Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മറുനാടന്റെ ബിസിനസ് മോഡൽ പലതരത്തിലും ബദൽ മോഡലാണ്; കേരളത്തിലെ കോർപ്പറേറ്റ് പാർട്ടി മീഡീയ സീനിൽ ഒറ്റക്ക് പിടിച്ചു നിന്നതും നിൽക്കുന്നതും മറുനാടനാണ്; അതിന് ഒരുകാരണം ഷാജൻ സ്‌കറിയ എന്നയാൾ 'തോൽക്കാൻ എനിക്ക് മനസ്സില്ല' എന്നമട്ടിൽ ഒരു അഗ്രസ്സീവ് സംരംഭകനായി പണി ചെയ്യുന്നതാണ്; ഓൺലൈൻ മാധ്യമ കടമ്പകകളിലെ മറുനാടൻ മോഡൽ: ജെഎസ് അടൂർ എഴുതുന്നു

മറുനാടന്റെ ബിസിനസ് മോഡൽ പലതരത്തിലും ബദൽ മോഡലാണ്; കേരളത്തിലെ കോർപ്പറേറ്റ് പാർട്ടി മീഡീയ സീനിൽ ഒറ്റക്ക് പിടിച്ചു നിന്നതും നിൽക്കുന്നതും മറുനാടനാണ്; അതിന് ഒരുകാരണം ഷാജൻ സ്‌കറിയ എന്നയാൾ 'തോൽക്കാൻ എനിക്ക് മനസ്സില്ല' എന്നമട്ടിൽ ഒരു അഗ്രസ്സീവ് സംരംഭകനായി പണി ചെയ്യുന്നതാണ്; ഓൺലൈൻ മാധ്യമ കടമ്പകകളിലെ മറുനാടൻ മോഡൽ: ജെഎസ് അടൂർ എഴുതുന്നു

ജെ എസ് അടൂർ

കേരളത്തിലും ഇന്ത്യയിലും ഉള്ള കോർപ്പറേറ്റ് മാധ്യമങ്ങൾ നിലനിൽക്കുന്നത് കോർപ്പറേറ്റ് പരസ്യം കൊണ്ടും സർക്കാർ പരസ്യം കൊണ്ടുമാണ്. പെയ്ഡ് ന്യൂസ് ഇന്ന് പലപ്പോഴും ഡീലുകളുടെ ഭാഗമാണ്. എല്ലാ പത്രങ്ങളും ടി വി ചാനലുകളും ഇന്ന് മാധ്യമ കച്ചവടത്തിന്റെയോ രാഷ്ട്രീയ പ്രചാരണത്തിന്റെയൊ ഭാഗമാണ്. കേരളത്തിൽ ഒരു പക്ഷെ ഇത്ര മാത്രം ജാതി മത ചിന്തകൾ വളർത്തിയത് ഇവിടുത്തെ പത്രങ്ങളും ടി വിയുമാണ്. പുരോഗമനം എന്നും നവോത്ഥാനം എന്നും നാഴികക്ക് നാൽപത് പ്രാവശ്യം പറയുന്നവരാണ് ഏലസ്സ് കച്ചവടവും അത്ഭുത രോഗ ശാന്തിയും പൊങ്കാലയും എല്ലാം വിറ്റു കാശാക്കുന്നത്.

മറുനാടൻ എന്ന ഓൺ ലൈൻ മാധ്യമത്തെ തുടക്കം മുതൽ വീക്ഷിക്കുന്നു. അതിന്റ ബിസിനസ് മോഡൽ പല തരത്തിലും ബദൽ മോഡലാണ്. കേരളത്തിലെ കോർപ്പറേറ്റ് പാർട്ടി മീഡയ സീനിൽ ഒരു ഓൺലൈൻ ഒറ്റക്ക് പിടിച്ചു നിൽക്കണമെങ്കിൽ പാടാണ്. ഇക്കാര്യത്തിൽ പിടിച്ചു നിന്നതും പിടിച്ചു നിൽക്കുന്നതും മറുനാടനാണ്. അതിന് ഒരു കാരണം ഷാജൻ സ്‌കറിയ എന്നയാൾ ' തോൽക്കാൻ എനിക്ക് മനസ്സില്ല ' എന്ന മട്ടിൽ 24 x7 എന്ന മട്ടിൽ ഒരു അഗ്രെസ്സിവ് സംരംഭകനായി പണി ചെയ്യുന്നു എന്നതാണ്.

ഹിറ്റ് കൂട്ടാൻ ഷാജൻ പഠിച്ച പണി പതിനെട്ടും നോക്കും. അതിനോട് പലതിനോടും പലർക്കും യോജിക്കുവാനാകില്ല. ഷാജൻ പല സമയത്തു പല സെഗ്മെന്റിനെ ടാർജറ്റ് പല രീതിയിൽ ചെയ്യും. മുഖ്യധാര മാധ്യമങ്ങൾ മുക്കുന്ന വാർത്തകൾ പോക്കും. പ്രമുഖരെ ടാർജറ്റ് ചെയ്യും. ഫ്രാങ്കോയോട് ദാക്ഷണ്യം കണക്കില്ല. നിറം മാറ്റി മാറ്റി കളിക്കും. സോഷ്യൽ മീഡിയയെ ഉപയോഗിക്കും. ഷാജനെ ഒരു ' ഗോ ഗെറ്റെർ ' അഗ്രെസ്സിവ് ന്യൂ മീഡിയ സംരംഭകനായാണ് കാണുന്നത്. അതിൽ മഴയോടും മലയടിച്ചിലിനോടും മലേറിയയോടും വന്യ മൃഗങ്ങളോടും പട വെട്ടി പിടിച്ചു കയറി വിജയിക്കാൻ ഉറച്ച ഒരു കുടിയേറ്റ കർഷകനെ കാണാം.

മിക്കവാറും എല്ലാ പത്രങ്ങളും കേരളത്തിൽ പച്ച പിടിച്ചത് പല വേലകൾ കാണിച്ചു തന്നെയാണ്. മറുനാടൻ എന്ന് പേരു തന്നെ ഒരു മാധ്യമത്തിന് പറ്റിയ സെക്‌സി പേരല്ല. അതുകൊണ്ട് തന്നെ പേരിലും പ്രവർത്തിയിലും അട്ടിമറി എന്ന തന്ത്രമാണ് ഷാജൻ പയറ്റുന്നത്. ഒരു തലത്തിൽ റിബൽ. വേറൊരു തരത്തിൽ മുഖ്യ ധാരയെ പകർത്തൽ, മറ്റൊരു തലത്തിൽ ഇക്കിളി, മറ്റൊരു തലത്തിൽ ആക്ടിവിസ്റ്റ് ജേണലിസം. സീരിയസ്സും സിനിക്കലും എല്ലാമാണ്.

മലയാളത്തിലെ ഏറ്റവും നല്ല പുസ്തക റിവ്യൂ പ്രസിദ്ധീകരിക്കുന്ന മറുനാടൻ തനിനിറം ലൈനോ, വാർത്ത തലക്കെട്ടും അൽപം മസാലയും ചേർത്ത റീ സൈക്ളിംഗോ അല്ലെങ്കിൽ ' പോടാ പുല്ലേ ' എന്ന ലൈനോ ഒക്കെ പിന്തുടരും. സോഷ്യൽ മീഡിയയെ സസൂക്ഷമം വീക്ഷിക്കുന്ന ഷാജൻ വൈറൽ ആകാൻ സാധ്യതയുള്ള പോസ്റ്റുകൾ ആദ്യമേ പോക്കും. കാര്യങ്ങൾ ആരൊക്കെ എന്ത് പറഞ്ഞാലും ഷാജന്റെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ക്ലിക്കായതിന് ഒരു കാരണം അയാളുടെ സ്‌ക്രീൻ പ്രെസൻസാണ്.

ഇതിലെല്ലാം ഷാജൻ കണ്ണ് വയ്ക്കുന്നത് ഗൂഗിൾ യു ട്യൂബ് ഓൺലൈൻ പരസ്യങ്ങളാണ്. ഓരോരുത്തരും ഷാജനെയും മറുനാടനെയും ചീത്ത വിളിക്കുന്തോറും നെഗറ്റിവ് പബ്ലിസിറ്റിയിൽ വളർന്ന ഒന്നാണ് മറുനാടൻ. പല പത്രക്കാർക്കും ഷാജനുള്ളത് ഒരു ഗ്രേഡ്ജിങ് അട്മിറേഷനാണ്. അതിന് ഒരു കാരണം അയാൾ 24×7 എന്ന രീതിയിൽ ടോട്ടൽ ഡെഡിക്കേറ്റഡ് പണി ചെയ്യുന്ന ആരെയും കൂസാത്ത പ്രകൃതമായതിനാലാണ്. മറുനാടൻ ഒരു സക്‌സസ് ഫോർമുലയാകുന്നതിന്റെ മുന്നെയാണ് ഞാൻ ഷാജനെ കാണുന്നത്. കേരളത്തിലെ ഒരു സീനിയർ പത്ര പ്രവർത്തകനാണ് പരിചയപ്പെടുത്തിയത്. ഷാജൻ ബ്‌ളാക് മെയിൽ ചെയ്ത് കാശു വാങ്ങും എന്ന് പലരും പറഞ്ഞു പരത്തി. അതിൽ ഒരു തരി സത്യവും ഇല്ല എന്നതാണ് ഈ കാര്യങ്ങൾ സസൂക്ഷ്മം വീക്ഷിക്കുന്ന എന്റെ ബോദ്ധ്യം. ഷാജനെ നേരിട്ട് അറിയാവുന്നർക്ക് മനസ്സിലാകും അയാളുടെ ആരെയും കൂസാത്ത പ്രകൃതം അതിന് പറ്റിയതല്ല എന്ന്. അയാൾക്ക് വേണ്ടുവോളം ഉള്ളത് ഒരു ഗോ ഗേറ്റർ കില്ലെർ ഇൻസ്റ്റിക്ടാണ് എന്ന് തോന്നിയിട്ടുണ്ട്. അത് പണ്ട് വേണ്ടുവോളം ഉണ്ടായിരുന്നവരാണ് ഇന്ന് കേരളത്തിലെയും ഇന്ത്യയിലെയും പല സംരംഭകരും.

You can totally disagree with Marunadan. You can totally disagree with Shajan. But now you can't simply ignore him or his online entrepreneurial venture.

കാരണം ഇന്ന് കേരളത്തിലും ഇന്ത്യയിലും ഉള്ള ഓൺലൈൻ ന്യൂസ് സൈറ്റുകളിൽ 99% ഓടുന്നത് പൈസ ഉള്ള സംഘടനകളോ ആളുകളോ സ്‌പോൺസർ ചെയ്യുന്നതുകൊണ്ടാണ്. ഇന്ത്യയിൽ ഇരുപതുകൊല്ലം മുമ്പ് ഓൺലൈൻ മാധ്യമം എന്ന ആശയവുമായി ഇറങ്ങിയ ആളാണ് ഞാൻ. പതിനായിരം രൂപ മുതൽ മുടക്കിൽ ഞാനും Times of India യിലെ സീനിയർ ജേണലിസ്റ്റ് ആയിരുന്ന ഹ്യൂതോഷി ഡോക്ട്ടരും ഒരുമിച്ചു പൂനയിൽ തുടങ്ങിയതാണ് ഇൻഫോ ചെഞ്ചു. ഏതാണ്ട് ഒരു ലക്ഷം ഹിറ്റുകൾ വരെ വന്നു. പക്ഷെ അന്ന് ഗൂഗിൾ ആഡ് ഇല്ലായിരുന്നു. പിന്നീട് ഞങ്ങൾ പിടിച്ചു നിന്നത് ഇൻഫോ ചേഞ്ചു കൺസൾട്ടിങ് ഗ്രൂപ് തുടങ്ങി ക്രോസ്സ് സബ്സിഡി മോഡൽ കൊണ്ടാണ്. കുറെ കഴിഞ്ഞപ്പോൾ ടാറ്റാ ട്രസ്റ്റ് സഹായിച്ചു. എന്നാൽ ഏതാണ്ട് 18 കൊല്ലം നടത്തിയ (www.infochange.org) ഇന്ന് നടത്തി കൊണ്ട് പോകുവാൻ ഒരു റെവന്യൂ മോഡൽ ഇല്ല. ഒരു പക്ഷെ ഞാൻ 24×7 എന്ന രീതിയിൽ ഞാൻ നിന്നിരുന്നു എങ്കിൽ അത് ഇന്ത്യയിലെയും ലോകത്തെയും ഒരു സക്‌സസ് മോഡൽ ആയിരുന്നേനെ. ഇപ്പോൾ ഞങ്ങൾ ആർക്കൈവ് കാത്തു സൂക്ഷിക്കുന്നു. വീണ്ടും ചിലപ്പോൾ ഞാൻ രംഗത്ത് ഇറങ്ങും.

ഇന്ന് ഒരു ഓൺലൈൻ മീഡിയ കടമ്പയിൽ പിടിച്ചു നിൽക്കാൻ എളുപ്പമല്ല. അവിടെ ഇത്രയും നാൾ കേരളത്തിൽ അമ്പതിൽ അധികം പത്ര പ്രവർത്തകരുമായി പിടിച്ചു നിൽക്കുന്നു എന്നത് ചെറിയ കാര്യമല്ല. അതിനുള്ള 24×7 ഡെഡിക്കേഷനും തോൽക്കാൻ തനിക്ക് മനസില്ല എന്ന സമീപനവുമാണ് ഷാജനെ വ്യത്യസ്തനാക്കുന്നത്. You can hate him. But no longer possible to ignore him. അതാണ് അവരുടെ മാധ്യമ തന്ത്രവും പ്രസ്‌കതിയും. അതും ഒരു ബിസിനസ് മോഡലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP