് ആശുപത്രിയിൽ എത്തുമ്പോൾ , മരണനിരക്ക് വളരെ കുറവാണെന്നത് സെമ്മെൽവീസിനെ അത്ഭുതപ്പെടുത്തി . പ്രസവശേഷം കടുത്ത ചൂട് , വിറയൽ ,അടിവയറ്റിൽ വേദന , ദുർഗന്ധം വമിക്കുന്ന യോനീ സ്രവങ്ങൾ ...ശേഷം മരണം . ഇതായിരുന്നു chilledbed fever അഥവാ puerperal fever എന്നറിയപ്പെട്ടിരുന്ന പ്രസവാനന്തരമുള്ള പനി . പൊക്കിൾക്കൊടിയുമായി ചേരുന്ന ഭാഗത്ത് ഗർഭപാത്രത്തിലുണ്ടാകുന്ന അണുബാധയാണ് കാരണം .ഒരുപാട് അമ്മമാരും , നവജാത ശിശുക്കളും മരണപ്പെട്ടുകൊണ്ടേയിരുന്നു.

( 3 ) അക്കാലത്ത് മരിച്ചവരുടെ ശവശരീരങ്ങൾ കീറിമുറിച്ച് പഠിക്കുന്ന ഏർപ്പാടും കൂടിയുണ്ടായിരുന്നു . സെമ്മെൽവീസിന്റെ സഹ പ്രവർത്തകനായിരുന്ന ഫോറൻസിക് വിഭാഗം പ്രൊഫസർ ഖമസീയ Kolletschka നു മൃതദേഹ പരിശോധനയ്ക്കിടെ യദൃച്ഛയാ ഒരു വിദ്യാർതഥിയുടെ കത്തിമുന കൊണ്ട് പരിക്കേറ്റു . പിന്നീട് അദ്ദേഹം മരണപ്പെട്ടു .അമ്മമാർ മരിക്കുമ്പോഴുണ്ടായിരുന്ന രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാണ് ഖമസീയ Kolletschka യും വിടപറഞ്ഞത് . ഇതിൽ പരിഭ്രാന്തി മൂത്ത സെമ്മെൽവേസ് അവിടെനിന്നും രക്ഷപ്പെട്ടെങ്കിലും രണ്ടാഴ്ച കഴിഞ്ഞ് മടങ്ങിവന്നു . ശവശരീരം കീറിമുറിക്കുമ്പോൾ കയ്യിൽ പറ്റുന്ന എന്തോ ഒന്നാണ് രോഗകാരണമെന്ന് തോന്നിയ സെമ്മെൽവീസ് , chlorinated lime അഥവാ കാൽസിയം ഹൈപ്പോ ക്ളോറൈറ്റ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കി . പ്രഭാതത്തിലുള്ള മൃതദേഹ പരിശോധനകൾക്കിടെ , അസഹ്യമായ ദുർഗന്ധത്തിൽ നിന്നും രക്ഷ നേടാൻ കൂടി chlorinated lime അദ്ദേഹത്തെ സഹായിച്ചു എങ്കിലും , അമ്മമാരുടെ മരണനിരക്ക് അപ്പോഴുണ്ടായിരുന്നതിന്റെ 90 % കുറഞ്ഞു .രണ്ടുമാസങ്ങൾക്ക് ശേഷം മരണങ്ങൾ ഒട്ടുമേ ഇല്ലാതായി .

( 4 ) പ്രസവമെടുക്കുന്നതിനു മുൻപ് കൈകൾ വൃത്തിയാക്കണമെന്ന സെമ്മെൽവീസിന്റെ അഭിപ്രായത്തിന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത് .ചിലർ അദ്ദേഹത്തെ അനുകരിച്ചു എങ്കിലും അന്നത്തെ വൈദ്യലോകം പൊതുവെ അദ്ദേഹത്തെ എതിർത്തു. കൈകളുടെ വൃത്തിയിൽ വല്ലാത്ത വാശിപിടിച്ചു സെമ്മെൽവീസിനെ ഒടുവിൽ ഭ്രാന്തനെന്നു മുദ്രകുത്തി , മനോരോഗ ചികിത്സാലയത്തിൽ അടച്ചു .അവിടെ വച്ച് ഗാർഡുമാരുടെ മർദ്ദനമേറ്റ് ,മുറിവ് പഴുത്ത് , 47 -മത്തെ വയസ്സിൽ അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു .കൈകഴുകലിലൂടെ ഒരുപാട് അമ്മമാരെ രക്ഷിച്ച ഡോക്റ്റർ ഇഗ്‌നാസ് സെമ്മെൽവീസ് '' savior of mothers '' [ അമ്മമാരുടെ രക്ഷകൻ ] എന്ന് അറിയപ്പെടുന്നു .

( 5 ) വൈറസുകൾ അഥവാ വിഷാണുക്കൾ , അവയുടെ ശരീരം നിർമ്മിച്ചിരിക്കുന്നത് ശങ്കരാടിയുടെ ഭാഷയിൽ പറഞ്ഞാൽ 'ത്തിരി കൊഴുപ്പ് [ LIPID ] , ത്തിരി മാംസ്യം [ PROTEIN ] & ത്തിരി ജനിതക ദ്രവ്യം [ GENETIC MATERIAL ] . ഇവർ തമ്മിൽ പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലും , പഞ്ചായത് ഭരണം പിടിക്കാൻ കൈകോർക്കുന്ന മതേതര -വർഗ്ഗീയ പാർട്ടി കൂട്ടുകെട്ട് പോലെ അന്തർധാര സജീവമായിരുന്നു .ത്രിത്വങ്ങൾ കൂടിച്ചേർന്ന് വജ്രപ്പശ ഒട്ടിച്ചതുപോലായി . ഇവരെ ഇളക്കാൻ എന്താണൊരു വഴി ? അപ്പോഴതാ വരുന്നു , ഒരാൾ . അയാളുടെ പേരാണ് സോപ്പ് . മേപ്പടിയാൻ ഈ ബന്ധങ്ങളെ അഴിച്ചു . സുഗതന്റെ കെട്ടഴിച്ചു എന്നൊക്കെ കേട്ടിട്ടുള്ള നമുക്ക് , ഇത് നേരിട്ട് കാണാം . ലേശം ആൽക്കഹോൾ കൂടി ഉണ്ടെങ്കിൽ , കൊഴുപ്പിനെയും വിടുവിക്കാം . അങ്ങനെയാണ് ''സാനിറ്റയ്‌സർ '' ഉണ്ടായത് .അതില്ലെങ്കിൽ സോപ്പ് ആയാലും മതി .കൊറോണയല്ല , ഏതവനും പമ്പ കടക്കും .

NB : കൈ കഴുകൽ നിർബന്ധം , അത് എവിടെ ആണെങ്കിലും ,ഏതു ജോലി ചെയ്യുന്ന ആളാണെങ്കിലും . സോപ്പ് കമ്പനിക്കാരുടെ കമ്മീഷൻ കിട്ടിയോ ശോഭേ ? എന്ന കമന്റ് നിരോധിച്ചിരിക്കുന്നു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP