Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേരളത്തിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ യുഡിഎഫും എൽഡിഎഫും ബിജെപിയും സവവായത്തിൽ; 'ഭരണവർഗ്ഗ'ത്തിന് വേണ്ടി എല്ലാവരും നിശബ്ദരാകുന്നു; ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിത്വത്തോടെ രാഷ്ട്രീയ അസംബന്ധ അശ്ലീലത്തിനു സർവ്വകക്ഷി പിന്തുണ കിട്ടി; ജനാധിപത്യം വ്യഭിചരിക്കപ്പെടുമ്പോൾ ജനം എല്ലാക്കാലവും എല്ലാം സഹിക്കണമെന്നില്ല

കേരളത്തിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ യുഡിഎഫും എൽഡിഎഫും ബിജെപിയും സവവായത്തിൽ; 'ഭരണവർഗ്ഗ'ത്തിന് വേണ്ടി എല്ലാവരും നിശബ്ദരാകുന്നു; ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിത്വത്തോടെ രാഷ്ട്രീയ അസംബന്ധ അശ്ലീലത്തിനു സർവ്വകക്ഷി പിന്തുണ കിട്ടി; ജനാധിപത്യം വ്യഭിചരിക്കപ്പെടുമ്പോൾ ജനം എല്ലാക്കാലവും എല്ലാം സഹിക്കണമെന്നില്ല

അഡ്വ. ഹരീഷ് വാസുദേവൻ

കേരളത്തിൽ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ LDF ഉം UDF ഉം BJP യും ഒക്കെ തമ്മിൽ പലകാര്യത്തിലും ഒരു സമവായം രൂപപ്പെട്ടിട്ടുണ്ട്. ഭരണവർഗ്ഗം എന്നൊരു വർഗ്ഗം ഉണ്ടായി വന്നിരിക്കുന്നു. ഭരിക്കുന്നവർ ആരായാലും തമ്മിൽ തമ്മിൽ സഹായിക്കുന്ന, വർഗ്ഗസ്‌നേഹം കാണിക്കുന്ന ഒരു പരസ്പരസഹായ സഹകരണ സംഘമായി കേരളരാഷ്ട്രീയ മണ്ഡലം മാറിയിരിക്കുന്നു. അതിനോട് യോജിപ്പില്ലാത്ത അപൂർവ്വം വ്യക്തികൾ രാഷ്ട്രീയമണ്ഡലത്തിൽ ഉണ്ടെങ്കിലും, അവർക്ക് പാർട്ടി നൽകിയിരിക്കുന്ന നിലവിലെ അധികാരം നഷ്ടപ്പെടുമോ എന്ന് ഭയന്ന് അവരും നിശ്ശബ്ദരാകുന്നു.

അതിനു പല ഉദാഹരണങ്ങൾ ഉണ്ടെങ്കിലും, അവസാനത്തേത് ആണ് ജോസ് K മാണിയുടെ രാജ്യസഭാ സ്ഥാനാർത്ഥിത്വം. കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ സിറ്റിങ് MP ഒരു വർഷത്തെ കാലാവധി ബാക്കി നിൽക്കെ അത് അനാഥമാക്കി രാജ്യസഭയിലേക്ക് ചേക്കേറുകയാണ്. സീറ്റ് കൊടുത്തിലെ മുന്നണി പ്രശ്‌നങ്ങൾ അവർ തന്നെ ചർച്ച ചെയ്യട്ടെ. എന്നാൽ, 5 വർഷത്തേക്ക് ജനം ഏൽപ്പിച്ച ഉത്തരവാദിത്തം വഴിക്ക് ഉപേക്ഷിച്ചു സ്വന്തം തടിമാത്രം നോക്കുന്ന ഈ നാറിയ രാഷ്ട്രീയത്തിനെതിരെ ഒന്നും ചെയ്യാതിരിക്കുക എന്നതാണ് LDF ഉം ചെയ്യുന്നത്. ഒന്നുകിൽ കോടികൾ ചെലവിട്ടുള്ള ഒരു ഉപതെരഞ്ഞെടുപ്പ്, അല്ലെങ്കിൽ ഒരു വർഷത്തേക്ക് കോട്ടയം മണ്ഡലം അനാഥം. ഇതാണ് ഈ മക്കൽസ്നേഹ രാഷ്ട്രീയ തോന്നയാവാസത്തിന്റെ ഫലം.

2 സ്ഥാനാർത്ഥികളെ ജയിപ്പിക്കാൻ LDF ന് 71 വോട്ടുമതി. ബാക്കി 20 ഓളം വോട്ടുകൾ LDF നുണ്ട്. അസംതൃപ്ത കോൺഗ്രസുകാരും കുറേയുണ്ട്. എന്റെ പരിമിതമായ അറിവിൽ വിപ്പും ബാധകമല്ല. ഒരു Political opposition എന്ന നിലയിലെങ്കിലും ജോസ് K മാണിയെ എതിർക്കാൻ ഒരു സ്ഥാനാർത്ഥിയെ നിർത്തേണ്ട LDF രാഷ്ട്രീയ വല്മീകത്തിലാണ്. കാരണം KM മാണി എത്ര അഴിമതിക്കാരൻ ആണെങ്കിലും LDF ന്, വിശിഷ്യാ CPM ന് അനഭിമതനല്ല. ഇരു പാർട്ടിയിലെയും യുവ ആദർശവാദികളും യുവതുർക്കികളും സോഷ്യല്മീഡിയാ പ്രതികരണത്തിനപ്പുറം പോവില്ലെന്ന 'സേഫ്' സോണിലാണ്.

ഇന്ന് നാമനിർദേശ പത്രികാസമർപ്പണ സമയം കഴിഞ്ഞതോടെ, ഈ രാഷ്ട്രീയ അസംബന്ധ അശ്ലീലത്തിനു സർവ്വകക്ഷി പിന്തുണ കിട്ടിയിരിക്കുകയാണ്. LDF ഉം UDF ഉം എത്തിപ്പെട്ടിരിക്കുന്ന ഈ രാഷ്ട്രീയാപചയം, ഏതെങ്കിലും ഉപതെരഞ്ഞെടുപ്പ് റിസൽട്ടിന്റെ ഭൂരിപക്ഷ പകിട്ടു കാണിച്ചു ന്യായീകരിക്കുന്നത് മൗഢ്യമാണ്. ജനാധിപത്യം വ്യഭിചരിക്കപ്പെടുമ്പോൾ ജനം എല്ലാക്കാലവും എല്ലാം സാഹിക്കണമെന്നില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP