1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jun / 2019
21
Friday

'നീളം വർദ്ധിപ്പിക്കൽ' എന്ന് കൊട്ടിഘോഷിച്ചുള്ള പരസ്യങ്ങൾ കണ്ട് പൊടിയും സ്പ്രേയും കുഴമ്പും മണ്ണാങ്കട്ടേമൊക്കെ വാങ്ങുന്നത് വെറും അനാവശ്യമായ ചതിക്കുഴിയെന്നറിയുക; അതിന് കൊടുക്കുന്ന കാശിന് എന്തോരം പുട്ടും കടലേം കഴിക്കാം! മലയാളി സമൂഹത്തിന് ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം കമ്മിയെന്ന് ഡോ.ഷിംന അസീസ്

September 20, 2018 | 04:03 PM IST | Permalink



'നീളം വർദ്ധിപ്പിക്കൽ' എന്ന് കൊട്ടിഘോഷിച്ചുള്ള പരസ്യങ്ങൾ കണ്ട് പൊടിയും സ്പ്രേയും കുഴമ്പും മണ്ണാങ്കട്ടേമൊക്കെ വാങ്ങുന്നത് വെറും അനാവശ്യമായ ചതിക്കുഴിയെന്നറിയുക; അതിന് കൊടുക്കുന്ന കാശിന് എന്തോരം പുട്ടും കടലേം കഴിക്കാം! മലയാളി സമൂഹത്തിന് ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം കമ്മിയെന്ന് ഡോ.ഷിംന അസീസ്

ഡോ.ഷിംന അസീസ്‌

സെക്കൻഡ് ഒപീനിയൻ - 044

സദാചാരം വറുത്തും പൊരിച്ചും ഉപ്പിലിട്ടും കറിവെച്ചുമെല്ലാം വിളമ്പുന്ന മലയാളിസമൂഹത്തിന് വലിയൊരു തകരാറുണ്ട്. ഭൂരിപക്ഷത്തിനും ശാസ്ത്രീയമായ ലൈംഗികവിദ്യാഭാസം എന്ന് പറഞ്ഞൊരു സാധനം ബിൽകുൽ നഹീ. മുൻപത്തെ സെന്റൻസ് കണ്ട് നടു നിവർത്തി 'ഹായ്' പറഞ്ഞ് വായിക്കാൻ ഇരുന്നവരോടൊരു വാക്ക് - ലൈംഗികവിദ്യാഭ്യാസം എന്നാൽ എങ്ങനെ ബന്ധപ്പെടാം എന്ന് പഠിപ്പിക്കുന്ന സംഗതി മാത്രമല്ല. മറിച്ച് മനുഷ്യനിലെ ലൈംഗികാവയവങ്ങളും അവയുടെ പ്രവർത്തനങ്ങളും, അടിസ്ഥാന പ്രത്യേകതകളെയും കുറിച്ച് അത്യാവശ്യമായ അറിവ് നൽകൽ കൂടിയാണ്. ഇത്തരത്തിൽ നോക്കുമ്പോൾ നമ്മളെല്ലാം കാറിപ്പൊളിച്ച് കരഞ്ഞോണ്ട് ഇറങ്ങി വന്ന യോനി അഥവാ വജൈന എന്ന പാതയെക്കുറിച്ച് വല്ല പിടിയുമുണ്ടോ? #SecondOpinion ഇന്ന് ആ പാതയുടെ പ്രാധാന്യമാണ് വിവരിക്കുന്നത്.

'ഇതൊക്കെ ഇത്ര പറയാനെന്തിരിക്കുന്നു, ഞങ്ങൾ തപ്പി കണ്ടു പിടിക്കൂലേ' എന്ന് കൊനിഷ്ട് ചിന്തിക്കുന്നവരോട് ഒരു വാക്ക് - പങ്കാളിക്ക് മാത്രമല്ല, സ്വന്തം ശരീരത്തിൽ എന്തിനാണ് ഇങ്ങനെയൊരു ദ്വാരമെന്ന് ഒരു തരം ദാരുണമായ നാണത്തോടെയോ അറപ്പോടെയോ അറിയാൻ ശ്രമിക്കാത്ത സ്ത്രീകളുണ്ട്. ലൈംഗികതയെക്കുറിച്ച് കേൾക്കുന്നത് പോലും പാപമെന്ന് കരുതുന്ന 'വിദ്യാസമ്പന്നർ' 2018ലും യഥേഷ്ടമുണ്ട്. വിവാഹപൂർവ്വ/വിവാഹശേഷമുള്ള ജീവിതത്തിൽ ഈ വിവരക്കേടുകൾ ഉണ്ടാക്കുന്ന സ്വൈര്യക്കേടുകൾ ചെറുതല്ല. അതിശയോക്തിയെന്ന് കരുതരുത് - മോൾ മൂത്രമൊഴിക്കുമ്പോൾ യോനിയിലൂടെയും മൂത്രം വരുന്നു എന്ന് പറഞ്ഞ അമ്മയേയും, ബന്ധപ്പെടുമ്പോൾ മൂത്രം പുറത്ത് വരും എന്ന് പേടിച്ച് വിവാഹശേഷം മാസങ്ങളോളം ഭർത്താവിന് ലൈംഗികബന്ധം നിഷേധിച്ച ഭാര്യയേയും, മൂത്രനാളിക്കകത്തേക്ക് ലിംഗം കയറ്റാൻ ശ്രമിച്ച് മടുത്ത് 'I quit' എന്നുരുവിട്ട ദമ്പതികളേയും അറിയാം.

ലാബിയ മേജോറ, ലേബിയ മൈനോറ എന്നീ പേശികൾ മൃദുവായ വാതിലുകൾ പോലെ നിന്ന് സംരക്ഷണം നൽകിയാണ് മൂത്രനാളിയും യോനിയും സ്ത്രീകളിൽ ഫിറ്റ് ചെയ്തിട്ടുള്ളത്. ഇതിനു മുകൾഭാഗത്തായി കൃസരി അഥവാ ക്ലിറ്റോറിസ് എന്ന കുഞ്ഞുമൊട്ട് പോലുള്ള മദ്ധ്യരേഖയിലുള്ള അവയവം പുരുഷന്മാരുടെ ലിംഗത്തിന്റെ ഫീമെയിൽ വേർഷനാണ്. ഉത്തേജനമാണ് പുള്ളിക്കാരിയുടെ പ്രധാന ജോലി. അതിന് താഴെയുള്ള വലിയ പേശീ വാതിലുകൾ അകത്തിയാൽ നടുവിലായി കൃസരിയുടെ താഴെ ആദ്യം കാണുന്ന ചെറിയ ദ്വാരമാണ് മൂത്രം വരുന്ന യുറേത്ര/മൂത്രനാളി. അതിന് താഴെ ഇലാസ്തികതയുള്ള അൽപം വലിയ ദ്വാരമാണ് യോനി. യോനിക്കും കുറച്ച് താഴെയായി കാണുന്നത് മലദ്വാരം. ഇതിൽ മൂത്രനാളി മൂത്രാശയത്തിലേക്കും, യോനി ഗർഭപാത്രത്തിലേക്കും, മലദ്വാരം മലാശയത്തിലേക്കും ഡയറക്ട് കണക്ഷൻ മേടിച്ചിരിപ്പാണ്. ഈ മൂന്ന് അവയവങ്ങളും ഏതാണ്ട് സമാന്തരമായാണ് അടിവയറിനകത്ത് സ്ഥിതി ചെയ്യുന്നതും. സാധാരണ ഗതിയിൽ മൂത്രമോ യോനിയിലെ സ്രവങ്ങളോ മലമോ ഒരിക്കലും തമ്മിൽ ചേരുകയോ മറുദ്വാരത്തിലൂടെ പുറത്ത് വരികയോ ഇല്ല.

ബന്ധപ്പെടുന്ന സമയത്ത് നനവുണ്ടാക്കുന്നതിൽ പങ്കുള്ള ബാർത്തോലിൻസ് ഗ്രന്ഥികൾ, യോനിയിലേക്ക് കടന്നാലുടൻ തന്നെയുണ്ടായേക്കാവുന്ന കന്യാചർമ്മം എന്ന ഹൈമൻ തുടങ്ങിയവയും യോനീപരിസരത്തുണ്ട്. കന്യാചർമ്മത്തിന്റെ കാര്യത്തിൽ അതിനെ സദാചാരത്തിന്റെ ISI മാർക്കായൊന്നും എടുക്കേണ്ടതില്ല. ആദ്യം ബന്ധപ്പെടുമ്പോൾ രക്തം കണ്ടില്ലെങ്കിൽ വല്ല സ്പോർട്സ്/ഡാൻസ് ഒക്കെയായി അത് പൊട്ടിയതാകാം എന്ന് മനസ്സിലാക്കുക. അതില്ലാത്തത് ഒരു അന്താരാഷ്ട്ര വിഷയമാക്കുകയും വേണ്ട.

മാസമുറ വരാനുള്ള വഴി, ലൈംഗിക ആസ്വാദനം, പ്രസവം എന്നിവയാണ് യോനിയുടെ പ്രധാന ധർമ്മങ്ങൾ. ഒരു കുഞ്ഞിനെ മുഴുവൻ ഉൾക്കൊള്ളാൻ മാത്രം ഇലാസ്തികയും ഇതിനുണ്ട്. ചില പുരുഷന്മാരുടെയെങ്കിലും ധാരണ പോലെ യോനീമുഖം മുതൽ അങ്ങേയറ്റത്ത് ഗർഭാശയത്തിന്റെ താഴേ അറ്റമായ സെർവിക്സ് വരെയൊന്നും യോനിക്ക് അകത്ത് ആസ്വാദനം വിളിച്ചോതുന്ന ഞരമ്പുകളില്ല. സ്ത്രീകളുടെ ലൈംഗികാവയവം കാലുകൾക്കിടയിലല്ല, ചെവികൾക്കിടയിലെ തലച്ചോറാണ്. അതുകൊണ്ട് തന്നെ മാനസികാനുഭൂതി തേടുന്ന പെണ്ണിന് വേണ്ടി ലിംഗത്തിന്റെ 'നീളം വർദ്ധിപ്പിക്കൽ' എന്ന് കൊട്ടിഘോഷിച്ചുള്ള പരസ്യങ്ങൾ കണ്ട് പൊടിയും സ്പ്രേയും കുഴമ്പും മണ്ണാങ്കട്ടേമൊക്കെ വാങ്ങുന്നത് വെറും അനാവശ്യമായ ചതിക്കുഴിയെന്നറിയുക. അതിന് കൊടുക്കുന്ന കാശിന് എന്തോരം പുട്ടും കടലേം കഴിക്കാം ! നിങ്ങളുടെ ആത്മവിശ്വാസവും സ്‌നേഹവുമാണ് നിങ്ങളുടെ ലൈംഗികജീവിതത്തിന് യഥാർത്ഥ നിറം പകരുന്നത്.

പല തരം സ്രവങ്ങൾ ഉണ്ടാകുന്ന വജൈനക്ക് ഒരു സ്വാഭാവികമായ ഗന്ധമുണ്ട്. അതിൽ അറയ്ക്കാൻ യാതൊന്നുമില്ല. ജനിച്ചയുടനുള്ള കുറച്ച് ദിവസം അമ്മയുടെ ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിന്റെ പ്രഭാവത്താൽ പെൺകുഞ്ഞുവാവക്ക് ഇത്തരം സ്രവങ്ങൾ ഉണ്ടാവുക സ്വാഭാവികം. പിന്നെയൊരു ഇടവേളയ്ക്ക് ശേഷം ഇതുണ്ടാകുന്നത് ആർത്തവാരംഭം മുതൽ ആർത്തവവിരാമം വരെയാണ്. ആ കാലമത്രയും ഈസ്ട്രജൻ 'വാടീ മുത്തേ, നമുക്കവനെ കാത്തു നിൽക്കാം, അർമാദിക്കാം, വേണെങ്കി കൊച്ചിനേം ഉണ്ടാക്കാം ' എന്നോർമ്മിപ്പിച്ച് കൂടെ നിൽക്കും. അയ്ന് മുന്നേം പിന്നേം നനവ് നഹീ നഹീ... ഇനിയും കൂടുതൽ വ്യക്തത വേണമെന്നുള്ളവർക്ക് റെഫർ ചെയ്യാനുള്ള ചിത്രം ആദ്യ കമന്റിൽ നൽകിയിട്ടുണ്ട്. എജ്ജാതി സംവിധാനങ്ങളാ

വാൽക്കഷ്ണം:

യോനിയിൽ നിന്നും എപ്പോഴുമുണ്ടാകുന്ന വൈറ്റ് ഡിസ്ചാർജിന് ബസ് സ്റ്റാന്റിലും റോഡ്സൈഡിലും ഉള്ള പോസ്റ്ററുകൾ ഇട്ടിരിക്കുന്ന പേരാണ് 'അസ്ഥിയുരുക്കം'. 206 എല്ലുമായി നമ്മളൊക്കെ ജീവിക്കുന്നത് ഈ ചീള് കേസിനൊന്നും എല്ല് ഉരുക്കി യോനിയിലൂടങ്ങ് ഒഴുക്കി കളയാനല്ല. ഗർഭപാത്രത്തിൽ നിന്നും സെർവിക്സിൽ നിന്നുമൊന്നും വരുന്ന ഈ സ്രവത്തിന് അസ്ഥികളുമായി യാതൊരു ബന്ധവുമില്ലെന്ന് മാത്രമല്ല, വണ്ണം കുറയുന്നതിനോ കവിളൊട്ടുന്നതിനോ ഒന്നുമിത് കാരണവുമല്ല. ആ സ്രവത്തിന് മങ്ങിയ വെള്ള നിറവും ഒരു സ്ഥിരമായ ഗന്ധവുമുണ്ട്. അതിന് പകരം, പച്ച കലർന്ന നിറം/തൈര് പൊലുള്ള രൂപം/രക്തം കലരുക തുടങ്ങിയ അവസ്ഥകൾ, ചൊറിച്ചിൽ, ദുർഗന്ധം എന്നിവയുണ്ടെങ്കിൽ അത് രോഗമാകാം. എന്നാൽ പോലും അത് എല്ലുരുക്കം/അസ്ഥിയുരുക്കമല്ല, ബാക്ടീരിയയോ ഫംഗസോ ഉണ്ടാക്കുന്ന രോഗങ്ങളാണ്. നിങ്ങളുടെ ഉള്ളിലുള്ള കിടിലൻ സ്ത്രീത്വത്തിന്റെ ഔദ്യോഗിക സ്രവമാണ് ആ വെളുത്ത ഡിസ്ചാർജ്. അതിനെ അറപ്പോടെയല്ല നമ്മളെയറിയേണ്ടത്, അതിശയത്തോടെയാണ്. അത്രയും മനോഹരിയാണ് പെണ്ണ്... ചുമ്മാ അങ്ങ് അവളെ സ്നേഹിക്കെന്നേ...

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
ദുബായ് ഡാൻസ് ബാറിൽ സ്ഥിരം സന്ദർശകൻ; ഡാൻസ് ബാറിലെ ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തത് പതിനൊന്ന് വർഷം മുമ്പ്; ഗർഭിണിയായത് 2009 നവംബറിൽ; മുംബൈയിലെ അന്ധേരി വെസ്റ്റിൽ ഫ്ളാറ്റ് വാടകക്കെടുത്ത് തന്നതും കോടിയേരിയുടെ മകൻ; എല്ലാ മാസവും പണവും അയച്ചിരുന്നു; ഭർത്താവ് വിവാഹിതനെന്ന് അറിഞ്ഞത് 2018ൽ; ചോദ്യം ചെയ്തപ്പോൾ ഒഴിഞ്ഞു മാറലും പീഡനവും; ബിനോയ് കോടിയേരിയെ കുടുക്കി പീഡന പരാതി; മഹാരാഷ്ട്രയിലെ കേസ് പുലിവാലാകുക സിപിഎം സെക്രട്ടറിക്ക്
40,000 അടി ഉയരത്തിലേക്ക് വിമാനം പറത്തി കാബിൻ പ്രഷർ വർധിപ്പിച്ച് എല്ലാവരെയും കൊന്ന ശേഷം കടലിന്റെ നടുവിലേക്ക് വീഴ്‌ത്തി അവശേഷിപ്പുകൾ പോലും ഇല്ലാതാക്കി; അഞ്ചരക്കൊല്ലം മുമ്പ് ആകാശത്ത് അപ്രത്യക്ഷമായ മലേഷ്യൻ വിമാനത്തിന് സംഭവിച്ചത് ഇങ്ങനെയെന്ന് അന്തിമ റിപ്പോർട്ട്; 238 യാത്രക്കാരെ കുറിച്ചും ആർക്കും ഒന്നും അറിയാൻ കഴിഞ്ഞേക്കില്ല
എസ് ബി ഐ ഉൾപ്പെടെയുള്ള ബാങ്കുകളിൽ നിന്ന് 10000 കോടിയെങ്കിലും ലോൺ എടുത്ത് മറ്റൊരു നീരവ് മോദിയാകാനുള്ള തയ്യാറെടുപ്പിലാണോ കല്യാൺ ജ്യൂലറി? മുൻ തെഹൽകാ മാനേജിങ് എഡിറ്റർ മാത്യു സാമുവലിന്റെ വെളിപ്പെടുത്തൽ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഒടിയൻ സിനിമാ സംവിധായകൻ ശ്രീകുമാർ മേനോനെതിരേയും മാത്യു സാമുവലിനെതിരേയും കേസ് കൊടുത്ത് കല്യാണ രാമൻ; കേരളത്തിലെ സ്വർണ്ണ വ്യാപാരത്തിന്റെ ഞെട്ടിക്കുന്ന ദൗർബല്യങ്ങൾ ചർച്ചയാക്കിയ പുതിയ വിവാദത്തിന്റെ പശ്ചാത്തലം ഇങ്ങനെ
സൗമ്യയുമായി 5 വർഷത്തിലേറെയായി അടുപ്പം; വിവാഹം കഴിക്കാൻ ആഗ്രഹം അറിയിച്ചെങ്കിലും സമ്മതം നൽകിയില്ല; കടമായി വാങ്ങിയ പണം തിരികെ നൽകിയതും ഫോൺ വിളിച്ചാൽ എടുക്കാത്തതും പൂർണ്ണ ഒഴിവാക്കാലായി കണ്ടു; ഒന്നിച്ചു ജീവിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ തീരുമാനിച്ചത് ഒന്നിച്ചു മരിക്കാൻ; ആയുധങ്ങൾ വാങ്ങിയത് വീട്ടാവശ്യത്തിനെന്ന വ്യാജേന; എല്ലാം എന്റെ മാത്രം തെറ്റെന്ന് അജാസ്; പൊലീസുകാരിയെ വള്ളികുന്നത്ത് കത്തിച്ച് കൊന്നതിന് പിന്നിലെ വില്ലൻ 'പ്രണയം' തന്നെ
പരിശീലന കാലത്ത് മൊട്ടിട്ട പ്രണയം; പണം നൽകിയതും മനസ്സിലേക്ക് കയറിക്കൂടാൻ തന്നെ; കാറിന് ഇടിച്ചിട്ട് മതി വരുവോളം കുത്തിയ ശേഷം തീകൊളുത്തിയത് വിവാഹ അഭ്യർത്ഥന നിരസിച്ചതിന്റെ പ്രതികാരം; വാരിപ്പുണർന്നത് ആത്മഹത്യാ ലക്ഷത്തോടെയെന്ന് തീവ്രപരിചരണ വിഭാഗത്തിലുള്ള അജാസിന്റെ മൊഴി; പകമൂത്തത് ഫോൺ ബ്ലോക്ക് ചെയ്തപ്പോൾ തന്നെ; വള്ളികുന്നത്ത് പൊലീസുകാരിയെ ചുട്ടുകൊന്ന കൊടും ക്രൂരതയുടെ കഥ തുടങ്ങുന്നത് തൃശ്ശൂരിലെ പൊലീസ് ട്രെയിനിങ് കോളേജിൽ
ജോസ് കെ മാണിക്ക് തിരിച്ചടിയായത് സി എഫ് തോമസിന്റേയും തോമസ് ഉണ്ണിയാടന്റേയും ചതി; ജോസഫ് പാട്ടിലാക്കിയത് സിഎഫിന് ചെയർമാൻ പദവിയും ഉണ്ണിയാടന് വൈസ് ചെയർമാൻ പദവിയും ഉറപ്പ് നൽകി; അവസാന നിമിഷം വരെ വിലപേശാനെത്തിയ ഉണ്ണിയാടനെതിരെ മാണിയുടെ അനുയായികളുടെ കടുത്ത രോഷം; കൊട്ടരക്കര പൊന്നച്ചനും ജോയ് എബ്രഹാമും വിക്ടർ തോമസും ജോസിനെ കൈവിട്ടു; മാണിയുടെ പരിചാരകൻ സിബി പുത്തേഴവും ജോസഫ് പക്ഷത്തേക്ക്
ഓടി രക്ഷപ്പെടുമ്പോൾ വാളുകൊണ്ട് വെട്ടിവീഴ്‌ത്തിയ ശേഷം കഴുത്തിന്റെ പിന്നിൽ ഒറ്റക്കുത്ത്; രക്ഷപ്പെടില്ലെന്ന് ഉറപ്പിക്കാൻ കഴുത്തിന് മുന്നിൽ ആഞ്ഞു കുത്തി; കത്തി വലിച്ചൂരിയ ശേഷം കത്തിക്കലും; തിരുവല്ലയിലെ ക്രൂരതയ്ക്ക് ശേഷം ഏർപ്പെടുത്തിയ നിയന്ത്രണമെല്ലാം വെറുതെയായി; വള്ളിക്കുന്നത്തെ കൊലപാതകി എത്തിയത് രണ്ടുകുപ്പി പെട്രോളുമായി; സംഘടിപ്പിച്ചത് പൊലീസുകാരൻ എന്ന ലേബിലിലും; സൗമ്യയെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ തിരിച്ചറിയുന്നത് അജാസിലുള്ള ക്രൂരതയുടെ കനലുകൾ
പുതുതായി സ്ഥാപിച്ച മൂന്ന് മരക്കുരിശുകൾ ഇന്ന് വൈകുന്നേരം അഞ്ചിന് മുമ്പ് മാറ്റാനുള്ള കളക്ടറുടെ ഉത്തരവ് അനുസരിക്കുമെന്ന് പള്ളി അധികൃതർ; പതിറ്റാണ്ടുകളായുള്ള 14 കോൺക്രീറ്റ് കുരിശുകൾ പൊളിക്കാൻ അനുവദിക്കില്ലെന്നും ഇടവകക്കാർ; ആറാമത്തെ കുരിശിന് മുമ്പിൽ സ്ഥാപിച്ച പുതിയ ശൂലത്തിനെതിരെ കേസ്; 19 മുതൽ നിലയ്ക്കൽ മോഡൽ സമരം തുടങ്ങുമെന്ന് ഹിന്ദു ഐക്യവേദി; പഞ്ചാലിമേട്ടിലെ വിവാദം തുടരുന്നു
യസീദി പെൺകുട്ടികളെ ചന്തയിലും വാട്‌സ് ആപ്പിലും ടെലിഗ്രാമിലും ലേലം ചെയ്ത് വിറ്റുകോടികൾ സമ്പാദ്യം; കോടീശ്വരന്മാരിൽ നിന്നും സംഘടനകളിൽ നിന്നും ചില രാജ്യങ്ങളിൽ നിന്നും സംഭാവനയായി ശതകോടികൾ; പെട്രോൾ കള്ളക്കടത്തിലൂടെ പ്രതിദിനം പത്തു ലക്ഷം യുഎസ് ഡോളർ; മോചനദ്രവ്യമായി പ്രതിവർഷം വാരിക്കൂട്ടിയിരുന്നത് 20 ദശലക്ഷം ഡോളർ; എല്ലാം സ്വരുക്കൂട്ടിയിട്ടും യുദ്ധമുഖത്ത് ഭക്ഷണം നൽകാൻപോലും കഴിയാതെ ഐഎസ് പൊളിഞ്ഞത് എങ്ങനെ?
കടമായി നൽകിയ ഒന്നേമുക്കാൽ ലക്ഷം തിരിച്ചു വാങ്ങാതെ നിർബന്ധിച്ചത് കല്യാണം കഴിക്കാൻ; കാശ് അക്കൗണ്ടിലിട്ടിപ്പോൾ തിരിച്ചും അക്കൗണ്ടിലേക്ക് തന്നെ ഇട്ടു; ഭർത്താവിനേയും കുട്ടികളേയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി; കുടുംബത്തിനൊപ്പം ഉറച്ചു നിൽക്കുന്ന പൊലീസുകാരിയുടെ ഉറച്ച മനസ്സ് ക്രൂരതയുടെ കനൽ ആളിക്കത്തിച്ചു; മുമ്പും കൊല്ലാൻ ശ്രമിച്ചു; ശല്യം അതിരുവിട്ടപ്പോൾ വള്ളിക്കുന്നം എസ് ഐയെ എല്ലാം അറിയിച്ചത് മൂന്ന് മാസം മുമ്പ്; സൗമ്യയെ ചുട്ടെരിച്ച അജാസിന്റെ പകയുടെ ചുരുൾ അഴിയുമ്പോൾ
സൗമ്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് കത്തിക്കാളുന്ന അഗ്നിനാളങ്ങൾ; അജാസ് വ്യക്തി വൈരാഗ്യത്തിൽ കത്തിയമർന്നത് ഒന്നര വയസുള്ള പിഞ്ചു കുഞ്ഞടക്കം മൂന്ന് കുട്ടികളുടെ അമ്മ; അവധി കഴിഞ്ഞ് പത്ത് ദിവസം മുമ്പ് ഭർത്താവ് ഗൾഫിലേക്ക് മടങ്ങിയതിന് പിന്നാലെ ഞെട്ടിക്കുന്ന ദുരന്തം; ഒരു പൊലീസുകാരിയെ പട്ടാപ്പകൽ പൊലീസുകാരൻ ചുട്ടുകൊന്ന ദാരുണ സംഭവം കേരളത്തിൽ ആദ്യം; മാവേലിക്കരയിലെ കൊലപാതകത്തിൽ നടുങ്ങി കേരളം
രാപകൽ തയ്യൽ ജോലി ചെയ്യുന്ന അമ്മ; വർഷങ്ങളായി തളർന്ന് കിടക്കുന്ന അച്ഛൻ പുഷ്പാകരൻ; കഷ്ടപാടുകൾക്കിടെ പൊലീസുകാരിയായത് കഷ്ടപ്പെട്ട് പഠിച്ച്; സജീവിനെ ജീവിത പങ്കാളിയാക്കിയത് രണ്ടാംവർഷ ബിരുദ പഠനത്തിനിടെ; പ്ലംബറായ ഭർത്താവ് തുടർപഠനം സാധ്യമാക്കിയപ്പോൾ കിട്ടിയെ പൊലീസ് ഉദ്യോഗം; പിന്നെ സജീവ് ജീവിതം പച്ചപിടിപ്പിക്കാൻ സൗദി വഴി എത്തിയത് ലിബിയയിലും; അജാസിന്റെ പകയെടുത്തത് രണ്ട് കുടുംബങ്ങളുടെ വലിയ പ്രതീക്ഷയെ; പെട്രോൾ ഒഴിച്ച് കത്തിച്ചത് ഓടി രക്ഷപ്പെടാൻ നോക്കിയ സഹപ്രവർത്തകയെ
അസുഖകാര്യം അറിയാതെ നടിയോട് എന്താണ് ഇപ്പോൾ അഭിനയിക്കാത്തത് എന്ന് ഫെയ്‌സ് ബുക്കിൽ ചോദിച്ചു; രോഗാവസ്ഥ തുറന്നു പറഞ്ഞതോടെ നേരിട്ട് കണ്ട് ആശ്വാസമേകി; മുടിയൊന്നുമില്ലാത്ത രൂപം കണ്ടിട്ടും വിവാഹ അഭ്യർത്ഥ നടത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം മിന്നുകെട്ടും; വീണ്ടും വീണ്ടും വില്ലനായി ട്യൂമർ എത്തിയപ്പോൾ നടിയെ തള്ളിപ്പറഞ്ഞ് ഭർത്താവും; സോഷ്യൽ മീഡിയ ആഘോഷമാക്കിയ ശരണ്യാ ശശിയുടെ ദാമ്പത്യം തകർച്ചയിൽ; ആശുപത്രിക്കടക്കിയിലുള്ള 'കറുത്ത മുത്തിനെ' സഹായിക്കാൻ ഫെഫ്കയെത്തും
പൊലീസ് ഗ്രൗണ്ടിലെ ഡ്രില്ലിൽ തുടങ്ങിയ പരിചയം; പണമിടപാടുകളോടെ ബന്ധം സൗഹൃദമായി; ഇടപാടുകൾ അറിയാമായിരുന്നത് ചുരുക്കം സഹപ്രവർത്തകർക്കും; മലപ്പുറത്തെ പഴയ കണ്ടക്ടർ നാട്ടുകാർക്കും വീട്ടുകാർക്കും സുഹൃത്തുക്കൾക്കും പിടികൊടുക്കാത്ത വ്യക്തി; എ ആർ ക്യാമ്പിൽ നിന്ന് ലോക്കലിലേക്ക് മാറി ട്രാഫിക്കിൽ; തമാശകളിലോ ചർച്ചകളിലോ പങ്കുചേരാത്ത പ്രകൃതവും; സൗമ്യയെ ചുട്ടെരിച്ച് കൊന്നത് ആർക്കും പിടികിട്ടാത്ത ക്രിമിനൽ പൊലീസുകാരൻ
വാഴക്കാല സ്വദേശിയായ അജാസ് സൗമ്യയുമായി പരിചയപ്പെടുന്നത് കെഎപി തൃശ്ശൂർ ബറ്റാലിയനിലെ പരിശീലന വേളയിൽ; അടുപ്പത്തിൽ ഉണ്ടായ ഉലച്ചിൽ പൊലീസുകാരനിൽ പകയായി വളർന്ന് ഒടുവിൽ ആളിക്കത്തി; ഈ മാസം ഒമ്പതാം തീയ്യതി മുതൽ മെഡിക്കൽ ലീവിൽ പ്രവേശിച്ച അജാസ് സൗമ്യയെ വകവരുത്താൻ എത്തിയത് കരുതിക്കൂട്ടി തന്നെ; യുവതി പോകുന്നത് എവിടെയെന്ന് അടക്കം പരിശോധിച്ചു കൊലപാതം; സൗമ്യയെ നാട്ടുകാർക്ക് പരിചയം കുടുംബത്തിനായി അധ്വാനിക്കുന്ന മിടുക്കിയായ യുവതി എന്ന നിലയിൽ
ലേഹ്യവും കഷായവും വിൽക്കുന്ന കൂട്ടത്തിൽ സ്നേഹം കൂടി വിൽക്കുമായിരുന്നു എന്ന് അറിയില്ലായിരുന്നു; കുഴപ്പം സംഭവിച്ചത് ലക്ഷ്മിയെ അവർ ട്രാപ്പിലാക്കുന്നതോടെ; കാന്തവും ഇരുമ്പും തമ്മിലുള്ള ബന്ധമായിരുന്നു ലക്ഷ്മിയും ലതയും തമ്മിൽ; ലക്ഷ്മിയുടെ വീട്ടിലെ നാല് സിസിടവികളും ബന്ധിപ്പിച്ചിരുന്നത് പ്രകാശ് തമ്പിയുടെ മൊബൈലിലേക്ക്; ബാലഭാസ്‌കറിന്റെ മരണത്തിൽ സംശയിക്കുന്നത് പൂന്തോട്ടത്തുകാരെ തന്നെ; വിവാദങ്ങൾ കത്തിപടരുമ്പോൾ ബാലുവിന്റെ അച്ഛൻ ഉണ്ണി മറുനാടനോട് പറഞ്ഞത്
എന്റെ ചേട്ടൻ കാശ്മീർ മുതൽ കന്യാകുമാരി വരെ അലഞ്ഞ് നടന്നപ്പോൾ എന്തേ നിങ്ങളാരും കൂടെ പോയില്ല? എകെ ആന്റണിയുടെ മുഖത്ത് നോക്കി പരസ്യമായി ചോദ്യങ്ങൾ ഉന്നയിച്ച് പ്രിയങ്കാ ഗാന്ധി; കോൺഗ്രസിനെ രക്ഷിക്കാൻ രാഹുലിന് കഴിയില്ലെന്ന് ബോധ്യമായപ്പോൾ പ്രിയങ്ക തന്നെ ചുമതല ഏൽക്കുമെന്ന സൂചനകൾ ശക്തം; രാഹുലിനെ വട്ടുതട്ടി കൊണ്ടിരുന്ന മുതിർന്ന നേതാക്കളെല്ലാം ഞെട്ടലിൽ; ഓരോ സംസ്ഥാനത്തും ചെറുപ്പക്കാരെ പണി ഏൽപ്പിക്കാൻ കൃത്യമായ പദ്ധതിയൊരുക്കി അണിയറയിൽ പ്രിയങ്ക നിറയുന്നു
സെമി ന്യൂഡിന് 100 ഡോളർ; ഫുൾ നൂഡ് കാണാൻ 500 ഡോളറും; പണം കൊടുക്കുന്നതിന് അനുസരിച്ച് നഗ്നതയുടെ അതിപ്രസരം നിറഞ്ഞ ചിത്രങ്ങൾ കാണാം; കച്ചവടം കൂട്ടാൻ ടെലഗ്രാമിൽ പരസ്യവും കേസിൽ നിന്ന് തലയൂരാൻ ഫെയ്‌സ് ബുക്കിൽ നവോത്ഥാനവും; ഓൺലൈൻ സെക്‌സ് റാക്കറ്റിനെ പൊളിച്ച 'ഓപ്പറേഷൻ ബിഗ് ഡാഡി'യിൽ കുടുങ്ങി ജാമ്യത്തിൽ ഇറങ്ങിയ രശ്മി നായർ പാട്രിയോൺ ക്രൗഡ് ഫണ്ടിങ് സോഷ്യൽ മീഡിയാ ആപ്പ് വഴി ഇന്ത്യൻ നിയമങ്ങളെ പുച്ഛിച്ചു തള്ളി പണമുണ്ടാക്കുന്നത് ഇങ്ങനെ
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
നാട്ടിൽ നിന്നും ഓടിച്ചത് നക്‌സലെന്ന് മുദ്രകുത്തി; അമ്മയ്ക്ക് ബലിയിടാൻ പോലും അനുവാദം നൽകാതിരുന്നത് മതം മാറിയെന്ന കാരണം പറഞ്ഞ്; ബാലചന്ദ്രൻ ചുള്ളിക്കാടിനെ സമ്പന്നതയുടെ തിളപ്പിൽ സഹോദരൻ ജയചന്ദ്രൻ ദ്രോഹിച്ചത് എങ്ങനെയൊക്കെ എന്ന് എണ്ണമിട്ട് പറഞ്ഞ് നടൻ സലിംകുമാർ; സഹോദരനെ ബാലചന്ദ്രൻ ചുള്ളിക്കാട് ഏറ്റെടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സലിം കുമാർ
പുറത്ത് സ്ത്രീ സമത്വവും നവോത്ഥാന പ്രസംഗവും തകൃതി; ഉള്ളിൽ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച് ആഘോഷം; ബിഗ്ബോസ് താരം ദിയ സനയും പൊതുപ്രവർത്തകയായ അഡ്വക്കേറ്റ് ബബിലയും അടങ്ങിയ പുരോഗമനവാദികൾ രഹസ്യമായി നടത്തുന്ന തെറി വിളിക്കൂ സങ്കടം അകറ്റൂ എന്ന സീക്രട്ട് ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്ത്; കണ്ണടിച്ച് പോകുന്ന തെറിവിളി പുറത്തായതോടെ ഗ്രൂപ്പ് പൂട്ടി പുരോഗമനവാദികൾ
ഓപ്പറേഷൻ ബിഗ് ഡാഡി ഫെയിം രശ്മി നായർ തന്റെ മാനേജർ എന്ന് പറഞ്ഞ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ പരസ്യം നൽകിയത് മറുനാടൻ എഡിറ്ററുടെ നമ്പർ; രശ്മിയെ ബന്ധപ്പെട്ടവർക്ക് നൽകുന്നതും എഡിറ്ററുടെ നമ്പർ; നിലയ്ക്കാത്ത കാളുകളുമായി ലോകം എമ്പാടുമുള്ള മലയാളികളായ ഞരമ്പ് രോഗികൾ; വിളിച്ചവരിൽ ബംഗാളികളും ഹിന്ദിക്കാരും വരെ; പൊലീസിൽ പരാതി നൽകിയും വിളിച്ചവരുടെ നമ്പർ പുറത്തുവിട്ടു ഷാജനും
യസീദി പെൺകുട്ടികളെ ചന്തയിലും വാട്‌സ് ആപ്പിലും ടെലിഗ്രാമിലും ലേലം ചെയ്ത് വിറ്റുകോടികൾ സമ്പാദ്യം; കോടീശ്വരന്മാരിൽ നിന്നും സംഘടനകളിൽ നിന്നും ചില രാജ്യങ്ങളിൽ നിന്നും സംഭാവനയായി ശതകോടികൾ; പെട്രോൾ കള്ളക്കടത്തിലൂടെ പ്രതിദിനം പത്തു ലക്ഷം യുഎസ് ഡോളർ; മോചനദ്രവ്യമായി പ്രതിവർഷം വാരിക്കൂട്ടിയിരുന്നത് 20 ദശലക്ഷം ഡോളർ; എല്ലാം സ്വരുക്കൂട്ടിയിട്ടും യുദ്ധമുഖത്ത് ഭക്ഷണം നൽകാൻപോലും കഴിയാതെ ഐഎസ് പൊളിഞ്ഞത് എങ്ങനെ?
കടമായി നൽകിയ ഒന്നേമുക്കാൽ ലക്ഷം തിരിച്ചു വാങ്ങാതെ നിർബന്ധിച്ചത് കല്യാണം കഴിക്കാൻ; കാശ് അക്കൗണ്ടിലിട്ടിപ്പോൾ തിരിച്ചും അക്കൗണ്ടിലേക്ക് തന്നെ ഇട്ടു; ഭർത്താവിനേയും കുട്ടികളേയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി; കുടുംബത്തിനൊപ്പം ഉറച്ചു നിൽക്കുന്ന പൊലീസുകാരിയുടെ ഉറച്ച മനസ്സ് ക്രൂരതയുടെ കനൽ ആളിക്കത്തിച്ചു; മുമ്പും കൊല്ലാൻ ശ്രമിച്ചു; ശല്യം അതിരുവിട്ടപ്പോൾ വള്ളിക്കുന്നം എസ് ഐയെ എല്ലാം അറിയിച്ചത് മൂന്ന് മാസം മുമ്പ്; സൗമ്യയെ ചുട്ടെരിച്ച അജാസിന്റെ പകയുടെ ചുരുൾ അഴിയുമ്പോൾ
യൂസ് ഇറ്റ്, കിടുവാണ് എന്ന് സജസ്റ്റ് ചെയ്തപ്പോളും ടോയ്സ് ഉപയോഗിക്കുന്നതിനോട് ഒരിക്കലും പൊരുത്തപ്പെടാൻ സാധിച്ചില്ല; കാമുകിയുടെ പിറന്നാളിന് കാമുകൻ കൊടുത്ത ഗിഫ്റ്റ് കണ്ട് ശരിക്കും ഞെട്ടിപ്പോയി... ഒരു വൈബ്രേറ്റർ! കാമുകൻ കിടുവാണേൽ ഇതിന്റെ ഒക്കെ വല്ല ആവിശ്യം ഉണ്ടോ എന്ന് ചോദിക്കുന്നവരോട്: രണ്ടിന്റേയും ഫീൽ വേറേ വേറേ ആകാം; സ്ത്രീ സ്വയംഭോഗാനുഭവങ്ങളുമായി സെക്സ് ടോയ്സുകളെ പരിചയപ്പെടുത്തി ശ്രീലക്ഷ്മി അറക്കൽ: സോഷ്യൽ മീഡയിയിൽ തെറിവിളിക്കാരും സജീവം