ലോകം പകച്ചുനിന്നപ്പോൾ കൊച്ചുകേരളം മാതൃകയായി; ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ രാജ്യം ചിന്തിക്കുമെന്ന് ദേശീയ അന്തർദേശീയ മാധ്യമങ്ങൾ അഭിപ്രായപ്പെടുന്നു; എതിരാളികൾ പോലും അംഗീകരിക്കുന്നു നമ്മുടെ കേരളത്തിനെ; ലോക് ഡൗണും..നമ്മുടെ മന്ത്രിമാരും: എം.എ.നിഷാദ് എഴുതുന്നു
എം.എ.നിഷാദ്
ലോക് ഡൗണും..നമ്മുടെ മന്ത്രിമാരും
ഇപ്പോൾ പറഞ്ഞില്ലെങ്കിൽ ഇനിയെപ്പോൾ സുഹൃത്തുക്കളെ...ഈ കുറിപ്പിൽ ദയവായി രാഷ്ട്രീയം കാണരുതെന്ന് അപേക്ഷ..ആശയപരമായി എന്റെ അഭിപ്രായത്തോട് യോജിക്കുന്നവരുണ്ടാകാം, വിയോജിക്കുന്നവരുമുണ്ടാകാം..അതൊന്നും വ്യക്തിപരവുമല്ല. കോവിഡ് 19 എന്ന മഹാമാരിയേ ഭയന്ന് ലോകം പകച്ച് നിന്നപ്പോൾ, നമ്മുടെ കൊച്ച് കേരളം ആ മഹാവ്യാധിയെ നേരിട്ടത് അല്ലെങ്കിൽ നേരിടുന്നത് എങ്ങനെയാണെന്ന് നാം ഓരോരുത്തരും കണ്ടതാണ്. ലോകം കേരളത്തേ മാതൃകയാക്കുന്നു. ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ രാജ്യം ചിന്തിക്കുമെന്ന് ദേശീയ അന്തർദേശിയ മാധ്യമങ്ങൾ അഭിപ്രായപ്പെടുന്നു. എതിരാളികൾ പോലും അംഗീകരിക്കുന്നു നമ്മുടെ കേരളത്തിനെ.
അത് സാധ്യമായത് നിശ്ചയദാർഡ്യത്തോടെ, നമ്മളെ, നയിക്കുന്ന ഒരു മുഖ്യമന്ത്രിയും, ചലിക്കുന്ന ഒരു സർക്കാറുമുള്ളതുകൊണ്ടാണ്. കക്ഷി രാഷ്ട്രീയ ഭേദമന്യേ, നമ്മുടെ മന്ത്രിമാരും, എം പി മാരും, എം എൽ എ മാരും, മറ്റ് ജനപ്രധിനിധികളും, ആരോഗ്യ പ്രവർത്തകരും, പൊലീസും, മറ്റ് ഉദ്യോഗസ്ഥരുമെല്ലാം മുഖ്യമന്ത്രിക്ക് പിന്തുണയുമായി ഒപ്പമല്ല മുന്നിൽ തന്നെയുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ ഇടപെടലുകൾ ഇതിനോടകം ലോക ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു..ഒരു മലയാളി എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്നു.
കോവിഡിനെ നേരിടാൻ, ചങ്കുറപ്പോടെ മുന്നിൽ നിൽക്കുന്ന ഈ നാല് മന്ത്രിമാരെ പറ്റി എങ്ങനെ പറയാതിരിക്കും. തിരുവനന്തപുരത്തിന്റെ സ്വന്തം മന്ത്രി കടകമ്പള്ളി സുരേന്ദ്രനിൽ നിന്ന് തന്നെ തുടങ്ങാം, ഈ ലോക്ക്ഡൗൺ കാലത്ത് മുഖ്യമന്ത്രി എല്ലാ മന്ത്രിമാർക്കും ഓരോ ജില്ലയുടെ ചാർജ്ജ് നൽകിയിട്ടുണ്ട്. തലസ്ഥാന നഗരത്തിന്റെ മേൽനോട്ടം ശ്രി കടകമ്പള്ളിക്കാണ്...ടൂറിസം,ദേവസം,സഹകരണം എന്നീ പ്രധാനപ്പെട്ട വകുപ്പുകൾ എന്ത് കരുതലോടെയാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. അതിൽ പ്രധാനപ്പെട്ട ചിലത് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു.
സഹകരണ വകുപ്പിന് കീഴിലുള്ള 997 നീതി സ്റ്റോറുകളിലൂടെ അവശ്യമരുന്നുകൾ വീടുകളിൽ എത്തിച്ച് കൊടുക്കാനുള്ള തീരുമാനം,സഹകരണ സംഘങ്ങൾ മുഖാന്തിരമുള്ള സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം,വിദേശത്ത് നിന്നുള്ള വിനോദ സഞ്ചാരികളെ സഹായിക്കാൻ എല്ലാ ജില്ലകളിലും,കേരള ടൂറിസം ഹെൽപ് ഡെസ്ക്കുകൾ ആരംഭിച്ചത്,ലോക്ഡൗണിൽ കേരളത്തിൽ കുടുങ്ങിയ യൂറോപ്പ്യൻ യൂണിയൻ രാജ്യങ്ങളിലെ 232 പൗരന്മാരെ,ടൂറിസം വകുപ്പിന്റെയും, ജർമ്മൻ എംബസ്സിയുടേയും ശ്രമഫലമായി പ്രത്യേക വിമാനത്തിൽ സ്വദേശത്തേക്ക് എത്തിച്ചത്,വിവിധ ദേവസ്വം ബോർഡുകൾക്ക് കീഴിലെ ക്ഷേത്രജീവനക്കാർക്ക്, അവധി കണക്കാക്കാതെ മുഴുവൻ ശമ്പളം നൽകാനുള്ള തീരുമാനവും ശ്ളാഘനീയം തന്നെ...തന്റെ മണ്ഡലമായ കഴക്കൂട്ടത്തെ പോത്തൻകോട് പഞ്ചായത്തിൽ ഒരു കോവിഡ് രോഗി മരിച്ചപ്പോൾ, ഊണും ഉറക്കവുമുപേക്ഷിച്ച് ആ നാടിന് വേണ്ടി ശ്രീ കടകമ്പള്ളി നടത്തിയ ഇടപെടലുകൾ,കരുതലുകൾ,ആശങ്കാകുലരായ ആ നാട്ടിലെ ജനങ്ങളുടെ ഒപ്പം നിന്ന് സമൂഹ വ്യാപനം എന്ന ഭീതിപ്പെടുത്തുന്ന അവസ്ഥയിൽ നിന്ന് പോത്തൻകോടിനെ രക്ഷിച്ചെടുക്കാൻ അദ്ദേഹത്തിന്റ്റേ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ ഒരു ടീം തന്നെയുണ്ടായിരുന്നു എന്നുള്ളത് പ്രത്യേകം പരാമർശിക്കാതെ വയ്യ...
നമ്മുടെ കൃഷി വകുപ്പ് മന്ത്രി സുനിൽകുമാറിന്റെ ആത്മാർത്ഥമായ ഇടപെടലുകൾ ഈ കൊറോണ കാലത്ത് നാം കാണുന്നതാണ്..എറണാകുളം തൃശൂർ ജില്ലകളിൽ സുനിൽ കുമാർ സജീവ സാന്നിധ്യമാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ അക്ഷരം പ്രതി നടപ്പിലാക്കാൻ അക്ഷീണം പ്രവർത്തിക്കുന്നു അദ്ദേഹം. ലോക്ഡൗൺ കാലത്തെ കൃഷി വകുപ്പിന്റെ കരുതൽ നാം മനസ്സിലാക്കേണ്ടത് തന്നെയാണ്.ഞാനും വീട്ട് വളപ്പിൽ കൃഷി തുടങ്ങിയ ആളാണ്.
കർഷകരാണ് നമ്മുടെ നാടിന്റ്റെ നട്ടെല്ല്. ഏപ്രിൽ മാസം വരെയുള്ള കർഷക പെൻഷൻ ഏകദേശം 223 കോടിരൂപ,രണ്ടര ലക്ഷത്തോളം വരുന്ന കർഷകർക്ക് വിതരണം ചെയ്തത്,ലോക്ഡൗൺ കാലത്ത്, കേരളത്തിലെ അൻപത് ലക്ഷം കുടുംബങ്ങൾക്ക് വീടുകളിൽ തുടങ്ങുന്ന ചെറുകൃഷിക്ക് വേണ്ടിയുള്ള സഹായവുമായി എത്തുന്ന കൃഷി വകുപ്പ്..സാമൂഹിക പ്രതിബദ്ധതയുള്ള ഒരാൾക്ക് മാത്രമേ ഫ്രൂട്ട് കിറ്റ് എന്ന ആശയം നടപ്പിലാക്കാൻ കഴിയൂ,ഈ കഴിഞ്ഞ ആരോഗ്യദിനത്തിൽ ,കോവിഡിനെ നേരിടുന്ന,ആരോഗ്യപ്രവർത്തകർ,,പൊലീസ് സേനാംഗങ്ങൾ,മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക്,വിവിധ പഴവർഗ്ഗങൾ അടങ്ങിയ ളൃൗശ േസശ േവിതരണം ചെയ്തു കൃഷി വകുപ്പ്..അത് അതിജീവനത്തിന്റ്റെ പുതിയ സന്ദേശം തന്നെ...കേരളത്തിലേക്കുള്ള വഴികൾ അയൽ സംസ്ഥാനം മണ്ണിട്ട് അടക്കുമ്പോൾ,നമ്മുടെ വീട്ടിലെ മണ്ണിൽ വിത്തിട്ട് കൃഷി ചെയ്ത് സ്വയം പര്യാപ്തത നേടാം എന്നൊരു മുദ്രാവാക്യം മുന്നോട്ട് വെച്ച മന്ത്രി സുനിൽകുമാറിലെ സഖാവിനെ എങ്ങനെ അഭിനന്ദിക്കാതിരിക്കും സുഹൃത്തുക്കളെ...
നമ്മുടെ നാട്ടിൽ ആരും വിശന്നിരിക്കാൻ പാടില്ല എന്നുള്ളത് മുഖ്യമന്ത്രിയുടെ ഒരു വാശിയാണ്.ആ വാശി ഏറ്റെടുത്തിരിക്കുന്നത് ഭക്ഷ്യ വകുപ്പ് മന്ത്രി ശ്രീ പി തിലോത്തമനാണ്. രാഷ്ട്രീയത്തിലെ സൗമ്യമുഖം, ചേർത്തലക്കാരുടെ സ്വന്തം സഖാവ്...സ്തുത്യർഹമായ സേവനമാണ് ഈ കൊറോണ കാലത്ത് ഭക്ഷ്യ വകുപ്പ് നടത്തുന്നത്...അതിൽ പ്രധാനപ്പെട്ടത് സൗജന്യ റേഷൻ വിതരണമാണ്, കുട്ടനാട്ടിൽ നിന്നും സംഭരിക്കുന്ന നല്ല ഒന്നാംതരം അരി, സിനിമാതാരങ്ങളുൾപ്പടെയുള്ളവർ റേഷനരിയേ പറ്റി വാതോരാതെ സംസാരിക്കുന്നു..സ്ഥിര വരുമാനമില്ലാത്തവർ,ചെറുകിട കർഷകർ,അതിഥി സംസ്ഥാന തൊഴിലാളികൾ, കൂടാതെ അഗതി മന്ദിരങ്ങളിലേയും,അനാഥാലയങ്ങളിലേയും,മഠങ്ങളിലേയും അന്തേവാസികൾക്ക് സൗജന്യ റേഷനു പുറമേ പലവ്യഞ്ചന കിറ്റും സൗജന്യമായി നൽകുന്നു...വിലകയറ്റം ഈ സമയത്ത് പിടിച്ച് നിർത്താൻ ഭക്ഷ്യവകുപ്പിന് കഴിഞ്ഞിട്ടുമുണ്ട്..സിവിൽ സപ്ളൈസിനെ ക്രിയാത്മകമായി ചലിപ്പിക്കാൻ ശ്രീ തിലോത്തമന്റ്റെ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് പ്രത്യേകം പറയണ്ടത് തന്നെ...നമ്മുക്കെല്ലാവർക്കും അഭിമാനമാണ് തിലോത്തമൻ...
പത്തനം തിട്ടയിലായിരുന്നു കോവിഡിനെ കൊണ്ട് ഭീഷണീയിലായ ആദ്യ ജില്ല ..ഒരു സമൂഹവ്യാപനം ഭയന്ന കാലം..ഇറ്റലിയിൽ നിന്ന് വന്ന കുടുംബം ആ നാട്ടിൽ മുഴുവൻ കോവിഡ് പരത്തിയെന്ന ഭീകരാവസ്ഥ..നമ്മുട് വനം വകുപ്പ് മന്ത്രി ശ്രീ കെ രാജുവിനെയാണ് മുഖ്യമന്ത്രി പത്തനംതിട്ടയുടെ ചാർജ്ജ് നൽകിയത്...ഞങ്ങളുടെ നാട്ട്കാരനായ ഞങ്ങൾ രാജു സാർ എന്ന് ആദരവോടെ വിളിക്കുന്ന അദ്ദേഹം അന്ന് തന്നെ പത്തനം തിട്ടയിലെത്തി പ്രതിരോധ നടപടികൾക്ക് നേതൃത്വം നൽകി..പത്തനംതിട്ട കളക്ടർ ശ്രീ ബി. നൂഹിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും,ഡി എം ഒയും,ആരോഗ്യപ്രവർത്തകരും,എം എൽ എ മാരായ ശ്രീ രാജു എബ്രഹാം,ശ്രീമതി വീണാ ജോർജ്ജ്,ശ്രീ ജെനീഷ് കുമാർ,എന്നിവരും മന്ത്രിയോടൊപ്പം അക്ഷീണ പ്രയത്നത്തിൽ ഏർപ്പെട്ടു...പത്തനംതിട്ട കോവിഡിനെ പതുക്കെ തോൽപ്പിക്കാൻ തുടങ്ങി..ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ കീഴിലെ ആരോഗ്യപ്രവർണത്തകരുടെ അശാന്ത പരിശ്രമം പാഴായില്ല...കോവിഡ് രോഗികൾ രോഗമുക്തി നേടി..കൊറോണയിൽ നിന്നും രക്ഷപ്പെട്ട ഇറ്റലിക്കാരെ നിറഞ്ഞ കൈയടിയോടെ യാത്രയാക്കിയ നിമിഷം നാം എല്ലാവരും കണ്ടതാണല്ലോ.(യഹോവക്ക് മാത്രം നന്ദി പറഞ്ഞ രോഗികളേയും നാം കണ്ടു )
വനം വകുപ്പും ഈ കോവിഡ് കാലത്ത് ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു...അത് നിശ്ശബ്ദ സേവനവുമാണ്..ആദിവാസി മേഖലയിലെ സഹോദരങ്ങൾക്ക് റേഷനും ഭക്ഷണവും എത്തിക്കുന്നത് വനം വകുപ്പുദ്യോഗസ്ഥരാണ്,..ലോക്ഡൗൺ കാലത്ത് നാടുറങ്ങും,അന്നേരം കാടുണരും..വനത്തോട് ചേർന്ന് കിടക്കുന്ന പല ഗ്രാമങ്ങളിലും വന്യജീവിയുടെ ആക്രമണം ഭയന്ന് കഴിയുന്ന ജനങ്ങൾക്ക് ആശ്രയമായി തന്നെ വനം വകുപ്പ് കൂടെയുണ്ട്..മൃഗശാലകളിലെ ശുചിത്വവും,മൃഗങ്ങളിൽ വരാവുന്ന രോഗങ്ങളും മുന്നിൽ കണ്ട് കൊണ്ട് തന്നെ മന്ത്രി രാജുവിന്റ്റെ നേതൃത്വത്തിൽ,മൃഗസംരക്ഷണ വകുപ്പ് ഉണർന്ന് പ്രവർത്തിച്ച് തുടങ്ങിയിരിക്കുന്നു. അത് ഒരു കരുതൽ തന്നെ. നമ്മുടെ മന്ത്രിമാർ നമ്മുക്കഭിമാനം ആകുന്നത് ഇങ്ങനെയൊക്കെ തന്നെയാണ്. അവരെ നമ്മുക്ക് വിമർശിക്കാം.പക്ഷെ അവരെ നമ്മുക്ക് അഭിനന്ദിക്കുകയും ചെയ്യാം. ഇപ്പോഴല്ലെങ്കിൽ പിന്നെ എന്ന് ?
ഈ മന്ത്രി സഭയിലെ എല്ലാ മന്ത്രിമാരും അവരുടെ ഉത്തരവാദിത്തം ഭംഗിയായി നിർവ്വഹിക്കുന്നവരാണ്റവന്യൂ വകുപ്പ് മന്ത്രി ശ്രീ ചന്ദ്രശേഖരന്റ്റെ കാസർകോഡിലെ ഇടപെടലുകൾ എടുത്ത് പറയേണ്ടത് തന്നെ..മറ്റ് മന്ത്രിമാരായ ജ സുധാകരൻ,എം സി മൊയ്ദീൻ,തോമസ് ഐസക്ക്, മെഴ്സികുട്ടിയമ്മ,എം എം മണി,മറ്റെല്ലാ മന്ത്രിമാർക്കും ഹൃദയം തൊട്ട് അഭിവാദ്യങ്ങൾ
NB
ഇതൊക്കെ മന്ത്രിമാരുടെ കടമയല്ലേ എന്ന് കമന്റിടുന്ന അരാഷ്ട്രീയ വാദികളോട്...അതെ അതവരുടെ കടമ തന്നെയാണ്...അഭിനന്ദിക്കുക എന്നുള്ളത് എന്റെ കടമയാണ്...ആ കടമ ഞാൻ നിർവ്വഹിച്ചു..അത്രതന്നെ..
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്