1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

മനസികരോഗത്തിന്റെ പാരമ്പര്യം ഒന്നും അവളുടെ ചേച്ചിയെ അന്ന് ബാധിച്ചിരുന്നില്ല..; അവൾ അനിയത്തിയുടെ ഭർത്താവിന്റെ പിന്തുണയിൽ വികാരനുഭൂതികളിൽ ഈറനണിഞ്ഞു ആലസ്യത്തോടെ പുഞ്ചിരിച്ചു...; ഞാനെന്ന കൗൺസിലർ നോക്കി .. അവൾ നീങ്ങി... ഒട്ടനവധി പെണ്ണുങ്ങളെ ആ ഒരാളിൽ ഞാനിന്നു കാണാറുണ്ട്..; ചേച്ചിയുടെ ദിവ്യപ്രണയത്തിനു എതിര് നിൽക്കുന്ന അനിയത്തി, ചേച്ചിയും അനുജത്തിയുടെ ഭർത്താവും തമ്മിൽ ബന്ധമുണ്ടായാൽ എന്ത് ചെയ്യും; കലാ മോഹൻ എഴുതുമ്പോൾ

September 15, 2019 | 12:03 PM IST | Permalinkമനസികരോഗത്തിന്റെ പാരമ്പര്യം ഒന്നും അവളുടെ ചേച്ചിയെ അന്ന് ബാധിച്ചിരുന്നില്ല..; അവൾ അനിയത്തിയുടെ ഭർത്താവിന്റെ പിന്തുണയിൽ വികാരനുഭൂതികളിൽ ഈറനണിഞ്ഞു ആലസ്യത്തോടെ പുഞ്ചിരിച്ചു...; ഞാനെന്ന കൗൺസിലർ നോക്കി .. അവൾ നീങ്ങി... ഒട്ടനവധി പെണ്ണുങ്ങളെ ആ ഒരാളിൽ ഞാനിന്നു കാണാറുണ്ട്..; ചേച്ചിയുടെ ദിവ്യപ്രണയത്തിനു എതിര് നിൽക്കുന്ന അനിയത്തി, ചേച്ചിയും അനുജത്തിയുടെ ഭർത്താവും തമ്മിൽ ബന്ധമുണ്ടായാൽ എന്ത് ചെയ്യും; കലാ മോഹൻ എഴുതുമ്പോൾ

കലാ മോഹൻ

ത്ര നാളുകൾ കഴിഞ്ഞാലും, മനസ്സിൽ കൂടുതൽ തെളിഞ്ഞു വരുന്ന മുഖങ്ങളുണ്ട്..

ഏതു ആൾക്കൂട്ടത്തിലും തിരിച്ചറിയാൻ പറ്റുന്ന മനസ്സുകൾ..

വർഷം മുൻപ്,
ചേച്ചിയും അനിയത്തിയും, അനിയത്തിയുടെ ഭാര്തതാവും ഒന്നിച്ചു കാണാൻ എത്തി..
ചേച്ചിയുടെ ആദ്യ വിവാഹം ഒഴിഞ്ഞു..
രണ്ടാമതൊരു വിവാഹത്തിന് പിന്നീടവർ ഒരുക്കമാകുന്നില്ല..
അമ്മയ്ക്ക് ഇപ്പോൾ നല്ല സുഖമില്ല..
മൂത്തമകളുടെ വിവാഹം നടന്നു കാണണം എന്നത് വലിയ മോഹമാണ്..
പ്രാർത്ഥന ആണ്..
എങ്ങനെ എങ്കിലും ചേച്ചിയെ ഒന്നു പറഞ്ഞു മനസ്സിലാക്കി എടുക്കണം മാഡം..
ഇപ്പോ വിവാഹ ആലോചന ആയി വന്നിരിക്കുന്നത് അത്രയും അറിയുന്ന ഒരാളാണ്.. ചേച്ചിയെ പണ്ടേ അദ്ദേഹത്തിന് ഇഷ്ടവും ആയിരുന്നു..

എന്റെ മുന്നില് ഇരിക്കുന്ന ചേച്ചി, അനിയത്തി, അനുജത്തിയുടെ ഭാര്തതാവ്..
ഇവരിൽ അനിയത്തി മാത്രമേ, എന്നോട് സഹകരിക്കു എന്നെന്റെ കൗൺസിലർ മനസ്സ് പറഞ്ഞു..
ചേച്ചി എതിർത്തു പറയുന്ന ഓരോ കാരണങ്ങൾക്കും, അനിയത്തിയുടെ ഭാര്തതാവ് പ്രോത്സാഹനം നൽകുന്നു..

അനുജത്തിയുടെ, വാദങ്ങൾക്ക് നേരെ അയാൾ അമർഷം കൊള്ളുന്നു..
ഞാൻ അയാളുടെ ഭാര്യയായ അവളെ നോക്കി..
ആ മിഴികളിലെ ഭാവം തിരിച്ചറിയാൻ എളുപ്പമായിരുന്നു..

ഇപ്പോ ശെരിക്കും പ്രശ്‌നം ഉണ്ടാകുന്നത് ഇവളാണ്. അമ്മയുടെ മനസ്സിൽ അനാവശ്യമായ സങ്കടം ഉണ്ടാക്കി കൊടുക്കാൻ ശ്രമിക്കുന്നത് ഇവളാണ്..

പുരുഷൻ എന്ന കുപ്പായത്തിൽ നിന്നു കൊണ്ട്, അയാൾ അലറി..

ഇവൾക്ക്, അരുണിനെ സംശയം ആണെന്നാണ് എനിക്ക് തോന്നുന്നത്..
ചേച്ചി തുറന്നടിച്ചു പറയുന്നു..

ചേച്ചിയും തന്റെ ഭാര്തതാവും പറയുന്ന പലതും നിഷേധാര്ത്ഥത്തിൽ തലയാട്ടാൻ മാത്രമേ അവൾക്കു ആകുന്നുള്ളു..
ചുണ്ടനക്കിയാൽ കരഞ്ഞു പോകുന്ന അവസ്ഥയിൽ..

''അമ്മയുടെ അനിയത്തിക്ക് bipolar എന്ന മാനസികരോഗം ഉണ്ടായിരുന്നു..
ഇവളുടെ ഇപ്പോഴത്തെ സ്വഭാവം കാണുമ്പോൾ എനിക്ക്.. ''
ഞാൻ ഉൾപ്പെടെ ഇരിക്കുന്ന ആ അന്തരീക്ഷത്തിൽ പെട്ടന്ന് അടർന്നു വീണ നിശ്ശബ്ദത മനസ്സിനെ വലയം ചെയ്തു...
ഒരുപാട് അർത്ഥമുള്ള ഒന്ന്..
ആദ്യ വരവാണ് എന്റെ അടുത്ത്..
തുടർസന്ദര്ശനം ഉണ്ടാകണമെന്നില്ല..

നിങ്ങൾ എന്തിനാണ് അനാവശ്യമായി ഇത്രയും അഭിപ്രായം പറയുന്നത് എന്നു എന്റെ ഒറ്റ ചോദ്യത്തിൽ അനുജത്തിയുടെ ഭർത്താവിന്റെ ശത്രുപക്ഷത്തേക്ക് ഞാൻ നീങ്ങി..
അത്തരം ചോദ്യങ്ങൾ അനിയത്തിയുടെ ദുരവസ്ഥയുടെ ആക്കം കൂട്ടുമോ എന്നു ഞാൻ ഭയന്നു..

മറ്റൊരിടത്തു നിന്നും ഇനിയൊരു അഭയം കിട്ടാനില്ല എന്നു ചിന്തിച്ചു ഏതെങ്കിലും നിമിഷത്തിൽ അവൾ...
കൗൺസിലർ മാത്രമാണ് ഞാൻ...
എനിക്ക് പരിധിയിൽ കൂടുതൽ ഒന്നിലും ഇടപെടാൻ വയ്യ.. നഗ്‌നമായ പല യാഥാർഥ്യങ്ങളും ഔദ്യോഗിക ജീവിതം കാട്ടി തരാറുണ്ടെങ്കിലും..

''എന്റെ അനിയത്തിയുടെ ഭർത്താവ്, എനിക്കൊരു സുഹൃത്ത് കൂടി ആണ്..
അമ്മയും അനിയത്തിയും തിരിച്ചറിയാത്ത എന്റെ സങ്കടങ്ങളെ ഞാൻ ഇവനോട് പറയാറുണ്ട്..
ഇവൻ എന്നോട് മിണ്ടുന്നതും ഓഫീസിൽ ഒന്ന് കൊണ്ട് വിടുന്നതും ഒക്കെ ഇവൾക്ക് അമര്ഷമാണ്.. '''

ചേച്ചിയുടെ വാക്കുകൾ നിഷ്‌കരുണം അനിയത്തിയുടെ ഹൃദയത്തിൽ കുത്തിക്കേറുന്നുണ്ട്..
മനസ്സിന്റെ വിതുമ്പലുകൾ അടക്കി പിടിച്ചു അവൾ തലകുനിച്ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി..

ചേച്ചിയുടെ,
ദിവ്യപ്രണയത്തിനു എതിര് നിൽക്കുന്ന അനിയത്തി..
പുരുഷൻ ആരോ ആകട്ടെ..

ഇത് കേട്ടു നോക്കു..
ഇന്നലെ, ഞങ്ങളുടെ കിടപ്പു മുറിയിൽ നടന്ന വഴക്കിന്റെ ശബ്ദം..

ഭാര്തതാവ് അത്യുന്മേഷത്തിൽ,
Mobile ഓൺ ആക്കി..
പെൺശബ്ദം മാത്രമാണ് കേൾക്കാവുന്നത്..
വളരെ മോശമായ വാക്കുകൾ..
അലറി വിളിക്കുനുണ്ട്..

അറിയാം...
അപമാനത്തിൽ ശ്വാസം മുട്ടുന്ന ഒരുവളുടെ ആശ്രയം ആണല്ലോ ആ അമർച്ചയും വഴക്കുകളും.
ഗതിമുട്ടി പോകുന്ന ചില ഘട്ടങ്ങൾ ഉണ്ട്.
ഭയം പകയായി മാറുന്ന സന്ദർഭങ്ങൾ ഉണ്ട്... പല്ലിളിച്ചു കാട്ടുകയും, കല്ല് വലിച്ചെറിയുകയും ചെയ്തു പോകും...

''ഓരോ വാക്കിനേയും record ആക്കി,
നാളെ നിങ്ങൾ എന്നെ മാനസിക രോഗി ആക്കും എന്നെനിക്ക് അറിയാമായിരുന്നു എങ്കിൽ,
ഞാനും അത്തരത്തിൽ കളിച്ചേനെ...
ഭാര്തതാവിന്റെ നിരന്തരമായ വഞ്ചന കാണുമ്പോൾ പൊട്ടിപോകുന്ന ഒരുവൾക്കു ഇത് സംഭവിക്കും...പഠിച്ചു വളർന്ന
സംസ്‌കാരം വാക്കുകളിൽ വരില്ല.. ''

ആ പെൺകുട്ടിയുടെ വാക്കുകൾ ആദ്യം കനത്തു..
പിന്നെ, ക്ഷീണിച്ചു...

''എന്റെ അച്ഛനുണ്ടായിരുന്നു എങ്കിൽ.. ''

'നോക്കു, രണ്ടു പെൻഡ്രൈവ് നിറച്ചും ഉണ്ട് ഇവളുടെ സംസ്‌കാരം... '
പുരുഷൻ ഗമയിൽ പറയുന്നു..
ചേച്ചി ചിരിക്കുന്നു..

പങ്കാളിയുടെ പിന്നാലെ വഴക്കുകൾ റെക്കോർഡ് ചെയ്യാൻ കൂടുന്ന ഒരാൾ..
അവരെ പ്രകോപിപ്പിക്കുന്നത്, എത്ര വലുതായിട്ടു ആകാം..
നാളെ കേസ് ആയാൽ അവൾക്കു എതിരെ ഉള്ള തെളിവ് അയാൾ ഇപ്പോഴേ കൂട്ടുക ആണ്..
ഭയം തോന്നി..
ആ വ്യക്തിത്വം ഇല്ലാത്തവനോട് എന്ത് പറയാൻ..

അല്ല ! അഥവാ ഞാൻ മറ്റൊരാളെ തേടി പോയാൽ ഇവൾക്ക് കുറ്റം പറയാൻ പറ്റുമോ?
കിടപ്പറയിൽ ശവമാണ് ഇവള്..
എന്ത് പറഞ്ഞാലും, തുടങ്ങും.. ഇഞ്ചിഞ്ചായി പീഡിപ്പിക്കുന്നു എന്നു..എന്നാലങ്ങു ഒഴിയരുതോ..

ഭാര്യ ഒന്നും മിണ്ടുന്നില്ല..
ബോധമറ്റവളെ പോൽ എന്നെ നോക്കി ഇരിക്കുന്നു..
അവളുടെ ചുറ്റിലും പല്ലിളിക്കുന്ന ഇരുട്ടിനെ എനിക്ക് മാറ്റാനാകില്ല..
ജീവിക്കണം എങ്കിൽ അവൾ ശ്വാസം പിടിച്ചോടണം...

ദയ യാചിച്ചു വന്ന ആ മുഖം പലപ്പോഴും എന്റെ ഉറക്കം കെടുത്താറുണ്ട്..
അറിയില്ല, ഇന്നവൾ എവടെ എന്നും..

അവളുടെ മാനസിക രോഗത്തിന്, തെളിവായി, ഭാര്തതാവ് കയ്യിൽ മുറുക്കെ പിടിച്ചിരിക്കുന്ന പെൻഡ്രൈവ്.. അവളുടെ പ്രതികരണം ഇല്ലാതാക്കി..

അവൾക്കു നിഷേധിക്കാൻ തെളിവുകൾ ഇല്ല..
അയാളെ അനുസരിക്കുക അല്ലാതെ ഗത്യന്തരമില്ല..
അല്ലേൽ വിവാഹജീവിതത്തിൽ നിന്നും പടിയിറങ്ങാൻ പറ്റണം..

അന്ന് അവൾ എന്നെ കാണാൻ എത്തുമ്പോൾ, കടും നിറത്തിലുള്ള ലിപ്സ്റ്റിക് ചായം ചുണ്ടിൽ പുരട്ടിയിരുന്നു..
ചുവന്ന വലിയ പൊട്ടും..
ഇന്ന്,
വർഷങ്ങൾക്കു ഇപ്പുറം ഞാനവളെ ഓർക്കാൻ ശ്രമിക്കുമ്പോൾ,
അവളുടെ ചുണ്ടുകൾ വിളറി വരണ്ടു കാണുന്നു..
ആ പ്രാകൃത രൂപത്തിൽ നിന്നും ഒരുപാട് ദുർഗന്ധം വമിക്കുന്നുണ്ട്...
ചതിയിൽ പെട്ടു വർഷങ്ങൾ നീറി നീങ്ങുന്ന ഒരുവളുടെ ദേഹത്ത് നിന്നും അതേ വരൂ..

കുടുംബത്തിൽ മുൻപ് നടന്ന ആത്മഹത്യ,
മനസികരോഗത്തിന്റെ പാരമ്പര്യം ഒന്നും അവളുടെ ചേച്ചിയെ അന്ന് ബാധിച്ചിരുന്നില്ല..
അവൾ, അനിയത്തിയുടെ ഭാര്തതാവിന്റെ പിന്തുണയിൽ,
വികാരനുഭൂതികളിൽ, ഈറനണിഞ്ഞു ആലസ്യത്തോടെ പുഞ്ചിരിച്ചു...
ഞാനെന്ന കൗൺസിലർ നോക്കി ..
അവൾ നീങ്ങി...
ഒട്ടനവധി പെണ്ണുങ്ങളെ ആ ഒരാളിൽ ഞാനിന്നു കാണാറുണ്ട്..

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
കുളങ്ങരത്തൊട്ടിയിലെ കോടീശ്വരൻ ജോൺ വിത്സണെ സ്ലോ പോയിസൺ വഴി വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും തള്ളിവിട്ടോ? രണ്ടുകോടിയോളം രൂപയും സ്വത്തുരേഖകളും കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ബന്ധുക്കൾ കേസ് കൊടുത്തതോടെ കാര്യങ്ങൾ കൈവിട്ടോ? ജോൺ വിത്സന്റെ രണ്ടാം ഭാര്യയും മകനും ഡൽഹിയിൽ മരിച്ച നിലയിൽ; ലിസിയെ മരിച്ച നിലയിൽ കണ്ടത് ഫ്‌ളാറ്റിലും മകനെ റെയിൽവെ ട്രാക്കിലും; ആത്മഹത്യയെന്ന് പൊലീസ്; കൂടത്തായി മോഡൽ സംശയിച്ച ജോൺ വിത്സന്റെ മരണത്തിന് പിന്നാലെ വീണ്ടും ദുരന്തം
19 വർഷം പഴക്കമുള്ള മതുമൂല മഹാദേവൻ കൊലക്കേസിന്റെ തുമ്പ് കിട്ടിയത് ബാറിലെ അരണ്ട വെളിച്ചത്തിൽ നിന്ന്; കൂടത്തായിയിൽ ചിലന്തി വല നെയ്യും പോലെ ജോളി ഇരകളെ കുരുക്കിയത് തേടിയ സംഘവും തുമ്പുണ്ടാക്കിയത് വേഷം മാറി നടന്ന്; പൊന്നാമറ്റം വീടിനെ ചുറ്റിപ്പറ്റി പുലരും മുതൽ രാവ് വരെ നിരീക്ഷണം; എൻഐടിയിലേക്കെന്ന് കള്ളം പറഞ്ഞ് ജോളി ബ്യൂട്ടിപാർലറിലും കാന്റീനിലും ജോളിയടിച്ച് നടന്നപ്പോഴും പിന്തുടർന്നു; കെ.ജി.സൈമണന്റെ സീക്രട്ട് ഓപ്പറേഷൻ ഇങ്ങനെ
വധൂവരന്മാരെ വേദിയിലേക്ക് ആനയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; വെള്ള ഷർട്ടും മുണ്ടുമുടുത്ത് വരൻ; ഗീതു എത്തിയത് ചുവന്ന സാരിയും ബ്ലൗസും ഒറ്റ നെക്ലസും മാത്രം ധരിച്ച്; ബന്ധുക്കളെ വേദിയിലേക്ക് സ്വാഗതം ചെയ്ത് വിഎൻ വാസവൻ; പരസ്പരം റോസാപ്പൂ ഹാരങ്ങൾ അണിയിച്ച് ലളിതമായ ചടങ്ങുകൾ; അതിഥികൾക്ക് കഴിക്കാൻ കാപ്പിയും കേക്കും; സിപിഎം യുവ നേതാവ് ജെയ്ക്ക് സി തോമസ് വിവാഹിതനായി
2012 മുതലുള്ള മൂന്നു വർഷങ്ങളിൽ യഥാർത്ഥ വരുമാനം 22 ലക്ഷം, 23 ലക്ഷം, 28 ലക്ഷം എന്നിങ്ങനെ; യുപിഎസ് സിക്ക് മുന്നിൽ നൽകിയ വരുമാന സർട്ടിഫിക്കറ്റിലുള്ളത് വരുമാനം വെറും മൂന്നു ലക്ഷത്തിൽ താഴെയും; ഒബിസി ക്വാട്ടയിൽ കടന്നുകൂടാൻ ആസിഫ് കെ യൂസഫ് ഐഎഎസ് സമർപ്പിച്ചത് വ്യാജ വരുമാന സർട്ടിഫിക്കറ്റെന്ന് ആക്ഷേപം; കേന്ദ്ര പേഴ്‌സനൽ മന്ത്രാലയത്തിന്റെ അന്വേഷണം തലശ്ശേരി സബ് കളക്ടർക്ക് കുരുക്കാകും; ആരോപണത്തിന് പിന്നിൽ തിരുവനന്തപുരത്ത് സിവിൽ സർവീസ് അക്കാദമി നടത്തുന്ന വ്യക്തിയെന്ന് ആസിഫ്
വിമാനത്താവളത്തിൽ ഇറങ്ങാനായി താഴ്ന്ന വിമാനം വീണ്ടും പെട്ടെന്നു പറന്നുയർന്നു; ലാൻഡ് ചെയ്തത് 15 മിനിറ്റിന് ശേഷവും; കാരണം പ്രതികൂല കാലാവസ്ഥ മൂലമെന്ന് എയർ ഇന്ത്യാ എക്സ്‌പ്രസ് പൈലറ്റിന്റെ വിശദീകരണം; ശോഭാ ഗ്രൂപ്പ് സ്ഥാപകൻ എത്തിയ സ്വകാര്യ ജെറ്റിലെ ഭീതിക്ക് കാരണം തെറ്റായ അപകട സൂചനയും; നെടുമ്പാശ്ശേരി വിമാനത്താവളത്തെ മുൾമുനയിൽ നിർത്തി രണ്ട് സംഭവങ്ങൾ
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ
വിവാഹം നിശ്ചയിച്ചത് ഒരു വർഷം മുമ്പ്; ഭാവി വരൻ വാങ്ങി നൽകിയ മൊബൈലിലൂടെ സംസാരം; ആർഭാട കല്യാണത്തിന് ശേഷമുള്ള കാർ യാത്രയിൽ പ്രവാസിയായ വരന് വന്നത് കാമുകന്റെ മെസേജ്; വഴിയിൽ തുടങ്ങിയ വഴക്ക് വീട്ടിലെത്തിയപ്പോൾ നാട്ടുകാർ മൊത്തമറിഞ്ഞു; വീട്ടിലേക്ക് കയറാതെ നിന്ന യുവതിയെ അനുനയിപ്പിക്കാൻ പൊലീസിനും ആയില്ല; ചതിച്ച മകളെ കൈവിട്ട് അച്ഛനും അമ്മയും; ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം കാമുകിയുടെ മടക്കം; തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിൽ സൂപ്പർ ക്ലൈമാക്‌സ്
ജോൺസണുമായുണ്ടായിരുന്നത് ഹൃദയ ബന്ധം; 2015ൽ മക്കളെ നീന്തൽ പഠിപ്പിക്കാൻ പോയി ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യയെ ആത്മമിത്രമാക്കാൻ ശ്രമം; യാത്രകളും ഷോപ്പിങും സിനിമ കാണലും കുടുംബ സമേതമായപ്പോൾ ജോൺസണിന്റെ കള്ളക്കളികൾ ഭാര്യ തിരിച്ചറിഞ്ഞു; പൊലീസിലും പള്ളിയിലും പരാതി എത്തിയപ്പോൾ ജോളിക്ക് ചർച്ചകൾക്ക് കൂട്ടുവന്നത് തഹസിൽദാർ ജയശ്രീയും; താക്കീത് ചെയ്ത് വിട്ടിട്ടും കോയമ്പത്തൂരിൽ ബന്ധം തുടർന്ന് ജോളിയും ജോൺസണും; കൂടത്തായിയിൽ അവിഹിതങ്ങളുടെ ചുരുൾ അഴിയുമ്പോൾ
ജോളിയുടെ മക്കൾ ഞങ്ങളുടെ സഹോദരൻ റോയിയുടെ രക്തം; തങ്ങൾ എവിടെയുണ്ടോ അവിടെ അവരുമുണ്ടാകുമെന്ന് റോജോയും സഹോദരിയും; പൊന്നാമറ്റത്തെ മരണങ്ങളിൽ സംശയമുണ്ടാക്കിയത് പിണറായിയിലെ കൂട്ടക്കൊല; ജോളിയുടേത് എല്ലാവരും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന പെരുമാറ്റം; ഷാജുവുമായുള്ള രണ്ടാം വിവാഹം സംശയം ഉണ്ടാക്കി; പരാതി പിൻവലിക്കാനുള്ള സമ്മർദ്ദവും കല്ലറ തുറക്കുന്നതിനെ എതിർത്തതും നിർണ്ണായകമായി; വ്യാജ ഒസ്യത്ത് കള്ളം പൊളിച്ചു; കൂടത്തായിയിൽ സഹോദരങ്ങൾ മനസ്സ് തുറക്കുമ്പോൾ
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
2002ൽ ആട്ടിൻസൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞുവീണ് അന്നമ്മ മരിച്ചു; ഒരു വർഷത്തിനുശേഷം ഛർദ്ദിച്ച് ഭർത്താവ് ടോം തോമസും മരിച്ചു; മകൻ റോയിയും സഹോദരൻ മാത്യുവും അടുത്ത വർഷം മരിച്ചതിന് പിന്നാലെ പത്ത് മാസം പ്രായമായ കുഞ്ഞ് അടക്കം രണ്ടു മരണങ്ങൾകൂടി; കോടികളുടെ സ്വത്തുക്കളെല്ലാം റോയിയുടെ ഭാര്യ ജോളിയുടെ പേരിൽ; ജോളി പുനർ വിവാഹം ചെയ്തതോടെ സംശയം ബലപ്പെട്ടു; കൂടത്തായി മരണ പരമ്പര സൗമ്യമോഡൽ സയനൈഡ് കൊലപാതകമോ?
സയനേഡ് കൊടുത്ത് മടിയിൽ കിടത്തി അവസാന ശ്വാസം വലിപ്പിച്ചു; സിലിയെ കൊന്നു തള്ളിയതിന്റെ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പ്രണയജീവിതം മാത്രം ചിന്തിച്ച് മരണവീട്ടിലും ഷാജുവും ജോളിയും; സിലിയെ ഇല്ലാതാക്കിയവർ അന്ത്യ ചുംബനം നൽകിയത് പരസ്പരം മുഖമുരുമിക്കൊണ്ടും; ജോളിയുടെ പ്രവർത്തിയിൽ ഞെട്ടിയെന്ന ഷാജുവിന്റെ വാദവും കള്ളം; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ അന്ത്യ ചുംബനത്തിന്റെ ചിത്രം പുറത്ത്
സ്‌കൂളിൽ പഠിക്കുമ്പോൾ അച്ഛന്റെ പണം മോഷ്ടിച്ച് ആദ്യ കവർച്ച; ബികോം പാരലൽ കോളേജിൽ പഠിക്കുമ്പോൾ നാട്ടിൽ പറഞ്ഞത് അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനിയെന്നും; റോയിയുമായുള്ള പ്രണയം തുടങ്ങുന്നത് 22 കൊല്ലം മുമ്പ് കൊന്ന് തള്ളിയവരിൽ നാലാമനായ മാത്യുവിന്റെ വീട്ടിലെ കൂടിക്കാഴ്ചയ്ക്കിടെ; കട്ടപ്പനയിലെ 'സയനൈയ്ഡ് രാജ്ഞി' കൊലപാതക ഭ്രമത്തിനും മോഷണ സ്വഭാവത്തിനും സെക്ഷ്വൽ അബറേഷൻസിനും അടിമ; ജോളിക്കുള്ളത് കുറ്റകൃത്യങ്ങളുടെ ബാല്യം തന്നെ
എല്ലാവരും മരിച്ചതോടെ ഭർത്താവിന്റെ പിതൃസഹോദര പുത്രനെ കെട്ടിയ ഭാര്യ; റോയിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സയനൈഡിന്റെ അംശം മറച്ചു വച്ചത് സംശയങ്ങൾ ബലപ്പെടുത്തി; ഒസ്യത്തിന്റെ പേരിൽ സ്വത്തുക്കളെല്ലാം സ്വന്തം പേരിലാക്കിയതും റോജോയുടെ സംശയത്തിന് ആക്കം കൂട്ടി; മരണം സൈനഡ് കഴിച്ചെങ്കിൽ പല്ലിൽ പറ്റിയ അംശം വർഷങ്ങൾക്കു ശേഷവും നശിക്കില്ല; കൂടത്തായിലെ ആറു പേരുടെ അസ്വാഭാവിക മരണത്തിൽ ഇനി നിർണ്ണായകം ഫോറൻസിക് റിപ്പോർട്ട്; ജോളിയെ സംശയിക്കാൻ കാരണങ്ങൾ ഏറെ