Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

370-ാം വകുപ്പ് നിലനിർത്തണം എന്നു പറയുന്നത് ഭരണഘടനയോടുള്ള കൂറു പ്രഖ്യാപിക്കലാണ്, അല്ലാതെ രാജ്യദ്രോഹമല്ല; വിശാല നാഗാലാൻഡ് എന്ന പുതിയ സ്വതന്ത്രാധികാരപ്രദേശം വരാൻ പോകുന്നത് മോദിയുടെ ആശീർവാദത്തോടെയാണ്; വ്യത്യസ്തകളുള്ള ഒരു നാട്ടിൽ വൈവിധ്യങ്ങളെ ഒന്നിച്ചുചേർക്കുന്നതാണ് ഫെഡറലിസം: ജാവേദ് പർവേശ് എഴുതുന്നു

370-ാം വകുപ്പ് നിലനിർത്തണം എന്നു പറയുന്നത് ഭരണഘടനയോടുള്ള കൂറു പ്രഖ്യാപിക്കലാണ്, അല്ലാതെ രാജ്യദ്രോഹമല്ല; വിശാല നാഗാലാൻഡ് എന്ന പുതിയ സ്വതന്ത്രാധികാരപ്രദേശം വരാൻ പോകുന്നത് മോദിയുടെ ആശീർവാദത്തോടെയാണ്; വ്യത്യസ്തകളുള്ള ഒരു നാട്ടിൽ വൈവിധ്യങ്ങളെ ഒന്നിച്ചുചേർക്കുന്നതാണ് ഫെഡറലിസം: ജാവേദ് പർവേശ് എഴുതുന്നു

ജാവേദ് പർവേശ്

മ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കുന്നതിൽ സംഘപരിവാർ പടക്കംപൊട്ടിച്ചു തുടങ്ങി. ഭരണഘടനാപരമായ, ഇന്ത്യയുടെ പരമോന്നത കോടതി പലവട്ടം വിധികളിലൂടെ അടിയുറപ്പിച്ചതാണ് 370-ാം വകുപ്പ്. ഇത് നിലനിർത്തണം എന്നു പറയുന്നത് ഭരണഘടനയോടുള്ള കൂറു പ്രഖ്യാപിക്കലാണ്, അല്ലാതെ രാജ്യദ്രോഹമല്ല.

ആര്ട്ടിക്കിൾ 370 ന് സമാനമായ നിയമങ്ങൾ മറ്റു പ്രദേശങ്ങളിൽ നിലനില്ക്കുന്നതിന് ബിജെപിക്ക് വിഷമം ഇല്ല എന്നല്ല അതിനായി വാദിക്കുകയും ചെയ്യുകയാണ് അവർ. പക്ഷേ ഇത് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ അവർ പുറത്തു പറയുന്നുമില്ല.സിക്‌സ്ത് ഷെഡ്യൂൾ അനുസരിച്ച് അസം ഉള്‌പ്പെടെയുള്ള ഏതാനും സംസ്ഥാനങ്ങളിൽ ഓട്ടോണമസ് കൗണ്‌സിലും ഓട്ടോണമസ് ഡിസ്ട്രിക്ടുകളും ഉണ്ട്. നിയന്ത്രിത താധികാരം മാത്രമേ ഇവിടെ സംസ്ഥാന - കേന്ദ്ര സര്ക്കാറുകള്ക്കുള്ളു. ആര്ട്ടിക്കിൾ 35 എ യിൽ കശ്മീരിൽ എന്നപോലെ ഭൂമി വാങ്ങുന്നതിന് ഇവിടെ ഓട്ടോണമസ് കൗണ്‌സിൽ അധികാരപ്രദേശത്തും നിയന്ത്രണമുണ്ട്.

വിശാല നാഗാലാന്ഡ് (നാഗാലിം) എന്ന പുതിയ സ്വതന്ത്രാധികാരപ്രദേശം വരാൻ പോകുകയാണ്. മോദിയുടെ ആശിർവാദത്തോടെയാണ് സമധാനക്കരാര് ഒപ്പിട്ടത്. നാഗാ പോരാളികളുമായി അന്നത്തെ കരാര് ഒപ്പിട്ട പ്രത്യേക ദൂതന് ആർ എൻ രവിയെ കഴിഞ്ഞ മാസമാണ് മോദി നാഗാലാന്ഡിന്റെ ഗവര്ണറാക്കിയത്.

കശ്മീരില് ഇന്ത്യാ വിരുദ്ധ മുദ്രവാക്യം മുഴങ്ങുന്നതിന്റെ അത്ര തന്നെയാണ് നാഗാലാന്ഡില് മുഴങ്ങുന്നത്. കശ്മീരില് തോക്കുമായി നടക്കുന്ന വിഘടനവാദിയെ പട്ടാളം പൊക്കും. നാഗാലാന്ഡില് നോട്ടിഫൈ ചെയ്ത സ്ഥലങ്ങളില്ഡ മാത്രമല്ല പുറത്തും നാഗാ തീവ്രവാദികള് സദാസമയം ആയുധങ്ങളുമായി നടക്കും. ആരും തൊടില്ല. ഓഗസ്റ്റ് 14 ന് അവര് നാഗാ സ്വാതന്ത്ര്യദിനം ആഘോഷിക്കും. നാഗാ ആര്മി പരേഡ് നടത്തും. അവരുടെ പതാക ഉയര്ത്തും. കൊല നടന്നാൽ പോലും ഗോത്ര നിയമമാണ് പൊതുവേ നടപ്പിലാകുക, ഐ പി സിയല്ല. ഇപ്പറഞ്ഞ പ്രദേശങ്ങളെല്ലാം ബിജെപിയോ, ബിജെപി സഖ്യകക്ഷികളായ സര്ക്കാറോ ആണ് ഭരിക്കുന്നത് എന്ന് ഓര്ക്കണം. അവർക്ക് ഇതിൽ പരാതി ഇല്ല.

വ്യത്യസ്തകളുള്ള ഒരു നാട്ടിൽ വൈവിധ്യങ്ങളെ ഒന്നിച്ചുചേർക്കുന്നതാണ് ഫെഡറലിസം. വടക്കുകിഴക്കൻ് സംസ്ഥാനങ്ങളോട് കാണിക്കുന്ന ആ മാന്യത ബിജെപി കശ്മീരിനെ സംബന്ധിച്ച് കാണിക്കാത്തതിന് പിന്നിലുള്ള രാഷ്ട്രീയം പകൽ പോലെ വ്യക്തം. സംഘികൾ വായിക്കാനല്ല, അമിത് ഷായ്ക്ക് കൈയടിക്കുന്ന നിഷ്പക്ഷര് അറിയാനാണ് ഇതെഴുതുന്നത്. ഇന്ത്യയുടെ മെയിന് ലാൻഡ് എന്ന് പറയുന്നിടത്തെ സാഹചര്യമല്ല മറ്റിടങ്ങളിൽ

(മാധ്യമപ്രവർത്തകനായ ജാവേദ് പർവേശ് ഫേസ്‌ബുക്കിൽ കുറിച്ചത്).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP