വേലുപ്പിള്ള പ്രഭാകരന്റെ മകന്റെ ശരീരം കണ്ട് ക്ഷുഭിതരും അസ്വസ്ഥരുമായത് അവൻ ഒരു കുഞ്ഞായതു കൊണ്ടാണ്; സന ഫാത്തിമ എന്ന പെൺകുട്ടി മരിച്ചിട്ടുണ്ടാവരുതേ എന്ന് നമ്മളെല്ലാം പ്രാർത്ഥിച്ചതും കുട്ടികൾ മരിക്കുന്നത് സഹിക്കാനാവാത്തതു കൊണ്ടാണ്; എന്റെ ദൈവമേ.. മുപ്പത് കുഞ്ഞുങ്ങൾ.. മുപ്പത് പിഞ്ചു കുഞ്ഞുങ്ങളാണ് ഒരുമിച്ചു മരിച്ചുപോയത്: കണ്ണു നിറയ്ക്കുന്ന ഒരു ഫേസ്ബുക്ക് കുറിപ്പ്
താൻ മരിക്കും മുൻപ് കുഞ്ഞുങ്ങൾ മരിച്ചു പോയാൽ തനിക്കത് താങ്ങാനാവില്ല എന്ന് ഭയന്ന് വിവാഹം കഴിക്കാൻ മടിച്ചു നടന്ന അതികാൽപനികനായ ഒരു സുഹൃത്തുണ്ടായിരുന്നു എനിക്ക്
ഒരു ചെറിയ സമ്മർദ്ധത്തെ പോലും പേറാൻ ശക്തിയില്ലാത്തവൻ
തനിക്കു മുൻപേ തന്റെ മകന്റെ ജീവനെടുക്കണേ എന്ന് നിത്യവും വടക്കും നാഥനോട് പ്രാർത്ഥിച്ച് നടന്നിരുന്ന ഒരമ്മയുണ്ടായിരുന്നു തൃശൂരിലെ തേക്കിൻ കാട് മൈതാനത്ത് അധികം അകലെയല്ലാത്ത ഒരു കാലത്ത്
ഇടക്കിടെ ബുദ്ധിഭ്രമം വന്നു കയറുന്ന തന്റെ കുഞ്ഞിനെ ആരുനോക്കും താനില്ലെങ്കിൽ എന്ന വ്യസനമായിരുന്നു വിളക്കു തിരിപോലെ ദുർബലയായിരുന്ന ആ അമ്മക്ക്
എഴുപത്തിരണ്ടാം വയസ്സിൽ മരിച്ചുപോയ തന്റെ മകന്റെ മൃതദേഹത്തിനരുകിൽ ഇരുന്ന് 'കുഞ്ഞേ .കുഞ്ഞേ'
എന്ന് വിതുംബിയിരുന്ന തൊണ്ണൂറു വയസായ ഒരമ്മച്ചിയെ കണ്ടത് ഓർമ്മവരുന്നു മുള്ളൻ കൊല്ലിയിലെ എന്റെ താമസക്കാലത്താത്
ആത്മഹത്യ,അപകടം,ഹൃദയസ്തംഭനം എന്നിങ്ങനെയുള്ള വിത്യസ്ത കാരണങ്ങളാൽ നാല് ആൺ മക്കളിൽ മൂന്നു പേരും മരിച്ചു പോയ ഒരമ്മയുടെ ദുരന്ത ജീവിതം കൺ മുന്നിലുണ്ട് ഇപ്പോൾ ഞാൻ താമസിക്കുന്ന സുൽത്താൻ ബത്തേരിയിൽ
എല്ലാ മരണങ്ങളും വേദനാജനകങ്ങൾ ആണെങ്കിലും കുഞ്ഞുങ്ങളുടെ മരണം പോലെ നമ്മെ അടിമുടി ഉലക്കുന്ന മറ്റൊന്നില്ല
അപരിചിതമായ ദേശത്ത് കൂടി യാത്രചെയ്യുമ്പോൾ പോലും കടന്നു പോകുന്ന ശവഘോഷയാത്രയിൽ കാണുന്നത് ഒരു കുഞ്ഞു ശവപ്പെട്ടിയാണെങ്കിൽ നമ്മൂടെ ഹൃദയം വല്ലാതെ നുറുങ്ങിപ്പോകും
ബസിൽ അസ്വസ്ഥനായും ബഹളക്കാരനായും യാത്രചെയ്യുന്ന ഒരാളായി മമ്മൂട്ടി അഭിനയിക്കുന്ന ഒരു കുഞ്ഞു സിനിമയുണ്ട്
ആ യാത്രയുടെ അവസാനമാണ് നമ്മൾ അറിയുന്നത് മകൾ മരിച്ച വിവരമറിഞ്ഞ് ഓടിവരുന്ന അച്ഛനാണ് ആ കഥാപാത്രമെന്ന്
ബസിൽ നിന്ന് മറ്റുള്ളവർ കാണുന്നു എന്ന തരത്തിലുള്ള ഒരു ആങ്കിളിൽ കടന്നുവരുന്ന ഒരു ടാക്സി കാറിന്റെ മുകളിൽ കെട്ടിവെച്ചിരിക്കുന്ന ഒരു കുഞ്ഞു ശവപ്പെട്ടിയുടെ കാഴ്ചയിലൂടെയാണ് സംവിധായകൻ അത് വെളിവാക്കുന്നത്
ആ ഒരൊറ്റ സീൻ ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം മറക്കില്ല എന്ന് എനിക്ക് ഉറപ്പാണ് .
അത്ര ആഴത്തിലാണ് ആ കാഴ്ച എന്റെ ഹൃദയത്തിൽ മുൾമുറിവായത്
കുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്ത മനുഷ്യരുണ്ടാവുമോ?
എത്ര കടുപ്പപ്പെട്ടവനാണെങ്കിലും കുഞ്ഞുങ്ങളുടെ പാൽപുഞ്ചിരിയിൽ അർദ്ധനിമിഷത്തേക്കെങ്കിലും അവർ മൃദുലരാകാതിരിക്കുമോ
മനുഷ്യവികാരങ്ങളിൽ ഏറ്റവും പരിശുദ്ധമായ ഒന്നാകുന്നു വാത്സല്യം
ഉപാധി രഹിതമായ ഒന്നാകുന്നു അത്
കുഞ്ഞുങ്ങളെ കൊന്നു കളയുന്നവർ ലോകത്തിലേക്ക് വെച്ച് ഏറ്റവും നികൃഷ്ടരായ മനോരോഗികൾ,
കുഞ്ഞുങ്ങളുടെ ജീവൻ വെച്ച് വ്വില പേശുന്നവരും
ഞാനില്ലാത്തലോകത്ത് എന്റെ കുരുന്നുകൾ എങ്ങനെ ജീവിക്കുമെന്ന് ഉരുകിയുരുകി കുഞ്ഞുങ്ങളേയും കൂട്ടി മരണത്തിലേക്ക് സ്വയം നടന്നു പോകുന്ന അമ്മമാരെ നാം അതിൽ നിന്നും ഒഴിവാക്കുക
എത്രയോ രാത്രികളിൽ കുഞ്ഞുങ്ങളെ മാറോടടക്കി നിശബ്ദരായി നിലവിളിച്ചവളാവും അവൾ
എത്ര ബദൽ വഴികളിലൂടെ അവളൂടെ മനസ് ഓടി നോക്കിയിട്ടുണ്ടാവും
കുഞ്ഞുങ്ങൾക്കാരുണ്ട് എന്ന ഒരൊറ്റ ആധിയാൽ മാത്രം മരിക്കാതെ ദുരിതക്കടൽ നീന്തുന്ന എത്ര അമ്മമാരുണ്ടാകും
കുഞ്ഞുങ്ങളെ എല്ലാവർക്കും ഇഷ്ടമാകുന്നത് എന്തു കൊണ്ടാവും?
ശത്രുവിന്റെ കുഞ്ഞാണെങ്കിൽ പോലും നിങ്ങൾക്കതിനോട് ഒരു വൈരാഗ്യവും തോന്നാത്തത് എന്തുകൊണ്ടാകും?
യാതൊരു വിധ താത്പര്യങ്ങളുമില്ലാതെയാണ് അത് നിങ്ങളോട് ചിരിക്കുന്നത് എന്നതുകൊണ്ടാവുമോ അത്?
നിങ്ങളാരാണെന്നോ നിങ്ങളുടെ ധനസ്ഥിതിയോ സ്ഥാനമാനങ്ങളോ അതിന് വിഷയമല്ല
നിങ്ങളുടെ നിറം ,വസ്ത്രങ്ങളുടെ പൊലിമ, രൂപം ,സൗന്ദര്യം ,ജാതി .
ഇതൊന്നും കുഞ്ഞുങ്ങളുടെ വിഷയമല്ല
എന്തിന് , കുഞ്ഞുങ്ങൾക്ക് സ്നേഹത്തോടെ ചിരിക്കാൻ നിങ്ങൾ ഒരു മനുഷ്യനാവണമെന്നു പോലുമില്ല
ജനിക്കുമ്പോൾ എല്ലാമനുഷ്യരും എത്രയോ നല്ലവർ
വളരും തോറും നാമവരെ പതുക്കെ പതുക്കെ ചീത്തയാക്കുകയാണ്
ഒരു കാട്ടുചോലയുടെ തെളിനീരൊഴുക്കിലേക്ക് ഒരു മാലിന്യക്കുഴലെന്നപോലെ നാമവരിലേക്ക് പതുക്കെ പതുക്കെ വ്വിഷം നിറക്കുകയാണ്
നീ / അവൻ ,നിന്റെ /അവന്റെ എന്നിങ്ങനെ നാമവന്റെ ലോകത്തെ വേർത്തിരിക്കുകയാണ്
നീ മിടുക്കനാകണം എന്ന് ഉപദേശിക്കുമ്പോൾ അവനേക്കാൾ എന്ന് ഒരുവനെ അപ്പുറത്ത് കാട്ടിക്കൊടുക്കുകയാണ്
കുട്ടിയിലെ കുട്ടിയെ നാമങ്ങനെ പതുക്കെ ഇല്ലാതാക്കുകയാണ്
ധനമൂല്യം കണക്കാക്കി കളിപ്പാട്ടങ്ങളെ സ്നേഹിക്കാൻ തുടങ്ങുംബോൾ ഒരു കുട്ടിയിലെ കുട്ടി മരിക്കുന്നു എന്ന് ആക്സൽ മുന്തേ പറഞ്ഞിട്ടുണ്ട്
സമ്പാദിക്കുന്ന കുട്ടി അശ്ലീലമാണ് എന്ന് കൽപ്പറ്റ നാരായണൻ മാഷും
അപ്പോഴാണ് എല്ലാവർക്കും ഇഷ്ടമുള്ള ഒന്ന് എന്നിൽ നിന്നും ചിലർക്ക് മാത്രം ഇഷ്ടമുള്ള ഒന്ന് എന്നിലേക്ക് അവൻ മുതിരുന്നത്
വെറുതേ ഒന്ന് ഓർത്തു നോക്കൂ ബേബി ശാലിനിയെ ഇഷ്ടമുണ്ടായിരുന്നവരുടെ ആയിരത്തിൽ ഒന്നു വരുമോ വളർന്നു വലുതായ ശാലിനിയെ ഇഷ്ടപ്പെടുന്നവർ
നമ്മൾ പറഞ്ഞു വന്നത് കുഞ്ഞുങ്ങളുടെ മരണത്തെക്കുറിച്ചാണ്
കുഞ്ഞുങ്ങളുടെ മരണം എല്ലാവരേയും കൂടുതൽ വേദനിപ്പിക്കുന്നു എന്നതിനെക്കുറിച്ചാണ്
അത് അങ്ങനെയാണ്
ഏറ്റുമുട്ടലിൽ മരിച്ച എത്രയോ തീവ്രവാദികളുടെ ശവശരീരങ്ങൾ കണ്ടിട്ടുള്ള നമ്മൾ വെടിയേറ്റ് മരിച്ച വേലുപ്പിള്ള പ്രഭാകരന്റെ മകന്റെ ശരീരം കണ്ട് ക്ഷുഭിതരും അസ്വസ്ഥരുമായത് അവൻ ഒരു കുഞ്ഞായതു കൊണ്ടാണ്
കടൽതീരത്തടിഞ്ഞ ആ അഭയാർത്ഥി കുഞ്ഞിന്റെ ഉറങ്ങുന്ന പൂമൊട്ടു പോലുള്ള മുഖം കണ്ട് ലോകം മുഴുവൻ വിറങ്ങലിച്ചു നിന്നതും
ഈ അടുത്ത ദിവസം കാണാതായ സനഫാത്തിമ എന്ന പെൺകുട്ടി മരിച്ചിട്ടുണ്ടാവരുതേ എന്ന് നമ്മളെല്ലാവരും പ്രാർത്ഥിച്ചതും കുട്ടികൾ മരിക്കുന്നത് നമുക്ക് സഹിക്കാനാവില്ല എന്നതിനാലാണ്
എന്റെ ദൈവമേ..
മുപ്പത് കുഞ്ഞുങ്ങൾ..
മുപ്പത് പിഞ്ചു കുഞ്ഞുങ്ങളാണ് ഒരുമിച്ചു മരിച്ചുപോയത്
നിത്യവും അനവധി മരണങ്ങളെകണ്ടു ശീലിച്ച ഒരു മെഡിക്കൽ കോളേജിന് അതിൽ വലിയ അസ്വാഭാവികതയൊന്നും തോന്നുന്നുണ്ടാവില്ല
ഒരു പക്ഷേ നിയോഗിക്കപ്പെട്ടേക്കാവുന്ന ഒരു അന്വേഷണക്കമ്മീഷനെ ബോധ്യപ്പെടുത്താൻ പാകത്തിൽ ചില കടലാസുകൾ വേണമെന്നേയുള്ളൂ
അത്യാസന്ന രോഗികളെത്തുന്ന ഒരു ആശുപത്രിയിൽ മരണം എന്നത് ഒഴിവാക്കാനാവുന്നതല്ലെന്നും ,
ജപ്പാൻ ജ്വരം പോലുള്ള ഒരു രോഗകാലത്ത് അതിന്റെ എണ്ണത്തിലെ വർദ്ധനവ് ന്യായീകരിക്കാവുന്നതേയുള്ളൂ എന്നും ശാസ്ത്രത്തെ ഉദ്ധരിച്ചുകൊണ്ട് അതിനെ തീർപ്പാക്കുന്നതിലും നിയമവിരുദ്ധമായി യാതൊന്നും തന്നെയില്ല എന്നും സമർത്ഥിക്കാം
ധാരാളമായി എഴുതപ്പെട്ടു കഴിഞ്ഞ ആ സംഭവത്തിന്റെ ന്യായാന്യായങ്ങളിലേക്കോ അതിന്റെ രാഷ്ട്രീയത്തിലേക്കോ കടക്കുവാൻ
ഞാൻ ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നില്ല
ഞാനോർക്കുന്നത് ആ കുരുന്നുകളേക്കുറിച്ചാണ് കരയിൽ മുങ്ങിമരിച്ച ആ മുപ്പത് കുരുന്നു ജീവനുകളേക്കുറിച്ച്
അനാസ്ഥയെ അലങ്കാരമാക്കി കൊണ്ടു നടക്കുന്ന മനുഷ്യരുടെ കാര്യം വിടൂ
ഈശ്വരവിശ്വാസികളായിരുന്നിരിക്കാവുന്ന ആ പാവം അമ്മമാരോട് അവരുടെ ദൈവങ്ങൾ എന്ത് ഉത്തരം പറയും
അവരുടെ ജീവിതത്തിലെ പ്രകാശമായിരുന്ന ആ മുപ്പത് നെയ്വിളക്കുകളെ തന്റെ മാന്ത്രിക വടികൊണ്ട് തല്ലിക്കെടുത്തിയതിന്
അവരുടെ മുപ്പത്തിമുക്കോടി സ്വപ്നങ്ങളെ ദയാരഹിതമായി ചീന്തിയെറിഞ്ഞതിന് ദൈവങ്ങൾ അവരോട് എന്ത് സമാധാനം പറയും
ശ്വാസം മുട്ടി ഉറങ്ങാതിരുന്ന ഒരു രാത്രിയുടെ ബാക്കിയാണ് വൈകാരികത അൽപം കൂടിപ്പോയ ഈ കുറിപ്പ്
പഠിച്ച ശാസ്ത്രവും അറിവുകളുമൊക്കെ മാറ്റി വെച്ചുകൊണ്ട് ഞാൻ അതിയായി ആഗ്രഹിക്കുകയായിരുന്നു
ഈ ഭൂമിയിൽ ഒരു കുഞ്ഞും മരിക്കാതിരുന്നെങ്കിൽ.
ചുരുങ്ങിയത് അവരുടെ അമ്മമാർ മരിക്കുന്നത് വരെയെങ്കിലും..
(ലേഖകൻ ഫേസ്ബുക്കിൽ എഴുതിയതാണീ കുറിപ്പ്)
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്