Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായി സർക്കാർ തീവ്രവാദശക്തികളുടെ പാദസേവകരായിത്തീർന്നിരിക്കുന്നു; സിപിഎമ്മുകാരുടെ സഹായത്തോടെ മുസ്‌ളീം തീവ്രവാദസംഘടനകൾ കേരളത്തിൽ പലയിടത്തും വർഗ്ഗീയ സംഘർഷങ്ങളുണ്ടാക്കാൻ നീക്കം; കെ സുരേന്ദ്രൻ എഴുതുന്നു

പിണറായി സർക്കാർ തീവ്രവാദശക്തികളുടെ പാദസേവകരായിത്തീർന്നിരിക്കുന്നു; സിപിഎമ്മുകാരുടെ സഹായത്തോടെ മുസ്‌ളീം തീവ്രവാദസംഘടനകൾ കേരളത്തിൽ പലയിടത്തും വർഗ്ഗീയ സംഘർഷങ്ങളുണ്ടാക്കാൻ നീക്കം; കെ സുരേന്ദ്രൻ എഴുതുന്നു

കെ സുരേന്ദ്രൻ

കാശ്മീർ സംഭവത്തിന്റെ മറവിൽ സി.പി. എമ്മുകാരുടെ സഹായത്തോടെ മുസ്‌ളീം തീവ്രവാദസംഘടനകൾ കേരളത്തിൽ പലയിടത്തും വർഗ്ഗീയസംഘർഷങ്ങളുണ്ടാക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഈ നീക്കം കൂടുതലും. കാസർഗോഡ് ഇന്ന് പലയിടത്തും അപ്രഖ്യാപിത ഹർത്താൽ നടക്കുകയാണ്.

വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്യുന്നു. പ്രകോപനപരമായ പ്രകടനങ്ങൾ ജനങ്ങളിൽ ഭീതിയുളവാക്കുന്നു. പച്ചയായ ഹിന്ദുവിരുദ്ധ പ്രചാരണങ്ങളാണ് ഫ്‌ളക്‌സ് ബോർഡുകളിലും ബാനറുകളിലും പ്രദർശിപ്പിക്കുന്നത്. കോഴിക്കോട്ടെ പ്രകടനത്തിൽ പിടിച്ച ബാനറിൽ തികഞ്ഞ അശ്‌ളീളപദങ്ങൾ വരെ ഉപയോഗിച്ചിരിക്കുന്നു. മതസ്പർദ്ദ വളർത്തുന്നതിനെതിരെ ഐ. പി. സി 153(A)വകുപ്പനുസരിച്ച് കേസ്സെടുക്കേണ്ട സംഭവമായിട്ടും പൊലീസ് ഒരിടത്തും കേസ്സെടുക്കുന്നില്ല.

പൊലീസിനോട് ചോദിക്കുമ്പോൾ മുകളിൽനിന്ന് നിർദ്ദേശമില്ല എന്നാണ് പറയുന്നത്. രാമനാട്ടുകര മുതൽ മലപ്പുറം ജില്ലയിലെങ്ങും വാഹനങ്ങൾ തടഞ്ഞുനിർത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നു. ഒരിടത്തും പൊലീസില്ല. പിണറായി സർക്കാർ തീവ്രവാദശക്തികളുടെ പാദസേവകരായിത്തീർന്നിരിക്കുന്നു. മുഖ്യമന്ത്രിയും ഡി. ജി. പിയും അടിയന്തിരമായി ഇടപെടണം.

(കെ സുരേന്ദ്രൻ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP