1 usd = 71.89 inr 1 gbp = 92.05 inr 1 eur = 81.51 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 236.14 inr

Nov / 2018
16
Friday

ചലച്ചിത്രോൽസവങ്ങളും കലോൽസവങ്ങളും റദ്ദാക്കിക്കൊണ്ടാണോ നാം പ്രളയ ദുരിതാശ്വാസ പ്രവർത്തനം നടത്തേണ്ടത്? ദുരന്തത്തിന്റെ മുറിവുണക്കാൻ അനിവാര്യമാണ് ഉത്സവങ്ങളും ആഘോഷങ്ങളും; ഒരു ജനതയെ മുഴുവൻ വിഷാദരോഗികളാക്കി ദുരന്താനന്തര ജീവിതം നേരിടാമെന്നത് അശാസ്ത്രീയമാണ്; ചെലവ് ചുരുക്കാനാണെങ്കിൽ മന്ത്രിമാരുടെ ചായ സൽക്കാരം തൊട്ട് ഭരണപരിഷ്‌ക്കാര കമ്മിഷൻ വരെ എന്തെല്ലാം അനാവശ്യങ്ങളുണ്ട്; ഈ സാംസ്കാരിക അടിയന്തരാവസ്ഥ ചരിത്രപരമായ മണ്ടത്തരം; എം റിജു എഴുതുന്നു

September 04, 2018 | 10:12 PM IST | Permalink



ചലച്ചിത്രോൽസവങ്ങളും കലോൽസവങ്ങളും റദ്ദാക്കിക്കൊണ്ടാണോ നാം പ്രളയ ദുരിതാശ്വാസ പ്രവർത്തനം നടത്തേണ്ടത്? ദുരന്തത്തിന്റെ മുറിവുണക്കാൻ അനിവാര്യമാണ് ഉത്സവങ്ങളും ആഘോഷങ്ങളും; ഒരു ജനതയെ മുഴുവൻ വിഷാദരോഗികളാക്കി ദുരന്താനന്തര ജീവിതം നേരിടാമെന്നത് അശാസ്ത്രീയമാണ്; ചെലവ് ചുരുക്കാനാണെങ്കിൽ മന്ത്രിമാരുടെ ചായ സൽക്കാരം തൊട്ട് ഭരണപരിഷ്‌ക്കാര കമ്മിഷൻ വരെ എന്തെല്ലാം അനാവശ്യങ്ങളുണ്ട്; ഈ സാംസ്കാരിക അടിയന്തരാവസ്ഥ ചരിത്രപരമായ മണ്ടത്തരം; എം റിജു എഴുതുന്നു

എം.റിജു

ണ്ടാംലോക മഹായുദ്ധാനന്തരം അതിഭീകരമായി മാനസികമായും ശാരീരികമായും മുറിവേറ്റ യൂറോപ്യൻ രാജ്യങ്ങൾ എങ്ങനെയാണ് ഉയർത്തെഴുന്നേറ്റത് എന്നതിനുള്ള പഠനങ്ങൾ ഇന്ന് ധാരാളം ലഭ്യമാണ്. കത്രീന ചുഴലിക്കാറ്റ് നക്കിത്തുടച്ചുപോയ പ്രദേശങ്ങളിലെ മാനസികാരോഗ്യം വീണ്ടെടുക്കാൻ യുഎസിലെ ഭരണകൂടം എന്താണ് ചെയ്ത്.? ഇതു സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ നിർദ്ദേശങ്ങൾ എന്തൊക്കെയാണ്.

എകെജി സെന്ററിലെ മുഖ്യമന്ത്രിയുടെ ഉപദേശകർ തൊട്ട് പേഴ്സൺൽ സ്റ്റാഫ് വരെയുള്ളവർ അതൊക്കെയൊന്ന് വായിക്കണം. പഠിക്കണം. അങ്ങനെയായിരുന്നെങ്കിൽ പ്രളയ ദുരിതത്തിന്റെ പേരിൽ, തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോൽസവവും, സ്‌കൂൾ കലോൽസവങ്ങളും ഒക്കെ റദ്ദാക്കി, കേരളത്തിൽ സാംസ്കാരിക അടിയന്തരാവസ്ഥ സൃഷ്ടിച്ച് പ്രളയക്കെുടതികളെ നേരിടാം എന്ന മണ്ടൻ തീരുമാനത്തിൽ അവർ എത്തില്ലായിരുന്നു.

ലോകം അതിജീവിച്ചത് ഇങ്ങനെയാണ്

ദുരന്തം മറക്കാനുള്ള മാനസിക ആരോഗ്യം ജനങ്ങൾക്ക് ഉണ്ടാക്കിയെടുക്കയാണ് ഭരണകൂടത്തിന്റെ പ്രാഥമിക കർത്തവ്യം. പ്രളയകാലത്ത് കൃത്യമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനങ്ങൾ ജനങ്ങൾക്ക് നൽകിയ ആത്മവിശ്വാസം സാറാജോസഫ് മുതൽ ശാരദക്കുട്ടി വരെയുള്ളവർ എടുത്തു പറഞ്ഞിരുന്നു. ഒന്നും സംഭവിക്കില്ല, സർക്കാർ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്ന് കൂടെയുണ്ട് എന്ന് തോന്നിപ്പിക്കുന്ന ആ സ്ഥൈര്യം, അത് ഒന്ന് വേറെയായിരുന്നു.

എന്നാൽ ഇപ്പോൾ ചെയ്യുന്നതോ?

പ്രകൃതി ദുരന്തങ്ങളിലൂടെ ലോകമെല്ലായിടത്തുമുള്ള ജന സമൂഹം കടന്നുപോയിട്ടുണ്ട്. അവർ ചെയതത് കലകളെയും സാഹിത്യത്തെയും സംഗീതത്തെും സ്പോർട്സിനെയും ഗുണപരമായി ഉപയോഗപ്പെടുത്തി ജനത്തിന് എല്ലാം മറക്കാനും അതിജീവിക്കാനുമുള്ള കരുത്ത് നൽകാനുമായിരുന്നു. സ്പെഷ്യൽ ഫുട്ബോൾ മൽസരങ്ങൾ പലയിടത്തും നടന്നു. കൾച്ചറൽ ഫെസ്റ്റിവലും സംഗീത സദസ്സുകളും നടന്നു. അവർ ദുരന്തബാധിതരെ അനുസ്മരിക്കും. അവർക്കായി ഫണ്ടും പിരിക്കും. പലയിടത്തും ദുരന്തബാധിതരെ നേരിട്ട് കാണികളായി ഇത്തരം മൽസരങ്ങളിൽ കൊണ്ടുവരും. തായ്ലണ്ടിൽ ഗുഹയിൽപെട്ടുപോയി രക്ഷപ്പെട്ട കുട്ടികൾക്ക് ലോകകപ്പ് ഫൈനൽ കാണാൻ ഫിഫ നൽകിയ ഓഫർ ഓർക്കുക.

കത്രീന ചൂഴലിക്കാറ്റിന്റെ പേരിൽ അമേരിക്കയിൽ ഗ്രാമി അവാർഡ്ദാന ചടങ്ങ് മാറ്റിവെച്ചിരുന്നോ? ഓസ്‌ക്കാർ ഫിലിം അവാർഡ് റദ്ദാക്കിയിരുന്നോ. കുട്ടികളുടെ മൽസരങ്ങൾ റദ്ദാക്കപ്പെട്ടിരുന്നോ. ഇല്ല. പകരം അവർ കൂടുതൽ കൂടുതൽ അത് നടത്തി. അതിൽ ദുരിതബാധിതരെയും പങ്കെടുപ്പിച്ച്.

അതായത് ഓണാഘോഷം പോലും റദ്ദാക്കുകയായിരുന്നില്ല, പകരം ദുരിതാശ്വാസ ക്യാമ്പിൽ പോയി അവരെയും കൂട്ടി ആഘോഷിക്കയാണ് വേണ്ടതെന്നാണ് മുരളി തുമ്മാരുകുടിയെപ്പോലുള്ള ദുരന്തദിവാരണ വിദഗധർ പറയുന്നത്.അതുപോലെ നാം ഐഎഫ്എഫ്കെ നടത്തേണ്ടത് ദുരിതബാധിതരെ അനുസ്മരിച്ചുകൊണ്ടാവണം. അവിടെ അതിനെ പ്രത്യേക ഫണ്ട് എർപ്പെടുത്തിയാലോ? ഐഎഫ്എഫ്കെയിൽ എത്തുന്ന പ്രമുഖ കലാകാരന്മാർ ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കട്ടെ. കലോൽസവത്തിനെത്തുന്ന കുട്ടികൾ പ്രളയബാധിതകർക്കായിഒരു ദിനം ചെലവിട്ടിരുന്നെങ്കിലോ. നിരോധിക്കാൻ ആർക്കും കഴിയും. കാര്യങ്ങൾ സർഗാത്മമാക്കുന്നതിലാണ് പ്രതിഭയുള്ളത്. പൊതുഭരണ വകുപ്പിലെ പുംഗവന്മാർ അത് വിട്ടുപോയി.

ചെലവ് ചുരുക്കാൻ എന്തെല്ലാം വഴികൾ

ഇനി ചെലവ് ചുരുക്കലിന്റെ വഴിയാണെങ്കിൽ സംസഥാന സർക്കാറിനുമുന്നിൽ എന്തെല്ലാം വഴികൾ ഉണ്ട്. മന്ത്രി മന്ദിരങ്ങളിലെ ചായസൽക്കാരം തൊട്ട് മോടിപിടിപ്പിക്കൽ വരെ.വെള്ളാനകളായ ബോർഡ്-കോർപ്പറേഷനുകൾ തൊട്ട് ഭരണപരിഷ്‌ക്കാര കമ്മീഷനും ചീഫ് വിപ്പ് പദവിയും വരെ.എന്തുകൊണ്ടാണ് ഇവയൊന്നും വേണ്ടെന്ന് വെക്കാത്തത്. ഭരണ പരിഷ്‌കാര കമ്മീഷൻ 2018 ജനുവരി വരെ 2 .03 കോടി രൂപ ചെയർമാന്റെ ശമ്പളം, യാത്രാപ്പടി, വൈദ്യ സഹായം തുടങ്ങിയവക്കായി ചെലവായിട്ടുണ്ട്.

കൂടാതെ പാർട്ട് ടൈം മെമ്പറുടെ ആനുകൂല്യങ്ങളും, 11 ഓളം പേഴ്‌സണൽ സ്റ്റാഫിന്റെ ശമ്പളവും ആനുകൂല്യങ്ങളും വേറെ. മാധ്യമ-സാമ്പത്തിക ഉപദേഷ്ടാക്കളെ മാത്രം നിലനിറുത്തി മുഖ്യമന്ത്രിയുടെ ഉപദേശകരുടെ എണ്ണം കുറയ്ക്കാത്തത് എന്താണ്? മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം കുറക്കുകയും, എം എൽ എ മാർക്ക് ഈയിടെ നടപ്പാക്കിയ ശമ്പള വർധനbd മരിവിപ്പിക്കുകയും ചെയ്യാമല്ലോ. ഇങ്ങനെ എത്രയെത്ര വകുപ്പുണ്ട് ചെലവു ചുരുക്കാൻ. അതിഥി സൽക്കാരത്തിന്വേണ്ടി കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 51 ലക്ഷം രൂപയാണ് ചെലവിട്ടതെന്ന് ഓർക്കണം.

വിഷാദം പൂക്കുന്ന വ്യക്തികൾ

പൊതുവെ വിഷാദരോഗികൾ ആണ് മലയാളികൾ.'ആളോഹരി ആനന്ദം' വളരെ കുറവുള്ള ജനത. നമ്മുടെ ആത്മഹത്യാ നിരക്കും ലോകോത്തരമാണ്. അക്കൂട്ടത്തിലേക്കാണ് ഒട്ടും പോസിറ്റീവല്ലാത്ത നടപടികളുമായി ഭരണകുടവും കടന്നുവരുന്നത്.
ദുരന്തത്തിനുശേഷമുള്ള തന്റെ വീടിന്റെ അവസ്ഥ കണ്ട് ആത്മഹത്യചെയ്ത ഗൃഹനാഥൻ ഒരു സൂചകമാണ്. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാവുന്നതാണ്. അതിനുള്ള മാർഗ്ഗങ്ങൾ ഐക്യരാഷ്ട്ര സഭ കൃത്യമായ മാനദണ്ഡങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ദുരന്തം താങ്ങാനുള്ള ശേഷി അയാൾക്ക് വരുത്തിക്കൊടുക്കേണ്ടത് ആരാണ്. ഭരണകൂടമാണ്.

അതിനുപകരം ഒന്നും ശരിയാവില്ലെന്നും ഇനി അങ്ങോട്ട് മുണ്ടുമുറുക്കി ജീവിക്കണം എന്നൊക്കെയുള്ള തോന്നൽ, സ്വതവേ ദുർബല, പിന്നെ ഗർഭിണിയും എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിക്കുക. എന്നാൽ നാം ആഘോഷിച്ചുകൊണ്ടുതന്നെ ദുരന്തത്തെ നേരിട്ടാലോ? ദുരിതാശ്വാസ ക്യാമ്പുകളിലെ നൃത്തം നമുക്ക് അപൂർവ കാഴ്ചയാവാം. പക്ഷേ വിദേശങ്ങളിൽ അങ്ങനെയല്ല. നിനക്കൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും എന്റെ ആഘോഷം നിന്റെതുമാണെന്ന് അവനെ ബോധ്യപ്പെടുത്തി അവനെയും കൂട്ടി ആഘോഷിക്കുന്നതാണോ, അതോ എല്ലാം കെട്ടിപ്പൂട്ടി വീട്ടിൽ ഇരിക്കുന്നതാണോ?എതാണ് സമൂഹത്തിന്റെ മാനസികാരോഗ്യത്തിന് നല്ലത്. ഒരു സിനിമയിൽ മാമുക്കോയ പറഞ്ഞ പോലെ ബുദ്ധിയുള്ള ആരുമില്ലേ ഈ പാർട്ടിയിൽ!

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
മടങ്ങി പോവാൻ തൃപ്തി ദേശായിയോട് അഭ്യർത്ഥിച്ച് മന്ത്രി ഇപി ജയരാജൻ വിമാനത്താവളത്തിൽ; ശബരിമയിൽ പോയേ മതിയാകൂവെന്ന നിലപാട് ആവർത്തിച്ച് ഭൂമാതാ ബ്രിഗേഡ് നേതാവ്; നാമജപ പ്രതിഷേധത്തിന് ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് വിശ്വാസികൾ; സ്ത്രീകളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കാൻ ഉറച്ച് ശബരിമല കർമ്മ സമിതിയും ബിജെപിയും; ആക്ടിവിസ്റ്റിനെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് വിശ്വാസികൾ; നെടുമ്പാശ്ശേരിയിൽ സ്ഥിതി സങ്കീർണ്ണതയിലേക്ക്
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും മാറ് പൂർണമായും തുറന്നു കാണിക്കുകയും ചെയ്ത പെൺപുലി; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ചായം തേച്ചും വാർത്താതാരമായി; സന്നിധാനം കീഴടക്കാൻ മോഹിച്ചത് നവോത്ഥാന നായികയാകാനുള്ള അമിതാവേശത്തിലും; ബിജെപി നേതാവ് രാധാകൃഷ്ണ മേനോന്റെ പരാതി ഊരാക്കുടുക്കാകുമ്പോൾ ഇനി മുന്നിലുള്ളത് ജയിൽവാസം; ശബരിമലയിൽ ഹൈക്കോടതി കൈവിട്ടതോടെ അറസ്റ്റ് ഭയന്ന് രഹ്നാ ഫാത്തിമ; ബിഎസ്എൻഎല്ലും നടപടി എടുത്തേക്കും
അനുനിമിഷം ഭക്തജനങ്ങളും സംഘപരിവാർ അണികളും പ്രവഹിച്ച് തുടങ്ങിയതോടെ സ്ഥിതി സങ്കീർണ്ണമായി; കാർഗോ ടെർമിനൽ വഴി പുറത്തിറക്കാനുള്ള നീക്കവും പൊളിഞ്ഞതോടെ വിശ്വാസികളോട് ഏറ്റുമുട്ടി സുരക്ഷ ഒരുക്കേണ്ടെന്ന് തിരിച്ചറിഞ്ഞ് പൊലീസ്; മലകയറിയേ മടങ്ങൂവെന്ന വാശിയിൽ തൃപ്തി ദേശായിയും; സുരക്ഷാ കാരണങ്ങളാൽ അറസ്റ്റ് ചെയ്ത് മടക്കാൻ സി ഐ എസ് എഫിന് നിർദ്ദേശം നൽകാനുള്ള ആലോചന സജീവം; നെടുമ്പാശ്ശേരിയിൽ എത്തിയ തൃപ്തി ദേശായിക്ക് മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറംലോകം കാണാൻ കഴിഞ്ഞില്ല
യുവതി പ്രവേശന വിധിയിലെ വിവാദങ്ങൾ തിരിച്ചടിയാകും; തമിഴ്‌നാട്ടിലെ അയ്യപ്പഭക്തർ കൂട്ടത്തോടെ മഹാലിംഗപുരം അയ്യപ്പക്ഷേത്രത്തിലേക്ക് നീങ്ങും; ശബരിമലയിലേക്ക് ഭക്തജനപ്രവാഹം കുറയും; നുഗമ്പാക്കത്തെ അയ്യപ്പക്ഷേത്രം പണിതത് മലയാളികൾ; താന്ത്രിക വിധിയിലൂടെ കലിയുഗവരദന്റെ ഭാവങ്ങൾ ആവാഹിക്കാൻ താഴ്മൺ കുടുംബത്തിന്റെ സഹായവും തേടും; ശബരിമലയ്ക്ക് ബദലായി മഹാലിംഗപുരം മാറുമോ?
ബിക്കിനി വരെ ഇട്ടു മോഡലിങ് ചെയ്യുന്നു, ശരീരം കാണിക്കുന്നു എന്നു പറഞ്ഞ് ഫെമിനിച്ചി ആക്കുകയും ചെയ്ത രാഹുൽ ഈശ്വറാണ് ഞാൻ പങ്കെടുത്ത ബീച്ച് വെയർ ഫാഷൻഷോയുടെ ഉദ്ഘാടകനായത്; കഞ്ചാവ് വിൽപ്പനയും വാണിഭവും നടന്നെന്ന ചാനൽ വാർത്തയായപ്പോൾ തന്റെ പേരു പറയാതിരിക്കാൻ നിർബന്ധിച്ചു; ചിത്രങ്ങൾ പുറത്തുവിട്ട് രാഹുൽ ഈശ്വറിനെതിരെ ആരോപണവുമായി രഹ്ന ഫാത്തിമ
ശരണമന്ത്രങ്ങളാൽ വിമാനത്താവളം ശബ്ദ മുഖരിതം; എന്ത് വന്നാലും ഭൂമാതാ ബ്രിഗേഡുകളെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് നാമജപക്കാർ; പ്രതിഷേധത്തിന് നേതൃത്വം നൽകി സുരേന്ദ്രനും ശോഭാ സുരേന്ദ്രനും അടക്കമുള്ള ബിജെപി നേതാക്കൾ; മനസ്സ് മാറാതെ എയർപോർട്ടിനുള്ളിൽ കുത്തിയിരുന്ന് തൃപ്തി ദേശായിയും സംഘവും; കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ നടപടിക്ക് സി ഐ എസ് എഫ്; തൃപ്തിയേയും കൂട്ടുകാരികളേയും അറസ്റ്റ് ചെയ്ത് പൂനയ്ക്ക് മടക്കും
കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങി 12 മണിക്കൂർ പിന്നിട്ടപ്പോൾ നിലപാടിൽ അയവുവരുത്തി തൃപ്തി ദേശായി; ഭൂമാതാ ബ്രിഗേഡ് നേതാവ് മടങ്ങുമെന്ന് സൂചന; മടങ്ങിയാലും മണ്ഡലകാലത്ത് വീണ്ടും ശബരിമലയിലേക്ക് എത്തുമെന്നും പ്രഖ്യാപനം; തൃപ്തിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നെടുമ്പാശേരി പൊലീസിന് യുവമോർച്ചയുടെ പരാതി; വിമാനത്താവളത്തിൽ ഉപരോധസമരം നടത്തിയതിന് 250 പേർക്കെതിരെ കേസ്
വേശ്യാവൃത്തിക്കായി അയച്ച ഇന്ത്യൻ യുവതിയെ കെനിയൻ സർക്കാർ പിടികൂടിയതോടെ തെളിഞ്ഞത് ബോളിവുഡ് നൃത്ത സംവിധായികയുടെ തനിനിറം; നൃത്ത ക്ലാസിന്റെ മറവിൽ 56കാരി ആഗ്നസ് നടത്തിയിരുന്നത് വിദേശത്ത് വരെ കണ്ണികളുള്ള സെക്‌സ് റാക്കറ്റ്! ദുബായ് അടക്കമുള്ള രാജ്യങ്ങളിലേക്ക് പെൺകുട്ടിളെ കയറ്റിയയ്ക്കുന്നതിന് ആഗ്നസിന്റെ ഫീസ് '40,000' ; അന്ധേരിയിൽ നിന്നുള്ള മനുഷ്യക്കടത്ത് നായികയുടെ 'നൃത്ത പരിപാടി' ഇങ്ങനെ
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്‌പി ബി ഹരികുമാർ ആത്മഹത്യ ചെയ്തു; ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് കല്ലമ്പലത്തെ സ്വന്തം വസതിയിൽ; ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതുകൊല്ലപ്പെട്ട സനലിന്റെ കുടുംബം കുറ്റവാളിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചതിനും കൊലപാതക കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെ; ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ കുടുംബം
വിമാനം ഇറങ്ങിയാൽ സഞ്ചരിക്കാൻ കാറ് വേണം; കോട്ടയത്ത് എത്തുമ്പോൾ താമസിക്കാൻ വേണ്ടത് ഗസ്റ്റ് ഹൗസോ ഹോട്ടൽ മുറിയോ; ഭക്ഷണ സൗകര്യവും സുരക്ഷയും ഉറപ്പു വരുത്തണം; പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് ഏഴ് മണിയോടെ സന്നിധാനത്ത് ദർശനത്തിന് സൗകര്യം ഒരുക്കണം; മടങ്ങിപ്പോകാനുള്ള വിമാനടിക്കറ്റും എടുത്തിട്ടില്ല; എല്ലാ ചിലവുകളും കേരളാ സർക്കാർ വഹിക്കണം; ശബരിമല കയറാൻ എത്തുന്ന തൃപ്തി ദേശായിയുടെ ആവശ്യങ്ങൾ കണ്ട് കണ്ണുതള്ളി സംസ്ഥാന സർക്കാർ
ഇഷ്ടതാരങ്ങളുമായി 20 മിനിറ്റ് ആഡംബരഹോട്ടലിൽ ചെലവിടാൻ നൽകാമെന്നേറ്റത് പത്തുകോടി വീതം; ഐശ്വര്യ റായിയും ദീപിക പദുക്കോണുമടക്കം 26 താരങ്ങൾക്കായി ചെലവാക്കാൻ ഉറച്ചത് 300 കോടി; രണ്ടുമൂന്നുപേരെ കണ്ടപ്പോൾ ഉദ്ദേശിച്ച കാര്യം നടക്കില്ലെന്നുറപ്പായതോടെ കരാറിൽനിന്ന് പിന്മാറി; ബെഹ്‌റീൻ രാജകുമാരനോട് 300 കോടി നഷ്ടപരിഹാരം ചോദിച്ച് ഏജന്റ് നൽകിയ കേസ് ലണ്ടൻ ഹൈക്കോടതിയിൽ
സ്വന്തമായി ഗുണ്ടകളും കുഴൽപ്പണ ബിസിനസുമുള്ള പൊലീസ് ഉദ്യോഗസ്ഥൻ! പരാതിയുമായി എത്തുന്നത് സ്ത്രീകളാണെങ്കിൽ ഇംഗിതത്തിന് വഴങ്ങണമെന്ന് ഭീഷണി; പെരിന്തൽമണ്ണ സ്വദേശിക്കെതിരെ ബിസിനസ് പങ്കാളി നൽകിയ പരാതി പിൻവലിച്ചിട്ടും തട്ടിയത് ലക്ഷങ്ങൾ; വീട്ടിലെത്തി അറസ്റ്റ് ചെയ്ത ശേഷം ഭാര്യയോട് പറഞ്ഞത് ഇനി ഇവന്റെ ഒപ്പം നീ അടുത്തൊന്നും കിടക്കില്ലെന്നും; പൊലീസ് വേഷവും ഗുണ്ടകളേയും തരാമെന്നും കുഴൽപ്പണം കടത്താൻ സഹായിക്കണമെന്നും നിർബന്ധിച്ചു; കേരളപ്പൊലീസിലെ സിഐ `ഗുണ്ട` ശിവശങ്കരന്റെ ഞെട്ടിക്കുന്ന കഥ
സ്വാമി ശരണം.....ഭക്തർക്കൊപ്പം എന്ന നിലപാട് മലയാളം ന്യൂസ് ചാനൽ റേറ്റിംഗിനെ മാറ്റി മറിക്കുന്നു; ഏഷ്യാനെറ്റ് ന്യൂസിനേയും വെല്ലുവിളിച്ച് ജനം ടിവിയുടെ വമ്പൻ കുതിപ്പ്; ആട്ട ചിത്തിര ആഘോഷത്തിനായുള്ള നടതുറപ്പിൽ ആർഎസ്എസ് ചാനലിന് ഉണ്ടായത് ചരിത്ര നേട്ടം; ഏഷ്യാനെറ്റ് ന്യൂസുമായുള്ള വ്യത്യാസം 17 പോയിന്റ് മാത്രം; 40000 ഇപ്രഷ്ൻസ് കടക്കുന്ന മലയാളത്തിലെ രണ്ടാം ചാനലായി സംഘപരിവാർ ടിവി; മണ്ഡലകാലത്ത് മലയാളത്തിൽ ന്യൂസ് ചാനലിൽ പോരാട്ടം മുറുകും
പരാതി നൽകാനെത്തിയ യുവതിയെ സിഐ ശിവശങ്കർ കെണിയിലാക്കിയത് കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും; തെളിവെടുക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വന്തം ഇന്നോവയിൽ കയറ്റി ഹോട്ടൽ മുറിയിൽ എത്തിച്ച് ബലാത്സംഗം ചെയ്തു; നിസ്സഹായയെന്ന് അറിഞ്ഞപ്പോൾ ഊട്ടിയിലേക്കു വരണമെന്നും സെക്സിൽ ഏർപ്പെടണമെന്നും വീണ്ടും ആവശ്യപ്പെട്ടു; സഹിക്ക വയ്യാതായപ്പോൾ എസ്‌പിക്ക് പരാതി നൽകി; അന്വേഷണ ഘട്ടത്തിൽ വധഭീഷണിയും; കേസൊതുക്കാൻ പലതവണ യുവതിയുടെ വീട്ടിലെത്തി ബിജെപി നേതാക്കളും
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
വാഗമണ്ണിൽ മൂന്നു ദിവസം പാർട്ടി; മദ്യവും ലഹരിയും ഉപയോഗിച്ച് നൃത്തം ചെയ്ത അടിച്ചു പൊളിച്ചത് അഞ്ഞൂറോളം ആക്ടിവിസ്റ്റുകൾ; വാഗമണ്ണിലെ രഹസ്യ സങ്കേതത്തിലെ തീരുമാനം അനുസരിച്ച് മലചവിട്ടാനുള്ള ആദ്യ നിയോഗമെത്തിയത് ചുംബന സമരനായികക്കെന്ന് ഓൺലൈനിൽ വാർത്ത; ചിത്രങ്ങളും പുറത്തു വിട്ടു; രഹ്ന ഫാത്തിമ സന്നിധാനത്ത് യാത്ര തിരിച്ചത് എവിടെ നിന്ന് എന്ന ചർച്ച പുരോഗമിക്കുമ്പോൾ എല്ലാം പിൻവലിച്ച് മംഗളം
അകത്തളത്തിൽ രണ്ടായിരം സ്‌ക്വയർ ഫീറ്റിനടുത്ത് വലുപ്പമുള്ള നീന്തൽ കുളം; ശീതീകരിച്ച ഓഫീസ് മുറി; പുറത്ത് കുളിക്കടവിലേക്കുള്ള കവാടം; കരമനയാറിന്റെ ദൃശ്യഭംഗി ആസ്വദിക്കാനും സൗകര്യം; സ്‌കൂൾ ഓഫ് ഭഗവത് ഗീതയ്ക്കുള്ളത് ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ ഗോൾഡ് ഹൗസ് കാറ്റഗറി അംഗീകാരം; കുണ്ടമൺകടവിലെ സാളാഗ്രാം ആശ്രമത്തിനുള്ളത് ഹോം സ്റ്റേ രജിസ്ട്രേഷൻ; സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
അക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ചു നിന്നു; പാർവ്വതിക്ക് നഷ്ടമായത് കത്തിജ്വലിച്ച് നിന്ന കരിയർ; നടി ആക്രമിക്കപ്പെട്ടത് തനിക്ക് വേണ്ടിയാണെന്ന് അറിയാമായിരുന്നിട്ടും അപകടം മനസ്സിലാക്കി പിന്മാറിയതു കൊണ്ട് രണ്ടാംവരവിലെ തിളക്കത്തിൽ തന്നെ തുടർന്ന് മഞ്ജു വാര്യർ; സത്യത്തിനൊപ്പം നിന്നതിന് പാർവ്വതിക്ക് ലഭിച്ച ശിക്ഷയുടെ അളവ് ഊഹിക്കാവുന്നതിലും അപ്പുറം
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
മകൾ ഗോവേണിയിൽ നിന്നു വീണു മരിച്ചു എന്ന അമ്മയുടെ കള്ള കഥ ഗൾഫിൽ നിന്നെത്തിയ അച്ഛനും വിശ്വസിക്കാനായില്ല; ഏഴു വയസ്സുകാരിയുടെ ദേഹത്തെ മുറിവേറ്റ പാടുകൾ പൊലീസിന്റെയും സംശയം വർദ്ധിപ്പിച്ചു; ചോദ്യം ചെയ്തപ്പോൾ മൊഴിമാറ്റി പറഞ്ഞും പിടിച്ചു നിൽക്കാൻ അമ്മയുടെ ശ്രമം; ഒടുവിൽ മകളുടെ ദുരൂഹ മരണത്തിൽ അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
മകളേയും ഭർത്താവിനേയും ചോദ്യം ചെയ്തപ്പോൾ അച്ഛന്റേയും അമ്മയുടേയും ഒളിത്താവളം പൊലീസ് അറിഞ്ഞു; അറസ്റ്റിലായതോടെ മാനസികമായി തകർന്നു; ആരും കാണാതെ മുങ്ങിയത് ആറാം നിലയിൽ നിന്ന് ചാടാനും; നൂറു വർഷത്തെ പാരമ്പര്യവും കണ്ണായ സ്ഥലത്ത് ആസ്തികളുണ്ടായിട്ടും 'കുന്നത്തുകളത്തിൽ' പൊളിഞ്ഞത് എങ്ങനെ? മുതലാളിയെ കടക്കാരനാക്കിയത് മക്കളുടേയും മരുമക്കളുടേയും അടിപൊളി ജീവിതം; വിശ്വനാഥന്റെ ആത്മഹത്യ തകർത്തത് തട്ടിപ്പിനിരയായ പാവങ്ങളുടെ അവസാന പ്രതീക്ഷകളെ