Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചു കുട്ടികൾ പോലും പീഡനത്തിന് ഇരയാവുന്നു.. കൗമാരപ്രായക്കാർ കിരാതമായ കൊലപാതകങ്ങളിൽ പെടുന്നു; കാരണങ്ങൾ അന്വേഷിച്ച് അലയേണ്ടതില്ല: മദ്യം മയക്കുമരുന്ന് വീഡിയോ ഗെയിമുകൾ..പിന്നെ രാത്രി 10 മണിയുടെ ചാനൽ ക്രൈം സ്റ്റോറികളും; വില്ലന്മാർ ഇവിടെയൊക്കെ തന്നെ! ഡോ.സുൾഫി നൂഹു എഴുതുന്നു

കൊച്ചു കുട്ടികൾ പോലും പീഡനത്തിന് ഇരയാവുന്നു.. കൗമാരപ്രായക്കാർ കിരാതമായ കൊലപാതകങ്ങളിൽ പെടുന്നു; കാരണങ്ങൾ അന്വേഷിച്ച് അലയേണ്ടതില്ല: മദ്യം മയക്കുമരുന്ന് വീഡിയോ ഗെയിമുകൾ..പിന്നെ രാത്രി 10 മണിയുടെ ചാനൽ ക്രൈം സ്റ്റോറികളും; വില്ലന്മാർ ഇവിടെയൊക്കെ തന്നെ! ഡോ.സുൾഫി നൂഹു എഴുതുന്നു

ഡോ സുൽഫി നൂഹു

തുടരെ അക്രമങ്ങൾക്ക് കാരണം മദ്യം ! മയക്ക് മരുന്ന് !കൂടെ വീഡിയോ ഗെയിമുകളും

കേരളത്തിൽ വർദ്ധിച്ച് വരുന്ന കൊലപാതകങ്ങൾക്കും, ബാലപീഡനങ്ങളുടേയും കാരണങ്ങൾ അന്വേഷിച്ച് ഏറെ അലയണമെന്നില്ല.

മയക്ക് മരുന്നുകളുടെ യാതൊരു വിധ നിയമന്ത്രണങ്ങളുമില്ലാത്ത ലഭ്യതയും, ഓർമ്മ വെക്കുന്ന നാൾ മുതൽ കൊലപാതകങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ഗെയിമുകളും പ്രധാന പങ്ക് വഹിക്കുന്നു.

മദ്യത്തിന്റെ അമിതമായ ഉപയോഗം, സ്‌കൂൾ തലം മുതൽ ആരംംഭിക്കുന്നുവെന്നത് വിവിധ പഠനങ്ങൾ മുൻകാലങ്ങളിൽ തന്നെ സൂചിപ്പിച്ചിരുന്നതാണ്. പുരുഷ- വനിതാ വ്യത്യാസമില്ലാതെ തന്നെ കൗമാരത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ മദ്യപാനം ശീലമാക്കുന്നവരുടെ എണ്ണം കേരളത്തിൽ കൂടിക്കൊണ്ടേയിരിക്കുന്നു. ഒരിടയ്ക്ക് മദ്യത്തിന്റെ ലഭ്യതയുടെ നിയന്ത്രണം വലിയ ഗുണമൊന്നും ചെയ്തില്ല എന്നാണ് പഠനങ്ങൾ പറയുന്നത്.

അതിനേക്കാൽ ഉപരി കൊലപാതകങ്ങളുടേയും മാനഭംഗ ശ്രമങ്ങളുടേയും പിന്നിലെ പ്രധാന വില്ലനും മദ്യപാനവും മയക്ക് മരുന്നുകളുടെയും ഒരുമിച്ചുള്ള ഉപയോഗം തന്നെയാണ്. ഇവ ഉപയോഗിച്ച് ലഹരിയുടെ ഉന്മാദ അവസ്ഥയിൽ സഹജീവിയെ വെട്ടി നുറുക്കുന്ന കിരാത വിഷമായി മയക്കുമരുന്ന് മാറുന്നു.

മയക്ക് മരുന്നിന്റെ ഉപയോഗത്തിൽ വന്ന കുതിച്ച് ചാട്ടം നാം തിരിച്ചറിയാതെ പോകുന്നുണ്ട്. കഞ്ചാവും, മറ്റ് ലഹരി മരുന്നുകളും, കേരളത്തിൽ സുലഭമായി ലഭിക്കാൻ തുടങ്ങിയിരിക്കുന്നു. കഞ്ചാവ് പോലെയുള്ള വസ്തുക്കൾക്ക് ഉള്ള ലഭ്യതയും വിലക്കുറവും വളരെ രഹസ്യമായി ഉപയോഗിക്കാൻ കഴിയുന്നതും ചെറിയ പ്രായത്തിൽ തന്നെ ഇവയുടെ ഉപയോഗം കൂടുന്നതിന് കാരണമായി. ഇത്തരം വർദ്ധനവിന് എതിരെ ശക്തമായ നിലപാടുകൾ എടുക്കാൻ നമുക്ക് കഴിഞ്ഞില്ല എന്ന സത്യം നാം തിരിച്ചറിയണം. മയക്ക് മരുന്നു മാഫിയയെ ഉരുക്കു മുഷ്ടി കൊണ്ട് നേരിട്ടില്ലെങ്കിൽ കേരളം പരിപൂർണമായും മയക്ക് മരുന്നിന് അടിമയായി തീരുന്ന കാലം വിദൂരമല്ല. കൊച്ചു കുട്ടികൾ പോലും പീഡനത്തിന് ഇരയാവുകയും, കൗമാരപ്രായക്കാർ കിരാതമായ കൊലപാതകങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നത് മയക്ക് മരുന്ന് എന്ന അണു ബോംബ് മൂലം തന്നെയാണ്.

കേരളത്തിലും വീഡിയോ ഗെയിമുകൾ കൊലപാതക പ്രേരണയിലെ രണ്ടാം പ്രതി തന്നെ

അഞ്ചാം വയസിൽ കൈയിൽ ഏൽപ്പിച്ച് കൊടുക്കുന്ന മൊബൈലുകളിലും, മറ്റ് ഗാഡ്ജറ്റുകളിലും നിറയെ കൊലപാതകങ്ങളാണ്. വെടിവെച്ച് കൊല്ലുന്ന, വെട്ടിക്കീറുന്ന, ബോംബ് വർഷിക്കുന്ന നായകൻ. അത്തരം നായകന്മാരോട് ആരാധന തോന്നുന്ന കൗമാരം, ആരാധന മൂത്ത് പബ്ജി ഗെയിമുകൾ നിത്യജീവിതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചാൽ കുറ്റം പറയാനുമാകില്ല.

ഇതൊക്കെ നോക്കാൻ നമുക്കെവിടെ സമയം. ഒരു പക്ഷേ ഒഴിവാക്കാനോ, പിടിവാശി നിയന്ത്രിക്കാനോ, ഒക്കെയായി മൊബൈൽ കൈയിൽ കൊടുക്കുമ്പോൽ ആലോചിക്കൂ, കുട്ടിയുടെ മരണമണിയാണ് അവിടെ മുഴങ്ങുന്നത്. അല്ലെങ്കിൽ മറ്റൊരു ക്രിമിനലിന്റെ വിത്തുകൾ പാകാൻ നിങ്ങളും പങ്കാളികളാകുന്നുവെന്ന് ഉറപ്പിച്ചോളൂ. അക്രമവാസനയുള്ള വീഡിയോ ഗെയിമുകളേയും, മയക്കുമരുന്നുകളേയും കരുതി ഇരുന്നേ കഴിയൂ.

ഇല്ലെങ്കിൽ വീണ്ടും കൊലപാതക പരമ്പരകൾ തുടർന്ന് കൊണ്ടേയിരിക്കും.

ഒരു മാധ്യമ വാൽക്കഷ്ണം കൂടി.

എല്ലാ ദിവസവും രാത്രി പത്തുമണിക്ക് വിവിധ ചാനലുകളിലെ ക്രിമിനൽ സ്റ്റോറികൾ ചെയ്യുന്ന സഹായവും ഈ കൊലപാതകം പരമ്പരകളിൽ തെറ്റില്ലാത്ത പങ്കു വഹിക്കുന്നു.

അപ്പൊ വില്ലന്മാർ ഇവിടെയൊക്കെ തന്നെയുണ്ട് .നമുക്ക് കരുതി ഇരിക്കാം.

(ഡോ സുൽഫി നൂഹു ഫേസ്‌ബുക്കിൽ എഴുതിയത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP