1 usd = 71.51 inr 1 gbp = 87.04 inr 1 eur = 79.40 inr 1 aed = 19.47 inr 1 sar = 19.06 inr 1 kwd = 235.13 inr

Aug / 2019
21
Wednesday

കേരളം ചെറുതാണ് എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? ഇന്ത്യയെക്കാൾ വലിയ കാനഡയ്‌ക്കോ ഭൂഖണ്ഡമായ ഓസ്‌ട്രേലിയക്കോ ഇല്ല മലയാളികളുടെ ജനസംഖ്യ; ലോക രാജ്യങ്ങളിലെ ആളെണ്ണിയാൽ 150ഉം ജനസംഖ്യയിൽ മലയാള നാടിന് പിന്നിൽ; ഇനി സ്ഥലമില്ലെന്ന് പറയുന്നവർ അറിയുക കേരളത്തിൽ ഒരു മഹാനഗരം പോലും ഇല്ല; കൃഷിക്ക് ഇവിടെ സ്ഥലമുണ്ടോ? ജനസംഖ്യയുടെ ഭാവി എന്ത്? മുരളി തുമ്മാരുകുടി എഴുതുന്നു

July 22, 2019 | 07:32 PM IST | Permalinkകേരളം ചെറുതാണ് എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? ഇന്ത്യയെക്കാൾ വലിയ കാനഡയ്‌ക്കോ ഭൂഖണ്ഡമായ ഓസ്‌ട്രേലിയക്കോ ഇല്ല മലയാളികളുടെ ജനസംഖ്യ; ലോക രാജ്യങ്ങളിലെ ആളെണ്ണിയാൽ 150ഉം ജനസംഖ്യയിൽ മലയാള നാടിന് പിന്നിൽ; ഇനി സ്ഥലമില്ലെന്ന് പറയുന്നവർ അറിയുക കേരളത്തിൽ ഒരു മഹാനഗരം പോലും ഇല്ല; കൃഷിക്ക് ഇവിടെ സ്ഥലമുണ്ടോ? ജനസംഖ്യയുടെ ഭാവി എന്ത്? മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

സ്ഥല 'നിബിഡ'മായ കേരളം!

2017 ആഗസ്റ്റിൽ കേരളനിയമസഭയിൽ എം എൽ എ മാരെയും മന്ത്രിമാരേയും അഭിസംബോധന ചെയ്ത് കാലാവസ്ഥ വ്യതിയാനത്തെപ്പറ്റി സംസാരിക്കാൻ സാധിച്ചത് എന്റെ ജീവിതത്തിൽ ഒരു നാഴികക്കല്ലാണ്.

അന്ന് ഞാൻ അവരോട് പറഞ്ഞു, ''ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമാണ് കേരളം' എന്ന് വായിച്ചു പഠിച്ചു പറഞ്ഞാണ് ഞാൻ വളർന്നത്.'' ഇന്നും കേരളത്തെക്കുറിച്ച് സംസാരിക്കുന്‌പോൾ കൂടുതൽ മലയാളികളും അങ്ങനെതന്നെയാണ് പറയുന്നത്.

ഒരിക്കൽ ഐക്യരാഷ്ട്ര സഭയിലെ ഒരു മീറ്റിങ്ങിൽ ഞാൻ കേരളം ചെറിയ സംസ്ഥാനമാണ് എന്ന് പറഞ്ഞു.

'കേരളത്തിൽ എത്ര ആളുകളുണ്ട്' ഒരാൾ ചോദിച്ചു.

'മുപ്പത്തി മൂന്നു മില്യൺ'

'അതാണോ ചെറുത്?, മുരളി ലോകത്തിന്റെ ഡെമോഗ്രഫി ഒന്നുകൂടി പഠിക്കണം കേട്ടോ.'

അന്ന് രാത്രി ഞാൻ കേരളത്തെ ലോകവുമായി താരതമ്യം ചെയ്തു.

ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ജനസംഖ്യ അനുസരിച്ച് റാങ്ക് ചെയ്യുക. കേരളം ഒരു രാജ്യമാണെന്ന് കരുതുക. എന്നാൽ ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളായ 193 രാജ്യങ്ങളിൽ നൂറ്റി അൻപതും കേരളത്തേക്കാൾ കുറവ് ജനസംഖ്യയുള്ളതായിരിക്കും.

ശ്രീലങ്കയ്ക്കും മലേഷ്യക്കും സൗദിക്കും കേരളത്തിലെയത്ര ജനസംഖ്യ ഇല്ല. വൻ രാജ്യമായ കാനഡക്കും ഭൂഖണ്ഡമായ ആസ്‌ട്രേലിയക്കും ഇല്ല, നമ്മുടെ അത്രയും ജനസംഖ്യ.

ഫിൻലൻഡ്, നോർവേ, സ്വീഡൻ, ഡെന്മാർക്ക് എന്ന നാല് നോർഡിക്ക് രാജ്യങ്ങളുടെ മൊത്തം ജനസംഖ്യ എടുത്താലും അത് കേരളത്തോളം വരില്ല.

ഒമാൻ, യു എ ഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ, എല്ലാം കൂട്ടി അതിനോട് സിംഗപ്പൂരും കൂടി കൂട്ടിയാലും കേരളം ആവില്ല.

ഭൂഖണ്ഡത്തെയും വൻ രാജ്യങ്ങളേയും കടത്തി വെട്ടുന്ന നാമാണോ 'ഞങ്ങൾ ഒരു ചെറിയ സംസ്ഥാനം' ആണെന്ന പേരിൽ പരുങ്ങി നിൽക്കുന്നത്.

നമ്മുടെ ജനസംഖ്യ നമ്മുടെ ജനസംഖ്യയാണ്, അതിന് മറ്റു രാജ്യങ്ങളുമായുള്ള താരതമ്യത്തിൽ അർത്ഥമില്ല. പക്ഷെ, നമ്മൾ നിസ്സാരർ ആണെന്ന് നാം തന്നെ ചിന്തിച്ചാൽ നമ്മുടെ സ്വപ്നങ്ങളുടെ ആകാശവും ചെറുതായിരിക്കും. മറിച്ച് നമ്മുടെ ജനവിഭവ ശേഷി വലുതാണെന്ന് നാം മനസ്സിലാക്കിയാൽ അതെങ്ങനെ ഉപയോഗിക്കാമെന്ന നമ്മുടെ ചിന്തകളെയും വലുതാക്കും.

ഇതുപോലെ തന്നെ നാം ചെറുപ്പത്തിലേ പഠിച്ചും പാടിയും നടന്ന ഒന്നാണ് 'കേരളം പോലെ സ്ഥലപരിമിതിയുള്ള ഒരു സംസ്ഥാനത്ത്' എന്ന്.

കേരളത്തിൽ എന്ത് ചെയ്യുന്ന കാര്യം പറഞ്ഞാലും സ്ഥലമില്ലായ്മയാണ് നാം കാരണമായി പറയുക. റോഡ് വലുതാക്കുന്നതോ, മാലിന്യ സംസ്‌കരണമോ, ഫാക്ടറികൾ സ്ഥാപിക്കുന്നതോ ആകട്ടെ, എവിടെയും നമ്മുടെ പരിമിതി സ്ഥലമാണ്.

തീർത്തും അസംബന്ധമായ ഒരു കാര്യമാണിത്. കേരളത്തിൽ ആവശ്യത്തിലേറെ സ്ഥലമുണ്ട്, നഗരത്തിലും ഗ്രാമത്തിലും. നമ്മൾ ചുറ്റിലും നോക്കിയാൽ മതി. വെറുതെ കിടക്കുന്ന പ്ലോട്ടുകൾ എവിടേയും ഉണ്ട്, പോരാത്തതിന് തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിലെ കെട്ടിടങ്ങളുടെ ശരാശരി ഉയരം ഒന്നര നിലയാണ്. മെയിൻ റോഡിൽ നിന്നും രണ്ടു നിര കെട്ടിടങ്ങൾ കഴിഞ്ഞാൽ നമ്മുടെ ബി ക്ലാസ് നഗരങ്ങളിലെല്ലാം സ്ഥലം വെറുതെ കിടക്കുകയാണ്.

നമ്മുടെ നഗരങ്ങൾ യാതൊരു പ്ലാനിങ്ങുമില്ലാതെ വളരുന്നതിനാലും നഗരത്തെപ്പറ്റിയുള്ള നമ്മുടെ സങ്കല്പം ഗ്രാമത്തിന്റെ തുടർച്ച ആയതുമാണ് നമുക്ക് സ്ഥലമില്ല എന്ന തോന്നലുണ്ടാകാൻ കാരണം.

ആദ്യമേ പറയട്ടെ, കേരളത്തിൽ വൻ നഗരങ്ങൾ എന്നൊരു സംഭവമില്ല. പത്തുലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള 46 ഇന്ത്യൻ നഗരങ്ങളിൽ കേരളത്തിൽ നിന്ന് ഒന്നുപോലുമില്ല. പ്രാന്തപ്രദേശങ്ങളെല്ലാം കൂട്ടി വിശാലകൊച്ചി ആക്കിയിട്ടാണ് കൊച്ചിയുടെ ജനസംഖ്യ പത്തുലക്ഷം കടത്തുന്നത്.

ജനസംഖ്യയുടെ സാന്ദ്രത നോക്കിയാൽ കേരളത്തിലെ വൻനഗരമായ കൊച്ചിയുടെ ജനസാന്ദ്രത സ്‌ക്വയർ കിലോമീറ്ററിന് എണ്ണായിരത്തിൽ താഴെയാണ്. ബോംബയിൽ അത് ഇരുപത്തിനായിരത്തിന് മുകളിലും. അതായത് ബോംബയിലെ ജനസാന്ദ്രത കൊച്ചിയിൽ ഉണ്ടായിരുന്നുവെങ്കിൽ കൊച്ചിയിൽ അറുപത് ശതമാനം തുറന്ന പ്രദേശമാകുമായിരുന്നു. കൊച്ചിയിലെ ഏതെങ്കിലും വലിയ കെട്ടിടത്തിന്റെ മുകളിൽ കയറിനിന്ന് നോക്കിയാൽ ഈ കാര്യം നിങ്ങൾക്ക് ഒറ്റനോട്ടത്തിൽ മനസ്സിലാകും. മുകളിലേക്ക് വികസിക്കാൻ എത്രയോ സ്ഥലമാണ് കൊച്ചിയിൽ കിടക്കുന്നത്.

കേരളം മൊത്തമെടുത്താൽ ഇവിടുത്തെ ജനസാന്ദ്രത സ്‌ക്വയർ കിലോമീറ്ററിന് വെറും 800 ആളുകളാണ്. കൊച്ചിയുടെ ജനസാന്ദ്രത നമ്മുടെ മറ്റു നഗരങ്ങളിലുണ്ടായിരുന്നെങ്കിൽ നമ്മുടെ ഗ്രാമങ്ങളിൽ പിന്നെ ആളുകൾ ബാക്കി ഉണ്ടാകില്ല !.

അല്ലെങ്കിലും നമ്മുടെ ഗ്രാമങ്ങൾക്ക് ജനവാസ പ്രദേശം എന്ന നിലയിൽ ഇനി വലിയ ഭാവി ഒന്നുമില്ല. നെടുങ്കണ്ടത്തെയും കുട്ടനാട്ടിലെയും വെങ്ങോലയിലെയും പുതിയ തലമുറ വിദ്യാഭ്യാസം നേടി ഗ്രാമത്തിൽ നിന്നും പുറത്തേക്ക് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. വീടും അതിനു ചുറ്റും മുറ്റവും കിണറും മാവുമുള്ള വീടല്ല, പരിസരത്ത് സ്‌കൂളും ആശുപത്രി സൗകര്യങ്ങളുമുള്ള സുരക്ഷിതമായ ഫ്‌ളാറ്റുകളും വില്ലകളുമാണ് പുതിയ തലമുറ ആഗ്രഹിക്കുന്നത്.

കേരളത്തിലെ അടുത്ത തലമുറക്ക് വേണ്ടിക്കൂടിയുള്ള വീടുകൾ നാം എപ്പഴേ പണിതു കഴിഞ്ഞു. പത്തുലക്ഷം വീടുകളാണ് ഇപ്പോൾ കേരളത്തിൽ വെറുതെ കിടക്കുന്നത്. ഇത്രയും വീടുകളുടെ ആവശ്യം അടുത്ത പത്തു വർഷത്തേക്കെങ്കിലും കേരളത്തിലില്ല. കേരളത്തിലെ ഫെർട്ടിലിറ്റി റേറ്റ് കുറഞ്ഞുകുറഞ്ഞ് ഉള്ള ജനങ്ങളെ നിലനിർത്താൻ വേണ്ട 2.1 ൽ നിന്നും താഴെ 1.6 ലാണ്. അതായത് പുറമേ നിന്നും ആളെ ഇറക്കിയില്ലെങ്കിൽ നാട്ടിലെ ജനസംഖ്യ ഇനിയും കുറയാനാണ് സാധ്യത. അതിനാൽ വീടുണ്ടാക്കാനായി ഇനി നമ്മൾ പുതിയതായി സ്ഥലം അന്വേഷിച്ചു ബുദ്ധിമുട്ടേണ്ട ഒരു കാര്യവുമില്ല.

ഓരോ വർഷവും കൃഷി ആവശ്യത്തിനുള്ള സ്ഥലത്തിന്റെ ആവശ്യവും കുറഞ്ഞുകുറഞ്ഞു വരുന്നു. 1960 കളിൽ എട്ടുലക്ഷം ഹെക്ടറിന് മുകളിലുണ്ടായിരുന്ന നെൽകൃഷിക്ക് ഇപ്പോൾ രണ്ടു ലക്ഷം ഹെക്ടർ പോലും വേണ്ട. ഇങ്ങനെ വെറുതെ കിടക്കുന്ന കൃഷിഭൂമി കേരളത്തിൽ എവിടെയും കാണാം. ഇത് മണ്ണിട്ട് നികത്തരുതെന്ന കാര്യത്തിലേ സമൂഹത്തിൽ സമവായം ഉള്ളൂ. എന്ത് ചെയ്യണം എന്നതിനെപ്പറ്റി ഒരു പഠനവുമില്ല, ചിന്തയുമില്ല. കേരളത്തിലെ ഒറ്റക്കൊറ്റക്കുള്ള മഴക്കുഴി ഉണ്ടാക്കലിന് പകരം വെറുതെ കിടക്കുന്ന പാടശേഖരങ്ങളെ മൊത്തം തടയണ കെട്ടി ശരിക്കും തണ്ണീർത്തടമാക്കിയാൽ അത് കേരളത്തിന്റെ ഭൂപ്രകൃതി തന്നെ മാറ്റും. ഭൂഗർഭ ജലനിരപ്പ് ഉയരും, മൽസ്യ സന്പത്ത് പത്തിരട്ടിയാകും, ടൂറിസം എത്ര വേണമെങ്കിലും ആക്കാം. പക്ഷെ ഇരുപതും മുപ്പതും സെന്റായി മുറിച്ചിരിക്കുന്ന നമ്മുടെ വയലുകളെ ഒരുമിച്ചു കൂട്ടി എന്തെങ്കിലും ചെയ്യാനുള്ള നിയമ സംവിധാനം ഉണ്ടാകണം. അങ്ങനെ ചെയ്യുന്നതുകൊണ്ട് ഉടമകൾക്ക് സാന്പത്തിക ലാഭം ഉണ്ടാകണം. ഇതൊക്കെ എളുപ്പത്തിൽ സാധിക്കാവുന്ന കാര്യമാണ്.

കരഭൂമിയിലെ കൃഷിയുടെ കാര്യവും ഏതാണ്ട് ഇതുപോലെ തന്നെയാണ്. പാരന്പര്യമായി ഭൂമി ഇല്ലെങ്കിൽ പണം കൊടുത്തു വാങ്ങി കൃഷി ചെയ്താൽ ലാഭകരമായി ചെയ്യാവുന്ന ഒരു വിളയും ഇന്ന് കേരളത്തിലില്ല. എന്നാൽ ഇങ്ങനെ പാരന്പര്യമായി കൃഷിഭൂമി ഉള്ളവരിൽ പലരുടെയും കൃഷിഭൂമിയുടെ വലുപ്പം ലാഭകരമായി കൃഷി ചെയ്യാവുന്നതിലും കുറഞ്ഞുപോയിരിക്കുന്നു. അതുകൊണ്ടു തന്നെ ഒരു ആചാരമായി ചെയ്യുന്ന കൃഷി അല്ലാതെ കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന മലയാളികളുടെ എണ്ണം വളരെ കുറവാണ്. പുതിയ തലമുറക്കാകട്ടെ കൃഷി കൊണ്ട് ജീവിക്കാം എന്നൊരു തെറ്റിദ്ധാരണ ഒട്ടുമില്ല. കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്താൽ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന പറന്പുകളാണ് എവിടെയും. ഒരു കോടി രൂപ ഏക്കറിന് വിലയുള്ള ഭൂമി ആയിരം രൂപക്ക് പൈനാപ്പിൾ നടാൻ പാട്ടത്തിന് കിട്ടുന്നത് ഇതുകൊണ്ടാണ്. അപ്പോൾ ഭൂമിയുടെ ലഭ്യതയല്ല യഥാർത്ഥ പ്രശ്‌നം.

ഇങ്ങനെയൊക്കെ ആയിട്ടും കേരളത്തിൽ ഭൂമി ഇല്ല എന്ന തോന്നൽ എങ്ങനെയാണ് ഇപ്പോഴും നിലനിൽക്കുന്നത് ?

ഇതിന് ഒറ്റ കാരണമേ ഉള്ളൂ. കേരളത്തിൽ ഭൂമി ഇല്ല എന്നൊരു തോന്നൽ നിലനിൽക്കുന്നു. അത്ര തന്നെ.

കേരളത്തിൽ ഭൂമിക്ക് ക്ഷാമമുണ്ട് എന്ന തെറ്റിദ്ധാരണ കാരണം ആളുകൾ എത്ര ചെറിയ തുണ്ട് കിട്ടിയാലും ഭൂമി വാങ്ങിയിടുന്നു. കാരണം, ക്ഷാമം കാരണം നാളെ വേറെ ആളുകൾക്ക് കൂടുതൽ വിലക്ക് വിൽക്കാമല്ലോ. കയ്യിൽ കാശുള്ളവർ പറന്‌പോ പാടമോ വിൽക്കാതെ പിടിച്ചുവെക്കുന്നു. നാളെ വില കൂടുന്‌പോൾ അതവിടെത്തന്നെ വേണമല്ലോ.

കേരളത്തിൽ ഭൂമിക്ക് പ്രത്യേകിച്ച് കൃഷിഭൂമിക്ക് ഇനി യാതൊരു ആവശ്യവുമില്ലെന്നും ആവശ്യത്തിനുള്ള വീടുകൾ നമ്മൾ നിർമ്മിച്ചു കഴിഞ്ഞുവെന്നും ഇനി വീടുകൾ നിർമ്മിക്കാൻ ഭൂമിയുടെ വൻതോതിലുള്ള ആവശ്യമില്ല എന്നുമൊക്കെ ആളുകൾ മനസ്സിലാക്കുന്ന കാലത്ത് കേരളത്തിൽ സ്ഥലത്തിന്റെ വില കുത്തനേ ഇടിയും. എവിടേയും സ്ഥലത്തിന്റെ പ്രളയമാകും. അതൊന്നും പുതിയ സ്ഥലമല്ല, ഇപ്പോൾ തന്നെ നമ്മുടെ ചുറ്റിലുമുള്ള അതേ സ്ഥലമാണ്. അമിത വില കാരണം ഇപ്പോൾ നമ്മളത് കാണുന്നില്ല എന്നേയുള്ളൂ.

ഇതൊക്കെ സംഭവിക്കാൻ കുറച്ചു നാളെടുക്കുമെങ്കിലും വേണമെങ്കിൽ സർക്കാരിന് ഈ മാറ്റം വേഗത്തിലാക്കാം. നവകേരളത്തിൽ അതിനുള്ള നയങ്ങളുണ്ടാക്കിയാൽ മാത്രം മതി.

1. നഗരവൽക്കരണം കേരളത്തിന്റെ പ്രഖ്യാപിത നയമാക്കുക. നഗരങ്ങളിൽ ജനസാന്ദ്രത കൂട്ടുകയും കൂടുതൽ ആളുകളെ നഗരങ്ങളിലേക്ക് ആകർഷിക്കുകയുമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുക.

2. നഗരങ്ങൾ കൂടുതൽ ജീവിത യോഗ്യമാക്കുക. വേസ്റ്റ് മാനേജമെന്റും സീവേജ് മാനേജ്മെന്റും കുടിവെള്ളവും വിശ്വസനീയമാക്കുക. നല്ല ആശുപത്രി സൗകര്യവും നല്ല സ്‌കൂളുകളും എല്ലാ നഗരങ്ങളിലും എത്തിക്കുക.

3. നമ്മുടെ വാടക നിയമങ്ങൾ കർശനമാക്കി നടപ്പിലാക്കുക. ഒരു കെട്ടിടം വാടകക്ക് കൊടുത്താൽ തിരിച്ചു കിട്ടാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥ പൂർണ്ണമായും ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുക.

4. നഗരത്തിൽ വെറുതെ കിടക്കുന്ന വീടുകൾക്കും ഫ്‌ളാറ്റുകൾക്കും വലിയ നികുതി ചുമത്തുക. വെറുതെ കിടക്കുന്ന തുണ്ടു സ്ഥലങ്ങൾ നിർബന്ധമായി വാടകക്ക് ഏറ്റെടുത്ത് പൊതു ഉപയോഗത്തിന് നൽകുക. ഇതൊക്കെ ചെയ്താൽ ഫ്‌ളാറ്റുകളുടെ വില ഇടിയും, വാടക പകുതിയാകും, പുതിയതായി ഫ്‌ളാറ്റ് പണിയാൻ കുന്നിടിക്കേണ്ടി വരില്ല.

5. പരമാവധി ട്രാഫിക്ക് നഗരത്തിലൂടെ കൊണ്ട് വന്ന് 'കാപ്റ്റീവ്' ആയി കസ്റ്റമേഴ്സിനെ ഉണ്ടാക്കാൻ ശ്രമിക്കുന്ന, കഴിഞ്ഞ നൂറ്റാണ്ടിലെ കച്ചവടക്കാരാണ് നമ്മുടെ നഗരവികസനത്തിന്റെ പ്രധാന ശത്രുക്കൾ. അവർക്ക് പണവും വ്യക്തിബന്ധങ്ങളുമുണ്ട്. നഗര വികസനം പോയിട്ട് ട്രാഫിക്ക് റെഗുലേഷനെ പോലും അവർ എതിർത്ത് തോൽപ്പിക്കുന്നു. പെരുന്പാവൂർ പോലുള്ള ചെറുനഗരങ്ങൾ ഉൾപ്പെടെ കേരളത്തിലെ എല്ലാ നഗരങ്ങളും ഗതാഗതക്കുരുക്കിലാണ്. നഗരത്തിന്റെ ഹൃദയത്തിൽ നിന്നും ട്രാഫിക്ക് മാറ്റി വിടുന്ന രീതിയാണ് പുതിയ നഗരവികസനത്തിന്റേത്. ഇത് കേരളത്തിലും നടപ്പിലാക്കുക.

6. നമ്മുടെ നഗരങ്ങളുടെ ചുറ്റുമുള്ള ഗ്രാമങ്ങളുമായി ബന്ധപ്പെട്ട് നഗരത്തിന് പുറത്ത് കൂടുതൽ വിശാലമായ ഷോപ്പിങ്ങ് കേന്ദ്രങ്ങളും പാർക്കുകളും സ്ഥാപിക്കുക. ഇപ്പോൾ തന്നെ സർക്കാരിന്റെ പ്ലാനിങ്ങ് ഇല്ലാതെ ഇത് നടക്കുന്നുണ്ട്. ഇതിനെ പ്രോത്സാഹിപ്പിക്കുക.

5. നഗരങ്ങൾ സ്ത്രീ സൗഹൃദമാക്കുക. ഒറ്റക്ക് താമസിക്കാൻ ആഗ്രഹിക്കുന്നവർക്കും അച്ഛനോ ഭർത്താവോ മറ്റ് ആണുങ്ങളോ കൂടെയില്ലാത്ത സ്ത്രീകൾക്കും വീട് കിട്ടാനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കണം. രാത്രിയിലും സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം.

7. നഗരങ്ങൾ സാംസ്കാരിക കേന്ദ്രങ്ങളാക്കുക. നഗരഹൃദയത്തിൽ നിന്നും കച്ചവട സ്ഥാപനങ്ങൾ പുറത്തേക്ക് പോയി ഒഴിയുന്ന സ്ഥലങ്ങൾ സൗജന്യ നിരക്കിന് ആർട്ട് കഫെ ആക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുക.

8. നഗരങ്ങൾ യുവാക്കൾക്കും ടൂറിസ്റ്റുകൾക്കും സൗഹൃദമാക്കുക. സദാചാരപൊലീസ് ഇല്ലാത്തതും എവിടെയും ഒരു ബിയർ വാങ്ങി കുടിക്കാൻ പറ്റുന്നതുമായ നഗരങ്ങൾ കേരളത്തിലുണ്ടാകണം.

9. മറ്റു രാജ്യങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകൾക്ക് ഇവിടെ വന്ന് വീട് വാങ്ങാനും ജോലി ചെയ്യാനും താമസിക്കാനുമുള്ള അവസരം ഏത് ചെറു നഗരത്തിലും ഉണ്ടാക്കുക.

10. ടൂറിസം, ഹൈ ടെക്ക് സംരംഭങ്ങൾ, ആധുനിക കൃഷി, വിദ്യാഭ്യാസം, ആരോഗ്യ കേന്ദ്രം, കൺസൾട്ടൻസി കേന്ദ്രം എന്നിവയിലാണ് ഇനി കേരളത്തിന്റെ ഭാവി എന്ന് മുൻപ് പറഞ്ഞല്ലോ. ഇതൊന്നും തിരുവനന്തപുരത്തും കൊച്ചിയിലുമായി ഒതുക്കി നിർത്തേണ്ട കാര്യമല്ല. പെരുന്പാവൂരിൽ ഇല്ലാത്ത ഒരു ഭൗതിക സാഹചര്യവും കാക്കനാട് ഇല്ല. കേരളം മുഴുവൻ ആധുനികമായ - കൂടുതൽ പ്രൊഡക്ടിവിറ്റിയുള്ള ഇക്കണോമിക്ക് ആക്ടിവിറ്റികൾ നിറയുന്ന കാലത്ത് ഒന്നോ രണ്ടോ നഗരത്തിലേക്കുള്ള കുടിയേറ്റം ഇല്ലാതാകും. എല്ലാ നഗരങ്ങളിലേയും ജീവിത നിലവാരം ഒരുപോലെ കൂടും.

അപ്പോൾ സാർ, ഗ്രാമങ്ങളെപ്പറ്റി ഒന്നും പറഞ്ഞില്ല.

ഗ്രാമങ്ങൾക്ക് പ്രത്യേകമായി ഒന്നും ചെയ്യാനില്ല. ആളുകൾ കൂട്ടമായി ജീവിക്കുന്ന സ്ഥലം എന്ന തരത്തിൽ കേരളത്തിലെ ഗ്രാമങ്ങൾക്ക് ഇനി വലിയ ആയുസ്സില്ല. 'അച്ഛനപ്പൂപ്പന്മാരെ അടക്കിയ മണ്ണ്' എന്നൊന്നും പറഞ്ഞ് ഇനി ആളുകൾ അവരുടെ വീടും പറന്പും കെട്ടിപ്പിടിച്ചു കിടക്കുകയുമില്ല. നമ്മുടെ നഗരങ്ങളെ നന്നായി വികസിപ്പിച്ചു കഴിഞ്ഞാൽ, ഗ്രാമത്തിൽ നിന്നും പുതിയ തലമുറയും സ്ത്രീകളും മൊത്തമായി നഗരങ്ങളിലേക്ക് എത്തിക്കൊള്ളും.

നമ്മുടെ ടൂറിസം പദ്ധതികളുടെ അടിസ്ഥാനം നമ്മുടെ ഗ്രാമങ്ങൾ ആക്കണം. ഗ്രാമത്തിലുള്ള വീടുകൾ വലിയ തോതിൽ ഹോം സ്റ്റേ ആക്കുക, നമ്മുടെ ആരാധനാലയങ്ങൾ ഉൾപ്പടെ പാരന്പര്യമായിട്ടുള്ളതൊക്കെ സംരക്ഷിച്ച് ടൂറിസം സർക്യൂട്ടിന്റെ ഭാഗമാക്കുക.

കൃഷി ഭൂമിയുടെ വില കുറയുന്‌പോൾ യഥാർത്ഥത്തിൽ കൃഷി ചെയ്യാൻ താല്പര്യമുള്ളവർ അത് വാങ്ങും. അവർക്ക് വേണ്ട സബ്സിഡി കൊടുത്ത് കൃഷി നടത്തുക. ഏറെ സ്ഥലങ്ങൾ, പാടവും പറന്പും ഉൾപ്പെടെ പ്രകൃതിയിലേക്ക് തിരിച്ചു പോകും. നമ്മുടെ തോടുകളിൽ ശുദ്ധജലം ഒഴുകും. നമ്മുടെ മനോഹരമായ ഗ്രാമങ്ങൾ കാണാൻ ഇപ്പോൾ വരുന്നതിന്റെ പത്തിരട്ടി ടൂറിസ്റ്റുകളെ നമുക്ക് എത്തിക്കാം. നമ്മുടെ പുതിയ തലമുറക്ക് നല്ല ജോലികൾ കേരളത്തിൽ നഗരത്തിലും ഗ്രാമത്തിലും കിട്ടുന്ന കാലം വരും.

ഇതിനൊന്നും പരിമിതി സ്ഥലമല്ല. വ്യക്തമായ ഒരു വിഷൻ ആണ്, കൃത്യമായ പ്ലാനിങ് ആണ്, ശക്തമായ നടപ്പിലാക്കൽ ആണ്. സ്ഥലം ഇല്ലാത്തതുകൊണ്ടാണ് നാം വികസിക്കാത്തത് എന്ന ചിന്ത മനസ്സിൽ നിന്നും മാറ്റുകയാണ് അതിന് ആദ്യമേ ചെയ്യേണ്ടത്.

മുരളി തുമ്മാരുകുടി

മുരളി തുമ്മാരുകുടി    
അന്താരാഷ്ട്രതലത്തിൽ ഏറ്റവും അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ധനാണ് മുരളീ തുമ്മാരുകുടി. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മലയാളിയായ മുരളീ തുമ്മാരുകുടി.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
മഞ്ജു വാര്യരെ രക്ഷിച്ചതാര്? കേന്ദ്രമന്ത്രി വി മുരളീധരനോ? കേരളത്തിന്റെ ഡൽഹി മന്ത്രി സമ്പത്തോ? അതോ മുൻ ഭർത്താവ് ദിലീപോ? ഹിമാചലിൽ കുടുങ്ങിയ നടി സുരക്ഷിതയാണെന്ന വാർത്ത പുറത്തുവരുമ്പോൾ ചർച്ചയാകുന്നത് മൂന്ന് അവകാശവാദങ്ങൾ; കേന്ദ്രസർക്കാർ ഇടപെടലുകളുടെ ക്രെഡിറ്റെടുക്കാൻ വേണ്ടി എ സമ്പത്ത് മുരളീധരനും തമ്മിലടിക്കുന്നത് പതിവുകാഴ്‌ച്ച; ബിജെപി കണ്ണുവെക്കുന്ന കേരളത്തിൽ മുരളീധരന്റെ ഇമേജ് ഉയരാതിരിക്കാൻ ആസൂത്രിത പ്രചരണവുമായി സിപിഎമ്മും
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
മാധ്യമ പ്രവർത്തകർ സന്ദർശിക്കാൻ എത്തിയതിന്റെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തു കന്യാസ്ത്രീയെ കാണാൻ രാത്രിയിൽ പുരുഷന്മാർ മുറിയിലെന്ന് പറഞ്ഞു യുട്യൂബിൽ വീഡിയോ അപ് ലോഡ് ചെയ്തു; മാനന്തവാടി രൂപതാ പിആർഒ ഫാദർ. നോബിൾ പാറയ്ക്കൽ അടക്കം ആറു പേർക്കെതിരെ കേസെടുത്ത് പൊലീസ്; ഫ്രാങ്കോ മുളക്കനെയും റോബിൻ വടക്കഞ്ചേരിയെയും വരെ ന്യായീകരിച്ചു വൈദികർക്ക് മുഴുവൻ അപമാനമായി മാറിയ വൈദികൻ അകത്തായേക്കും; സഭയെ നാണം കെടുത്തുന്ന ഇത്തരക്കാരെ അറസ്റ്റു ചെയ്യണമെന്ന് വിശ്വാസികൾ
ബ്രാഹ്മണരുടെ ഭാര്യമാർ മറ്റുള്ളവരെപ്പോലെ തീയിൽ ചാടുകയല്ല, വിറകുകൂനയിൽ മരിച്ച ഭർത്താവിനോടൊപ്പം കിടക്കുകയാണ് ചെയ്യുക; ഇതിനുശേഷം തല ഭാഗത്തെ വിറകിനു തീ കൊളുത്തും; എത്ര മനുഷ്യത്വരഹിതമായ ക്രൂരത! ഡച്ച് മിഷനറിയായ എബ്രഹാം റോജർ പതിനേഴാം നൂറ്റാണ്ടിൽ കണ്ട സതി ആചാരത്തെക്കുറിച്ച് ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു
കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ വിറളി പിടിച്ച് നടക്കുന്നതിനിടെ രാജ്‌നാഥ് സിങ്ങിന് ഒരുഫോൺ കോൾ; ഞങ്ങൾ ഇടപെടാൻ വരുന്നതേയില്ല: മുഴക്കമുള്ള ശബ്ദത്തിൽ മാർക്ക് എസ്പർ; പ്രശ്‌നം അയൽക്കാർ ഉഭയകക്ഷിചർച്ചയിലൂടെ പരിഹരിക്കണമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി; ഇമ്രാൻ ഖാൻ വാചകമടി കുറയ്ക്കണമെന്നും അതിർത്തിയിൽ സംഘർഷം കൂട്ടരുതെന്നും ട്രംപ്; ഫോൺ കോൾ കഴിഞ്ഞപ്പോൾ ഇന്ത്യയുടെ നയതന്ത്ര ഇന്ദ്രജാലത്തിൽ പകച്ച് ഇമ്രാനും കൂട്ടരും
ഉച്ചവരെ സ്‌പോട്‌സ് ക്വാട്ടാ അഡ്‌മിഷനുമായി ബന്ധപ്പെട്ട് കോളേജിൽ ഉണ്ടായിരുന്ന അദ്ധ്യാപിക നെയ്യാറ്റിൻകരയ്ക്ക് സമീപം എങ്ങനെ ട്രെയിൻ തട്ടി മരിച്ചു? പാസ്റ്ററുടെ ഭാര്യയും 37കാരിയുമായ കാട്ടാക്കട കോളേജിലെ ആശ എൽ സ്റ്റീഫന്റെ മരണം ആത്മഹത്യയെന്ന് പൊലീസിന് സംശയം; ദുരൂഹത ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും
ബാറിൽ വെച്ച് ഒന്നും രണ്ടും പറഞ്ഞു തർക്കമായി; പുറത്തിറങ്ങി സുഹൃത്തുക്കൾക്ക് ഒപ്പം നിന്ന ഷമീറിനോട് പകപോക്കിയത് ഇടിച്ചിട്ട ശേഷം തലയിലൂടെ കാർ കയറ്റി ഇറക്കി മരണം ഉറപ്പാക്കി; കായംകുളത്തെ ഹൈവേ പാലസ് ബാറിന് സമീപത്ത് നടന്ന കൊലപാതകം ഞെട്ടിക്കുന്നത്; കൊലപാതക ശേഷം ഒളിവിൽ പോയ അക്രമിസംഘം എത്തിയത് കിളിമാനൂരിൽ; കാറ് കിട്ടി, പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
ബഹറിനിലെ അഴിക്കുള്ളിൽ ഒന്നര മാസം കിടന്നത് ഗോകുലം ഗോപാലന്റെ മൂത്ത മകൻ; ബൈജു ഗോപാലൻ ജയിൽ മോചിതനായെന്നും സൂചന; ബിസിനസ് ഡീലിലെ ചതിക്കുഴികളാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും വിശദീകരണം; പ്രശ്‌നം മുഴുവൻ പരിഹരിച്ചെന്നും റിപ്പോർട്ട്; ചിട്ടി കമ്പനിയും മെഡിക്കൽ കോളേജും സിനിമ നിർമ്മാണവും വാട്ടർ കമ്പനിയും നക്ഷത്ര ഹോട്ടലുകളുമുള്ള വമ്പൻ വ്യവസായിയുടെ മകന്റെ അറസ്റ്റ് കേട്ട് ഞെട്ടി മലയാളികൾ; ഫ്‌ളവേഴ്‌സ് ചാനൽ ഉടമയുടെ കുടുംബാംഗത്തിന്റെ ജയിൽ വാസത്തിൽ ദുരൂഹത തുടരുന്നു
ഇസ്ലാമികമല്ലാത്ത ജീവിതരീതി; പരപുരുഷ ബന്ധം; അനുമതിയില്ലാതെ വിദേശയാത്രകൾ; തന്റെ ചെലവിൽ വാങ്ങിയ കാർ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകൾ; വഴിവിട്ട ജീവിതം ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് തന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ പാഠം പഠിപ്പിക്കുമെന്ന്; വഫയ്ക്ക് കേരളത്തിലുള്ളത് ഉന്നത ബന്ധങ്ങളെന്നും വിവാഹമോചന ഹർജിയിൽ ആരോപണം; ഫിറോസ് വിവാഹ മോചനത്തിന്; ശ്രീറാമിനൊപ്പം സഞ്ചരിച്ച വഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതെല്ലാം പച്ചക്കള്ളം
സ്‌കൂളിൽ തല കറങ്ങി വീണ പന്ത്രണ്ടുകാരി; അദ്ധ്യാപകർ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് ഗർഭിണിയെന്ന വിവരം; അബോർഷൻ നടന്നപ്പോൾ ചൈൽഡ് ലൈനുകാരും ഓടിയെത്തി; പുറത്തു വന്നത് പതിനൊന്നുകാരന്റെ പീഡന കഥ; ബന്ധുവായ ബാലനെതിരെ ബലാത്സംഗം കുറ്റം ചുമത്തി പോക്‌സോ കേസെടുത്ത് പൊലീസ്; പീഡനം നടന്നത് രണ്ട് കുട്ടികളും ഒരു വീട്ടിൽ താമസിക്കുമ്പോൾ; പീഡനം തെളിയിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; കേരളം ചർച്ച ചെയ്യുന്ന വിചിത്ര പീഡനക്കേസ് ഇങ്ങനെ
നിന്റെ തന്ത കറിയ തന്നെയാണെങ്കിൽ കിട്ടിയ അടിയുടെയും ഇടിയുടെയും നിലവിളിയുടെയും വീഡിയോ പുറത്തുവിടെടാ...ഊളെ എന്ന തെറ്റിദ്ധരിപ്പിക്കൽ പോസ്റ്റുമായി പ്രീജിത്ത് രാജ്; രഹസ്യ ക്യാമറ വെച്ചെന്ന് പരസ്യമായി വിളിച്ചു പറയുന്ന 'സ്‌കങ്കറിയ' പേടിയുടെ അവസ്ഥാന്തരമെന്ന് ദീപാ നിശാന്ത്; നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അതുമൊരു തണൽ എന്ന് സുനിതാ ദേവദാസിന്റെ ഉപദേശവും: വിനു ജോണിനെ കടന്നാക്രമിക്കുന്നവർ മറുനാടനേയും വെറുതെ വിടുന്നില്ല; വ്യാജ ആരോപണവുമായി വീണ്ടും സൈബർ സഖാക്കൾ
ശ്രീറാമിനെ വഫ വണ്ടിയിൽ കയറ്റിയ കവടിയാർ കൊട്ടാരത്തിനു സമീപത്ത് അവിടെ നടന്നതിനെല്ലാം സാക്ഷിയായി ബഷീറും ഉണ്ടായിരുന്നിരിക്കാം; ആ ഫോൺ കണ്ടെടുക്കാൻ സാധിച്ചാൽ കേസിന്റെ കഥ മാറും; പൊലീസുകാരൻ രാത്രി 1.56ന് ഫോണിലേക്ക് വിളിച്ചിരുന്നു; മറുതലയ്ക്കൽ ആരോ ഫോൺ എടുക്കുകയും കട്ട് ചെയ്യുകയും ചെയ്തു; അതിനു ശേഷം ആ ഫോൺ ഓൺ ആയിട്ടില്ല: മ്യൂസിയത്തിലെ അപകടത്തിലെ ദുരൂഹത ചർച്ചയാക്കി സോഷ്യൽ മീഡിയ: അന്വേഷണത്തിൽ നിറയുന്നത് കള്ളക്കളികൾ തന്നെ
അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി: ചാനൽ അവതാരകനെതിരെ വ്യാജ വിവരം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐയുടെ താനൂർ മേഖലാ സെക്രട്ടറി; അപമാനിക്കൽ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകാൻ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകൻ; സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേസും അറസ്റ്റും ഒഴിവാക്കാൻ ന്യായീകരണത്തിന്റെ പുതു തന്ത്രവുമായി ഷിഹാബ് അമനും
ദുരിതാശ്വാസനിധിയിൽ വേഗം പണമെത്തി, എന്നാൽ പണം വേഗത്തിൽ അർഹതപ്പെട്ടവരിലേക്ക് എത്തിയില്ല; നമുക്കൊരു മുഖ്യമന്ത്രിയുണ്ട്, മന്ത്രിമാരുണ്ട്, എംപിമാരുണ്ട്, എംഎൽഎമാരുണ്ട്.. ഒരു സംവിധാനം മുഴുവൻ ഉണ്ട്; എന്നിട്ടും ജനങ്ങളിലേക്ക് എന്തുകൊണ്ട് സഹായം എത്തുന്നില്ല? സർക്കാറിനെ വിമർശിച്ച ധർമ്മജൻ ബൊൾഗാട്ടിയെ പച്ചത്തെറി വിളിച്ച് സിപിഎം സൈബർ പോരാളികൾ; നിന്നെ എടുത്തോളാം.. എന്നു ഭീഷണിപ്പെടുത്തി തെറിവിളികൾ
വിവാഹം കഴിഞ്ഞ അബുദാബിക്കാരി! ആഗ്രഹിച്ചത് കേരളത്തിലെ ഉന്നതരുടെ അടുത്ത സുഹൃത്താകാൻ; മോഡലായി തിളങ്ങിയതും സ്വപ്‌ന സമാനമായ സൗഹൃദങ്ങളുടെ കാവൽക്കാരിയാകാൻ; ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്നത് മലയാളിയായ പ്രവാസി യുവതി തന്നെ; ആഘോഷിച്ചത് കൂട്ടുകാരന്റെ പഠനം കഴിഞ്ഞുള്ള മടങ്ങി വരവും; നിവർത്തിയില്ലാതെ ഐഎഎസ് സുഹൃത്തിനെ തള്ളി പറഞ്ഞ് ഒടുവിൽ മലക്കം മറിച്ചിൽ; മ്യൂസിയത്തെ അപകടത്തിൽ വിവാദത്തിലാകുന്നത് വാഫാ ഫിറോസ് എന്ന പട്ടം മരപ്പാലത്തുകാരി
ശബരിമല ഓപ്പറേഷന് ചുക്കാൻ പിടിച്ച എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ അമ്മായിഅപ്പൻ; ഇടതുപക്ഷത്തോട് അടുപ്പമുള്ള പഴയ എസ് എൻ ഡി പി നേതാവ്; മേൽപ്പാലത്തിൽ ക്രമക്കേട് കണ്ടെത്തിയ അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ ചർച്ചയാക്കിയത് എം സി റോഡിൽ കോട്ടയം സംക്രാന്തിയിലെ പാലം കുളമാക്കിയ കോൺട്രാക്ടറുടെ മറ്റൊരു കള്ളക്കളി; ശ്രീധന്യയും കളിമാനൂർ ചന്ദ്രബാബുവും സുധാകര മന്ത്രിക്ക് വേണ്ടപ്പെട്ടവർ; വൈറ്റിലയിൽ സത്യം മറയ്ക്കാൻ ശ്രമിക്കുന്നത് സിപിഎം ബന്ധമുള്ള അതിവിശ്വസ്തനെ രക്ഷിച്ചെടുക്കാൻ തന്നെ
ചതിച്ചതാണ്.. എന്നെ ചതിച്ചതാണ്; ചാനൽ പരിപാടിക്കിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നു; പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല; പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ; ട്വന്റിഫോർ ന്യൂസിലെ ജനകീയകോടതി പരിപാടിയിൽ ഉത്തരം മുട്ടിയപ്പോൾ പുതിയ അടവുമായി വിവാദ ചികിൽസകൻ
അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്‌തെന്ന വാദത്തിന് ഇനി ചൂടുകൂടും
ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?
കവടിയാറിൽ ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തിയതോ? മരിച്ച മാധ്യമ പ്രവർത്തകന്റെ മൊബൈൽ അപ്രത്യക്ഷമായതും ദുരൂഹം; ഒന്നര കിലോമീറ്റർ ദൂരത്തെ ക്യാമറകളെല്ലാം ഒരേസമയം കണ്ണടച്ചതും സംശയകരം; ശ്രീറാമിനെ കുടിപ്പിച്ച് ബോധം കെടുത്തിയത് ജില്ലാ കളക്ടറോ? മദ്യപരിശോധന താമസിപ്പിച്ചതും ജില്ലാ മജിസ്‌ട്രേട്ടെന്ന് ആരോപണം; മെറിൻ ജോസഫിന് പിന്നാലെ ഗോപാലകൃഷ്ണൻ ഐഎഎസും സംശയ നിഴലിൽ; പകച്ച് പൊലീസും
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പറന്നകന്ന്‌ അനിതാ തച്ചങ്കരി; ഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ ഭാര്യ മരണത്തിന് കീഴടങ്ങിയത് പുലർച്ചെ മൂന്ന് മണിക്ക് കൊച്ചിയിലെ സ്വവസതിയിൽ; സംരംഭക എന്ന് പേരെടുത്ത അനിത മടങ്ങുന്നത് രണ്ടു പെൺമക്കളെയും കെട്ടിച്ചയച്ച സന്തോഷം ബാക്കിയാക്കി; ആദരാഞ്ജലികളുമായി കേരളം തമ്മനത്തെ വീട്ടിലേക്ക്
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ