കേരളത്തിന്റെ ക്ഷുദ്ര സംഘബലങ്ങൾ ഒരു മനുഷ്യന്റെ മജ്ജയെയും മാംസത്തെയും ഹൃദയത്തെയും ആത്മാവിനെയും എങ്ങനെ പീഡിപ്പിച്ചു എന്നറിയണമെങ്കിൽ വർഗീയ ഭ്രാന്തന്മാർ കൈപ്പത്തി വെട്ടിഎറിഞ്ഞ ടി ജെ ജോസഫ് എന്ന അദ്ധ്യാപകന്റ ആത്മകഥ 'അറ്റുപോകാത്ത ഓർമ്മകൾ' വായിക്കൂ; ഇതാണോ ദൈവത്തിന്റെ നാട്? ഏത് ദൈവങ്ങളുടെ നാടാണിത്? ജെ എസ് അടൂർ എഴുതുന്നു
ജെ എസ് അടൂർ
കേരളത്തോട് പൊള്ളുന്ന ചില ചോദ്യങ്ങൾ. കേരളത്തിന്റെ ക്ഷുദ്ര സംഘബലങ്ങൾ ഒരു മനുഷ്യന്റെ മജ്ജയെയും മാംസത്തെയും ഹൃദയത്തെയും ആത്മാവിനെയും എങ്ങനെ പീഡിപ്പിച്ചു എന്നറിയണമെങ്കിൽ ' അറ്റുപോകാത്ത ഓർമ്മകൾ ' എന്ന വർഗീയ ഭ്രാന്തന്മാർ കൈപ്പത്തി വെട്ടിഎറിഞ്ഞ ടി ജെ ജോസഫ് എന്ന അദ്ധ്യാപകന്റ ആത്മകഥ വായിക്കൂ.
മീഡിയക്കു വേണ്ടത് മസാല വിവാദങ്ങളാണ്. എങ്ങനെ ഇന്ത്യവിഷൻ എന്നൊരു ചാനലും അതു കേട്ടും കണ്ടു വിറളിപിടിച്ച സർക്കാരും പൊലീസും ഒരു മനുഷ്യനെയും അയാളുടെ കുടുംബംത്തെയും എങ്ങനെ വേട്ടയാടി ചതച്ചു എന്ന് വായിച്ചറിയുക. കേരളത്തിലെ പൊലീസ് എത്ര നിഷ്ട്ടൂരമായി അദ്ദേഹത്തിന്റെ മകൻ മിഥുനെ അച്ഛനെ കിട്ടാത്ത വാശിയിൽ അടിച്ചവശനാക്കിയത്. എത്ര നിസ്സാരമായാണ് വേട്ടയാടുപ്പെടുന്ന ഒരു ഇരയെ വിരട്ടി കൈക്കൂലി വാങ്ങുവാൻ ഒരു ഉളുപ്പുമില്ലാതെ ശ്രമിക്കുന്നത്. ആ പൊലീസ് ഏമാന്മാരെല്ലാം ഇപ്പോഴുമുണ്ട്.
സബ്ജയിലിലെ അനുഭവങ്ങൾ വായിക്കേണ്ടതാണ്. നാലാം നമ്പർ സെല്ലിലുള്ള 14 പേർ. അവിടുന്നു ജാമ്യത്തിൽ പോകുന്ന പീഡിതനോട് രണ്ടു കുപ്പിക്കുള്ള പണം ആവശ്യപ്പെടുന്ന വാർഡൻ. പ്രത്യേക സൗകര്യങ്ങൾക്ക് 50000 രൂപയാണ് കൈക്കൂലി എത്ര ഭയങ്കരം ഗവര്ണൻസ്. എത്ര നല്ല സമാധാന പരിപാലനം സർക്കാർ സംവിധാനവും ഭരണ അധികാരികളും ആൾക്കൂട്ട മനസ്ഥിതിക്കു അനുസരിച്ചു സത്യം എന്തെന്ന് അറിയാൻ പോലും ശ്രമിക്കാതെ ഒരു മനുഷ്യനെ ഒറ്റക്കോടിച്ചു കല്ലെറിയാൻ ശ്രമിച്ചു. നീതിയും ന്യായവും എന്നതിനേക്കാൾ എല്ലാവരും അവരവരുടെ സംഘ ബലത്തിൽ അഭിരമിച്ചു.
സർവകലാശാല നിഷ്കര്‍ഷിച്ച റെഫെറെസ് ബുക്കിൽ പി ടി കുഞ്ഞഹമ്മദ് എഴുതിയ അധ്യായത്തിലെ മൂന്നു വാചകം എഴുതി ഒരു പേര് ചേർത്ത് എന്ന കുറ്റം ചാർത്തി ചെയ്യാത്ത കുറ്റത്തിന് അയാളെ ക്രൂശിക്കുവാൻ എല്ലാവരും മുറവിളികൂട്ടി. സമാധാനത്തിന്റെ പേരിലുള്ള മതത്തിലെ വെറിപൂണ്ട തീവ്ര വാദികൾ ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്തു. ജോസഫ് മാഷിന്റെ ദേഹമാസകലം വെട്ടി കൈപ്പത്തി വെട്ടിമാറ്റിയപ്പോൾ കേരള നവോത്ഥാഅവകാശ പൊള്ളത്തരങ്ങളും മത 'സൗഹാർദ്ദ ' പോയ്മുഖവുമാണ് അഴിഞ്ഞു വീണത്. കേരളത്തിന്റെ മതഭ്രാന്തിന്റയും വർഗ്ഗീയ വിഷ വെറുപ്പിന്റെ ജീവിക്കുന്ന രക്ത സാക്ഷിയാണ് ഈ മനുഷ്യൻ. ജീവിക്കുന്ന രക്ത സാക്ഷിയുടെ രക്തത്തിലും കണ്ണു നീരിലും എഴുതിയ പുസ്തകം. ഇതാണ് എന്റെ മാംസം. ഇതാണ് എന്റെ രക്തം എന്ന് പറഞ്ഞു സ്നേഹത്തോടെ തരുന്നൊരാൾ.
വെറികൊണ്ടു വെട്ടിമുറിവേൽപ്പിച്ചവരെക്കാൾ നികൃഷ്ടമായാണ് വെള്ളപൂശിയ യൂദാസ്സുകൾ അദ്ദേഹത്തെ ചുംബിച്ചു കാട്ടികൊടുത്തത്. അതിൽ ഏറ്റവും നികൃഷ്ടമായി അദ്ദേഹത്തെ ഒറ്റികൊടുത്തത് പഴയ ശിഷ്യനായ പുരോഹിതൻ !പരീശഭക്തിക്കാർ യേശുവിനോട് ചെയ്തത്പോലെ. ഏഴു എഴുപത് വട്ടം ക്ഷമിക്കുവാൻ പഠിപ്പിച്ചു, സ്നേഹമാണ് ഏറ്റവും വലിയ കല്പനയെന്നോതിത്തന്ന യേശുവിന്റെ പേരിൽ അധികാരം കൈയാളുന്ന വെള്ളപൂശിയ കല്ലറകൾ കരിങ്കല്ലുപോലെയാണ് ആ മനുഷ്യന്റെ ഹൃദയത്തെ ഇഞ്ചിഞ്ചായി ചതച്ചത്. അയാളെ മുസ്ലിം തീവ്ര വർഗീയ വെട്ടുകാർക്ക് വിട്ട് കൊടുത്തു സ്വന്തം തടി രക്ഷിച്ചു സ്വന്തം അധികാര താല്പര്യങ്ങളെ കാക്കുന്ന കരുണയറ്റ സംഘ ശക്തിയുടെ പുരോഹിത വർഗ്ഗം. ഈ പുസ്തകം കരുണയറ്റ സഭാ -വ്യവസ്ഥ സംഘബലത്തിന്റെ അനീതിക്ക് നേരെയുള്ള ഒരു ചാർജ് ഷീറ്റാണ്.
ഈ പുസ്തകം ഇന്ത്യയിൽ പലതും കൊണ്ടും ഒന്നാമത് എന്ന ഊറ്റം കൊള്ളൂന്ന സമൂഹത്തിന് നേരെയുള്ള ചോരമണക്കുന്ന ചോദ്യമാണ്.
ആർക്ക് എന്ത് സംഭവിക്കുന്നു ഗൗനിക്കാതെ, സത്യം അറിയാൻ മെനക്കെടാതെ എന്തും ഏതും സെൻസേഷണൽ വർത്തയാക്കുന്ന മാധ്യമങ്ങളോടുള്ള ചോദ്യമാണ്.
അയാളെ വേട്ടയാടാൻ പൊലീസിനെ വിട്ട സർക്കാർ സംവിധാനതോടുള്ള ചോദ്യമാണ്
എന്തിനും ഏതിനും പച്ചത്തെറി പറയുന്ന തേടിയോനെകിട്ടിയില്ലെങ്കിൽ കണ്ടവനെ അടിച്ചു എല്ലൊടിക്കുന്ന പൊലീസിനോടുള്ള ചോദ്യമാണ്
മതാന്ധതയുടെ വിഷവും വെറിയും മൂത്തു ആരെയും വെട്ടുവാനും കൊല്ലുവാനും തയ്യാറുള്ള അക്രമ രാഷ്ട്രീയത്തോടുള്ള ചോദ്യമാണ്.
ഒഴുക്കിനൊത്തു നീന്തുന്ന ആൾക്കൂട്ട മനസ്ഥിതിയുള്ള രാഷ്ട്രീയ പാർട്ടികളോടുള്ള ചോദ്യമാണ്.
യേശുവിന്റ പേരിൽ അധികാര സന്നാഹങ്ങളും അധികാര അഹങ്കാരങ്ങളും കാണിക്കുന്ന സഭ അധികാരികൾക്കു നേരെയുള്ള ചോദ്യമാണ്.
ഇതെല്ലാം കണ്ടു ചോദ്യങ്ങൾ ചോദിക്കുവാൻ പോലും ത്രാണിയില്ലാത്ത നമ്മളിൽ ഒരുപാടു പേരോടുള്ള ചോദ്യമാണ്.
എല്ലാ പീഡാനുഭവങ്ങളിലും കൂട്ടാളിയായി സങ്കടം സഹിക്കാതെ ആത്മ ഹത്യ ചെയ്ത ' ശാലോമിക്ക് ' വേണ്ടികൂടിയ പുസ്തകം.
ഉള്ളിലെ സങ്കടതിരയിൽ നിന്നുള്ള കണ്ണനീരിന്റെ ഉപ്പു രുചിയുള്ള വാക്കുകളിൽ നമ്മളെ ഇടക്കിടെ പൊള്ളിക്കും.
സ്വന്തം പീഡാനുഭവത്തെ ആ മനുഷ്യൻ ഒരു പരിധിവരെ വേർപാടോടെ നർമ്മത്തോട് കാണുന്നുണ്ട്.
എല്ലാവരും വായിച്ചു സ്വയം ചോദ്യങ്ങൾ ചോദിക്കേണ്ട പുസ്തകം.
ഇതാണോ ദൈവത്തിന്റെ നാട്? ഏത് ദൈവങ്ങളുടെ നാടാണിത്?
Stories you may Like
- സോമനാഥ് വിവാദങ്ങൾക്ക് അവസാനമിടുമ്പോൾ
- തന്റെ പുസ്തകം ഉൾപ്പെടുത്തിയതിനോട് യോജിപ്പില്ലെന്ന് ശൈലജ
- കറന്റ് ബില്ല് വികസിപ്പിച്ചു, പെട്രോൾ സെസ്സ് വികസിപ്പിച്ചു, വീട്ട് കരം വികസിപ്പിച്ച
- ആത്മകഥാ വിവാദം സർക്കാരിനെയും സർവകലാശാലയെയും പരിഹസിക്കുന്ന നടപടി
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍