Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇനി ഒമ്പത് കളി കൂടി ജയിച്ചാൽ നിങ്ങൾ റിക്കാർഡുകളുടെ റിക്കാഡുകൾ ഒക്കെ തകർക്കും; എനിക്കത് ഇഷ്ടമല്ലാത്തതിനാൽ ചില കളികൾ നിങ്ങൾ തോൽക്കണം എന്ന് പത്ത് വയസുകാരൻ കത്തെഴുതിയത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫാൻ ലെറ്റർ ഹെഡിൽ; സ്വാഭാവിക പരാജയങ്ങൾ ഞങ്ങൾക്കും ഉണ്ടാകും എന്ന് യുർഗൻ ക്‌ളോപ്പ്; ലിവർപൂൾ കോച്ചിന്റെ ജനറോസിറ്റിയെ കുറിച്ച് ഡോ. മുഹമ്മദ് അഷ്‌റഫ് എഴുതുന്നു

ഇനി ഒമ്പത് കളി കൂടി ജയിച്ചാൽ നിങ്ങൾ റിക്കാർഡുകളുടെ റിക്കാഡുകൾ ഒക്കെ തകർക്കും; എനിക്കത് ഇഷ്ടമല്ലാത്തതിനാൽ ചില കളികൾ നിങ്ങൾ തോൽക്കണം എന്ന് പത്ത് വയസുകാരൻ കത്തെഴുതിയത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫാൻ ലെറ്റർ ഹെഡിൽ; സ്വാഭാവിക പരാജയങ്ങൾ ഞങ്ങൾക്കും ഉണ്ടാകും എന്ന് യുർഗൻ ക്‌ളോപ്പ്; ലിവർപൂൾ കോച്ചിന്റെ ജനറോസിറ്റിയെ കുറിച്ച് ഡോ. മുഹമ്മദ് അഷ്‌റഫ് എഴുതുന്നു

ഡോ. മുഹമ്മദ് അഷ്‌റഫ്‌

സ്‌കൂൾ പ്രൊജക്റ്റിന്റെ ഭാഗമായി പ്രമുഖർക്ക് കത്തെഴുതാൻ പത്തു വയസുകാരൻ ഡാറാഗ് കാർലേക്കു അവസരമുണ്ടായപ്പോൾ ആർക്കു എഴുതണമെന്നു അവനു രണ്ടാമത് ഒന്നു ആലോചിക്കേണ്ടിവന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് ഫാൻ ലെറ്റർ ഹെഡിൽ അവനെഴുതിയതു അവരുടെ പ്രതിയോഗികളായ ലിവർപൂൾ ടീമിന്റെ പരിശീലകനായ യുർഗൻ ക്‌ളോപ്പിനു... അവനതു പോസ്റ്റ് ചെയ്യുകയും ക്‌ളോപ്പിന്റെ കൈകളിൽ തന്നെ അത് എത്തുകയും ചെയ്യുത്... അത് ക്‌ളോപിനെ കുഴപ്പിക്കുന്നതും ആയിരുന്നു

എന്തായിരുന്നു എന്നല്ലേ
' പ്രിയ ക്‌ളോപ്പു, ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫാൻ ഡാറാഗ്. എന്തെന്നാൽ നിങ്ങൾ ജയിച്ചുകൊണ്ടേ ഇരിക്കുന്നു ഇനി ഒരു 9 കളികൂടി ജയിച്ചാൽ നിങ്ങൾ റിക്കാർഡുകളുടെ റിക്കാർഡുകൾ ഒക്കെ തകർക്കും അത് എനിക്ക് ഇഷ്ട്ടമല്ല ചില കളികൾ നിങ്ങൾ തോക്കണം അതാണ് എന്റെ ആവശ്യം... അതുകൊണ്ടാണ് ഞാൻ ഇത് എഴുതുന്നത് '. ചെക്കൻ കത്ത് അവസാനിപ്പിച്ചു

സാധാരണഗതിയിൽ അത് ഏതെങ്കിലും ചവറ്റുകുട്ടയിൽ ചെന്ന് വീഴേണ്ടതായിരുന്നു. എന്നാൽ ക്‌ളോപ്പോ അവനു വിശദമായിട്ടുതന്നെ സ്വന്തമായി ഒരു മറുപടി കൊടുത്തു. ഒരു ദിവസം അവൻ സ്‌കൂളിൽ നിന്നു എത്തിയപ്പോൾ അവന്റെ അമ്മ ട്രീസിയ പറഞ്ഞു, എടാ പോസ്റ്റ് ഓഫീസിൽ നിന്നു അറിയിച്ചിരിക്കുന്നു നിനക്ക് ഒരു രെജിസ്‌റ്റ്രേഡ് ലെറ്റർ വന്നിട്ടുണ്ട്.. അമ്മയെ അതിശയിപ്പിച്ചുകൊണ്ടു അവൻ പറഞ്ഞു ഓഹോ എന്നാൽ അത് നമ്മുടെ ക്‌ളോപ്പിന്റേതായിരിക്കും.. ! കത്ത് വാങ്ങി പൊട്ടിച്ചവൻ വായിച്ചപ്പോൾ അച്ഛൻ ഗോർഡൻ അടുത്തുണ്ടായിരുന്നു

'പ്രിയപ്പെട്ട ഡാറാഗ് നിന്റെ കത്ത് എന്നെ വല്ലാതെ ആകർഷിച്ചു എന്നാൽ നിന്നെ എനിക്ക് നിരാശപ്പെടുത്തേണ്ടിയിരിക്കുന്നു ഒരു ടീം മാനേജർ എന്ന നിലയിൽ തോൽക്കുന്നതും തോറ്റുകൊടുക്കാൻ നിർദ്ദേശിക്കുന്നതും വിഷമകരമായ കാര്യമാണ്.. എന്നാൽ അതോർത്തു നീ നിരാശപ്പെടരുത് ഇത് ഫുട്‌ബോളാണ് സ്വാഭാവിക പരാജയം ഞങ്ങൾക്കും ഉണ്ടാകും.. 'ഞങ്ങൾ പരാജയപ്പെട്ടിട്ടുല്ലല്ലോ പലപ്പോഴും.. സ്‌നേഹാശംകളോടെ ക്‌ളോപ്പോ അതവസാനിപ്പിച്ചു.

എന്നാൽ ആ മറുപടി ആഹ്ലാദിപ്പിച്ചത് അവനെ മാത്രമായിരുന്നില്ല. ആ കുടുംബവും കൂട്ടുകാരും ഒന്നടങ്കം ക്‌ളോപ്പോയുടെ സ്പോർട്സ്മാൻ സ്പിരിറ്റും വിശാല മനസ്ഥിതിയും ആഘോഷമാക്കി. അച്ഛൻ ഗോർഡൻ തന്നെയാണ് പുത്രന്റെ സാഹസികതയും ലിവർപൂൾ കോച്ചിന്റെ ജനറോസിറ്റിയും ബബിസിയെ അറിയിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP