Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'വെസ്റ്റ് നൈൽ വൈറസ് രോഗത്തിന്റെ പേരിൽ പ്രചരിക്കുന്ന അതിശയോക്തി കലർന്ന വാർത്തകൾ അപ്പാടെ വിശ്വസിക്കേണ്ടതില്ല; പകർച്ച വ്യാധികൾ നിയന്ത്രിക്കാൻ കൊതുക് നിർമ്മാർജ്ജനം ശക്തിപ്പെടുത്തണം'; കോഴിക്കോട്ട് വെസറ്റ് നൈൽ വൈറസ് കണ്ടെത്തിയെന്ന വാർത്തകൾക്ക് പിന്നാലെ ഡോ. ബി. ഇക്‌ബാലിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

'വെസ്റ്റ് നൈൽ വൈറസ് രോഗത്തിന്റെ പേരിൽ പ്രചരിക്കുന്ന അതിശയോക്തി കലർന്ന വാർത്തകൾ അപ്പാടെ വിശ്വസിക്കേണ്ടതില്ല; പകർച്ച വ്യാധികൾ നിയന്ത്രിക്കാൻ കൊതുക് നിർമ്മാർജ്ജനം ശക്തിപ്പെടുത്തണം'; കോഴിക്കോട്ട് വെസറ്റ് നൈൽ വൈറസ് കണ്ടെത്തിയെന്ന വാർത്തകൾക്ക് പിന്നാലെ ഡോ. ബി. ഇക്‌ബാലിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

ഡോ.ബി. ഇക്‌ബാൽ

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരു രോഗിയിൽ വെസ്റ്റ് നൈൽ വൈറസ് രോഗം കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. നീപക്ക് ശേഷം മറ്റൊരു അപൂർവ്വ രോഗം കേരളത്തിലെത്തി എന്ന മട്ടിലുള്ള അതിശയോക്തികലർന്ന വാർത്തകൾ വിശ്വസിച്ച് അമിതമായി ആശങ്കപ്പെടേണ്ടതില്ല. 2011-12 കാലത്ത് ആലപ്പുഴയിൽ ജപ്പാൻ ജ്വരത്തോടൊപ്പം (Japanese Encephalitis) വെസ്റ്റ് നൈൽ രോഗവും ഏതാനും പേരെ ബാധിച്ചിരുന്നു. തമിഴ് നാട്ടിൽ 1970-80 കാലത്ത് ഈ രോഗം വ്യാപിച്ചിരുന്നു.

മറ്റ് പല വൈറസ് രോഗങ്ങളെയും പോലെ സ്വയം നിയന്ത്രിത വൈറസ് രോഗമാണ് വെസ്റ്റ് നൈൽ വൈറസ് പനിയും പനി തലവേദന ചർദ്ദി എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ചിലപ്പോൾ ശരീരത്തിൽ കറുത്ത പാടുകൾ പ്രത്യക്ഷപ്പെടാം പലരിലും രോഗലക്ഷണങ്ങളൊന്നും പ്രകടമാകാറില്ല. . രോഗം തലച്ചോറിനെ ബാധിക്കുമ്പോൾ (Encephalitis) മാത്രമേ . മാരകമാവുകയുള്ളു. എന്നാൽ ഒരു ശതമാനത്തിൽ താഴെ രോഗികളിൽ മാത്രമേ ഇങ്ങനെ സംഭവിക്കാറുള്ളു. വെസ്റ്റ് നൈൽ പനി മൂലമുള്ള മരണം വളരെ അപൂർവ്വമാണ്.

യുഗാണ്ടായിലെ വെസ്റ്റ് നൈൽ ജില്ലയിൽ ആദ്യമായി (1937) കണ്ടെത്തിയതുകൊണ്ടാണ് വൈറസ് രോഗത്തിന് ഈ പേരു വന്നത്. പിന്നീട് വെസ്റ്റ് നൈൽ പനി ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് അമേരിക്ക തുടങ്ങി മറ്റ് ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചു. വെസ്റ്റ് നൈൽ രോഗകാരണമായ വൈറസുകൾ പക്ഷികളിലാണ് കാണപ്പെടുന്നത്. സിക്ക, ഡങ്കി, മഞ്ഞപ്പനി തുടങ്ങി രോഗങ്ങൾക്ക് കാരണമായ പ്ലാവി വൈറസ് വിഭാഗത്തിൽ പെട്ടവയാണ് വെസ്റ്റ് നൈൽ വൈറസുകൾ. പക്ഷികളിലാണ് ഇത്തരം വൈറസുകൾ പ്രധാനമായും കാണപ്പെടുന്നത്. പക്ഷികളിൽ നിന്നും കൊതുകുകൾ വഴി മനുഷ്യരിലെത്തുകയാണ് ചെയ്യുന്നത്. ചില രാജ്യങ്ങളിൽ മനുഷ്യരെ കൂടാതെ കുതിരകളിലെക്കും രോഗം പടർന്നിട്ടുണ്ട്.

ഡങ്കി, ചിക്കുൻ ഗുനിയ തുടങ്ങിയ രോഗങ്ങൾ പരത്തുന്ന ഈഡിസ് വിഭാഗത്തിൽ പെട്ട കൊതുകളും, ജപ്പാനിസ് ജ്വരം , ഫൈലേറിയാസ് എന്നീ രോഗങ്ങൾ പരത്തുന്ന ക്യൂലക്‌സ് കൊതുകളും വഴിയാണ് വെസ്റ്റ് നൈൽ വൈറസുകൾ മനുഷ്യരിൽ എത്തുന്നത്. മനുഷ്യരിൽ നിന്നും നേരിട്ട് രോഗം മറ്റ് മനുഷ്യരിലേക്ക് പകരില്ല. എന്നാൽ രക്തം, അവയവദാനം എന്നിവയിലൂടെയും അമ്മയുടെ മുലപ്പാലിലൂടെ കുട്ടികളിലേക്കും, ഗർഭിണിയിൽ നിന്നും ഗർഭസ്ഥ ശിശുവിലേക്കും അപൂർവ്വമായി രോഗം വ്യാപിക്കാം. വെസ്റ്റ് നൈൽ വൈറസിനുള്ള പ്രതിരോധ വാക്‌സിൻ കണ്ടെത്തിയിട്ടില്ല. കൊതുക നശീകരണവും കൊതുക് കടി ഒഴിവാക്കലുമാണ് പ്രതിരോധ മാർഗ്ഗങ്ങൾ.

കേരളത്തിൽ കണ്ടു വരുന്ന നിരവധി പകർച്ച വ്യാധികൾ മനുഷ്യരിലെത്തുന്നതുകൊതുകുകൾ വഴിയാണ്. കൊതുകു നിർമ്മാർജ്ജനം ശക്തിപ്പെടുത്തികൊണ്ട് മാത്രമേ പകർച്ചവ്യാധികളെ നമുക്ക് നിയന്ത്രിക്കാനാവൂ. ആരോഗ്യ വകുപ്പിന്റെ കീഴിൽ സംസ്ഥാന ജില്ലാ തലങ്ങളിലുള്ള വെക്ടർ കൺ ട്രോൾ യൂണിറ്റുകളുടെയും ചേർത്തലയിലും കോഴിക്കോടുമുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ സെന്റർ ഫോർ ഡിസീസ് കൺ ട്രോളിന്റെയും പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്.പഞ്ചായത്തുകൾ വാർഡ് തലത്തിൽ രൂപീകരിച്ചിട്ടുള്ള സാനിറ്റേഷൻ കമ്മറ്റികളുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കേണ്ടതും അതു പോലെ പ്രധാനമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP