1 usd = 71.16 inr 1 gbp = 92.99 inr 1 eur = 81.00 inr 1 aed = 19.37 inr 1 sar = 18.98 inr 1 kwd = 234.59 inr

Jan / 2019
24
Thursday

സൗമ്യക്ക് നീതി നിഷേധിച്ചത് പോസ്റ്റുമോർട്ടം റിപ്പോർട്ട് ; കഥാകാരിയായ ഡോ. ഷേർളി വാസുവിന്റെ ബാലിശമായ നിഗമനങ്ങൾ സൗമ്യക്ക് നീതി നിഷേധിച്ചു; ഗോവിന്ദച്ചാമിയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയ ഡോ. ഹിതേഷ് ശങ്കർ എഴുതുന്നു

October 05, 2016 | 01:13 PM IST | Permalinkസൗമ്യക്ക് നീതി നിഷേധിച്ചത് പോസ്റ്റുമോർട്ടം റിപ്പോർട്ട് ; കഥാകാരിയായ ഡോ. ഷേർളി വാസുവിന്റെ ബാലിശമായ നിഗമനങ്ങൾ സൗമ്യക്ക് നീതി നിഷേധിച്ചു; ഗോവിന്ദച്ചാമിയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയ ഡോ. ഹിതേഷ് ശങ്കർ എഴുതുന്നു

ഡോ. ഹിതേഷ് ശങ്കർ

സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ ഒഴിവായത് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വൈരുദ്ധ്യങ്ങളാണെന്ന് വിലയിരുത്തുന്നു. ഡോ. ഷേർളി വാസു അല്ല പോസ്റ്റുമോർട്ടം ചെയ്തതെന്ന് വിചാരണാ വേളയിൽ ആരോപണം ഉയർന്നിരുന്നു. ഈ ആരോപണം ശരിവയ്ക്കുന്ന രീതിയിലാണ് പരമോന്നത കോടതിയുടെ വിധി. പോസ്റ്റുമോർട്ടം പരിശോധന പൂർണ്ണമായും നടത്തിയ ഡോക്ടർക്ക് മാത്രമേ ആ കേസിന്റെ മുഴുവൻ സത്യവും പറയാനാകൂ. സൗമ്യക്കേസിൽ ദൃക്‌സാക്ഷികൾ ഇല്ലെന്നിരിക്കെ ശാസ്ത്രീയ തെളിവുകൾ വളരെ പ്രാധാന്യം അർഹിക്കുന്നു. ഇതെല്ലാം കൂട്ടിയിണക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നു വേണം കരുതാൻ.

2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് ക്രൂരമായി ബലാൽസംഗം ചെയ്തത്. ഫെബ്രുവരി രണ്ടിന് തന്നെ ഗോവിന്ദച്ചാമി പിടിയിലായി. ഫെബ്രുവരി മൂന്നിന് വൈദ്യപരിശോധനയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നു. ആ സമയം ഞാനാണ് ഗോവിന്ദച്ചാമിയെ പരിശോധിച്ചത്. പരിശോധനാ സമയത്ത് ശരീരത്തിൽ ഉണ്ടായിരുന്ന മുറിവുകൾ രേഖപ്പെടുത്തുകയും ആ മുറിവുകളുടെ പ്രായവും രീതിയും സാഹചര്യവും രേഖപ്പെടുത്തിയിരുന്നു. മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നതിന് ഗോവിന്ദച്ചാമി തന്ന മറുപടി ഹിസ്റ്ററി അസ് സ്റ്റേറ്റഡ് ബൈ സബ്ജക്റ്റ് എന്ന തലക്കെട്ടിൽ രേഖപ്പെടുത്തി. അത് പിന്നീട് കീഴ്‌ക്കോടതിയിൽ എക്‌സ്ട്രാ ജുഡീഷ്യൽ കൺഫെഷൻ ആയി അംഗീകരിച്ചു.

ഡി.എൻ.എ പരിശോധനയ്ക്കായി വനിതാ ടെക്‌നീഷ്യൻ രക്തം എടുത്തപ്പോൾ ഉണ്ടായ ഉദ്ധാരണവും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. ബലാൽസംഗം തെളിയിക്കാൻ പര്യാപ്തമായ തെളിവുകൾ സൗമ്യയുടെ ശരീരത്തിൽ നിന്നും ചികിത്സാ സമയത്ത് ശേഖരിച്ചിരുന്നു. ഗോവിന്ദച്ചാമിയുടെ ശരീരത്തിലെ മുറിവുകളും ഹിസ്റ്ററിയും ശക്തമായ ക്രോസ് എക്‌സാമിനേഷന് വിധേയമാവുകയും ചെയ്തു. ഒരു കണ്ണി പോലും വിട്ടുപോകാതെ അത് തെളിയിക്കാൻ ശാസ്ത്രീയമായി കഴിഞ്ഞതു കൊണ്ടാണ് ബലാൽസംഗം തെളിയിക്കപ്പെട്ടതും സുപ്രീം കോടതി ശരി വച്ചതും.

കൊലപാതക കേസിലേക്ക് വന്നാൽ

സൗമ്യയുടെ യഥാർത്ഥ മരണകാരണവും ശരീരത്തിലെ മറ്റു മുറിവുകളും സസൂക്ഷ്മം പരിശോധിച്ച് രേഖപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥനുമായി ആശയവിനിമയം നടത്തിയാകണം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടത്. പൂർണ്ണമായും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർക്ക് മാത്രമേ അതിന് സാദ്ധ്യമാകൂ. കോടതിയിൽ സമർപ്പിച്ച രേഖയിൽ ഉണ്ടായ വൈരുദ്ധ്യങ്ങൾ ചുവടെ.

കേരള പൊലീസ് ഫോം 102ൽ

പോസ്റ്റുമോർട്ടം ചെയ്യണമെന്ന് പറഞ്ഞ് ഫോറൻസിക് ഡോക്ടർക്ക് കൈമാറുന്ന രേഖയാണ് കേരള പൊലീസ് ഫോം 102. ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് അതിൽ പൊലീസ് പറഞ്ഞിരിക്കുന്നത്. ഗോവിന്ദച്ചാമി പരിശോധനാ വേളയിൽ നടത്തിയ കുറ്റസമ്മതവും അതു തന്നെയായിരുന്നു. ദൃക്‌സാക്ഷികളുടെ മൊഴി എടുത്തുചാടിയെന്ന വിധത്തിലായിരുന്നു. മറ്റൊരു കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യുന്ന വ്യക്തി സൗമ്യ ചാടുന്നതാണോ തള്ളിയിട്ടതാണോ എന്ന് വ്യക്തമായി രാത്രിയോട് അടുക്കുന്ന സമയത്ത് കണ്ടതെങ്ങനെയെന്ന് വ്യക്തമല്ല. ആ മൊഴിയുടെ പോരായ്മ കീഴ്‌ക്കോടതിയിൽ തന്നെ പരിശോധിക്കപ്പെടണമായിരുന്നു. അത് പ്രോസിക്യൂഷന്റെ വലിയ പരാജയമാണ്.

ഡോ. ഷേർളി വാസുവിന്റെ നിഗമനം അനുസരിച്ച് ട്രെയിനിൽ വച്ച് നാലോ അഞ്ചോ തവണ സൗമ്യയുടെ തല ഭിത്തിയിലിടിച്ച് ബോധക്ഷയം ഉണ്ടാക്കിയതിന് ശേഷം ട്രെയിനിൽ നിന്നും എടുത്തെറിഞ്ഞു എന്നതാണ്. കൊല്ലാനുള്ള പ്രതിയുടെ ഉദ്ദേശ്യം തെളിയിക്കാൻ വേണ്ടി കഥാകാരിയായ ഡോ. ഷേർളി വാസുവിന്റെ മനസിൽ തോന്നിയ ബാലിശമായ നിഗമനം സൗമ്യക്ക് നീതി നിഷേധിച്ചുവെന്ന് വേണം കരുതാൻ.

ഡോ. ഷേർളി വാസു ശ്രദ്ധിക്കാതെ പോയത്

മോഷണശ്രമത്തിനുള്ളിൽ സൗമ്യയുടെ ശരീരത്തിൽ സ്പർശിച്ചപ്പോൾ ആണ് ഗോവിന്ദച്ചാമിക്ക് ഉത്തേജനമുണ്ടായത്. ആദ്യലക്ഷണം മോഷണമായിരുന്നു. പിന്നീട് ബലാൽസംഗമായി. ബലാൽസംഗത്തിൽ നിന്നും രക്ഷപെടാൻ ഡോറിന്റെ അടുത്തേക്ക് ഓടിയ സൗമ്യയെ പിൻതുടർന്ന് ഗോവിന്ദച്ചാമി തള്ളിയിടുകയായിരുന്നു. പത്തോ പതിനഞ്ചോ കിലോമീറ്റർ വേഗത്തിൽ പോകുന്ന ട്രെയിനിൽ നിന്നും വീണാലും ചാടിയാലും അധികം പരിക്കുകൾ ഉണ്ടാകണമെന്നില്ല. എന്നാൽ തള്ളിയിടുമ്പോൾ വേറെ ഒരു ഫോഴ്‌സ് കൂടി ഉണ്ടാവുകയും അത് കൂടുതൽ ഗുരുതരമായ മുറിവ് ഉണ്ടാക്കുകയും ചെയ്യും. സൗമ്യയുടെ ശരീരത്തിലെ ആദ്യത്തെ മുറിവ് വീഴുമ്പോൾ ഉണ്ടായതും, രണ്ടാമത്തേത് ഗോവിന്ദച്ചാമി ബലാൽസംഗത്തിന് ശേഷം കല്ലുകൊണ്ട് അടിച്ചതുമാണ്. രണ്ടാമത്തെ മുറിവിന് കാരണം ഗോവിന്ദച്ചാമിയാണ്. തലയ്ക്ക് അടിച്ചാൽ മരിക്കുമെന്ന് ഏതൊരാൾക്കും അറിയാം.

അപ്പോൾ അടിച്ചത് വഴി കൊല്ലാനുള്ള ഉദ്ദേശ്യവും കൊല്ലപ്പെടുമെന്ന ഗോവിന്ദച്ചാമിയുടെ അറിവും തെളിയിക്കപ്പെടുമായിരുന്നു. ട്രെയിനിൽ സൗമ്യയുടെ തല തവണ ഇടിച്ച് അബോധാവസ്ഥയിലാക്കി എന്ന ഡോ. ഷേർളിയുടെ തെറ്റായ റിപ്പോർട്ട് മുഖാന്തിരം അതിക്രൂരനായ ഒരു നരാധമന് കിട്ടേണ്ട തക്ക ശിക്ഷയാണ് ഇല്ലാതായത്. മരണകാരണം ശ്വാസനാളത്തിലേക്ക് രക്തം കയറിയതാണെന്ന ഡോ. ഷേർളിയുടെ റിപ്പോർട്ടും വിനയായി. ശ്വാസനാളത്തിലേക്ക് രക്തം കയറുന്നത് മരണകാരണമാകുമെന്ന് സാധാരണക്കാർക്ക് അറിയാൻ കഴിയില്ല എന്ന സുപ്രീം കോടതിയുടെ പരാമർശത്തിന് വഴിവച്ചത് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പാകപ്പിഴയാണ്. ശ്വാസനാളത്തിലേക്ക് രക്തം കയറുന്നതിന് ഇടയാക്കിയത് ഗോവിന്ദച്ചാമി ഉണ്ടാക്കിയ ഒന്നും രണ്ടും മുറിവുകളുടെ ഫലമാണ്. അസ്പിരേഷൻ ഒഫ് ബ്ലഡ് എന്ന പരാമർശം ഇല്ലെങ്കിലും ഒന്നും രണ്ടും മുറിവുകൾ കൊണ്ട് മരണത്തിന് കാരണമാകുമെന്ന് കീഴ്‌ക്കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ സുപ്രീം കോടതിയിലെ ഈ പരാമർശം ഒഴിവാക്കാമായിരുന്നു.

കൊലപാതകക്കുറ്റം (302) തെളിയിക്കപ്പെടുമായിരുന്നു.

പെൺകുട്ടിയുടെ തൊണ്ടയിൽ നിന്നും രക്തസ്രവം കണ്ടെത്തിയെന്ന് ഡോ. ഷേർളി വാസുവിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ആറു ദിവസത്തോളം ന്യൂറോ സർജറി വിഭാഗം തീവ്രപരിചരണ വിഭാഗത്തിൽ അതീവശ്രദ്ധയോടെ പരിചരിക്കപ്പെട്ട സൗമ്യയുടെ തൊണ്ടയിൽ നിന്നും ഈവിധം സ്രവം കണ്ടെത്തിയെന്നത് പരിഹാസ്യമായ പരാമർശമാണ്.

പൊലീസും തെറ്റിദ്ധരിക്കപ്പെട്ടു

പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രോസിക്യൂട്ടറും ഡോ. ഷേർളി വാസുവും ശ്രമിച്ചോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് അന്വേഷണ സംഘത്തിന് യഥാർത്ഥ സംഭവം കൃത്യമായി കോടതിയെ ബോധിപ്പിക്കാൻ കഴിയാതെ വന്നത്. ഇതിനാൽ ഡോ. ഷേർളി വാസുവും അഡ്വ. സുരേശനും ചേർന്ന് ഉണ്ടാക്കിയ കഥയാണ് എല്ലാവരും വിശ്വസിച്ചത്. മീഡിയ ആക്ടീവിസം കൂടിയായപ്പോൾ കീഴ്‌ക്കോടതിയിലെ വിജയം എളുപ്പമായോ എന്നതും പരിശോധിക്കപ്പെടേണ്ട വസ്തുതയാണ്. സത്യം എത്ര മൂടിവച്ചാലും മറനീക്കി പുറത്തുവരും എന്നത് തന്നെ സൗമ്യക്കേസിലും സംഭവിച്ചു. സത്യത്തിൽ നിന്നും മാറി കെട്ടുകഥയുടെ വഴിയേ സഞ്ചരിച്ച പ്രോസിക്യൂഷന് പരാജയം രുചിച്ചു. എന്നാൽ അതിന് സമൂഹം വളരെ വലിയ വില നൽകേണ്ടിവന്നു എന്നുമാത്രം.

ഡോ. ഷേർളി വാസു പോസ്റ്റുമോർട്ടം മുഴുവനായി ഗ്രഹിച്ചിട്ടില്ല എന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. പോസ്റ്റുമോർട്ടം കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞാണ് ഡോ. ഷേർളി മോർച്ചറിയിൽ എത്തിയത്. അപ്പോഴേക്കും ഡോ. ഉന്മേഷും ഡോ. രാജേന്ദ്രപ്രസാദും കേസ് തുടങ്ങിക്കഴിഞ്ഞിരുന്നു. മുറിവുകൾ എല്ലാം രേഖപ്പെടുത്തിയിരുന്നു. ബ്രെയിൻ മാത്രമാണ് ഡോ. ഷേർളി വാസുവിന് പരിശോധിക്കാനായത്. തുടക്കം മുതൽ എടുത്ത ഫോട്ടോ നോക്കിയാണ് ഡോ. ഷേർളി വാസു പോസ്റ്റുമോർട്ടം റിപ്പോർട്ട് തയ്യാറാക്കിയത് എന്നാണ് മനസിലാകുന്നത്. ഡോ. സഞ്ജയ് എന്ന അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്നു ചിത്രങ്ങൾ പകർത്തിയിരുന്നത്. യഥാർത്ഥത്തിൽ പോസ്റ്റുമോർട്ടം ചെയ്ത ഡോ. ഉന്മേഷും ഡോ. രാജേന്ദ്രപ്രസാദും സമർപ്പിച്ച റിപ്പോർട്ട് ഇനിയും കണ്ടെത്തിയിട്ടില്ല.

ഇതിന്റെ സോഫ്ട് കോപ്പി ഡിപ്പാർട്ട്‌മെന്റിലെ ഹാർഡ് ഡിസ്‌കിൽ ഉണ്ടെന്ന് വിശ്വസിക്കുന്നു. പ്രിന്റ് കോപ്പി ഡോ. ഷേർളി വാസു കീറിക്കളഞ്ഞിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഡോ. ഉന്മേഷിന്റെ അഭിപ്രായത്തിൽ മരണകാരണം തലയ്‌ക്കേറ്റ പരിക്ക് ആണ്. തലയ്‌ക്കേറ്റ രണ്ടു മുറിവുകൾ മരണത്തിന് ഇടയാക്കിയെന്നും ശരീരത്തിലേറ്റ മറ്റു മുറിവുകൾ ബലാൽസംഗം ചെയ്തപ്പോൾ ഉണ്ടായതാണ് എന്നുമായിരുന്നു അതിന്റെ ഉള്ളടക്കം.

ഇത് യഥാർത്ഥ സംഭവം, കെട്ടുകഥയല്ല...

എ ഫൊറൻസിക് സർജൻ ഷുഡ് നോ ഹിസ് ഓർ ഹേർ ലിമിറ്റേഷൻസ്, ദെൻ ഓൻലി തിങ്ക് പോസിബിലിറ്റീസ് എന്ന് ഡോ. ചന്ദ്രൻ സർ പഠിപ്പിച്ചതാണ് എനിക്ക് ഓർമ്മ വരുന്നത്. ഡോ. ഉന്മേഷിനെ ശിക്ഷിക്കാനായിരുന്നു സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. സുരേശനും ഡോ. ഷേർളി വാസുവിനും കൂടുതൽ ആഗ്രഹം. ഡോ. ഉന്മേഷിനെ പ്രോസിക്യൂഷൻ സാക്ഷിയാക്കി വിസ്തരിച്ചിരുന്നെങ്കിൽ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നു.

പി.ഡബ്ലിയു 64 അതായത് ഡോ. ഷേർളി വാസുവിന്റെ മൊഴിയിൽ തന്നെയുള്ള വൈരുദ്ധ്യമാണ് ഗോവിന്ദച്ചാമിക്ക് തൂക്കുകയർ ഒഴിവാക്കിക്കൊടുത്തത്. ഇതൊരു കഥയല്ലെന്നും യഥാർത്ഥ സംഭവമാണെന്നുമുള്ള ഉൾക്കാഴ്ച അവർക്കില്ലാതെ പോയി. അവരെ വിശ്വസിച്ച പൊലീസ് ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും യഥാർത്ഥ സംഭവം കോടതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചില്ല. കേസ് നന്നായി പഠിച്ചിരുന്നെങ്കിൽ പ്രോസിക്യൂട്ടർക്ക് മനസിലാക്കാൻ കഴിയുമായിരുന്നു. പക്ഷെ, അദ്ദേഹം പഠിച്ചത് ഡോ. ഷേർളി വാസുവിന്റെ കെട്ടുകഥകളായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമ്പോൾ അതിന്റെ ചിത്രങ്ങൾ ഒപ്പമുണ്ടായിരുന്നില്ല. മറിച്ച് വിചാരണാ വേളയിലായിരുന്നു ചിത്രങ്ങൾ ഹാജരാക്കിയത്. ഡോ. ഷേർളി വാസു പോസ്റ്റുമോർട്ടം ചെയ്തുവെന്ന് തെളിയിക്കുക കൂടിയായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം. മോർച്ചറിയിൽ ഏറ്റവും ഒടുവിൽ എത്തിയ ഡോ. ഷേർളി വാസു കൈകളിൽ ഗ്ലൗസിട്ട് ബ്രെയിൻ പരിശോധിച്ചിരുന്നു. അതു മാത്രമാണ് അവർ ചെയ്തതും. റിപ്പോർട്ട് ഫോട്ടോ നോക്കി തയ്യാറാക്കിയതുകൊണ്ടാണ് പൂർണ്ണരൂപം കൈവരിക്കാൻ കഴിയാതെ വന്നത്. ഇതാണ് കോടതിയിൽ പ്രതിഭാഗത്തിന് കാര്യങ്ങൾ എളുപ്പമാക്കിയത്.

(കേരള മെഡിക്കോ ലീഗൽ സൊസൈറ്റി ആൻഡ് പൊലീസ് സർജൻസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും ഇടുക്കി മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസറുമാണ് ലേഖകൻ. സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ ദേഹപരിശോധന നടത്തിയതും പ്രതിയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയതും ഡോ. ഹിതേഷ് ശങ്കറാണ്. ലേഖകന്റെ അഭിപ്രായം മാത്രമാണിത്. മറുനാടന്റെ അഭിപ്രായമായി യാതൊരു ബന്ധവുമില്ല).

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എംബിബിഎസ് വിദ്യാർത്ഥിനിക്ക് മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനുമായി പ്രണയം; പിന്മാറാൻ ആവശ്യപ്പെട്ട് കാമുകിയുടെ വീട്ടുകാർ നിരന്തരം ഭീഷണി മുഴക്കിയിട്ടും കൂട്ടാക്കാതെ യുവാവ്; ഇരുവരെയും ഒരുമിച്ചു കണ്ടപ്പോൾ മർദ്ദനവും വധഭീഷണിയും; പിന്നാലെ അർദ്ധരാത്രിയിൽ കാമുകന്റെ വീടിനും ബൈക്കുകൾക്കും തീയിട്ടു പകപോക്കൽ; കുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക്; കണ്ണൂരിൽ നിന്നും ഒരു 'തീപ്പൊരി' പ്രണയകഥ
ഉത്തർപ്രദേശിലെ ബിഎസ്‌പി- എസ്‌പി സഖ്യം ബിജെപിയെ നിലംപരിശാക്കുമെന്ന് ഇന്ത്യാ ടുഡേ സർവേ; 80 ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനത്ത് 18 സീറ്റിലേക്ക് ബിജെപി ചുരുങ്ങും; സഖ്യത്തിന് ലഭിക്കുക 58 സീറ്റുകൾ; മായാവതിയും അഖിലേഷും രാഹുലുമായി കൈകോർത്താൽ ബിജെപി അഞ്ചിലേക്ക് കൂപ്പുകുത്തും; സഖ്യത്തിൽ ചേരാതെ ഒറ്റയ്ക്ക് മത്സരിച്ചാൽ കോൺഗ്രസിന് ലഭിക്കുക നാല് സീറ്റുകൾ മാത്രം; പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയ ദിവസം പുറത്തുവന്ന സർവേ ഫലങ്ങൾ വിരൽചൂണ്ടുന്നത് മോദിക്ക് അടിപതറുമെന്ന് തന്നെ
രൂപത്തിലും ഭാവത്തിലും നടപ്പിലും മുത്തശ്ശിയുമായി സാദൃശ്യം; ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇന്ദിരയെ ഓർമ്മപ്പെടുത്തി മുന്നിൽ നിന്ന് നയിക്കും; മോദിയുടെ മണ്ഡലം ഉൾപ്പെടുന്ന കാവിക്കോട്ടകളിലേക്ക് ചങ്കുറപ്പോടെ കാലെടുത്തുവെക്കും; ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ദിര പുനർജനിച്ചെന്ന പ്രതീതി ഉണ്ടാക്കി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തെ ഇളക്കിമറിക്കാൻ ഒരുങ്ങി കോൺഗ്രസ്; മോദിയുടെ 56 ഇഞ്ച് നെഞ്ചിനെ വെല്ലുവിളിച്ച പ്രിയങ്ക രാഹുലിന് തുണയായി രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ ആവേശത്തോടെ അണികൾ
രാഹുലിന് പ്രിയങ്കരനായി കൂടുതൽ കരുത്തു നേടിയ കെ സി വേണുഗോപാലിന്റെ പുതുനിയമനം കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പു രാഷ്ട്രീയത്തിലും ചലനങ്ങൾ സൃഷ്ടിക്കും; ഏകീകൃത 'ഐ'യിലെ സമവാക്യങ്ങൾ മാറിമറിയുന്ന ആശങ്കയിൽ ഗ്രൂപ്പ് നേതാവ് ചെന്നിത്തല; പാളയത്തിൽ ഉള്ളവർ മറുകണ്ടം ചാടുമോ എന്ന് സംശയം; ഐയിലെ ചലനങ്ങൾക്ക് സാകൂതം കാതോർത്ത് എ ഗ്രൂപ്പും; മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ കണ്ണുവെച്ച് മറ്റൊരു നേതാവു കൂടി കോൺഗ്രസിനുള്ളിൽ ഉയർന്നുവരുമ്പോൾ
ഫെബ്രുവരിയിൽ വിരമിക്കുന്ന മുഹമ്മദ് യാസിനെ റെയ്ഡിന് പ്രേരിപ്പിച്ചത് മുഖ്യമന്ത്രി നേരിട്ട്; എല്ലാം അതീവ രഹസ്യമാക്കി പദ്ധതി രൂപരേഖ ഒറ്റയ്ക്ക് തയ്യാറാക്കിയതും വിജിലൻസ് ഡയറക്ടർ; പരിശോധനയ്ക്ക് പോയ ഡിവൈഎസ് പിമാർ പോലും എല്ലാം അറിയുന്നത് 'ഓപ്പറേഷൻ തണ്ടറിന്' തൊട്ട് മുമ്പ്; റെയ്ഡിൽ കണ്ടെത്തിയത് പൊലീസിലെ അവിഹിത ബന്ധങ്ങൾ തന്നെ; സ്‌റ്റേഷനുകളിലെ മിന്നൽ പരിശോധന പൊലീസ് ചരിത്രത്തിൽ ആദ്യം; പിണറായിയുടെ തണ്ടറിൽ പുറത്താകാൻ പോകുന്നത് രണ്ട് ഡസനിലധികം പൊലീസുകാർ
ലൊക്കേഷനിൽ കാരവാനിലിരുന്ന് മാത്രം ഭക്ഷണം കഴിക്കുന്ന താരങ്ങൾ നിലത്തിരുന്ന് ഒരു മടിയുമില്ലാതെ മറ്റുള്ളവർക്കൊപ്പം ഭക്ഷണം കഴിക്കുന്ന അപ്പുവിനെ മാതൃകയാക്കണം; പ്രകൃതിയെപ്പോലും നോവിക്കാതെ വളരെ സിംപിളായി ജീവിക്കുന്ന ഗാന്ധിയൻ രീതിയിലുള്ള ജീവിതമാണ് അപ്പുവിന്റേത്; താരജാഡകൾ ഇല്ലാതെ ജീവിക്കുന്ന പ്രണവിനെക്കുറിച്ച് അരുൺഗോപിക്കും ആദ്യ നായിക സയ ഡേവിനും പറയാനുള്ളത്
താമസ സ്ഥലത്ത് നിന്നും സൂപ്പർമാർക്കറ്റിലേക്ക് നടന്നു പോയ പത്തനംതിട്ട സ്വദേശിയായ മലയാളി നേഴ്‌സ് കുവൈറ്റിലെ സൽമയിൽ വച്ച് കാറിടിച്ച് കൊല്ലപ്പെട്ടു; ഒരാഴ്ച മുമ്പ് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച സിജോയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു; വിവരം അറിഞ്ഞ് കരഞ്ഞ് തളർന്ന് ഒന്നര വർഷം വർഷം മുമ്പ് വിവാഹിതനായ സിജോ സണ്ണിയുടെ നാട്ടിൽ കഴിയുന്ന ഗർഭിണിയായ ഭാര്യ
പുലർച്ചെ നാലര മണിക്ക് പുറങ്കടലിൽ നിന്നും കിഴക്ക് ഭാഗത്ത് നിന്നായി കിട്ടിയ ജട്ടിയുമായി ലക്ഷദ്വീപിലെ കവരത്തി ദ്വീപിലെത്തി; ഞങ്ങൾ എല്ലാവരും കൂടെ ലൂസിഫറെ വെടിവെച്ചു കൊന്നു കാനിലാക്കി; ലൂസിഫർ ഷൂട്ടിങ് അവസാനിച്ചു എന്നറിയിച്ച് പൃഥ്വിരാജ് ഇട്ട ഇംഗ്ലീഷ് പോസ്റ്റിന് ട്രോൾ മഴ; ആരാധകന്റെ മലയാളം പരിഭാഷ ഷെയർ ചെയ്ത് ചിരിയുമായി നടനും
നഴ്സായ മകളുടെ ദുരൂഹ മരണത്തിൽ നീതിതേടിയ പ്രവാസി മാതാപിതാക്കളുടെ പോരാട്ടം വിജയത്തിലേക്ക്; ആൻലിയയെ പെരിയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ് റിമാൻഡിൽ; ഗാർഹിക പീഡനത്തിന് തെളിവുണ്ടായിട്ടും കേസ് ഒതുക്കാൻ നടത്തിയ ശ്രമങ്ങളും ഹൈജിനസ്-ലീലാമ്മ ദമ്പതികളുടെ പോരാട്ടത്തിൽ പൊളിഞ്ഞു; 'ഇനിയും ഇവിടെ നിന്നാൽ അവരെന്നെ കൊല്ലും..' എന്ന് സഹോദരന് വാട്സ് ആപ്പിൽ അയച്ച സന്ദേശം ഗാർഹിക പീഡനത്തിന് തെളിവായി
എങ്കിലും ആരാണ് താങ്കളുടെ ദൃഷ്ടിയിൽ നല്ല നടൻ? ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെ കള്ളച്ചിരിയോടെ പറഞ്ഞു..രജനീകാന്ത്; അതാണ് ദിലീപ്; പ്രേം നസീറും ജയറാമും ചേർന്നുണ്ടായ നടൻ; കളി നടക്കാതെ പോയത് വിനയനോടും; ഊമപ്പെണ്ണിനു ഉരിയാടപ്പയ്യനിലെ കാവ്യയുടെ നായകനായി മിമിക്രി കളിച്ചു നടന്നിരുന്നു ഒരു ചെറുപ്പക്കാരന്റെ മുഖം എന്തുകൊണ്ട് വിനയന്റെ മനസ്സിലെത്തി? ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്; പല്ലിശ്ശേരിയുടെ പരമ്പര
ആരും ക്ഷണിക്കാതെ അമൃതാനന്ദമയിയെ തേടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമനം ആശ്രമത്തിൽ എത്തിയത് ഇന്നത്തെ യോഗത്തിൽ സർക്കാറിനെ വിമർശിക്കരുത് എന്ന അപേക്ഷയുമായി; തികഞ്ഞ ഭക്തനായി എത്തി അമ്മയെ തൊട്ടു നമസ്‌ക്കരിച്ച് കെട്ടിപ്പിടിച്ചും ദേവസ്വം മന്ത്രിയുടെ വിശ്വാസ പ്രകടനം; പുത്തരിക്കണ്ടം യോഗത്തിൽ ശബരിമല യുവതീ പ്രവേശന വിഷയത്തിൽ അമൃതാനന്ദമയി സർക്കാറിനെ പ്രതിക്കൂട്ടിലാക്കുമോ എന്നറിയാൻ ആകാംക്ഷയോടെ കേരളം
പഠിത്തം അവസാനിപ്പിച്ച് ഞാൻ നടന്നു കയറിയ ജീവിതം ഒരു പേടിസ്വപ്നമായിരുന്നു; അന്ന് ഒരുപാട് കരഞ്ഞു; ആരോടും ഒന്നും പങ്കുവച്ചില്ല; ആ സ്വപ്ന ജീവിതം വിട്ടിറങ്ങുമ്പോൾ ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലൻസ് അക്കൗണ്ടും; അഹങ്കാരിയെന്നും ഒന്നിനും കൊള്ളാത്തവളെന്നും മുദ്രകുത്തി; ഇപ്പോൾ ഞാൻ ആരാണെന്ന് എനിക്കറിയാം: അമൃത സുരേഷ് ജീവിതം പറയുന്നു
താമസ സ്ഥലത്ത് നിന്നും സൂപ്പർമാർക്കറ്റിലേക്ക് നടന്നു പോയ പത്തനംതിട്ട സ്വദേശിയായ മലയാളി നേഴ്‌സ് കുവൈറ്റിലെ സൽമയിൽ വച്ച് കാറിടിച്ച് കൊല്ലപ്പെട്ടു; ഒരാഴ്ച മുമ്പ് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച സിജോയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു; വിവരം അറിഞ്ഞ് കരഞ്ഞ് തളർന്ന് ഒന്നര വർഷം വർഷം മുമ്പ് വിവാഹിതനായ സിജോ സണ്ണിയുടെ നാട്ടിൽ കഴിയുന്ന ഗർഭിണിയായ ഭാര്യ
കടംവാങ്ങിയയും കൈയിലുള്ളതുമായി മുടക്കിയത് ആറു കോടി; എല്ലാം തീർന്നപ്പോൾ അണിയറക്കാരുടെ പാസ്‌പോർട്ട് വരെ സ്‌പോൺസറുടെ കൈയിലായി; ബാങ്കോക്കിൽ സെറ്റിൽ ചെയ്യാനുള്ളത് രണ്ടരക്കോടി; കടം കൊടുത്ത ഫിനാൻസർ പടം പൂർത്തിയാക്കാൻ തയ്യാറെങ്കിലും പ്രൊഡ്യൂസർ പദവി വിട്ടുകൊടുക്കില്ലെന്ന് നിർബന്ധം പിടിച്ച് സനൽ തോട്ടം; നടിയെ ആക്രമിച്ച കേസ് അനുഗ്രഹമാക്കി രാമചന്ദ്രബാബുവിനേയും സംഘത്തേയും ബാങ്കോക്കിൽ വിട്ട് ദിലീപ് കൊച്ചിയിലുമെത്തി; പ്രൊഫ ഡിങ്കൻ സർവ്വത്ര പ്രതിസന്ധിയിൽ
'കാശല്ലേ വേണ്ടത്.. തരാം.. അൽപം കാത്തിരിക്കണം' എന്ന് നിർമ്മാതാവ്; 'ദിലീപിനെ പോലെ ചേട്ടൻ നാറാനാണോ ..' എന്ന് നടി; കൊച്ചിയിൽ വൈശാഖ് രാജനെതിരെ നൽകിയ ബലാത്സംഗ പരാതി ബ്‌ളാക്ക് മെയിലിങ് ഉദ്ദേശിച്ച് തന്നെ; വിലപേശുന്നത് ആറുകോടിക്ക് വേണ്ടിയെന്നും സൂചനകൾ; ചങ്ക്‌സ് നിർമ്മാതാവിന് എതിരായ കേസിൽ വാട്‌സ്ആപ് ചാറ്റും ഫോൺ വിളികളും നിർണായക തെളിവാകും; മുൻകൂർ ജാമ്യം നൽകി കോടതി നടത്തിയ നിരീക്ഷണങ്ങളും പ്രസക്തം
വണ്ടർലായിലെ പൂളിൽ ആവശ്യത്തിന് വെള്ളം ഇല്ലാത്തതു കൊണ്ട് നടുവടിച്ചു വീണു ശരീരം തളർന്ന് 13 വർഷമായി വീൽചെയറിൽ ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ കൂടിയുണ്ട് ഇവിടെ; ലക്ഷങ്ങൾ ചികിത്സക്ക് മുടക്കി കുടുംബം മുടിഞ്ഞിട്ടും കൊച്ചൗസേഫ് ചിറ്റിലപ്പള്ളി നൽകിയത് ഒരു ലക്ഷം രൂപ മാത്രം; നരകിച്ചു ജീവിക്കുന്ന മലപ്പുറത്തെ വിനോദിനെ ഓർത്തിട്ട് വേണ്ടേ കൊച്ചൗസേഫേ വലിയ വായിൽ മനുഷ്യാവകാശം പറയാൻ? വണ്ടർലാ മുതലാളിയുടെ കണ്ണിൽ ചോരയില്ലായ്മക്ക് തെളിവായി മറ്റൊരു കഥ കൂടി
അവസരം നൽകാമെന്ന് പറഞ്ഞ് ഫ്‌ളാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയെ തുടർന്ന് നിർമ്മതാവായ വൈശാഖ് രാജനെ തേടി പൊലീസ്; മറുനാടൻ പുറത്തു വിട്ട സിനിമാ പീഡനക്കേസിൽ നിർമ്മതാവിന്റെ പേരിൽ പൊലീസ് ചുമത്തിയിരിക്കുന്നത് ബലാത്സംഗ കേസ്; ഒത്തുതീർപ്പ് ശ്രമങ്ങൾ പൊളിഞ്ഞതോടെ ഒട്ടേറെ ദിലീപ് സിനിമകളുടെ നിർമ്മാതാവായ ഗൾഫ് വ്യവസായിയെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും; ബ്ലാക് മെയിൽ ശ്രമമെന്ന് ആരോപിച്ച് നിർമ്മാതാവ്; മലയാള സിനിമയെ പിടിച്ചു കുലുക്കി പുതിയ പീഡന കേസ്
മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും ലൈംഗിക പീഡന പരാതി; പ്രമുഖ യുവനടിയുടെ ആരോപണം പ്രമുഖ നടന്മാരെ വെച്ച് ഹിറ്റ് സിനിമകൾ ഒരുക്കിയ നിർമ്മാതാവിനെതിരെ; കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി ഒതുക്കിത്തീർക്കാൻ ശ്രമങ്ങൾ തകൃതി; പ്രാഥമിക അന്വേഷണത്തിന്റ പേരിൽ ആരോപണ വിധേയനെതിരെ എഫ്‌ഐആർ ഇടാതെ നടപടികൾ നീട്ടി ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് അവസരമൊരുക്കി ഉദ്യോഗസ്ഥൻ; അന്വേഷണത്തിന്റെ വാസ്തവം ബോധ്യമാകട്ടെ എന്ന് കൊച്ചി സിറ്റി പൊലീസ്
ഓണപ്പതിപ്പിനായി ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ എടുക്കാനാണ് വീട്ടിൽ പോയത്; ഇറങ്ങാൻ നേരം ദിലീപ് എന്നോടു പറഞ്ഞു: ഒരുനടൻ എന്നെ വല്ലാതെ ദ്രോഹിക്കുന്നു... അവനെ കയറൂരി വിട്ടാൽ എനിക്ക് ഭീഷണിയായി വളരും..അതുകൊണ്ട് അവന്റെ വളർച്ച തടയണം: കുഞ്ചാക്കോ ബോബൻ- അവനെ ഒന്ന് ഒതുക്കി തരണം..ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം; പല്ലിശേരിയുടെ പരമ്പര തുടരുന്നു
വിപണിയുടെ താരം ലാലേട്ടൻ, പ്രേക്ഷകരുടെ താരം ഫഹദ്; മമ്മൂട്ടിക്ക് ആശ്വസിക്കാൻ 'അബ്രഹാമിന്റെ സന്തതികൾ' മാത്രം; ടൊവീനോയ്ക്ക് സൂപ്പർ സ്റ്റാറുകൾക്ക് പോലുമില്ലാത്ത മിനിമം ഗ്യാരണ്ടി; വെടി തീർന്ന് ദിലീപ്; പ്രതീക്ഷ നിലനിർത്തി നിവിൻ; പൃത്ഥിയുടെ വിജയം 'കൂടെ ' മാത്രം; ദൂൽഖറിന് ചിത്രങ്ങളില്ല; ബോറടിപ്പിച്ച് കുഞ്ചാക്കോ ബോബൻ; നടിമാർ പൊടി പോലുമില്ല, സാന്നിധ്യം മഞ്ജു തന്നെ; പുതിയ താരോദയമായി പ്രണവ്; 2018ലെ മലയാളത്തിന്റെ താരങ്ങളുടെ പ്രകടനം ഇങ്ങനെയാണ്
ട്രെയിൻ ബെർത്തിലും വിമാനത്തിലും കാട്ടിലും അടക്കം വിചിത്രമായ സ്ഥലങ്ങളിൽ വച്ച് സ്വയംഭോഗം ചെയ്ത അനുഭവം സുഹൃത്തുക്കൾ ലാഘവത്തോടെ പറയുന്നത് കേട്ട് അത്ഭുതം തോന്നി; അന്ന് ഞാൻ പുരുഷനെക്കുറിച്ച് അറിയാത്ത ഒരിക്കലും അറിയാൻ സാധ്യത ഇല്ലാത്ത കുറേ കാര്യങ്ങൾ അറിഞ്ഞു; സ്വയംഭോഗത്തെക്കുറിച്ച് ബ്ലോഗിലൂടെ തുറന്നെഴുതി അർച്ചന കവി
ശ്രീലങ്കക്കാരിക്ക് പുറമെ മൂന്ന് മലേഷ്യൻ യുവതികൾ.. ഒരു മഹാരാഷ്ട്രക്കാരി... രണ്ട് വിദേശികൾ; കനകദുർഗയും ബിന്ദുവും ഉൾപ്പെടെ ഇതുവരെ പൊലീസ് മലചവിട്ടിച്ചത് പത്ത് യുവതികളെ; എല്ലാം സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാൻ സർക്കാർ ഒരുക്കിയ നാടകം; ശബരിമലയിൽ സംഘപരിവാറിനെ പൊളിക്കാൻ പിണറായിയെ തുണച്ചത് ബെഹറയുടെ അതിബുദ്ധി; ഡിജിപി തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ; ആക്ഷൻ സീനുകളില്ലാതെ ക്ലൈമാക്സ് ഗംഭീരമാക്കി പൊലീസ് മേധാവി
ഓപ്പറേഷൻ തിയേറ്ററിൽ വച്ച് സിവിൽ സർജനും സുന്ദരിയായ നഴ്‌സും തമ്മിൽ ചൂടൻ ചുംബനം ! ഉജ്ജൈനിലെ ആശുപത്രിയിൽ വച്ച് നടന്ന സംഭവം പുറംലോകമറിഞ്ഞത് വാട്‌സാപ്പ് വീഡിയോ വഴി; നഴ്‌സുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡോക്ടറുടെ പണി തെറിച്ചു; ആശുപത്രിയിലെ ചൂഷണത്തിന്റെ മറ്റൊരു മുഖമിങ്ങനെ
കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയാതെ മമ്മൂട്ടി; ഇത്തവണത്തെ സൂപ്പർ ഫ്ളോപ്പുകളിൽ കൂടുതലും മമ്മൂട്ടി ചിത്രങ്ങൾ; എട്ടുനിലയിൽ പൊട്ടിയവയിൽ മുൻപന്തിയിൽ ദിലീപ് ചിത്രം കമ്മാരസംഭവം; പ്രതീക്ഷിച്ച വിജയം നേടാനാവതെ മോഹൻലാലിന്റെ നീരാളിയും; ആമിയും പൂമരവും രണവും തീയേറ്ററുകളിൽ ആവിയായി; 2018ൽ മലപോലെ വന്ന് എലിപോലെ പോയ സിനിമകൾ ഇവയാണ്!
ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ തെളിവായി നൽകി പ്രമുഖ നടി; ബ്‌ളാക്ക് മെയിൽ സംഭാഷണത്തിന്റെ ചുവയുള്ള സംഭാഷണം പൊലീസിന് നൽകി പ്രമുഖ നിർമ്മാതാവ്; നടപടികൾ മനഃപൂർവം വൈകിപ്പിച്ച് കൊച്ചി പൊലീസ്; എഫ്‌ഐആർ അടക്കമുള്ള നടപടികൾ വൈകിപ്പിക്കാൻ വേണ്ടി പൊലീസിൽ സമ്മർദ്ദം ചെലുത്തി മലയാളം സിനിമാരംഗത്തെ പ്രമുഖരും; നടിയുടെ ലൈംഗിക പരാതിയിൽ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവിന് മേൽ കൈവിലങ്ങ് വീഴുമോ? ആകാംക്ഷയുമായി സിനിമാ ലോകം