Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൈൻഡ് ഫുൾനസ്.. നമ്മുടെ ഭാഗ്യത്തെ അറിയുക... അച്ഛനമ്മമാരെ അറിയുക... മക്കളോട് സംസാരിക്കുക... ഒരു പാട്ടു കേൾക്കുക.... ഒരു പുസ്തകം വായിക്കുക... വാട്ട്‌സാപ്പിന് അവധി കൊടുക്കുക... ഒരു സുഹൃത്തിനെ വിളിക്കുക.... പണത്തെ പറ്റി ചിന്തിക്കുക....; ഒരു മഹാമാരി നമ്മളെ പഠിപ്പിക്കുന്നത് ശത്രുതയുടെ അർത്ഥശൂന്യതയും; ഒരു ശത്രുത അല്ലെങ്കിൽ അമർഷം ഒഴിവാക്കാനുള്ള അവസരം കൂടിയാക്കി ഈ ദിനത്തെ എടുക്കുക; ജനത കർഫ്യൂവിൽ ചെയ്യാവുന്ന പത്തു കാര്യങ്ങൾ: മുരളി തുമ്മാരുകുടി എഴുതുന്നു

മൈൻഡ് ഫുൾനസ്.. നമ്മുടെ ഭാഗ്യത്തെ അറിയുക... അച്ഛനമ്മമാരെ അറിയുക... മക്കളോട് സംസാരിക്കുക... ഒരു പാട്ടു കേൾക്കുക.... ഒരു പുസ്തകം വായിക്കുക... വാട്ട്‌സാപ്പിന് അവധി കൊടുക്കുക... ഒരു സുഹൃത്തിനെ വിളിക്കുക.... പണത്തെ പറ്റി ചിന്തിക്കുക....; ഒരു മഹാമാരി നമ്മളെ പഠിപ്പിക്കുന്നത് ശത്രുതയുടെ അർത്ഥശൂന്യതയും; ഒരു ശത്രുത അല്ലെങ്കിൽ അമർഷം ഒഴിവാക്കാനുള്ള അവസരം കൂടിയാക്കി ഈ ദിനത്തെ എടുക്കുക; ജനത കർഫ്യൂവിൽ ചെയ്യാവുന്ന പത്തു കാര്യങ്ങൾ: മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

ജനത കർഫ്യൂവിൽ ചെയ്യാവുന്ന പത്തു കാര്യങ്ങൾ

നത കർഫ്യൂ ഒരു മുന്നറിയിപ്പും മുന്നൊരുക്കവുമാണ്. എത്ര നാളത്തേക്കെന്നറിയാത്ത ഒരു ഇരുണ്ട കാലത്തേക്കാണ് മനുഷ്യകുലം കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ ആത്മധൈര്യം,ക്ഷമ, പോസിറ്റിവിറ്റി ഇതൊക്കെ പരമാവധി സംഭരിച്ചേ പറ്റൂ. അതിന് പറ്റിയ കുറച്ചു നിർദ്ദേശങ്ങൾ നൽകാം.

1. മൈൻഡ്-ഫുൾനസ് - നമ്മൾ നമ്മളുടെ ചുറ്റുപാടുകളിൽ നിന്നും വികാരങ്ങളിൽ നിന്നും നമ്മളെ തന്നെ വേർപെടുത്തി മുകളിൽനിന്നെന്നപോലെ നമ്മളെ ശ്രദ്ധിക്കുന്ന ഒരു തന്ത്രമാണ് മൈൻഡ് ഫുൾനസ്. യോഗയുടെ ഭാഗമായും അല്ലാതെയും ഇത് ആളുകൾ ചെയ്യാറുണ്ട്. കൊറോണക്കാലം ഭീതിയുടെ കാലമാണ്. ഏറെ സംശയങ്ങൾ നമ്മുടെ മനസ്സിലുണ്ടാകും. ഇതെല്ലാം സ്വാഭാവികമാണെന്ന് മനസ്സിലാക്കി നമ്മൾ നമ്മളെത്തന്നെ വീക്ഷിച്ച് ഒരു പത്തുമിനിട്ട് കണ്ണടച്ചിരിക്കുക.

2. നമ്മുടെ ഭാഗ്യത്തെ അറിയുക - നമുക്ക് ഓരോരുത്തർക്കും വിഷമങ്ങൾ ഏറെയുള്ളത് പോലെ സന്തോഷിക്കാനും ഏതെങ്കിലുമൊക്കെ കാണുമല്ലോ. ജീവിച്ചിരിക്കുന്നത് തന്നെ ഒരു ഭാഗ്യമാണ്, ആരോഗ്യം, ജോലി, കുട്ടികൾ, പഠനം, യാത്ര, വിദ്യാഭ്യാസം എന്നിങ്ങനെ നമ്മെ സന്തോഷിപ്പിക്കുന്ന ഏറെ കാര്യങ്ങൾ നമ്മുടെ ചുറ്റുമുണ്ട്. നമ്മുടെ തിരക്കിൽ നമ്മുടെ ബുദ്ധിമുട്ടുകളെ പറ്റി മാത്രമേ നമ്മൾ ശ്രദ്ധിക്കാറുള്ളൂ. നാളെ ഒരു ദിവസം നമ്മുടെ ഭാഗ്യങ്ങളെ പറ്റി ഓർക്കുക.

3. അച്ഛനമ്മമാരെ അറിയുക - മാതാപിതാക്കൾ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അവരോട് സംസാരിക്കാൻ കുറച്ചു സമയം മാറ്റിവെക്കുക. അവരുടെ ചെറുപ്പകാലത്തെ പറ്റി ചോദിച്ചറിയാം. എന്തായിരുന്നു വളരുന്ന കാലത്ത് അവരുടെ ഇഷ്ടങ്ങൾ, സമൂഹത്തിൽ ഏതൊക്കെ മാറ്റങ്ങളാണ് അവർക്ക് ഗുണകരമായി ഉണ്ടായത്. അച്ഛനമ്മമാർ ജീവിച്ചിരിപ്പില്ലെങ്കിൽ അവരെ പറ്റി ഓർക്കാനുള്ള സമയം കൂടിയാണ്.

4 . മക്കളോട് സംസാരിക്കുക - അച്ഛനമ്മമാർ മക്കളോട് എപ്പോഴും സമരിക്കാറുണ്ടെങ്കിലും ഇന്നത്തെ ദിവസം അവരുടെ ബാല്യത്തെ പറ്റി പറയുക. അവർ വളർന്നു വരുന്ന കാലത്ത് എന്തായിരുന്നു നിങ്ങളുടെ ആശങ്കകൾ, പ്രതീക്ഷകൾ, ആളുകൾക്കും അവരുടെ ബാല്യത്തെ പറ്റി ഓർമ്മ കാണും.

5. ഒരു പാട്ടു കേൾക്കുക - സംഗീതം പോലെ മനസ്സിനെ ശാന്തമാക്കുന്ന ഒന്നുമില്ല. നിങ്ങൾ പാട്ടുകേൾക്കാറില്ലെങ്കിൽ തീർച്ചയായും ഒരു പാട്ടോ കവിതയോ കേൾക്കുക. നിങ്ങൾ സ്ഥിരം പാട്ടുകേൾക്കുന്ന ആളാണെങ്കിൽ ഏതാണ് നിങ്ങളുടെ ഏറ്റവും ഫേവറിറ്റ് പാട്ട് എന്ന് ചിന്തിക്കാനുള്ള സമയമാണ്.

6. ഒരു പുസ്തകം വായിക്കുക - ഫോൺ വന്നതിന് ശേഷം ആളുകളുടെ വായനാശീലം കൂടിയിട്ടുണ്ട്, പക്ഷെ അത് പുസ്തകങ്ങൾ അല്ല എന്ന് മാത്രം. എല്ലാ വീട്ടിലും വായിക്കാതെ എന്തെങ്കിലും പുസ്തകമോ മാസികകളോ ഒക്കെ കാണുമല്ലോ. ഒരു മണിക്കൂറെങ്കിലും ഒരു പുസ്തകമോ മാസികയോ വായിക്കാൻ ശ്രമിക്കുക.

7. വാട്ട്‌സാപ്പിന് അവധി കൊടുക്കുക - സമൂഹമാധ്യമങ്ങൾ നമ്മളെ എത്രമാത്രം വലിഞ്ഞുമുറുക്കിയിട്ട്ണ്ട് എന്നറിയാനുള്ള അവസരം കൂടിയാണ്. ഒരു ദിവസം അവധി കൊടുക്കുക എന്നത് സാധ്യമായ കാര്യമല്ല. പക്ഷെ പുസ്തകം വായിക്കാൻ മാറ്റിവെക്കുന്ന ഒരു മണിക്കൂർ നേരം സമൂഹമാധ്യമങ്ങളിലേക്ക് കുരങ്ങൻ ചാട്ടം ചാടാതിരിക്കാൻ മനസ്സിന് സാധിക്കുമോ എന്ന് ശ്രമിച്ചു നോക്കുക.

8. ഒരു സുഹൃത്തിനെ വിളിക്കുക - നമ്മുടെ മാതാപിതാക്കളും സഹോദരങ്ങളും എല്ലാം നമ്മളായി സംഘടിപ്പിച്ചതല്ല, പക്ഷെ സുഹൃത്തുക്കളുടെ കാര്യം അങ്ങനെയല്ല. അതുകൊണ്ടു തന്നെ നല്ല സുഹൃത്തുക്കൾ നമുക്ക് സന്തോഷം മാത്രമല്ല അഭിമാനവും ആണ്. അവരെ വിളിക്കുക, സംസാരിക്കുക. സംസാരം പോസിറ്റീവ് തലത്തിൽ നിർത്താൻ ശ്രമിക്കുക.

9. പണത്തെ പറ്റി ചിന്തിക്കുക - അറിവിനേയും ബന്ധത്തേയും പോലെ തന്നെ പ്രധാനമായ ഒന്നാണ് പണവും. നമ്മളോരോരുത്തരും നമുക്കാകുന്ന രീതിയിൽ പണം സമ്പാദിക്കുന്നുണ്ട്, അതിന് ബാങ്ക് ഡെപ്പോസിറ്റ് മുതൽ ഷെയർ വരെ, സ്വർണം മുതൽ ഫ്‌ളാറ്റ് വരെ ആക്കി സൂക്ഷിക്കുന്നുമുണ്ട്. ഇതൊക്കെ ഉണ്ടെങ്കിലും ഒരു മഹാമാരി വരുമ്പോൾ പണത്തിന് വലിയ അർത്ഥമില്ലാതായി പോകുന്നു. അതുകൊണ്ട് തന്നെ ഈ കൊറോണക്കാലം ഒക്കെ കഴിയുമ്പോൾ നിങ്ങളുടെ പണത്തെ പറ്റിയുള്ള ചിന്തകൾ എന്തായിരിക്കും എന്ന് ചിന്തിക്കുന്നത് സന്തോഷകരമായ കാര്യമായിരിക്കും (ദുരന്തങ്ങളിൽ നിന്നും രക്ഷപ്പെട്ട ഭൂരിഭാഗം ആളുകളും പണം കൂട്ടിവക്കുന്നത് നിറുത്തി യാത്രകൾക്കും മറ്റുമായി ചെലവാക്കും എന്നതാണ് ചരിത്രം).

10. ഇനി പറയുന്ന കാര്യം അല്പം പ്രയാസമുള്ളതാണ്. നമ്മളുടെ ജീവിതകാലത്ത് നാം പൊതുവെ സുഹൃത്തുക്കളെയാണ് ഉണ്ടാകാറുള്ളത്. പക്ഷെ ചില സാഹചര്യങ്ങളാൽ നമുക്ക് ചില ശത്രുക്കൾ ഉണ്ടായി എന്ന് വരാം. വീട്ടിൽ സഹോദരങ്ങളോ, പങ്കാളിയോ, അയൽക്കാരോ, ഓഫീസിലെ ആളുകളോ ആരുമാകാം ഇത്. ഒരു മഹാമാരി നമ്മളെ പഠിപ്പിക്കുന്നത് ഇത്തരം ശത്രുതയുടെ അർത്ഥശൂന്യത കൂടിയാണ്.ഈ അവസരം ഇത്തരത്തിലുള്ള ഒരു ശത്രുത അല്ലെങ്കിൽ അമർഷം ഒഴിവാക്കാനുള്ള അവസരം കൂടിയാക്കി എടുക്കുക. അത് നേരിട്ട് പറയാൻ ഇപ്പോൾ സാധ്യമായി എന്ന് വരില്ല, പക്ഷെ മനസ്സിലെങ്കിലും അവരുമായി സന്ധിയാക്കുക. കൊറോണക്കാലം ഒക്കെ കഴിഞ്ഞുള്ള ഓണക്കാലം വരുമ്പോൾ നമുക്ക് വീണ്ടും ഒരു സന്ധി സംഭാഷണം ശ്രമിച്ചു നോക്കാം.

സുരക്ഷിതമായിരിക്കുക

മുരളി തുമ്മാരുകുടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP