Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാർ ആശുപത്രികൾ പഴയതുപോലാണെന്ന് കരുതി ഇനിയും പോകാതിരിക്കണോ? വൃത്തിയിലും വെടിപ്പിലും കുറഞ്ഞ ചെലവിലും ചികിൽസ കിട്ടുന്ന ആശുപത്രികളിൽ പോയില്ലെങ്കിലാണ് കുറ്റബോധം തോന്നേണ്ടത്; മനോജ് കുറൂർ എഴുതുന്നു

സർക്കാർ ആശുപത്രികൾ പഴയതുപോലാണെന്ന് കരുതി ഇനിയും പോകാതിരിക്കണോ? വൃത്തിയിലും വെടിപ്പിലും കുറഞ്ഞ ചെലവിലും ചികിൽസ കിട്ടുന്ന ആശുപത്രികളിൽ പോയില്ലെങ്കിലാണ് കുറ്റബോധം തോന്നേണ്ടത്; മനോജ് കുറൂർ എഴുതുന്നു

മനോജ് കുറൂർ

മ്മുടെ നാട്ടിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ എത്ര നന്നായാണു പ്രവർത്തിക്കുന്നത് എന്നു മനസ്സിലാക്കിത്തന്ന ഒരനുഭവം ഇന്നുണ്ടായി.രാവിലെ ഒരലമാര തള്ളിമാറ്റുന്നതിനിടയിൽ പിന്നിലുണ്ടായിരുന്ന ചില്ലരമാരയിൽ അറിയാതെ പുറം ചാരി. ചില്ലു മുഴുവനായി പൊടിഞ്ഞു താഴെവീണു. പുറം ഒന്നു മുറിഞ്ഞു. സാരമുള്ള കാര്യമല്ല. എന്നാലും അടുത്തുള്ള പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പോയി. പുതിയ കെട്ടിടം. ചീട്ടെടുക്കുന്നിടത്ത് ആവശ്യമറിഞ്ഞു നല്ല പെരുമാറ്റം. അധികം കാത്തുനിൽ്‌ക്കേണ്ടിവന്നില്ല.

ടോക്കൺ നമ്പർ വിളിക്കുമ്പോൾ സ്‌ക്രീനിൽ തെളിയുന്ന സംവിധാനവുമുണ്ട്. രണ്ടു ഡോക്ടർമാർ ഉണ്ടായിരുന്നു. വിശേഷങ്ങൾ ചോദിച്ചു. പരിശോധിച്ചു. ഡ്രസ്സ് ചെയ്തു. ചില്ല് മുറിവിൽ ഇരുപ്പുണ്ടോ എന്നുനോക്കാൻ നഴ്‌സു മാത്രമല്ല, ഡോക്ടറുമെത്തി. ടി ടി എടുത്തു. 'ടി ടി ആയതിനാൽ ചെറിയ കടുകടുപ്പു കാണും, സാരമില്ല എന്നു നഴ്‌സിന്റെ ആശ്വസിപ്പിക്കൽ. ഇടയ്‌ക്കൊന്നു കാത്തുനില്‌ക്കേണ്ടി വന്നപ്പോഴും മറ്റു ജീവനക്കാർ അന്വേഷിച്ചുകൊണ്ടിരുന്നു.

ആശുപത്രിയിൽ എല്ലായിടത്തും നല്ല വൃത്തിയും വെടിപ്പും. എല്ലാ സേവനത്തിനുംകൂടി ആകെ അഞ്ചു രൂപാ ചെലവ്. പരിശോധനയിലും പരിചരണത്തിലും പെരുമാറ്റത്തിലും ഇത്ര നന്നായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തെ സാധാരണ ആശ്രയിക്കാറില്ലല്ലൊ എന്നൊരു കുറ്റബോധം തോന്നി. നല്ലതല്ലാതെ ഒന്നും പറയാനില്ലാത്ത ഒരു കുറിപ്പെഴുതാനായതിൽ സന്തോഷം. ആശുപത്രിയിലെ എല്ലാവർക്കും നന്ദി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP