1 usd = 76.23 inr 1 gbp = 94.60 inr 1 eur = 83.44 inr 1 aed = 20.75 inr 1 sar = 20.26 inr 1 kwd = 243.58 inr

Apr / 2020
02
Thursday

മനുഷ്യന്റെ ഏറ്റവും വലിയ ലഹരി എന്നാൽ, കഞ്ചാവും ഒന്നുമല്ല ..ലൈംഗികമായി അടിമപെടുക എന്ന അവസ്ഥ അതിലും മേലെ ആണ്; ആ ലഹരി തലയ്ക്കു പിടിച്ചാൽ, ആ ഒരു നേട്ടത്തിന് വേണ്ടി എന്തും മനുഷ്യൻ ചെയ്യും; മനുഷ്യനെ മാലാഖ ആയി കാണൽ ഒന്ന് നിർത്തുമോ? സ്വന്തം കുഞ്ഞിനെ കൊന്ന ശരണ്യയുടെ ക്രൂരതയുടെ പശ്ചാത്തലത്തിൽ കല, കൗൺസലിങ് സൈക്കോളജിസ്റ്റ് എഴുതുന്നു

February 19, 2020 | 03:35 PM IST | Permalinkമനുഷ്യന്റെ ഏറ്റവും വലിയ ലഹരി എന്നാൽ, കഞ്ചാവും ഒന്നുമല്ല ..ലൈംഗികമായി അടിമപെടുക എന്ന അവസ്ഥ അതിലും മേലെ ആണ്; ആ ലഹരി തലയ്ക്കു പിടിച്ചാൽ, ആ ഒരു നേട്ടത്തിന് വേണ്ടി എന്തും മനുഷ്യൻ ചെയ്യും; മനുഷ്യനെ മാലാഖ ആയി കാണൽ ഒന്ന് നിർത്തുമോ? സ്വന്തം കുഞ്ഞിനെ കൊന്ന ശരണ്യയുടെ ക്രൂരതയുടെ പശ്ചാത്തലത്തിൽ കല, കൗൺസലിങ് സൈക്കോളജിസ്റ്റ് എഴുതുന്നു

കല

 മനുഷ്യനെ മാലാഖ ആയി കാണൽ ഒന്ന് നിർത്തുമോ ?എന്തും സഹിക്കുന്ന ഭൂമിദേവിയുടെ മാനസികാവസ്ഥ ഉള്ള പെണ്ണുങ്ങൾ ഒക്കെ കഥകളിൽ ആണ് കൂടുതൽ..ജീവിതത്തിൽ പച്ചയായ മനസ്സിന്റെ ഉടമകളാണ് ..!ആ തരത്തിൽ കാണു..കൊടുംക്രൂരതകളിൽ നിന്നും അവരെ പിടിച്ചു മാറ്റാൻ ആദ്യത്തെ മാർഗ്ഗം അതാണ് ..

കാണാതായ പെൺകുട്ടി 1985 ഇറങ്ങിയ ത്രില്ലർ ഫിലിം കെ.എൻ. ശശിധരൻ ആണ് സംവിധാനം ചെയ്തത്. മമ്മൂട്ടി യുടെ തികച്ചും വ്യത്യസ്തമായ കഥാപാത്രം.രാംമോഹൻ എന്ന കഥാപാത്രം അതിൽ ജാരൻ ആണ്. വ്യത്യസ്തത ഉള്ള അത്തരം കഥാപാത്രങ്ങൾ ഇനിയും ചെയ്തുകൂടെ അദ്ദേഹത്തിന് ?

ഭവാനി എന്ന ജയഭാരതി അഭിനയിച്ച കഥാപാത്രത്തിന്റെ ..ദേവദാസമേനോൻ എന്ന ഭർത്താവിന്റെ കഥാപാത്രം അഭിനയിച്ചത്, ഭരത് ഗോപിയും..അവരുടെ മകൾ മിനി കൊല്ലപ്പെടുന്നു. ഒരുപാട് അന്വേഷണങ്ങൾക്കു ഒടുവിൽ പൊലീസ് കണ്ടെത്തുന്ന പ്രതി, അവളുടെ സ്വന്തം അമ്മയാണ്. കൊല്ലാൻ പ്രേരിതമായ കാരണമോ, അമ്മയുടെ അവിഹിത ബന്ധത്തിന്റെ മകൾ സാക്ഷി ആയതും. കൊലപാതകം ഒളിപ്പിക്കാൻ സഹായിക്കുന്നത് ജാരനായ രാംമോഹൻ...

ഇന്നത്തെ വിവാഹേതര ബന്ധങ്ങൾക്ക് ഇര ആകേണ്ടി വരുന്ന ഒരു വലിയ വിഭാഗം മക്കളുണ്ട്. പ്രത്യേകിച്ചും കൗമാരപ്രായക്കാർ. മേൽ പറഞ്ഞ സിനിമയിൽ, മകളോട് 'അമ്മ പറയുന്ന വാക്കുകൾ ഉണ്ട് ..നിനക്ക് , അതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല മോളെ ..എന്ന്. അമ്മയുടെ കിടപ്പറ രംഗം നേരിൽ കണ്ട മകളോട് അച്ഛനോട് പറയരുത് എന്ന അപേക്ഷയോടെ, ഭവാനി പറയുക ആണ്..നിനക്ക് അതിപ്പോ പറഞ്ഞാൽ മനസ്സിലാകില്ല എന്ന് ..ശരിയാണ് ..

മക്കൾക്ക് മനസ്സിലാകില്ല ..എന്തുകൊണ്ട് അച്ഛൻ അമ്മയെ വിട്ടു മറ്റൊരു പെണ്ണിനെ തേടി പോയി ...അല്ലേൽ 'അമ്മ എന്തുകൊണ്ട് അച്ഛനല്ലാത്ത ഒരാളെ സ്‌നേഹിക്കുന്നു, കാമിക്കുന്നു എന്നൊക്കെ. സ്വന്തം അച്ഛനമ്മമാർ എന്നാൽ, പഠിപ്പിച്ചു വളർത്തുന്നത് ഈശ്വരന് തുല്യം എന്നാണ്. മാതാപിതാക്കൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടും എന്നത് പോലും ഒരു പ്രായം എത്തും വരെ മക്കൾക്ക് ചിന്തിക്കാൻ കഴിയില്ല. അരോചകമാണ് അത്തരം കാഴ്ചകൾ അവർക്ക്. അപ്പോൾ, എങ്ങനെ മറ്റൊരാൾ സ്വന്തം മാതാപിതാക്കൾക്ക് പകരം ആകുന്നത് ഉൾക്കൊള്ളും? എത്രയോ കേസുകളിൽ മക്കൾ സാക്ഷികൾ ആകുന്നു. മൊബൈൽ വഴിയുള്ള അവിഹിത ബന്ധങ്ങൾ മിക്കവാറും ആദ്യം കാണുന്നത് അവർ ആണ് ..കണ്ടു പിടിച്ച കാര്യം അവർ പുറത്ത് പറയുന്നതോടെ, ശത്രു പക്ഷത്താകുന്നു ..

എത്രയോ കുഞ്ഞുങ്ങളുടെ പിടച്ചിൽ, തേങ്ങൽ കേട്ടുകൊണ്ട് ഇരിക്കുന്നു ..നീ ഒറ്റ ഒരാൾ കാരണമാണ് ഞങ്ങൾ വേർപിരിയേണ്ടി വന്നത് എന്ന പഴി കേൾക്കുന്ന വിവാഹമോചിതരായ അച്ഛനമ്മമാരുടെ കുഞ്ഞുങ്ങൾ. സ്വന്തം അമ്മയെ അച്ഛൻ ചതിക്കുന്നു. അല്ലേൽ സ്വന്തം അച്ഛനെ 'അമ്മ ചതിക്കുന്നു. ഇത് രണ്ടും ആദ്യം അറിയുമ്പോൾ ഉണ്ടാകുന്ന കൗമാരപ്രായക്കാരുടെ അവസ്ഥ ദയനീയമാണ്.

അപ്പൂനമ്മൂമാർ പിന്തുണ നൽകുന്ന ചില അവിഹിതബന്ധങ്ങളുണ്ട് ..വർഷങ്ങൾ ശീലിച്ച മൂല്യങ്ങൾ വിട്ടു, തെറ്റാണെന്നു അറിഞ്ഞും അവരത് ചെയ്യുന്നത് വയസ്സുകാലം സുരക്ഷിതം ആക്കാൻ ആകണം ..അപ്പോൾ മനുഷ്യന്റെ മനസ്സിന്റെ സ്വാർത്ഥത എന്നത്, ഏത് ബന്ധങ്ങൾക്കും മേലെ ആണ് എന്നത് ചിലപ്പോഴെങ്കിലും സമ്മതിച്ചു തരണം.

മൊബൈൽ ഉപയോഗത്തിൽ വരുന്നതിനു മുൻപുള്ള ആ തലമുറ മകന്റെ അല്ലേൽ മകളുടെ അവിഹിത ബന്ധത്തിന് ചുക്കാൻ പിടിക്കുന്നത് എങ്ങനെ വിശകലനം ചെയ്യണം ? അതും കണ്ടെത്തുന്നത് പലപ്പോഴും കുട്ടികൾ ആണെന്നുള്ളത് ,.മുതിർന്ന തലമുറയോടുള്ള അവരുടെ വിശ്വാസവും സ്‌നേഹവും നഷ്ടപ്പെടുത്തും.

നമ്മുടെ സംസ്‌കാരത്തിന്റെ നിർവ്വചനങ്ങൾ ഒന്ന് അഴിച്ചു പണിഞ്ഞു കൂടെ ? പറയുമ്പോൾ എന്നെ കല്ലെറിയരുത്. പറഞ്ഞു പോകുന്നു ..എഴുതി പോകുന്നു. കഥയ്ക്ക് പിന്നിലെ കഥകൾ പലപ്പോഴും പൊള്ളുന്നതാണ്. അതൊക്കെ മറച്ചു പിടിച്ചു മരവിപ്പോടെ ജീവിക്കുന്ന എത്രയോ പേരുണ്ട് ..അതൊന്നും അറിയാതെ ജീവിക്കുന്നവരെ, നിങ്ങൾ ഭാഗ്യം ചെയ്തവർ ..!

ഇഷ്ടമുള്ള ആളിനോടൊപ്പം സ്‌നേഹിക്കാൻ , കിടക്കപങ്കിടാൻ ഒക്കെ അവകാശം ആണിനും പെണ്ണിനും വേണം. തടസ്സം നിൽക്കുന്ന മക്കളെ ,
തലയോട്ടി പൊട്ടിച്ചു കൊല്ലാൻ ഉള്ള ത്വര ഒന്ന് കുറഞ്ഞാലോ ? പരസ്പരം മടുത്തു കഴിഞ്ഞാൽ, സ്‌നേഹത്തോടെ പിരിഞ്ഞു പോകണം എന്നത് നിർബന്ധിത നിയമം ആക്കണം. അല്ലേൽ എന്ത് സംഭവിക്കും എന്നത് എത്രയോ അനുഭവങ്ങൾ ..

പറക്കമുറ്റാത്ത കുട്ടികളുടെ നിസ്സഹായാവസ്ഥ അതിഭീകരമാണ്. തന്റെ കുത്തഴിഞ്ഞ കഥകൾ പുറത്താക്കപ്പെട്ടത്, മകളോ അല്ലേൽ മകനോ നിമിത്തം ആണേൽ. അവരോടു , സ്വന്തം അച്ഛനും അല്ലേൽ അമ്മയ്ക്കും ഉണ്ടാകുന്ന പക തീവ്രമാണ് ..

എഴുതി വെച്ചിരിക്കുന്ന മാതൃത്വവും പിതൃത്വവും ഒക്കെ കാറ്റില്പറക്കും. താൻ പുറത്ത് പറഞ്ഞത് കാരണം ആണോ കുടുംബം ഇല്ലാതെ ആയത് എന്നൊരു കുറ്റബോധം കുഞ്ഞുങ്ങളിൽ എത്രയോ കാലം തുടരും . അതിനെ നേരെ ആക്കാൻ ആർക്കും പറ്റില്ല ..നെഞ്ചിൽ ഒരു നെരിപ്പോടും ആയി കൂടെ നില്ക്കാൻ അല്ലാതെ ആ സങ്കടങ്ങളെ ഏറ്റു വാങ്ങാൻ ആർക്കാണ് പറ്റുക. മൂല്യങ്ങൾ എന്താണെന്നു എങ്ങനെ അത്തരം കുഞ്ഞുങ്ങളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കും ?

അമ്മയുടെ ജാരന്റെ കണ്ണുകൾ തന്റെ നെഞ്ചത്തു വീഴുന്നുണ്ട്, എന്നറിയുന്ന കുട്ടി അതിൽ അസ്വസ്ഥ ആകുന്നു എങ്കിൽ ഫലം ഒന്ന് ..അതല്ല , അവളത് ആസ്വദിക്കുന്നു എങ്കിൽ , നാളെ അമ്മയുടെ ബദ്ധശത്രു മകളായി തീരും ..ചില കേസുകൾ കാണുമ്പോൾ ഭയത്തോടെ ഓർക്കും ..
ആർക്കും വേണ്ടിയും മാറി നിൽക്കുന്ന ഒന്നല്ല ,.. വിശപ്പും ദാഹവും എന്ന അവസ്ഥ ..അത് പോലെ തന്നെയാണ് ...കാമവും അതിനെച്ചുറ്റിപ്പറ്റിയുള്ള ബന്ധങ്ങളും ..മനുഷ്യന്റെ ഏറ്റവും വലിയ ലഹരി എന്നാൽ , കഞ്ചാവും ഒന്നുമല്ല ..ലൈംഗികമായ അടിമപെടുക എന്ന അവസ്ഥ അതിലും മേലെ ആണ് ..ആ ലഹരി തലയ്ക്കു പിടിച്ചാൽ ,ആ ഒരു നേട്ടത്തിന് വേണ്ടി എന്തും മനുഷ്യൻ ചെയ്യും ..ഏതു ബന്ധവും തച്ചുടയ്ക്കും ..!

ആണിന്, കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കളയാം ! അതിൽ അതിശയം ഇല്ല. എന്നാൽ പെണ്ണ്, അതിനൊരുമ്പെട്ടാൽ, സമൂഹവും കുടുംബവും അവൾക്കു എതിരെ തിരിയും..പത്ത് മാസം ചുമന്നു നൊന്തു പെറ്റ അമ്മ എന്നൊക്കെ നീട്ടി വലിച്ചു എഴുതി വെച്ചിട്ടുണ്ട്...
പ്രസംഗിച്ചു കൂട്ടാറുണ്ട്..അതൊരു കുരുക്കാണ് സത്യത്തിൽ...

മനുഷ്യനെ മാലാഖ ആയി കാണൽ ഒന്ന് നിർത്തുമോ ? എന്തും സഹിക്കുന്ന ഭൂമിദേവിയുടെ മാനസികാവസ്ഥ ഉള്ള പെണ്ണുങ്ങൾ ഒക്കെ കഥകളിൽ ആണ് കൂടുതൽ.. ജീവിതത്തിൽ പച്ചയായ മനസ്സിന്റെ ഉടമകളാണ് ..! ആ തരത്തിൽ കാണു..കൊടുംക്രൂരതകളിൽ നിന്നും അവരെ പിടിച്ചു മാറ്റാൻ ആദ്യത്തെ മാർഗ്ഗം അതാണ് ..

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
നിസാമുദ്ദീനിൽ പോയ പത്തനംതിട്ടക്കാരെ മാത്രമല്ല മറ്റു ജില്ലകളിൽ നിന്നുള്ള 20 പേരെക്കൂടി കണ്ടെത്തിയത് ജില്ലാ കലക്ടറുടെ സർവൈലൻസ് ടീം; അഭിമാനമായി ഡോ. രശ്മിയും നവീനും; തബ്ലീഗിന് പോയവരിൽ പലരും പുറത്ത് മിണ്ടാത്തത് അപകടകരം; കുറ്റപ്പെടുത്തൽ ഭയന്ന് പലരും നിശബ്ദം; തബ്ലീഗ് സമ്മേളന കോൺടാക്ട് ട്രെസിംഗിലെ നൂഹ് മോഡലിനും കൈയടി
ആഫ്രിക്കൻ വൻകരയുടെ കിഴക്കേ മുനമ്പിലെ കൊച്ചു രാജ്യം; ഏഷ്യയേയും ആഫ്രിക്കയേയും വേർതിരിക്കുന്ന ചെങ്കടലിന്റെ തീരത്തു കൊറോണ കാലത്തും മലയാള സിനിമ; കോവിഡ് ഭീഷണി ഇല്ലാതെ ഷൂട്ടിങ് നടക്കുന്ന ഒരേയൊരു മലയാള സിനിമയായി ഉപ്പു മുളകും സംവിധായകന്റെ കന്നി ചിത്രം 'ജിബൂട്ടി'; ജോർദ്ദാനിൽ ആടു ജീവിതത്തിനുണ്ടായ ഗതി വരാത്തതിന് കാരണം ഇന്ത്യൻ എംബസിയുടേയും ഈ രാജ്യത്തിന്റേയും കട്ട സപ്പോർട്ട് കാരണം; ഈ മാസം 15വരെ ചിത്രീകരണം തുടരുമെന്ന് അണിയറ പ്രവർത്തകർ
മാതാപിതാക്കളിൽ ഒരാളെ നഷ്ടമാവുമ്പോഴുള്ള തോന്നലിനെ വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാനാകില്ല; അതൊരു വലിയ വീഴ്‌ച്ചയാണ്; അന്ധത നിറഞ്ഞ ഇരുട്ടിലേക്കുള്ള വീഴ്‌ച്ച; ക്യാൻസർ ബാധിതനായി എന്റെ പപ്പ മരിച്ചതിനു ശേഷം പുതിയൊരു ദിശയിൽക്കൂടി സഞ്ചരിച്ചു; എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുകയും അമ്മ വിഷാദത്തിന്റെ അടുത്തുമായിരുന്നു; സ്‌നേഹത്തിലൂടെ ഞങ്ങൾ ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയരും: വികാരം നിറഞ്ഞ അമലാ പോളിന്റെ കുറിപ്പ് വിവാദമാകുമ്പോൾ
കൊറോണ മടങ്ങുക പ്രവാസി മലയാളികളുടെ സ്വപ്നങ്ങൾ തകർത്ത ശേഷം; കഷ്ടപ്പെട്ടുണ്ടാക്കിയവയ്‌ക്കൊക്കെ കൊറോണയ്ക്കു ശേഷം നിറം മങ്ങുമെന്ന ഭയത്തില് യുകെയിലെ മലയാളികൾ; വീടും പെൻഷനും സമ്പാദ്യവും എല്ലാം വിലയില്ലാതാകുന്ന കാലമായേക്കും മുന്നിൽ; അടുത്തിടെ എത്തിയവർക്ക് എരിതീയിൽ നിന്നും വറചട്ടിയിൽ വീണ പോലെയാകും
പ്രളയകാലത്ത് സർക്കാരിന് കിട്ടിയത് കൈ അയച്ച് സഹായം; ദുരിത ബാധിതർക്ക് ഒന്നും കിട്ടിയില്ലെന്ന് മാത്രമല്ല സിപിഎം നേതാക്കൾ പണം തട്ടിയെന്നും തെളിഞ്ഞു; റീബിൽഡ് കേരളയ്ക്ക് ബജറ്റിൽ അനുവദിച്ച 1000 കോടി ചെലവായതുമില്ല; നവ കേരള സൃഷ്ടിക്ക് തടസ്സം ഉദ്യോഗസ്ഥർക്കിടയിലെ തമ്മിലടി; ലോക ബാങ്ക് വായ്പയും ആവിയായി പോയി; 2018ലെ സാലറി ചലഞ്ചിൽ പറഞ്ഞതൊന്നും നടന്നില്ല; ഇപ്പോഴത്തെ സാലറി കട്ടും കാറു വാങ്ങാനും അടിച്ചു പൊളിക്കാനും തന്നെ; കൊറോണ സാലറി ചലഞ്ചും കോടതി കയറും
അറസ്റ്റിലായത് 'മേസ്തിരി റിഞ്ചു'; മൊബൈലിൽ ഉള്ളത് ബംഗള, മറാത്ത, ഹിന്ദി ഭാഷകളിലുള്ള നിരവധി വാട്സാപ്പ് ഗ്രൂപ്പുകൾ; കേരളത്തിൽ ജോലി തേടിയെത്തിവരെ ഏകോപിപ്പിക്കുന്ന ഗ്രൂപ്പും ഫോണിൽ; റോഡ് ഉപരോധവും ലോക് ഡൗൺ ലംഘനവും വ്യക്തമായ നിർദ്ദേശങ്ങൾ അനുസരിച്ച്; ആളുകളെ സംഘടിപ്പിച്ചത് ബംഗാൾ സ്വദേശി എന്നതിന് വ്യക്തമായ തെളിവകുൾ; സംശയം നീളുന്നത് തീവ്ര സ്വഭാവമുള്ള സംഘടനയിലേക്ക്; പായിപ്പാട്ടെ വില്ലൻ മുഹമ്മദ് റിഞ്ചു ആളു ചില്ലറക്കാരനല്ലെന്ന് പൊലീസ്
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
വീട്ടിനുള്ളിൽ ഇരിക്കാതെ പുറത്തു പോയി ചുമച്ച് വൈറസ് പടർത്താൻ നമുക്ക് കൈകോർക്കാം; ഇൻഫോസിസിലെ സീനിയർ ആർക്കിടെക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായപ്പോൾ അന്വേഷണം നടത്തി ഞൊടിയിടയിൽ പുറത്താക്കി ടെക്കി ഭീമൻ; ബംഗളൂരുവിലെ ടെക്കിയായ മുജീബ് മുഹമ്മദ് യഥാർത്ഥ ഭീകരനെന്ന് സോഷ്യൽ മീഡിയ; കൊറോണക്കാലത്തെ ബംഗളൂരുവിൽ നിന്നുള്ള വമ്പൻ വിവാദം ഇങ്ങനെ
ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ
ജീന രാവിലെ നഴ്‌സിങ് ഡ്യൂട്ടിക്ക് പോകുന്ന സമയം രഞ്ജു നല്ല ഉറക്കം; വീട്ടുജോലിക്കാരി ഭക്ഷണം കഴിക്കാനായി തട്ടി വിളിച്ചപ്പോൾ അനക്കമില്ല; അയൽക്കാരെയും ജീനയെയും വിളിച്ചുവരുത്തി നോക്കുമ്പോൾ മനസ്സിലായി രഞ്ജു പോയി; അടുത്തിടെ നെഞ്ചെരിച്ചിൽ കൂടെക്കൂടെ വന്നപ്പോഴും ഗ്യാസെന്ന് കരുതി തള്ളി; മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ വരും മുമ്പ് കുവൈറ്റിലെ ഈ മലയാളി നഴ്‌സിങ് ദമ്പതികൾ സ്വപ്‌നം കണ്ടത് യുകെയിലെ തൊഴിലും ജീവിതവും
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
നിഷാദ് ഇൻഫോപാർക്കിൽ കോഫി ഷോപ്പ് ജീവനക്കാരൻ; നിഷാദിൽ കടവന്ത്രയിൽ ഡ്രൈവർ; അച്ഛനും അമ്മയ്ക്കും കാര്യമായ വരുമാനവുമില്ല; താമസം വാടക വീട്ടിൽ; ചുറ്റിക്കറങ്ങുന്നത് ലഹരിയുടെ ആവേശത്തിൽ അടിപൊളി ബൈക്കിലും; പൊലീസുകാരന് നേരെ പാഞ്ഞടുത്തതും കഞ്ചാവിന്റെ ആവേശത്തിൽ; മൂത്തയാൾക്കെതിരെ ഉള്ളത് നിരവധി കേസുകളും; കർഫ്യൂവിൽ കറങ്ങാനിറങ്ങിയത് ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ച സഹോദരർ ചില്ലറക്കാരല്ല; മലയിടുംതുരുത്ത് ജംഗ്ഷനിലെ അന്വേഷണം നീളുന്നത് മയക്കുമരുന്ന് മാഫിയയിലേക്ക്
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പതിനേഴുകാരി പതിമൂന്നുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വീട്ടിൽ ആരുമില്ലാതിരുന്ന ദിവസം; കുഞ്ഞിനെ നോക്കാൻ എത്തിയവൾ സ്ഥിരമായി ശയിച്ചത് ബാലനൊപ്പം; കാമുകനെ വിവാഹം കഴിച്ചിട്ടും കുട്ടിയുമായുള്ള സെക്‌സ് ഉപേക്ഷിക്കാനാകാതെ നഴ്‌സറി ജീവനക്കാരി; പീഡന വിവരം പുറത്തറിഞ്ഞത് യുവതി പതിമൂന്നുകാരന്റെ കുഞ്ഞിന് ജന്മം നൽകിയതോടെ; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിയുടെ ശിക്ഷ വിധിക്കുക ഏപ്രിൽ മൂന്നിന്
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
അഞ്ചു വയസ്സുള്ള കുട്ടി കൈ തട്ടിമാറ്റുന്ന ശക്തിയിലായിരുന്നില്ല അവൾ ഇറങ്ങി പോയത്; വീട്ടിന് പുറത്ത് നിന്ന് നോക്കിയാൽ വഴിയിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി കാണാം; പക്ഷേ അന്ന് ഒന്നും കണ്ടില്ല; 'അമ്മുമ്മ' വിളിച്ചു കൊണ്ടു വന്നെന്നും പട്ടി കുരച്ചപ്പോൾ അപ്രത്യക്ഷമായെന്നും പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യവുമില്ല; അത് അദൃശ്യ ശക്തിയുടെ ഇടപെടൽ തന്നെ എന്ന് ഇപ്പോഴും വിശ്വസിച്ച് അയൽക്കാരി; ദേവനന്ദയുടെ പഴയ കാണാതാകൽ കേട്ട് അത്ഭുതത്തോടെ മലയാളികൾ; മിനി മറുനാടനോട് അനുഭവം പറയുമ്പോൾ
ക്ഷേത്രോത്സവത്തിൽ ഉത്തര ഉണ്ണിയുടെ നൃത്തം അനൗൺസ് ചെയ്യാൻ ഊർമ്മിള മൈക്ക് കൈയിൽ എടുത്തപ്പോൾ ഓഫായി; കലിപ്പിലായ ഊർമ്മിള കാണികൾക്കും മുമ്പിലേക്ക് മൈക്ക് വലിച്ചെറിഞ്ഞു; കട്ടക്കലിപ്പോടെ നാട്ടുകാരും എത്തിയതോടെ പ്രശ്നത്തിൽ ഇടപെട്ട് പൊലീസും; മെക്ക് താഴേക്ക് ഇടുന്നത് അത്ര വലിയ കുഴപ്പമാണോ സാറേ.. എന്നു പൊലീസുകാരോട് ചോദിച്ചു ഊർമ്മിള ഉണ്ണി; ദൈവ സന്നിധിയിലെ നടിയുടെ അഹങ്കാരം കണ്ടെന്ന പോലെ തിമിർത്ത് പെയ്ത് മഴയും; നൃത്തം മുടങ്ങിയതോടെ കണക്കായി പോയെന്ന് നാട്ടുകാരും