Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാനലുകളിൽ നിന്ന് മാസം ശമ്പളം വാങ്ങുക, സിപിഎമ്മിന് വേണ്ടി പി ആർ വർക്കുകൾ ചെയ്യുക എന്നതാണ് കേരളത്തിലെ ചില മാധ്യമപ്രവർത്തകരുടെ ജോലി; നികേഷ് കുമാറുമാരെ സ്വപ്നം കണ്ട് ഒരുപാട് പേരും വീണ ജോർജിനെ സ്വപ്നം കണ്ട് ഒരുപാട് പേരും കുപ്പായം തയ്ച്ചിരിക്കുന്നുണ്ട്; മുഖ്യമന്ത്രിയുടെ ഐടി സെല്ലിന് സ്റ്റോറികൾ ഏത് ആംഗികളുകളിൽ വേണമെന്നടക്കം ആശയം ഉൽപ്പാദിപ്പിച്ചു നല്കിയത് ഇവരാണ്: മാഹിൻ അബൂബക്കർ എഴുതുന്നു

ചാനലുകളിൽ നിന്ന് മാസം ശമ്പളം വാങ്ങുക, സിപിഎമ്മിന് വേണ്ടി പി ആർ വർക്കുകൾ ചെയ്യുക എന്നതാണ് കേരളത്തിലെ ചില മാധ്യമപ്രവർത്തകരുടെ ജോലി; നികേഷ് കുമാറുമാരെ സ്വപ്നം കണ്ട് ഒരുപാട് പേരും വീണ ജോർജിനെ സ്വപ്നം കണ്ട് ഒരുപാട് പേരും കുപ്പായം തയ്ച്ചിരിക്കുന്നുണ്ട്; മുഖ്യമന്ത്രിയുടെ ഐടി സെല്ലിന് സ്റ്റോറികൾ ഏത് ആംഗികളുകളിൽ വേണമെന്നടക്കം ആശയം ഉൽപ്പാദിപ്പിച്ചു നല്കിയത് ഇവരാണ്: മാഹിൻ അബൂബക്കർ എഴുതുന്നു

മാഹിൻ അബൂബക്കർ

ചോറ് ഇവിടെയും കൂറ് അവിടെയുമായ ചിലർ. സംശയിക്കണ്ട. പറഞ്ഞു വരുന്നത് കേരളത്തിലെ ചില മാധ്യമപ്രവർത്തകരെ കുറിച്ച് തന്നെയാണ്. ചാനലുകളിൽ നിന്ന് മാസം ശമ്പളം വാങ്ങുക, സിപിഐഎമ്മിന് വേണ്ടി പി ആർ വർക്കുകൾ നടത്തുക എന്നതാണ് ജോലി. കേരളത്തിൽ ഇടത് അനുകൂല മാധ്യമപ്രവർത്തകരുടെ എണ്ണം കൂടി വരുന്നുണ്ട്. വേറൊന്നും കൊണ്ടല്ല, ഏറിയ പങ്കും കമ്മ്യുണിസം പഠിച്ചു ആരാധന തോന്നി ചെന്ന് വീഴുന്നതല്ല, ചില സ്വാർത്ഥ താല്പര്യങ്ങളും, പിന്നെ സിപിഎം നിർമ്മിത പൊതുബോധത്തെ ബ്രേക്ക് ചെയ്യാനുള്ള ഭയവുമാണ് പ്രധാന കാരണം.

നിഷ്പക്ഷരെന്ന മുഖം മൂടി കഷ്ട്ടപെട്ടു സംരക്ഷിക്കാൻ നോക്കുകയും എന്നാൽ ഇഷ്ടം പോലെ സിപിഎം അജണ്ടക്ക് വേണ്ടി പ്രചരണം നടത്താൻ നില്ക്കുകയും ചെയ്യുന്ന ഇത്തരം മാധ്യമ തൊഴിലാളികളെ പറ്റി കുറച്ചു നാളുകളായി അറിയാൻ ശ്രമിച്ചിട്ടുണ്ട്. അറിയാൻ കഴിഞ്ഞ കാര്യങ്ങൾ വച്ച് നോക്കുമ്പോൾ നമ്മുടെ ചിന്തകൾക്കപ്പുറം സിപിഎം അടിമകളാണ് ഇക്കൂട്ടർ. ഏറ്റവും ഗുരുതരമായ സാഹചര്യം എന്താണെന്നു വച്ചാൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും ഒഫിഷ്യൽ പി ആർ ടീമിന്റെ അൺ ഒഫിഷ്യൽ തൊഴിലാളികളാണ് കേരളത്തിലെ മാധ്യമ പ്രവർത്തകരിൽ പലരും.

മെയിൻ സ്ട്രീമിൽ ലൈവ് ആയി നിൽക്കുന്ന, സോഷ്യൽ മീഡിയകളിൽ ആക്റ്റീവ് ആയി ഇടപെടുന്ന പലരുടെയും ഇ മെയിൽ ഐഡികൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐ ടി സെല്ലുമായി കണക്ടഡ് ആണ്. വാർത്തകൾ നൽകാൻ വേണ്ടി പ്രസ് സെക്രട്ടറിയുമായിട്ടല്ല കണക്ട് ചെയ്തിരിക്കുന്നത്. ഐടി സെല്ലുമായിട്ടാണ്. മുഖ്യമന്ത്രിയുടെ ഐ ടി സെല്ലിന്റെ നേതൃത്വം തന്നെ പഴയ ഒരു മാധ്യമപ്രവർത്തകൻ ആണല്ലോ,

കഴിഞ്ഞ പാർലമെന്റ് ഇലക്ഷന് ഇടത് പക്ഷ സ്ഥാനാർത്ഥികളുടെ പ്രചരണം നിയന്ത്രിച്ചതിൽ ഈ മാധ്യമപ്രവർത്തകർക്കും വ്യക്തമായ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ ഐടി സെല്ലിന് സ്റ്റോറികൾ ഏത് ആംഗികളുകളിൽ വേണമെന്നടക്കം ആശയം ഉൽപ്പാദിപ്പിച്ചു നല്കിയത് ഇവരാണ്. അത് കൂടാതെ യൂഡിഎഫിനെതിരെയുള്ളതും പൊതുവായതുമായ ഡാറ്റാ കളക്റ്റ് ചെയ്ത് ഐടി സെല്ലിലേക്ക് എത്തിക്കുന്നതും അവിടെ വച്ച് സ്ട്രാറ്റജി സെറ്റ് ചെയ്യുന്നതിലും നമ്മൾ മെയിന്റസ്ട്രീമിൽ കാണുന്ന പല മാധ്യമ സിങ്കങ്കളുടേയും പങ്ക് ചെറുതല്ല.

മുഖ്യമന്ത്രിയുടെ ഐടി സെല്ലുമായി ഇ മെയിൽ വഴി കൃത്യമായ കണക്ഷൻ ഉണ്ടാക്കുകയും, അതിലൂടെ സിപിഎം അജണ്ട, ഇലക്ഷൻ പ്രചരണം, രാഷ്ട്രീയ പ്രതിരോധം, പൊതുബോധ നിർമ്മാണം എന്നിവയുടെ ക്വട്ടേഷൻ എടുത്തിരുന്നത് കേരളത്തിലെ മാധ്യമമേഖലയിലെ പ്രമുഖരാണ്. ഇത് അറിയാൻ കഴിഞ്ഞത്, മലയാളത്തിലെ പ്രമുഖ മാധ്യമസ്ഥാപനത്തിന്റെ കോഴിക്കോട് റിപ്പോർട്ടർ ഒരു ദിവസം തന്റെ കംപ്യുട്ടർ ഓഫ് ചെയ്യാതെ ഓഫീസ് വിട്ടിറങ്ങുകയും മറ്റു ജോലിക്കാർ ഇ മെയിൽ ചെക്ക് ചെയ്തപ്പോഴാണ് മാധ്യമമേഖലയിലെ സിപിഎം തൊഴിലാളികളെ കേരളമുടനീളം കണക്ട് ചെയ്ത് സിപിഎമ്മും മുഖ്യമന്ത്രിയും പാർട്ടി പ്രവർത്തനം നടത്തുന്നത് തിരിച്ചറിഞ്ഞത്.

കോഴിക്കോട് ജില്ലയിലെ ആ റിപ്പോർട്ടറെ ഈ വിഷയത്തെ തുടർന്ന് സ്ഥലം മാറ്റി എന്നാണ് അറിയാൻ കഴിഞ്ഞത്. പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല. കേന്ദ്രത്തിൽ മോദി മാധ്യമ മേഖലയിൽ അർണാബുമാരെ സൃഷ്ട്ടിക്കുന്ന പോലെ, ചാനലുകൾ വിലക്ക് വാങ്ങുന്ന പോലെ ഇവിടെ പിണറായി വിജയനും സിപിഎമ്മും വിലക്ക് വാങ്ങുകയാണ്.

നികേഷ് കുമാറുമാരെ സ്വപ്നം കണ്ട് ഒരുപാട് പേരും, വീണ ജോർജിനെ സ്വപ്നം കണ്ട് ഒരുപാട് പേരും കുപ്പായം തൈച്ചിരിക്കുന്നുണ്ട് എന്നത് വാസ്തവമാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ശൈലജ ടീച്ചറിനെ ബൂസ്റ്റ് ചെയ്തുകൊണ്ട് വന്നത് അവസാനിപ്പിച്ചു പിണറായി വിജയന്റെ മുഖച്ഛായ മിനുക്കാൻ കരുതൽ മൻസൻ എന്ന വെബ് സിരീസിന് തുടക്കം കുറിച്ചത് മുഖ്യമന്ത്രിയുടെ ഐടി സെല്ലും കേരളത്തിലെ മാധ്യമമേഖലയിലെ ഇടത് ടീമും തമ്മിലുള്ള പ്ലാൻ മൂലമാണ്.

എന്നാൽ കാര്യങ്ങൾ കൈവിട്ടു പോയി കരുതൽ മൻസൻ ഒരു കോമഡി പീസായി മാറിയത് ഇതെ മാധ്യമമേഖലയിലെ പലരുടെയും ഓവർ കോൺഫിഡൻസ് മൂലമാണെന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും ഒരു കാര്യം ഉറപ്പാണ്. നാട് നീളേ എത്തിക്സും, മാധ്യമമേഖലയുടെ ധാർമികതയും പ്രസംഗിച്ചു നടക്കുന്ന പല വമ്പൻ മാധ്യമ പ്രവർത്തകരും തങ്ങളുടെ എല്ലാ ക്രെഡിബിലിറ്റിയും അന്തസ്സും പണയം വച്ച് സിപിഎമ്മിന് വേണ്ടി വെറും പി ആർ ടീമായി വർക്ക് ചെയ്യുന്നുണ്ടെന്നത് ഉറപ്പാണ്. ഇത്തരക്കാർക്ക് ശമ്പളം നൽകുന്ന മാധ്യമ സ്ഥാപനങ്ങളെ ഓർത്ത് സഹതാപം മാത്രം.

( മേല്പറഞ്ഞ മുഖ്യമന്ത്രിയുടെ ഐടി സെല്ലുമായി കണക്ട് ചെയ്ത് നടന്ന ഇലക്ഷൻ പ്രചാരണത്തിന്റെയും അത് പുറത്തറിഞ്ഞു നാണക്കേടായതിന്റെയും കൂടുതൽ വിവരങ്ങൾ പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ കോഴിക്കോട് ബ്യുറോയിൽ അന്വേഷിച്ചാൽ അറിയാം, അല്ലെങ്കിൽ അവിടെ നിന്ന് ഈ വിഷയത്തിൽ സ്ഥലം മാറ്റം കിട്ടിയ, പാർട്ടിയുമായി വലിയ ബന്ധമുള്ള മാധ്യമ പ്രവർത്തകയോടും ചോദിച്ചാൽ അറിയാം ).

(മാഹിൻ അബൂബക്കർ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP