1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
18
Thursday

ഒരു തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണോ രാഹുൽഗാന്ധിയുടെ 12,000 രൂപയുടെ വാഗ്ദാനം? മോദി നോട്ടുനിരോധനം നടപ്പാക്കിയത് പോലെയോ, 15 ലക്ഷം രൂപ അക്കൗണ്ടിൽ ഇടാമെന്നു ബഡായി പറഞ്ഞതുപോലെയോ ആണെന്ന് ഞാൻ കരുതുന്നില്ല; 2000 രൂപ വീതം ആളുകളുടെ അക്കൗണ്ടിൽ ഒറ്റത്തവണ നൽകുന്നത് പോലെയല്ല ദരിദ്രർക്ക് മാന്യമായ വരുമാനമെന്ന വാഗ്ദാനം: അഡ്വ.ഹരീഷ് വാസുദേവൻ എഴുതുന്നു

March 26, 2019 | 10:52 AM IST | Permalinkഒരു തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണോ രാഹുൽഗാന്ധിയുടെ 12,000 രൂപയുടെ വാഗ്ദാനം? മോദി നോട്ടുനിരോധനം നടപ്പാക്കിയത് പോലെയോ, 15 ലക്ഷം രൂപ അക്കൗണ്ടിൽ ഇടാമെന്നു ബഡായി പറഞ്ഞതുപോലെയോ ആണെന്ന് ഞാൻ കരുതുന്നില്ല; 2000 രൂപ വീതം ആളുകളുടെ അക്കൗണ്ടിൽ ഒറ്റത്തവണ നൽകുന്നത് പോലെയല്ല ദരിദ്രർക്ക് മാന്യമായ വരുമാനമെന്ന വാഗ്ദാനം: അഡ്വ.ഹരീഷ് വാസുദേവൻ എഴുതുന്നു

അഡ്വ. ഹരീഷ് വാസുദേവൻ

രാഹുൽ ഗാന്ധിയുടെ വാഗ്ദാനം എങ്ങനെ കാണണം?ഏറ്റവും പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 12,000 രൂപ കുറഞ്ഞവരുമാനം ഉറപ്പ് വരുത്തുന്ന ദാരിദ്ര്യ നിർമ്മാർജന സ്‌കീം രാഹുൽഗാന്ധി പ്രഖ്യാപിച്ചപ്പോൾ ചിലർ സംശയിക്കുന്നു, അതൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമല്ലേ, ഇതൊക്കെ വല്ലതും നടക്കുമോ? നരേന്ദ്ര മോദി ഓരോ പൗരനും 15 ലക്ഷം തരാമെന്ന് പറഞ്ഞതു പോലെയാകില്ലേ?ഞാനതിനെ വിശാല, രാഷ്ട്രീയ, ഭരണഘടനാ അർത്ഥത്തിലാണ് കാണുന്നത്. പോയിന്റുകൾ വ്യക്തമാക്കാം.1.ജീവനോപാധി ഒരാളുടെ ജീവിക്കുവാനുള്ള അവകാശത്തിന്റെ ഭാഗമാണോ? ആണെന്ന് പറഞ്ഞാൽ ഓരോ പൗരനും അതുറപ്പാക്കാനുള്ള ബാധ്യത State നു വരും. അതിനാലാവണം, അല്ല എന്നാണ് 1960 ൽ സുപ്രീംകോടതി വിധിച്ചത് (AIR 1960 SC 932). എന്നാൽ 1976 സോഷ്യലിസം എന്ന വാക്ക് ഭരണഘടനയിൽ ഉൾച്ചേർത്തതോടെ ജുഡീഷ്യറിയുടെയും ചിന്തകൾക്ക് മാറ്റം വന്നു.

ഒരാളുടെ ഏക ജീവനോപാധി ഇല്ലാതാക്കുന്നത് വഴി അയാളുടെ ജീവിക്കുവാനുള്ള അവകാശം ഇല്ലാതാക്കാമെന്നതിനാൽ ജീവനോപാധിക്കുള്ള അവകാശം ജീവിക്കുവാനുള്ള അവകാശത്തിൽ അന്തര്‌ലീനമാണെന്നു കാണേണ്ടി വരുമെന്ന് 1986 ലെ ഓൾഗ്ഗ ടെല്ലിസും ബോംബെ മുനിസിപ്പൽ കോർപ്പറേഷനും തമ്മിലുള്ള കേസിൽ (AIR 1986 SC 180) സുപ്രീംകോടതി മാറ്റി പറഞ്ഞു. അതായത്, ജീവനോപാധി ഇന്ന് ആർട്ടിക്കിൾ 21 ന്റെ ഭാഗമായി കാണേണ്ടിവരും.2.ഒരു അവകാശം ഭരണഘടനാ അവകാശമായി (constitutional right) അംഗീകരിക്കപ്പെട്ടു ആണ്ടുകൾ കഴിഞ്ഞാലും അത് നിയമപരമായ അവകാശമായി (statutory right) അംഗീകരിക്കപ്പെടാറില്ല എന്നതാണ് ഇന്ത്യയുടെ ദയനീയ സ്ഥിതി.ഉദാ: സർക്കാരിന്റെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ അറിയാനുള്ള പൗരന്റെ അവകാശം മൗലികാവകാശമാണ് എന്ന വിധി ഉണ്ടായിട്ടും പതിറ്റാണ്ടുകൾ കഴിഞ്ഞാണ് വിവരാവകാശ നിയമം 2005 കൊണ്ടുവരികയും പൗരൻ ചോദിക്കുന്ന വിവരം കൊടുക്കാനുള്ള ഉത്തരവാദിത്തം സർക്കാരിൽ നിക്ഷിപ്തമാക്കുകയും ചെയ്തത്, അതൊരു statutory right (implementable) ആയി മാറിയത്.മായം ചേർക്കാത്ത ഭക്ഷണം കിട്ടാനുള്ള അവകാശം പൗരന്റെ ജീവിക്കുവാനുള്ള അവകാശമായി അംഗീകരിക്കപ്പെട്ടു എത്രവർഷം കഴിഞ്ഞാണ് ഭക്ഷ്യസുരക്ഷാ നിയമം 2006 നിലവിൽ വന്നതും, വിപണിയിലെ എല്ലാ ഭക്ഷണവും മായംചേർക്കാത്തതാണെന്നു ഉറപ്പു വരുത്താനുള്ള ബാധ്യത സർക്കാരിന്റേത് ആയതും.

ഇങ്ങനെ ഓരോ ഭരണഘടനാ അവകാശം നിയമാവകാശമാക്കി മാറ്റുമ്പോൾ മാത്രമേ പൗരന്മാരുടെ ജീവിത ഗുണനിലവാരം വര്ധിക്കുന്നുള്ളൂ.Right to Privacy ജീവിക്കുവാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നു സുപ്രീംകോടതിയുടെ 9 അംഗ ബെഞ്ച് വിധിച്ചിട്ടുണ്ടെന്നു കരുതി ആ വിധിയുടെ കോപ്പിയുമായി നിങ്ങളുടെ സ്വകാര്യതയിലേക്ക് എത്തിനോക്കുന്നവനെതിരെ സർക്കാരിനെ / പൊലീസിനെ സമീപിച്ചാൽ അവർ കൈമലർത്തും. പ്രൈവസി സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിൽ നിക്ഷിപ്തമാക്കുന്ന നിയമമൊന്നും തൽക്കാലം വന്നിട്ടില്ല. അതിപ്പോഴുമൊരു Constitutional Right ആണ്. Statutory Right ആയിട്ടില്ല. എട്ടിലെ പശു പുല്ല് തിന്നില്ല.Minimum income / ജീവനോപാധി ഉറപ്പുവരുത്താനുള്ള ബാധ്യത സർക്കാർ ഏറ്റെടുക്കും എന്നതാണ് രാഹുലിന്റെ ഇന്നത്തെ പ്രഖ്യാപനത്തിന്റെ കാതൽ. അതൊരു അവകാശമായി പ്രായോഗികമായി അംഗീകരിക്കപ്പെടാൻ പോകുന്നു. ഇത്തവണ നടന്നാലുമില്ലെങ്കിലും, 75% പേർ ദരിദ്രരായി തുടരുന്ന രാജ്യത്ത് അതൊരു വലിയ വിപ്ലവകരമായ ആശയും പ്രതീക്ഷയുമാണ്.

വലിയ തോതിൽ അത് ഇന്ത്യൻ ജനാധിപത്യത്തെ മുന്നോട്ട് നയിക്കും.3.NREGA എന്ന ആശയം 2005 നു മുൻപ് കോൺഗ്രസിന്റെ പ്രകടന പത്രികയിൽ കൊണ്ടുവരുമ്പോൾ ആളുകൾ അമ്പരന്നിട്ടുണ്ട്. ഗ്രാമീണ ഭാരതത്തിലെ പാവപ്പെട്ടവർക്ക് വർഷത്തിൽ 100 ദിവസമെങ്കിലും തൊഴിൽ-കൂലി ഉറപ്പാക്കുന്നതിനു സർക്കാർ പതിനായിരക്കണക്കിന് രൂപ ചെലവിട്ട് പുതിയൊരു പദ്ധതി കൊണ്ടുവരിക എന്നത് നടക്കാത്ത കാര്യമായി പലരും കരുതി. എന്നാൽ, 2005 ൽ അത് നിയമമായി. ഇന്ന് എന്റെയും നിങ്ങളുടെയും പറമ്പിൽ വന്നു കൃഷിപ്പണി ചെയ്യുന്നവർക്ക് വരെ സർക്കാർ കൂലികൊടുക്കുന്ന, അതുവഴി ഇന്ത്യയിലെ ലക്ഷക്കണക്കിന് ദരിദ്രർക്ക് ജീവനോപാധി ഉണ്ടാക്കുന്ന, പ്രതിവർഷം 60,000 കോടി രൂപ ചെലവാക്കുന്ന വിപ്ലവകരമായ പദ്ധതിയാണ് NREGA. ഇന്ത്യ തിളങ്ങുന്നുവെന്ന വാജ്പേയ് സർക്കാരിന്റെ വ്യാജക്യാംപെയ്ൻ പൊളിഞ്ഞതും കർഷക ആത്മഹത്യയെപ്പറ്റിയുള്ള സായിനാഥിന്റെ തുടർലേഖനങ്ങളും മറ്റുമാണ് പിന്നീട് NREGA ലേക്ക് വഴിവെച്ചത്. ഇന്നതിൽ ആർക്കും അത്ഭുതമില്ല.4. ഇന്ത്യയിലെ ഓരോ കുടുംബത്തിന്റെയും മിനിമം വാർഷിക വരുമാനം 1,44,000 രൂപ ആക്കുമെന്നാണ് പ്രഖ്യാപനം.

ഏറ്റവും ദരിദ്രരായ 5 കോടി കുടുംബങ്ങൾക്ക് ഓരോ വർഷവും 1,44,000 രൂപവെച്ചു സർക്കാർ കൊടുക്കുമെന്നല്ല രാഹുൽ പറഞ്ഞത്. വാർഷിക വരുമാനം 1,44,000 രൂപ ഉറപ്പ് വരുത്തുമെന്നാണ്. എന്നുവച്ചാൽ ഇപ്പോൾ പ്രതിമാസം 6000 രൂപ കിട്ടുന്നവർക്ക് 6000 രൂപ കൂടി പ്രതിമാസം കൊടുക്കണം, 10,000 കിട്ടുന്നവർക്ക് 2000 കൊടുത്താൽ മതിയാകും. മുഴുവൻ പേർക്കും 72,000 വെച്ചു കൊടുത്താൽ 3.6 ലക്ഷം കോടി രൂപ വരും ഇന്ത്യയിലെ Corporate Social Responsibility ഇനത്തിൽ മൊത്തം വരേണ്ട തുക പോലും ഇത്ര വരില്ല. ഇത് കണ്ടെത്തുക വലിയ വെല്ലുവിളി തന്നെയാണ്. എന്നാൽ CSR ഉൾപ്പെടെ പൂൾ ചെയ്താൽ, കോർപ്പറേറ്റ് സബ്സിഡികൾ വെട്ടിക്കുറച്ചാൽ, സൂപ്പർ ലക്ഷ്വറി ടാക്‌സുകൾ കൊണ്ടുവന്നാൽ, ജയറാം രമേഷിനെപ്പോലുള്ള വിഷണറികൾ ഉള്ളപ്പോൾ ഇതിന്റെ പകുതിയെങ്കിലും തുക ഉടൻ കണ്ടെത്തുന്നത് ഒരു വലിയ പ്രശ്‌നമാകുമെന്നു തോന്നുന്നില്ല.5.

ആകെ ജനസംഖ്യയുടെ 50% ലധികം ദരിദ്രരാണെന്നും അതിദരിദ്രർ പ്രതിദിനം 33 രൂപമാത്രം വരുമാനമുള്ളവരാണ് എന്നുമുള്ള ഞെട്ടിക്കുന്ന കണക്കുകൾ നമുക്ക് മുന്നിലുണ്ട്.(SA Ajimsന്റെ പോസ്റ്റിനോട് കടപ്പാട്). ആ ജനതയ്ക്ക് പ്രതിമാസം 6000 രൂപയെങ്കിലും ഉറപ്പാക്കാനായാൽ ദാരിദ്രത്തിനെതിരെ മാനവരാശി നേടുന്ന വലിയൊരു വിജയമായിരിക്കും അത്. കള്ളപ്പണത്തിന്റെ സോഴ്‌സ് സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ ആധികാരിക പഠനങ്ങൾ പോലും നോക്കാതെ, RBI യുടെ പോലും എതിർപ്പ് മറികടന്നു മോദി നോട്ടുനിരോധനം നടപ്പാക്കിയത് പോലെയോ, 15 ലക്ഷം രൂപ അക്കൗണ്ടിൽ ഇടാമെന്നു ബഡായി പറഞ്ഞതുപോലെയോ ആണെന്ന് ഞാൻ കരുതുന്നില്ല. 2000 രൂപ വീതം ആളുകളുടെ അക്കൗണ്ടിൽ ഒറ്റത്തവണ നൽകുന്നത് പോലെയല്ല, ഒരു രാജ്യം അവിടുള്ള ദരിദ്രർക്ക് മാന്യമായ മിനിമം വരുമാനം സർക്കാരിന്റെ നിയമപരമായ ബാധ്യതയാക്കും എന്ന വാഗ്ദാനം. അതിൽ 'സോഷ്യലിസം' എന്ന നെഹ്രുവിന്റെ വലിയ രാഷ്ട്രീയമുണ്ട്. വിപ്ലവമുണ്ട്.വിവരാവകാശ നിയമം, NREGA പോലുള്ള വിപ്ലവകരമായ ആശയങ്ങൾ നടപ്പാക്കിയ പാരമ്പര്യമുണ്ട് കോൺഗ്രസിന്. ആ അർത്ഥത്തിൽ രാഹുലിന്റെ ഇന്നത്തെ പ്രഖ്യാപനം ഒട്ടും അതിശയോക്തിയായി തോന്നുന്നേയില്ല. പകുതി പോലും നടപ്പാക്കപ്പെട്ടില്ലെങ്കിൽപ്പോലും recognising the basic income as a right, ജനാധിപത്യത്തിൽ അതൊരു വല്യ ചുവടുവെയ്‌പ്പാണ്. രാഹുൽ, നിങ്ങളിന്ന് പ്രതീക്ഷ നൽകി.അഡ്വ.ഹരീഷ് വാസുദേവൻ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
നായർ സമുദായാംഗങ്ങളുടെ വീടുകളിൽ കയറി സുരേന്ദ്രൻ ഈഴവനാണെന്ന് പ്രചരണം; വോട്ടു നൽകുന്നതിന് മുൻപ് ചിന്തിക്കണമെന്നും അഭ്യർത്ഥന; ഈഴവരുടെ വീടുകളിൽ പറയുന്നത് സുരേന്ദ്രൻ നായരാണെന്നും; പത്തനംതിട്ടയിൽ ജയിക്കാൻ മുന്നണികളുടെ കടുംകൈ: എൻഡിഎയ്ക്ക് മുൻതൂക്കമായതോടെ സാമുദായിക തലത്തിലേക്ക് പ്രചാരണം നീട്ടി എൽഡിഎഫും യുഡിഎഫും: ഈഴവ മേഖലയായ സിപിഎം നെടുങ്കോട്ടയിൽ വിള്ളൽ വീഴ്‌ത്തി സുരേന്ദ്രന്റെ സർജിക്കൽ സ്ട്രൈക്ക്
കേരളത്തെ മുക്കിയ പ്രളയം ഉണ്ടാക്കിയത് ഒരു ഗൂഢസംഘമാണോ? ജോർജ് ബുഷും ജർമൻ ചാൻസലർ ഏഞ്ചല മെർക്കലും നരേന്ദ്ര മോദിയും വരെ ഈ സംഘത്തിലെ അംഗങ്ങളാണോ? വേൾഡ് ട്രേഡ് സെന്റർ ആക്രമണം തൊട്ട് നോട്ട് നിരോധനം വരെ ഇവരുടെ സൃഷ്ടിയാണോ? പൃഥ്വിരാജ് സാത്താൻ ആരാധകനാണോ? പുരോഗമന കേരളത്തിലെ പ്രൊഫഷണൽ കാമ്പസുകളിൽ വരെ നടക്കുന്ന ചർച്ച കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും; ലൂസിഫർ സിനിമ കേരളക്കരയിൽ തുറന്നുവിട്ട ഇല്യൂമിനാറ്റി ആധുനിക അന്ധവിശ്വാസത്തിന്റെ കഥ
ആറ്റിങ്ങൽ, പാലക്കാട്, ആലത്തൂർ, വടകര, കാസർകോട് എന്നിവിടങ്ങളിൽ ഇടതു വിജയം; കൊല്ലം, മലപ്പുറം, വയനാട് എന്നീ സീറ്റുകൾ യുഡിഎഫിനും; ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന 12ൽ ആറും ഇടത്തോട്ട്; ബിജെപി സാധ്യത തിരുവനന്തപുരത്ത് മാത്രം; ലോക്‌സഭയിൽ കേരളത്തിന് ചുവപ്പു നിറമായിരിക്കുമെന്ന് സമകാലിക മലയാളം സർവ്വേ; വടകരയിൽ കെ മുരളീധരൻ ഉൾപ്പെടെ എംഎൽഎമാരെല്ലാം പിന്നിലെന്നും പ്രവചനം; ആഘോഷമാക്കി വാർത്ത ഷെയർ ചെയ്ത് സൈബർ സഖാക്കളും
കൊതുമ്പ് വള്ളത്തിൽ... നല്ല റോമാന്റിക്കായിട്ട് വാഴയിലയിൽ പിടിച്ച് ഇരിക്കണം... വെള്ളം ദേഹത്ത് വീഴുമ്പോൾ കിസ് ചെയ്യണം.. അത് പറയുമ്പോൾ മതി.... സിനിമ സ്റ്റൈലിൽ സെറ്റിട്ട് കല്ല്യാണ ഫോട്ടോ പിടിക്കലിനിടെ വള്ളം മറിഞ്ഞ് ദമ്പതികൾ പുഴയിൽ വീണു; പിന്നെ കൂട്ട പൊട്ടിച്ചിരിയും; ഒരു വെഡ്ഡിങ് ഫോട്ടോഗ്രാഫി അപാരത; ചിരിച്ച് ചാവാൻ ഇതാ ഒരു ഒരു സേവ് ദി ഡേറ്റ് വീഡിയോ
മോഹൻലാൽ ഒളിച്ചോടിയെങ്കിലും ഉറ്റചങ്ങാതി സുരേഷ് കുമാറും തൃശ്ശൂരിന്റെ സിനിമാ മുഖമായ ബിജു മേനോനും വോട്ടു ചോദിച്ചെത്തി; സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാൽ അത് തൃശൂരിന്റെ ഭാഗ്യമാണെന്ന് ബിജു മേനോൻ; തൃശൂരുകാരനാകുന്നത് തിരുവനന്തപുരത്തിന്റെ നഷ്ടമെന്ന് സുരേഷ് കുമാർ; താരത്തിന് വേണ്ടി സിനിമാ സുഹൃത്തുക്കളും കളത്തിലിറങ്ങിയത് പ്രതീക്ഷയെന്ന് ബിജെപി; ലാസ്റ്റ് ലാപ്പിൽ ഭാര്യയെയും മക്കളെയും പ്രചരണത്തിൽ ഒപ്പം കൂട്ടി ആക്ഷൻ ഹീറോ; സുരേഷ് ഗോപി ശക്തന്റെ നാട്ടിലെ 'ജയിന്റ് കില്ലർ' ആകുമോ?
വീണാ ജോർജ്ജ് പറഞ്ഞത് പച്ചക്കള്ളം; 2016ൽ പത്തനംതിട്ടയിൽ വീണാ ജോർജ്ജ് പരാജയപ്പെടുമെന്ന തെരഞ്ഞെടുപ്പ് സർവേ നടത്തിയിട്ടില്ല; അന്നത്തെ സർവേ ഫലം എന്നപേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്നത് വ്യാജ സ്‌ക്രീൻ ഷോട്ട്; ഏഷ്യാനെറ്റ് സർവേ തോൽക്കുമെന്ന് പറഞ്ഞിട്ടും ആറന്മുളയിൽ താൻ ജയിച്ചെന്ന അവകാശപ്പെട്ട വീണാ ജോർജിന് വിനു വി ജോണിന്റെ മറുപടി ഇങ്ങനെ
83 വയസ്സുള്ള രോഗിയായതിനാൽ ഇടപാടുകൾ നടത്താൻ മൂത്ത മകനെ ചുമതലപ്പെടുത്തി; അക്കൗണ്ടിൽ നിന്നു 41.63 ലക്ഷം ധനലക്ഷ്മി ബാങ്കിലേക്കു മാറ്റി ചതിച്ചു; വീട് അറിവോ സമ്മതമോ ഇല്ലാതെ പൊളിച്ചു നീക്കിയതും പ്രതികാരം; മറ്റു വരുമാനമില്ലാത്ത തനിക്ക് ജീവനാംശം വേണം; തട്ടിയെടുത്ത പണവും കാറും തിരികെ ലഭിച്ചേ മതിയാകൂ; ശോഭാ ജോൺ വിവാദത്തിൽ കുടുങ്ങിയ കണ്ഠര് മോഹനരരെ വെട്ടിലാക്കി അമ്മയുടെ പരാതി; ശബരിമല തന്ത്രികുടുംബത്തിലെ ഭിന്നത ചർച്ചയാക്കി ദേവകി അന്തർജനം ഹൈക്കോടതിയിൽ
61കാരിയായ എന്നെ 37കാരൻ പരിചയപ്പെട്ടത് ഫോണിലൂടെ; സ്മാർട്ട് ഫോൺ വാങ്ങി നൽകി സ്ഥിരം വിളിച്ച് വശീകരണം; പിന്നെ തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ച് കയറി പീഡനവും; ദൃശ്യങ്ങൾ പകർത്തിയത് സമ്മതം കൂടാതെ; ഭർത്താവിനും അയൽവാസികൾക്കും അയച്ചു കൊടുത്തതോടെ സ്വകാര്യത നഷ്ടമായി; പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലിൽ 'അമ്മ' വേഷം ചെയ്യുന്ന നടിയുടെ പരാതി പൊലീസിന്; വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിക്കാൻ കരുക്കൾ നീക്കി അന്വേഷണ സംഘം
ഭാര്യമാരെ പരസ്പരം മാറ്റി രസിക്കുന്ന ഗ്രൂപ്പുകൾ തിരുവനന്തപുരത്തും; തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകത്തിലെ ക്രൂരതയിലെ മറുനാടൻ അന്വേഷണം എത്തി നിൽക്കുന്നത് വൈഫ് സ്വാപ്പിങ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ; അരുൺ ആനന്ദിന്റെ കള്ളക്കളികൾ വിരൽ ചൂണ്ടുന്നത് സോഷ്യൽ മീഡിയയിലെ സാമൂഹിക തിന്മകളുടെ കാണാക്കയത്തിലേക്ക്; മകനെ കൊന്ന ക്രൂരതയ്ക്ക് വഴിയൊരുക്കിയ അമ്മയെ വെറുതെ വിടാൻ മനഃശാസ്ത്രക്കളികളും; ബിടെക്കുകാരന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കാനും നീക്കം
സ്മാർട്ട് ഫോൺ സമ്മാനിച്ച് വശത്താക്കി പലവട്ടം പീഡിപ്പിച്ചത് ഊരുംപേരും പോലും അറിയാത്ത ചെറുപ്പക്കാരനെന്ന സീരിയലിലെ അമ്മ നടിയുടെ മൊഴികേട്ട് ഞെട്ടി പൊലീസും; ആദ്യം പറഞ്ഞത് മലപ്പുറത്തുകാരനെന്നും പിന്നെ പറഞ്ഞത് എറണാകുളംകാരൻ എന്നും; ഒടുവിൽ അന്വേഷണം എത്തിനിൽക്കുന്നത് ഗൾഫിലേക്ക് പോയ യുവാവിൽ കേന്ദ്രീകരിച്ച്; കഴിഞ്ഞ ഡിസംബർ കാലത്ത് നടന്ന പീഡനത്തിൽ പരാതി എത്തുന്നത് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചൂടപ്പമായപ്പോൾ
നാമ ജപം കേൾക്കുമ്പോൾ മാത്രം പിണറായി വിജയന് ഹാലിളകുന്നത് എന്തുകൊണ്ട്? കാട്ടാക്കടയിൽ പ്രസംഗത്തിനിടയിൽ ക്ഷേത്രത്തിൽ നിന്ന് നാമജപം കേട്ട് അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിർത്തി രൂക്ഷമായി വേദിയിലിരുന്ന നേതാക്കളെ നോക്കി കോപം പ്രകടിപ്പിച്ചു; ക്ഷേത്രത്തിലേക്ക് പാഞ്ഞ് വൈദ്യുതി ബന്ധം വിച്ഛേദിപ്പിച്ച് ഐബി സതീഷും ശിവൻകുട്ടിയും; ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ വിരട്ടി സിപിഎം പ്രവർത്തകർ; ശബരിമല വിഷയത്തിൽ ബിജെപിക്ക് ഒരു വടി കൂടി നൽകി പിണറായി
'സ്‌കൂളിലെ പ്യൂണുമായി അവർക്കു വർഷങ്ങളായി ഉണ്ടായിരുന്ന ബന്ധം.. അരുതാത്തതു മറ്റൊരു അദ്ധ്യാപകൻ കാണാൻ ഇടയായ സംഭവം; അമ്മ മഹത്വം വാഴ്‌ത്തിയിട്ടു കാര്യമില്ല, മനസിന്റെ ദൗർബല്യം അവനവനു പോലും അറിയില്ല'; ഇപ്പോൾ സൈബർ ലോകത്ത് പ്രചരിക്കുന്ന ആ വീഡിയോ അവരുടേത് തന്നെ ആയിക്കോട്ടെ..! അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന തരത്തിൽ പ്രതികരണം വേണോ..? അമ്മനടിയുടെ വീഡിയോ പ്രചരിച്ചത്തിൽ പ്രതികരണവുമായി സൈക്കോളജിസ്റ്റ് കല ഷിബു
യുവാവിനെതിരെ ബലാത്സംഗ കുറ്റം ആരോപിച്ച് പരാതി നൽകിയതോടെ വാട്‌സ് ആപ്പിലും ടെലഗ്രാഫിലും ഇരട്ടിവേഗത്തിൽ പ്രചരിച്ച് അമ്മ നടിയുടെ അശ്‌ളീല ദൃശ്യങ്ങൾ; പ്രചരിക്കുന്ന നാലു വീഡിയോകളിൽ ഒന്ന് നടി വാട്‌സ് ആപ് വീഡിയോ കോളിൽ നഗ്നത പ്രദർശിപ്പിക്കുന്നതും; വലിയ പ്രചാരം നേടാതിരുന്ന വിഷയം നടിയുടെ പരാതിക്ക് പിന്നാലെ ചൂടൻ ചർച്ചയായപ്പോൾ വെട്ടിലായത് നടി പ്രധാന വേഷത്തിലെത്തുന്ന സീരിയലിന്റെ അണിയറക്കാരും ഉയർന്നുവരുന്ന ചാനലും; ഗൾഫിലുള്ള പ്രതിയെ കുരുക്കാൻ ലുക്കൗട്ട് നോട്ടീസിറക്കാൻ പൊലീസ്
വെടിക്കെട്ടും പൂരവും കണ്ട് കഴിഞ്ഞ് പൂരപറമ്പിൽ ആൾ ഒഴിഞ്ഞപ്പോൾ ആണോ നെറ്റിപ്പട്ടം കൊണ്ട് വരുന്നത്! ജനപ്രിയ സീരിയലിനെ വെട്ടിലാക്കിയ വാട്‌സാപ്പ് വീഡിയോയിൽ നടിക്കെതിരെ നടപടിക്കൊരുങ്ങിയ ചാനലും പരാതി പൊലീസിലെത്തിയതോടെ തീരുമാനം പിൻവലിച്ചു; 61കാരിയായ സീരിയൽ നടിയെ ഹോട്ടലിലും വീട്ടിലുമെത്തി പീഡിപ്പിച്ച 37കാരനെ കസ്റ്റഡിയിൽ എടുക്കാൻ ഉറച്ച് അന്വേഷണ സംഘം; ബലാത്സംഗം ഉറപ്പിക്കാൻ വിഡിയോ പരിശോധനയും; എല്ലാവർക്കും ഇതൊക്കെ പാഠമാവട്ടേയെന്ന് സോഷ്യൽ മീഡിയ
ദിലീപേട്ടന്റെ ഭാര്യയായി ഞാൻ മാത്രം; ഞാൻ ജീവിച്ചിരിക്കെ കാവ്യയെ രണ്ടാം ഭാര്യയാക്കാമെന്ന് മോഹിക്കേണ്ടെന്ന് മഞ്ജു; എനിക്കു കാവ്യയെ മറക്കാൻ കഴിയില്ല... നിനക്കും കാവ്യക്കും എന്നോടൊപ്പം ഒരുമിച്ചു ജീവിച്ചാലെന്താ എന്ന് ദിലീപ്: കാവ്യയുടേയും ദിലീപിന്റെയും ഒരു മുറിയിലെ സംഗമത്തിന്റെയും മഞ്ജു ചാക്കോച്ചന്റെ നായിക ആയി പകവീട്ടിയതിന്റെയും കഥപറഞ്ഞ് പല്ലിശ്ശേരി
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
പഠനകാലത്ത് എല്ലാ ക്ലാസിലും ടോപ്പർ; പത്താംക്ലാസിൽ സ്‌കൂളിലെ ഒന്നാം റാങ്കുകാരി; ദക്ഷിണേന്ത്യൻ സിനിമാ പ്രമുഖന്റെ ആദ്യ ഭാര്യയിലെ മകളും; ബിടെക്കുകാരിയെ കരിമൂർഖൻ വളച്ചെടുത്തത് മരിച്ച ഭർത്താവിന്റെ ആത്മാവ് തനിക്കൊപ്പെന്ന് വിശ്വസിപ്പിച്ചും; കുട്ടികളോട് പക അതിക്രൂരമായത് 'അമ്മ'യോടുള്ള താൽപ്പര്യം കുറഞ്ഞപ്പോൾ; കോബ്രയ്ക്ക് ഒന്നിലേറെ ഭാര്യമാരും അനവധി പരസ്ത്രീ ബന്ധവും; കസിന്റെ ഭാര്യയെ അടിച്ചെടുത്ത് ഏഴു വയസ്സുകാരനെ വകവരുത്തിയ പ്രണയത്തിന് പിന്നിലെ ചതി ഇങ്ങനെ
'ഞാൻ അമിതാബ്....നിന്റെ ഭാര്യയുടെ കാമുകൻ; നിന്റെ ഭാര്യയുമായി എനിക്ക് ബന്ധമുണ്ട്; നീ അടുത്ത തവണ അവധിക്ക് വരുമ്പോൾ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും': സൈനികൻ വിശാഖ് സ്വയം നിറയൊഴിച്ച് മരിച്ചത് പൊലീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരനായ അമിതാബിന്റെ വാക്കുകൾ കേട്ട്; 'വീട്ടിലേക്ക് വാ.. നിനക്കൊരു സമ്മാനമുണ്ട് എന്ന് അമിതാബിന് സന്ദേശമയച്ച് ആത്മഹത്യ ചെയ്ത് മറ്റൊരു പെൺകുട്ടി; 'മതമില്ലാത്ത അമിതാബ്' വലയിൽ വീഴ്‌ത്തിയത് നിരവധി പെൺകുട്ടികളെ
ക്രൂരത സഹിക്കവയ്യാതെ വിവാഹ മോചനം വാങ്ങി അമേരിക്കയ്ക്ക് പറന്ന ആദ്യ ഭാര്യ; അമ്മാവന്റെ മകന്റെ ഭാര്യയുമായുള്ള അടുപ്പം ഡിവോഴ്‌സിന് കാരണമായി; കുടുംബം തകരാതിരിക്കാൻ തൊടുപുഴയിലേക്ക് താമസം മാറി വർക് ഷോപ്പ് തുറന്നെങ്കിലും വില്ലനായി മരണമെത്തി; ഭർത്താവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ വീണ്ടും പ്രണയം പൂത്തുലഞ്ഞു; കുട്ടികളുടെ അച്ഛന്റെ 41-ാം മരണാനന്തര ചടങ്ങ് ദിവസം എല്ലാം നിശ്ചയിച്ചുറപ്പിച്ചു; പിന്നെ മക്കളുമൊത്ത് ഒളിച്ചോട്ടം; തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നിലെ കുടുംബ കഥ ഇങ്ങനെ
രക്തം പരസ്പരം കടിച്ചു കുടിക്കുന്ന ദമ്പതികൾ! 2016ൽ കല്യാണം കഴിഞ്ഞെന്ന് വിഡിയോ ഇട്ട് വാർഷികം ആഘോഷിച്ച ഭ്രാന്ത് പിടിച്ച പ്രണയം; അടുപ്പിച്ചത് യാത്രകളോടുള്ള താൽപ്പര്യം; നിധീഷിനെ 'പിശാച്' ആക്കിയതിന് പിന്നിൽ വാമ്പയർ സിനിമയോ ഓൺലൈനിലെ മരണക്കളികളോ എന്ന് സംശയം; ബ്ലൂവെയിൽ ഗെയിമും ആസ്ട്രൽ പ്രൊജക്ഷനും കേട്ട് ഞെട്ടിയവർക്ക് മുന്നിലേക്ക് പിശാചിന്റെ ദമ്പതികളും; ചിയ്യാരത്തെ നീതുവിനെ പച്ചക്ക് കത്തിച്ച് കൊല്ലാൻ നിധീഷിനെ പ്രേരിപ്പിച്ച യഥാർത്ഥ വില്ലൻ ടിക് ടോക്കിലെ മരണക്കളിയോ?
61കാരിയായ എന്നെ 37കാരൻ പരിചയപ്പെട്ടത് ഫോണിലൂടെ; സ്മാർട്ട് ഫോൺ വാങ്ങി നൽകി സ്ഥിരം വിളിച്ച് വശീകരണം; പിന്നെ തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ച് കയറി പീഡനവും; ദൃശ്യങ്ങൾ പകർത്തിയത് സമ്മതം കൂടാതെ; ഭർത്താവിനും അയൽവാസികൾക്കും അയച്ചു കൊടുത്തതോടെ സ്വകാര്യത നഷ്ടമായി; പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലിൽ 'അമ്മ' വേഷം ചെയ്യുന്ന നടിയുടെ പരാതി പൊലീസിന്; വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിക്കാൻ കരുക്കൾ നീക്കി അന്വേഷണ സംഘം
ഭാര്യമാരെ പരസ്പരം മാറ്റി രസിക്കുന്ന ഗ്രൂപ്പുകൾ തിരുവനന്തപുരത്തും; തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകത്തിലെ ക്രൂരതയിലെ മറുനാടൻ അന്വേഷണം എത്തി നിൽക്കുന്നത് വൈഫ് സ്വാപ്പിങ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ; അരുൺ ആനന്ദിന്റെ കള്ളക്കളികൾ വിരൽ ചൂണ്ടുന്നത് സോഷ്യൽ മീഡിയയിലെ സാമൂഹിക തിന്മകളുടെ കാണാക്കയത്തിലേക്ക്; മകനെ കൊന്ന ക്രൂരതയ്ക്ക് വഴിയൊരുക്കിയ അമ്മയെ വെറുതെ വിടാൻ മനഃശാസ്ത്രക്കളികളും; ബിടെക്കുകാരന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കാനും നീക്കം
സ്മാർട്ട് ഫോൺ സമ്മാനിച്ച് വശത്താക്കി പലവട്ടം പീഡിപ്പിച്ചത് ഊരുംപേരും പോലും അറിയാത്ത ചെറുപ്പക്കാരനെന്ന സീരിയലിലെ അമ്മ നടിയുടെ മൊഴികേട്ട് ഞെട്ടി പൊലീസും; ആദ്യം പറഞ്ഞത് മലപ്പുറത്തുകാരനെന്നും പിന്നെ പറഞ്ഞത് എറണാകുളംകാരൻ എന്നും; ഒടുവിൽ അന്വേഷണം എത്തിനിൽക്കുന്നത് ഗൾഫിലേക്ക് പോയ യുവാവിൽ കേന്ദ്രീകരിച്ച്; കഴിഞ്ഞ ഡിസംബർ കാലത്ത് നടന്ന പീഡനത്തിൽ പരാതി എത്തുന്നത് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചൂടപ്പമായപ്പോൾ
വീട്ടിലെ ഊണ് എന്ന ഹോട്ടലിന്റെ പേരിൽ നടന്നത് അനാശാസ്യം; കഴുത്തിലെ പത്ത് പവനായി തന്ത്രങ്ങളൊരുക്കി കൊല; മകനൊപ്പം പലിശക്കാരി ഗൾഫിൽ പോകും മുമ്പ് രണ്ടും കൽപ്പിച്ചുള്ള നീക്കം; മദ്യ ലഹരയിൽ രണ്ട് സ്ത്രീകളേയും ലൈംഗികമായി ഉപയോഗിച്ചു; പിന്നെ കൊന്ന് മോഷണം; തെളിവ് നശിപ്പിക്കാൻ നഗ്നയായി കിടത്തി ശരീരത്ത് എണ്ണ തേച്ചു; ഒറ്റയ്ക്ക് താമസിച്ച ജാക്വലിന്റെ കൊലയ്ക്ക് പിന്നിൽ സെക്‌സ് റാക്കറ്റ്; കുടുങ്ങിയത് അജ്മലും മുംതാസും സീനത്തും; ആലപ്പുഴ കൊലപാതകം തെളിഞ്ഞത് ഇങ്ങനെ