Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൈദ്യുതി ബിൽ പെട്ടന്ന് രണ്ടും മൂന്നും ഇരട്ടിയായി കൂടിയിട്ടുണ്ടോ? കെഎസ്ഇബി ഉദ്യോഗസ്ഥൻ മീറ്റർ റീഡിങ്ങിന് വരുമ്പോൾ കറന്റ് ഇല്ലെങ്കിലോ; മീറ്റർ ബാറ്ററികൾ സാധാരണ പ്രവർത്തിക്കാത്തതുകൊണ്ട് രേഖപ്പെടുത്തുക ഒരു ആവറേജ് ബിൽ; മുൻ മാസങ്ങളിൽ നിന്ന് വലിയ വ്യത്യാസം വരാതിരുന്നാൽ നമ്മളും ഹാപ്പി; വൈദ്യുതി ബില്ലിൽ നിന്നും ഷോക്ക് അടിക്കാതിരിക്കാൻ ഇലക്ട്രിസിറ്റി ഉപയോഗിക്കുന്നവർ വായിക്കാനും പ്രചരിപ്പിക്കാനുമായി; ബ്രിജിത്ത് കൃഷ്ണ എഴുതുന്നു

വൈദ്യുതി ബിൽ പെട്ടന്ന് രണ്ടും മൂന്നും ഇരട്ടിയായി കൂടിയിട്ടുണ്ടോ? കെഎസ്ഇബി ഉദ്യോഗസ്ഥൻ മീറ്റർ റീഡിങ്ങിന് വരുമ്പോൾ കറന്റ് ഇല്ലെങ്കിലോ; മീറ്റർ ബാറ്ററികൾ സാധാരണ പ്രവർത്തിക്കാത്തതുകൊണ്ട് രേഖപ്പെടുത്തുക ഒരു ആവറേജ് ബിൽ; മുൻ മാസങ്ങളിൽ നിന്ന് വലിയ വ്യത്യാസം വരാതിരുന്നാൽ നമ്മളും ഹാപ്പി; വൈദ്യുതി ബില്ലിൽ നിന്നും ഷോക്ക് അടിക്കാതിരിക്കാൻ ഇലക്ട്രിസിറ്റി ഉപയോഗിക്കുന്നവർ വായിക്കാനും പ്രചരിപ്പിക്കാനുമായി; ബ്രിജിത്ത് കൃഷ്ണ എഴുതുന്നു

മറുനാടൻ ഡെസ്‌ക്‌

ജീവിതത്തിൽ നിങ്ങൾ പലപ്പോഴും കണ്ടുമുട്ടിയ ഒരു പ്രതിഭാസമാണ് ഏതെങ്കിലും ഒരു മാസം കറണ്ട് ബിൽ സാധാരണയുള്ള നിന്നും ഇരട്ടിയോ മൂന്നിരട്ടിയോ ആയി വരികയെന്നത്. ഉടൻ നമ്മൾ കെഎസ്ഇബി ഓഫീസിൽ പോകുന്നു അവർ നമ്മുടെ യൂണിറ്റ് കണക്കുകൂട്ടി കാണിച്ചു നമ്മൾ ഉപയോഗിച്ചിട്ടുണ്ട് സമർഥിക്കുന്നു. അവസാനം ഉദ്യാഗസ്ഥരുടെ വക ഒരു ഉപദേശം ഫ്രീ ആയി തരും ചിലപ്പോൾ വൈദ്യുതി എർത്ത് ആയി പോകുന്നു ഉണ്ടാവാം നിങ്ങൾ ഇലട്രിഷനെ കൊണ്ട് പരിശോധിപ്പിച്ചു നോക്കൂ,നമ്മൾ തിരിച്ചു വീട്ടിലേക്ക് എത്തുന്നു അമിതമായ വൈദ്യുതി ഉപയോഗിച്ചതിന് വീട്ടിലുള്ള കുട്ടികളെയും ഭാര്യയെയും മറ്റും വഴക്കു പറയുന്നു അവർ തിരിച്ചും നിങ്ങളെകുറ്റം പറയുന്നു. അവസാനം നമ്മൾ ഇലട്രിഷനെ വിളിച്ച് വൈദ്യുതി ലീക്ക് ആവുന്നുണ്ടോ എന്ന് പരിശോധിപ്പിക്കുന്നു.

പരിശോധിച്ച് ഇലക്ട്രീഷൻ ഒരു തീരുമാനവും പ്രഖ്യാപിക്കുന്നു എല്ലാം ശരിയായി. അടുത്ത മാസം മുതൽ ബിൽ പഴയതുപോലെ ഇവിടെ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?
എന്റെ വീട്ടിൽ ശരാശരി വൈദ്യുതി ബിൽ 800 രൂപയാണ് വരാറ് 230 മുതൽ 240 യൂണിറ്റ്. പക്ഷേ ഇത്തവണ ബിൽ 2700 പുറത്തുവന്നു. മേൽ പറഞ്ഞ കാര്യങ്ങളൊക്കെ കെഎസ്ഇബി ഓഫീസിൽ സംഭവിച്ചു തീരുമാനവും പറഞ്ഞു വൈദ്യുതി എർത്ത് ചെയ്ത് പോകുന്നു ഉണ്ടാവാം സാർ വീട്ടിൽ പോയി പരിശോധിക്കൂ പക്ഷെ ഞാൻ വിടില്ല കടലാസും പേനയുമായി കണക്കുകൂട്ടി കൊണ്ട് ഞാൻ വർക്ക് തുടങ്ങി അപ്പോഴാണ് ആണ് കെഎസ്ഇബിയുടെ ചതിയുടെ ആഴം മനസ്സിലായത്. അവന്മാരെ പൊളിച്ചടുക്കി കുറ്റം സമ്മതിപ്പിച്ചു.

മീറ്റർ റീഡീങ്ങിനു വരുമ്പോൾ കറണ്ട് ഇല്ലാത്ത സമയമാണെങ്കിൽ മീറ്റർ ബാറ്ററിയിൽ പ്രവർത്തിക്കണം. എന്നാൽ സംസ്ഥാനത്തെ മിക്ക മീറ്റർ ബാറ്ററിയും കേടാണ്. അപ്പോൾ ഡിജിറ്റൽ മീറ്ററിൽ ഒന്നും കാണാത്ത ബില്ലിങ്ങ് തൊഴിലാളി അവനെ പഠിപ്പിച്ചതങ്ങ് ചെയ്യും. കെഎസ്ഇബിയുടെ ബില്ലിങ്ങ് സോഫ്റ്റ്‌വെയറിൽ ഉള്ള ബിൽ മിഷ്യനിൽ ഡോർ ലോക്ക്ഡ് (വീട് അടച്ചിരിക്കുന്നു.) എന്ന ഓപ്ഷൻ ജീവനക്കാരൻ നൽകും.
കൺസ്യൂമർ നമ്പർ അയാൾ അടിക്കുന്നു. അപ്പോൾ രണ്ടു തരത്തിലുള്ള ഉള്ള വിവരങ്ങൾ അവരുടെ കയ്യിലെ യന്ത്രത്തിൽ വരും ഒന്ന് - പ്രീവിയസ് റീഡിങ്ങ് (പഴയ റീഡിങ്ങ് അതായത് എന്റെ കഴിഞ്ഞ ബിൽ പ്രകാരം ഏപ്രിൽ 19 ന്റെ )

രണ്ട് - ഇപ്പോഴത്തെ റീ ഡീങ്ങ്.(അതായത് ജൂൺ23 ന് )
ജൂൺ 23 ന് വൈദ്യുതി ഇല്ല ഡിജിറ്റൽ മീറ്റർ വർക്ക് ചെയ്തില്ല.
മീറ്റർ റീഡ് ചെയ്യുന്ന ആൾ
അതിൽ ഡോർ ലോക്ക് എന്നിടച്ചു അതോടെ ഇപ്പോഴത്തെ മീറ്റർ റീഡിങ് എന്ന സ്ഥലത്ത് ഒന്നും ചെയ്യാൻ കഴിയില്ല (ജൂൺ 23 ന്റെ കോളം ) പകരം നമ്മുടെ ശരാശരി ഉപഭോഗത്തെ കണക്കാക്കി മുൻ മാസത്തെ അതെ തുകയുടെ ബില്ല് തരും.
പരിപാടി കഴിഞ്ഞു.

ഏപ്രിൽ മാസത്തെ തുക തന്നെ ജൂൺ മാസവും കിട്ടിയപ്പോൾ അപ്പോൾ നമുക്ക് യാതൊരു അസ്വാഭാവികതയും തോന്നുകയില്ല.
യഥാർത്ഥത്തിൽ നമ്മുടെ ഡോർ ലോക്ക് ആയിരിക്കില്ല. കെഎസ്ഇബി ചട്ടം പറയുന്നത് വീട്ടിൽ പട്ടിയെ തുറന്നു വിടുക, മീറ്റർ റീഡിങ്ങ് തൊഴിലാളിക്ക് ആക്‌സ് എക്‌സ് ചെയ്യാൻ പറ്റാത്ത വിധത്തിൽ പൂട്ടിയിട്ട നിലയിൽ ഉണ്ടാകുക. അതുമല്ലെങ്കിൽ വീടിന്റെ ഗേറ്റ് പൂട്ടിയിരിക്കുക തുടങ്ങിയവയാണ് ഡോർ ലോക്ക് എന്നതിന് വിശദീകരണം.എന്നാൽ വൈദ്യുതി ഇല്ലാത്തപ്പോൾ മീറ്റർ റീഡിങ്ങിന് ആയി വന്നാൽ (മീറ്റർ ഉള്ളിലെ ബാറ്ററി വർക്ക് ചെയ്യുന്നില്ലെങ്കിൽ ) റിഡിങ്ങ് സാധ്യമാവില്ല യഥാർത്ഥത്തിൽ അപ്പോൾ ഫാൾട്ടി മീറ്റർ എന്ന കാറ്റഗറി ഉൾപ്പെടുത്തിയാൽ മാത്രമേ ഉപഭോക്താവിന് ബാധ്യതയില്ലാതിരിക്കുക ഉള്ളൂ. ഡോർ ലോക്ക് എന്നുപറയുമ്പോൾ പീനൽ ബാധ്യത ഉപഭോക്താവിന് ആണ്. അതായത് സർക്കാർ സബ്‌സിഡി നമുക്ക് നഷ്ടമാകുന്നു. KSEB യുടെ പ്രശ്‌നം കാരണം റീഡിങ് എടുക്കാനാവാത്ത സാഹചര്യത്തിൽ കഴിഞ്ഞ മാസത്തെ ബിൽ അവറേജ് ഉപയോഗം എന്ന ലോജിക്കിൽ പെടുത്തി spot bill തന്ന് ബില്ലിങ്ങ് തൊഴിലാളി ഓഫീസിൽ തിരിച്ചെത്തുന്നു. ഈ നൽകുന്ന ഡോർ ലോക്ക് ബിൽ വിവരങ്ങൾ സെക്ഷൻ ഓഫീസിലെ ഉദ്യോഗസ്ഥൻ സോഫ്ട് വെയറിലെ സസ്‌പെൻസ് എന്ന ഭാഗത്തിലേക്ക് മാറുന്നു. കെ എസ് ഇ ബി നിർദ്ദേശിക്കുന്ന പ്രകാരം ഉപഭോക്താവിന് നൽകിയ ബില്ലിന് തത്തുല്യമായ റീഡിങ് മാന്വലായി അപ്‌ഡേറ്റ് ചെയ്യണം. ഇത് മനഃപൂർവ്വം നടക്കാറില്ല അതിന് കാരണം കെഎസ്ഇബിയുടെ കോർപ്പറേറ്റ് ഗൂഢാലോചനയാണോ എന്റെ സെക്ഷനിലെ പ്രശ്‌നമാണോ എന്ന് പരിശോധിക്കാൻ ആണ് ഈ പോസ്റ്റ്
അവർ അടുത്ത ബില്ലിങ്ങ് സൈക്കിളിൽ അതായത് ഈ മാസം സസ്‌പെൻസ് ഡാറ്റ മുഴുവൻ മായ്ച്ചു കളയുന്നു. അതോടെ ഓഗസ്റ്റ് 24 ന് മീറ്റർ റീഡിങ്ങിനായി വരുമ്പോൾ തൊഴിലാളി കൊണ്ടുവരുന്നത് നാല്മാസം മുമ്പുള്ള കറന്റ് റീഡിങ് എന്ന ഡാറ്റ ആണ് (അതായത് ഏപ്രിൽ 19 ന്റെ റീഡിങ്ങ്) ഇത്തരത്തിൽ ഉയർന്ന ഉദ്യോഗസ്ഥനെ കൊണ്ട് തെറ്റ് ചെയ്യിപ്പിക്കുന്നത് പെർഫോമൻസിന് സെക്ഷൻ ഓഫീസിന്റെ പെർഫോമൻസിന് വേണ്ടിയിട്ടാണ്. വൈദ്യുതി ഉണ്ടായിരുന്നില്ല എന്നോ മീറ്ററിനെ ബാറ്ററി വർക്ക് ചെയ്യുന്നില്ല എന്നോ ഉള്ള ഓപ്ഷൻ ഉപയോഗിച്ചാൽ സെക്ഷൻ ഓഫീസിന്റെ പെർഫോമൻസിനെ ബാധിക്കും. മാത്രമല്ല ഫാൾട്ടി മീറ്റർ എന്ന ഓപ്ഷൻ ആണെങ്കിൽ അവ KSEB നന്നാക്കി നൽകേണ്ടതായി വരും. അത് എടുക്കുന്ന സമയം മറ്റുകാര്യങ്ങൾ എന്നിവ പെർഫോമൻസിനേയും ബാധിക്കും അതിനാൽ ഇവയെല്ലാം കൂടെ പാവപ്പെട്ട ഉപഭോക്താവിനെ തലയിലേക്ക് വരുത്താൻ ആണ് ഡോർ ലോക്ക് ഓപ്ഷൻ. ഇനി എന്റെ വീട്ടിലെ കാര്യംഞാൻ വിശദീകരിക്കാം എന്റെ ഉപയോഗം ആയി ഇവിടെ പറഞ്ഞിരിക്കുന്നത് 723 യൂണിറ്റ് ആണ് (അതായത് ഏപ്രിൽ 19 മുതൽ ഓഗസ്റ്റ് 24 വരെ) യഥാർത്ഥത്തിൽ ഇത് എന്റെ നാലുമാസത്തെ ഉപഭോഗമാണിത്. അതിനിടയിൽ മീറ്റർ റീഡ് ചെയ്ത് ഫോൾട്ട് മീറ്റർ റീഡ് ചെയ്ത് ഡോർ ലോക്ക് എന്നാക്കി. അതിന്റെ പേരിൽ നിരക്ക് കണക്കാക്കി. സർക്കാർ സബ്‌സിഡികൾ എനിക്ക് നഷ്ടമായി. മാത്രമല്ല ആവറേജ് കൺസംപ്ഷൻ എന്ന ലോജിക്കിൽ ഞാൻ അടച്ച പണം കെഎസ്ഇബി സൗജന്യമായി കിട്ടി.
ഉദാഹരണത്തിന് നമ്മുടെ ഉപയോഗം 250 യൂണിറ്റ് ആണെന്നിരിക്കട്ടെ ഒരു യൂണിറ്റ് വില 250 വരെ മൂന്നു രൂപയും 251 മുതൽ 4 രൂപയുമാണങ്കിൽ നമ്മുടെ ബിൽ 750 രൂപ രൂപ.എന്നാൽ 251 യൂണിറ്റ് ആണെങ്കിൽ
ബിൽ എത്ര? നമ്മുടെ ബിൽ കണക്കാകുന്നത് I KSEB യുടെ ടെലിസ്‌കോപ്പിക്ക് കാൽക്കുലേഷൻ സിസ്റ്റം ആണെങ്കിൽ 250 യൂണിറ്റ് 750 രൂപയും അടുത്ത ഒരു യൂണിറ്റിന് നാലു രൂപയും യും ആകെ 754 രൂപ.
പക്ഷേ ഡോർ ലോക്ക് പോലെയുള്ള ഉള്ള കസ്റ്റമർ പീനൽ വിഷയമാണെങ്കിൽ എങ്കിൽ 251 X 4 = 1004 രൂപ.വ്യക്തമായില്ലേ?
അതായത് (ഉദാഹരണമാണ് കണക്ക്) 723 യൂനിറ്റ് 4 മാസത്തേക്ക് വരുമ്പോൾ 500 (250 + 250 ) യൂണിറ്റ് 3 രൂപ പ്രകാരവും 223 യൂണിറ്റ് 4 രൂപ പ്രകാരവും അതായത് 1500+ 892 = 2392 രൂപ എന്റെ ബിൽ 2701 രൂപ ഇതിൽ നഷ്ടം 409 രൂപ
ആവറേജ് ലോജിക്കിൽ ഞാൻ കഴിഞ്ഞ മാസം അടച്ചത് 860 രൂപ
ആകെ എന്നെ പറ്റിച്ചത് 860 + 409 = 1269 രൂപ.
അതിനാൽ ഇത് വായ്ച്ച് ബോധ്യപ്പെട്ടവർ പൊതുജനത്തിന്റെ അറിവിലേക്ക് ആയി പ്രചരിപ്പിക്കുക. കൺസ്യൂമർ ബോധമാണ് കൺസ്യൂമർ നിയമത്തിനേക്കാൾ നല്ലത്. പറയുമ്പോൾ എല്ലാം പറയണമല്ലോ ഉളിക്കൽ KSEB ഓഫീസിലെ ഉദ്യോഗസ്ഥർ വളരെ മാന്യരാണ്. അവിടെ വച്ച് എനിക്ക് കാര്യം മനസിലാക്കാൻ അവർ അവർ കാണിച്ച ശുഷ്‌കാന്തിയാണ് എനിക്ക് ഉപകാരമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP