Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലേക്‌ഷോർ ആശുപത്രിയിൽ അഡ്‌മിറ്റാവാൻ രോഗികളുടെ വിവരങ്ങൾ ശേഖരിക്കുമ്പോൾ മതം ചോദിക്കുന്നതെന്തിന്? ഹിന്ദുവിന്റെ കിഡ്‌നി ക്രിസ്ത്യാനിക്കു വെച്ചെന്നും മസ്ലീമിന്റെ കരൾ ഹിന്ദുവിന് വെച്ചെന്നും പരസ്യ ബോർഡുകൾ തൂക്കി നിങ്ങളുടെ കച്ചവടം ഉഷാറാക്കാനാണോ?

ലേക്‌ഷോർ ആശുപത്രിയിൽ അഡ്‌മിറ്റാവാൻ രോഗികളുടെ വിവരങ്ങൾ ശേഖരിക്കുമ്പോൾ മതം ചോദിക്കുന്നതെന്തിന്? ഹിന്ദുവിന്റെ കിഡ്‌നി ക്രിസ്ത്യാനിക്കു വെച്ചെന്നും മസ്ലീമിന്റെ കരൾ ഹിന്ദുവിന് വെച്ചെന്നും പരസ്യ ബോർഡുകൾ തൂക്കി നിങ്ങളുടെ കച്ചവടം ഉഷാറാക്കാനാണോ?

കൊച്ചിയിലെ ഒരു 'പ്രമുഖ' ആശുപത്രിയുടെ രജിസ്‌ട്രേഷൻ ഫോം കാണുക. ഇതിൽ എന്തിനാണ് റിലീജിയൻ എന്ന ഒരു കോളം? മരുന്ന് കൊടുക്കുമ്പോൾ ജാതിയും മതവും തിരിച്ച് കൊടുക്കാനാണോ? അതോ വെവ്വേറെ ജാതിമതക്കാർക്ക് ഇൻജക്ഷനുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും വെവ്വേറെയാണോ? അതുമല്ലെങ്കിൽ ഒരു മതവിഭാഗക്കാരനെ ചികിത്സിക്കാൻ അതേ മതക്കാരായ ഡോക്ടർമാരേയും നഴ്‌സുമാരേയും ഏർപ്പാടാക്കാനാണോ ?

ജാതിയുടേയും മതത്തിന്റേയും പേരിൽ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടായിരുന്ന കാലത്തേക്കാളും കൂടുതൽ മനുഷ്യത്വരഹിതമായ സംഭവങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന കാലമാണിത്. മറുവശത്ത് ഇതിനൊക്കെ എതിരെ സ്‌ക്കൂൾ അപേക്ഷാ ഫോമിൽ പോലും ജാതിയും മതവും ഒഴിവാക്കണമെന്ന് നല്ല ശബ്ദങ്ങൾ ഉയരുന്നുമുണ്ട്. സ്‌ക്കൂളിൽ എന്തെങ്കിലും വിദ്യാഭ്യാസ ഇളവുകളെങ്കിലും കിട്ടുന്നവർക്ക് വേണ്ടിയാണ് ആ കോളമെന്ന് ആശ്വസിക്കാം. അങ്ങനെയല്ലല്ലോ ആതുരാലയങ്ങൾ.

ഹിന്ദുവിന്റെ കിഡ്ണി ക്രിസ്ത്യാനിക്ക് വെച്ചെന്നും മുസ്ലീമിന്റെ കരൾ ഹിന്ദുവിന് വെച്ചെന്നും പരസ്യ ബോർഡുകൾ തൂക്കി നിങ്ങളുടെ കച്ചവടം ഉഷാറാക്കാനല്ലാതെ ഈ കോളം കൊണ്ട് മനുഷ്യരാശിക്ക് വേറെന്തെങ്കിലും ഗുണമുണ്ടെന്ന് തോന്നുന്നില്ല.

അതുകൊണ്ട് അടുത്ത പ്രാവശ്യമെങ്കിലും അപേക്ഷാഫോം അച്ചടിക്കുമ്പോൾ റിലീജിയൻ എന്ന ആ അശ്ലീലം അതിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഡോ:വി.പി.ഗംഗാധരനെപ്പോലുള്ള ഒരാൾ ജോലി ചെയ്യുന്ന ലേക്ക്‌ഷോർ ആശുപത്രിക്ക് ഇത്തരത്തിലൊരു കോളം തെല്ലും ഭൂഷണമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP