1 usd = 71.82 inr 1 gbp = 92.85 inr 1 eur = 79.54 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.55 inr

Nov / 2019
21
Thursday

റെമിത് കഴിവും പ്രാപ്തിയുമുള്ള ഒരു ചെറുപ്പക്കാരൻ; അയാളുടെ അച്ഛന്റെ പേരിൽ കഴിവുള്ള ഒരു ചെറുപ്പക്കാരനെ ഒരു മന്ത്രിക്ക് ആക്ഷേപിക്കുവാൻ ലജ്ജയില്ലേ? റെമിത്തും ചാണ്ടി ഉമ്മനും ഒക്കെ അവരുടെ അച്ഛന്മാരുടെ രാഷ്ട്രീയം കാരണം അപമാനിക്കപ്പെടുന്നത് കഷ്ടമാണ്; രമേശ് ചെന്നിത്തലയുടെ മകനെതിരെയുള്ള മന്ത്രി കെ.ടി.ജലീലിന്റെ ആരോപണം തരംതാഴ്ന്നത്: ജെ.എസ്.അടൂർ എഴുതുന്നു

October 18, 2019 | 03:22 PM IST | Permalinkറെമിത് കഴിവും പ്രാപ്തിയുമുള്ള ഒരു ചെറുപ്പക്കാരൻ; അയാളുടെ അച്ഛന്റെ പേരിൽ കഴിവുള്ള ഒരു ചെറുപ്പക്കാരനെ ഒരു മന്ത്രിക്ക് ആക്ഷേപിക്കുവാൻ ലജ്ജയില്ലേ? റെമിത്തും ചാണ്ടി ഉമ്മനും ഒക്കെ അവരുടെ അച്ഛന്മാരുടെ രാഷ്ട്രീയം കാരണം അപമാനിക്കപ്പെടുന്നത് കഷ്ടമാണ്; രമേശ് ചെന്നിത്തലയുടെ മകനെതിരെയുള്ള മന്ത്രി കെ.ടി.ജലീലിന്റെ ആരോപണം തരംതാഴ്ന്നത്: ജെ.എസ്.അടൂർ എഴുതുന്നു

ജെ.എസ്.അടൂർ

കഴിവും നേതൃത്വ ശേഷിയുമുള്ള ചെറുപ്പക്കാരെ അച്ഛന്റെ പേര് പറഞ്ഞു മന്ത്രി അപമാനിക്കരുത്.

എനിക്ക് അറിയാവുന്ന നല്ല ഒരു ചെറുപ്പകാരണാണ് റെമിത്. കേരളത്തിൽ സിവിൽ സർവീസ് പരീക്ഷക്ക് തയ്യാർ എടുക്കുന്ന കുറെപേര് കാണാൻ വരാറുണ്ട്. പലരും തിരുവനന്തപുരത്ത് കൂടെ ഇന്റേൺഷിപ് ചെയ്യാറുണ്ട്. ചിലപ്പോൾ ഇവർക്ക് പബ്ലിക് പോളിസി, എത്തിക്‌സ് മുതലായവയിൽ ക്ലാസ് എടുക്കാറുണ്ട്. മോക്ക് ഇന്റർവ്യൂകളിൽ പങ്കെടുക്കാറുണ്ട്. ഒരിക്കൽ യൂ പി എസ് സി ഇന്റർവ്യൂ ബോഡിൽ ഉണ്ടായിരുന്നിട്ടുണ്ട്. മസൂറിയാൽ ക്ലാസ് എടുക്കുവാനും പോയിട്ടുണ്ട്.

ഒന്നാമത് അറിയേണ്ടത് യൂ പി എസ് സി യിൽ ആരെയാണ് ഇന്റർവ്യൂ ചെയ്യ്യുവാൻ പോകുന്നത് എന്ന് ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക ്‌പോലും മുൻകൂട്ടി അറിയാൻ സാധിക്കില്ല. ഏതാനം മിനിട്ടിന് മുമ്പ് മാത്രമേ അറിയൂ മൊബൈൽ ഫോൺ പോലും ഓഫ് ചെയ്തു മാറ്റി വയ്ക്കണം. ആ പാനലിൽ വേറെ ആരൊക്കെ എന്ന് അപ്പോൾ ആണ് അറിയുന്നത്. .പല പാനലുകൾ കാണും. യൂ പി എസ് സി ക്ക് പരീക്ഷ എഴുതി മാർക്ക് വാങ്ങുന്നതും ഡൊമൈൻ നോളേജ് വെളിവാക്കുന്നതും ഇന്റർവും തികച്ചും വ്യതസ്തമാണ്.

ഒരുപാടു ഇന്റർവ്യൂ നടത്തിയ പരിചയം കൊണ്ടു പറയുകയാണ്. യൂ എന്നി ൽ ഗവേർണൻസ് വിഭാഗത്തിൽ മിക്ക സീനിയർ പൊസിഷന്റെയും ഇന്റർവ്യൂ ബോഡിൽ ഏതാണ്ട് മൂന്നു വർഷത്തോളം ഉണ്ടായിരുന്നു. ഇന്റർവ്യൂവിനു തോന്നിയ പോലെ മാർക്ക് കൊടുക്കുവാൻ സാധിക്കില്ല. അതിനു വളരെ കൃതിമായ ഗ്രിഡ് ഉണ്ട്. അതിൽ ബോഡിലുള്ള ഓരോരുത്തരും ഏത്ര മാർക്ക് കൊടുക്കുന്നു എന്നറിവാൻ സാധിക്കില്ല. അത് പോലെ നേതൃത്വം കൊടുക്കുന്ന അന്തരാഷ്ട്ര സംഘടനകളിലും ഇപ്പോൾ ഇന്റ്റർവ്യുവിനു ഗ്രിഡ് ഏർപ്പെടുത്തിയതിനാൽ അവിടെ പേർസണൽ ബയാസിന് സാധ്യത ഇല്ല.

റെമിതിന് സിവിൽ സർവീസ് കിട്ടുവാൻ സാധ്യത ഉണ്ടെന്ന് നേരത്തെ തോന്നി. മിടുക്കനാണ്. അയാൾക്ക് ഇന്റർവ്യൂവിൽ നല്ല സ്‌കോർ കിട്ടുവാനുള്ള സാധ്യത ഒരു പരിധിവരെ സ്വാഭാവികമാണ്. എന്റെ മകന് സിവിൽ സർവീസിൽ താല്പര്യം ഇല്ല. പക്ഷെ അവൻ ഇന്റർവ്യൂവിനു പോയാൽ ഉയർന്ന മാർക്ക് കിട്ടുവാൻ സാധ്യത കൂടുതലാണ്. ഇപ്പാൾ കിട്ടിയ രണ്ടു അന്തരാഷ്ട്ര ഫെല്ലോഷിപ്പുകൾക്കും ഇന്റർവ്യൂവിനായിരിക്കും കൂടുതൽ സ്‌കോർ. കാരണം പേഴ്‌സണാലിറ്റി ഒരു വലിയ അളവ് വരെ വളർന്ന സാഹചര്യവും പഠിച്ച സാഹചര്യവും അവരുടെ സമീപനവും പേഴ്‌സണാലിറ്റിയും വലിയ ഘടകങ്ങളാണ്. എക്‌സ്‌പോഷർ, പരന്ന വായന വലിയ ഘടകമാണ്. ഇതെല്ലാം വേണ്ടുവോളം ഉള്ള റെമിതിന് ഇന്റർവ്യൂവിൽ കൂടുതൽ മാർക്ക് കിട്ടുന്നതിന്നു സാധ്യതകൾ കൂടുതലാണ്. അതോ സിവിൽ സർവീസ് പരീക്ഷ പാസാക്കുന്നത് ക്രിമിനൽ കുറ്റമാണോ?

കുറെ വിദ്യാഭ്യാസവും വിവരവും ഉണ്ട് എന്ന് തോന്നിയിരുന്ന ഒരു മന്ത്രിയിൽ നിന്ന് കഴിവുള്ള ഒരു ചെറുപ്പക്കാരന്റെ ക്രെഡിബിലിറ്റിയെ വെറും മൂന്നാം കിട രാഷ്ട്രീയക്കാരെപ്പോലെ ചോദ്യം ചെയ്തത് നിരുത്തരവാദിത്തപരമാണ്, തെറ്റാണ്.

അയാളുടെ അച്ഛൻ ആരോ ആയിക്കോട്ടെ. എന്നേ കാട്ടിൽ കഴിവും പ്രാപ്തിയുമുള്ള ഒരു ചെറുപ്പകാരന്റെ അച്ഛനാണ്. എന്നേകാട്ടിലും മനോഹരമായി ഇഗ്‌ളീഷ് ഭാഷ എഴുതും ഡിബേറ്റ് ചെയ്യും. കാരണം എന്റെ അച്ഛൻ അല്ല അവന്റെ അച്ഛൻ. ഞാൻ വളർന്നു വന്ന സാഹചര്യം അല്ല അവന്റെത്. ഞങ്ങൾ ചർച്ച ചെയ്യാത്ത വിഷയങ്ങൾ ഇല്ല. എന്നാൽ അവൻ ഏറ്റവും വെറുക്കുന്നത് അച്ഛന്റെ അഡ്രസ്സിൽ അഥവാ പ്രഭാവത്തിൽ ജോലി മേടിക്കുക എന്നതാണ്. അയാൾ എന്ത് ഇപ്പോൾ എഴുതിയാലും അത് പ്രസിദ്ധീകരീച്ചു വരുമ്പോൾ മാത്രമാണ് കാണുന്നത്. ഒരിക്കലും മകന് വേണ്ടി റെക്കേമെന്റ് ചെയ്യില്ല. കാരണം അത് അവനു ഇഷ്ടമല്ല. എനിക്കും. പക്ഷെ ഇരുപത് വയസ്സ് വരെ അച്ഛനും അമ്മയും മെന്റർ ചെയ്ത അയാൾക്ക് സ്വന്തം സ്റ്റീമിൽ മുന്നോട്ടു പോകുന്നതാണ് ഇഷ്ട്ടം. പക്ഷെ അയാളുടെ മൂല്യം വ്യവസ്ഥയും നേത്രത്വ ശേഷിയും പേഴ്‌സണിലിറ്റിയുമെല്ലാം നേത്രത്വ ശേഷിയുള്ള മാതാപിതാക്കളിൽ നിന്ന് അവർ പോലും അറിയാതെ അഗീകരീക്കും.

റെമിത് അത് പോലെയുള്ള ചെറുപ്പക്കാരനാണ്. കഴിവും പ്രാപ്തിയുമുള്ള ഒരു ചെറുപ്പക്കാരൻ. അയാളുടെ അച്ഛന്റെ പേരിൽ കഴിവുള്ള ഒരു ചെറുപ്പക്കാരനെ ഒരു മന്ത്രിക്ക് ആക്ഷേപിക്കുവാൻ ലജ്ജയില്ലേ? ഇത്രയും തരം താഴാമോ?

എനിക്ക് വളരെ അടുത്തു അറിയാവുന്ന വേറൊരു ചെറുപ്പക്കാരനുണ്ട്. സ്വന്തം അച്ഛനെ സ്‌നേഹത്തോടും ആരാധനയോടും നോക്കുന്ന അങ്ങനെ ഒരു മകനെ അറിയില്ല. അപ്പൻ എന്ന് പറഞ്ഞാൽ ജീവനാണ്. അയാൾ അയാൾ പഠനത്തിൽ മിടുക്കൻ. സെന്റ് സ്റ്റീഫൻസിൽ പഠിച്ചു അവിടെ യൂണിയൻ ചെയർ പേഴ്സൺ ആയിരുന്നു. നാലു പോസ്റ്റ് ഗ്രാഡുവേഷൻ. രണ്ടു എ ൽ എൽ എം, രണ്ടു എം എ. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കോണോമിക്‌സിൽ പ്രത്യേക പരിശീലനം. ഇപ്പോൾ സുപ്രീം കോടതിയിൽ പ്രാക്ടീസ് ഒരു യൂണിവേഴ്‌സിറ്റിയിൽ ഗസ്റ്റ് ലക്‌ച്ചറർ. ഒരു കാര്യത്തിൽ മാത്രം അയാളുടെ അച്ഛൻ ഇടപെടുന്നത് അയാൾക്ക് ഇഷ്ട്ടം അല്ല. അത് അയാൾ എന്ത് പഠിക്കണം എന്ത് ചെയ്യണം എന്ന കാര്യത്തിൽ. അയാളുടെ അച്ഛന്റെ പേര് പോലും അയാൾ പറയില്ല. ഓട്ടോയിലും മെട്രോയിലുമാണ് യാത്ര. ഒരു ചെറിയ സ്റ്റുഡിയോ അപ്പാർട്‌മെന്റിലാണ് താമസം. മദ്യപിക്കില്ല. ഒരാളെ കുറ്റം പറകയില്ല. ഒരു പ്രമുഖ യുണിവേഴ്‌സിറ്റിയിൽ ചേരുവാൻ അയാളോട് ഞാൻ പറഞ്ഞതാണ്. അയാൾ അന്നു പറഞ്ഞത് അതും അപ്പക്ക് പഴിയാകും.ഒരിക്കൽ സിവിൽ സർവീസ് എഴുതുന്നതിനെ കുറിച്ച് അയാൾ എന്നോട് സംസാരിച്ചു. ഞാൻ പറഞ്ഞത് അയാളുടെ ആപ്റ്റിറ്റിയൂഡ് വേറെയാണെന്നാണ്. ഒരു പക്ഷെ ഒരു യുവ സംഘടനയുടെ തലപ്പത്തു ഉണ്ടാകാൻ ശേഷിയും ആത്മാർത്ഥതയും കാര്യ പ്രാപ്തിയുമുള്ള ആ ചെറുപ്പക്കാരൻ അതിൽ നിന്ന് എല്ലാം ഒഴിഞ്ഞു നടക്കുന്നയാളാണ്. എന്നിട്ടും അയാളുടെ അച്ഛന്റെ പേരിൽ ഏറ്റവും ക്രൂരമായ പച്ച കള്ളങ്ങൾ പറഞ്ഞു ചിലർ അയാൾക്കെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ചു. എനിക്ക് ചെറുപ്പം മുതലേ അറിയാവുന്ന അയാളുടെ പേര് ചാണ്ടി ഉമ്മൻ എന്നാണ്. എനിക്ക് വളരെ മതിപ്പുള്ള വളരെ അധികം വായിക്കുന്ന അഹങ്കാരം ലവലേശം ഇല്ലാത്ത വിവരമുള്ള ചെറുപ്പക്കാരൻ.

കഴിവും പ്രാപ്തിയും വിദ്യാഭ്യാസവും വിവരവും ഉള്ള റെമിത്തും ചാണ്ടി ഉമ്മനും ഒക്കെ അവരുടെ അച്ഛന്മാരുടെ രാഷ്ട്രീയം കാരണം അപമാനിക്കപ്പെടുന്നത് കഷ്ട്ടമാണ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
കൃതിയും വൈശാഖും ഫേസ്‌ബുക് വഴി പരിചയപ്പെടുന്നത് മകൾക്ക് നാലു മാസം പ്രായമുള്ളപ്പോൾ; പിന്നീട് അടുപ്പം പ്രണയത്തിന് വഴിമാറി; വൈശാഖിന്റെ വീട്ടിൽ നിന്ന് എതിർപ്പുയർന്നതോടെ 2018ൽ രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തു; കഴിഞ്ഞ ഫെബ്രുവരി മൂന്നിന് വീണ്ടും കൃതി വീട്ടുകാരുടെ സമ്മതത്തോടെ കതിർമണ്ഡപത്തിലേക്ക് കാലെടുത്തുവച്ചു; സോഷ്യൽ മീഡിയയിൽ നൊമ്പരപ്പെടുത്തുന്ന ഓർമ്മയായി വിവാഹ നിമിഷങ്ങൾ
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
ആദ്യ വിവാഹം ആയിട്ടു കൂടി എന്തിന് കുട്ടിയുള്ള യുവതിയെ കെട്ടിയെന്ന ചോദ്യത്തിന് മറുപടിയില്ല; മകളുടെ രണ്ടാം വിവാഹത്തിന് എതിരു നിന്നില്ലെന്ന തെറ്റ് മാത്രമേ ചെയ്തുള്ളൂവെന്ന് വിലപിച്ച് അച്ഛനും അമ്മയും; ഇഷ്ടം പോലെ സ്വർണ്ണവും നൽകി അയച്ചിട്ടും പുനർവിവാഹത്തിലും കൃതിക്ക് സ്വസ്ഥത കിട്ടിയില്ല; ടിക് ടോക്ക് വീഡിയോ വൈറലാകുമ്പോൾ വധൂവരന്മാരുടെ മുഖത്ത് തെളിയുന്നത് പ്രണയത്തിന്റെ സന്തോഷം; ഇപ്പോൾ നൊമ്പരകാഴ്ചയായി മൂന്നുവയസ്സുള്ള കുട്ടിയും; കൃതിയെ വൈശാഖ് കൊലപ്പെടുത്തിയത് സ്വത്ത് മോഹത്താൽ
'എനിക്കിപ്പോൾ മക്കളെ കാണാൻ സാധിക്കുന്നില്ല..മക്കള് എന്റെ കൂടെ വേണം; മലയ്ക്ക് പോയിട്ട് വന്നപ്പോൾ വീട് തുറന്നുതന്നു..പക്ഷേ ഹസ്ബന്റും കുട്ടികളും വേറെ വീടെടുത്ത് മാറി; ഇപ്പോൾ എന്റെ കുടുംബമോ ഭർത്താവിന്റെ കുടുംബമോ ഒപ്പമില്ല; ആകെ ആശ്രയം കൂട്ടുകാർ മാത്രം; ശബരിമലയിൽ പോയതിന് ശേഷം എല്ലാവരും എന്നെ വെറുക്കുന്നു'; ബിബിസി തമിഴ് ചാനലിൽ പൊട്ടിക്കരഞ്ഞ് കനകദുർഗ്ഗ
കുട്ടിയെ പാമ്പു കടിച്ചത് 3.15ന്; കാറുള്ള അദ്ധ്യാപകർ പോലും കരുണ കാട്ടാത്തത് കൃത്യസമയത്ത് സ്വന്തം വീട്ടിലെത്താൻ! ഷെഹല ഷെറിന്റെ ജീവനെടുത്തത് നാലു മണിക്ക് സ്‌കൂളിൽ നിന്ന് പോകാനുള്ള അദ്ധ്യാപകരുടെ ക്രൂര മനസ്സ് തന്നെ; മാളങ്ങൾക്കിടയിൽ പഠിക്കുമ്പോഴും ക്ലാസ് റൂമിൽ ചെരുപ്പിടാൻ അനുവദിക്കാത്തതിന് പ്രധാന അദ്ധ്യാപകൻ പറയുന്നത് കമ്പ്യൂട്ടർ കഥ; കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പറഞ്ഞ ടീച്ചറെ ആട്ടിപായിച്ചതും വിവാദത്തിൽ; അഞ്ചാം ക്ലാസുകാരിയുടെ മരണത്തിന് ഉത്തരവാദി ഷിജിൽ എന്ന അദ്ധ്യാപകൻ മാത്രമോ?
'രണ്ട് കുത്ത് കാലില് കണ്ടപ്പോ ഞാൻ ടീച്ചറോട് പറഞ്ഞു പാമ്പ് കുത്തിയതാ വേഗം ആശുപത്രിയില് കൊണ്ടുപോണമെന്ന്; അപ്പം ക്ലാസ്സിലേക്ക് വന്ന ഷജിൻ സാറ് പറഞ്ഞു, ഇപ്പോ കൊണ്ടുപോണ്ട, അവളുടെ അച്ഛൻ വന്നിട്ട് കൊണ്ടുപോയ്‌ക്കോളും'എന്ന്; കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത് മുക്കാൽ മണിക്കൂർ വൈകി; അഞ്ചാം ക്ലാസുകാരിയുടെ ദാരുണാന്ത്യന് ഉത്തരവാദി സ്‌കൂളും അധികൃതരും മാത്രം; ഇഴ ജന്തുക്കൾ വിഹരിക്കുന്ന മാളങ്ങൾ ഉള്ള ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക് ചെരിപ്പിടാനും അനുവാദമില്ല; ആശുപത്രിയെ പഴിചാരി സ്‌കൂൾ
ഉഴവൂരിൽ പത്തു വയസ്സുകാരിയെ അമ്മ കഴുത്തിന് ഷാളിട്ട് ഞെരുക്കി ശ്വാസം മുട്ടിച്ച് കൊന്നത് ടിവി കണ്ടുകൊണ്ടിരുന്ന ദേഷ്യത്തിൽ; ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞ് ആറാം ക്ലാസ്സുകാരിയെ വീട്ടിൽ ഇരുത്തിയതും കൊലക്ക് വേണ്ടി; സഹോദരൻ സ്‌കൂൾ വിട്ടു വന്നപ്പോൾ വീട്ടിൽ കയറ്റാൻ വിസമ്മതിച്ചതിനാൽ നാട്ടുകാരുടെ സഹായത്തോടെ കയറിയപ്പോൾ പറഞ്ഞത് മകൾ ഉറങ്ങുകയാണെന്ന്
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
'എനിക്കിപ്പോൾ മക്കളെ കാണാൻ സാധിക്കുന്നില്ല..മക്കള് എന്റെ കൂടെ വേണം; മലയ്ക്ക് പോയിട്ട് വന്നപ്പോൾ വീട് തുറന്നുതന്നു..പക്ഷേ ഹസ്ബന്റും കുട്ടികളും വേറെ വീടെടുത്ത് മാറി; ഇപ്പോൾ എന്റെ കുടുംബമോ ഭർത്താവിന്റെ കുടുംബമോ ഒപ്പമില്ല; ആകെ ആശ്രയം കൂട്ടുകാർ മാത്രം; ശബരിമലയിൽ പോയതിന് ശേഷം എല്ലാവരും എന്നെ വെറുക്കുന്നു'; ബിബിസി തമിഴ് ചാനലിൽ പൊട്ടിക്കരഞ്ഞ് കനകദുർഗ്ഗ
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
സൈനികനായിരുന്നിട്ടും ബിനോയിയുടെ മൃതശരീരം പള്ളിക്കുള്ളിൽ കയറ്റാൻ അനുവദിക്കാതിരുന്നത് യാക്കോബായ സഭാംഗമായതിനാൽ; സഭാ ഭരണഘടന അനുസരിക്കുന്നില്ലെന്ന് പറഞ്ഞ് തടഞ്ഞ മൃതശരീരം ബലമായി പള്ളിക്കുള്ളിൽ കയറ്റി നാട്ടുകാരും; പള്ളിക്കുള്ളിൽ കയറാൻ ശ്രമിച്ചത് തുറന്ന് കിടക്കുന്ന പള്ളിയിൽ പ്രവേശിക്കാൻ നിയമ തടസ്സം ഇല്ലാത്തതിനാലെന്ന് ബന്ധുക്കളും
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ