1 usd = 75.64 inr 1 gbp = 93.29 inr 1 eur = 83.82 inr 1 aed = 20.59 inr 1 sar = 20.13 inr 1 kwd = 245.10 inr

May / 2020
29
Friday

23 ട്രില്ല്യൺ ഡോളറിന്റെ ആകാശം മുട്ടുന്ന കടമാണ് അമേരിക്കക്കുള്ളത്; നോട്ടടിച്ചു തള്ളിയാണ് അവർ പിടച്ചു നിൽക്കുന്നത്; അതുകൊണ്ടുതന്നൈ അങ്കിൾസാമിന്റെ പതനം തുടങ്ങിയെന്ന് പറയാം; ജർമ്മനിയിലെ ഒരു ഫിനാൻസ് മിനിസ്റ്ററുടെ ആത്മഹത്യ ഒരു സൂചകമാണ്; ഗ്ലോബൽ ഇക്കോണമി തകർച്ചയിലേക്ക്, പക്ഷേ കാരണം കോവിഡല്ല; പി ബി ഹരിദാസൻ എഴുതുന്ന ലേഖന പരമ്പര അവസാനഭാഗം

May 20, 2020 | 07:38 PM IST | Permalinkപി ബി ഹരിദാസൻ

ലോകമാകെ നിശ്ലമാക്കിയ കോവിഡിന് പിന്നാലെ ലോക സമ്പദ് വ്യവസ്ഥ തകർച്ചയിലേക്ക് നീങ്ങുകയാണ്. പക്ഷേ ഇത് കോവിഡ് കൊണ്ടുമാത്രം ഉണ്ടായതല്ല. 2008ലെ സാമ്പത്തിക പ്രതിസന്ധി നോട്ടടിച്ചുകൂട്ടി എങ്ങനെയൊക്കെയോ മാറ്റിവെക്കയാണ് ലോക രാഷ്ട്രങ്ങൾ ചെയ്തത്. അവർ എല്ലാം എന്ന് കടത്തിന് മുകളിൽ കടത്തിലാണ്. അതിനു പിന്നാലെയാണ് കോവിഡ് എത്തുന്നത്. ലോകം ഇനി എന്നെങ്കിലും പഴയപോലെ ആവുമോ. സാമ്പത്തിക വിദഗധ്ൻ പി ബി ഹരിദാസൻ എഴുതുന്ന ലേഖന പരമ്പരയുടെ അവസാനിക്കുന്നു.

അങ്കിൾസാമിന്റെ പതനം തുടങ്ങി. ലോക സമ്രാട്ടായിരുന്ന ബ്രിട്ടൺ എങ്ങനെ പതിയെ പതിയെ മുൻപന്തി രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് പുറന്തള്ളപെട്ടുവോ, ആ അവസ്ഥയിലേക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും നീങ്ങിക്കൊണ്ടിരിക്കുന്നു. ഒരു കാര്യം മാത്രമേ ഉറപ്പിക്കേണ്ടതുള്ളൂ. അമേരിക്കയുടേത് പതിയെ പതിയെ ഒരു നീണ്ട കാലയളവിലുള്ള പതനമായിരിക്കുമോ അതോ ചരിത്രത്തിലെ പഴയ പല സാമ്രാജ്യങ്ങൾക്ക് സംഭവിച്ചത് പോലെയുള്ള ഒരു സഡൻ കോളാപ്സ് ആയിരിക്കുമോ എന്നുമാത്രം. നാഴികക്ക് നാൽപ്പതുവട്ടം അമേരിക്കൻ സാമ്രാജ്യത്വം എന്ന് രോഷം പാടി നടന്നിരുന്ന നമ്മുടെ ഇടതു പക്ഷ ബുദ്ധിജീവികൾക്ക് പുതിയൊരു വില്ലനെ കണ്ടുപിടിക്കാൻ സമയമായി. ഒരു വില്ലൻ ഇല്ലാതെ അവർക്ക് അവരുടെ എതിർപ്പിന്റെ ആവേശം കൊണ്ടുനടക്കാൻ കഴിയില്ല. നിങ്ങൾ ഒരു ആന്റി ഹീറോയെ അന്വേഷിച്ചു തുടങ്ങുക. നിങ്ങൾക്കത് ഒഴിച്ചുനിർത്താൻ ആവില്ല.


കടത്തിനുമേൽ കടവും നോട്ടടിയുമായി എത്രകാലം മുന്നോട്്പോവും

അമേരിക്കൻ ഇക്കോണമി ഇന്നൊരു പോൺസി സ്‌കീം മാത്രമാണ്. പുതിയ പുതിയ നോട്ടടിയിലൂടെ മാത്രമാണ് അവർ അവരുടെ വട്ടം കൂടി വരുന്ന പഴയ കടങ്ങളുടെ കണക്കു തീർക്കുന്നത്. അവരുണ്ടാക്കിവെച്ച കടങ്ങൾ അവർക്ക് ഒരു കാലത്തും ഇല്ലാതാക്കാൻ കഴിയില്ല. മേൽവിവരിച്ച ഡെറിവേറ്റീസ് മാർക്കറ്റ്, സ്റ്റോക്ക് മാർക്കറ്റ് ക്രൈസിസ് ഇവയുടെ ലോക സെന്റർ സ്റ്റേജ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലാണ് നടക്കുന്നത്. മിക്കവയും ഡോളറിലാണ് നടക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ചു് അവരുടെ കടം 23 ട്രില്ല്യൺ കടന്നിരിക്കുന്നു . എന്നുവച്ചാൽ $23,000,000,000,000. ആകാശം മുട്ടുന്ന കടം . ചില വിദഗ്ദ്ധർ പറയുന്നത് അതിൽ വലിയൊരു ഭാഗം അമേരിക്കൻ ഗവർമെന്റ് അവരുടെ തന്നെ മറ്റു ഡെബ്റ്റുകൾക്ക് ബാധ്യതപ്പെട്ട കടം ആയതുകൊണ്ട് അതൊരു പുറം ബാധ്യത അല്ല എന്നാണ്. പക്ഷെ ഇതിന്റെ പലിശ ഒരു ബാധ്യത തന്നെയാണ്. ലോകത്താകമാനം 100 ട്രില്യൺ ഡോളറിന്റെ കടപ്പത്രങ്ങൾ നിലനിൽക്കുന്നുണ്ടന്ന് പറയുന്നു. ഇതിലെ 30 ശതമാനത്തിലേറെയും യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടേതോ അവരുടെ കോർപറേറ്റകുളും മുനിസിപ്പാലിറ്റികളും ഇറക്കിയാണ്. ഇത് യുസ്എ പുറം ലോകത്തിന് ബാദ്ധ്യത പെട്ടതാണ്. കോവിഡിന്റെ കാലത്ത് ഇതിന്റെ ബാദ്ധ്യതകൾ അമേരിക്കക്കാരൻ എങ്ങനെയാണ് കൈകാര്യം ചെയ്യുക.

ലോക രാജ്യങ്ങളുടെ സാമ്പത്തിക ഘടനയുടെ മുന്നോട്ടുപോക്കിന് രാജ്യാന്തര സാമ്പത്തിക ഇടപാടുകൾക്ക് അമേരിക്കൻ ഡോളറിനു പകരം വെക്കാൻ വേറൊന്നും ഇല്ലാത്തതു കൊണ്ടുമാത്രമാണ് അമേരിക്കൻ ഡോളർ നിലനിൽക്കുന്നത്. ഇതിനൊരു മാറ്റം എന്നു സംഭവിക്കുന്നുവോ അന്ന് അമേരിക്കൻ ഡോളറിന്റെ സ്ഥിതി ഒന്നാം ലോക മഹായുദ്ധത്തിനൊടുവിലെ ജർമ്മൻ മാർക്കിന്റെ അവസ്ഥയായിരിക്കും. അവർ പലിശ നിരക്ക് വർദ്ധിക്കൽ . ഹൈ ഇൻഫ്‌ളേഷൻ, തൊഴിലില്ലായ്മ എന്നിവയെ കൈകാര്യം ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ചെന്നുപെടും. ആ നിസ്സഹായാവസ്ഥയിൽ അങ്കിൾ സാം എങ്ങനെ പെരുമാറുമെന്ന് പ്രവചിക്കാൻ കഴിയില്ല. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക മനുഷ്യസ്നേഹികളുടെ ഒരു വൻ സമൂഹം
എന്നതിനോടൊപ്പം അതൊരു വയലന്റ് രാജ്യം കൂടിയാണ്. അതാണ് കോവിഡ് ഉണ്ടാക്കാൻ പോകുന്ന ദുരന്തം. അല്ലാതെ രോഗം ഉണ്ടാക്കിയേക്കാവുന്ന മരണത്തിന്റെ സ്ഥിതിവിവരപ്പട്ടികയല്ല പ്രധാന ക്രൈസിസ് . കോവിഡിന് മരുന്ന് കണ്ടുപിടിക്കുന്നതുകൊണ്ട് മാത്രം പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ പോകുന്നുമില്ല.

ജർമ്മനിയിലെ ഒരു ഫിനാൻസ് മിനിസ്റ്ററുടെ ആത്മഹത്യ ഒരു സൂചകമാണ്

കോവിഡ്, നമ്മുടെ മന്ത്രി തോമസ് ഐസക് നു മാത്രമല്ല ദൈനം ദിന കാര്യങ്ങൾക്കു, ശമ്പളം കൊടുക്കാൻ ഞെരുക്കമുണ്ടാക്കിയിരിക്കുന്നത്. കോവിഡ് നീണ്ടു പോകുന്തോറും പല ലോക രാഷ്ട്രങ്ങളും ഡിഫാൾട്ടിലേക്ക് നീങ്ങും. അമേരിക്കയടക്കം മിക്ക വെസ്റ്റേൺ രാജ്യങ്ങളും Q E , fiscal stimulus, ലിക്വിഡിറ്റി പമ്പിങ്, interest rate reduction മുതലായ മോണിറ്ററി പോളിസി, തുടങ്ങിയവഉപയോഗിച്ചാലും അവരുടെ സാമ്പത്തിക നില മെച്ചപ്പെടുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത നിലയിലാണ്. ഈ ആയുധങ്ങൾ പലപ്പോഴും 2008 ൽ ഉപയോഗിച്ചു മൂർച്ച നഷ്ടപെട്ടിരിക്കുന്നതാണ്. ഇതൊരു സമ്പൂർണ്ണ നിശ്ചലാവസ്ഥയാണ്. കോവിഡ് നീണ്ടു നിന്നാൽ ലോക സാമ്പത്തിക വ്യവസ്ഥ ഒരു ഡിപ്രഷിനിലേക്ക്, അതായത് വർഷങ്ങളോളം നീളുന്ന ഒരു മാന്ദ്യത്തിലേക്ക് പോകും. അങ്ങനെ വന്നാൽ ക്യാപിറ്റലിസം ഇന്നോളം കണ്ട വൻ തകർച്ചയായ 1930 ലെ അവസ്ഥ അധികം ദൂരെയല്ല. 1930 ലെ സാമ്പത്തിക പ്രതിസന്ധി പന്ത്രണ്ടു വർഷത്തോളം നീണ്ടു നിന്നു . അമേരിക്കയിലുണ്ടായ ആ പ്രതിസന്ധിയാണ് യൂറോപ്പിൽ ഫാസിസം ഉണ്ടാക്കിയത്. ഹിറ്റലർ ജർമ്മനയിയിൽ നേതാവായത് സാമ്പത്തിക പരാധീനതകൾ ഉയർത്തിക്കാട്ടിയാണ്.

കോവിഡ് ഒരു മഹാമാരിയായി പ്രഖ്യാപിച്ചതിനു ശേഷം വന്ന സാമ്പത്തിക കാര്യ വാർത്തകളിൽ ഒന്ന് ലോക സാമ്പത്തിക വ്യവസ്ഥ ഒരു റിസഷനിലേക്കു നീങ്ങിയതായി ഐഎംഫ് മാനേജിങ് ഡയറക്ടർ ങ െKristalina Georgieva പ്രഖ്യാപിച്ചു കഴിഞ്ഞു. നമ്മൾ വളരെ ആശങ്കയോടെ കാണേണ്ട മറ്റൊരു വാർത്ത ജർമനിയിലെ Hesse എന്ന സംസ്ഥാനത്തിലെ ഫിനാൻസ് മിനിസ്റ്റർ Thomas Schaefer, യുടെ ആത്മഹത്യയാകുന്നു. അദ്ദേഹത്തിന് 54 വയസ്സുമാത്രമേ ആയിട്ടുള്ളു. സ്വന്തം സാമ്പത്തിക ബാധ്യതകൾ കൊണ്ടല്ല മരണം വരിച്ചത്.

'Hesse is home to Germany's financial capital Frankfurt, where major lenders like Deutsche Bank and Commerzbank have their headquarters. The European Central Bank is also located in Frankfurt. Mr Schaefer, who was Hesse's finance chief for 10 years, had been working 'day and night' to help companies and workers deal with the economic impact of the pandemic.

അദ്ദേഹം ഒരു പാട് കാര്യങ്ങൾ മുൻ കണ്ടിരിക്കുന്നു എന്ന് തന്നെ വിശ്വസിക്കണം. ആ മരണം പലതിന്റെയും ഒരു സൂചന തന്നെയാണ്.

നേരത്തെ പറഞ്ഞ എട്ടുകാലിയുടെ വലയിലെ കണ്ണികളെ പോലെ ബന്ധപെട്ടു കിടക്കുന്നവയിൽ ചില കണ്ണികൾ ചില രാജ്യങ്ങൾ default ചെയ്യും. ചില, പല ബാങ്കുകൾ കൊളാപ്സ്, Bank run നേരിടും. അതൊരു ലോക സാമ്പത്തിക ദുരന്തത്തിനനു വഴിവെക്കാം. ഇതൊരു ഗൂഢാലോചന സിദ്ധാന്തം അല്ല. വളരെ സാധ്യതയുള്ള വിലയിരുത്തൽ മാത്രം.

What are the consequences of a US default?
No one really knows exactly what would happen, but the likelihood is that markets around the world would plunge and global interest rates would rise.

This is because if the US government could not repay the money it owed bondholders, the value of the bonds would decrease. And the yield - the return the government pays to an investor - would rise. This is because it would be perceived as a less safe investment.

This would prompt interest rates around the world, which are often tied to those of US Treasuries, to spike.
Furthermore, the impact on the US's creditors could be dire. Japan, for instance, owns about $1.14 trillion of US debt - which is equivalent to 20% of its annual economic output.

( www.bbc.com/news/ ...... ഇതൊരു അല്പം പഴയ ബിസിസി റിപ്പോർട്ടിൽ നിന്നാണ് )

അമേരിക്കയെ ലോകം സ്മരിക്കേണ്ടത് നന്ദിയോടെ

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയെ പക്ഷെ നമുക്ക് നന്ദിയോടെ മാത്രമേ സംസാരിക്കാൻ കഴിയൂ. ഇന്നു നമ്മൾ ജീവിക്കുന്ന ജീവിത സൗകുമാര്യങ്ങളുടെ മുക്കാൽ പങ്കും ലോകജനതക്ക് ഉണ്ടാക്കി തന്ന ഒരു ജനത. അസാധാരണ പ്രതിഭകളെ നിരന്തരം ഉരുത്തിരിയിപ്പിക്കുന്ന ഒരു സമൂഹം. വെറും 33 കോടി മാത്രം വരുന്ന ഈ ജനതയാണ് ലോകത്തെ 750 കോടി വരുന്ന ജനതതിയെ അപ്പാടെ ഉയർത്തി എടുത്തത്. ആധുനിക ജീവിത സൗകര്യങ്ങളുടെ മുക്കാൽ പങ്കും ലോകത്തിന് ഉണ്ടാക്കികൊടുത്തത്. ആധുനിക ജീവിത സൗകര്യങ്ങളുടെ ഏത് മേഖലയിൽ തൊട്ടാലും അതിനു പുറകിൽ ഒരു അമേരിക്കൻ ശ്രമം ഉണ്ടാകും. മരുന്നുകളുടെ ലോകമാകട്ടെ, മെഡിക്കൽ ഉപകരണങ്ങളുടെ മേഖല ആകട്ടെ, പെട്രോൾ, വ്യോമ, ഗതാഗത മേഖലയാകട്ടെ; അവരുടെ ധിഷണ ഇതിനൊക്കെ പുറകിൽ കാണാം. കമ്പ്യൂട്ടർ മൊബൈൽ ഫോൺ എന്ന നമ്മുടെ ജീവിതത്തെ മാറ്റിമറിച്ച ടെക്നൊളജിയുടെ മേഖലയിലെ ഏതാണ്ട് മുഴുവൻ ബുദ്ധിയും ശ്രമവും അവരുടേതാണ്. അവരുടെ യുവാക്കളും ശാസ്ത്രകാരന്മാരും രാത്രിപകലില്ലാതെ ആത്മസമർപ്പണം ചെയ്യുതതിന്റെ സൗകര്യങ്ങളാണ് ലോകം അനുഭവിക്കുന്നത്. പക്ഷെ അവർ അകപ്പെട്ടിരിക്കുന്ന സാമ്പത്തിക പടുകുഴി തരണം ചെയ്യുക ക്ഷിപ്രസാദ്ധ്യം ആയികൊണ്ടിരിക്കുന്നു.

റോമൻ സാമ്രാജ്യത്തെ പോലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും over streched ആണ്. പ്രത്യേകിച്ച് സൈനിക സാമ്പത്തിക കാര്യങ്ങളിൽ. രണ്ടു പതിറ്റാണ്ടിലേറെയായി അവർ മിഡിൽ ഈസ്റ്റിൽ പണവും ശക്തിയും വ്യയം ചെയ്തുകൊണ്ടിരിക്കുന്നു. കടലാസു മണി അടിച്ചുകൊണ്ടുള്ള ഈ വ്യയം ഇനി അധികം കൊണ്ടുപോകാനൊക്കില്ല.

അവരുടെ പതനം കൊറോണ ബാധ എത്രകാലത്തേക്കു നീണ്ടുപോകും എന്നതിനെ ആശ്രയിച്ചിരിക്കും.. It is any body's guess. Fiat കറൻസി കൊണ്ട് കെട്ടിയുയർത്തപ്പെട്ട ഇന്നത്തെ സാമ്പത്തിക വ്യവസ്ഥിതി കൂടെ പല രാജ്യങ്ങളെയും വീഴ്‌ത്തും.

ലോകത്തു ഹൈ ഇൻഫ്‌ളേഷന്റെയും, തൊഴിലില്ലായ്മയുടെയും പട്ടിണി പരിവട്ടങ്ങളുടെയും ഒരു കാലഘട്ടമാണ് കൊറോണ നീണ്ടുപോയാൽ നമ്മെ കാത്തിരിക്കുന്നത്. ഇന്ത്യക്കും അതിൽ നിന്ന് അധികമൊന്നും മാറിനിൽക്കാൻ കഴിഞ്ഞെന്നുവരില്ല. നരേന്ദ്ര മോദിയെ പഴിപറഞ്ഞതു കൊണ്ട് കാര്യമൊന്നുമില്ല. ലോകം ഒരു നീണ്ട slow growth കാലഘട്ടത്തിലേക്ക് നീങ്ങുകയാണ്. ബാങ്കിൽ പോയി മാസപ്പടിയും അടുത്തൂണും വാങ്ങി മൊബൈലിൽ കുത്തി മീഡിയകളിലെ കലപിലകളിൽ പക്ഷം ചേർന്ന് ഇതൊക്കെ ഇങ്ങനെ പോയ്കൊണ്ടിരിക്കും എന്ന ഒരു Normalcy bias ലാണ് നമ്മളെല്ലാവരും ജീവിക്കുന്നത്. കോവിഡ് 19 നീണ്ടു പോയാൽ അത് അങ്ങനെതന്നെ ആയിക്കൊള്ളണമെന്നില്ല എന്ന് ചിന്തിക്കാൻ സമയമായി.

 

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
കടിയേറ്റ ആളിന്റെ മാംസം പോയിട്ട് രക്തം പോലും പാമ്പിന്റെ പല്ലിൽ നിന്ന് കിട്ടില്ല - അതും ഇത്രയും ദിവസങ്ങൾക്ക് ശേഷം... ഞാൻ പാമ്പിനെ ഭാര്യയുടെ ദേഹത്തേക്ക് എറിഞ്ഞില്ല എന്ന് പ്രതി പറഞ്ഞാൽ പ്രൊസിക്യൂഷന് മറിച്ചു തെളിയിക്കാൻ കയ്യിലൊന്നുമില്ല! ഉത്ര കൊലക്കേസിൽ പ്രതി സൂരജിന് ശിക്ഷ കിട്ടാൻ സാദ്ധ്യത വളരെ കുറവാണെന്ന് ടി.ജി.മോഹൻദാസ്
കുട്ടിസഖാക്കളെ പൊലീസ് പൊക്കിയത് ബൈക്കിൽ ട്രിപ്പിളടിച്ചു മാസ്‌ക്ക് ധരിക്കാതെ ചുറ്റിക്കറങ്ങിയപ്പോൾ; കേസ് ഒതുക്കാൻ ചെന്ന സിപിഎം നേതാക്കളെ ചൊടിപ്പിച്ചത് ആയിരം രൂപ ഫൈനടിച്ചു പൊയ്‌ക്കോളാൻ പൊലീസ് പറഞ്ഞത്; കലി കയറി വീട്ടിൽ കയറി വെട്ടുമെന്ന് പറഞ്ഞ സഖാക്കളും വെട്ടിലായി; പൊലീസിന്റെ കൃത്യ നിർവ്വഹണം തടസപ്പെടുത്തിയത് കേസെടുത്തതോടെ തലയൂരാനാകാതെ പാർട്ടിയും; സോഷ്യൽ മീഡിയാ പൊങ്കാലയും പ്രതിരോധിക്കാതെ സിപിഎമ്മുകാർ; മുഷ്‌ക്ക് കാണിക്കാൻ ഇറങ്ങിയ നേതാക്കൾ കാറ്റുപോയ അവസ്ഥയിൽ
എഴുത്തുകാരനും മാതൃഭൂമി മാനേജിങ് ഡയറക്ടറും മുൻ കേന്ദ്രമന്ത്രിയുമായ എംപി.വീരേന്ദ്ര കുമാർ എംപി അന്തരിച്ചു; വിടവാങ്ങുന്നത് മാധ്യമ-രാഷ്ട്രീയ-സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭ; മരണം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന്; മാതൃഭൂമി പത്രത്തിന്റെ എല്ലാമെല്ലാമായ വീരേന്ദ്രകുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി സാംസ്‌കാരിക കേരളം; അന്തരിക്കുന്നത് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം വളർന്ന രാഷ്ട്രീയ നേതാവ്
മാർച്ച് രണ്ടിന് വെറുതെ പായസം ഉണ്ടാക്കിയത് അമ്മ; മയക്ക് മരുന്ന് ചേർത്ത് ഭാര്യയ്ക്ക് നൽകി മകനും; അണലിയെ പ്രകോപിപ്പിച്ച് കൊത്തിച്ചതും ആശുപത്രിയിൽ കൊണ്ടു പോകാൻ വൈകിച്ചതും മരണം ഉറപ്പാക്കാൻ; പായസത്തിൽ മയക്കു മരുന്ന് കലക്കി കൊടുത്തുവെന്ന തുറന്നു പറച്ചിൽ പ്രതിക്കൂട്ടിലാക്കുന്നത് അമ്മ രേണുകയെ; കുടുംബത്തിന്റെ പ്രതിരോധമൊരുക്കൽ അഭിഭാഷക ഉപദേശം അനുസരിച്ചെന്നും വ്യക്തം; ഗൂഢാലോചനയിൽ രേണുകയേയും സംശയം; ഉത്രാ കൊലക്കേസ് ആസൂത്രണത്തിൽ നിറയുന്നത് പണത്തോടുള്ള ആർത്തി മാത്രം
വനം മന്ത്രിയായപ്പോൾ ആദ്യം ഒപ്പിട്ടത് വനത്തിലെ മരം മുറിക്കരുതെന്ന ഉത്തരവിൽ; പ്ലാച്ചിമടയിലെ കൊക്കകോളയ്‌ക്കെതിരായ സമരത്തിലും ഉയർത്തിയത് അതിജീവനത്തിന്റെ പരിസ്ഥിതി മുദ്രാവാക്യം; ദേവഗൗഡയോടും നിതീഷ് കുമാറിനോടും ബിജെപി ബന്ധത്തിന്റെ പേരിൽ ഗുഡ് ബൈ പറഞ്ഞ മതേതരവാദി; അടിയന്തരാവസ്ഥയിൽ പതറാതെ മുന്നേറിയ രാഷ്ട്രീയ വീര്യം; ഓടക്കുഴലിന്റെ തിളക്കമുള്ള എഴുത്തുകാരൻ; ഓർമയാകുന്നത് രാഷ്ട്രീയ-സാംസ്‌കാരിക-സാഹിത്യ രംഗത്തെ അതികായൻ; വീരേന്ദ്രകുമാറിന് അന്ത്യാജ്ഞലി
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
പതിനായിരം രൂപയ്ക്ക് പാമ്പിനെ വാങ്ങി; ബാഗിൽ ഒളിപ്പിച്ച 'ആയുധവുമായി' ഭാര്യവീട്ടിൽ എത്തിയത് നിറ പുഞ്ചിരിയോടെ; എല്ലാവരും ഉറങ്ങിയപ്പോൾ മൂർഖനെ കൈയിലെടുത്ത് കിടന്ന കട്ടിലിൽ ഇരുന്ന് തൊട്ടടുത്ത കട്ടിലിൽ കിടന്ന ഉത്രയുടെ ഇടതു കൈയിൽ കടിപ്പിച്ചു; അലമാരയ്ക്ക് അടിയിൽ വിഷജന്തുവിനെ ഒളിപ്പിച്ച ശേഷം നേരം വെളുപ്പിച്ചത് ഭാര്യ വേദന കൊണ്ട് പിടഞ്ഞ് മരിക്കുന്നത് തൽസമയം കണ്ട്; ഒടുവിൽ മറുനാടന്റെ ഇടപെടൽ ഫലം കണ്ടു; ഉത്രയെ വകവരുത്തിയത് സ്വത്ത് സ്വന്തമാക്കാൻ; അഞ്ചലിലെ വില്ലൻ സൂരജ് തന്നെ
ബസും പശു-ആട് ഫാമും ഉള്ള മുതലാളി; പാമ്പു പിടിത്തവും പ്രശസ്തിയും പണവും മോഹിച്ച്; പാമ്പിനെ കിട്ടിയാൽ ചാവറുകാവ് ക്ഷേത്രത്തിന്റെയും അർത്തുങ്കൽ പള്ളിയുടെയുമൊക്കെ സഹായമുള്ളതു കൊണ്ടാണ് പിടികൂടാൻ കഴിഞ്ഞത് എന്ന് കാണികളോട് തട്ടിവിടുന്ന ഷോ മാൻ; രാജവെമ്പാലയെ പിടിക്കാൻ വെമ്പിയ യൂട്യൂബ് മനസ്സും; വീട്ടിലെ പരിശോധനയിൽ വനംവകുപ്പിന് കിട്ടിയത് ജീവനുള്ള മുർഖനേയും; അഞ്ചലിൽ ഉത്രയെ കൊല്ലാൻ സൂരജിന് താങ്ങും തണലുമായ ചാവറുകാവ് സുരേഷിന് എല്ലാം ഒരു തമാശ
ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് വലയിൽ വീഴ്‌ത്തിയത് നൂറിലധികം സ്ത്രീകളെ; കോഴിക്കച്ചവടക്കാരന്റെ മകനായ തൊഴിൽരഹിതന്റെ ഇരകൾ ഏറെയും ലേഡി ഡോക്ടർമാർ; നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; കെണിയിൽ പെട്ടവരിൽ മലയാളികളും; നാഗർകോവിലുകാരൻ പുരുഷവേശ്യയായും പണം സമ്പാദിച്ചു; കാശി എന്ന സുജിയുടെ വിദേശബന്ധങ്ങളും സംശയത്തിൽ; ഇന്ത്യ കണ്ട ഏറ്റവു വലിയ പീഡനക്കേസിന് ചുരുളഴിയുമ്പോൾ ഞെട്ടി തമിഴകം
'ബാഗിലാക്കി നീ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ എവിടെ ഒളിപ്പിച്ചു'; ഒരൊറ്റ ചോദ്യത്തിൽ സൂരജിന്റെ ചങ്കിടിപ്പ് കൂടി..കണ്ണുകളിൽ വിറയലും; രഹസ്യമായി സൂരജിന്റെ ഫോൺ കൂടി പരിശോധിച്ചതോടെ അന്നേ ഉറപ്പിച്ചു: ഈ മരണം കൊലപാതകം തന്നെ; കൊവിഡ് കാലത്തെ തിരക്കേറിയ ജോലിക്കിടയിലും ഇരട്ട പാമ്പുകടിയിലെ ദുരൂഹത തിരിച്ചറിഞ്ഞ് ഉണർന്ന് പ്രവർത്തിച്ചത് അഞ്ചൽ എസ്ഐ പുഷ്പകുമാർ; 'മറുനാടനിൽ' വന്ന വാർത്തയും സംശയങ്ങൾ വർധിപ്പിച്ചു; ഉത്ര കൊലക്കേസിലെ യഥാർത്ഥ സൂപ്പർ ഹീറോ ഇവിടെയുണ്ട്
എന്റെ കുഞ്ഞെവിടെ? മാതാപിതാക്കളോട് സൂരജിന്റെ ചോദ്യം ഇങ്ങനെ; ഇവിടില്ലെന്ന് പറഞ്ഞപ്പോൾ മുഖംപൊത്തി പൊട്ടിക്കരച്ചിൽ; അണലിയെ സൂക്ഷിച്ച വിറകുപുര ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിവരിച്ചു; ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ രീതിയും കാണിച്ചു കൊടുത്തു; ഒന്നാം നിലയിലെ തെളിവെടുപ്പ് നീണ്ടത് അര മണിക്കൂറോളം; അമ്മ രേണുകയും സഹോദരി സൂര്യയും സൂരജിനെ കാണാൻ ഹാളിലെത്തിയപ്പോഴും പൊട്ടിക്കരച്ചിൽ; പറക്കോട്ടെ വീട്ടിൽ സൂരജിന്റെ തെളിവെടുപ്പ് ഇങ്ങനെ
എയർഹോളുകൾ അടച്ച മുറി; ബാത്ത് റൂമിന്റെ എയർഹോളും തെർമോക്കോൾ ഉപയോഗിച്ച് അടച്ചിരിക്കുന്നു; ജനാല വഴി എത്തിയ പാമ്പ് സൂരജ് കിടന്ന കട്ടിലും കടന്ന് മാർബിൾ പാകിയ പ്രതലത്തിലൂടെ ഇഴഞ്ഞ് ഉത്രയെ ലക്ഷ്യമാക്കിയെത്തി എന്നത് അവിശ്വസനീയം; സാധാരണ എട്ടു മണിക്ക് പോലും ഉറക്കമെഴുന്നേൽക്കാത്ത സൂരജ് അന്ന് പുലർച്ചെ അഞ്ചരയോടെ എഴുന്നേറ്റ് വീട്ടിന് പിന്നിൽ പോയി നിന്ന് പല്ലുതേച്ചതിലും അച്ഛനും അമ്മയ്ക്കും സംശയം; ഉത്രയുടെ പാമ്പുകടി മരണത്തിൽ ദുരൂഹത; അഞ്ചലിൽ മറുനാടൻ കണ്ടതും അസ്വാഭവികത മാത്രം
ആദ്യം പാമ്പ് കടിയേൽക്കുന്നതിന് രണ്ടു ദിവസം മുൻപ് ഭർതൃവീട്ടിലെ കിടപ്പുമുറിക്ക് സമീപം ഉത്ര പാമ്പിനെ കണ്ടു; മൊബൈൽ ഫോൺ എടുക്കാൻ ഭർത്താവ് നിർദേശിച്ചപ്പോൾ സ്റ്റെപ്പ് കയറി മുകളിലെ മുറിയിലെത്തിയപ്പോൾ പാമ്പിനെ കണ്ട് ഉത്ര ഉറക്കെ നിലവിളിച്ചു; നിലവിളി കേട്ടെത്തിയ സൂരജ് പാമ്പിനെ നിഷ്പ്രയാസം കൈയിലെടുത്ത് ചാക്കിലാക്കി; രണ്ടാം തവണ പാമ്പ് കടിയേൽക്കുന്ന ദിവസം സൂരജ് വീട്ടിലേക്ക് ഒരു ബാഗ് കൊണ്ടുവന്നു; ഇതിൽ എന്തായിരുന്നു എന്നറിയില്ല; ഉത്രയുടെ മരണത്തിൽ അസ്വഭാവികത ആവർത്തിച്ചു മാതാപിതാക്കൾ
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
അച്ഛനേയും അമ്മയേയും നാട്ടിലേക്ക് വിട്ടതും ഭാര്യയെ കൊല്ലത്താക്കിയതും കാമുകിയുടെ ബുദ്ധി; രണ്ട് ദിവസം ഇരുവരും അടിച്ചു പൊളിച്ചു; കാമുകന്റെ കുട്ടിയുടെ അമ്മയാകണമെന്ന യുവതിയുടെ നിർബന്ധ ബുദ്ധി കലഹമായി; നിരസിച്ചപ്പോൾ ബന്ധം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിയും; ഫോൺ കേബിൾ കഴുത്തി കുരുക്കി കൊല; കൈയും കാലും വെട്ടി നുറുക്കി കത്തിക്കാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ കുഴിച്ചു മൂടി; സുചിത്രാ പിള്ളയെ കൊന്നത് അകന്ന ബന്ധുവിന്റെ ഭർത്താവ്; കൊല്ലത്തെ ബ്യൂട്ടിഷ്യന്റെ കൊലയിലും അവിഹിതം
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
സന്ധ്യ മയങ്ങിയപ്പോൾ കേബിൾ കഴുത്തിൽ മുറുക്കി കൊല; അത്താഴം കഴിച്ച് പുതപ്പിനടിയിൽ മൃതദേഹത്തെ കെട്ടിപ്പിടിച്ച് ഉറക്കം; രാവിലെ എണീറ്റ് പ്രഭാത കർമ്മങ്ങൾ ചെയ്ത ശേഷം പോയത് പെട്രോൾ വാങ്ങാൻ; മുട്ടിന് മുകളിൽ വച്ച് കാലിനെ മുറിച്ചത് മൃതദേഹം ഒറ്റയ്ക്ക് എടുക്കാനാകില്ലെന്ന തിരിച്ചറിവിൽ; രക്തം ഒഴുകുന്ന ശവശരീരത്തിന് അടുത്ത് ഒരു പകൽ സംഗീതാധ്യാപകൻ കഴിഞ്ഞതും നിർവ്വികാരനായി; പ്രശാന്തിനെ കുടുക്കിയത് മണലിയിൽ നിന്നുള്ള ആ ഫോൺ കോൾ; സുചിത്രാ പിള്ളയുടെ കൊലയിലെ സത്യം പുറത്തായത് ഇങ്ങനെ
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഹൈന്ദവ-ക്രൈസ്തവ വിശ്വാസങ്ങളെ നിരന്തരം അവഹേളിക്കുന്നു; ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രചരണം നടത്തുന്നു; പിണറായിയെ പുകഴ്‌ത്തി കൈയടി നേടുമ്പോഴും മോദിക്കെതിരെ നിർത്താതെ തെറിവിളി; സ്ത്രീകളേയും കുട്ടികളേയും കുറിച്ച് അശ്ലീല പരമാർശങ്ങൾ നടത്തും; വിമർശിക്കുന്നവരുടെ വീട്ടിൽ ഇരിക്കുന്നവരെ പച്ചക്ക് തെറിവിളിക്കും; ചെകുത്താൻ എന്ന അപരനാമത്തിൽ നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്ന തിരുവല്ലക്കാരനായ അജു അലക്‌സിനെതിരെ പരാതി പ്രവാഹം; പരാതി ഗൗരവമായെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
കുടുംബസുഹൃത്തിന്റെ വിവാഹത്തിന് വന്ന സുന്ദരനിൽ ആദ്യമേ കണ്ണുടക്കി; നാളുകൾക്ക് ശേഷം വീണ്ടും കാണുന്നത് പ്രശാന്തിന്റെ ഭാര്യയുടെ മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങിനിടെ; ഫോൺ നമ്പർ കൈമാറിയതോടെ ഗായകനും സംഗീതാദ്ധ്യാപകനുമായ കാമുകനുമായി നിരന്തരം ചാറ്റും വീഡിയോ കോളും; പ്രണയം വളർന്നതോടെ വിവാഹത്തിന് നിർബന്ധിച്ചെങ്കിലും പ്രശാന്തിന് ലക്ഷ്യം വേറെ; കൊല്ലത്തെ ബ്യൂട്ടീഷൻ സുചിത്ര പിള്ളയുടെ കൊലയ്ക്ക് പിന്നിലെ സംഭവങ്ങൾ