1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
22
Monday

കാമറയും വെള്ളത്തിലേക്ക് ചാടട്ടെ; കേരളത്തിൽ മഴക്കാലത്തും വേനൽക്കാലത്തും വള്ളത്തിൽ എത്തേണ്ട സ്ഥലങ്ങളുണ്ട്; തട്ടേക്കാട്ടിലും കുട്ടനാട്ടിലും അഞ്ചു പേർ കയറേണ്ട വള്ളത്തിൽ പത്തു പേർ കയറിയാൽ അത് മുങ്ങും; കാമറയും കാമറാമാനും സ്ഥാനാർത്ഥിയുടെ വള്ളത്തിൽ കയറാതിരിക്കുന്നതാണ് ബുദ്ധി; അടുത്ത വള്ളത്തിൽ കയറാമല്ലോ; ഇലക്ഷൻ ചൂടിൽ ശ്രദ്ധിക്കേണ്ടത്..മുരളി തുമ്മാരുകുടി എഴുതുന്നു

March 21, 2019 | 11:05 AM IST | Permalinkകാമറയും വെള്ളത്തിലേക്ക് ചാടട്ടെ; കേരളത്തിൽ മഴക്കാലത്തും വേനൽക്കാലത്തും വള്ളത്തിൽ എത്തേണ്ട സ്ഥലങ്ങളുണ്ട്; തട്ടേക്കാട്ടിലും കുട്ടനാട്ടിലും അഞ്ചു പേർ കയറേണ്ട വള്ളത്തിൽ പത്തു പേർ കയറിയാൽ അത് മുങ്ങും; കാമറയും കാമറാമാനും സ്ഥാനാർത്ഥിയുടെ വള്ളത്തിൽ കയറാതിരിക്കുന്നതാണ് ബുദ്ധി; അടുത്ത വള്ളത്തിൽ കയറാമല്ലോ; ഇലക്ഷൻ ചൂടിൽ ശ്രദ്ധിക്കേണ്ടത്..മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

(ഇലക്ഷൻ) ചൂടിൽ ശ്രദ്ധിക്കേണ്ടത്..

കേരളത്തിൽ സ്ഥാനാർത്ഥി ലിസ്റ്റ് പൂർത്തിയായി. ഇനി പ്രചാരണ കാലമാണ്. തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം പറയുന്നതിന് മുൻപ് ഈ തിരഞ്ഞെടുപ്പ് സുരക്ഷിതമാക്കാനുള്ള പത്തു കല്പനകൾ പറയാം. അതാവുന്‌പോൾ NOTA ഒഴിച്ച് എല്ലാവർക്കും ഗുണമുണ്ടാകുമല്ലോ.

തിരഞ്ഞെടുപ്പ് പ്രചാരണ കാലമായ അടുത്ത ഒരു മാസക്കാലം സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും മുഴുവൻ സമയം പ്രചാരണ രംഗത്തായിരിക്കും. മിക്കവാറും യാത്രയിൽ, പകൽ സമയത്ത് വീട് വീടാന്തരം കയറിയിറങ്ങുക, വൈകീട്ടായാൽ ജാഥകൾ, സമ്മേളനങ്ങൾ എന്നിങ്ങനെ പോകും ഇനിയുള്ള ദിനങ്ങൾ. സ്ഥാനാർത്ഥികളല്ലാത്ത നേതാക്കളും കേരളത്തിന്റെ തെക്കു മുതൽ വടക്കു വരെ പാഞ്ഞു നടക്കുകയായിരിക്കും. ഈ തിരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണെന്നൊക്കെ പത്രക്കാർ പറയും, വെറുതെയാണ്. 'മനുഷ്യാ, നീ നിന്റെ ആത്മാവ് നഷ്ടപ്പെടുത്തിയിട്ട് പാർലമെന്റിൽ സീറ്റ് നേടിയിട്ട് എന്ത് കാര്യം' എന്ന് ഞങ്ങളുടെ പുസ്തകത്തിലുണ്ട്. അതുകൊണ്ട് അല്പം സുരക്ഷാചിന്ത ഉള്ളത് നല്ലതാണ്.

1. ഇലക്ഷൻ കാലത്ത് അധികം 'ചൂടാവാതെ' നോക്കണം: കേരളത്തിലെ ചൂട് ഇപ്പോൾ സാധാരണയിലും കൂടുതലാണ്. കഴിഞ്ഞ മാസം ശരാശരിയിലും എട്ടു ഡിഗ്രി കൂടിയിരുന്നു. ചൂട് 35 ഡിഗ്രിയിൽ കൂടുതലാകുന്നത് സാധാരണമായിരിക്കുന്നു. പാലക്കാട്ട് 40 ന് മുകളിലും പോകാം. പുറത്തു ജോലി ചെയ്യുന്നവരോട് ഉച്ചക്ക് പന്ത്രണ്ടിനും വൈകീട്ട് മൂന്നിനും ഇടയിൽ വെയിലത്ത് ജോലി ചെയ്യരുതെന്ന നിർദ്ദേശം കണ്ടു. നമ്മുടെ സ്ഥാനാർത്ഥികളും ഇക്കാര്യം ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. ഉച്ചയായാൽ എവിടെയെങ്കിലും വിശ്രമിക്കുക. ആ സമയത്ത് പ്രവർത്തകരെ കാണുകയോ തന്ത്രങ്ങൾ മെനയുകയോ ആകാമല്ലോ. അല്പം ഉറങ്ങിയാലും കുഴപ്പമില്ല. (പാർലിമെന്റിൽ പോകുന്നതിന് മുൻപ് അല്പം പ്രാക്ടീസ് നല്ലതാണ്). രാവിലെ മുതൽ വൈകീട്ട് വരെ പൊരിവെയിലത്ത് പാഞ്ഞു നടക്കുന്നത് സൂര്യാഘാതം ഉൾപ്പടെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം. സൂര്യാഘാതം ആളെക്കൊല്ലിയാണ്.

2. ജയിച്ചാലും തോറ്റാലും പ്രചാരണകാലത്ത് 'വെള്ളം കുടിച്ചു' പോകുന്നതിൽ തെറ്റില്ല: രാവിലെ മുതൽ വൈകീട്ട് വരെ വലിയവരെ കെട്ടിപ്പിടിച്ചും കുട്ടികളെ മുത്തിയും ഓടി നടക്കുന്‌പോൾ ഞങ്ങൾ സുരക്ഷക്കാർ എപ്പോഴും പറയുന്ന 'ആവശ്യത്തിന് വെള്ളം കുടിക്കണം' എന്ന കാര്യം സ്ഥാനാർത്ഥികൾ ശ്രദ്ധിക്കാറില്ല. സ്ഥാനാർത്ഥികളുടെ കൂടെയുള്ളവരെങ്കിലും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ചൂടുകാലത്ത് ഡീഹൈഡ്രേഷൻ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നമ്മുടെ സ്ഥാനാർത്ഥി ജയിച്ചാലും ആരോഗ്യത്തോടെ നിന്നാലേ നമ്മൾ പ്രവർത്തകർക്ക് എന്തെങ്കിലും പ്രയോജനമുള്ളൂ. സ്ഥാനാർത്ഥികളുടെ ആരോഗ്യം നോക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്.

3. പച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത കാലമാണ്, സൂക്ഷിക്കണം: വെള്ളം ധാരാളം കുടിക്കണമെന്ന് പറഞ്ഞെങ്കിലും എവിടുന്ന് കിട്ടുന്ന വെള്ളവും കുടിക്കരുത്. ഇടതും വലതും മാറി മാറി ഭരിച്ചിട്ടും, പരിസ്ഥിതിയെ അറിയാതെയുള്ള കഴിഞ്ഞ അന്പതു വർഷത്തെ വികസനം കാരണം കേരളത്തിലെ തൊണ്ണൂറു ശതമാനം കിണറുകളിലേയും വെള്ളത്തിൽ ഇ കോളി ഉണ്ട്. അതായത് മലം കൊണ്ടുള്ള മലിനീകരണം. പച്ചവെള്ളം നേരിട്ട് കുടിക്കാൻ പാടില്ല. കടയിൽ കിട്ടുന്ന ജ്യൂസുകൾ, ലസ്സി, സംഭാരം എല്ലാം പൊതുവെ കുഴപ്പം പിടിച്ചതാണ്. പ്രത്യേകിച്ചും ഐസിട്ട് കിട്ടുന്നത്. എത്ര സ്‌നേഹത്തോടെ തന്നാലും കുടിക്കാതിരിക്കുന്നതാണ് ബുദ്ധി. വേണ്ട എന്ന് പറഞ്ഞാൽ ചിലപ്പോൾ ഒരു വോട്ട് പോയേക്കാം. വയറിളകി രണ്ടു ദിവസം കിടപ്പിലായാൽ വോട്ടെത്ര പോകും? പറ്റുമെങ്കിൽ തിളപ്പിച്ചാറ്റിയ വെള്ളം കൈയിൽ കരുതാൻ അനുയായികളോട് പറയുക. (ദാസേട്ടൻ ഒക്കെ അങ്ങനെ ആണെന്ന് സല്ലാപത്തിൽ പറഞ്ഞിട്ടുണ്ടല്ലോ). വെള്ളം ചൂടാക്കുന്‌പോൾ ചുക്കിന് പകരം കടുക്ക ഇട്ടാലും ഒരു ചുക്കും സംഭവിക്കില്ല എന്ന് യുവ ശാസ്ത്രജ്ഞനായ സുരേഷ് പിള്ള പറഞ്ഞിട്ടുണ്ട്. വെള്ളം കുടി സുരക്ഷിതമാകാൻ എപ്പോഴും കുപ്പിവെള്ളം വാങ്ങേണ്ട കാര്യമില്ല. കുപ്പിവെള്ളം സത്യത്തിൽ കൂടുതൽ സുരക്ഷിതം ഒന്നുമല്ല. അത് വാങ്ങിക്കുടിക്കുന്‌പോൾ നിങ്ങൾക്ക് മനസ്സമാധാനവും വെള്ളക്കന്പനിക്ക് കൂടുതൽ പണവും കിട്ടുമെന്നേ ഉള്ളൂ.

4. പണി പാലുംവെള്ളത്തിലും കിട്ടാം: തിരഞ്ഞെടുപ്പ് കാലത്തെ മറ്റൊരു റിസ്‌ക്കാണ് ആളുകളുടെ സൽക്കാരം. ആയിരക്കണക്കിന് ആളുകളെ ദിവസവും കാണുന്നു. അവർ പലപ്പോഴും ചായ കുടിക്കാൻ ക്ഷണിക്കുന്നു. വേണ്ട എന്ന് പറഞ്ഞു മുഷിപ്പിക്കാതിരിക്കാൻ സ്ഥാനാർത്ഥി ദിവസവും പത്തോ പതിനഞ്ചോ ചായ കുടിക്കുന്നു. എന്നാൽ ഞാനൊരു സത്യം പറയട്ടെ. ഇന്ത്യക്കാരുടെ പാൽച്ചായ, ചായയോടും ആരോഗ്യത്തോടും ഒരേ സമയം ചെയ്യുന്ന അനീതിയാണ്. പാലും പഞ്ചസാരയും ഇട്ടുണ്ടാക്കുന്ന ദ്രാവകം ചായയുടെ സ്വാദിനെയും ഗുണത്തേയും ഇല്ലാതാക്കുന്നു. ചായസഞ്ചിക്ക് പകരം പഴയ സോക്‌സിൽ കൂടി പാലുംവെള്ളം ഒഴിച്ച് പഞ്ചസാര ഇട്ടിളക്കി കിട്ടുന്ന ദ്രാവകവും ഏതാണ്ട് അതുപോലെ തന്നെ ടേസ്റ്റി ആയിരിക്കും. ദിവസം പത്തു ചായ കുടിക്കുന്നവർ ഒരു ദിവസം എത്ര മാത്രം പഞ്ചസാര അകത്തെത്തിക്കുന്നുണ്ടെന്ന് പരിശോധിച്ച് നോക്കണം. ഇക്കാര്യത്തിൽ കട്ടൻ ചായ ജീവാത്മാവും പരമാത്മാവും ആയ പാർട്ടിയെ അനുകരിക്കുന്നതാണ് നല്ലത്. (പഞ്ചസാര വേണ്ട).

5. ഇയാൾക്ക് മാത്രം ഇത്രമാത്രം മൂത്രം?: രാവിലെ തന്നെ അനുയായികളോടൊപ്പം വീടിന് പുറത്തിറങ്ങുന്ന സ്ഥാനാർത്ഥിക്ക് നിന്നു തിരിയാൻ സമയം കിട്ടില്ല. ഇടക്ക് പോയി ഒന്നു മൂത്രമൊഴിക്കണമെങ്കിൽ ചുറ്റും പുരുഷാരം തന്നെ. സ്ത്രീകളാണ് സ്ഥാനാർത്ഥികളെങ്കിൽ സ്ഥിതി പറയുകയും വേണ്ട. സ്ഥാനാർത്ഥിയുടെ ചുറ്റുമുള്ളവർ, സ്ഥാനാർത്ഥികളും മനുഷ്യരാണെന്നും പ്രകൃതിയുടെ വിളി അവർക്കും ഉണ്ടാകുമെന്നും അറിഞ്ഞു വേണം പ്രവർത്തിക്കാൻ. മൂന്നോ നാലോ മണിക്കൂറിൽ വൃത്തിയായ ടോയ്ലറ്റ് ഉള്ള ഒരു 'ടെക്‌നിക്കൽ സ്റ്റോപ്പ്' എങ്ങനെയും യാത്രയുടെ പ്ലാനിലുണ്ടാക്കണം.

6. അഥവാ ബിരിയാണി കിട്ടിയാലോ?: ജനാധിപത്യത്തിന്റെ ഒരു പ്രത്യേകത എത്ര വന്പനും തിരഞ്ഞെടുപ്പായാൽ നാട്ടിലിറങ്ങും എന്നതാണ്. ചിലർ കിണറിലും ഇറങ്ങും, അത് കാര്യമാക്കേണ്ട. വലിയ നേതാക്കളെ തൊട്ടടുത്ത് കിട്ടിയാൽ സൽക്കരിക്കുക എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്, മലബാറിൽ പ്രത്യേകിച്ചും. ഇലക്ഷൻ സമയത്ത് സ്ഥാനാർത്ഥിക്ക് ബിരിയാണി കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഓസിനു കിട്ടുന്നതാണെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് അമിത ഭക്ഷണം ഒഴിവാക്കുന്നത് തന്നെയാണ് ബുദ്ധി. അത് ബിരിയാണി തന്നെ ആകണമെന്നില്ല, നമ്മുടെ നാടൻ ഊണും ആരോഗ്യത്തിന് പണി തരുന്നതിൽ ഒട്ടും പുറകിലല്ല. പ്രത്യേകിച്ച് പായസം കൂടിയുണ്ടെങ്കിൽ. ഉച്ചക്ക് തൊണ്ടുള്ള പഴങ്ങൾ (നേന്ത്രപ്പഴം, ഓറഞ്ച്) കഴിക്കുന്നതാണ് ബുദ്ധി. ഒരു കാരണവശാലും സാലഡുകൾ കഴിക്കുകയും അരുത്.

പിന്നെ നാട്ടുകാരോട് ഒരു വാക്ക്. നമ്മുടെ സ്ഥാനാർത്ഥി വിജയിച്ച് എംപി ആയാൽ പിന്നെ അവരുടെ ചികിത്സാ ചെലവ് മുഴുവൻ നമ്മുടെ നികുതിപ്പണം കൊണ്ടാണ്. ആയതിനാൽ നമ്മുടെ നേതാക്കളുടെ ആരോഗ്യം നമുക്ക് പ്രധാനമാണ്. സ്‌നേഹം കൊണ്ട് ബിരിയാണി കൊടുത്ത് നേതാവിന് കൊളസ്ട്രോൾ ഉണ്ടാക്കുന്നത്, കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നതു പോലെ തന്നെയാണ്.

7. അപ്പുക്കുട്ടാ, ഓവർ ആക്കരുത്: തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥിയുടെ വാഹന വ്യൂഹത്തിന്റെ കാര്യത്തിൽ പൊലീസ് കണ്ണടച്ചേക്കും, നേതാവ് നാളെ ജയിച്ചു മന്ത്രി ആയാൽ സല്യൂട്ട് അടയ്ക്കേണ്ടി വന്നാലോ എന്നുകരുതി. അദ്ദേഹത്തിന്റെ വാഹനം ഓടിക്കുന്നവരോ ചുറ്റുമുള്ളവരോ റോഡ് നിയമങ്ങൾ ലംഘിക്കരുത്. ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിക്കുക, ബൈക്കിന് പുറകിൽ എഴുന്നേറ്റ് നിൽക്കുക, ബൈക്കിലും കാറിലും ഓവർ ലോഡ് ഉണ്ടാക്കുക, ബൈക്കിന്റെ പുറകിലിരുന്നും കാറിന്റെ ജനലിൽ കൂടി കൈയിട്ടും കൊടിയോ ബാനറോ പറത്തുക, സീറ്റ് ബെൽറ്റ് ഇടാതിരിക്കുക, സ്പീഡിൽ പോവുക തുടങ്ങിയ കാര്യങ്ങളൊന്നും ചെയ്യരുത്. പൊലീസിന്റെ നിയമങ്ങൾ മാത്രമേ നിങ്ങൾക്ക് മുന്നിൽ വളയൂ, പ്രകൃതി നിയമങ്ങൾ തിരഞ്ഞെടുപ്പ് കാലത്തും ബാധകമാണ്. ഹെൽമെറ്റ് ഇല്ലാതെ ബൈക്കിൽ നിന്നും തലകുത്തി വീണാൽ സ്ഥാനാർത്ഥിയുടെ വിജയാഘോഷം ആശുപത്രിയിൽ കിടന്ന് ടി വിയിൽ കാണേണ്ടി വരും, അതും ഭാഗ്യമുണ്ടെങ്കിൽ മാത്രം. ഇല്ലെങ്കിൽ ജയിച്ചതിന് ശേഷം നേതാവിന്റെ ആദ്യ പരിപാടി, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മരിച്ച പ്രവർത്തകന്റെ ഭവനസന്ദർശനം ആയിരിക്കും. അതെന്തായാലും വേണ്ട...

8. ധീരന്മാർ ഒരു വട്ടം മരിക്കുന്നു, മണ്ടന്മാർ നേരത്തേയും: കേരളത്തിൽ വഴിയിലൂടെ ജാഥ നടത്തുന്നതും, വഴിയരികിൽ സമ്മേളനം നടത്തുന്നതും, ലക്കും ലഗാനും ഇല്ലാതെ വണ്ടി ഓടിക്കുന്നതും നാട്ടുനടപ്പാണ്. രാഷ്ട്രീയ പ്രവർത്തനവുമായി റോഡിലിറങ്ങിയാൽ ഇത്തരം അപകട സാധ്യത മുന്നിൽ കാണണം. മണ്ടന്മാർ എല്ലാ പാർട്ടികളിലും ഉണ്ടല്ലോ. അവർ റോഡിൽ കയറി മുദ്രാവാക്യം വിളിക്കട്ടെ, നിങ്ങൾ സുരക്ഷിതമായി അരികു ചേർന്ന് പോയാൽ മതി. തിരഞ്ഞെടുപ്പ് യുദ്ധത്തിൽ മരിക്കുന്നവർക്ക് വീര സ്വർഗ്ഗം ഒന്നും കിട്ടില്ല.

9. കാമറയും വെള്ളത്തിലേക്ക് ചാടട്ടെ: കേരളത്തിൽ മഴക്കാലത്തും വേനൽക്കാലത്തും വള്ളത്തിൽ എത്തേണ്ട സ്ഥലങ്ങളുണ്ട്. സ്ഥാനാർത്ഥി പോകുന്‌പോൾ കൂടെ പോകാൻ ആളുകൾ ഏറെ ഉണ്ടാകും. തട്ടേക്കാട്ടിലും കുട്ടനാട്ടിലും അഞ്ചു പേർ കയറേണ്ട വള്ളത്തിൽ പത്തു പേർ കയറിയാൽ അത് മുങ്ങും. വള്ളത്തിന്റെ ഒരു രീതിയാണത്, ആർക്കിമിഡീസ് അതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. നമ്മൾ ഇനി അവരോടൊന്നും വാദിക്കാൻ നിൽക്കണ്ട. ചുരുക്കിപ്പറഞ്ഞാൽ കാമറയും കാമറാമാനും സ്ഥാനാർത്ഥിയുടെ വള്ളത്തിൽ കയറാതിരിക്കുന്നതാണ് ബുദ്ധി. അടുത്ത വള്ളത്തിൽ കയറാമല്ലോ.

10. കൂകിപ്പായും തീവണ്ടി: കേരളത്തിൽ അങ്ങോളമിങ്ങോളം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഓടി നടക്കേണ്ട നേതാക്കളുണ്ട്. അത്രയും ഓടാൻ അവർ മറഡോണയുടെ സുഹൃത്തുക്കൾ ഒന്നുമല്ലല്ലോ. അവരുടെ യാത്ര കാറിലോ ഹെലികോപ്റ്ററിലോ ട്രെയിനിലോ ആക്കുന്നതാണ് ഉചിതം. ഹെലികോപ്റ്ററിൽ ധാരാളം കയറിയിട്ടുള്ള ഒരാളാണെന്നതിനാൽ ഒരു കാര്യം ഞാൻ ആദ്യമേ പറയാം. ഈ ഹെലികോപ്റ്റർ യാത്രക്ക് ഒടുക്കത്തെ ഗ്ലാമറാണ്. അതിലേക്ക് കയറുന്‌പോഴും ഇറങ്ങുന്‌പോഴും നമുക്കൊരു ഗമയൊക്കെ തോന്നും. ഈ വിഷയത്തിലെ അറിവും രാഷ്ട്രീയക്കാരോടുള്ള സ്‌നേഹവും വെച്ച് പറയാം, തിരഞ്ഞെടുപ്പ് കാലത്തെ ഹെലികോപ്റ്റർ കന്പനികൾ എവിടെ നിന്ന് വരുന്നു എന്ന് നമുക്ക് അറിവൊന്നുമില്ല. അവരുടെ സുരക്ഷാ റെക്കോർഡും നമുക്കറിയില്ല. അധികം ഗ്ലാമറിന് പോകാതിരിക്കുന്നതാണ് ബുദ്ധി. പിന്നെ കാറിന്റെ കാര്യം. ദീർഘദൂര യാത്രക്ക് ട്രെയിൻ ഉപയോഗിക്കൂ. എന്നിട്ട് ഓരോ പ്രദേശത്തും ചെല്ലുന്‌പോൾ പ്രവർത്തകരോട് അവിടെ കാറ് റെഡിയാക്കാൻ പറഞ്ഞാൽ മതിയല്ലോ. ഒരു കാരണവശാലും രാത്രി പത്തു മണിക്ക് ശേഷം ജാഥ കഴിഞ്ഞ് തൃശൂരിൽ നിന്നു തിരുവനന്തപുരത്തേക്കോ, പാലക്കാട് നിന്നു കണ്ണൂർക്കോ കാറിൽ പോകരുത്. ഇലക്ഷൻ ജനാധിപത്യത്തിലെ ഉത്സവമാണ്, അത് ഒഴിവാക്കരുത്. എന്നാൽ രാത്രിയാത്ര ഒഴിവാക്കണം. വിലാപയാത്ര ഒഴിവാക്കാൻ അത് സഹായിക്കും.

എന്റെ എല്ലാ സ്ഥാനാർത്ഥി സുഹൃത്തുക്കളും, നേതാക്കളും, പ്രവർത്തകരും ഈ തിരഞ്ഞെടുപ്പ് കാലത്ത് ആരോഗ്യത്തോടെ സുരക്ഷിതരായിരിക്കും എന്ന വിശ്വാസത്തോടെ,

മുരളി തുമ്മാരുകുടി

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
ഒരേ അച്ഛനും ഒരേ വിലാസവും ഒരേ പ്രായവുമുള്ള വോട്ടർമാർ 56161 പേർ; കള്ളവോട്ടിന്റെ നിഴലിലുള്ളത് 112322 പേരുകൾ; കുത്തക മണ്ഡലം നിലനിർത്താൻ സിപിഎമ്മുകാർ വർഷങ്ങളായി നടത്തുന്ന കള്ളവോട്ടിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ചർച്ചയാക്കി കോൺഗ്രസിന്റെ നിശബ്ദ പ്രചാരണം; അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനും; പണി അറിയാവുന്ന അടൂർ പ്രകാശ് മത്സരിക്കാൻ എത്തിയതോടെ ജയിച്ചാലും ഇക്കുറി സമ്പത്തിനു പാർലമെന്റ് കാണാൻ കഴിഞ്ഞേക്കില്ല; ആറ്റിങ്ങലിനെ ചൂടുപിടിപ്പിച്ച വിവാദത്തിന്റെ തെളിവുകൾ മറുനാടന്
കല്ലടയല്ല.... കൊല്ലട....! തമിഴ് ഗ്രാമത്തിലെ ഇരുട്ടിൽ മൂത്രമൊഴിക്കാൻ ആശ്രയിക്കേണ്ടി വന്നത് കാളകൾ മേഞ്ഞു നടന്നിടത്തെ ലോറിയുടെ മറവ്; ആർത്തവ അവസ്ഥയിൽ ഇത് ഭീകരം; ചോദ്യം ചെയ്തപ്പോൾ എന്നാൽ ഇനി ഒരിടത്തേക്കും പോകണ്ടെന്നും ബസ് ഇവിടെ കിടക്കട്ടെ എന്ന് ഡ്രൈവറും; കൈയും കാലും പിടിച്ച് തിരുവനന്തപുരത്ത് എത്തിയ കഥ പറഞ്ഞ് മായാ മാധവൻ; നേരത്തെ ബുക്ക് ചെയ്താൽ ഇവരേക്കാൾ ലാഭം വിമാന സർവീസെന്ന് കളിയാക്കി സോഷ്യൽ മീഡിയ; ബോയ്‌കോട്ട് കല്ലട കാമ്പൈൻ അതിശക്തം
റൂട്ട് പെർമിറ്റില്ലാതെ ഓടും; ഒരേ പെർമിറ്റ് നമ്പറിൽ രണ്ട് വണ്ടികളും; ലോഡുകൾ കയറ്റി ഇറക്കാനുള്ള ഗോഡൗൺ യാത്രകളും ദുരൂഹം; ബംഗളുരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള മയക്കുമരുന്ന് വരവിലും വില്ലൻ; ഓണത്തിനും ക്രിസ്മസിനും വിഷുവിനും ഈടാക്കുന്നത് നാലിരട്ടി ചാർജ്; സ്ത്രീകൾക്ക് വേണ്ടി പോലും റസ്റ്റ് റൂമിൽ നിറുത്തില്ല; ചോദിച്ചാൽ വഴിയോരത്തു ഒഴപ്പിച്ചോളാൻ പറയുന്ന ജീവനക്കാർ; കല്ലട സുരേഷിന് തുണ നാല് സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും; കല്ലട ട്രാവൽസിന്റെ യാത്ര റൂട്ട് തെറ്റുമ്പോൾ
ബസ് ബ്രേക്ക് ഡൗണായത് അർദ്ധരാത്രി പന്ത്രണ്ടരയോടെ; സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ റോഡിൽ നിർത്തിയത് മൂന്ന് മണിക്കൂർ; ചോദ്യം ചെയ്ത യുവാക്കൾക്ക് വൈറ്റിലയിലെ ഓഫീസിൽ നിന്ന് കേട്ടത് പച്ചത്തെറി; പകരം സംവിധാനത്തിൽ യാത്ര തുടങ്ങിയത് പൊലീസെത്തിയ ശേഷം; എല്ലാവരും ഉറങ്ങുമ്പോൾ രണ്ട് ചെറുപ്പക്കാരെ സ്‌കെച്ചിടാനെത്തിയത് ഡ്രൈവറുടെ നേതൃത്വത്തിൽ നാല് ഗുണ്ടകൾ; ബസ് മാഫിയ കല്ലട സുരേഷ് ഗ്രൂപ്പിന്റെ മണിപവറും മസിൽ പവറും തുറന്നു കാട്ടി യാത്രക്കാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
കഴിഞ്ഞ തവണ സമ്പത്ത് നേടിയത് 63378 വോട്ടിന്റെ ഭൂരിപക്ഷം; വോട്ടേഴ്‌സ് ലിസ്റ്റിൽ കടന്നു കൂടിയ കള്ളവോട്ടുകൾ 112322 എണ്ണവും; ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെടാൻ സാധ്യതകൾ ഏറെ; രേഖകൾ സഹിതം അടൂർ പ്രകാശ് നൽകിയ പരാതിയിൽ നടപടിയെടുക്കാൻ കഴിയാതെ ചീഫ് ഇലക്ടറൽ ഓഫീസർ; പരാതി ഗൗരവതരമെന്ന് സമ്മതിച്ച് ടീക്കാറാം മീണ; കള്ളവോട്ടുകൾ എന്ത് വിലകൊടുത്ത് തടയുമെന്ന് കോൺഗ്രസ്; വോട്ടെടുപ്പ് ദിവസം ആറ്റിങ്ങലിൽ സംഘർഷ സാധ്യത
'ഇപ്പൊ വേണേല് എനിക്ക് കാറുകാരന്റെ മേലേക്കൂടെ കേറ്റി ഇറക്കാമാരുന്നു.. ബാക്കി മുതലാളി നോക്കിക്കോളും..പിന്നെ ഭീഷണിയും..ഒരുപാടു കളിച്ചാൽ നീ ഒന്നും ചെന്നൈ എത്തൂലാ': കല്ലട മുതലാളിയുടെ സ്വാധീനത്തിൽ അഹന്തകൊള്ളുന്ന ഡ്രൈവറുടെ ഡയലോഗിൽ ഞെട്ടി മിണ്ടാട്ടം മുട്ടുന്ന യാത്രക്കാർ; അപകടക്കേസുകളിൽ സാക്ഷികളുണ്ടെങ്കിലും കല്ലട സുരേഷ് നിസാരമായി ഊരിപ്പോരും; ഇത്തവണ കുടുങ്ങിയത് വീഡിയോ ഉള്ളതുകൊണ്ട് മാത്രം
വോട്ട് കച്ചവടത്തിന്റെ പഴയ കാലത്തിന് വിട നൽകി ബിജെപി കൂടി മത്സര രംഗത്ത് സജീവമായതോടെ കൊട്ടിക്കലാശത്തിന്റെ പേരിൽ ഇന്നലെ സംസ്ഥാനം എമ്പാടും അരങ്ങേറിയത് ഉത്തരേന്ത്യയിലേതിന് സമാനമായ ആക്രമങ്ങൾ; എല്ലാ പാർട്ടികളിലും പെട്ട അനേകം പേർ ആശുപത്രിയിൽ; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ വടകരയിൽ വ്യാപകമായി അക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; സിപിഎം കോട്ടകളിലെ മണ്ണിളകി തുടങ്ങിയതോടെ എങ്ങും സംഘർഷം
ബസിൽ കയറിയ ഗുണ്ടകൾ മുഖത്ത് പൊതിരെ തല്ലി; ആയിരം രൂപ തന്നിട്ടാണ് ബസിലിരിക്കുന്നത് എന്ന് പറഞ്ഞപ്പോൾ പുറത്തിറക്കി; മുടി പിടിച്ച് തറയിൽ അടിച്ച് കൊല്ലാക്കൊല; ബിയർ ബോട്ടിൽ തലയ്ക്കടിച്ച് കൊല്ലുമെന്നും ഭീഷണി; ബസിലെ മർദ്ദനം ചോദ്യം ചെയ്തപ്പോൾ മോഷണക്കേസിൽ കുടുക്കുമെന്നും ക്രിമനലുകളുടെ ഭീഷണി; കല്ലട സുരേഷിന്റെ ബസിൽ മൂന്ന് യുവാക്കൾക്ക് നേരിടേണ്ടി വന്നത് മനുഷ്യത്വം തൊട്ടു തീണ്ടാത്ത ക്രൂരത; ഇടിവണ്ടിയിലെ അനുഭവം മറുനാടനോട് വിശദീകരിച്ച് അഷ്‌കറും സച്ചിനും
നാമ ജപം കേൾക്കുമ്പോൾ മാത്രം പിണറായി വിജയന് ഹാലിളകുന്നത് എന്തുകൊണ്ട്? കാട്ടാക്കടയിൽ പ്രസംഗത്തിനിടയിൽ ക്ഷേത്രത്തിൽ നിന്ന് നാമജപം കേട്ട് അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിർത്തി രൂക്ഷമായി വേദിയിലിരുന്ന നേതാക്കളെ നോക്കി കോപം പ്രകടിപ്പിച്ചു; ക്ഷേത്രത്തിലേക്ക് പാഞ്ഞ് വൈദ്യുതി ബന്ധം വിച്ഛേദിപ്പിച്ച് ഐബി സതീഷും ശിവൻകുട്ടിയും; ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ വിരട്ടി സിപിഎം പ്രവർത്തകർ; ശബരിമല വിഷയത്തിൽ ബിജെപിക്ക് ഒരു വടി കൂടി നൽകി പിണറായി
നായർ സമുദായാംഗങ്ങളുടെ വീടുകളിൽ കയറി സുരേന്ദ്രൻ ഈഴവനാണെന്ന് പ്രചരണം; വോട്ടു നൽകുന്നതിന് മുൻപ് ചിന്തിക്കണമെന്നും അഭ്യർത്ഥന; ഈഴവരുടെ വീടുകളിൽ പറയുന്നത് സുരേന്ദ്രൻ നായരാണെന്നും; പത്തനംതിട്ടയിൽ ജയിക്കാൻ മുന്നണികളുടെ കടുംകൈ: എൻഡിഎയ്ക്ക് മുൻതൂക്കമായതോടെ സാമുദായിക തലത്തിലേക്ക് പ്രചാരണം നീട്ടി എൽഡിഎഫും യുഡിഎഫും: ഈഴവ മേഖലയായ സിപിഎം നെടുങ്കോട്ടയിൽ വിള്ളൽ വീഴ്‌ത്തി സുരേന്ദ്രന്റെ സർജിക്കൽ സ്ട്രൈക്ക്
ബസ് ബ്രേക്ക് ഡൗണായത് അർദ്ധരാത്രി പന്ത്രണ്ടരയോടെ; സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ റോഡിൽ നിർത്തിയത് മൂന്ന് മണിക്കൂർ; ചോദ്യം ചെയ്ത യുവാക്കൾക്ക് വൈറ്റിലയിലെ ഓഫീസിൽ നിന്ന് കേട്ടത് പച്ചത്തെറി; പകരം സംവിധാനത്തിൽ യാത്ര തുടങ്ങിയത് പൊലീസെത്തിയ ശേഷം; എല്ലാവരും ഉറങ്ങുമ്പോൾ രണ്ട് ചെറുപ്പക്കാരെ സ്‌കെച്ചിടാനെത്തിയത് ഡ്രൈവറുടെ നേതൃത്വത്തിൽ നാല് ഗുണ്ടകൾ; ബസ് മാഫിയ കല്ലട സുരേഷ് ഗ്രൂപ്പിന്റെ മണിപവറും മസിൽ പവറും തുറന്നു കാട്ടി യാത്രക്കാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
പത്തനാപുരത്ത് മോദിക്കെതിരെ ആഞ്ഞടിച്ചത് രാഹുലെങ്കിലും ആർത്തിരമ്പിയ അണികളെ കൈയിലെടുത്തത് ജ്യോതിയുടെ പരിഭാഷ; രാഹുലിന്റെ ഓരോ വാക്കുകളിലെയു വീര്യം ചോരാതെ അണികളിലെത്തിച്ച മിടുക്കിക്ക് സോഷ്യൽ മീഡിയയുടെ കൈയടി; കൊല കൊമ്പന്മാർ പോലും പരാജയപ്പെടുന്നിടത്ത് അനായാസ ശൈലിയിൽ കത്തിക്കയറി വനിതാ നേതാവ്; ഒരിക്കൽ പോലും വെള്ളിവീഴാത്ത പരിഭാഷകയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധിയും
കേരളത്തെ മുക്കിയ പ്രളയം ഉണ്ടാക്കിയത് ഒരു ഗൂഢസംഘമാണോ? ജോർജ് ബുഷും ജർമൻ ചാൻസലർ ഏഞ്ചല മെർക്കലും നരേന്ദ്ര മോദിയും വരെ ഈ സംഘത്തിലെ അംഗങ്ങളാണോ? വേൾഡ് ട്രേഡ് സെന്റർ ആക്രമണം തൊട്ട് നോട്ട് നിരോധനം വരെ ഇവരുടെ സൃഷ്ടിയാണോ? പൃഥ്വിരാജ് സാത്താൻ ആരാധകനാണോ? പുരോഗമന കേരളത്തിലെ പ്രൊഫഷണൽ കാമ്പസുകളിൽ വരെ നടക്കുന്ന ചർച്ച കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും; ലൂസിഫർ സിനിമ കേരളക്കരയിൽ തുറന്നുവിട്ട ഇല്യൂമിനാറ്റി ആധുനിക അന്ധവിശ്വാസത്തിന്റെ കഥ
കുമ്മനം ജയിക്കുമെന്ന് പറയുന്ന തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ ബിജെപി സ്ഥാനാർത്ഥിക്ക് കാലു കുത്താൻ പോലും ആവില്ലെന്ന് അറിയാമോ? കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനുമായി കുമ്മനം സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും പ്രതിരോധം തീർത്ത് നാട്ടുകാർ; പ്രകോപനം ഉണ്ടാക്കാതെ മടങ്ങി കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയും; പൂന്തുറക്കാർ പ്രകോപിതരായി തടയുന്നത് ശക്തമാക്കിയതോടെ ബിജെപിക്കാർ മടങ്ങുന്ന ദൃശ്യങ്ങളും വൈറലാകുമ്പോൾ
ഫേസ്‌ബുക്ക് പ്രൊഫൈലിൽ മുസ്ലിം -ഹിന്ദു പേരുകൾ കണ്ടത് കൗതുകമായെന്ന് പറഞ്ഞ് ചാറ്റിങ് തുടങ്ങി; പൊലീസുകാരനാണെന്ന ധൈര്യത്തിൽ യുവതി ചാറ്റ് ചെയ്തത് ഭർത്താവിന്റെ കൂടെ ഇരുന്ന്; ഒപ്പം കുളിക്കാൻ വരുന്നോ എന്നുചോദിച്ച് നഗ്നനായി നിൽക്കുന്ന ഫോട്ടോ അയച്ചതോടെ യുവതി ഫോൺ ഭർത്താവിന് കൈമാറി; ചാറ്റിങ് തുടർന്ന ഭർത്താവിന് കിട്ടിയത് പൊലീസുകാരൻ സ്വയംഭോഗം ചെയ്യുന്ന വീഡിയോ; ഫോൺ നമ്പർ തഞ്ചത്തിൽ സംഘടിപ്പിച്ച ശേഷം കണ്ണൂരിലെ പൊലീസുകാരനെതിരെ പരാതി നൽകി ദമ്പതികൾ
രാഹുൽ ഒന്നു പറയുമ്പോൾ കുര്യൻ കമ്പിളിപ്പുതപ്പേ...പത്തനംതിട്ടയിൽ കോൺഗ്രസ് അദ്ധ്യക്ഷന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ പി.ജെ.കുര്യൻ കുളം കലക്കി; സദസിൽ നിന്ന് ഗോ ബാക്ക് വിളി; ബിജെപിയുടെ അച്ചാരം പറ്റിയാണ് ഇത് കാണിക്കുന്നതെന്നുപോലും ബഹളക്കാർ; സദസിലും വേദിയിലും നിന്നുള്ള വിമർശനം താങ്ങാനാകാതെ വിളറി വെളുത്ത് മുൻ രാജ്യസഭാ ഉപാധ്യക്ഷൻ: ബഹളം കാരണം ഒന്നും കേൾക്കാൻ കഴിഞ്ഞില്ലെന്ന് കുര്യൻ
പൊലീസ് സംരക്ഷണത്തിൽ മോർച്ചറിക്കകത്ത് കടന്നപ്പോൾ മുഖത്ത് നിർവികാരത; വെള്ളപുതച്ച കുഞ്ഞുശരീരം കണ്ടതോടെ അലറിക്കരഞ്ഞ് ഹെന; ഒപ്പം പൊട്ടിക്കരഞ്ഞ് ഭർത്താവ് ഷാജിത് ഖാനും; മകനെ അവസാനമായി കണ്ടു കൊതിതീരാതെ പൊട്ടിക്കരഞ്ഞുകൊണ്ട് മാതാവ് വീണ്ടും ജയിലിലേക്ക്; കുഞ്ഞിനോടു സ്‌നേഹമുണ്ടെങ്കിൽ പെറ്റമ്മ അവനെ മർദ്ദിച്ച തലച്ചോർ തകർത്തത് എന്തിനെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായില്ല; ഹെനയുടേത് ദേഷ്യം വന്നാൽ തോന്നിയത് ചെയ്യുന്ന പ്രകൃതം
പഠനകാലത്ത് എല്ലാ ക്ലാസിലും ടോപ്പർ; പത്താംക്ലാസിൽ സ്‌കൂളിലെ ഒന്നാം റാങ്കുകാരി; ദക്ഷിണേന്ത്യൻ സിനിമാ പ്രമുഖന്റെ ആദ്യ ഭാര്യയിലെ മകളും; ബിടെക്കുകാരിയെ കരിമൂർഖൻ വളച്ചെടുത്തത് മരിച്ച ഭർത്താവിന്റെ ആത്മാവ് തനിക്കൊപ്പെന്ന് വിശ്വസിപ്പിച്ചും; കുട്ടികളോട് പക അതിക്രൂരമായത് 'അമ്മ'യോടുള്ള താൽപ്പര്യം കുറഞ്ഞപ്പോൾ; കോബ്രയ്ക്ക് ഒന്നിലേറെ ഭാര്യമാരും അനവധി പരസ്ത്രീ ബന്ധവും; കസിന്റെ ഭാര്യയെ അടിച്ചെടുത്ത് ഏഴു വയസ്സുകാരനെ വകവരുത്തിയ പ്രണയത്തിന് പിന്നിലെ ചതി ഇങ്ങനെ
'ഞാൻ അമിതാബ്....നിന്റെ ഭാര്യയുടെ കാമുകൻ; നിന്റെ ഭാര്യയുമായി എനിക്ക് ബന്ധമുണ്ട്; നീ അടുത്ത തവണ അവധിക്ക് വരുമ്പോൾ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും': സൈനികൻ വിശാഖ് സ്വയം നിറയൊഴിച്ച് മരിച്ചത് പൊലീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരനായ അമിതാബിന്റെ വാക്കുകൾ കേട്ട്; 'വീട്ടിലേക്ക് വാ.. നിനക്കൊരു സമ്മാനമുണ്ട് എന്ന് അമിതാബിന് സന്ദേശമയച്ച് ആത്മഹത്യ ചെയ്ത് മറ്റൊരു പെൺകുട്ടി; 'മതമില്ലാത്ത അമിതാബ്' വലയിൽ വീഴ്‌ത്തിയത് നിരവധി പെൺകുട്ടികളെ
ക്രൂരത സഹിക്കവയ്യാതെ വിവാഹ മോചനം വാങ്ങി അമേരിക്കയ്ക്ക് പറന്ന ആദ്യ ഭാര്യ; അമ്മാവന്റെ മകന്റെ ഭാര്യയുമായുള്ള അടുപ്പം ഡിവോഴ്‌സിന് കാരണമായി; കുടുംബം തകരാതിരിക്കാൻ തൊടുപുഴയിലേക്ക് താമസം മാറി വർക് ഷോപ്പ് തുറന്നെങ്കിലും വില്ലനായി മരണമെത്തി; ഭർത്താവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ വീണ്ടും പ്രണയം പൂത്തുലഞ്ഞു; കുട്ടികളുടെ അച്ഛന്റെ 41-ാം മരണാനന്തര ചടങ്ങ് ദിവസം എല്ലാം നിശ്ചയിച്ചുറപ്പിച്ചു; പിന്നെ മക്കളുമൊത്ത് ഒളിച്ചോട്ടം; തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നിലെ കുടുംബ കഥ ഇങ്ങനെ
രക്തം പരസ്പരം കടിച്ചു കുടിക്കുന്ന ദമ്പതികൾ! 2016ൽ കല്യാണം കഴിഞ്ഞെന്ന് വിഡിയോ ഇട്ട് വാർഷികം ആഘോഷിച്ച ഭ്രാന്ത് പിടിച്ച പ്രണയം; അടുപ്പിച്ചത് യാത്രകളോടുള്ള താൽപ്പര്യം; നിധീഷിനെ 'പിശാച്' ആക്കിയതിന് പിന്നിൽ വാമ്പയർ സിനിമയോ ഓൺലൈനിലെ മരണക്കളികളോ എന്ന് സംശയം; ബ്ലൂവെയിൽ ഗെയിമും ആസ്ട്രൽ പ്രൊജക്ഷനും കേട്ട് ഞെട്ടിയവർക്ക് മുന്നിലേക്ക് പിശാചിന്റെ ദമ്പതികളും; ചിയ്യാരത്തെ നീതുവിനെ പച്ചക്ക് കത്തിച്ച് കൊല്ലാൻ നിധീഷിനെ പ്രേരിപ്പിച്ച യഥാർത്ഥ വില്ലൻ ടിക് ടോക്കിലെ മരണക്കളിയോ?
61കാരിയായ എന്നെ 37കാരൻ പരിചയപ്പെട്ടത് ഫോണിലൂടെ; സ്മാർട്ട് ഫോൺ വാങ്ങി നൽകി സ്ഥിരം വിളിച്ച് വശീകരണം; പിന്നെ തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ച് കയറി പീഡനവും; ദൃശ്യങ്ങൾ പകർത്തിയത് സമ്മതം കൂടാതെ; ഭർത്താവിനും അയൽവാസികൾക്കും അയച്ചു കൊടുത്തതോടെ സ്വകാര്യത നഷ്ടമായി; പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലിൽ 'അമ്മ' വേഷം ചെയ്യുന്ന നടിയുടെ പരാതി പൊലീസിന്; വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിക്കാൻ കരുക്കൾ നീക്കി അന്വേഷണ സംഘം
ഭാര്യമാരെ പരസ്പരം മാറ്റി രസിക്കുന്ന ഗ്രൂപ്പുകൾ തിരുവനന്തപുരത്തും; തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകത്തിലെ ക്രൂരതയിലെ മറുനാടൻ അന്വേഷണം എത്തി നിൽക്കുന്നത് വൈഫ് സ്വാപ്പിങ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ; അരുൺ ആനന്ദിന്റെ കള്ളക്കളികൾ വിരൽ ചൂണ്ടുന്നത് സോഷ്യൽ മീഡിയയിലെ സാമൂഹിക തിന്മകളുടെ കാണാക്കയത്തിലേക്ക്; മകനെ കൊന്ന ക്രൂരതയ്ക്ക് വഴിയൊരുക്കിയ അമ്മയെ വെറുതെ വിടാൻ മനഃശാസ്ത്രക്കളികളും; ബിടെക്കുകാരന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കാനും നീക്കം
സ്മാർട്ട് ഫോൺ സമ്മാനിച്ച് വശത്താക്കി പലവട്ടം പീഡിപ്പിച്ചത് ഊരുംപേരും പോലും അറിയാത്ത ചെറുപ്പക്കാരനെന്ന സീരിയലിലെ അമ്മ നടിയുടെ മൊഴികേട്ട് ഞെട്ടി പൊലീസും; ആദ്യം പറഞ്ഞത് മലപ്പുറത്തുകാരനെന്നും പിന്നെ പറഞ്ഞത് എറണാകുളംകാരൻ എന്നും; ഒടുവിൽ അന്വേഷണം എത്തിനിൽക്കുന്നത് ഗൾഫിലേക്ക് പോയ യുവാവിൽ കേന്ദ്രീകരിച്ച്; കഴിഞ്ഞ ഡിസംബർ കാലത്ത് നടന്ന പീഡനത്തിൽ പരാതി എത്തുന്നത് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചൂടപ്പമായപ്പോൾ
നാമ ജപം കേൾക്കുമ്പോൾ മാത്രം പിണറായി വിജയന് ഹാലിളകുന്നത് എന്തുകൊണ്ട്? കാട്ടാക്കടയിൽ പ്രസംഗത്തിനിടയിൽ ക്ഷേത്രത്തിൽ നിന്ന് നാമജപം കേട്ട് അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിർത്തി രൂക്ഷമായി വേദിയിലിരുന്ന നേതാക്കളെ നോക്കി കോപം പ്രകടിപ്പിച്ചു; ക്ഷേത്രത്തിലേക്ക് പാഞ്ഞ് വൈദ്യുതി ബന്ധം വിച്ഛേദിപ്പിച്ച് ഐബി സതീഷും ശിവൻകുട്ടിയും; ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ വിരട്ടി സിപിഎം പ്രവർത്തകർ; ശബരിമല വിഷയത്തിൽ ബിജെപിക്ക് ഒരു വടി കൂടി നൽകി പിണറായി
വീട്ടിലെ ഊണ് എന്ന ഹോട്ടലിന്റെ പേരിൽ നടന്നത് അനാശാസ്യം; കഴുത്തിലെ പത്ത് പവനായി തന്ത്രങ്ങളൊരുക്കി കൊല; മകനൊപ്പം പലിശക്കാരി ഗൾഫിൽ പോകും മുമ്പ് രണ്ടും കൽപ്പിച്ചുള്ള നീക്കം; മദ്യ ലഹരയിൽ രണ്ട് സ്ത്രീകളേയും ലൈംഗികമായി ഉപയോഗിച്ചു; പിന്നെ കൊന്ന് മോഷണം; തെളിവ് നശിപ്പിക്കാൻ നഗ്നയായി കിടത്തി ശരീരത്ത് എണ്ണ തേച്ചു; ഒറ്റയ്ക്ക് താമസിച്ച ജാക്വലിന്റെ കൊലയ്ക്ക് പിന്നിൽ സെക്‌സ് റാക്കറ്റ്; കുടുങ്ങിയത് അജ്മലും മുംതാസും സീനത്തും; ആലപ്പുഴ കൊലപാതകം തെളിഞ്ഞത് ഇങ്ങനെ