Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംഘിയണ്ണന്മാരെ.... മീശയാണോ ഭഗവത് ഗീതയിലെ ഈ മുലകളാണോ കൂടുതൽ അപമാനകരം? എഴുത്തുകാരൻ ഹരീഷ് ആയതുകൊണ്ടും പ്രസാധകർ മാതൃഭൂമി ആയതുകൊണ്ടും സംഘികൾ കുരച്ചപ്പോൾ പേടിച്ചുപോയി എന്നുകരുതി ഇത് കേരളത്തിൽ ഓടില്ല: മാധ്യമ പ്രവർത്തക ലിബി സിഎസിന് പറയാനുള്ളത്

സംഘിയണ്ണന്മാരെ.... മീശയാണോ ഭഗവത് ഗീതയിലെ ഈ മുലകളാണോ കൂടുതൽ അപമാനകരം? എഴുത്തുകാരൻ ഹരീഷ് ആയതുകൊണ്ടും പ്രസാധകർ മാതൃഭൂമി ആയതുകൊണ്ടും സംഘികൾ കുരച്ചപ്പോൾ പേടിച്ചുപോയി എന്നുകരുതി ഇത് കേരളത്തിൽ ഓടില്ല: മാധ്യമ പ്രവർത്തക ലിബി സിഎസിന് പറയാനുള്ളത്

ലിബി സിഎസ്

ഹിന്ദുവും വിശ്വാസിയുമായ ഹരീഷിന്റെ മീശപറിക്കാൻ നടക്കുന്നവർ ഈ മുസ്ലിം നാമധാരിയുടെ മുല മുറിക്കാൻ ചെല്ലാഞ്ഞത് എന്ത്? കഥയിലെ മുല വിദ്യാഭ്യാസ വകുപ്പ് മുറിച്ച് സ്റ്റാറിട്ടപ്പോൾ എറണാകുളം ജെട്ടിയിലെ തന്റെ ബുക്ക് സ്റ്റാളിൽ പ്രതിഷേധമായി മുലയുള്ള ബുക്കും പിന്നെ മുറിഞ്ഞമുലയും വിലവിവരപ്പട്ടിക എഴയഴുതിവെച്ച് വിറ്റയാളാ. ഗീതയിലെ മുലമുറിക്കാൻ അങ്ങോട്ടുചെന്നാൽ വിവരമറിഞ്ഞേനെ....

ഇത് എഴുത്തുകാരൻ ഹരീഷ് ആയതുകൊണ്ടും പ്രസാധകർ മാതൃഭൂമിയായതുകൊണ്ടും സംഘികൾ കുരച്ചപ്പോൾ പേടിച്ചുപോയി എന്നുകരുതി ഇത് കേരളത്തിൽ ഓടില്ല എന്ന് അവർക്കും നന്നായി അറിയാം എങ്കിലും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്തെങ്കിലുമൊക്കെ പറഞ്ഞു ജനങ്ങളെ തമ്മിൽ തല്ലിച്ച് കേരളത്തിൽ താമരവിരിയിക്കാൻ ഒരു ശ്രമം നടത്തുന്നു എന്നേയുള്ളൂ. 2019 ലെ തെരഞ്ഞെടുപ്പ് വരെ ഇങ്ങനെ പല കലാപരിപാടികളും ഇനിയും പ്രതീക്ഷിക്കാം. അല്ലാതെ മാതൃഭൂമി പോയിട്ട് മംഗളവും മനോരാജ്യവും ജന്മഭൂമിയും പോലും വായിക്കാത്തവരാണ് ഈ അക്ഷരവിരോധികൾ എന്ന് ആർക്കാണ് അറിയില്ലാത്തത്?

ഈ പറഞ്ഞ സംഘികളൊന്നും പുസ്തകങ്ങൾ കൈകൊണ്ട് തൊടില്ല എന്നത് ഒരുവിധത്തിൽ ഭാഗ്യം... അല്ലെങ്കിൽ ഹിന്ദുവിന്റെ ചരിത്രം വായിച്ചാൽ ഇവന്മാർ ചരിത്രകാരന്മാരെ പച്ചക്ക് കത്തിച്ചേനേ..50 വർഷം മുമ്പത്തെ കേരളസമൂഹത്തെ ആസ്പദമാക്കിയുള്ള ഒരു നോവൽ വായിച്ച ആരോ ഒരു സംഘി പറഞ്ഞു കേട്ടതുംവച്ചാണ് ഇത്രയും.കലാപരിപാടികൾ ഒപ്പിച്ചത്. അപ്പോൾ ഇവർ പുസ്തകങ്ങൾ വായിക്കുമായിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ..? അത്രക്ക് മഹത്തരമായിരുന്നല്ലോ മഹത്തായ ആർഷഭാരത സംസ്‌കാരത്തിന്റെയും പ്രത്യേകിച്ച് കേരളത്തിന്റെയും ചരിത്രം.

(മാധ്യമ പ്രവർത്തകയും യുക്തിവാദി സംഘംനേതാവുമാണ് ലേഖിക)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP