1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
21
Sunday

നരേന്ദ്ര മോദി സർക്കാർ അധികാരമേൽക്കുന്നതിനു മുമ്പ് ഇന്ത്യ രാജ്യം ലോകത്തെ ഏറ്റവും വികസിതവും, സഹിഷ്ണുതയും, മനുഷ്യാവകാശവും പൂത്തുലഞ്ഞു കളിയാടിയിരുന്ന ഒരു രാജ്യമായിരുന്നോ? ഷാനി പ്രഭാകറിന് സ്‌നേഹപൂർവ്വം ജിതിൻ ജേക്കബ് എഴുതുന്നത്

June 11, 2017 | 01:13 PM IST | Permalinkനരേന്ദ്ര മോദി സർക്കാർ അധികാരമേൽക്കുന്നതിനു മുമ്പ് ഇന്ത്യ രാജ്യം ലോകത്തെ ഏറ്റവും വികസിതവും, സഹിഷ്ണുതയും, മനുഷ്യാവകാശവും പൂത്തുലഞ്ഞു കളിയാടിയിരുന്ന ഒരു രാജ്യമായിരുന്നോ? ഷാനി പ്രഭാകറിന് സ്‌നേഹപൂർവ്വം ജിതിൻ ജേക്കബ് എഴുതുന്നത്

ജിതിൻ ജേക്കബ്

ഹുമാനപെട്ട ഷാനി പ്രഭാകർ

താങ്കളുടെ 'പറയാതെ വയ്യ' എന്ന പ്രോഗ്രാം കണ്ടു. ഞങ്ങൾ പ്രേക്ഷകർക്കും ചില കാര്യങ്ങൾ പറയാതെ വയ്യ. നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതിനു ശേഷം രാജ്യമെങ്ങും അസഹിഷ്ണുത പടർന്നു പന്തലിച്ചു എന്നു പറഞ്ഞാണ് ഷാനി തുടങ്ങുന്നത് തന്നെ.

നരേന്ദ്ര മോദി എന്ന വ്യക്തി ഇന്ത്യയുടെ 14 മത് പ്രധാനമന്ത്രി ആണ്. നരേന്ദ്ര മോദി സർക്കാർ അധികാരമേൽക്കുന്നതിനു മുമ്പ് ഇന്ത്യ രാജ്യം ലോകത്തെ ഏറ്റവും വികസിതവും, സഹിഷ്ണുതയും, മനുഷ്യാവകാശവും പൂത്തുലഞ്ഞു കളിയാടിയിരുന്ന ഒരു രാജ്യമായിരുന്നോ ഷാനി ? സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഇന്നുവരെ രാജ്യത്തു നടന്ന പട്ടിണി മരണങ്ങളുടെയും, കലാപങ്ങളുടെയും, കൂട്ടക്കൊലകളുടെയും, യുദ്ധങ്ങളുടെയും, അടിയന്തിരാവസ്ഥയുടെയും, സാമ്പത്തീക ഞെരുക്കങ്ങളുടെയും, ലക്ഷം കോടി രൂപ വരെ എത്തിയ അഴിമതിയുടെയും ഒക്കെ കാരണം നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും ആണോ ഷാനി?

സ്വാതന്ത്ര്യാനന്തരം കേരളത്തിൽ നടന്ന കലാപങ്ങളുടെയും, പൊലീസ് വെടിവെപ്പുകളുടെയും, കൊലപാതക - അക്രമ രാഷ്ട്രീയകളുടെയും ഒക്കെ കാരണവും നരേന്ദ്ര മോദി സർക്കാരാണോ?
നരേന്ദ്ര മോദി സർക്കാർ പാർലമെന്റിന്റെ ഓട് പൊളിച്ചോ അട്ടിമറിയിലൂടെയോ, വിപ്ലവം നടത്തിയോ അധികാരം പിടിച്ചെടുത്തതല്ല ഷാനി, അദ്ദേഹത്തെ ഇന്ത്യൻ ജനത തിരഞ്ഞെടുപ്പിലൂടെ വിജയിപ്പിച്ചതാണ്. അന്നുതൊട്ട് ഇന്നോളം രാജ്യത്തു നടന്ന തിരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തിന്റെ പാർട്ടിക്കുണ്ടായ വിജയവും ഷാനി ഓർക്കണം. നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ ശേഷം രാജ്യത്തെ ഏതെങ്കിലും ഗ്രാമത്തിൽ നടന്ന പാൽ സൊസൈറ്റി തിരഞ്ഞെടുപ്പിൽ അല്ല ബിജെപി വിജയിച്ചത് എന്നുകൂടി ഓർക്കണം.

അസഹിഷ്ണുത, ഫാസിസം ഈ രണ്ടു വാക്കുകൾ എടുത്തിട്ടലക്കുമ്പോൾ ശരിക്കുള്ള അസഹിഷ്ണുതയും ഫാസിസവും എന്താണെന്നു മനസിലാക്കണം ഷാനി. സീതാറാം യെച്ചൂരി പത്രസമ്മേളനത്തിൽ വ്യക്തമായി പറഞ്ഞു തന്നെ ആരും ആക്രമിച്ചിട്ടില്ല എന്ന്. ഏഷ്യാനെറ്റ് റിപ്പോർട്ടറും കടുത്ത ഇടതുമാധ്യമ പ്രവർത്തകനുമായ പ്രശാന്ത് രഖുവംശം റിപ്പോർട്ട് ആ വാർത്ത റിപ്പോർട്ട് ചെയ്തത് കാണാഞ്ഞിട്ടല്ല ഈ പരവേശം എന്ന് ഉറപ്പു. ദേശീയ മാധ്യമങ്ങളിൽ അടക്കം ആ വാർത്ത എങ്ങനെയാണ് വന്നത് എന്ന് ഒന്ന് കണ്ണോടിച്ചാൽ മനസിലാകും.

ഒരു ക്രിക്കറ്റ് ടീമിനെ ഇറക്കണമെങ്കിൽ കേരളത്തിൽ നിന്ന് ആളെയിറക്കേണ്ട ഗതികേടുള്ള ഒരു പാർട്ടിയുടെ ദേശീയ നേതാവിനെ ആക്രമിക്കാൻ ലക്ഷക്കണക്കിന് അനുയായികൾ ഡൽഹിയിൽ മാത്രമുള്ള സംഘപരിവാർ സംഘടനക്ക് വെറും രണ്ടു പേരെയേ കിട്ടിയുള്ളൂ എന്നോർത്താൽ തന്നെ മനസിലാകും ഷാനിയുടെ ഈ വിഷയത്തിലുള്ള പാപ്പരത്തം.

രണ്ടുപേർ പാർട്ടി ഓഫീസിൽ കയറി മുദ്രാവാക്യം വിളിക്കുന്നത് ഫാസിസം ആണെന്ന് പറയാനുള്ള ഉളിപ്പില്ലായ്മ എവിടുന്നുണ്ടായി ഷാനിക്? മുദ്രാവാക്യം വിളിച്ചവരെ സ്വീകരിച്ചു കട്ടൻ ചായയും പരിപ്പുവടയും കൊടുത്തതല്ല അവിടെയുണ്ടായിരുന്ന പാർട്ടി പ്രവർത്തകർ പ്രശ്‌നത്തെ കൈകാര്യം ചെയ്തതെന്നോർക്കണം. അപ്പോൾ ആരാണ് ഷാനി അവിടെ അക്രമം കാട്ടിയതു? ലക്ഷക്കണക്കിന് പ്രവർത്തകരെ നിമിഷനേരം കൊണ്ട് സംഘടിപ്പിക്കാൻ ശേഷിയുള്ള സംഘപരിവാർ സംഘടനകൾ ഇത്തരം മണ്ടത്തരങ്ങൾ കാണിക്കും എന്ന് വിശ്വസിക്കുന്ന ഷാനി ഏതുലോകത്താണ് ജീവിക്കുന്നത്?

ഒരു രാജ്യസഭാ സീറ്റിനുവേണ്ടി വിഷമിക്കുന്ന ദേശീയ പാർട്ടിയുടെ ദേശീയ നേതാവ് മൃഗീയ ഭൂരിപക്ഷത്തോടെ ഇന്ത്യ ഭരിക്കുന്ന പാർട്ടിക്ക് എന്ത് ഭീഷണിയാണ് ഷാനി ഉണ്ടാക്കുക? കേരളത്തിലും ത്രിപുരയിലും ഒഴികെ ഐഡന്റിറ്റി കാർഡുമായി സഞ്ചരിക്കുന്ന ദേശീയ പാർട്ടി അധ്യക്ഷന്റെ ജനസമ്മിതി JNU കാമ്പസിനുള്ളിൽ മാത്രം ഒതുങ്ങുന്നതാണ് എന്ന തിരിച്ചറിവ് ഷാനിക്കില്ലെങ്കിലും രാഷ്ട്രീയത്തെ നിരീക്ഷിക്കുന്ന എല്ലാവർക്കുമുണ്ട്.

സീതാറാം യെച്ചൂരിയെയും സി.പി.എം നെയും എതിരാളികളായി ബിജെപി കാണുന്നു എന്നത് പാക്കിസ്ഥാന്റെ ഫുട്‌ബോൾ ടീമിന്റെ ശക്തിയെക്കുറിച്ചു ബ്രസീൽ ഫുട്ബോൾ ടീം പേടിക്കുന്നതുപോലെയാണ്. സി.പി.എം ഇതേ രീതിയിൽ നിലനിൽക്കേണ്ടതും ഇതേ പ്രവർത്തങ്ങൾയുമായി മുമ്പോട്ടു പോകേണ്ടതും എല്ലാ സംഘപരിവാർ സംഘടകളെ സംബന്ധിച്ചും ആവശ്യകമായ ഒരു കാര്യമാണ്. പേരിൽ തന്നെ ഇന്ത്യ വിരുദ്ധത ഉള്ള സി.പി.എം എന്ന പാർട്ടി സംഘപരിവാർ സംഘടനകളെ ഇന്ത്യയിൽ വളർത്തുന്നതിൽ വഹിക്കുന്ന പങ്കു ചെറുതല്ല ഷാനി. അങ്ങനെയുള്ള സി.പി.എം നെ സംഘപരിവാറുകാർ കേരളത്തിലെ എട്ടോ പത്തോ സീറ്റിനു വേണ്ടി ഒരിക്കലും തളർത്താൻ ആഗ്രഹിക്കില്ല. സി.പി.എം ഇറക്കുന്ന ഓരോ പത്ര പ്രസ്താവനകളും ബിജെപി യുടെ വളർച്ചക്കുതകുന്നതാണ് ഷാനി.

യെച്ചൂരി സഖാവിനു രാജ്യസഭാ സീറ്റ് വേണമെങ്കിൽ ഒന്ന് അമിത്ഷായുടെ നമ്പറിലേക്കു മിസ്സ്ഡ് കാൾ അടിച്ചാൽ മതി. യെച്ചൂരി ഇന്ത്യൻ പാർലമെന്റിൽ വേണമെന്ന് ഏറ്റവും ആഗ്രഹിക്കുന്നത് ബിജെപി ആയിരിക്കും. കാരണം യെച്ചൂരി ഇന്ത്യൻ പാർലമെന്റിൽ പ്രസംഗിക്കുന്ന ഓരോ പ്രസംഗങ്ങൾ ഇന്ത്യയിലെ ഗ്രാമങ്ങളിൽ തത്സമയം പ്രദർശിപ്പിച്ചാൽ തന്നെ വോട്ട് മുഴുവൻ ബിജെപി ക്കു കിട്ടും.

ഷാനി എപ്പോഴും വാചാലയാകുന്ന മറ്റൊരു കാര്യമാണ് ബിജെപി ക്കു വെറും 31% വോട്ടുകളല്ലേ കിട്ടിയുള്ളൂ എന്ന്. 99% ഇന്ത്യൻ ജനതയും തള്ളിക്കളഞ്ഞ പാർട്ടിയുടെ അനൗദ്യോഗിക വക്താവായാണ് ഷാനി ഇത് പറയുന്നത് എന്നോർക്കണം.ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ ശേഷം ഏതു പാർട്ടിക്കാണ് 50% ത്തിൽ കൂടുതൽ ഭൂരിപക്ഷം കിട്ടിയിട്ടുള്ളത്? 1984 ൽ ഇന്ദിര ഗാന്ധി സഹതാപ തരംഗം വീശിയടിച്ചപ്പോഴും 50% ഭൂപരിപക്ഷത്തിൽ എത്തിയില്ല.

ഇന്ത്യൻ സൈനികരുടെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു ഷാനി വാചാലയാകുന്നത് കണ്ടു.14 ലക്ഷം അംഗങ്ങളുള്ള ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ശക്തിയാണ് ഇന്ത്യ. ലോകത്തെ ഏറ്റവും മികച്ച പ്രൊഫഷണൽ സൈനികരാണ് ഇന്ത്യക്കുള്ളത്. അതിന്റെ ഏറ്റവും വലിയ തെളിവാണ് യുണൈറ്റഡ് നേഷൻസ്(UN) ന്റെ സമാധാന സേനകളിലേക്കു ഏറ്റവും കൂടുതൽ സൈനികരെ അയക്കുന്ന രാജ്യം ഇന്ത്യ ആണെന്നത്.

ഇന്ത്യൻ സൈന്യം പൂശാൻ മുട്ടിനിൽക്കുന്നവരാണെന്നു ഒരു വിവരം കേട്ട സി.പി.എം നേതാവ് പറഞ്ഞാലോ, ഇന്ത്യൻ 'ARMY RAPED US' എന്നുപറഞ്ഞു തുണിയുരിഞ്ഞു പ്രതിഷേധം സംഘടിപ്പിച്ചാലോ ഒലിച്ചുപോകുന്നതല്ല ഇന്ത്യൻ സൈന്യത്തിന്റെ പ്രൊഫഷണലിസം. പാക്കിസ്ഥാൻ പോലും ഉന്നയിക്കാത്ത ആരോപങ്ങൾ ഉന്നയിച്ചു സൈന്യത്തിന്റെ മനോവീര്യം കുറക്കാൻ നോക്കണ്ട ഷാനി.

അപ്പോൾ ചോദിക്കും ജനാധിപത്യത്തിൽ സൈന്യത്തെ വിമർശിക്കാൻ പാടില്ലേ എന്ന്? വിമർശിക്കാം. പക്ഷെ അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലോ, അവരെ നീചന്മാരായി ചിത്രീകരിക്കുന്ന രീതിയിലോ ആകരുത്. ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രം കൂടി അറിയണം ഷാനി. സ്വാതന്ത്ര്യനന്തരം ലോകരാഷ്ട്രങ്ങളെല്ലാം കരുതിയത് ഇന്ത്യയിൽ പട്ടാള ഭരണം ഉണ്ടാകുമെന്നായിരുന്നു. അന്നുവരെയുണ്ടായ ചരിത്രവും അതുതന്നെയായിരുന്നു. ഇന്ത്യയുടെ 4th പൊതു തിരഞ്ഞെടുപ്പ് 1966 ൽ നടക്കുമ്പോഴാണ് പാക്കിസ്ഥാനിൽ ആദ്യ തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നോർത്താൽ മതി. എന്നും ജനാധിപത്യത്തോടും ഇന്ത്യയുടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനോടും കൂറുപുലർത്തുന്നവരാണ് ഇന്ത്യൻ സൈന്യം.

ഷാനി Haji Pir Pass എന്ന് കേട്ടിട്ടുണ്ടോ? ഇന്ത്യയും പാക്കിസ്ഥാനുമായുള്ള യുദ്ധത്തിൽ (1965) നിരവധി സൈനികരുടെ ജീവൻ ബലികൊടുത്തു അതിശക്തമായ പോരാട്ടത്തിൽ ഇന്ത്യ പിടിച്ചെടുത്ത വളരെ തന്ത്രപ്രധാനമായ സ്ഥലമാണ് ഈ Haji Pir Pass. താഷ്‌കന്റ് കരാർ പ്രകാരം ആ Haji Pir Pass പാക്കിസ്ഥാന് തിരിച്ചുകൊടുക്കാൻ അന്നത്തെ ഇന്ത്യൻ സർക്കാർ തീരുമാനിച്ചപ്പോൾ സൈന്യം എതിർപ്പറിയിച്ചതാണ് . പക്ഷെ ഇന്ത്യ പാക്കിസ്ഥാന് Haji Pir Pass തിരിച്ചു നൽകി. ഇന്നും ആ Haji Pir Pass ലൂടെയാണ് ഏറ്റവും കൂടുതൽ നുഴഞ്ഞുകയറ്റവും മറ്റും നടക്കുന്നത്. പറഞ്ഞുവന്നത് സിവിലിയൻ സർക്കാരുകളുടെ വാക്കുകൾക്ക് വില കൊടുക്കുന്നവരാണ് ഇന്ത്യൻ സൈന്യം എന്നതാണ്. മണിപ്പൂരിൽ ഇന്ത്യൻ സൈന്യം അതിക്രമം കാട്ടിയിരുന്നു എങ്കിൽ അവിടുത്തെ ജനം തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതെ മാറി നിക്കുമായിരുന്നു. ഇന്ത്യൻ സൈന്യത്തിനെതിരെ സമരം നടത്തിയവരുടെ സ്ഥാനം ഇന്ന് മണിപ്പൂരിൽ എവിടെയാണെന്ന് ഷാനിക്കറിയാമല്ലോ.

കാശ്മീരിൽ നടക്കുന്നത് സമാധാനപരമായ സ്വാതന്ത്ര്യ സമരമോ ജനാധിപത്യത്തിനുവേണ്ടിയുള്ള സമരമോ അല്ല ഷാനി. കാശ്മീരിനെ ഇന്ത്യയിൽ നിന്ന് മോചിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള തീവ്രവാദികളുടെയും, ശത്രു രാജ്യങ്ങളുടെയും അതിക്രമങ്ങളാണ്. 1990 കളിൽ കാശ്മീരിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന കാശ്മീരി പണ്ഡിറ്റുകൾക്കും ഉണ്ടായിരുന്നു ഷാനി ഈ മനുഷ്യാവകാശം. ഇന്ത്യൻ സൈന്യത്തിന്റെ സഹിഷ്ണുത അറിയണമെങ്കിൽ ഗൂഗിൾ ഒന്നും ചെയ്തു നോക്കണ്ട, കഴിഞ്ഞ മാസം കശ്മീരിലെ ഇന്ത്യ പാക്കിസ്ഥാൻ അതിർത്തി പ്രദേശങ്ങൾ സന്ദർശിച്ചു അവിടെ നിന്ന് റിപ്പോർട്ട് ചെയ്ത മനോരമയുടെ ലേഖകനോട്തന്നെ ഒന്ന് ചോദിച്ചാൽ മതി ഇന്ത്യൻ സൈന്യം എന്താണ് അവിടെ ചെയ്യുന്നതെന്ന്. തീവ്രവാദികൾ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളിൽ പോലും ആദ്യം സൈന്യം ചെയ്യുക തീവ്രവാദികളോട് കീഴടങ്ങാൻ ആവശ്യപെടലാണ്. സാധാരണകാകർക്കു ഒന്നും സംഭവിക്കരുത് എന്ന് കരുതിയാണ് സൈന്യം ഓരോ തീവ്രവാദിയെയും നേരിടുന്നത്.

കാശ്മീരി യുവാവിനെ ജീപ്പിൽ കെട്ടിയിട്ട മേജർ ഗൊഗോയിക്കെതിരെ ഉറഞ്ഞുതുള്ളുന്ന ഷാനിയും കൂട്ടരും ഒന്നോർക്കണം അങ്ങനെ ഒരാളെ ജീപ്പിൽ കെട്ടിയിടാൻ തോന്നിയതുകൊണ്ട് നിരവധി സൈനികരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. അല്ലായിരുന്നെങ്കിലോ? കൊല്ലപ്പെട്ടത് സൈനികരും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുപോയവരുമായിരുന്നെകിലോ? നിങ്ങൾ ഒരു ബുള്ളറ്റിനിൽ ഒരു വാർത്തയാക്കി അത് അവസാനിപ്പിച്ചേനെ.

തീവ്രവാദികളുടെ തോക്കിനിരയാകാനുള്ളതല്ല ഇന്ത്യൻ സൈനികരുടെ ജീവൻ. ഇങ്ങയൊട്ടു ആക്രമിക്കാൻ വരുന്നവയോടു ഗാട്ട് കരാറിനെക്കുറിച്ചു സംസാരിക്കാൻ പറ്റില്ലല്ലോ. ഷാനിയും ഞാനുമൊക്കെ ഒരു ദിവസം രാവിലെ വീട്ടിൽ നിന്ന് ജോലിക്കിറങ്ങിയാൽ തിരിച്ചു വീട്ടിൽ ചെല്ലുമെന്നു ഒരുറപ്പു വീട്ടുകാർക്കെങ്കിലും ഉണ്ടാകും, പക്ഷെ ഇന്ത്യൻ സൈനികരുടെ അവസ്ഥ അങ്ങനെ അല്ല ഷാനി.

സൈന്യത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു വിതുമ്പുന്ന ഷാനി, ഉമ്മർ ഫയാസ് എന്ന 23 വയസുള്ള കാശ്മീരിൽ നിന്നുള്ള ഇന്ത്യൻ സൈനിക ഓഫീസറെ തീവ്രവാദികൾ നീചമായി കൊലപ്പെടുത്തിയ കാര്യത്തെക്കുറിച്ചു ഓർത്തു വിഷമമില്ല. കശ്മീരിലെ മനുഷ്യവകാശ ലംഘനങ്ങളെക്കുറിച്ചു പറയുമ്പോൾ ഷാനി ഓർക്കണം വിഘടനവാദികൾ പ്രഖ്യാപിച്ച ബന്ദിനെയും ഒക്കെ മറികടന്നു ആയിരക്കണക്കിന് കാശ്മീരി യുവാക്കളാണ് ഇന്ത്യ ആർമിയുടെ പ്രവേശന പരീക്ഷയിൽ കഴിഞ്ഞ ദിവസം പങ്കെടുത്തത്.

കാശ്മീരിൽ പോരാടുന്ന തീവ്രവാദികളെ സി.പി.എം മുഖപ്രസംഗം വിശേഷിപ്പിച്ചത് 'MILITANT' എന്ന വാക്കുകൊണ്ടാണ്. MILITANT എന്നവാക്കിന്റെ അർത്ഥവും 'TERRORIST' എന്ന വാക്കിന്റെ അർത്ഥവും തമ്മിലുള്ള വ്യത്യാസം ഷാനിക്ക് അറിയാമായിരിക്കും അല്ലെ. പ്രതിഷേധിക്കുന്നവരെ കൊന്നൊടുക്കാൻ ഇന്ത്യൻ ചൈനയുടെ സംസ്‌ക്കാരമല്ല പിന്തുടരുന്നത്. അങ്ങനെയായിരുന്നു എങ്കിൽ JNU ക്യാമ്പസിൽ ഇന്ത്യൻ സൈനിക ടാങ്കറുകൾ കയറി ഇറങ്ങിയേനെ. മാവോയിസ്റ്റുകൾ എന്ന പേരിൽ പോരാടുന്നവരെ കൊന്നൊടുക്കാൻ ഇന്ത്യൻ സൈന്യത്തിന് എത്ര ദിവസങ്ങൾ വേണ്ടി വരും ഷാനി? മാവോസ്റ്റുകൾ ഇന്ത്യൻ പൗരന്മാർ തന്നെയാണ് അവരെ മുഖ്യധാരയിലേക്കു കൊണ്ടുവരാനാണ് നമ്മൾ ശ്രമിക്കേണ്ടത് എന്നാണ് ഇന്ത്യയുടെ മുൻ വ്യോമസേനാ തലവൻ പറഞ്ഞത്.

ഇസ്രയേൽ ചെയ്തതുപോലെ ചെയ്തിരുന്നെകിൽ കാശ്മീരിൽ ഒറ്റൊരുത്തനും കല്ലും പെട്രോൾ ബോംബും ഇന്ത്യൻ സൈന്യത്തിന് നേരെ എറിയാൻ ധൈര്യപ്പെടുമായിരുന്നോ? എറിയുന്നതുപോയിട്ടു പോയിട്ട് ഇന്ത്യൻ സൈന്യത്തെ കണ്ടാൽ നിന്ന നിൽപ്പിൽ പെടുക്കുന്ന അവസ്ഥയിലെത്തുമായിരുന്നു. ഇത്രയും സഹിഷ്ണുത കാട്ടിയിട്ടും ഇന്ത്യൻ സൈന്യം മനുഷ്യാവകാശ ലംഘകരാണെന്നു പറയുന്നത് ഷാനിയുടെ മനസ്സിൽ അടിഞ്ഞുകൂടിയ പ്രത്യയശാസ്ത്രത്തിന്റെ കുഴപ്പം കൊണ്ടാണ്, അത് മാറ്റുക പ്രയാസമാണ്.

ഭരണകൂടത്തിന്റെ ആശ്രിത വത്സനാനാണ് റിപ്പബ്ലിക്ക് ചാനലിന്റെ തലവൻ അർണാബ് ഗോസ്വാമിയെന്നു ഷാനി പറയുന്നത് കേട്ടു. അർണാബ് ബിജെപി അല്ലെങ്കിൽ RSS കാരൻ ആണെന്ന് അഗീകരിക്കാം. അര്ണാബിനു നേരെ വിരൽ ചൂണ്ടുന്ന ഷാനി ഷാനിയുടെ രാഷ്ട്രീയനിലപാടുകൾ എന്താണെന്നു മറന്നിട്ടാണ് അര്ണാബിനുനേരെയുള്ള ഷാനിയുടെ ഈ ആക്രോശം. നമ്മുടെ നാട്ടിൽ ഇടതു ചിന്താഗതികൾ പ്രചരിപ്പിക്കാൻ കൈരളിയും റിപോർട്ടറും NDTV യും ഉള്ള കാര്യം ഷാനി മറക്കുന്നു. ഈ ചാനലുകളിൽ വരുന്ന ഇന്ത്യ വിരുദ്ധ വാർത്തകളും ഷാനി മറക്കുന്നു. ഇടതു ചിന്താഗതികൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ മാത്രം ഇന്ത്യൻ ജനത കണ്ടാൽ മതിയോ. ഇവിടെ എന്താണ് പ്രശ്‌നം എന്നറിയാമോ ഷാനി, ഷാനിക്കും ഷാനിയുടെ ചിന്താഗതിയുള്ള മറ്റു CITU മാധ്യമപ്രവർത്തകർക്കും പൊതുസമൂഹത്തിൽ സ്വീകാര്യത കിട്ടുന്നില്ല, അർണാബ് ഗോസ്വാമിക്ക് അത് കിട്ടുന്നു. അതാണ് നിങ്ങളും അർണാബുമായുള്ള വ്യത്യാസം.

അര്ണാബിനെതിരെ എന്തൊക്കെ കുറ്റങ്ങൾ ആരോപിക്കാമെങ്കിലും അർണാബ് ഉന്നയിക്കുന്ന ചോദ്യശരങ്ങൾ അതൊരു ഒന്നൊന്നര ചോദ്യങ്ങളാണ് ഷാനി. അന്ധമായ രാഷ്ട്രീയ തിമിരം കാരണം ഷാനി കാണുന്നത് ഉത്തരേന്ത്യയിലെ അസഹിഷ്ണുതകൾ മാത്രമാണ്. ഉത്തരേന്ത്യയിലെ സഹിഷ്ണുതയായുടെ വക്താക്കളായ ഇടതുപക്ഷം കേരളത്തിൽ കാട്ടുന്ന സഹിഷ്ണുത അറിയണമെങ്കിൽ ഇടതുപക്ഷത്തിനെതിരെ ഒരു FB പോസ്റ്റിട്ട ആരോടെങ്കിലും ഒന്ന് ചോദിച്ചാൽ മതി.

ജോൺ ബ്രിട്ടാസിനും എം ബി രാജേഷിനും ഒരു മറുപടി എന്റെ തന്നെ FB പോസ്റ്റിൽ കുറിച്ച എനിക്കറിയാം ഇടതുപക്ഷത്തിന്റെ സഹിഷ്ണുതയുടെ അളവ്. വലിയ സഹിഷ്ണുത പറയുന്ന ആളുകളുടെ യഥാർത്ഥ മുഖം കാണണമെങ്കിൽ അവർക്കു അധികാരമുള്ള സ്ഥലത്തു അവരെ വിമർശിച്ചു നോക്കണം. കേരളത്തിലെ ദളിത് പീഡനവും, ആദിവാസി കുട്ടികളുടെ മരണവും, രാഷ്ട്രീയ കൊലപാതകങ്ങളും, അസഹിഷ്ണുതയും, അഴിമതിയും, അവസരവാദ രാഷ്ട്രീയവും, തീവ്രവാദങ്ങളോടുള്ള മൃദു സമീപനങ്ങളും, സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങളും ഒക്കെ കാണുമ്പോൾ ഷാനിക്ക് കണ്ണിൽ തിമിരമാണ്. മുസ്ലിങ്ങളുടെ അവകാശവും സംരക്ഷണവും പറഞ്ഞു ഞങളെ മുതലെടുക്കാൻ വരണ്ട എന്ന് ഒരു മുസ്ലിം മതനേതാവ് പരസ്യമായി ഒരു സി.പി.എം നേതാവിനോട് പറഞ്ഞപ്പോൾ ഷാനിയുടെ ചെവി അടഞ്ഞിരിക്കുകയായിരുന്നു. മതേതര നേതാവായ ലാലു പ്രസാദ് യാദവ് വർഗീയ കലാപത്തെ ഉണ്ടാക്കാൻ കൂട്ടുനിന്നു എന്ന വാർത്ത വന്നപ്പോഴും ഷാനിയുടെ കണ്ണിലെ തിമിരം മാറിയിരുന്നില്ല. കർഷക സമരങ്ങളുടെ മറവിൽ കലാപത്തിന് ആഹ്വനം ചെയ്യുന്ന കോൺഗ്രസ് നേതാവിന്റെ വീഡിയോ വന്നപ്പോഴും ഷാനി ഉറക്കത്തിലായിരുന്നു. കൽബുർഗി, പൻസാരെ എന്നൊക്കെ വിലപിക്കുന്ന ഷാനി കോയമ്പത്തൂരിൽ മത മൗലിക വാദികളാൽ കൊല്ലപ്പെട്ട ഫാറൂഖ് എന്ന ചെറുപ്പക്കാരനെ വിസ്മരിക്കുന്നു.

ഷാനിയും മറ്റു CITU മാധ്യമപ്രവർത്തകരും ഇത്തരം പരിപാടികൾ നിർത്തണമെന്ന് ഒരിക്കലും പറയുകയില്ല. നിങ്ങൾ തുടർന്നും ഇങ്ങനെ വിലപിച്ചുകൊടിരിക്കുക, നിങ്ങളുടെ വിലപിക്കലുകളും ഗദ്ഗദങ്ങളുമൊക്കെയാണ് ബിജെപി യെ ഇന്ത്യയിൽ വളർത്തുന്നത്. ഷാനിയുടെ 'പറയാതെ വയ്യ' എന്ന പ്രോഗ്രാം ഇന്നലെ കണ്ട ഓരോ ആളുകളും ഇന്ന് മുതൽ അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനൽ കാണാൻ തുടങ്ങും, അത്രയ്ക്ക് പബ്ലിസിറ്റിയാണ് ഷാനി റിപ്പബ്ലിക്ക് ചാനലിന് കൊടുത്ത്. ഇന്ത്യൻ പ്രധാന മന്ത്രിയുടെ തന്തക്കു പരസ്യമായി വിളിക്കാൻ പോലും പറ്റുന്ന ഒരു രാജ്യമാണ് ഷാനി ഇന്ത്യ. നിങ്ങൾ കുറച്ചു CITU ക്കാർ അസഹിഷ്ണുത, ഫാസിസമെന്നൊക്കെ വിലപിച്ചാൽ അതൊന്നും ഇല്ലാതാകില്ല.

ഒരു കാര്യം കൂടി പറഞ്ഞവസാനിപ്പിക്കാം ഷാനി. ഷാനി ചോദിക്കുന്നത് കേട്ടു രാജ്യസ്‌നേഹത്തിന്റെ കുത്തകാവകാശം നിങ്ങള്ക്ക് അതായതു ബിജെപി ക്കു ആരാണ് നൽകിയതെന്ന്? ഷാനിയെപ്പോലുള്ളവരുടെ വാചകമടി കേൾക്കുമ്പോഴാണ് രാജ്യത്തിന് അകത്തെ ശത്രുക്കളെക്കുറിച്ചു ജനം ബോധവാന്മാരാകുന്നത്. അപ്പോൾ സ്വാഭാവികമായും ജനം രാജ്യത്തെക്കുറിച്ചു ചിന്തിക്കും, രാജ്യത്തിനെതിരെ നിൽക്കുന്നവരെ തൂത്തെറിയും, അതുതന്നെയാണ് ഇവിടെ നടക്കുന്നതും. ഇപ്പോൾ മനസിലായോ ബിജെപി എന്തുകൊണ്ടാണ് വിജയകരമായി മുന്നോട്ടുപോകുന്നതെന്നു. നിങ്ങളാണ് ബിജെപി യുടെ ശക്തി. നിങ്ങൾ വാചകമടി നിർത്തിയാൽ ബിജെപി ചിലപ്പോൾ തിരഞ്ഞെടുപ്പിൽ തോറ്റുപോകും. അതുകൊണ്ടു നിങ്ങൾ നിങളുടെ പണി തുടരുക.
എല്ലാ ഭാവുകങ്ങളും നേരുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
തിരുവനന്തപുരത്തും പത്തനംതിട്ടയിലും എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം; നേരിയ മുൻതൂക്കം വീണ ജോർജിനും സി ദിവാകരനും; വടകരയിൽ പി.ജയരാജന് തന്നെ മേൽക്കൈ; കാസർകോഡ് രാജ്‌മോഹൻ ഉണ്ണിത്താന് മുൻതൂക്കം; ചാലക്കുടിയിൽ ബെന്നി ബഹന്നാന് മുൻതൂക്കമുള്ളപ്പോൾ കൊല്ലത്ത് കെ.എൻ.ബാലഗോപാൽ ഒരുശതമാനം മുന്നിൽ; എൽഡിഎഫിന് 8 മുതൽ 10 സീറ്റ് വരെയും യുഡിഎഫിന് 10 മുതൽ 12 സീറ്റ് വരെയും സാധ്യത; എൻഡിഎക്ക് 0-2 % സീറ്റ്; ട്വന്റി ഫോർ ന്യൂസ് സർവേ ഫലം ഇങ്ങനെ
ഫേസ്‌ബുക്ക് പ്രൊഫൈലിൽ മുസ്ലിം -ഹിന്ദു പേരുകൾ കണ്ടത് കൗതുകമായെന്ന് പറഞ്ഞ് ചാറ്റിങ് തുടങ്ങി; പൊലീസുകാരനാണെന്ന ധൈര്യത്തിൽ യുവതി ചാറ്റ് ചെയ്തത് ഭർത്താവിന്റെ കൂടെ ഇരുന്ന്; ഒപ്പം കുളിക്കാൻ വരുന്നോ എന്നുചോദിച്ച് നഗ്നനായി നിൽക്കുന്ന ഫോട്ടോ അയച്ചതോടെ യുവതി ഫോൺ ഭർത്താവിന് കൈമാറി; ചാറ്റിങ് തുടർന്ന ഭർത്താവിന് കിട്ടിയത് പൊലീസുകാരൻ സ്വയംഭോഗം ചെയ്യുന്ന വീഡിയോ; ഫോൺ നമ്പർ തഞ്ചത്തിൽ സംഘടിപ്പിച്ച ശേഷം കണ്ണൂരിലെ പൊലീസുകാരനെതിരെ പരാതി നൽകി ദമ്പതികൾ
യുവതിക്ക് സ്വയംഭോഗം ചെയ്യുന്ന ദൃശ്യമയച്ച പൊലീസുകാരൻ കുടുങ്ങും; വീഡിയോ അയച്ചത് തെളിഞ്ഞെന്നും വിശദമായി പരിശോദിക്കുന്നുവെന്നും മറുനാടനോട് വെളിപ്പെടുത്തി കണ്ണൂർ എസ്‌പി; തെളിയിക്കാൻ ശ്രമിക്കുന്നത് നേരത്തെ ദൃശ്യങ്ങൾ അയച്ചിരുന്നോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ; പൊലീസുകാരൻ സിബി ചെയ്തത് പരസ്പര സമ്മതത്തോടെ പോലും പൊലീസുകാരൻ ചെയ്യാൻ പാടില്ലാത്ത കുറ്റം; പരാതിക്കാരിയുടേയും ഭർത്താവിന്റേയും മൊഴിയെടുക്കുമെന്നും എസ്‌പി
ചികിത്സാ ഫീസായി വാങ്ങിയിരുന്നത് വെറും 20 രൂപ; മരുന്നിനെക്കാളും രോഗികൾക്ക് പ്രിയം പുഞ്ചിരിയോടെ മാത്രം പെരുമാറുന്ന കരുണാഭാവം; ഡൽഹിയിൽ മകളെ കാണാൻ പോയത് ഡോക്ടർ തുളസിയുടെ അവസാനയാത്രയെന്ന് വിശ്വസിക്കാൻ കഴിയാതെ നാട്ടുകാർ; ഒരു നാടിന്റെ മുഴുവൻ പ്രിയങ്കരിയായ ഡോക്ടറുടെ മരണം ട്രെയിൻ വാതിൽക്കൽ നടന്ന കവർച്ചാ ശ്രമത്തിൽ ട്രാക്കിലേക്ക് വീണ്
തൃശൂരിൽ എല്ലാം സുരേഷ് ഗോപി തീരുമാനിക്കും! സിനിമാ സ്‌റ്റൈൽ മാസ് എൻട്രിയുമായി കടന്നു വന്ന നടൻ പിടിക്കുന്ന വോട്ടുകൾ ഏത് മുന്നണിക്ക് ദോഷം ചെയ്യുമെന്ന് വ്യക്തമല്ല; ഒലിച്ചുപോവുക കോൺഗ്രസ് വോട്ടുകളെന്ന് ഇടതുമുന്നണി; ന്യുനപക്ഷ വോട്ടുകൾ ഏകീകരിക്കപ്പെടുകയും, ഹൈന്ദവ വോട്ടുകൾ ഭിന്നിക്കുകയും ചെയ്യുമ്പോൾ തങ്ങൾക്ക് മുൻതൂക്കമെന്ന് യുഡിഎഫ്; അവസാനവട്ടത്തിൽ തൃശൂരിലും ഫോട്ടോ ഫിനീഷ്; ഐക്യമുന്നണിക്കുള്ളത് നേരിയ മുൻതൂക്കം മാത്രം
`പോളിങ് ബൂത്തിൽ ചെല്ലുമ്പോൾ സുരേന്ദ്രന് നേരെയുള്ള താമര ചിഹ്നത്തിൽ വിരലമർത്തുക`; സുരേന്ദ്രനെ ഡൽഹിക്ക് അയക്കേണ്ടത് വികസനത്തിനും വിശ്വാസ സംരക്ഷണത്തിനും; കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥി അല്ലെന്നും അയ്യപ്പഭക്തരുടെ സ്ഥാനാർത്ഥിയെന്നും പ്രസംഗിച്ച് അമിത് ഷാ; പരസ്യ പ്രചാരണത്തിന് ഒരു പകൽ മാത്രം ബാക്കി നിൽക്കെ ശബരിമല വിഷയം വീണ്ടും ചർച്ചയാക്കി ബിജെപി; തന്ത്രങ്ങളുടെ ചാണക്യൻ ലക്ഷ്യമിട്ടത് ശബരിമലയിലെ വീരപരിവേഷത്തിലൂടെ സുരേന്ദ്രന് ഡൽഹിക്കുള്ള ടിക്കറ്റുറപ്പിക്കൽ
അമൃതാ എസ് എസ് നായർക്ക് ആറ്റിങ്ങലിൽ ഉള്ളത് മൂന്ന് വോട്ടുകൾ! ആൾമാറാട്ട സാഹചര്യം സൃഷ്ടിച്ച് വോട്ടിങ് അട്ടിമറിക്കാൻ ത്രികോണ ചൂടിൽ പൊരിയുന്ന ആറ്റിങ്ങലിൽ ഗൂഢാലോചന നടത്തിയത് ആര്? മണ്ഡലത്തിൽ ഇതുവരെ 1,12,322 ഇരട്ട വോട്ടുകൾ കണ്ടുപിടിച്ചെന്ന ആരോപണവുമായി അടൂർ പ്രകാശ്; സമ്പത്തിന് ഹാട്രിക് തികയ്ക്കാനായുള്ള കള്ളക്കളിയെന്ന് ആരോപിച്ച് ബിജെപിയും; ബൂത്ത് ലെവൽ ഓഫീസർമാരെ കൂട്ടുപിടിച്ച് നടത്തിയ തട്ടിപ്പിന്റെ വിശദാംശങ്ങൾ മറുനാടന്; ആറ്റിങ്ങലിൽ ജനഹിതത്തെ അട്ടിമറിക്കാൻ കള്ളക്കളിയോ?
കനത്തമഴ.. ഇടി; എല്ലാം മറന്ന് പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് പെയ്തൊഴുകിയത് ജനസമുദ്രം; അമിത്ഷായുടെ റോഡ് ഷോയിൽ കാവിക്കൊ ടിയും പുഷ്പവൃഷ്ടിയുമായി പതിനായിരങ്ങൾ; മാറ്റുകൂട്ടാൻ ശ്രീശാന്തും പിസി ജോർജും കൗശിക്‌ബാബുവും; പിണറായി ബാലറ്റിലുടെ അധികാരത്തിൽ വന്ന അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്ന് ജോർജ്: റോഡ്ഷോയിൽ ഏറെയും വീട്ടമ്മമാരും യുവതികളും
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരുവേദിയിൽ പോലും പ്രസംഗിക്കാൻ ബിന്ദു അമ്മിണി എത്തിയില്ല; ശബരിമല യുവതീ പ്രവേശന നാളുകളിലെ താര പ്രചാരക വീട്ടിൽ വെറുതെ അവധി ആഘോഷിക്കുന്നു; സിപിഎമ്മിൽ നിന്നും പ്രസംഗിക്കാൻ ക്ഷണം വന്നില്ല; പാർട്ടിയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നുമില്ല; ശബരിമല പേടിച്ചാണോ വിളിക്കാത്തത് എന്നറിയുകയുമില്ലെന്ന് ബിന്ദു അമ്മിണി; ശബരിമല അടിയൊഴുക്കുകൾ സിപിഎം ഭയപ്പെടുന്നോ?
സഹോദര തുല്യനായ ഒരു കലാകാരൻ എനിക്ക് വേണ്ടി സംസാരിക്കൻ പാടില്ല മറ്റുള്ളവർക്ക് 'ഉണ്ടാക്കി കൊടുക്കാം' എന്നാണെങ്കിൽ അതു കൈയിൽ വച്ചാൽ മതി; എന്ത് വില കൊടുത്തും ഞാൻ ബിജുവിനെ സപ്പോർട്ട് ചെയ്തിരിക്കും; ബിജുവിനെ ആക്രമിക്കുന്നവർക്ക് ജനം കരണത്ത് അടി തന്നിരിക്കും; ഏതൊക്കെ നേതാക്കളാണ് ഇതിനു പിന്നിലെന്ന് തനിക്ക് വ്യക്തമായി അറിയാം: തൃശ്ശൂരിലെ പിന്തുണയുടെ പേരിൽ ബിജു മേനോനെ സൈബർ ലോകത്ത് വിമർശിക്കുന്നവർക്കെതിരെ പൊട്ടിത്തെറിച്ച് സുരേഷ് ഗോപി
നാമ ജപം കേൾക്കുമ്പോൾ മാത്രം പിണറായി വിജയന് ഹാലിളകുന്നത് എന്തുകൊണ്ട്? കാട്ടാക്കടയിൽ പ്രസംഗത്തിനിടയിൽ ക്ഷേത്രത്തിൽ നിന്ന് നാമജപം കേട്ട് അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിർത്തി രൂക്ഷമായി വേദിയിലിരുന്ന നേതാക്കളെ നോക്കി കോപം പ്രകടിപ്പിച്ചു; ക്ഷേത്രത്തിലേക്ക് പാഞ്ഞ് വൈദ്യുതി ബന്ധം വിച്ഛേദിപ്പിച്ച് ഐബി സതീഷും ശിവൻകുട്ടിയും; ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ വിരട്ടി സിപിഎം പ്രവർത്തകർ; ശബരിമല വിഷയത്തിൽ ബിജെപിക്ക് ഒരു വടി കൂടി നൽകി പിണറായി
'സ്‌കൂളിലെ പ്യൂണുമായി അവർക്കു വർഷങ്ങളായി ഉണ്ടായിരുന്ന ബന്ധം.. അരുതാത്തതു മറ്റൊരു അദ്ധ്യാപകൻ കാണാൻ ഇടയായ സംഭവം; അമ്മ മഹത്വം വാഴ്‌ത്തിയിട്ടു കാര്യമില്ല, മനസിന്റെ ദൗർബല്യം അവനവനു പോലും അറിയില്ല'; ഇപ്പോൾ സൈബർ ലോകത്ത് പ്രചരിക്കുന്ന ആ വീഡിയോ അവരുടേത് തന്നെ ആയിക്കോട്ടെ..! അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന തരത്തിൽ പ്രതികരണം വേണോ..? അമ്മനടിയുടെ വീഡിയോ പ്രചരിച്ചത്തിൽ പ്രതികരണവുമായി സൈക്കോളജിസ്റ്റ് കല ഷിബു
നായർ സമുദായാംഗങ്ങളുടെ വീടുകളിൽ കയറി സുരേന്ദ്രൻ ഈഴവനാണെന്ന് പ്രചരണം; വോട്ടു നൽകുന്നതിന് മുൻപ് ചിന്തിക്കണമെന്നും അഭ്യർത്ഥന; ഈഴവരുടെ വീടുകളിൽ പറയുന്നത് സുരേന്ദ്രൻ നായരാണെന്നും; പത്തനംതിട്ടയിൽ ജയിക്കാൻ മുന്നണികളുടെ കടുംകൈ: എൻഡിഎയ്ക്ക് മുൻതൂക്കമായതോടെ സാമുദായിക തലത്തിലേക്ക് പ്രചാരണം നീട്ടി എൽഡിഎഫും യുഡിഎഫും: ഈഴവ മേഖലയായ സിപിഎം നെടുങ്കോട്ടയിൽ വിള്ളൽ വീഴ്‌ത്തി സുരേന്ദ്രന്റെ സർജിക്കൽ സ്ട്രൈക്ക്
പത്തനാപുരത്ത് മോദിക്കെതിരെ ആഞ്ഞടിച്ചത് രാഹുലെങ്കിലും ആർത്തിരമ്പിയ അണികളെ കൈയിലെടുത്തത് ജ്യോതിയുടെ പരിഭാഷ; രാഹുലിന്റെ ഓരോ വാക്കുകളിലെയു വീര്യം ചോരാതെ അണികളിലെത്തിച്ച മിടുക്കിക്ക് സോഷ്യൽ മീഡിയയുടെ കൈയടി; കൊല കൊമ്പന്മാർ പോലും പരാജയപ്പെടുന്നിടത്ത് അനായാസ ശൈലിയിൽ കത്തിക്കയറി വനിതാ നേതാവ്; ഒരിക്കൽ പോലും വെള്ളിവീഴാത്ത പരിഭാഷകയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധിയും
കേരളത്തെ മുക്കിയ പ്രളയം ഉണ്ടാക്കിയത് ഒരു ഗൂഢസംഘമാണോ? ജോർജ് ബുഷും ജർമൻ ചാൻസലർ ഏഞ്ചല മെർക്കലും നരേന്ദ്ര മോദിയും വരെ ഈ സംഘത്തിലെ അംഗങ്ങളാണോ? വേൾഡ് ട്രേഡ് സെന്റർ ആക്രമണം തൊട്ട് നോട്ട് നിരോധനം വരെ ഇവരുടെ സൃഷ്ടിയാണോ? പൃഥ്വിരാജ് സാത്താൻ ആരാധകനാണോ? പുരോഗമന കേരളത്തിലെ പ്രൊഫഷണൽ കാമ്പസുകളിൽ വരെ നടക്കുന്ന ചർച്ച കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും; ലൂസിഫർ സിനിമ കേരളക്കരയിൽ തുറന്നുവിട്ട ഇല്യൂമിനാറ്റി ആധുനിക അന്ധവിശ്വാസത്തിന്റെ കഥ
കുമ്മനം ജയിക്കുമെന്ന് പറയുന്ന തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ ബിജെപി സ്ഥാനാർത്ഥിക്ക് കാലു കുത്താൻ പോലും ആവില്ലെന്ന് അറിയാമോ? കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനുമായി കുമ്മനം സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും പ്രതിരോധം തീർത്ത് നാട്ടുകാർ; പ്രകോപനം ഉണ്ടാക്കാതെ മടങ്ങി കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയും; പൂന്തുറക്കാർ പ്രകോപിതരായി തടയുന്നത് ശക്തമാക്കിയതോടെ ബിജെപിക്കാർ മടങ്ങുന്ന ദൃശ്യങ്ങളും വൈറലാകുമ്പോൾ
രാഹുൽ ഒന്നു പറയുമ്പോൾ കുര്യൻ കമ്പിളിപ്പുതപ്പേ...പത്തനംതിട്ടയിൽ കോൺഗ്രസ് അദ്ധ്യക്ഷന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ പി.ജെ.കുര്യൻ കുളം കലക്കി; സദസിൽ നിന്ന് ഗോ ബാക്ക് വിളി; ബിജെപിയുടെ അച്ചാരം പറ്റിയാണ് ഇത് കാണിക്കുന്നതെന്നുപോലും ബഹളക്കാർ; സദസിലും വേദിയിലും നിന്നുള്ള വിമർശനം താങ്ങാനാകാതെ വിളറി വെളുത്ത് മുൻ രാജ്യസഭാ ഉപാധ്യക്ഷൻ: ബഹളം കാരണം ഒന്നും കേൾക്കാൻ കഴിഞ്ഞില്ലെന്ന് കുര്യൻ
കെ കരുണാകരനും പിണറായിയും സീറ്റു വെച്ചുനീട്ടിയിട്ടും നോ പറഞ്ഞു; വിജയേട്ടനോട് ചോദിച്ചു എ എം ആരിഫിന് അരൂരിൽ സീറ്റ് വാങ്ങി നൽകി; ഇരവിപുരത്ത് മുകേഷിന് മത്സരിക്കാൻ ഞാൻ വിജയേട്ടനുമായി ഗുസ്തി പിടിച്ചതു കൊണ്ടാണ് ഒടുവിൽ കൊല്ലം നൽകിയത്; 2014ൽ രാജേട്ടനെ വേദനിപ്പിക്കാതിരിക്കാനാണ് ഞാൻ മത്സരം വേണ്ടെന്ന് വെച്ചത്; ശിഹാബ് തങ്ങളും ആന്റണിയും തമ്മിലുള്ള പ്രശ്‌നങ്ങൾ തീർത്തു: സുരേഷ് ഗോപി മനസു തുറക്കുമ്പോൾ ഇത്രയും വലിയൊരു മനുഷ്യനെ തെറ്റിദ്ധരിച്ചല്ലോ എന്നുകരുതി മുഖംകുനിച്ചു സോഷ്യൽ മീഡിയ
പഠനകാലത്ത് എല്ലാ ക്ലാസിലും ടോപ്പർ; പത്താംക്ലാസിൽ സ്‌കൂളിലെ ഒന്നാം റാങ്കുകാരി; ദക്ഷിണേന്ത്യൻ സിനിമാ പ്രമുഖന്റെ ആദ്യ ഭാര്യയിലെ മകളും; ബിടെക്കുകാരിയെ കരിമൂർഖൻ വളച്ചെടുത്തത് മരിച്ച ഭർത്താവിന്റെ ആത്മാവ് തനിക്കൊപ്പെന്ന് വിശ്വസിപ്പിച്ചും; കുട്ടികളോട് പക അതിക്രൂരമായത് 'അമ്മ'യോടുള്ള താൽപ്പര്യം കുറഞ്ഞപ്പോൾ; കോബ്രയ്ക്ക് ഒന്നിലേറെ ഭാര്യമാരും അനവധി പരസ്ത്രീ ബന്ധവും; കസിന്റെ ഭാര്യയെ അടിച്ചെടുത്ത് ഏഴു വയസ്സുകാരനെ വകവരുത്തിയ പ്രണയത്തിന് പിന്നിലെ ചതി ഇങ്ങനെ
'ഞാൻ അമിതാബ്....നിന്റെ ഭാര്യയുടെ കാമുകൻ; നിന്റെ ഭാര്യയുമായി എനിക്ക് ബന്ധമുണ്ട്; നീ അടുത്ത തവണ അവധിക്ക് വരുമ്പോൾ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും': സൈനികൻ വിശാഖ് സ്വയം നിറയൊഴിച്ച് മരിച്ചത് പൊലീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരനായ അമിതാബിന്റെ വാക്കുകൾ കേട്ട്; 'വീട്ടിലേക്ക് വാ.. നിനക്കൊരു സമ്മാനമുണ്ട് എന്ന് അമിതാബിന് സന്ദേശമയച്ച് ആത്മഹത്യ ചെയ്ത് മറ്റൊരു പെൺകുട്ടി; 'മതമില്ലാത്ത അമിതാബ്' വലയിൽ വീഴ്‌ത്തിയത് നിരവധി പെൺകുട്ടികളെ
ക്രൂരത സഹിക്കവയ്യാതെ വിവാഹ മോചനം വാങ്ങി അമേരിക്കയ്ക്ക് പറന്ന ആദ്യ ഭാര്യ; അമ്മാവന്റെ മകന്റെ ഭാര്യയുമായുള്ള അടുപ്പം ഡിവോഴ്‌സിന് കാരണമായി; കുടുംബം തകരാതിരിക്കാൻ തൊടുപുഴയിലേക്ക് താമസം മാറി വർക് ഷോപ്പ് തുറന്നെങ്കിലും വില്ലനായി മരണമെത്തി; ഭർത്താവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ വീണ്ടും പ്രണയം പൂത്തുലഞ്ഞു; കുട്ടികളുടെ അച്ഛന്റെ 41-ാം മരണാനന്തര ചടങ്ങ് ദിവസം എല്ലാം നിശ്ചയിച്ചുറപ്പിച്ചു; പിന്നെ മക്കളുമൊത്ത് ഒളിച്ചോട്ടം; തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നിലെ കുടുംബ കഥ ഇങ്ങനെ
രക്തം പരസ്പരം കടിച്ചു കുടിക്കുന്ന ദമ്പതികൾ! 2016ൽ കല്യാണം കഴിഞ്ഞെന്ന് വിഡിയോ ഇട്ട് വാർഷികം ആഘോഷിച്ച ഭ്രാന്ത് പിടിച്ച പ്രണയം; അടുപ്പിച്ചത് യാത്രകളോടുള്ള താൽപ്പര്യം; നിധീഷിനെ 'പിശാച്' ആക്കിയതിന് പിന്നിൽ വാമ്പയർ സിനിമയോ ഓൺലൈനിലെ മരണക്കളികളോ എന്ന് സംശയം; ബ്ലൂവെയിൽ ഗെയിമും ആസ്ട്രൽ പ്രൊജക്ഷനും കേട്ട് ഞെട്ടിയവർക്ക് മുന്നിലേക്ക് പിശാചിന്റെ ദമ്പതികളും; ചിയ്യാരത്തെ നീതുവിനെ പച്ചക്ക് കത്തിച്ച് കൊല്ലാൻ നിധീഷിനെ പ്രേരിപ്പിച്ച യഥാർത്ഥ വില്ലൻ ടിക് ടോക്കിലെ മരണക്കളിയോ?
61കാരിയായ എന്നെ 37കാരൻ പരിചയപ്പെട്ടത് ഫോണിലൂടെ; സ്മാർട്ട് ഫോൺ വാങ്ങി നൽകി സ്ഥിരം വിളിച്ച് വശീകരണം; പിന്നെ തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ച് കയറി പീഡനവും; ദൃശ്യങ്ങൾ പകർത്തിയത് സമ്മതം കൂടാതെ; ഭർത്താവിനും അയൽവാസികൾക്കും അയച്ചു കൊടുത്തതോടെ സ്വകാര്യത നഷ്ടമായി; പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലിൽ 'അമ്മ' വേഷം ചെയ്യുന്ന നടിയുടെ പരാതി പൊലീസിന്; വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിക്കാൻ കരുക്കൾ നീക്കി അന്വേഷണ സംഘം
ഭാര്യമാരെ പരസ്പരം മാറ്റി രസിക്കുന്ന ഗ്രൂപ്പുകൾ തിരുവനന്തപുരത്തും; തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകത്തിലെ ക്രൂരതയിലെ മറുനാടൻ അന്വേഷണം എത്തി നിൽക്കുന്നത് വൈഫ് സ്വാപ്പിങ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ; അരുൺ ആനന്ദിന്റെ കള്ളക്കളികൾ വിരൽ ചൂണ്ടുന്നത് സോഷ്യൽ മീഡിയയിലെ സാമൂഹിക തിന്മകളുടെ കാണാക്കയത്തിലേക്ക്; മകനെ കൊന്ന ക്രൂരതയ്ക്ക് വഴിയൊരുക്കിയ അമ്മയെ വെറുതെ വിടാൻ മനഃശാസ്ത്രക്കളികളും; ബിടെക്കുകാരന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കാനും നീക്കം
സ്മാർട്ട് ഫോൺ സമ്മാനിച്ച് വശത്താക്കി പലവട്ടം പീഡിപ്പിച്ചത് ഊരുംപേരും പോലും അറിയാത്ത ചെറുപ്പക്കാരനെന്ന സീരിയലിലെ അമ്മ നടിയുടെ മൊഴികേട്ട് ഞെട്ടി പൊലീസും; ആദ്യം പറഞ്ഞത് മലപ്പുറത്തുകാരനെന്നും പിന്നെ പറഞ്ഞത് എറണാകുളംകാരൻ എന്നും; ഒടുവിൽ അന്വേഷണം എത്തിനിൽക്കുന്നത് ഗൾഫിലേക്ക് പോയ യുവാവിൽ കേന്ദ്രീകരിച്ച്; കഴിഞ്ഞ ഡിസംബർ കാലത്ത് നടന്ന പീഡനത്തിൽ പരാതി എത്തുന്നത് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചൂടപ്പമായപ്പോൾ
നാമ ജപം കേൾക്കുമ്പോൾ മാത്രം പിണറായി വിജയന് ഹാലിളകുന്നത് എന്തുകൊണ്ട്? കാട്ടാക്കടയിൽ പ്രസംഗത്തിനിടയിൽ ക്ഷേത്രത്തിൽ നിന്ന് നാമജപം കേട്ട് അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിർത്തി രൂക്ഷമായി വേദിയിലിരുന്ന നേതാക്കളെ നോക്കി കോപം പ്രകടിപ്പിച്ചു; ക്ഷേത്രത്തിലേക്ക് പാഞ്ഞ് വൈദ്യുതി ബന്ധം വിച്ഛേദിപ്പിച്ച് ഐബി സതീഷും ശിവൻകുട്ടിയും; ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ വിരട്ടി സിപിഎം പ്രവർത്തകർ; ശബരിമല വിഷയത്തിൽ ബിജെപിക്ക് ഒരു വടി കൂടി നൽകി പിണറായി
വീട്ടിലെ ഊണ് എന്ന ഹോട്ടലിന്റെ പേരിൽ നടന്നത് അനാശാസ്യം; കഴുത്തിലെ പത്ത് പവനായി തന്ത്രങ്ങളൊരുക്കി കൊല; മകനൊപ്പം പലിശക്കാരി ഗൾഫിൽ പോകും മുമ്പ് രണ്ടും കൽപ്പിച്ചുള്ള നീക്കം; മദ്യ ലഹരയിൽ രണ്ട് സ്ത്രീകളേയും ലൈംഗികമായി ഉപയോഗിച്ചു; പിന്നെ കൊന്ന് മോഷണം; തെളിവ് നശിപ്പിക്കാൻ നഗ്നയായി കിടത്തി ശരീരത്ത് എണ്ണ തേച്ചു; ഒറ്റയ്ക്ക് താമസിച്ച ജാക്വലിന്റെ കൊലയ്ക്ക് പിന്നിൽ സെക്‌സ് റാക്കറ്റ്; കുടുങ്ങിയത് അജ്മലും മുംതാസും സീനത്തും; ആലപ്പുഴ കൊലപാതകം തെളിഞ്ഞത് ഇങ്ങനെ