1 usd = 74.88 inr 1 gbp = 93.26 inr 1 eur = 83.63 inr 1 aed = 20.39 inr 1 sar = 19.94 inr 1 kwd = 239.03 inr

Mar / 2020
29
Sunday

ലോക്ക് ഡൗൺ: ദുരന്തമാകുന്നതിന് മുൻപുള്ള അവസാന അവസരം; കാലത്ത് നമുക്ക് ഓരോരുത്തർക്കും ഈ കൊറോണ യുദ്ധത്തിൽ പങ്കാളികളാകാം; ഹെൽമെറ്റ് തൊട്ട് സീറ്റ്‌ബെൽറ്റ് വരെ പൊലീസുകാരെ കാണുമ്പോൾ ഇടാൻ നോക്കുന്നവർ ലോക്ക് ഡൗണിനെയും അങ്ങനെ കണ്ടാൽ ഒരു സമൂഹം എന്ന രീതിയിൽ നമ്മുടെ അവസാനമാകും; മുരളി തുമ്മാരുകുടി എഴുതുന്നു

March 24, 2020 | 03:16 PM IST | Permalink



ലോക്ക് ഡൗൺ: ദുരന്തമാകുന്നതിന് മുൻപുള്ള അവസാന അവസരം; കാലത്ത് നമുക്ക് ഓരോരുത്തർക്കും ഈ കൊറോണ യുദ്ധത്തിൽ പങ്കാളികളാകാം; ഹെൽമെറ്റ് തൊട്ട് സീറ്റ്‌ബെൽറ്റ് വരെ പൊലീസുകാരെ കാണുമ്പോൾ ഇടാൻ നോക്കുന്നവർ ലോക്ക് ഡൗണിനെയും അങ്ങനെ കണ്ടാൽ ഒരു സമൂഹം എന്ന രീതിയിൽ നമ്മുടെ അവസാനമാകും; മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

കൊറോണ കേസുകൾ നൂറോടടുത്തതിനാൽ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി കേരളത്തിലൊന്നാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചല്ലോ. ലോകത്തിലെ 185 രാജ്യങ്ങളിൽ കൊറോണ എത്തിച്ചേർന്നു. ഇതിൽ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും ഇപ്പോൾ കൊറോണ വളർച്ചയുടെ കാലഘട്ടമാണ്. ഇറ്റലിയുൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളൊന്നും കൊറോണയെ പിടിച്ചുകെട്ടാൻ പോയിട്ട് തടഞ്ഞു നിർത്താനുള്ള ശ്രമത്തിൽ പോലും വിജയിച്ചിട്ടില്ല. അതേസമയം ചൈനയും ദക്ഷിണകൊറിയയും ജപ്പാനും ഈ യുദ്ധത്തിൽ താൽക്കാലമെങ്കിലും മേൽക്കൈ നേടിയിട്ടുമുണ്ട്. അപ്പോൾ ഈ യുദ്ധം വിജയിക്കാൻ പറ്റുന്നതാണ് എന്ന ഉദാഹരണങ്ങൾ ഉണ്ട്. സർക്കാരും ജനങ്ങളും ഒരുമിച്ചു തയ്യാറെടുക്കണം, പോരാടണം എന്ന് മാത്രം. എങ്ങനെയാണ് ഈ ലോക്ക് ഡൗൺ കാലത്ത് നമുക്ക് ഓരോരുത്തർക്കും ഈ കൊറോണയുദ്ധത്തിൽ പങ്കാളിയാവാൻ പറ്റുന്നതെന്ന് നോക്കാം.

1. ഇതൊരു സാധാരണ ഹർത്താലോ ബന്ദോ ഒന്നുമല്ല, കഴിഞ്ഞ നൂറുവർഷത്തിനിടയിൽ മനുഷ്യകുലം നേരിട്ടിട്ടുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. രണ്ടാം ലോകമഹായുദ്ധ കാലത്ത് പോലും ലോകത്തിലെ ഇത്രയും രാജ്യങ്ങൾ ഒരുമിച്ച് ഒരു വെല്ലുവിളിയെ നേരിട്ടിട്ടില്ല. വിമാനങ്ങളും റെയിൽവേയും ഉണ്ടായതിന് ശേഷം ഇന്നുവരെ ആ സഞ്ചാരങ്ങൾ പൂർണമായും നിർത്തലാക്കുന്ന കാലം ഉണ്ടായിട്ടില്ല. ഇനിയുള്ള കാലത്തെ ലോകചരിത്രം കൊറോണക്ക് മുൻപും പിൻപും എന്ന രണ്ടു കാലഘട്ടമായിട്ടാണ് അറിയാൻ പോകുന്നത്. ഈ കാലഘട്ടത്തെ നിസ്സാരമായി കാണരുത്, തമാശയായി എടുക്കുകയുമരുത്.

2. പല തലമുറകൾക്കിടക്ക് മാത്രം വന്നുചേരുന്ന ഒരു വെല്ലുവിളിയാണിത്. ലോകത്ത് ഒരു രാജ്യവും, അതെത്ര സന്പന്നമായാലും ഇങ്ങനൊരു വെല്ലുവിളിക്ക് സജ്ജമല്ല. ഈ യുദ്ധത്തിൽ ആര് ജയിക്കുമെന്നത് രാജ്യത്തെ സന്പത്തിനേയോ സൈന്യത്തെയോ സർക്കാരിനേയോ ആശ്രയിച്ചല്ല ഇരിക്കുന്നത്. ഈ വെല്ലുവിളിയെ ചൈനയും അമേരിക്കയും ജപ്പാനും ഇറ്റലിയും നേരിടുന്നതിന്റെ ചിത്രങ്ങൾ നമ്മുടെ മുന്നിലുണ്ട്. നമ്മുടെ ജനസംഖ്യയോട് ചേർന്ന് നിൽക്കുന്ന ഉദാഹരണങ്ങൾ ദക്ഷിണകൊറിയയുടെയും ഇറ്റലിയുടെയും ആണ്. ഏതാണ്ട് ഒരു മാസം മുൻപ് (ഫെബ്രുവരി ഇരുപതിന് ) രണ്ടു സ്ഥലങ്ങളിലും കൊറോണ പോസിറ്റീവ് കേസുകൾ നൂറിനടുത്തായിരുന്നു. ഇറ്റലിയിൽ വെറും നാലു കേസു മാത്രം. ഇന്നിപ്പോൾ ഇറ്റലിയിൽ കേസുകളുടെ എണ്ണം അറുപതിനായിരം കവിഞ്ഞു, മരണം ആറായിരവും. ദക്ഷിണകൊറിയയിൽ ഇപ്പോൾ കേസുകൾ ആറായിരത്തിൽ താഴെയും മരണം നൂറിനടുത്തുമാണ്. ഓരോ ദിവസവും കേസുകൾ കുറഞ്ഞു വരികയുമാണ്.

3. ഈ രണ്ടു രാജ്യങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം രോഗവ്യാപനം തുടങ്ങി എത്ര നേരത്തെയാണ് അവർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്, അത് എത്ര ഫലപ്രദമായി നടപ്പിലാക്കി എന്നതാണ്. ഒരു മാസം കഴിയുന്‌പോൾ രണ്ടു സ്ഥലത്തേയും ലോക്ക് ഡൗണിന്റെ രീതിയും ജനങ്ങൾക്ക് അതിനോടുള്ള സഹകരണവും മിക്കവാറും ഒരുപോലെയാണ്. പക്ഷെ ഇറ്റലിയിൽ കാര്യങ്ങൾ അല്പം വൈകിപ്പോയി. അതുകൊണ്ടു തന്നെ അവിടുത്തെ ആരോഗ്യരംഗത്തിന് കൈകാര്യം ചെയ്യാവുന്നതിനപ്പുറത്തേക്ക് അസുഖം വളരുകയും ചെയ്തു. ഇന്നിപ്പോൾ ഓരോ ദിവസവും കൂടുതൽ കർശനമായ നിയന്ത്രണങ്ങളുമായി സർക്കാർ വരുന്നു. അതിലും കർശനമായി ആളുകൾ അത് പാലിക്കുന്നു.

3. ഇറ്റലിയെയും ദക്ഷിണകൊറിയയെയും അപേക്ഷിച്ച് നമ്മുടെ ആരോഗ്യരംഗത്തെ ഭൗതിക സാഹചര്യങ്ങൾ (ആശുപത്രികൾ, ബെഡുകൾ, വെന്റിലേഷൻ) വളരെ കുറവാണ്. ഇപ്പോൾത്തന്നെ ഏറ്റവും അടിസ്ഥാനമായ വ്യക്തിസുരക്ഷാ ഉപകരണങ്ങൾ (PPE) നമ്മുടെ പക്കൽ വേണ്ടത്ര സ്റ്റോക്ക് ഇല്ല. അതിനാൽ കേസുകളുടെ എണ്ണം നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കുള്ളിൽ നിറുത്തുക എന്നതാണ് ഈ യുദ്ധം ജയിക്കാൻ കേരളത്തിന് ആകെയുള്ള മാർഗ്ഗം. അതിന് നമ്മുടെ കയ്യിലുള്ള ഒരേ ഒരു മാർഗ്ഗം വൈറസ് ബാധ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സന്പർക്കം ഏറ്റവും കുറക്കുക എന്നതാണ്.

4. വൈറസ് ബാധയുള്ള ഒരാൾ (ഉള്ള എല്ലാവരും രോഗലക്ഷണം കാണിക്കണമെന്നില്ല) എത്രപേർക്ക് ആ വൈറസ് നല്കുമെന്നതിനെ അനുസരിച്ചിരിക്കും രോഗം പരക്കുന്നതിന്റെ വേഗത. ഒരാൾ ശരാശരി രണ്ടുപേരിലേക്ക് രോഗം പകർന്നു നൽകിയാൽ, രണ്ടിൽ നിന്നും നാലിലേക്കും നാലിൽ നിന്നും എട്ടിലേക്കുമായി ഇപ്പോഴത്തെ നൂറ് പതിനായിരമാകാൻ രണ്ടാഴ്ച പോലും വേണ്ടിവരില്ല. അതേസമയം രോഗമുള്ള ഒരാളിൽ നിന്നും പകരുന്ന കേസുകളുടെ എണ്ണം ഒന്നിൽ താഴെ നിറുത്തിയാൽ ആയിരം കേസുകൾക്കുള്ളിൽ നമുക്ക് ഈ രോഗത്തെ പിടിച്ചു നിർത്താം. അത് മാത്രമാണ് നമ്മുടെ രക്ഷ.

5. ഇവിടെയാണ് ലോക്ക് ഡൗണിന്റെ പ്രസക്തി. ആളുകൾ പുറത്തിറങ്ങുന്നത് പരമാവധി കുറക്കുന്നതിലൂടെ വൈറസ് ബാധ ഉള്ളവർ മറ്റുള്ളവരുമായി ഇടപെടാനുള്ള അവസരങ്ങൾ പരമാവധി പരിമിതപ്പെടുത്തുന്നു. പക്ഷെ ഈ ലോക്ക് ഡൗണിനെ 'സർക്കാർ നിയന്ത്രണങ്ങൾ' ആയി കാണുന്നത് ശുദ്ധ മണ്ടത്തരമാണ്. ഇനി വേണ്ടത് സാമൂഹ്യ നിയന്ത്രണമാണ്. നിയന്ത്രണങ്ങൾക്ക് ചില അതിരുകൾ ഉണ്ടാക്കുക എന്ന ജോലി മാത്രമേ സർക്കാരിന് ചെയ്യാനുള്ളൂ. സർക്കാർ പറയുന്നതിലെ പഴുതുകൾ കണ്ടെത്തി ലോക്ക് ഡൗൺ ലംഘിക്കുന്നത് വലിയ കഴിവായി കാണുന്നവർ അവരുടെ ജീവൻ മാത്രമല്ല സമൂഹത്തിന്റെ ഭാവിയെയാണ് പന്താടുന്നത്. പൊലീസ് തൊട്ടു കളക്ടർ വരെയുള്ള നമ്മുടെ സർക്കാർ സംവിധാനങ്ങളെ ലോക്ക് ഡൗൺ പാലിക്കാനായി മാത്രം സമയം ചെലവാക്കാൻ നിർബന്ധിതമാക്കരുത്. അതിലും എത്രയോ ഉത്തരവാദിത്തപ്പെട്ട ജോലികൾ അവർക്ക് വരാനിരിക്കുന്നു.

6. കോടിക്കണക്കിന് ആളുകളുടെ ജീവിതം ഒറ്റയടിക്ക് പിടിച്ചു കെട്ടുക എന്നത് എളുപ്പമുള്ള കാര്യമല്ല. ആളുകൾക്ക് ഭക്ഷണം, വെള്ളം, ആരോഗ്യ സംവിധാനങ്ങൾ, സുരക്ഷ ഇതൊക്കെ എപ്പോഴും നിലനിർത്തണം. അല്ലെങ്കിൽ ഒരു വശത്തുകൂടി ആളുകൾ ലോക്ക് ഡൗൺ ലംഘിക്കും. മറുവശത്തുകൊറോണ കൊണ്ടുണ്ടാകുന്നതിൽ നിന്നും കൂടിയ ഭവിഷ്യത്ത് ലോക്ക് ഡൗണിൽ നിന്നുണ്ടാകും. അപ്പോൾ ലോക്ക് ഡൗൺ നടപ്പിലാക്കുന്നതിലും ജനങ്ങളുടെ മിനിമം ആവശ്യങ്ങൾ ഉറപ്പുവരുത്തുന്നതിലുമുള്ള തുലനാവസ്ഥയാണ് സർക്കാരുകൾക്ക് ചെയ്യാനുള്ളത്.

7. യൂറോപ്പിൽ ഫ്രാൻസിലാണ് ഏറ്റവും ശക്തമായ ലോക്ക് ഡൗൺ സർക്കാർ നടപ്പിലാക്കിയത്. അവിടെ വീടിന് പുറത്തിറങ്ങാൻ അഞ്ചു കാര്യങ്ങൾ മാത്രമേ സർക്കാർ ഇപ്പോൾ അംഗീകരിക്കുന്നുള്ളൂ.

(എ) അത്യാവശ്യ സർവീസിൽ ജോലി ചെയ്യുന്നവർക്ക് ജോലിക്ക് പോകാൻ

(ബി) അടിയന്തിര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ആശുപത്രിയിൽ പോകാൻ

(സി) കുട്ടികളെയോ വയസ്സായവരെയോ അന്വേഷിക്കാനോ സഹായിക്കാനോ

(ഡി) അത്യാവശ്യ വസ്തുക്കൾ വാങ്ങാൻ (ഫ്രാൻസിൽ വൈനും ബിയറും സൂപ്പർ മാർക്കറ്റിൽ തന്നെ കിട്ടും)

(ഇ) വ്യക്തിപരമായി അല്പം എക്‌സർസൈസ് ചെയ്യാൻ.

ഓരോ തവണയും വീടിന് പുറത്തിറങ്ങുന്‌പോൾ എന്താവശ്യത്തിനാണ് പുറത്തിറങ്ങുന്നത് എന്ന് എഴുതി കൈയിൽ സൂക്ഷിക്കാൻ ഒരു ഫോം ഉണ്ട്. ഈ ഫോമിൽ പറഞ്ഞ കാര്യങ്ങൾ മുൻപ് പറഞ്ഞവ ആകാതിരിക്കുകയോ ഫോം ഇല്ലാതിരിക്കുകയോ ഫോമിൽ പറയാത്ത സ്ഥലത്ത് കാണുകയോ ചെയ്താൽ ഉടൻ ഫൈൻ (പതിനായിരത്തോളം രൂപ) അടിക്കും. സർക്കാർ ചെലവിൽ വീട്ടിൽ കൊണ്ടുപോയി ആക്കുകയും ചെയ്യും. ഈ പറഞ്ഞതിൽ വീടിന് പുറത്തുള്ള എക്‌സെർസൈസിനായുള്ള യാത്രയും രണ്ടുപേരിൽ കൂടുതൽ കൂട്ടുകൂടി പോകുന്നതും സ്വിറ്റ്‌സർലാൻഡ് നിരോധിച്ചിട്ടുണ്ട്. സൂപ്പർമാർക്കറ്റുകൾ തുറന്നിട്ടുണ്ടെങ്കിലും ആളുകൾ ഓരോ മീറ്റർ അകലമിട്ട് ക്യു നിന്ന് ഓരോരുത്തർക്കായി അകത്തുപോയി സാധനങ്ങൾ വാങ്ങാം.

8. നിയമങ്ങൾ പാലിച്ചല്ല ലംഘിച്ചാണ് നമുക്ക് ശീലം. ഹെൽമെറ്റ് തൊട്ട് സീറ്റ്‌ബെൽറ്റ് വരെ പൊലീസുകാരെ കാണുന്‌പോൾ ഇടാൻ നോക്കുന്നവരാണ് നമ്മൾ. ഈ ലോക്ക് ഡൗണിനെയും അങ്ങനെ കണ്ടാൽ ഒരു സമൂഹം എന്നുള്ള രീതിയിൽ നമ്മുടെ അവസാനമാകും ഇത്.

9. ഈ ലോക്ക് ഡൗണിൽ സർക്കാർ പറഞ്ഞിട്ടുള്ള കാര്യങ്ങളെ - സർക്കാർ അനുവദിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും ചെയ്യാം എന്ന രീതിയിലല്ല, സർക്കാർ അനുവദിച്ചിട്ടില്ലാത്ത ഒന്നും ഒരിക്കലും ചെയ്യുകയില്ല, അനുവദിച്ചിട്ടുള്ളത് തന്നെ അത്യാവശ്യമെങ്കിൽ മാത്രം ചെയ്യാം എന്ന രീതിയിലാണ് നാം കാണേണ്ടത്. വീടിന് പുറത്ത് ഇറങ്ങുന്നത് പരമാവധി കുറക്കുക. ഫ്‌ളാറ്റുകളിലോ ഗേറ്റഡ് കമ്മ്യൂണിറ്റിയിലോ ഹോസ്റ്റലിലോ ലേബർ ക്യാന്പിലോ ജീവിക്കുന്നവർ അവിടെ പൊലീസ് വരാൻ സാധ്യതയില്ലാത്തതിനാൽ കന്പനികൂടുകയോ കളിക്കുകയോ ചെയ്യാതെ പരമാവധി വീടുകളിലേക്ക് ഒതുങ്ങുക. വീട്ടിൽ പ്രായമായവരുണ്ടെങ്കിൽ അവരെ പരമാവധി ശ്രദ്ധിച്ച് മാറ്റിനിർത്തുക. അത് അവരുടെ ആരോഗ്യത്തിന് വേണ്ടിയാണ്.

10. ഈ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ വരാൻ പോകുന്ന ലോകത്തെക്കുറിച്ച് അല്പം ഒന്നറിയുന്നത് നല്ലതാണ്. ഇന്നത്തെ നൂറിൽ നിന്നും കേസുകൾ പതിനായിരത്തിനു മുകളിൽ പോകാൻ പതിനാലു ദിവസം പോലും വേണ്ട. ആ നിലയെത്തിയാൽ നമ്മുടെ ആരോഗ്യ രംഗത്തിന് കൈകാര്യം ചെയ്യാവുന്നതിനപ്പുറത്തേക്ക് കാര്യങ്ങൾ പോകും. രോഗം ബാധിക്കുന്നവർ പോയിട്ട് ഗുരുതരമായവരെ പോലും ചികിൽസിക്കാൻ സാധിക്കാതെ വരും. അപ്പോൾ ലഭ്യമായ ഐ സി യു വും വെന്റിലേറ്ററും ആർക്ക് കൊടുക്കണം എന്ന പ്രധാനമായ തീരുമാനമെടുക്കേണ്ടി വരും. അതായത് ആരാണ് ജീവിക്കേണ്ടത് ആരെ മരണത്തിന് വിട്ടുകൊടുക്കണം എന്നുള്ള തീരുമാനങ്ങൾ നമ്മുടെ ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്നവർക്ക് എടുക്കേണ്ടി വരും. ഒരു സമൂഹമെന്ന നിലയിൽ നമ്മൾ ആർജ്ജിച്ചിട്ടുള്ള എല്ലാ സംസ്‌കാരവും അതോടെ ഇടിഞ്ഞുപൊളിഞ്ഞു വീഴും. സ്വന്തം കുടുംബത്തിന്റെ കാര്യം പോലും ഉപേക്ഷിച്ച് സ്വന്തം ജീവൻ മാത്രം നിലനിർത്താൻ ശ്രമിക്കുന്ന ഒരു മനോനിലയിലേക്ക് മനുഷ്യൻ മാറും.

ആരോഗ്യരംഗത്തും വിദ്യാഭ്യസ രംഗത്തുമെല്ലാം നമ്മൾ ആർജ്ജിച്ചിട്ടുള്ള കഴിവും മുന്നേറ്റവും ഒന്നും ഇങ്ങനെ ഒരു വൈറസിൽ തട്ടി തകരാൻ അനുവദിക്കരുത്. ഇനി അധികം സമയം ബാക്കിയില്ല, സർക്കാരിന് ചെയ്യാനാവുന്നത് വേണ്ട സമയത്ത് സർക്കാർ ചെയ്യുന്നുണ്ട്. ഇനി നമ്മുടെ ഊഴമാണ്, അത് കഴിവിനുമപ്പുറം പാലിക്കുക. നമ്മൾ ഈ യുദ്ധം വിജയിക്കുമോ എന്ന് തീരുമാനിക്കുന്നത് ഇനി വരുന്ന രണ്ടാഴ്ചയാണ്. നമുക്കതിനു തീർച്ചയായും സാധിക്കും, അതിന് നമ്മളൊന്നാകെ മനസ്സുവെക്കണം. അല്ലാത്തവരെ പറഞ്ഞു മനസ്സിലാക്കണം. പറഞ്ഞാലും മനസ്സിലാകാത്തവരെ സർക്കാർ സംവിധാനങ്ങൾക്ക് മുന്നിലെത്തിക്കണം.

ഒരു കാര്യം കൂടി പറഞ്ഞിട്ട് ഈ ലേഖനം അവസാനിപ്പിക്കാം. ഈ ലോക്ക് ഡൗൺ എന്നുള്ളത് എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും ഏറെ ആളുകൾക്ക് ഇത് ജീവന്മരണ പ്രശ്‌നം തന്നെയാണ്. അന്നന്നത്തേക്കുള്ള ഭക്ഷണത്തിന് ജോലി ചെയ്യുന്നവർ, വീട്ടുജോലി ചെയ്യുന്നവർ, ചെറിയ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, മറുനാടൻ തൊഴിലാളികൾ, വയസ്സായി കൂടെ ആരുമില്ലാത്തവർ, ഭിന്നശേഷിയുള്ളവർ എന്നിങ്ങനെ. ഇവരുടെ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കൊറോണ കഴിയുന്നതിന് മുൻപ് മറ്റു ദുരന്തങ്ങൾ ഉണ്ടാകും. ഈ വിഷയത്തിൽ നമുക്ക് പലതും ചെയ്യാനുണ്ട്. അത് നാളെ എഴുതാം.

സുരക്ഷിതരായിരിക്കുക.
#weshallovercome

 

മുരളി തുമ്മാരുകുടി    
അന്താരാഷ്ട്രതലത്തിൽ ഏറ്റവും അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ധനാണ് മുരളീ തുമ്മാരുകുടി. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മലയാളിയായ മുരളീ തുമ്മാരുകുടി.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
അതിഥി തൊഴിലാളികൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന മെസേജുകൾ വാട്‌സാപ് ഗ്രൂപ്പുകളിൽ കുത്തിനിറച്ചു; ഭാഷാപ്രശ്‌നമുണ്ടാകാതിരിക്കാൻ അതാത് പ്രാദേശിക ഭാഷകളിൽ തർജ്ജമ ചെയ്ത് ദല്ലാളുമാർ വഴി അയച്ചു; ഭക്ഷണം കിട്ടുന്നില്ലെന്നും കേരളം സുരക്ഷിതമല്ലെന്നും ഉള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചത് ആസൂതിത്രമായി; കമ്യൂണിറ്റി കിച്ചൺ സംവിധാനം ഒരുക്കിയിട്ടും പായിപ്പാട് അടക്കം ഒന്നും കിട്ടുന്നില്ലെന്ന പ്രതീതി ഉണ്ടാക്കിയത് ദല്ലാൾ ലോബിയും സങ്കുചിത താൽപര്യമുള്ള ആക്റ്റിവിസ്റ്റുകളും
ക്വാറന്റൈൻ ലംഘിച്ച് കറങ്ങി നടന്ന സായിപ്പന്മാർക്കും കൊടുത്തു നല്ല അടി; മരുന്നു വാങ്ങാൻ എന്നു പറഞ്ഞു മദ്യം വാങ്ങാൻ കറങ്ങി നടന്നവരെ പിടിച്ചു വീട്ടിൽ കയറ്റി; സ്വാതന്ത്ര്യം നഷ്ടപ്പെട്ടപ്പോൾ ഇന്ത്യ പീഡിപ്പിക്കുന്നേ എന്നു പറഞ്ഞ് ബ്രിട്ടീഷ് മാധ്യമങ്ങൾ; സ്വന്തം നാട്ടിലായിരുന്നെങ്കിൽ മരിച്ചുവീഴേണ്ടവരെ കാത്തു രക്ഷിച്ചിട്ടും പരാതി തീരാത്ത വെള്ളക്കാരന്റെ മനോനില; റിപ്പോർട്ടുകൾക്കെതിരെ ഇന്ത്യക്ക് പ്രതിഷേധം
നീ പേടിക്കണ്ട കാര്യമില്ല....കാരണം ആരും നിന്നെ ബലാത്സംഗം ചെയ്യില്ല; നിന്റെ വസ്ത്രം അഴിച്ചു മാറ്റുന്നതുവരെ നീ ഒരു സ്ത്രീയാണെന്ന് അവർക്ക് തോന്നില്ല! സത്യത്തിൽ അവന്റെ മറുപടി കേട്ട് ഞാൻ ഞെട്ടിപ്പോയി; എന്റെ അളവിനേക്കാൾ വലിയ ബ്രാ അക്കാലത്ത് ധരിച്ചു; മാറിടത്തിന്റെ വലിപ്പം കൂട്ടാനുള്ള പല മണ്ടത്തരങ്ങളും കാണിച്ചു; ഇപ്പോൾ അതിനെക്കുറിച്ചോർത്ത് എനിക്ക് ലജ്ജതോന്നുന്നു: ബോഡി ഷെയ്മിങിൽ യുവതിയുടെ കുറിപ്പ് വൈറലാകുമ്പോൾ
നായരും നാടാരും തമ്മിലെ പ്രണയത്തെ രണ്ട് വീട്ടുകാരും എതിർത്തു; പാരലൽ കോളേജിലെ അദ്ധ്യാപകൻ ടിപ്പർ ഡ്രൈവറായതോടെ മദ്യപാനിയുമായി; വീട്ടുകാരെ തള്ളി പറഞ്ഞ് ക്ഷേത്രത്തിലെ താലികെട്ടിന് ശേഷം മനസ്സിലാക്കിയത് ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങൾ; മദ്യത്തിൽ മയക്കി ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് അതേ മുറിയിൽ രാത്രിയിൽ കിടന്നുറങ്ങി ഭർത്താവും; ആദർശിന്റെ ആത്മഹത്യാ തിയറി പൊളിച്ചത് ഭാര്യയുടെ ദേഹത്തെ മുറിപ്പാടുകൾ; രാകേന്ദു അന്ന് രാത്രി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത
ജീന രാവിലെ നഴ്‌സിങ് ഡ്യൂട്ടിക്ക് പോകുന്ന സമയം രഞ്ജു നല്ല ഉറക്കം; വീട്ടുജോലിക്കാരി ഭക്ഷണം കഴിക്കാനായി തട്ടി വിളിച്ചപ്പോൾ അനക്കമില്ല; അയൽക്കാരെയും ജീനയെയും വിളിച്ചുവരുത്തി നോക്കുമ്പോൾ മനസ്സിലായി രഞ്ജു പോയി; അടുത്തിടെ നെഞ്ചെരിച്ചിൽ കൂടെക്കൂടെ വന്നപ്പോഴും ഗ്യാസെന്ന് കരുതി തള്ളി; മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ വരും മുമ്പ് കുവൈറ്റിലെ ഈ മലയാളി നഴ്‌സിങ് ദമ്പതികൾ സ്വപ്‌നം കണ്ടത് യുകെയിലെ തൊഴിലും ജീവിതവും
പൊൻ രാധാകൃഷ്ണനെ വിറപ്പിച്ച നിലയ്ക്കലിലെ വില്ലാളി വീരന് ഏത്തമിടീക്കലിൽ പണി കിട്ടും; ലോക് ഡൗണിൽ കണ്ണൂരിൽ സ്വന്തം നിയമം നടപ്പാക്കിയ ഐപിഎസുകാരനെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രി; ശാസനയിൽ എല്ലാം ഒതുക്കി ശബരിമലയിലെ 'ആക്ഷൻ ഹീറോയെ' രക്ഷിക്കാൻ ബെഹ്‌റ; അങ്കമാലിയിൽ സിപിഎമ്മുകാരേയും പുതുവയ്‌പ്പിനിൽ നാട്ടുകാരേയും തല്ലിയ യുവ തുർക്കി വീണ്ടും അച്ചടക്ക നടപടി ഭീഷണിയിൽ; അഴീക്കലിൽ പിണറായിയുടെ കോപം ശമിച്ചില്ലെങ്കിൽ യതീഷ് ചന്ദ്ര കണ്ണൂരിൽ നിന്ന് പുറത്താകും
ലണ്ടനിൽ നിന്നെത്തിയ താരത്തിന്റെ മകന് വിനയായത് വിമാനത്തിലെ പോസിറ്റീവ് യാത്രക്കാരൻ; അനുജനെ തനിച്ചാക്കാതിരിക്കാൻ ഐസുലേഷനിൽ ഒപ്പം ചേർന്ന മൂത്ത പുത്രൻ; രണ്ട് മക്കളും ഫ്‌ളാറ്റിൽ മുറി അടച്ചിരിക്കുമ്പോൾ ആക്ഷൻ ഹീറോയും ഭാര്യയും മക്കൾക്ക് പിന്തുണയുമായി ഐസുലേഷൻ ഏറ്റെടുത്തു; പിണറായിയും ബെഹ്‌റയും പൊലീസിനെ കുറ്റം പറയുമ്പോൾ കൈയടിച്ച് വെള്ളിത്തിരയിലെ ഭരത് ചന്ദ്രൻ ഐപിഎസ്; സുരേഷ് ഗോപിയും കുടുംബവും ലോക് ഡൗണിൽ
കൊറോണക്കാലത്ത് ശൈത്യം ആസ്വദിക്കാനെത്തിയ തായ്‌ലൻഡ് രാജാവും കുടുംബവും ജർമ്മനിയിൽ കുടുങ്ങിയതോടെ ലോട്ടറി അടിച്ചത് ഹോട്ടൽ ഉടമയ്ക്ക്; രാജ്യത്ത് കടുത്ത വിലക്ക് ജർമ്മൻ സർക്കാർ ഏറ്റെടുത്തതോടെ ഹോട്ടലുകൾ അടയ്ക്കാനും നിർദ്ദേശം; രാജാവിന്റെ ചെവിയിൽ വാർത്ത എത്തിയതോടെ 5 സ്റ്റാർ ഹോട്ടൽ മോഹവിലയ്ക്ക് വാങ്ങി രാജകൊട്ടാരമാക്കി നടപടി'; ജീവനക്കാരെയെല്ലാം കൊട്ടാരം ദാസികളുമാക്കി; കൊറോണക്കാലത്തെ തായ്‌ലൻഡ് രാജാവിന്റെ ക്വാറന്റൈൻ ഇങ്ങനെ
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
കൊച്ചി സാമ്രാജ്യം എന്നും സക്കീർ ഭായിയുടേത്! ലോക് ഡൗൺ ബോധവത്കരണത്തിന് നോക്കിയ ഉദ്യോഗസ്ഥനെ സക്കീർ ഹുസൈൻ വിരട്ടിയപ്പോൾ പേടിച്ച് വാല് ചുരുട്ടാതെ കേരള പൊലീസ്; എന്റെ പേര് സക്കീർ ഹുസൈൻ...സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ.. മനസ്സിലാക്കാതെ വർത്തമാനം പറയരുതെന്ന് ഭീഷണി; സാറിനെ ബോധവത്കരണം നടത്തി അത്രേയുള്ളുവെന്നും പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ എന്നും പൊലീസുകാരന്റെ മറുചോദ്യം; ചൂളിപ്പോയി സക്കീർഭായ്
വീട്ടിനുള്ളിൽ ഇരിക്കാതെ പുറത്തു പോയി ചുമച്ച് വൈറസ് പടർത്താൻ നമുക്ക് കൈകോർക്കാം; ഇൻഫോസിസിലെ സീനിയർ ആർക്കിടെക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായപ്പോൾ അന്വേഷണം നടത്തി ഞൊടിയിടയിൽ പുറത്താക്കി ടെക്കി ഭീമൻ; ബംഗളൂരുവിലെ ടെക്കിയായ മുജീബ് മുഹമ്മദ് യഥാർത്ഥ ഭീകരനെന്ന് സോഷ്യൽ മീഡിയ; കൊറോണക്കാലത്തെ ബംഗളൂരുവിൽ നിന്നുള്ള വമ്പൻ വിവാദം ഇങ്ങനെ
നിഷാദ് ഇൻഫോപാർക്കിൽ കോഫി ഷോപ്പ് ജീവനക്കാരൻ; നിഷാദിൽ കടവന്ത്രയിൽ ഡ്രൈവർ; അച്ഛനും അമ്മയ്ക്കും കാര്യമായ വരുമാനവുമില്ല; താമസം വാടക വീട്ടിൽ; ചുറ്റിക്കറങ്ങുന്നത് ലഹരിയുടെ ആവേശത്തിൽ അടിപൊളി ബൈക്കിലും; പൊലീസുകാരന് നേരെ പാഞ്ഞടുത്തതും കഞ്ചാവിന്റെ ആവേശത്തിൽ; മൂത്തയാൾക്കെതിരെ ഉള്ളത് നിരവധി കേസുകളും; കർഫ്യൂവിൽ കറങ്ങാനിറങ്ങിയത് ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ച സഹോദരർ ചില്ലറക്കാരല്ല; മലയിടുംതുരുത്ത് ജംഗ്ഷനിലെ അന്വേഷണം നീളുന്നത് മയക്കുമരുന്ന് മാഫിയയിലേക്ക്
അക്ഷയ് കുമാറും പവൻ ഗുപ്തയും അൽപം ബലം പ്രയോഗിച്ചു; ഇത് വകവയ്ക്കാതെ ജയിൽ അധികൃതർ ഇവരെ നിയന്ത്രിച്ചു; തന്നെ കൊല്ലരുതെന്നു വീണ്ടും അഭ്യർത്ഥിച്ച വിനയ്; കറുത്ത തുണി കൊണ്ട് മുഖം മറയ്ക്കുന്നതിന് തൊട്ടു മുൻപു ജയിൽ അധികൃതരോടു മാപ്പു പറഞ്ഞ മുകേഷ്; ആരാച്ചാർ ലിവർ വലിച്ച് പ്രതികളുടെ കാൽച്ചുവട്ടിലെ തട്ട് മാറ്റുമ്പോൾ സാക്ഷിയായി ഉണ്ടായിരുന്നത് അഞ്ചു പേരും; നിർഭയയ്ക്ക് നീതിയൊരുക്കിയ ലിവർ ആരാച്ചാർ പവൻ ജല്ലാദ് തട്ടിമാറ്റിയത് നാടകീയതകളിലൂടെ
സ്‌കൂളിൽ തുടങ്ങിയ ഇഷ്ടം; പ്ലസ് ടുവിൽ എല്ലാം വീട്ടിൽ അറിഞ്ഞു; ഈഴവനായ കളിക്കൂട്ടുകാരനെ പങ്കാളിയാക്കാൻ അനുവദിക്കില്ലെന്ന വീട്ടുകാരുടെ നിലപാട് മനസ്സിനെ നീറ്റി; ആന്ധ്രയിൽ നേഴ്‌സിംഗിന് മകളെ അയച്ചതും പ്രണയം പൊളിക്കാൻ; ഒരിക്കലും വീട്ടുകാർ വിവാഹത്തെ അംഗീകരിക്കില്ലെന്ന തിരിച്ചറിവിൽ അത്താഴം കഴിച്ച് മെറിൻ എടുത്ത തീരുമാനത്തിനൊപ്പം കൊന്ത ധരിച്ച് അരവിന്ദും; യാക്കോബയക്കാരിയും കാമുകനും ശരീരങ്ങൾ തമ്മിൽ കൂട്ടിക്കെട്ടി കൊക്കയിലേക്ക് ഒരുമിച്ച് ചാടി; തട്ടക്കുഴയെ കരിയിപ്പിച്ച് മെറിനും അരവിന്ദും
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പതിനേഴുകാരി പതിമൂന്നുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വീട്ടിൽ ആരുമില്ലാതിരുന്ന ദിവസം; കുഞ്ഞിനെ നോക്കാൻ എത്തിയവൾ സ്ഥിരമായി ശയിച്ചത് ബാലനൊപ്പം; കാമുകനെ വിവാഹം കഴിച്ചിട്ടും കുട്ടിയുമായുള്ള സെക്‌സ് ഉപേക്ഷിക്കാനാകാതെ നഴ്‌സറി ജീവനക്കാരി; പീഡന വിവരം പുറത്തറിഞ്ഞത് യുവതി പതിമൂന്നുകാരന്റെ കുഞ്ഞിന് ജന്മം നൽകിയതോടെ; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിയുടെ ശിക്ഷ വിധിക്കുക ഏപ്രിൽ മൂന്നിന്
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
അഞ്ചു വയസ്സുള്ള കുട്ടി കൈ തട്ടിമാറ്റുന്ന ശക്തിയിലായിരുന്നില്ല അവൾ ഇറങ്ങി പോയത്; വീട്ടിന് പുറത്ത് നിന്ന് നോക്കിയാൽ വഴിയിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി കാണാം; പക്ഷേ അന്ന് ഒന്നും കണ്ടില്ല; 'അമ്മുമ്മ' വിളിച്ചു കൊണ്ടു വന്നെന്നും പട്ടി കുരച്ചപ്പോൾ അപ്രത്യക്ഷമായെന്നും പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യവുമില്ല; അത് അദൃശ്യ ശക്തിയുടെ ഇടപെടൽ തന്നെ എന്ന് ഇപ്പോഴും വിശ്വസിച്ച് അയൽക്കാരി; ദേവനന്ദയുടെ പഴയ കാണാതാകൽ കേട്ട് അത്ഭുതത്തോടെ മലയാളികൾ; മിനി മറുനാടനോട് അനുഭവം പറയുമ്പോൾ
ക്ഷേത്രോത്സവത്തിൽ ഉത്തര ഉണ്ണിയുടെ നൃത്തം അനൗൺസ് ചെയ്യാൻ ഊർമ്മിള മൈക്ക് കൈയിൽ എടുത്തപ്പോൾ ഓഫായി; കലിപ്പിലായ ഊർമ്മിള കാണികൾക്കും മുമ്പിലേക്ക് മൈക്ക് വലിച്ചെറിഞ്ഞു; കട്ടക്കലിപ്പോടെ നാട്ടുകാരും എത്തിയതോടെ പ്രശ്നത്തിൽ ഇടപെട്ട് പൊലീസും; മെക്ക് താഴേക്ക് ഇടുന്നത് അത്ര വലിയ കുഴപ്പമാണോ സാറേ.. എന്നു പൊലീസുകാരോട് ചോദിച്ചു ഊർമ്മിള ഉണ്ണി; ദൈവ സന്നിധിയിലെ നടിയുടെ അഹങ്കാരം കണ്ടെന്ന പോലെ തിമിർത്ത് പെയ്ത് മഴയും; നൃത്തം മുടങ്ങിയതോടെ കണക്കായി പോയെന്ന് നാട്ടുകാരും