1 usd = 73.31 inr 1 gbp = 95.91 inr 1 eur = 84.60 inr 1 aed = 19.96 inr 1 sar = 19.54 inr 1 kwd = 241.73 inr

Oct / 2018
22
Monday

ദുരിതാശ്വാസ ക്യാംപുകൾ നടത്തിയ സ്‌കൂളുകളിലെ കക്കൂസ് മാലിന്യങ്ങൾ ഉടനടി മാറ്റണം; ദുരിതാശ്വാസ ക്യാംപുകൾ ഇപ്പോഴും നടത്തുന്ന സ്‌കൂളുകളിൽ അദ്ധ്യാപനം നടത്തുകയാണെങ്കിൽ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം; നഷ്ടങ്ങൾ കുട്ടികളുടെ മാനസിക അവസ്ഥയിൽ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങൾ മനസിലാക്കി ഇടപെടണം: ദുരന്തകാലത്തെ സ്‌കൂളുകളെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

August 26, 2018 | 03:05 PM IST | Permalink



ദുരിതാശ്വാസ ക്യാംപുകൾ നടത്തിയ സ്‌കൂളുകളിലെ കക്കൂസ് മാലിന്യങ്ങൾ ഉടനടി മാറ്റണം; ദുരിതാശ്വാസ ക്യാംപുകൾ ഇപ്പോഴും നടത്തുന്ന സ്‌കൂളുകളിൽ അദ്ധ്യാപനം നടത്തുകയാണെങ്കിൽ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം; നഷ്ടങ്ങൾ കുട്ടികളുടെ മാനസിക അവസ്ഥയിൽ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങൾ മനസിലാക്കി ഇടപെടണം: ദുരന്തകാലത്തെ സ്‌കൂളുകളെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

രോ ദുരന്തകാലത്തും കുട്ടികളുടെ വിദ്യാഭ്യാസം വലിയ ഒരു പ്രശ്‌നം ആണ്. ദുരന്തം വരുമ്പോൾ തന്നെ സ്‌കൂളുകൾ അടക്കും, പല സ്‌കൂളുകളും ദുരന്തന്തിൽ തകർന്നിട്ടുണ്ടാകും, ചില സ്‌കൂളുകൾ എങ്കിലും ദുരിതാശ്വാസ ക്യാംപുകൾ ആയി ഉപയോഗിക്കപ്പെടുന്നുണ്ടാകും, അദ്ധ്യാപകർക്ക് അപകടം ഉള്ളതിനാൽ അവർക്ക് സ്‌കൂളുകളിൽ തിരിച്ചെത്താൻ സാധിച്ചു എന്ന് വരില്ല. കുട്ടികൾക്ക് അപകടം സംഭവിച്ചിട്ടുണ്ടാകാം, അവരുടെ പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും നഷ്ടപ്പെട്ടു എന്ന് വരാം, സ്‌കൂളിലേക്ക് വരാനുള്ള വഴി മോശമായിക്കാണാം, കുട്ടികളെ സ്‌കൂളിൽ അയക്കാനുള്ള സാമ്പത്തിക സ്ഥിതി കുടുംബത്തിന് ഇല്ലാതായി എന്ന് വരാം.

ഇതൊക്കെ ആണെങ്കിലും ഏറ്റവും വേഗത്തിൽ തന്നെ കുട്ടികളുടെ വിദ്യാഭ്യാസം പുനർസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് പല കാരണങ്ങൾ ഉണ്ട്.

1. സമൂഹം സാധാരണനിലയിലേക്ക് വന്നു എന്നതിന്റെ ഒന്നാമത്തെ പ്രതിഫലനം ആണ് സ്‌കൂൾ തുറക്കുക എന്നത്

2. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുക എന്നത് മാതാപിതാക്കളുടെ വലിയ ഒരു പേടി ആണ്. അത് പുനഃസ്ഥാപിക്കുന്നതോടെ മനസ്സിലെ വലിയ ഒരു ഭാരം ഇറങ്ങുന്നു.

3. കുട്ടികൾ വീട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ മാതാപിതാക്കൾക്ക് മറ്റുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കാൻ സമയം കിട്ടുന്നു.

4. കുട്ടികൾ സ്‌കൂളിൽ ഒരുമിച്ചു കൂടുമ്പോൾ ഏത് ദുരന്തത്തിന് ശേഷവും അവർ സന്തോഷത്തിലേക്ക് മടങ്ങാൻ തുടങ്ങുന്നു.

ഇക്കാരണങ്ങളാൽ ഒക്കെ ആയിരക്കണക്കിന് സ്‌കൂൾ കെട്ടിടങ്ങൾ തകരുന്ന ഭൂമികുലുക്കത്തിന് ശേഷവും ഒരാഴ്ച്യ്ക്കുള്ളിൽ ക്യാംപിനുള്ളിലോ, മരത്തിന് താഴെയോ, മറ്റു സൗകര്യമായ എവിടെയോ പഴയ അദ്ധ്യാപകരില്ലെങ്കിൽ സന്നദ്ധ സേവകരെ വച്ചോ പഴയ പുസ്തകങ്ങൾ ഇല്ലെങ്കിൽ പുതിയ വിഷയങ്ങൾ വച്ചോ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാൻ ഐക്യരാഷ്ട്ര സഭ മുൻകൈ എടുക്കാറുണ്ട്.

കേരളത്തിൽ ഇക്കാര്യത്തിൽ വലിയ വെല്ലുവിളികൾ ഒന്നുമില്ല. പ്രളയത്തിൽ പലയിടത്തും വെള്ളം കയറിയെങ്കിലും മൊത്തമായി അധികം സ്‌കൂളുകൾ നശിച്ചതായി അധികം റിപ്പോർട്ടുകൾ ഇല്ല. വലിയ എണ്ണത്തിൽ കുട്ടികളും അദ്ധ്യാപകരും മരിച്ചിട്ടില്ല, റോഡുകൾ മിക്കതും സഞ്ചാര യോഗ്യമാണ്. കുട്ടികളുടെ പുസ്തകങ്ങളുടെ നാശം ഒക്കെയാണ് കൂടുതൽ വിഷയം. ഇത് എളുപ്പത്തിൽ പരിഹരിക്കാവുന്നതും ആണ്. അടുത്ത ഇരുപത്തി ഒൻപതാം തീയതി സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ ചെയ്യേണ്ട ചില നിർദ്ദേശങ്ങൾ തരാം.

1. അത്യാവശ്യ സാഹചര്യത്തിൽ ഏതെങ്കിലും കുറച്ചു സ്‌കൂളുകളിൽ ഒഴിച്ച് മറ്റൊരിടത്തും സ്‌കൂൾ തുറക്കുന്ന തീയതി മാറ്റി വക്കരുത്. സ്‌കൂളുകളിൽ ക്യാംപുകൾ ഉണ്ടെങ്കിൽ ക്യാംപുകൾ കമ്മ്യൂണിറ്റി ഹാളുകളിലേക്കോ കല്യാണമണ്ഡപത്തിലേക്കോ ഒക്കെ മാറ്റുക, സ്‌കൂളുകൾ പ്രവർത്തനമാരംഭിക്കുന്നത് ഒരു പ്രിയോറിറ്റി വിഷയം ആണ്.

2. കേരളത്തിലെ ദുരന്തം ബാധിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ മൂന്നായി തിരിക്കാം (1) ദുരന്തം സ്‌കൂൾ കെട്ടിടത്തെ നേരിട്ട് ബാധിച്ച സ്‌കൂളുകൾ (2) കെട്ടിടം നേരിട്ട് ബാധിക്കപ്പെട്ടില്ലെങ്കിലും ദുരന്തത്തിൽ അകപ്പെട്ട വിദ്യാര്ഥികളോ അദ്ധ്യാപകരോ ഉള്ള സ്‌കൂളുകൾ (3) മറ്റുള്ളവ.

3. ഏതു തരത്തിൽ ഉള്ള സ്‌കൂളുകളിൽ ആണെങ്കിലും കേരളത്തിൽ ഉള്ള എല്ലാ വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റുള്ളവരും ഈ ദുരന്തത്തിൽ മാനസിക സംഘർഷം അനുഭവിക്കുന്നുണ്ട് എന്ന് ആദ്യമായി മനസിലാക്കുക.

4. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടേയും സംഘർഷം രണ്ടു രീതിയിൽ ആണ്. എന്താണ് സംഭവിക്കുന്നത് എന്ന് പൂർണ്ണമായി മനസ്സിലാക്കാൻ പറ്റാത്തതും, ഇനി ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമോ എന്ന പേടിയും, പുസ്തകങ്ങൾ ഒക്കെ നഷ്ടപെട്ടിട്ടുണ്ടെങ്കിൽ അതിനെ പറ്റിയുള്ള വിഷമവും പരീക്ഷ വരുമോ പാഠഭാഗങ്ങൾ തീരുമോ എന്നൊക്കെയുള്ള കാര്യങ്ങൾ ആണ് കുട്ടികളെ ആശങ്കാകുലർ ആക്കുന്നത്. സ്വന്തം വീട്ടിലെ പ്രശ്‌നങ്ങൾ എല്ലാം അദ്ധ്യാപകരുടെ മനസ്സിൽ ഉണ്ടാകും, അതിന് മുകളിൽ ആണ് സ്‌കൂളിലെ പ്രശ്‌നങ്ങൾ, കെട്ടിടങ്ങളുടെ സുരക്ഷ, സ്‌കൂളിൽ ഉണ്ടായിരുന്ന റെക്കോർഡുകളുടെ സുരക്ഷ, എന്നിങ്ങനെ തുടങ്ങി പാഠഭാഗങ്ങൾ തീർക്കുന്നതും, കുട്ടികളുടെ സംഘർഷത്തെ മാനേജ് ചെയ്യുന്നതും ഒക്കെ അദ്ധ്യാപകരുടെ മനസ്സിൽ ഉണ്ട്. ഇവ രണ്ടും മനസ്സിലാക്കി വേണം ദുരന്തത്തിന് മുൻപിൽ സ്‌കൂൾ തുറക്കാൻ.

5. സ്‌കൂളുതുറക്കുന്നതിന് മുൻപ് ഈ ആഴ്ച തന്നെ, പറ്റിയാൽ നാളെ തന്നെ, എല്ലാ സ്‌കൂൾ അദ്ധ്യാപകരുടെയും പി ടി എ യും മീറ്റിങ് പ്രത്യേകം നടത്തണം. സ്‌കൂൾ തുറക്കുമ്പോൾ സ്‌കൂളും അദ്ധ്യാപകരും കുട്ടികളും നേരിടാൻ പോകുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യണം. അദ്ധ്യാപകരിലോ അദ്ധ്യാപകേതര സ്റ്റാഫുകളിലോ ആർക്കെങ്കിലും വ്യക്തിപരമായി നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവരെ പ്രത്യേകം ശ്രദ്ധിക്കണം. അവർക്കുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യണം. വേണ്ടത്ര ഫ്‌ളെക്‌സിബിലിറ്റി അവർക്ക് കൊടുക്കുകയും വേണം.

6. സ്‌കൂളുകൾക്കോ, സ്‌കൂളിലെ രേഖകൾക്കോ ഒക്കെ എന്തെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടെങ്കിൽ 'ഹെഡ്‌മിസ്ട്രസ്സിന് ഇത് ചെയ്യാമായിരുന്നു, അത് ചെയ്യാമായിരുന്നു' എന്നൊക്കെ ആളുകൾ കുറ്റപ്പെടുത്താൻ നോക്കും, കേരളത്തിലെ കാലാവസ്ഥാ പ്രവചനക്കാർ തൊട്ട് ദുരന്ത നിവാരണ അഥോറിറ്റി വരെ ആരും തന്നെ ഈ ദുരന്തന്തിന്റെ വ്യാപ്തി മുന്നിൽ കണ്ടിട്ടില്ല എന്നുള്ളത് ഉറപ്പാണല്ലോ. കേരളത്തിലെ ഒരു അദ്ധ്യാപികയോ അദ്ധ്യാപകനോ അറിഞ്ഞുകൊണ്ട് സ്ഥാപനത്തിനോ കുട്ടികൾക്കോ നഷ്ടം ഉണ്ടാക്കുന്ന ഒന്നും ചെയ്തിട്ടും ഇല്ല. പ്രളയം വരുന്നതിന് മുൻപ് എന്തെങ്കിലും പ്രതിരോധം എടുത്തവരെ അഭിനന്ദിക്കുന്നതിൽ ഒരു കുഴപ്പവും ഇല്ല, പക്ഷെ അങ്ങനെ ചെയ്യാത്തവരെ ഒട്ടും കുറ്റപ്പെടുത്തരുത്. സ്‌കൂളുകളിൽ ഉണ്ടായ ഏതൊരു നഷ്ടത്തിനും ഒരു കാരണവശാലും അദ്ധ്യാപകരോ അനദ്ധ്യാപകരോ ഉത്തരവാദികൾ ആയിരിക്കില്ല എന്ന് മുഖ്യമന്ത്രി പറയുന്നത് ഏറ്റവും നല്ല കാര്യം ആയിരിക്കും.

7. ഈ ദുരന്തം ഏറെ ആളുകളെ സാമ്പത്തിക ബുദ്ധിമുട്ടിൽ ആക്കിയിട്ടുണ്ട്. അപ്പോൾ സ്വകാര്യ സ്‌കൂളുകളിൽ കുട്ടികളെ വിടുന്നതിന് മാതാപിതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാകും. ഇത്തരം സാഹചര്യത്തിൽ കുട്ടികളെ സ്‌കൂൾ മാറ്റാനുള്ള ശ്രമം ഉണ്ടാകാം (മറ്റു രാജ്യങ്ങളിൽ കുട്ടികൾ സ്‌കൂളിൽ വരാത്ത സാഹചര്യം പോലും ഉണ്ടാകാറുണ്ട്). ഇത് മാതാപിതാക്കൾക്കും കുട്ടികൾക്കും വലിയ മാനസിക സംഘർഷം ഉണ്ടാക്കും. ഇത് ഒഴിവാക്കണം. ഈ വർഷം ഈ ദുരന്തം കാരണം ഒരു കുട്ടി പോലും സ്‌കൂൾ മാറേണ്ട ആവശ്യം ഉണ്ടാകില്ല എന്ന് മുഖ്യമന്ത്രി പറയണം. അതിന്റെ ചെലവ് സ്‌കൂളുകൾ വഹിക്കാം, അല്ലെങ്കിൽ സർക്കാർ വഹിക്കാം,അതുമല്ലെങ്കിൽ പ്രശാന്ത് ഒക്കെ ചെയ്യുന്നത് പോലെ ഒരു ക്ലിയറിങ്ങ് ഹൗസ് ഉണ്ടാക്കിയാൽ പൊതുസമൂഹത്തിൽ നിന്ന് തന്നെ കണ്ടെത്താം.

8 . സ്‌കൂൾ തുറന്നു പ്രവർത്തിക്കുന്നതിന് മുൻപ് സ്‌കൂളിൽ കുറച്ചു കമ്മിറ്റികൾ ഉണ്ടാക്കണം, അദ്ധ്യാപകരും, പി ടി എ അംഗങ്ങളും, ഇപ്പോഴത്തെ സാഹചര്യത്തിൽ സന്നദ്ധ പ്രവർത്തകരും അതിൽ അംഗങ്ങൾ ആകണം. താഴെ പറയുന്ന കമ്മിറ്റികൾ ആണ് വേണ്ടത്

1. ദുരന്തത്തിന്റെ കണക്ക് കൂട്ടുന്നതിനുള്ള കമ്മിറ്റി (ദുരന്തം നേരിട്ട് ബാധിച്ച സ്‌കൂളുകളിൽ മാത്രം)
2. കെട്ടിടം സുരക്ഷിതമാക്കുന്നതിനുള്ള കമ്മിറ്റി (ഇത് എല്ലാ സ്‌കൂളിലും ആകാം)
3. കുട്ടികളുടെയും അദ്ധ്യാപകരുടേയും മാനസിക ആരോഗ്യം പഠിക്കാനും പരിഹരിക്കാനും ഉള്ള കമ്മിറ്റി
4. കുട്ടികൾക്കും അദ്ധ്യാപകർക്കും സ്‌കൂളിന് വേണ്ടത്ര സാമ്പത്തിക സുരക്ഷ നൽകാനുള്ള കമ്മിറ്റി
5. പ്രളയത്തെ തുടർന്നുള്ള നിയമ പ്രശ്‌നങ്ങൾ (കുട്ടികളുടെ രേഖകൾ നഷ്ടപ്പെട്ടത്, സ്‌കൂളിന്റെ തന്നെ രേഖകൾ നഷ്ടപ്പെട്ടത്) പരിഹരിക്കാൻ.

9. പ്രളയം നേരിട്ട് ബാധിച്ചതും ദുരിതാശ്വാസ ക്യാംപ് നടത്തിയതിതും ആയ എല്ലാ സ്‌കൂളുകളും അവർക്കുണ്ടായ നഷ്ടങ്ങൾ കൃത്യമായി ഡോക്കുമെന്റ് ചെയ്യണം. എല്ലാ നഷ്ടങ്ങളുടെയും ചിത്രം എടുത്തു വക്കണം.

10. നേരിട്ട് ദുരന്തം ബാധിച്ച സ്‌കൂളുകളിൽ സ്ട്രെച്ചറൽ, ഇലക്ട്രിക്കൽ സുരക്ഷ, ലബോറട്ടറികളിലെ രാസ വസ്തുക്കൾ വീണു പൊട്ടി മലിനമായിട്ടുണ്ടോ, സ്‌കൂളുകളിലെ കിണറുകൾ മലിനമായിട്ടുണ്ടോ, സ്‌കൂളിലെ കസേരയും മേശയും ഒക്കെ സുരക്ഷിതമാണോ എന്നതൊക്കെ പരിശോധിക്കണം.

11. ദുരിതാശ്വാസ ക്യാംപുകൾ നടത്തിയ സ്‌കൂളുകളിൽ കക്കൂസ് മാലിന്യങ്ങൾ ഉൾപ്പടെ വലിയ മാലിന്യ നിക്ഷേപം ഉണ്ടാകും. ഇത് അവിടെ നിന്നും ഏറ്റവും വേഗത്തിൽ മാറ്റണം.

12.ദുരിതാശ്വാസ ക്യാംപുകൾ ഇപ്പോഴും നടത്തുന്ന സ്‌കൂളുകളിൽ അദ്ധ്യാപനം നടത്തുകയാണെങ്കിൽ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. കുട്ടികൾ ക്യാംപുകളിൽ പോകുന്നത് ഒഴിവാക്കണം.

13. സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ ഈ ദുരന്തത്തിൽ നിന്നും ഈ തലമുറ പാഠം പഠിക്കുമെന്നും, ഇനി ഇങ്ങനെ ഒരു ദുരന്തം കേരളത്തിൽ നമ്മൾ ഉണ്ടാകാൻ അനുവദിക്കുകയില്ല എന്നും സ്വയമായിട്ടും, സ്വന്തം സ്‌കൂളിലും വീട്ടിലും സുരക്ഷയുടെ ഒരു സംസ്‌കാരം ഉണ്ടാക്കുമെന്നും ഉള്ള ഒരു പ്രതിജ്ഞ അദ്ധ്യാപകരും വിദ്യാർത്ഥികളും എടുക്കണം. സുരക്ഷിതവും നൂതനവും ആയ ഒരു കേരളം സൃഷ്ടിക്കും എന്ന് മുഖ്യമന്ത്രിയുടെ ഒരു സന്ദേശം എല്ലാ സ്‌കൂളുകളിലും നൽകണം.

14. ഒരു സ്‌കൂളിൽ ഏതെങ്കിലും കുട്ടികളോ അദ്ധ്യാപകരോ മരിച്ചിട്ടുണ്ടെങ്കിൽ അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുക സാധാരണമായി ചെയ്യുമല്ലോ. പക്ഷെ ഈ ഇത്തവണ അത് കഴിഞ്ഞു ക്ലാസ് പിരിച്ചു വിടരുത്, മറിച്ച് മറ്റു സ്‌കൂളുകളിലെ പോലെ ദുരന്തത്തെ പറ്റി ചർച്ച ചെയ്യണം.

15. എല്ലാ സ്‌കൂളുകളിലേയും ഒന്നാമത്തെ ദിവസം സുരക്ഷ വിഷയത്തെ പറ്റി ചർച്ച ചെയ്യാൻ ആയിരിക്കണം. ആദ്യമായി ദുരന്തകാലത്തെ അനുഭവങ്ങൾ സംസാരിക്കാൻ കുട്ടികൾക്ക് അവസരം കൊടുക്കണം. അവരുടെ ചിന്തകൾ, ആശങ്കകൾ ഒക്കെ തുറന്നു പറയാൻ ഉള്ള അവസരം കൊടുക്കണം.

16. സ്‌കൂളിലെ സുരക്ഷാ വിഷയങ്ങൾ എന്തൊക്കെ ആയിരിക്കും എന്ന് ചർച്ച ചെയ്യുക (ഇത് ദുരന്തത്തിൽ പെടാത്ത സ്‌കൂളുകളിലും ചെയ്യണം). സ്‌കൂളിൽ ഒരു അപകടം ഉണ്ടായാൽ എങ്ങനെ ആണ് അത് കൈകാര്യം ചെയ്യുക എന്ന് ചർച്ച ചെയ്യുക

17. ദുരന്തത്തിൽ നേരിട്ട് ഉൾപ്പെടാത്ത സ്‌കൂളുകളിൽ ദുരന്തത്തിൽ അകപ്പെട്ട നാടുകളിലെ സ്‌കൂളുകൾക്ക് വേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് ചർച്ച ചെയ്യുക. വസ്തു വകകൾ സംഭരിക്കുന്നത് ശരിയായ രീതിയല്ല. ഉടൻ കൂടുതൽ പണം ശേഖരിക്കേണ്ട കാര്യവും ഇല്ല. പക്ഷെ ഏതെങ്കിലും ദുരിത ബാധിത സ്‌കൂളുകളെ സഹോദര സ്‌കൂൾ ആയി ഏറ്റെടുക്കുന്നത്, അവിടേക്ക് ഇവിടുത്തെ കുട്ടികൾ പോകുന്നത് ഒക്കെ പ്ലാൻ ചെയ്യണം. ജപ്പാനിൽ ദുരന്തത്തിൽ അകപ്പെട്ട സ്‌കൂളുകളിലേക്ക് മറ്റു പ്രദേശത്തു നിന്നും ഉള്ള സ്‌കൂളുകളിൽ നിന്നും ഭാഗ്യ ചിഹ്നങ്ങളും കളിപ്പാട്ടങ്ങളും ഒക്കെ അയക്കുന്ന ഒരു രീതി ഉണ്ട്. ഇത് നമുക്ക് ചെയ്തു നോക്കാവുന്നതാണ്.

18. ഒരു ദിവസം കൊണ്ടോ ഒരു വര്ഷം കൊണ്ടോ തിരിച്ചു പിടിക്കാവുന്നതല്ല ഈ ദുരന്തം കൊണ്ട് സ്‌കൂളുകളിൽ ഉണ്ടായിട്ടിരിക്കുന്ന നഷ്ടങ്ങൾ കുട്ടികളുടെ മാനസിക അവസ്ഥയിൽ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങൾ. ഇത് മനസ്സിൽ വച്ചിട്ട് വേണം സ്‌കൂളുകളിലെ ഇടപെടൽ തുടങ്ങാൻ.

ഈ വിഷയത്തിലേക്ക് ഞാൻ ഇനിയും തിരിച്ചു വരും. തൽക്കാലം ഇത് എല്ലാവരും ഷെയർ ചെയ്യണം, അദ്ധ്യാപക സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരെ ടാഗ് ചെയ്യണം.

മുരളി തുമ്മാരുകുടി    
അന്താരാഷ്ട്രതലത്തിൽ ഏറ്റവും അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ധനാണ് മുരളീ തുമ്മാരുകുടി. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മലയാളിയായ മുരളീ തുമ്മാരുകുടി.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സന്നിധാനത്ത് എത്തി അയ്യപ്പന് മുമ്പിൽ തൊഴു കൈയോടെ പൊട്ടിക്കരഞ്ഞ് ഐജി ശ്രീജിത്ത്; കണ്ണുകൾ നിറഞ്ഞ് അയ്യപ്പന് മുന്നിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രാർത്ഥിക്കുന്ന ചിത്രങ്ങൾ ചർച്ചയാക്കി വിശ്വാസികൾ; ഐപിഎസുകാരന്റെ മുഖത്ത് നിറയുന്നത് ചെയ്ത തെറ്റിന്റെ പശ്ചാത്തപമെന്ന് വിലയിരുത്തി ഭക്തർ; രഹ്നാ ഫാത്തിമയെ നടപ്പന്തൽ വരെ എത്തിച്ചതിൽ വിശ്വാസിയായ ശ്രീജിത്ത് ധർമ്മ ശാസ്താവിന് മുമ്പിൽ മാപ്പിരുന്നതോ? സോപാനത്തെ ശ്രീജിത്തിന്റെ പ്രാർത്ഥനാ ഫോട്ടോ വൈറലാകുമ്പോൾ
ഏഷ്യാനെറ്റും മാതൃഭൂമിയും മനോരമയും അടക്കമുള്ളവർ സന്നിധാനത്ത് നിന്ന് മലയിറങ്ങി; മുഖ്യധാരാ ചാനലുകളുടേയും പത്രങ്ങളുടേയും പ്രതിനിധികൾ റിപ്പോർട്ടിങ് മതിയാക്കിയത് പൊലീസിന്റെ രഹസ്യ നിർദ്ദേശത്തെ തുടർന്നെന്ന് റിപ്പോർട്ട്; അയ്യപ്പ സന്നിധിയിലും നിലയ്ക്കൽ മോഡൽ പൊലീസ് ഓപ്പറേഷന് സാധ്യത; സ്ത്രീ പ്രവേശന വിവാദം റിപ്പോർട്ട് ചെയ്യാൻ സന്നിധാനത്തുള്ളത് മറുനാടനും ചില മാധ്യമങ്ങളും മാത്രം; തുലമാസ നട ഇന്ന് രാത്രി അടയ്ക്കാനിരിക്കെ ശബരിമലയിൽ ആകെ അനിശ്ചിതത്വം
പമ്പയിൽ നിന്നും മുഖ്യധാരാ മാധ്യമങ്ങൾ പിന്മാറി; ഇന്റർനെറ്റ് സേവനങ്ങൾ പമ്പയിലും സന്നിധാനാത്തും വിച്ഛേദിക്കുമെന്ന് സൂചന; ഐജി ശ്രീജിത്തും സന്നിധാനത്ത് എത്തി; സ്ത്രീകളെത്തിയാൽ ഇന്ന് പതിനെട്ടാംപടി ചവിട്ടിക്കുമെന്ന നിലപാടിൽ പൊലീസ്; ഏത് പ്രതിസന്ധിയേയും നേരിടാൻ കരുത്തുണ്ടെന്ന് പ്രഖ്യാപിച്ച് പരിവാർ നേതാക്കളും; തുലാമാസ പൂജയുടെ അവസാന ദിവസം ശബരിമലിയിൽ എന്തും സംഭവിക്കാം
ശബരിമല വിഷയത്തിൽ സർക്കാരുമായി തുറന്ന പോരിന് രാജകുടുംബം; ദേവസ്വം ബോർഡിൽനിന്ന് ക്ഷേത്രം തിരിച്ചുപിടിക്കുമെന്ന് വ്യക്തമാക്കി പന്തളം രാജകൊട്ടാരം; ഇതിനുള്ള നടപടി തുടങ്ങിയെന്ന് ശശികുമാര വർമ്മ; ട്രസ്റ്റ് രൂപീകരിച്ച് ശബരിമല ഭരണം പിടിച്ചെടുക്കുമെന്നും പ്രഖ്യാപനം; പൂർണ പിന്തുണയെന്ന് അയ്യപ്പസേവ സംഘവും
ശബരിമല ചവിട്ടാൻ ഇന്ന് അനുമതി തേടിയെത്തിയത് കമൽ സി ചവറയുടെ ആദ്യ ഭാര്യ; ദളിത് പോരാട്ടമുഖങ്ങളിലെ സ്ഥിരം സാന്നിധ്യമായ അദ്ധ്യാപികയും ആക്ടിവിസ്റ്റ് ഗണത്തിലെ 'ഭക്ത'; ഇംഗ്ലീഷ് ടീച്ചർ മല ചവിട്ടാനെത്തിയത് സ്ത്രീകളുടെ അവകാശപോരാട്ടത്തിന്റെ ഭാഗമായി; മാവോയിസ്റ്റുകളേയും നക്സലുകളേയും പതിനെട്ടാംപിടി ചവിട്ടാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കെ സുരേന്ദ്രനും; ശബരിമലിയിലെ സ്ത്രീ പ്രവേശനത്തിൽ ഒന്നും പറയാതെ പൊലീസും
ഇന്ന് ആദ്യമെത്തിയത് ബിന്ദു; ദർശനത്തിന് സംരക്ഷണം തേടി കറുകച്ചാൽ സ്വദേശി എത്തിയത് രണ്ട് യുവാക്കൾക്കൊപ്പം എരുമേലി പൊലീസിന് മുമ്പിൽ; ആക്ടിവിസ്റ്റിന് സുരക്ഷ നൽകാനാവില്ലെന്ന് അറിയിച്ച് പൊലീസ്; ദളിത് നേതാവിനെ മുണ്ടക്കയം സ്റ്റേഷനിലേക്ക് മാറ്റി; ശബരിമലയിലേക്ക് തിരിക്കാനൊരുങ്ങിയ മഞ്ജുവിനെതിരെ വീട്ടിന് മുമ്പിലും പ്രതിഷേധം; എരുമേലിയിൽ ഭക്തരുടെ ശയനപ്രദക്ഷിണ പ്രതിഷേധം; കരുതലോടെ നിരീക്ഷണവുമായി ഭക്തർ; എല്ലാ കണ്ണുകളും സന്നിധാനത്തേക്ക്
''നമുക്കാവശ്യമുള്ളപ്പോൾ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി, അല്ലാത്തപ്പോൾ രണ്ടു ഭാര്യമാരും കുട്ടിയുമുള്ള ശാസ്താവാകും; ഏഴു വർഷം ശബരിമലയിൽ സ്ത്രീകൾ കയറിയിട്ടും ആർക്കും ഒരു പരാതിയും പ്രതിഷേധവും ഇല്ലായിരുന്നു''ഈ ഇരട്ടത്താപ്പാണ് സുപ്രീം കോടതിയെക്കൊണ്ട് വിധി പുറപ്പെടുവിച്ചതെന്ന് ബിജെപിയുടെ ബൗദ്ധീക സെൽ തലവൻ ടി ജി മോഹൻദാസ്; ആഴ്ചകൾ മുൻപുള്ള റിപ്പോർട്ടർ ചാനൽ ചർച്ച വൈറലാക്കി സൈബർ സഖാക്കൾ
ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഫാദർ കുര്യാക്കോസ് കാട്ടുതറയെ; ബിഷപ്പിനെതിരെ മൊഴി നൽകിയതിന് വൈദികന് നേരെ മുൻപും അക്രമം; വൈദികന് ഭീഷണി ഉണ്ടായിരുന്നുവെന്ന് സഹോദരൻ; മരണത്തിൽ ദുരൂഹതയെന്ന് ആരോപണവുമായി ഒരു വിഭാഗം വൈദികരും
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
സിദ്ദിഖിന്റേത് അച്ചടക്കലംഘനം; ലളിതച്ചേച്ചിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല; സംഘടനയിലെ ഗുണ്ടായിസം അനുവദിക്കാൻ പറ്റില്ലെന്നും എല്ലാവരുടെയും ചരിത്രം അറിയാമെന്നും ജഗദീഷ്; സിദ്ദിഖ് പറഞ്ഞത് സംഘടനാ നിലപാടല്ലെന്ന് ബാബുരാജും; എഎംഎംഎ ഭാരവാഹികൾ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദസന്ദേശം പുറത്ത്; പത്രസമ്മേളനം വിളിച്ചത് ദിലീപ് സിനിമയുടെ സെറ്റിൽ വെച്ച്; താരസംഘടനയിൽ വൻ പൊട്ടിത്തെറി; നടക്കുന്നത് മോഹൻലാൽ അനുകൂലികളും ദിലീപ് അനുയായികളും തമ്മിലുള്ള വടംവലി
ദൂബായിലെ പിണറായിയുടെ കുറ്റം പറച്ചിൽ മോദിക്ക് കൊണ്ടു; ശബരിമലയിൽ നേട്ടമുണ്ടാക്കാനുള്ള നീക്കത്തിന് പച്ചക്കൊടി കാട്ടി പ്രധാനമന്ത്രി; നിയമസഭ പ്രമേയം പാസാക്കിയാൽ കേന്ദ്ര ഇടപെടുമെന്ന പിള്ളയുടെ പ്രസ്താവന അമിത് ഷായുടെ നിർദ്ദേശ പ്രകാരം; ശബരിമല യുവതീ പ്രവേശനത്തിൽ പരിവാർ പ്രസ്ഥാനങ്ങൾ പ്രതിഷേധം കടുപ്പിക്കും; മണ്ഡലകാലത്ത് ഭക്തർക്ക് പിന്തുണ അറിയിക്കാൻ അമിത് ഷാ കേരളത്തിലെത്തും; ശബരിമലയിൽ രാഷ്ട്രീയ യുദ്ധം തുടരും
ദുരനുഭവങ്ങൾ ഒളിയും മറയുമില്ലാതെ പേരുകൾ സഹിതം വെളിപ്പെടുത്തി യോഗത്തിനെത്തിയ നടിമാർ; മുതിർന്ന നടന്മാർ വരെ പ്രതിക്കൂട്ടിൽ; എല്ലാം വീഡിയോയിൽ പതിഞ്ഞതിനാൽ എന്ത് ചെയ്യണമെന്ന് അറിയാതെ അമ്മ; മലയാള സിനിമയെ വെട്ടിലാക്കാൻ കൂടുതൽ മീടു ആരോപണങ്ങൾ; താരസംഘടനയുടെ വനിതാ സെൽ യോഗം സംഘടനയ്ക്കുണ്ടാക്കുന്നത് വലിയ തലവേദന; ഇടവേള ബാബുവിന്റെ ബുദ്ധി തിരിഞ്ഞു കുത്തുമ്പോൾ
ഓപ്പറേഷൻ രഹ്നാ ഫാത്തിമ ഓപ്പറേറ്റ് ചെയ്തത് എംവി ജയരാജൻ നേരിട്ടെന്ന് റിപ്പോർട്ടുകൾ; ഏതെങ്കിലും ഒരു വനിതയെ സന്നിധാനത്ത് എത്തിക്കാൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നിർദ്ദേശം ശിരസ്സാ വഹിച്ച ഐജി ശ്രീജിത്ത് പിടിച്ചത് പുലിവാൽ; സന്നിധാനം വരെ ചുംബന സമര നായികയ്ക്ക് എസ്‌കോർട്ട് പോയ ഐജി നടപ്പന്തലിൽ എത്തിയപ്പോൾ ഭയന്ന് പോയെന്ന് സാക്ഷികൾ; ഭക്തരുടെ മുമ്പിൽ പരാജയപ്പെട്ടതോടെ മന്ത്രിയെ വിളിച്ച് പറ്റില്ലെന്ന് പറഞ്ഞതോടെ സന്നിധാനത്തെ യുവതീ പ്രവേശനം അസാധ്യമായി
കറുപ്പുടുത്ത് കെട്ടുംകെട്ടി ശബരിമലയിലേക്ക് പോകാനെത്തിയത് യുക്തിവാദി! കേരള യുക്തിവാദി സംഘം പുറത്താക്കിയ നേതാവിന് സ്വന്തമായി ആശയ പ്രചരണത്തിന് ഓൺലൈൻ പത്രവും; കോളേജ് അദ്ധ്യാപകന്റെ ഭാര്യയ്‌ക്കൊപ്പം കെട്ടുമുറുക്കിയത് അഭിഭാഷക കുടുംബം; യാത്രതിരിച്ചത് തന്റെ പ്രതിഷേധം കോടതിവിധി നടപ്പാക്കാതിരിക്കുന്നതിനും ലിംഗ സ്വാതന്ത്ര്യം തടയുന്നതിലെന്നും ഫെയ്‌സ് ബുക്കിൽ കുറിച്ച്; എന്തുവന്നാലും മലചവിട്ടുമെന്ന് പറയുന്ന ചേർത്തലക്കാരി ലിബിയുടെ കഥ ഇങ്ങനെ
ശബരിമലയ്ക്ക് കെ എസ് ആർ ടി സി ബസിൽ പുറപ്പെട്ട ജേണലിസം വിദ്യാർത്ഥികളെ പ്രതിഷേധക്കാർ നിലയ്ക്കലിൽ വച്ച് തടഞ്ഞു; പെണ്ണുങ്ങളെ കേറ്റുകയില്ലെന്ന് ആക്രോശിച്ച് കൊണ്ട് നിരവധി സ്ത്രീകൾ ഇരച്ച് കയറി വിദ്യാർത്ഥികളെ ഇറക്കി വിട്ടു; ചെറുത്ത് നിന്ന പെൺകുട്ടികളുമായി വാക്കേറ്റം; പമ്പക്ക് പുറപ്പെട്ട മുഴുവൻ കെ എസ് ആർ ടി സി ബസുകളും തടഞ്ഞ് പരിശോധിക്കുന്നു; പ്രതിഷേധത്തിനിടെ ആത്മഹത്യാ ശ്രമവും; നിലയ്ക്കലിലേക്ക് ആളുകളുടെ ഒഴുക്ക്; ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലയ്ക്കൽ സംഘർഷ ഭരിതമാകുന്നു
ശ്രമിച്ചത് അതീവ രഹസ്യമായി കിസ് ഓഫ് ലൗ സമരനായികയെ പതിനെട്ടാംപടി ചവിട്ടിക്കാൻ; എല്ലാം മറച്ചുവച്ച് ഏഷ്യാനെറ്റും മറ്റ് ചാനലുകളും; തെലുങ്ക് മാധ്യമ പ്രവർത്തകയെ മറയാക്കി ആക്ടിവിസ്റ്റിനെ സന്നിധാനത്ത് എത്തിക്കാനുള്ള നീക്കം പൊളിച്ചത് മറുനാടന്റെ വാർത്ത; തീക്കൊള്ളി കൊണ്ട് തലചൊറിയുന്നുവെന്ന് സർക്കാരിന് മനസ്സിലായത് ഭക്തരുടെ ചെറുത്ത് നിൽപ്പിന്റെ ശക്തി മനസ്സിലായതോടെ; നിസ്സഹായാവസ്ഥ അറിയിച്ച് ഐജി ശ്രീജിത്തും; രഹ്നാ ഫാത്തിമയേയും കവിതയേയും തിരിച്ചയക്കുന്നത് ഭക്തരുടെ ശരണം വിളി പ്രതിഷേധം
എല്ലാ വഴികളും അടഞ്ഞാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ ആലോചിച്ച് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും; ആചാരങ്ങളുടെ കാര്യത്തിൽ പരമാധികാരി തന്ത്രി കുടുംബം ആയതിനാൽ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാൽ ഉടൻ പുണ്യാഹത്തിന്റെ പേരിൽ നട അടക്കും; ഇക്കുറി മാലയിട്ട എല്ലാവർക്കും അയ്യപ്പ ദർശനം ലഭിച്ചേക്കില്ല
ഉറക്കമില്ലാതെ ബാലു കരഞ്ഞുകൊണ്ടിരുന്ന ആ ചതിയിലെ വില്ലന് ഈ അപകടവുമായി എന്തെങ്കിലും ബന്ധമുണ്ടോ? വടക്കുംനാഥനെ കണ്ട ശേഷം താമസിക്കാനായി തൃശൂരിൽ മുറി ബുക്ക് ചെയ്തിട്ടും ഉറക്കമിളച്ച് തിരുവനന്തപുരത്തേക്ക് മടങ്ങാൻ പ്രേരണ നൽകിയത് എന്ത്? വിദേശത്തെ സ്റ്റേജ് ഷോകൾ വഴിയും സംഗീത പരിപാടികൾ വഴിയും സമ്പാദിച്ച സ്വത്തുക്കൾ ഒക്കെ ആരുടെ പേരിൽ? ബാലഭാസ്‌കറിന്റെ മരണത്തിൽ ചില സംശയങ്ങൾ ഒക്കെയുണ്ടെന്ന് ബന്ധുക്കൾ അടുപ്പക്കാരോട് പറഞ്ഞതായി റിപ്പോർട്ട്
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
ശരണം വിളിയിൽ പ്രകമ്പനം കൊണ്ട് പന്തളം; വട്ടമിട്ടു പറന്ന് കൃഷ്ണപ്പരുന്ത്; അയ്യപ്പനാമം ജപിച്ച് മുസ്ലിങ്ങളും ക്രിസ്ത്യാനികളും: പിന്തുണയേകി പിസിജോർജും ദേവനും തിരുവാഭരണ വാഹകരും പേട്ട സംഘങ്ങളും; മൂവായിരം പേരെ പ്രതീക്ഷിച്ചിടത്ത് വന്നത് അരലക്ഷത്തിലധികം പേർ; അയ്യപ്പന്റെ ജന്മനാട്ടിലെ ഭക്തജന പ്രതിഷേധം കണ്ട് അമ്പരന്ന് രാഷ്ട്രീയക്കാർ; വിശ്വാസികളുടെ താക്കീതെന്ന് ഉദ്‌ഘോഷിച്ച് നാമജപഘോഷയാത്ര
വേദിയെ ഇളക്കി മറിച്ച ആ കൂട്ടുകെട്ട് ഇനി ഇല്ല; അനുജനെ പോലെ ഉലകം ചുറ്റാൻ എപ്പോഴും കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ബാലയ്ക്ക് വിടനൽകാൻ ശിവമണി എത്തി; വർഷങ്ങൾ നീണ്ട കൂട്ടുകെട്ട് തകർത്ത് ബാല പോയപ്പോൾ അന്ത്യ ചുംബനം നൽകാൻ ശിവമണി എത്തിയത് നെഞ്ചുതകരുന്ന വേദനയോടെ: സ്റ്റീഫൻ ദേവസിയുടെ തോളിൽ ചാരി നിന്ന് വയലിനില്ലാത്ത ബാലയെ കണ്ട് കണ്ണ് തുടച്ച് ശിവമണി
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
ഫ്രാങ്കോ മുളയ്ക്കലിന്റെ കൈവെള്ളയിൽ മൂന്ന് കറുത്തപാടുകൾ ഉണ്ട്; വിരലുകൾ കൈവെള്ളയിലേക്ക് ചേരുന്ന ഭാഗത്തായുള്ള ഈ പാടുകളാണ് സ്ത്രീപീഡന കേസിൽ ബിഷപ്പിനെ അഴിക്കുള്ളിലാക്കിയത്..! പ്രമുഖ ജ്യോതിഷ പണ്ഡിതന്റെ വിധി അച്ചട്ടായെന്ന് പി സി ജോർജ്ജ്; എന്നെ വളർത്തി വലുതാക്കി ബിഷപ്പാക്കിയ ദൈവം ജയിലിലുമാക്കി, ഇനിയെന്തെന്ന് ദൈവം തീരുമാനിക്കട്ടെയെന്ന് ബിഷപ്പും; ജയിലിൽ എത്തി മെത്രാന്റെ കൈ മുത്തിയ ശേഷം ബലാത്സംഗ കേസ് പ്രതിയെ യേശുവിനോട് ഉപമിച്ചും പിസി ജോർജ്ജ്
കേരളത്തിലേതടക്കം 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി ആർബിഐ; കച്ചവടം പൂട്ടുന്നവരിൽ കൊശമറ്റവും കുറ്റൂക്കാരനും പോപ്പുലറും അടക്കം 58 കേരള സ്ഥാപനങ്ങളും; പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരിയ കോടീശ്വരന്മാരായ വെള്ളക്കോളർ ബ്ലേഡ് കമ്പനി മുതലാളിമാർക്ക് നിനച്ചിരിക്കാതെ പണി കിട്ടിയതിങ്ങനെ; പ്രതിസന്ധിയിലാകുന്നത് മുണ്ടുമുറുക്കിയുടുത്ത് പണം നിക്ഷേപിച്ച അരപ്പട്ടിണിക്കാർ