Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആകാശത്ത്‌ കൂടി പോകുന്ന പണി ഏണി വച്ച് മേടിക്കുന്ന മറുനാടൻ മലയാളിയും ഷാജൻ ചേട്ടനും അറിയാൻ സ്‌നേഹപൂർവ്വം ഷംസീർ എഴുതുന്നു...

ആകാശത്ത്‌ കൂടി പോകുന്ന പണി ഏണി വച്ച് മേടിക്കുന്ന മറുനാടൻ മലയാളിയും ഷാജൻ ചേട്ടനും അറിയാൻ സ്‌നേഹപൂർവ്വം ഷംസീർ എഴുതുന്നു...

ന്റെ എഫ്ബി പോസ്റ്റുകൾ പ്രസിദ്ധീകരിക്കുകയും എന്നെ ഏറേ പ്രോൽസാഹിപ്പിക്കുകയും ചെയ്ത ഒരു മാദ്ധ്യമമാണ് മറുനാടൻ മലയാളി... എന്നെ ഏറേ സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് അതിന്റെ എഡിറ്ററും എന്റെ ഫേസ്‌ബുക്ക് ഫ്രണ്ടുമായ Shajan Skariah. അദ്ദേഹത്തിന് എന്നോടുള്ള സ്‌നേഹത്തിന്റെ പുറത്ത് മറുനാടനിൽ സ്ഥിരമായ് ഒരു കോളം എഴുതാൻ ആവശ്യപെടുക പോലും ഉണ്ടായ് മുൻപ്... എന്റെ പരിമിതികൾ സ്വയം ബോധ്യമുള്ളതുകൊണ്ട് ആ സാഹസത്തിന് മുതിർന്നില്ല.. അത്ര ബന്ധമുള്ള വ്യക്തി എന്നേ നിലയിൽ ഈ അടുത്ത രണ്ട് ദിവസങ്ങളിൽ അദ്ദേഹത്തേ ചുറ്റിപ്പറ്റി ഏറേ വിവാദങ്ങൾ ഉണ്ടായ സ്ഥിതിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്.. ഈ പറയുന്നത് ഞങ്ങളുടെ ബന്ധത്തിൽ പോറൽ ഏൽപിക്കില്ല എന്ന് ഞാൻ പ്രത്യാശിക്കുന്നു... പറയേണ്ടത് പറഞ്ഞ് തന്നെ പോകണമല്ലോ...

പ്രചരിപ്പിക്കപെടുന്നത് പോലെ ഒരു വർഗ്ഗീയവാദിയോ മുസ്ലിം വിരുദ്ധനുമോ ഒന്നും അല്ല ഷാജൻ ചേട്ടൻ... മലയാള മാദ്ധ്യമങ്ങളിൽ ഏറ്റവും രൂക്ഷമായ കൃസ്ത്യൻ സഭാ വിമർശനം വരുന്നതും മഠങ്ങളിലേ പ്രശ്‌നങ്ങൾക്ക് ഏറ്റവും കൂടുതൽ കവറേജ് കൊടുക്കുന്നതും മറുനാടനിലാണ്... ബിജെപി യോട് അൽപ്പം താലോലം ഉണ്ടെങ്കിലും സംഘികൾക്ക് എതിരേയും സംഘിസത്തിനെതിരേയും രൂക്ഷമായ രീതിയിൽ വാർത്തകൾ വരാറുണ്ട്.... ഒരു വിഭാഗത്തോട് മാത്രമായ് വിരോധത്തിന്റെ പുറത്ത് വാർത്തകൾ ഉണ്ടാക്കുയല്ല എന്ന് ചുരുക്കം..

എന്നാൽ ആകശത്ത് കൂടി പോകുന്ന പണി ഏണി വച്ച് മേടിക്കുന്ന ഒരു രീതിയിലൂടെ അങ്ങനേ ഒരു ധാരണ ഉണ്ടാക്കി വച്ചിട്ടുണ്ട് എന്നത് സത്യം..... ഏറ്റവും അവസാനം ഉണ്ടായ 'ക്ക'ത്ത' വിവാദം എടുക്കാം.. ആദ്യം മനോരമ അങ്ങനേ ഒരു വാർത്ത കൊടുക്കുന്നു... പിറ്റേ ദിവസം മറുനാടൻ ഉൾപ്പെടെ മിക്ക ഓൺലൈനുകളിലും അതിന്റെ കോപ്പി പേസ്റ്റ് കൊടുക്കുന്നു... സംഭവം വലിയ വിവാദമാകുന്നു... മനോരമ ലേഖകൻ ഒരു പ്രാദേശിക ചാനലിൽ വന്ന ന്യൂസ് കണ്ടിട്ട് എഴുതി ഉണ്ടാക്കിയതാണ് ഈ ന്യൂസ്...

എന്നാൽ മിക്കവരും വിമർശിച്ചത് മറുനാടനിൽ വന്ന ന്യൂസ് ചൂണ്ടികാട്ടി... സംഭവം വിവാദമായപ്പോൾ മനോരമ ഈ ന്യൂസ് ഓൺലൈനിൽ നിന്ന് മുക്കി... എന്നാൽ മുൻപ് പറഞ്ഞത് പോലെ ഏണി വച്ച് പണിവാങ്ങുന്ന ശീലമുള്ള ഷാജൻ ചേട്ടൻ അതിൽ തന്നെ ചുറ്റി തിരിഞ്ഞു.. വാശിയായി...  ദേഷ്യമായ്...  ന്യൂസുമ്മേൽ ന്യൂസ്...  വീഡിയോ...  ഇത് സംഭവിക്കാൻ സാധ്യത ഇല്ലാ എന്ന് പറഞ്ഞവരൊക്കെ തന്നെ ആണ് ലക്ഷ്യം വെക്കുന്നത് എന്ന തോന്നലിൽ ഉള്ള ഫേസ്‌ബുക്ക് മറുപടികൾ... ആകേ ബഹളം...

മനോരമ ലേഖകൻ കണ്ട ലോക്കൽ ചാനലിലേ വീഡിയോ എടുത്ത് മറുനാടനിൽ കൊടുക്കുന്നു.. ഇങ്ങനേ ഒരു സംഭവം നടക്കാൻ സാധ്യത ഇല്ല എന്ന് പറഞ്ഞ Basheer Vallikkunnuനു മൂളയില്ല എന്ന് മറുനാടനിൽ കൊടുക്കുന്നു... ആകേ കലിപ്പ് മൂഡ്... 

നാളെ ഒരു മുസ്ലിം സ്ത്രീ വെള്ളത്തിലോ കരയിലോ അപകടത്തിൽ പെടുന്നത് ഒരു മുസ്ലിം അല്ലാത്ത സാധാരണകാരൻ കണ്ടാൽ സഹായിക്കപെടാതെ കൊല്ലപെടാനുള്ള സാധ്യത പോലും ഇത്തരം വാർത്തകൾ കാരണം ഉണ്ടാകും എന്ന് തിരിച്ചറിഞ്ഞാണ് അവരൊക്കെ ഈ വാർത്തയെ അപലപിച്ചത്...അതിനിടയിലാണ് പ്രദേശത്ത് ചെന്ന് അന്വേഷണം നടത്തിയ ഒരു കോളേജ് പ്രഫസറും സംഭവത്തിൽ ഉൾപെട്ട പട്ടാളകാരൻ രാഹുൽ തന്നെയും സംഭവ്ം പ്രചരിക്കപെടും പോലെ ഒന്നും ഉണ്ടായിട്ടില്ല എന്ന് തുറന്ന് പറയുന്നത്... അവിടെ തീരേണ്ടതാണ്... എന്നാൽ അവിടേയും തീർന്നില്ല...

ഇസ്ലാം മതത്തേയോ മുസ്ലിംകളേയൊ വിമർശിച്ചാൽ തന്നേയും മറുനാടനേയും സംഘടിതമായ് ആക്രമിക്കുന്നു എന്ന് പരിദേവനം... പരിദേവനത്തിൽ കുറച്ചൊക്കെ വസ്തുതയും ഉണ്ട്...
മുസ്ലിം വിഭാഗത്തിൽ പെട്ട കാന്തപുരത്തേയോ ഇനി മറ്റേതെങ്കിലും പ്രമുഖ വെക്തികളേയോ ഒക്കെ വിമർശിച്ചാൽ അധികം മുസ്ലിംകളൊന്നും പൊങ്കാലയും കൊണ്ട് വരുന്ന സ്ഥിതി ഉണ്ടാകില്ല....
എന്നാൽ സാധാരണ മുസ്ലിംകളേ കുറിച്ച് അർദ്ധ സത്യങ്ങൾ കലർത്തി മസാല ചേർത്ത് ഉണ്ടാക്കുന്ന വാർത്തകൾക്കെതിരേ വ്യാപകമായ പ്രതിരോധം ഉണ്ടാകാറുണ്ട്...

കാരണം ഇത്തരം കള്ള പ്രചരണങ്ങൾ കൊണ്ട് അഭിമാനവും അന്തസും ചോദ്യം ചെയ്യപെട്ട് സമൂഹ ദൃഷ്ടിയിൽ സംശയ ദൃഷ്ടിയോടെ ഉള്ള നോട്ടങ്ങൾക് വിധേയമായ ഒരു സമൂഹം എന്ന നിലക്ക് പിന്നേയും അത്തരം വാർത്തകൾ ഉണ്ടാക്കപെടുംബോൾ വ്യാപകമായ അസ്വസ്ഥതയും പ്രതിഷേധവും പ്രതിരോധവും ഉണ്ടാകും... ഏറ്റവും  ഒടുവിൽ നടന്ന ലൗജിഹാദ് ആരോപണം ഉദാഹരണം.

മനോരമയുടെ ലേഖകന്റെ പരമത വിദ്വേഷം പടർത്തിയ വിഷം ഇന്നും നിലച്ചിട്ടില്ല...
അത്തരം അനേകം സാംസ്‌കാരിക ആക്രമണങ്ങൽക്ക് വിധേയമായ ഒരു സമൂഹമെന്ന നിലക്കുള്ള സ്വാഭാവിക ജാഗ്രത മാത്രമാണ് ഇത്തരം വാർത്തകൾ ഉണ്ടാകുംബോൾ ഉള്ള പ്രതികരണങ്ങൾ മിക്കതും....

കാരണം ഇത്തരം കള്ള പ്രചരണങ്ങൾ കൊണ്ട് അഭിമാനവും അന്തസും ചോദ്യം ചെയ്യപെട്ട് സമൂഹ ദൃഷ്ടിയിൽ സംശയ ദൃഷ്ടിയോടെ ഉള്ള നോട്ടങ്ങൾക് വിധേയമായ ഒരു സമൂഹം എന്ന നിലക്ക് പിന്നേയും അത്തരം വാർത്തകൾ ഉണ്ടാക്കപെടുംബോൾ വ്യാപകമായ അസ്വസ്ഥതയും പ്രതിഷേധവും പ്രതിരോധവും ഉണ്ടാകും... ഏറ്റവും ഒടുവിൽ നടന്ന ലൗജിഹാദ് ആരോപണം ഉദാഹരണം.ആ സംഭവം അന്വേഷിച്ച അദ്ധ്യാപകനും ടെക് വിദഗ്ദനായ രതീഷ് ആർ മേനോൻ എന്ന ആർഎസ്എസ് കാരനും ഉൾപടെ അനേകം ആളുകൾ ഈ വാർത്തയേ അപലപിച്ചിട്ടുണ്ട് എന്നും അവരേ പോലെ അനേകം പേർ മതപരമായ് പ്രചോതിതരായല്ല ആ വാർത്തയിലേ അപകടം മനസിലാക്കി അപലപിച്ചത് എന്നും ഓർക്കുക...

നാളെ ഒരു മുസ്ലിം സ്ത്രീ വെള്ളത്തിലോ കരയിലോ അപകടത്തിൽ പെടുന്നത് ഒരു മുസ്ലിം അല്ലാത്ത സാധാരണകാരൻ കണ്ടാൽ സഹായിക്കപെടാതെ കൊല്ലപെടാനുള്ള സാധ്യത പോലും ഇത്തരം വാർത്തകൾ കാരണം ഉണ്ടാകും എന്ന് തിരിച്ചറിഞ്ഞാണ് അവരൊക്കെ ഈ വാർത്തയെ അപലപിച്ചത്...  അല്ലാതെ മതവികാരം കൊണ്ടോ മുസ്ലിംകളേ പേടിച്ചിട്ടോ അല്ല എന്ന് ഷാജൻ ചേട്ടൻ ഉൾകൊള്ളേണ്ടതുണ്ട്... ലൗ ജിഹാദ് പ്രചരണം എവിടെ വരേ എത്തി ചേർന്നു എന്ന് തിരിച്ചറിഞ്ഞാൽ തന്നെ അങ്ങനേ ഒരു പ്രതിരോധത്തിന്റെ ആവശ്യകത മനസിലാകും...

ഇത്തരം വാർത്തകൾ ആഘോഷിക്കപെടുമ്പോൾ ഒരു വിഭാഗം ആളുകൾക്ക് ഉള്ളിന്റെ ഉള്ളിലേ വർഗ്ഗീയതയും വംശീയതയും വിസർജ്ജിക്കുവാനുള്ള കക്കൂസ് കുഴികളായ് മറുനാടന്റെ കമന്റ് ബോക്‌സുകൾ പരിവർത്തിക്കപെടുന്നത് ഷാജൻ ചേട്ടൻ കാണാതെ പോകരുത്...
സ്‌നേഹപൂർവ്വം ഷംസീർ....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP