1 usd = 71.63 inr 1 gbp = 86.94 inr 1 eur = 79.43 inr 1 aed = 19.50 inr 1 sar = 19.10 inr 1 kwd = 235.40 inr

Aug / 2019
20
Tuesday

ദുരന്തസമയത്ത് സാധനങ്ങൾ പൂഴ്‌ത്തിവെച്ചോ വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും അമിത വാടക ഈടാക്കുന്നവർക്കെതിരെ നടപടി വേണം; ഒരു മടിയും വേണ്ട, ദുരന്തകാലത്ത് എല്ലാവരും ഒരു പോലെയാണ് ദുരിതാശ്വാസം എന്നത് ആരുടേയും ഔദാര്യമല്ല; കേരളം ഒറ്റക്കെട്ടായി പിന്നിലുണ്ട്; ദുരന്തകാലത്തേക്ക് ചില നിർദ്ദേശങ്ങൾ വീണ്ടും: മുരളി തുമ്മാരുകുടി എഴുതുന്നു

August 10, 2019 | 04:24 PM IST | Permalink



ദുരന്തസമയത്ത് സാധനങ്ങൾ പൂഴ്‌ത്തിവെച്ചോ വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും അമിത വാടക ഈടാക്കുന്നവർക്കെതിരെ നടപടി വേണം; ഒരു മടിയും വേണ്ട, ദുരന്തകാലത്ത് എല്ലാവരും ഒരു പോലെയാണ് ദുരിതാശ്വാസം എന്നത് ആരുടേയും ഔദാര്യമല്ല; കേരളം ഒറ്റക്കെട്ടായി പിന്നിലുണ്ട്; ദുരന്തകാലത്തേക്ക് ചില നിർദ്ദേശങ്ങൾ വീണ്ടും: മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

കേരളം വീണ്ടും ഒരു ദുരന്തകാലത്തിലൂടെ കടന്നുപോവുകയാണ്. വടക്കൻ കേരളത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ രൂക്ഷമാണ് സ്ഥിതി എന്ന് പറയുന്നു. ഈ സാഹചര്യത്തിൽ കുറച്ചു നിർദ്ദേശങ്ങൾ പറയാം.

1. സഹായം ചോദിക്കുന്നത് ശക്തിയാണ്, ദൗർബല്യമല്ല: നമ്മളിൽ കൂടുതൽ പേർക്കും ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിച്ചാണ് ശീലം, സഹായം അഭ്യർത്ഥിച്ചല്ല. അതുകൊണ്ടു തന്നെ സഹായം ചോദിക്കാനും ബന്ധുക്കളുടെ വീട്ടിലേക്കോ ദുരിതാശ്വാസ ക്യാംപിലേക്കോ പോകാനും ആളുകൾക്ക് പ്രത്യേകിച്ചും മധ്യവർഗ്ഗത്തിന് മുകളിലുള്ളവർക്ക് മടിയുണ്ടാകും. ഒരു മടിയും വേണ്ട. ദുരന്തകാലത്ത് എല്ലാവരും ഒരു പോലെയാണ്. ദുരിതാശ്വാസം എന്നത് ആരുടേയും ഔദാര്യമല്ല, നമ്മുടെ അവകാശമാണ്. കഴിഞ്ഞ ദുരന്തകാലത്ത് ഒരു സമൂഹം എന്ന നിലയിൽ എത്രമാത്രം സ്‌നേഹത്തോടെയും സൗഹാർദ്ദത്തോടെയും ആണ് പരസ്പരം ഇടപെട്ടത് എന്നത് ഓർക്കുക.

2. എപ്പോഴാണ് ദുരന്ത സാധ്യതയുള്ള വീട്ടിൽ നിന്നും മാറി താമസിക്കേണ്ടത് എന്നത് ആളുകൾ ചിന്തിക്കുന്ന കാര്യമാണ്. നിങ്ങൾ അപകട സാധ്യതയുള്ള പ്രദേശത്താണ് ജീവിക്കുന്നതെങ്കിൽ, അത് പ്രളയമായാലും ഉരുൾ പൊട്ടലായാലും, മാറണോ എന്ന് നിങ്ങൾക്ക് തോന്നുന്ന ആദ്യത്തെ സമയത്ത് തന്നെ മാറുന്നതാണ് നല്ലത്. അപ്പോൾ നമുക്ക് പ്ലാൻ ചെയ്യാൻ വേണ്ട സമയം കിട്ടുമല്ലോ. വീട്ടിൽ വയസ്സായവരോ രോഗികളോ ഭിന്നശേഷി ഉള്ളവരോ ഉണ്ടെങ്കിൽ കൂടുതൽ വേഗത്തിൽ സുരക്ഷിതമായ പ്രദേശത്തേക്ക് മാറണം. പകൽ സമയത്ത് മാറുന്നതാണ് സുരക്ഷിതം എങ്കിലും രാത്രി മാറേണ്ട സാഹചര്യമുണ്ടായാൽ നേരം വെളുക്കാൻ കാത്തിരിക്കേണ്ട കാര്യമില്ല.

3. കേരളം ഒറ്റക്കെട്ടായി പിന്നിലുണ്ട്: കേരളസമൂഹ മാധ്യമത്തിന്റെ ശാക്തീകരണത്താൽ കേരളത്തിൽ ദുരന്തത്തെപ്പറ്റി അറിയാത്തവരായി ആരുമില്ല. ദുരന്തത്തിൽ അകപ്പെടാത്തവരെല്ലാം ഏതു രീതിയിലും സഹായിക്കാൻ തയ്യാറാണ്. ഇപ്പോഴത്തെ കണക്കു വെച്ച് നോക്കിയാൽ കേരളത്തിലെ ഒരു ശതമാനം ആളുകൾ പോലും ദുരിതാശ്വാസ ക്യാംപിലില്ല. അപ്പോൾ നൂറിൽ തൊണ്ണൂറ്റി ഒൻപത് മലയാളികളും ഇപ്പോഴും സഹായം നല്കാൻ കെല്പും താല്പര്യവുമുള്ള സാഹചര്യത്തിലാണ്. സ്‌കൂളുകൾ തൊട്ടു കല്യാണമണ്ഡപങ്ങൾ വരെ ദുരിതാശ്വാസ ക്യാംപുകളാക്കാൻ സാധിക്കുന്ന സംവിധാനങ്ങൾ നമുക്ക് ഏറെയുണ്ട്. നമ്മുടെ ഓരോ റെസിഡന്റ് അസ്സോസ്സിയേഷനുകളോടും ആളുകളെ താമസിപ്പിക്കണമെന്നോ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണമെന്നോ തുടങ്ങി എന്താവശ്യപ്പെട്ടാലും അവർ ചെയ്യാൻ സന്നദ്ധരാണ്. ഇത് സർക്കാർ സംവിധാനങ്ങളുമായി സംയോജിപ്പിച്ച് ഉപയോഗിക്കാനുള്ള ഒരു പദ്ധതിയുണ്ടാക്കിയാൽ മാത്രം മതി. ദുരന്തകാലത്ത് എല്ലാം ചെയ്യാൻ സർക്കാരിന് കഴിവുണ്ടെങ്കിൽ പോലും പൊതുജനങ്ങളെ ഉൾപ്പെടുത്തണം. അങ്ങനെയാണ് നമ്മുടെ സമൂഹ മൂലധനം കൂടുന്നത്.

4. മറുനാട്ടിൽ നിന്നും പിന്തുണ ഉണ്ട്. കേരളത്തിന് പുറത്ത്, ഇന്ത്യയിലും വിദേശത്തും ഉള്ള മലയാളികൾ കേരളത്തിലെ കാര്യങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കയാണ്. ഏത് ആവശ്യം ഉണ്ടെങ്കിലും അവർ സന്നദ്ധരായി പുറകിലുണ്ട്. അതുകൊണ്ട് തന്നെ തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെ നമുക്ക് ഈ ദുരന്തകാലത്തെയും നേരിടാം.

5. മുഖ്യമന്ത്രിയുടെ പത്ര സമ്മേളനങ്ങൾ ആത്മവിശ്വാസം പകരുന്നു: കഴിഞ്ഞ ദുരന്തകാലത്ത് കേരളം മാതൃകാപരമായി ചെയ്ത ഒരു കാര്യം എല്ലാ ദിവസവും മുഖ്യമന്ത്രി ജനങ്ങളോട് സംസാരിച്ചതാണ്. ഇന്ത്യയിൽ അപൂർവ്വമായി മാത്രമാണ് അത് സംഭവിച്ചിട്ടുള്ളത്. ജനങ്ങളുടെ ആശങ്ക അകറ്റാനും, ഉദ്യോഗസ്ഥരിലും രക്ഷാ പ്രവർത്തകരിലും ആത്മവിശ്വാസം ഉണ്ടാക്കാനും അതുകൊണ്ട് സാധിച്ചു. ഇന്നദ്ദേഹം ജനങ്ങളോട് സംസാരിച്ചിരുന്നു, സ്ഥിതിഗതികൾ സാധാരണഗതിയിൽ ആകുന്നത് വരെ ഇത് തുടരുമെന്ന് പ്രതീക്ഷിക്കാം.

6. കാലാവസ്ഥ പ്രവചനങ്ങൾ: ഒരു മഹാപ്രളയത്തിൽ അകപ്പെട്ടതിനാൽ ആളുകൾ ജാഗരൂകരാണ്, ഏറെ ആളുകൾ ഭയചകിതരും. ഇപ്പോഴത്തെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഇനിയും വഷളാകുമോ ഇല്ലയോ എന്നൊക്കെയുള്ള വിവരങ്ങൾ അറിയാൻ അവർ നോക്കിയിരിക്കുകയാണ്. കാലാവസ്ഥ പ്രവചനവും ആയിട്ടാണ് ഇത് ബന്ധപ്പെട്ടിരിക്കുന്നത് എന്നതിനാൽ നമുക്ക് ലഭ്യമായതിൽ ഏറ്റവും വിശ്വസനീയമായ കാലാവസ്ഥ പ്രവചനങ്ങൾ സർക്കാരിന് കിട്ടുന്ന മുറക്ക് സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ ദുരന്ത നിവാരണ അഥോറിറ്റിയുടെയും മുഖ്യമന്ത്രിയുടെയും പേജിൽ പങ്കുവെക്കണം.

7. ദുരന്ത നിവാരണത്തിന്റെ വിവരങ്ങൾ: ദുരന്തത്തെപ്പറ്റി സർക്കാരിന് ലഭിക്കുന്ന ആധികാരികമായ വിവരങ്ങൾ ദുരന്തസമയത്ത് ഓരോ എട്ടു മണിക്കൂറിൽ എങ്കിലും ചിത്രങ്ങൾ ഉൾപ്പെടെ ഒരു സിറ്റുവേഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം. എത്ര സ്ഥലങ്ങൾ ദുരിത ബാധിതം ആണ്, എത്ര പേർക്ക് ജീവഹാനി സംഭവിച്ചു, മിസ്സിങ് ആയത് എത്രപേരാണ്, എത്ര ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്, എത്ര മാത്രം ദുരന്ത നിവാരണ സേനയും മറ്റു സംവിധാനവും നിയോഗിക്കപ്പെട്ടിട്ടുണ്ട് എന്നിങ്ങനെ ശരിയായ വിവരങ്ങൾ കൃത്യമായ ഇടവേളയിൽ പുറത്തു വന്നാൽ നമ്മുടെ ദുരന്ത നിവാരണ സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം കൂടും.

8. ദുരന്തത്തിൽ അകപ്പെടുന്നവരുടെ നിസ്സഹായമോ ബീഭത്സമോ ആയ ചിത്രങ്ങൾ അവരുടെയോ കുടുംബങ്ങളുടെയോ സമ്മതമില്ലാതെ മാധ്യമങ്ങളിൽ (ഫേസ്‌ബുക്കിലും വാട്ട്‌സാപ്പിലും ഉൾപ്പടെ) ഷെയർ ചെയ്യുന്നത് ശരിയായ നടപടിയല്ല. സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ മനസ്സിലാക്കിക്കാൻ മറ്റു മാർഗ്ഗങ്ങൾ ഉണ്ട്, തീരെ ഒഴിവാക്കാൻ പറ്റാത്തതാണെങ്കിൽ മുഖം മാസ്‌ക് ചെയ്തുകൊടുക്കുക.

9. മറുനാട്ടുകാർക്ക് വിവരങ്ങളും സഹായവും: തല്ക്കാലം കേരളത്തിലെ ദുരന്തനിവാരണത്തെപ്പറ്റിയുള്ള വർത്തകളൊക്കെയും മലയാളത്തിലും ഇംഗ്ലീഷിലുമാണ് വരുന്നത്. നമ്മുടെ ബഹുഭൂരിപക്ഷം മറുനാടൻ തൊഴിലാളികൾക്കും ഇത് വായിക്കാനറിയില്ല. അതുപോലെ നമ്മൾ നൽകുന്ന ഹെൽപ്പ് ഡെസ്‌കിൽ ബംഗാളിയോ ഓറിയയോ അറിയുന്ന ആളുകളില്ല. ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഒരു പ്രത്യേക ഹെൽപ് ഡെസ്‌ക്ക് ഉണ്ടാക്കണം. അതുപോലെ എല്ലാ വിഷയങ്ങളും വിവിധ ഭാഷകളിൽ പ്രസിദ്ധീകരിക്കുകയും വേണം. ഇതിന് മറ്റു ഭാഷകൾ അറിയാവുന്നവരുടെ ഒരു സന്നദ്ധ സേന രൂപീകരിക്കണം. (ഈ വിഷയത്തിൽ ഇപ്പോൾ ശ്രമങ്ങൾ ഉണ്ട് എന്ന് തോന്നുന്നു)

10. ഹെലികോപ്റ്റർ നിരീക്ഷണം: വെള്ളപ്പൊക്കം ആയാലും മണ്ണിടിച്ചിൽ ആയാലും ഹെലികോപ്റ്ററിൽ നിന്നും അത് നിരീക്ഷിക്കുന്നത് സാഹചര്യത്തിന്റെ വ്യാപ്തിയും ഗൗരവവും മനസ്സിലാക്കാൻ ഏറെ സഹായിക്കും. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഇക്കാര്യം എല്ലാ ദിവസവും ചെയ്യണം. ആകാശ നിരീക്ഷണത്തിന്റെ വീഡിയോ മാധ്യമങ്ങൾക്ക് ലഭ്യമാക്കണം.

11. ദുരന്തത്തിൽ അകപ്പെട്ടു പോകുന്നവർ ഔദ്യോഗിക സംവിധാനത്തിലും പിന്നെ അവർക്കറിയുന്നവരെ ഒക്കെയും വിളിക്കുന്നുണ്ട്. ഇങ്ങനെ വിവരം കിട്ടുന്നവരെല്ലാം തന്നെ വീണ്ടും ഔദ്യോഗിക സംവിധാനത്തിലേക്ക് വിളിക്കുന്നു. കുറേപ്പേർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുന്നു, അത് ഏറെപ്പേർ ഷെയർ ചെയ്യുന്നു. കുടുങ്ങിക്കിടക്കുന്നവരുടെ മനോനില മനസ്സിലാക്കാമെങ്കിലും ഇങ്ങനെ വ്യാപകമായി ഷെയർ ചെയ്യുന്നതുകൊണ്ട് ഒരു കുഴപ്പമുണ്ട്. ഒന്നാമത് ഇപ്പോഴുള്ള പ്രശ്‌നം യഥർത്ഥത്തിലുള്ളതിലും നൂറു മടങ്ങായി എല്ലാവർക്കും തോന്നും, ആത്മ വിശ്വാസം കുറയും. രണ്ടാമത് ഒരാൾക്ക് വേണ്ടി നൂറു പേർ സർക്കാർ സംവിധാനത്തിലേക്ക് വിളിക്കുമ്പോൾ അവിടുത്തെ തിരക്ക് കൂടും, പുതിയതായി അറിയിക്കാൻ ശ്രമിക്കുന്നവർക്ക് ലൈൻ കിട്ടാതാകും, അവരും മറ്റുള്ളവരെ വിളിക്കാൻ തുടങ്ങും. മൂന്നാമത് ഒരിക്കൽ രക്ഷപ്പെടുത്തി കഴിഞ്ഞാലും അതറിയാത്തവർ വീണ്ടും ഇതേ കേസിന് വേണ്ടി വിളിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് ഇത്തരം വിവരം കിട്ടുന്നവർ ആദ്യം തന്നെ ഈ വിവരം ശരിയാണോ എന്നറിയാൻ ശ്രമിക്കുക, അതും വാട്ട്‌സ് ആപ്പോ എസ് എം എസോ വഴി. അതിനു ശേഷം ഔദ്യോഗിക നമ്പറിലേക്ക് മെസ്സേജ് കൊടുക്കുക. ഇങ്ങനെ കൊടുക്കുന്ന മെസ്സേജിന് മറുപടി കിട്ടിയാൽ പിന്നെ കാര്യങ്ങൾ ഔദ്യോഗിക സംവിധാനങ്ങൾക്ക് വിടുക.

12. ദുരന്ത സമയത്ത് സുരക്ഷിതർ ആയിരിക്കുന്നതാണ് നിങ്ങൾ സുരക്ഷിതരാണെന്ന് ലോകത്തെ മുഴുവൻ അറിയിക്കുന്നതിലും പ്രധാനം. അതേ സമയം എപ്പോഴാണ് കറണ്ട് പോകുന്നതെന്ന് അറിയില്ല. അതുകൊണ്ട് നിങ്ങൾ വെള്ളം ഉയരുന്ന സ്ഥലത്തുള്ള ആൾ ആണെങ്കിൽ, നിങ്ങൾ സുരക്ഷിതരാണെങ്കിൽ ഏറ്റവും അടുത്ത ഒരു സുഹൃത്തിനെ വിവരം അറിയിക്കുക, ഇനി എട്ടുമണിക്കൂർ കഴിഞ്ഞു വിളിക്കാം എന്ന് പറയുക. എന്നിട്ട് മൊബൈൽ ഓഫ് ചെയ്തു വക്കുക. അല്ലെങ്കിൽ ലോകത്തുള്ള എല്ലാ ബന്ധുക്കളും മിത്രങ്ങളും നിങ്ങൾ സുരക്ഷിതരാണോ എന്ന് ചോദിച്ചു നിങ്ങളെ വിളിക്കും, നിങ്ങളുടെ മൊബൈലിലെ ചാർജ്ജ് പോകുന്നത് മാത്രമല്ല, നെറ്റവർക്ക് ഡൗൺ ആക്കുകയും ചെയ്യും.

13. നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന് സംശയം ഉണ്ടെങ്കിൽ വണ്ടിയും എടുത്ത് അങ്ങോട്ട് പാഞ്ഞു ചെല്ലരുത്. അവർ സഹായം അഭ്യർത്ഥിക്കുകയും ആ നാട്ടുകാർക്കോ സന്നദ്ധ പ്രവർത്തകർക്കോ ഔദ്യോഗിക സംവിധാനങ്ങൾക്കോ അവരെ രക്ഷിക്കാൻ കഴിയില്ല എന്ന് നിങ്ങൾക്ക് തോന്നുകയും ചെയ്യുന്ന അപൂർവ്വ സാഹചര്യത്തിൽ അത് ചെയ്യാം. പക്ഷെ പരിചയമില്ലാത്ത സ്ഥലത്ത് പരിചയമില്ലാത്ത ജോലി ചെയ്യാൻ പോകുന്നത് നിങ്ങൾക്കും അവർക്കും അപകടമുണ്ടാക്കുകയേ ഉള്ളൂ. രക്ഷിക്കാനായി എല്ലാവരും വേറൊരു സംവിധാനവും ഇല്ലാതെ ഒരു സ്ഥലത്തേക്ക് ഓടിയെത്തിയാൽ റോഡുകൾ ബ്ലോക്ക് ആവുകയും ചെയ്യും. ഹൈ റേഞ്ചിലേക്ക് അധികം വാഹനങ്ങൾ പോകുന്നത് അവിടെ മണ്ണിടിച്ചിലിന്റെ സാധ്യത കൂട്ടും.

14. ദുരന്തങ്ങൾ ലോകത്തെ അറിയിക്കുന്നതിലും ദുരിത ബാധിതർക്ക് സഹായം എത്തിക്കുന്നതിലും നമ്മുടെ മാധ്യമങ്ങൾ നന്നായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ദുരന്ത സ്ഥലത്തേക്ക് ഓടിയെത്തുന്നതിന് മുൻപും അവിടെ എത്തിക്കഴിഞ്ഞും സ്വന്തം സുരക്ഷ നന്നായി ശ്രദ്ധിക്കുക. ദുരന്തത്തിൽ അകപ്പെട്ടവരുടെ മനോനിലയും താല്പര്യവും ഏറ്റവും പ്രധാനമാണെന്ന് പറയേണ്ടല്ലോ. അവർക്ക് വിഷമുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യരുത്.

15. ഏതൊരു ദുരന്തത്തിലും പൊതു സമൂഹവും സന്നദ്ധ സംഘടനകളും വലിയ പങ്ക് വഹിക്കുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്തെ പരിചയം കൊണ്ട് നമ്മുടെ ആളുകളും സന്നദ്ധ സംഘടനകളും കൂടുതൽ പരിചയത്തോടും ആത്മവിശ്വാസത്തോടും കൂടിയാണ് കാര്യങ്ങളെ നേരിടുന്നത്. എന്നാലും സ്വയ സുരക്ഷ ശ്രദ്ധിക്കുക, ദുരിതബാധിതരുടെ താല്പര്യവും ആത്മാഭിമാനവും സംരക്ഷിക്കുക എന്നത് ഏറ്റവും പ്രധാനമാണ് എന്നത് അവരും ഓർക്കണം.

16. കഴിഞ്ഞ വർഷത്തെ അനുഭവം കാരണം കേരളത്തിൽ ഏറെ ആളുകൾ പേടിച്ചിരിക്കയാണ്. അവരിലേക്ക് തെറ്റായ വിവരവും ആയി എത്തുന്നവരെ കർശനമായി നേരിടണം. വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കണ്ട് പേടിച്ചിരിക്കുന്നവരുടെ നേരെ ഫേക്ക് ന്യൂസ് ആക്രമണം വളരെ ഫലപ്രദമാണ്. ആളുകൾ മൊത്തമായി പേടിച്ചോടും, അപകടങ്ങളോ സംഘർഷങ്ങളോ വസ്തുക്കളുടെ അനാവശ്യമായ വാങ്ങലോ പൂഴ്‌ത്തിവക്കാലോ ഇതുമൂലം ഉണ്ടാകാം. ഇത് ഒഴിവാക്കണം. നേരിട്ടറിയാത്ത വിവരങ്ങളോ സർക്കാർ നേരിട്ട് നൽകുന്ന നിർദ്ദേശങ്ങളോ അല്ലാതെ കയ്യിൽ കിട്ടുന്ന വിവരങ്ങളെല്ലാം ഷെയർ ചെയ്യരുത്. മനഃപൂർവ്വം ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നവരെ വേണ്ടിവന്നാൽ അറസ്റ്റ് ചെയ്യുകയും വേണം.

17. സന്നദ്ധ സേവനം നടത്തുന്നവരെ സംയോജിപ്പിക്കണം. കേരളത്തിലെ മൊത്തം ജനങ്ങൾ സന്നദ്ധ സേവനത്തിന് തയ്യാറായി ഇരിക്കുകയാണ്. അവർ വ്യക്തിപരമായി പലതും ചെയ്യുന്നുമുണ്ട്. അവരെ ഒരുമിച്ചു കൊണ്ടുവരുന്ന ഒരു സംവിധാനമാണ് വേണ്ടത്. ആരോഗ്യം, ഭക്ഷണം, റെസ്‌ക്യൂ, ക്യാംപ്, ടെലികോം എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരെ ഓരോരോ ഗ്രൂപ്പ് ആക്കി അവരോട് ഓരോ സർക്കാർ വകുപ്പുകൾ സംവദിക്കുകയും അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്ന ക്ലസ്റ്റർ കോ-ഓർഡിനേഷൻ സിസ്റ്റമാണ് ഐക്യരാഷ്ട്ര സഭ നടപ്പിലാക്കുന്നത്. വരും ദിവസങ്ങളിൽ സാനിറ്റേഷൻ, വാട്ടർ സപ്പ്‌ളൈ, ആരോഗ്യം, വിദ്യാഭ്യാസം ഇവയിൽ ഒക്കെയാകും കൂടുതൽ പ്രധാനമായി വേണ്ട സന്നദ്ധ സേവനം. ഇക്കാര്യങ്ങൾ അതാത് സർക്കാർ വകുപ്പുകൾ സംയോജിപ്പിക്കാനുള്ള മുൻകൈ എടുക്കണം.

18. പുരകത്തുന്‌പോൾ വാഴ വെട്ടുന്നവരെ പിടിച്ചുകെട്ടണം: ദുരന്തസമയത്ത് സാധനങ്ങൾ പൂഴ്‌ത്തിവെച്ചോ വാഹനങ്ങൾക്കും കെട്ടിടത്തിനും അമിതവാടക വാങ്ങിയോ സ്വകാര്യ ലാഭമുണ്ടാക്കുന്നവർക്ക് കർശന മുന്നറിയിപ്പ് നൽകണം. ഇക്കാര്യത്തിൽ വ്യാപാരി വ്യവസായികളോടും വാഹനങ്ങളോടും സഹായം അഭ്യർത്ഥിക്കുക. അവസരം മുതലാക്കി പണമുണ്ടാക്കാൻ ശ്രമിക്കുന്നവരെ ജയിലിലടക്കണം.

19. അപമാനകരമായ പ്രവർത്തികൾ അനുവദിക്കരുത്: രാജ്യത്തിനും ലോകത്തിനും മാതൃകയായിട്ടാണ് കഴിഞ്ഞ വർഷം നാം ദുരന്തത്തെ നേരിട്ടത്. ഈ വർഷവും പൊതുവിൽ ഒരു മാറ്റവും ഉണ്ടാവില്ല. പക്ഷെ അതിനിടയിൽ ഏതെങ്കിലും തരത്തിൽ ദുരിതബാധിതരെ ദ്രോഹിക്കുന്നവരെ, ക്യാംപുകളിൽ സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുക, മതപരമായോ ജാതീയമായോ വിവേചനങ്ങൾ കാണിക്കുക, വിദ്വേഷപോസ്റ്റുകൾ ഇടുക എന്നിങ്ങനെ നമ്മുടെ സംസ്‌കാരത്തിനും സമൂഹത്തിനും അപമാനകരമായി പെരുമാറുന്നവരെ, കർശനമായി കൈകാര്യം ചെയ്യണം.

ധൈര്യമായിരിക്കുക, സുരക്ഷിതരായിക്കുക.

മുരളി തുമ്മാരുകുടി    
അന്താരാഷ്ട്രതലത്തിൽ ഏറ്റവും അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ധനാണ് മുരളീ തുമ്മാരുകുടി. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മലയാളിയായ മുരളീ തുമ്മാരുകുടി.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
മണ്ണുമാന്തിയുപയോഗിച്ച് തിരയുമ്പോൾ കണ്ടത് തലമുടി; പുറത്തെടുത്തപ്പോൾ കിട്ടിയത് തല മാത്രം; ` ആ കാഴ്ച കണ്ടപ്പോൾ തന്നെ എന്റെ കണ്ണിൽ ഇരുട്ട് കയറി`; നെഞ്ചിൽ വല്ലാതെ ഒരു വേദന അനുഭവപ്പെട്ടു; വെള്ളം കുടിച്ചിട്ടും മുഖം കഴുകിയിട്ടും മരവിപ്പ് മാറിയില്ല; പിന്നെ മനോനില തെറ്റി ഇറങ്ങി ഓടി; ഉണ്ണിയുടേത് കവളപ്പാറയിലെ എല്ലാ ജെസിബി ഓപ്പറേറ്റർമാരും നേരിടുന്ന കരള് പിളർക്കുന്ന അനുഭവം
വനത്തിനും വന്യമൃഗങ്ങൾക്കും മുന്നിൽ തോൽക്കാൻ മനസ്സില്ലാതെ തോക്കെടുത്ത് കാടുകയറിയത് ഇരുപത്തഞ്ചാം വയസ്സിൽ; സഹോദരന്റെ ജീവൻ രക്ഷിക്കാൻ ആദ്യം വീഴ്‌ത്തിയത് 800 കിലോ തൂക്കം വരുന്ന കാട്ടുപോത്തിനെ; 'ചൂണ്ടുവിരൽ കൊണ്ട് ഒറ്റയാനെ തളക്കുന്ന' ത്രേസ്യാ തോമസ് എട്ടര പതിറ്റാണ്ടിലധികം നയിച്ചത് അഡ്വഞ്ചറസ് ജീവിതം; ശിക്കാരി കുട്ടിയമ്മ വിടപറഞ്ഞതോടെ തിരശ്ശീല വീഴുന്നത് സമാനതകളില്ലാത്ത ജീവിതത്തിന്
ഡൽഹിയിലെ വീട് ഒഴിയാതെ നിരവധി മുൻ എംപിമാർ; പരാജയപ്പെട്ടവരും മത്സരിക്കാതെ പിന്മാറിയവരുമായി ഒഴിയാനുള്ളത് 200ൽ അധികം പേർ; മൂന്ന് ദിവസത്തിനകം വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുമെന്ന് അറിയിപ്പ്; തോറ്റ എംപിമാർ ഏഴ് ദിവസത്തിനകം ഒഴിയണമെന്ന് ലോക്‌സഭ ഹൗസിങ് കമ്മിറ്റിയുടെ അന്തിമ ശാസന; നവാഗത എംപിമാരിൽ പലരും ഡൽഹിയിലെ വാടക വീടുകളിൽ തന്നെ
അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി: ചാനൽ അവതാരകനെതിരെ വ്യാജ വിവരം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐയുടെ താനൂർ മേഖലാ സെക്രട്ടറി; അപമാനിക്കൽ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകാൻ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകൻ; സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേസും അറസ്റ്റും ഒഴിവാക്കാൻ ന്യായീകരണത്തിന്റെ പുതു തന്ത്രവുമായി ഷിഹാബ് അമനും
മുരളീധരനും ഉണ്ണിത്താനും ജയിപ്പോൾ പന്തയത്തുക നൽകാമെന്ന് ഫേസ്‌ബുക്ക് സുഹൃത്തുക്കൾ; പന്തയത്തിൽ തോറ്റ സിപിഎമ്മുകാരന്റെ ഒന്നേകാൽ ലക്ഷം കെ.എസ്.യുക്കാരനായ റാഫിയുടെ കിഡ്‌നി മാറ്റിവയ്ക്കലിനെന്ന് സോഷ്യൽ മീഡിയയിൽ പ്രഖ്യാപനവും; കൈയടികൾ കഴിഞ്ഞപ്പോൾ തുക കൈമാറാതെ മുങ്ങി സഖാവ് അഷ്‌ക്കർ; പണത്തിനായി ബന്ധപ്പെട്ടപ്പോൾ പറഞ്ഞത് ഗൾഫിലെ ബാങ്കിങ് പ്രശ്‌നമെന്ന്; പന്തയത്തിൽ വിജയിച്ചവരുമായി ബന്ധപ്പെട്ടപ്പോൾ വ്യക്തമായത് അഷ്‌ക്കറിന്റെ ചതി; സഖാവിന്റെ ചതിയിൽ പൊലിഞ്ഞത് റാഫിയുടെ ജീവിത പ്രതീക്ഷകൾ
സംവരണം നിർത്തലാക്കാനാണ് ശ്രമിക്കുന്നതെന്ന് ആർഎസ്എസ് തലവൻ; മോഹൻ ഭഗവതിന്റെ പ്രസ്താവനയിലൂടെ പുറത്ത് വരുന്നത് ആർഎസ്എസിന്റെയും ബിജെപിയുടെയും ദളിത് വിരുദ്ധമുഖമെന്ന് കോൺഗ്രസ്; സർസംഘചാലകിന്റെ പ്രസ്താവനയെ വളച്ചൊടിക്കുന്നത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടെന്ന് ആർഎസ്എസ് വക്താവ് അരുൺകുമാർ
ബഹറിനിലെ അഴിക്കുള്ളിൽ ഒന്നര മാസം കിടന്നത് ഗോകുലം ഗോപാലന്റെ മൂത്ത മകൻ; ബൈജു ഗോപാലൻ ജയിൽ മോചിതനായെന്നും സൂചന; ബിസിനസ് ഡീലിലെ ചതിക്കുഴികളാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും വിശദീകരണം; പ്രശ്‌നം മുഴുവൻ പരിഹരിച്ചെന്നും റിപ്പോർട്ട്; ചിട്ടി കമ്പനിയും മെഡിക്കൽ കോളേജും സിനിമ നിർമ്മാണവും വാട്ടർ കമ്പനിയും നക്ഷത്ര ഹോട്ടലുകളുമുള്ള വമ്പൻ വ്യവസായിയുടെ മകന്റെ അറസ്റ്റ് കേട്ട് ഞെട്ടി മലയാളികൾ; ഫ്‌ളവേഴ്‌സ് ചാനൽ ഉടമയുടെ കുടുംബാംഗത്തിന്റെ ജയിൽ വാസത്തിൽ ദുരൂഹത തുടരുന്നു
സ്‌കൂളിൽ തല കറങ്ങി വീണ പന്ത്രണ്ടുകാരി; അദ്ധ്യാപകർ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് ഗർഭിണിയെന്ന വിവരം; അബോർഷൻ നടന്നപ്പോൾ ചൈൽഡ് ലൈനുകാരും ഓടിയെത്തി; പുറത്തു വന്നത് പതിനൊന്നുകാരന്റെ പീഡന കഥ; ബന്ധുവായ ബാലനെതിരെ ബലാത്സംഗം കുറ്റം ചുമത്തി പോക്‌സോ കേസെടുത്ത് പൊലീസ്; പീഡനം നടന്നത് രണ്ട് കുട്ടികളും ഒരു വീട്ടിൽ താമസിക്കുമ്പോൾ; പീഡനം തെളിയിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; കേരളം ചർച്ച ചെയ്യുന്ന വിചിത്ര പീഡനക്കേസ് ഇങ്ങനെ
ശ്രീറാമിനെ വഫ വണ്ടിയിൽ കയറ്റിയ കവടിയാർ കൊട്ടാരത്തിനു സമീപത്ത് അവിടെ നടന്നതിനെല്ലാം സാക്ഷിയായി ബഷീറും ഉണ്ടായിരുന്നിരിക്കാം; ആ ഫോൺ കണ്ടെടുക്കാൻ സാധിച്ചാൽ കേസിന്റെ കഥ മാറും; പൊലീസുകാരൻ രാത്രി 1.56ന് ഫോണിലേക്ക് വിളിച്ചിരുന്നു; മറുതലയ്ക്കൽ ആരോ ഫോൺ എടുക്കുകയും കട്ട് ചെയ്യുകയും ചെയ്തു; അതിനു ശേഷം ആ ഫോൺ ഓൺ ആയിട്ടില്ല: മ്യൂസിയത്തിലെ അപകടത്തിലെ ദുരൂഹത ചർച്ചയാക്കി സോഷ്യൽ മീഡിയ: അന്വേഷണത്തിൽ നിറയുന്നത് കള്ളക്കളികൾ തന്നെ
നിന്റെ തന്ത കറിയ തന്നെയാണെങ്കിൽ കിട്ടിയ അടിയുടെയും ഇടിയുടെയും നിലവിളിയുടെയും വീഡിയോ പുറത്തുവിടെടാ...ഊളെ എന്ന തെറ്റിദ്ധരിപ്പിക്കൽ പോസ്റ്റുമായി പ്രീജിത്ത് രാജ്; രഹസ്യ ക്യാമറ വെച്ചെന്ന് പരസ്യമായി വിളിച്ചു പറയുന്ന 'സ്‌കങ്കറിയ' പേടിയുടെ അവസ്ഥാന്തരമെന്ന് ദീപാ നിശാന്ത്; നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അതുമൊരു തണൽ എന്ന് സുനിതാ ദേവദാസിന്റെ ഉപദേശവും: വിനു ജോണിനെ കടന്നാക്രമിക്കുന്നവർ മറുനാടനേയും വെറുതെ വിടുന്നില്ല; വ്യാജ ആരോപണവുമായി വീണ്ടും സൈബർ സഖാക്കൾ
ദുരിതാശ്വാസനിധിയിൽ വേഗം പണമെത്തി, എന്നാൽ പണം വേഗത്തിൽ അർഹതപ്പെട്ടവരിലേക്ക് എത്തിയില്ല; നമുക്കൊരു മുഖ്യമന്ത്രിയുണ്ട്, മന്ത്രിമാരുണ്ട്, എംപിമാരുണ്ട്, എംഎൽഎമാരുണ്ട്.. ഒരു സംവിധാനം മുഴുവൻ ഉണ്ട്; എന്നിട്ടും ജനങ്ങളിലേക്ക് എന്തുകൊണ്ട് സഹായം എത്തുന്നില്ല? സർക്കാറിനെ വിമർശിച്ച ധർമ്മജൻ ബൊൾഗാട്ടിയെ പച്ചത്തെറി വിളിച്ച് സിപിഎം സൈബർ പോരാളികൾ; നിന്നെ എടുത്തോളാം.. എന്നു ഭീഷണിപ്പെടുത്തി തെറിവിളികൾ
കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഹിറ്റ്‌ലർ ഭരണമാണ് എന്ന് ആർക്കെങ്കിലും ഇനി സംശയമുണ്ടോ? സർക്കാരിന്റെ ധൂർത്തിനെതിരെ നിലപാട് എടുത്ത മറുനാടനെതിരെ കേസ് രജിസ്റ്റർ ചെയ്ത് കേരളാ പൊലീസ്; ചാർജ് ചെയ്തിരിക്കുന്നത് പൊലീസിനേയോ ഫയർഫോഴ്‌സിനേയോ ആംബുലൻസിനേയോ തെറ്റിധരിപ്പിക്കുന്ന തരത്തിൽ പെരുമാറിയതിന്; കേരളാ സർക്കാരിന്റെ ധൂർത്തിനെതിരെ പ്രതികരിച്ച 19 പേർക്കെതിരെ കള്ളക്കേസ്; അസഹിഷ്ണതയുടെ പേരിൽ കേന്ദ്രത്തെ നിരന്തരം വിമർശിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ 'സഹിഷ്ണുത'യുടെ കഥ
അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി: ചാനൽ അവതാരകനെതിരെ വ്യാജ വിവരം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐയുടെ താനൂർ മേഖലാ സെക്രട്ടറി; അപമാനിക്കൽ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകാൻ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകൻ; സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേസും അറസ്റ്റും ഒഴിവാക്കാൻ ന്യായീകരണത്തിന്റെ പുതു തന്ത്രവുമായി ഷിഹാബ് അമനും
പ്രിഡിഗ്രി കാലത്തെ പ്രണയം അസ്ഥിക്ക് പിടിച്ചത് മഹാരാജാസിലെ ഡിഗ്രിക്കാലത്ത്; എന്തു വന്നാലും മനസ്സിലെ ആഗ്രഹം പറയാൻ ചെന്ന വാലന്റൈന് കിട്ടിയത് വിവാഹത്തിന് സമ്മതമെങ്കിൽ മാത്രം സൗഹൃദമെന്ന സന്തോഷിപ്പിക്കുന്ന പാട്ടുകാരന്റെ മറുപടിയും; അടുത്ത പ്രണയ ദിനത്തിൽ കിട്ടിയത് 'എന്റെ ഭാര്യയ്ക്ക്' എന്നു പറഞ്ഞെഴുതിയ പ്രണയ ലേഖനം; എല്ലാവരുടേയും സമ്മതത്തോടെ വിവാഹവും; ശ്രീലത മായുമ്പോൾ ബിജു നാരായണനെ ആശ്വസിപ്പിക്കാനാകാതെ സുഹൃത്തുക്കളും ബന്ധുക്കളും
വിവാഹം കഴിഞ്ഞ അബുദാബിക്കാരി! ആഗ്രഹിച്ചത് കേരളത്തിലെ ഉന്നതരുടെ അടുത്ത സുഹൃത്താകാൻ; മോഡലായി തിളങ്ങിയതും സ്വപ്‌ന സമാനമായ സൗഹൃദങ്ങളുടെ കാവൽക്കാരിയാകാൻ; ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്നത് മലയാളിയായ പ്രവാസി യുവതി തന്നെ; ആഘോഷിച്ചത് കൂട്ടുകാരന്റെ പഠനം കഴിഞ്ഞുള്ള മടങ്ങി വരവും; നിവർത്തിയില്ലാതെ ഐഎഎസ് സുഹൃത്തിനെ തള്ളി പറഞ്ഞ് ഒടുവിൽ മലക്കം മറിച്ചിൽ; മ്യൂസിയത്തെ അപകടത്തിൽ വിവാദത്തിലാകുന്നത് വാഫാ ഫിറോസ് എന്ന പട്ടം മരപ്പാലത്തുകാരി
ശബരിമല ഓപ്പറേഷന് ചുക്കാൻ പിടിച്ച എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ അമ്മായിഅപ്പൻ; ഇടതുപക്ഷത്തോട് അടുപ്പമുള്ള പഴയ എസ് എൻ ഡി പി നേതാവ്; മേൽപ്പാലത്തിൽ ക്രമക്കേട് കണ്ടെത്തിയ അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ ചർച്ചയാക്കിയത് എം സി റോഡിൽ കോട്ടയം സംക്രാന്തിയിലെ പാലം കുളമാക്കിയ കോൺട്രാക്ടറുടെ മറ്റൊരു കള്ളക്കളി; ശ്രീധന്യയും കളിമാനൂർ ചന്ദ്രബാബുവും സുധാകര മന്ത്രിക്ക് വേണ്ടപ്പെട്ടവർ; വൈറ്റിലയിൽ സത്യം മറയ്ക്കാൻ ശ്രമിക്കുന്നത് സിപിഎം ബന്ധമുള്ള അതിവിശ്വസ്തനെ രക്ഷിച്ചെടുക്കാൻ തന്നെ
ചതിച്ചതാണ്.. എന്നെ ചതിച്ചതാണ്; ചാനൽ പരിപാടിക്കിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നു; പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല; പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ; ട്വന്റിഫോർ ന്യൂസിലെ ജനകീയകോടതി പരിപാടിയിൽ ഉത്തരം മുട്ടിയപ്പോൾ പുതിയ അടവുമായി വിവാദ ചികിൽസകൻ
അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്‌തെന്ന വാദത്തിന് ഇനി ചൂടുകൂടും
ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?
കവടിയാറിൽ ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തിയതോ? മരിച്ച മാധ്യമ പ്രവർത്തകന്റെ മൊബൈൽ അപ്രത്യക്ഷമായതും ദുരൂഹം; ഒന്നര കിലോമീറ്റർ ദൂരത്തെ ക്യാമറകളെല്ലാം ഒരേസമയം കണ്ണടച്ചതും സംശയകരം; ശ്രീറാമിനെ കുടിപ്പിച്ച് ബോധം കെടുത്തിയത് ജില്ലാ കളക്ടറോ? മദ്യപരിശോധന താമസിപ്പിച്ചതും ജില്ലാ മജിസ്‌ട്രേട്ടെന്ന് ആരോപണം; മെറിൻ ജോസഫിന് പിന്നാലെ ഗോപാലകൃഷ്ണൻ ഐഎഎസും സംശയ നിഴലിൽ; പകച്ച് പൊലീസും
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പറന്നകന്ന്‌ അനിതാ തച്ചങ്കരി; ഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ ഭാര്യ മരണത്തിന് കീഴടങ്ങിയത് പുലർച്ചെ മൂന്ന് മണിക്ക് കൊച്ചിയിലെ സ്വവസതിയിൽ; സംരംഭക എന്ന് പേരെടുത്ത അനിത മടങ്ങുന്നത് രണ്ടു പെൺമക്കളെയും കെട്ടിച്ചയച്ച സന്തോഷം ബാക്കിയാക്കി; ആദരാഞ്ജലികളുമായി കേരളം തമ്മനത്തെ വീട്ടിലേക്ക്
ഭാവി വധുവിനോടു പഴയകാമുകിയെ കണ്ടത് ഒരു വർഷം മുമ്പെന്ന് പറഞ്ഞ കള്ളം വിനയായി; ഒളിച്ചോട്ടകഥ പൊളിച്ചതുകൊച്ചിയിലെ കുടുസു വാടക മുറിയിൽ കണ്ട ബാങ്ക് പാസ്ബുക്കും ഐ ഡി കാർഡും; നല്ലപിള്ള ചമയാൻ ശ്രമിച്ച സൈനികൻ തരികിടയെന്ന് ഉറപ്പിച്ചത് ധനുവച്ചപുരത്ത് ആരെയും ഡ്രോപ്പ് ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സിസി ടി വി ദൃശ്യങ്ങൾ; രാഖിയുടെ കൊലപാതകിയെ കണ്ടെത്തിയത് പൂവാർ എസ്‌ഐയുടെ ഡിറ്റക്ടീവ് മനസ്: ഡിജിപി പോലും കൈയടിച്ച സബ് ഇൻസ്‌പെക്ടർ സജീവ് നെല്ലിക്കാടിന്റെ കഥ