Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അദ്ദേഹത്തിന്റെ പ്രസംഗം കഴിഞ്ഞാൽ ഞാൻ അദ്ദേഹത്തിന്റെ സീറ്റിലെത്തും; ആ കുറിപ്പുകൾ ആവശ്യപ്പെടാനാണ് ചെല്ലുക; ബജറ്റ് മറുപടി പ്രസംഗം അതനുസരിച്ചാണ് തയ്യാറാക്കുന്നത്; പ്രായാഗിക പരിജ്ഞാനത്തോടെ പ്രാഗത്ഭ്യം തെളിയിച്ച ധനമന്ത്രിയായിരുന്നു കെ.എം.മാണി; ഏതിർചേരിയിലായിരിക്കുമ്പോഴും തികഞ്ഞ പരസ്പരബഹുമാനം: തോമസ് ഐസക്കിന്റെ കുറിപ്പ്

അദ്ദേഹത്തിന്റെ പ്രസംഗം കഴിഞ്ഞാൽ ഞാൻ അദ്ദേഹത്തിന്റെ സീറ്റിലെത്തും; ആ കുറിപ്പുകൾ ആവശ്യപ്പെടാനാണ് ചെല്ലുക; ബജറ്റ് മറുപടി പ്രസംഗം അതനുസരിച്ചാണ് തയ്യാറാക്കുന്നത്; പ്രായാഗിക പരിജ്ഞാനത്തോടെ പ്രാഗത്ഭ്യം തെളിയിച്ച ധനമന്ത്രിയായിരുന്നു കെ.എം.മാണി; ഏതിർചേരിയിലായിരിക്കുമ്പോഴും തികഞ്ഞ പരസ്പരബഹുമാനം: തോമസ് ഐസക്കിന്റെ കുറിപ്പ്

തോമസ് ഐസക്ക്

ദീർഘനാളത്തെ പ്രായോഗിക പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ ധനകാര്യ മാനേജ്‌മെന്റിൽ പ്രാഗത്ഭ്യം തെളിയിച്ച ധനമന്ത്രിയായിരുന്നു ശ്രീ. കെ എം മാണി. അദ്ദേഹത്തിന്റെ ബജറ്റ് പ്രസംഗങ്ങളിലും പ്രതിപക്ഷത്തായിരിക്കുമ്പോഴുള്ള ബജറ്റ് വിമർശനങ്ങളിലും ഈ പരിജ്ഞാനമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആയുധം.

എതിർചേരിയിലായിരിക്കുമ്പോൾത്തന്നെ തികഞ്ഞ പരസ്പരബഹുമാനത്തോടെ നിയമസഭയ്ക്കകത്തും പുറത്തും ധനകാര്യം ചർച്ച ചെയ്യുന്നതിന് കഴിഞ്ഞിരുന്നു. എന്റെ എല്ലാ ബജറ്റിലും മാണി സാറിന്റെ പ്രസംഗം ഉണ്ടാകാറുണ്ട്. സ്വന്തം കൈപ്പടയിൽ പ്രസംഗത്തിന്റെ പോയിന്റുകളെല്ലാം കുറിച്ചുകൊണ്ടാവും അദ്ദേഹം വരിക.

അദ്ദേഹത്തിന്റെ പ്രസംഗം കഴിഞ്ഞാൽ ഞാൻ അദ്ദേഹത്തിന്റെ സീറ്റിലെത്തും. ആ കുറിപ്പുകൾ ആവശ്യപ്പെടാനാണ് ചെല്ലുക. മറുപടി പ്രസംഗം അതനുസരിച്ചാണ് തയ്യാറാക്കുന്നത്. ഇപ്പോഴത്തെ മറുപടി പ്രസംഗത്തിലും മാണിസാറിന്റെ ചോദ്യങ്ങളോട് പ്രത്യേകമായിത്തന്നെ പ്രതികരിച്ചിരുന്നു. കുറിപ്പുകൾ കൈമാറാൻ ഒരു വൈമനസ്യവും അദ്ദേഹം കാണിച്ചിട്ടില്ല. തികഞ്ഞ സ്പോർട്സ്മാൻ സ്പിരിട്ടിൽത്തന്നെ അദ്ദേഹം കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നു.

കേരളത്തിലെ കർഷകസമൂഹത്തിന്റെ താൽപര്യങ്ങൾ എന്നും അദ്ദേഹം ഉയർത്തിപ്പിടിച്ചിരുന്നു. ആസിയാൻ കരാറിന്റെ കാര്യത്തിൽ കേരളത്തിന്റെ താൽപര്യം സംരക്ഷിക്കണമെന്ന ശക്തമായ നിലപാട് അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ ഈ എതിർപ്പ് അവഗണിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. മാണി സാറിന്റെ എതിർപ്പിന് ഒരുവിലയും കൽപ്പിക്കാതെ കോൺഗ്രസ് കരാറുമായി മുന്നോട്ടു പോയി. ഇന്നത്തെ റബ്ബർ വിലത്തകർച്ചയടക്കം അതിന്റെ പ്രത്യാഘാതമാണ്.

മാണി സാർ ചൂണ്ടിക്കാട്ടിയ പ്രത്യാഘാതങ്ങളെ കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ അവഗണിച്ചതിന്റെ അതിന്റെ ദുര്യോഗം ഇന്ന് കേരളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. റബ്ബറിന്റെ വിലത്തകർച്ച ഉദാഹരണം. റബ്ബറിന് തറവില പ്രഖ്യാപിച്ചപ്പോൾ ആ ഭാരത്തിൽ ഒരു പങ്ക് കേന്ദ്രസർക്കാരും വഹിക്കും എന്നാണ് അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കേരളത്തോടുള്ള കേന്ദ്ര അവഗണന ഇക്കാര്യത്തിലും തുടർന്നു.

കേരളീയർക്കാകെ അദ്ദേഹം മാണിസാറായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും അനുയായികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP