1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
24
Sunday

വാഗ്ദത്ത ഭൂമി തേടുന്നവർ..! മുനമ്പം മനുഷ്യക്കടത്തിന്റെ പശ്ചാത്തലത്തിൽ മുരളി തുമ്മാരകുടി എഴുതുന്നു

January 30, 2019 | 11:02 PM IST | Permalinkവാഗ്ദത്ത ഭൂമി തേടുന്നവർ..! മുനമ്പം മനുഷ്യക്കടത്തിന്റെ പശ്ചാത്തലത്തിൽ മുരളി തുമ്മാരകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

പുതുവർഷത്തിൽ നാട്ടിൽനിന്ന് തിരിച്ചുവന്നതിൽപ്പിന്നെ നിന്നുതിരിയാൻ സമയം കിട്ടിയിട്ടില്ല. 2019 അല്പം റിലാക്‌സേഷനുള്ള വർഷമാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ കണ്ടിടത്തോളം അങ്ങനെയല്ല കാര്യങ്ങളുടെ പോക്ക്. അതിനാലാണ് പോസ്റ്റുകളുടെ എണ്ണം കുറഞ്ഞത്. ക്ഷമിക്കുമല്ലോ.

മുനമ്പത്തു നിന്ന് ഒരു ബോട്ട് നിറയെ ആളുകൾ (ശ്രീലങ്കക്കാർ?) കടൽ വഴി ന്യൂസിലാൻഡിലേക്ക് (?) കടന്നു എന്ന വാർത്ത വായിച്ചു. 1970 കളിൽ 'കാലിഫോർണിയക്കുള്ള' 'ഗഫൂർ കാ ദോസ്തുമാരുടെ' ഉരുവിൽ കയറി ഗൾഫിൽ പോകുന്നത് കേരളത്തിൽ നാട്ടുനടപ്പായിരുന്നെങ്കിലും ഇക്കാലത്ത് പാസ്പ്പോർട്ടും വിസയും ഇല്ലാതെ കടൽ കടക്കാൻ മലയാളികൾ ശ്രമിക്കുന്നത് അത്ര സാധാരണമല്ല. മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത ഒരു പരിപാടിയാണിത്.

ലോകത്ത് പലയിടങ്ങളിലും വർഷാവർഷം ദശലക്ഷക്കണക്കിന് ആളുകളെ പണം വാങ്ങി നിയമവിരുദ്ധമായി അതിർത്തി കടത്തിവിടുന്ന സംഘങ്ങളുണ്ട്. മനുഷ്യ കള്ളക്കടത്ത് (human smuggling) എന്നാണ് ഇതിന്റെ പേര്. അതിർത്തി കടക്കുന്നവരും അതിർത്തി കടക്കാൻ സഹായിക്കുന്നവരും തമ്മിലുള്ള ഒരു ഒത്തുകളിയാണ് ഇത്. അതിർത്തി കടന്നുകഴിഞ്ഞാൽ പിന്നെ ഇവർ തമ്മിൽ ബന്ധമില്ല. നമ്മൾ കൂടുതൽ കേൾക്കുന്നത് 'മനുഷ്യക്കടത്തിനെ' (human traficking) പറ്റിയാണ്. അത്തരം സാഹചര്യത്തിൽ ഇരയെ ഏതെങ്കിലും തരത്തിൽ വഞ്ചിച്ച് അതിർത്തി കടത്തുകയും അതിനു ശേഷം അവരെ ലൈംഗികവ്യവസായത്തിനോ മറ്റോ ഉപയോഗിക്കുകയുമാണ് പതിവ്. ഈ രണ്ടുതരം കടത്തിന്റെയും നടുക്ക് ക്രിമിനൽ സംഘങ്ങൾ ഉണ്ട്, ചിലപ്പോൾ അവർ ഒറ്റ സംഘം ആയിരിക്കാം. നാട് കടത്തപ്പെടുന്നവരുടെ സമ്മതം എന്നോരു പ്രധാന വ്യത്യാസം ഇവ തമ്മിൽ ഉണ്ട്. എനിക്ക് മനസ്സിലായിടത്തോളം മുനന്പത്ത് നടന്നു എന്ന് പറയുന്നത് മനുഷ്യ കള്ളക്കടത്താണ്. അതിനെപ്പറ്റി കുറച്ചു വിവരങ്ങൾ പറയാം.

മതിലുകളുടെ ലോകം: ലോകത്ത് ഏകദേശം ഇരുനൂറോളം രാജ്യങ്ങളുണ്ട്. യു എൻ അംഗരാജ്യങ്ങൾ തന്നെയുണ്ട് 193. ഇതിൽ ഒരു രാജ്യത്ത് നിന്നും മറ്റൊന്നിലേക്ക് ഏതാവശ്യത്തിനും സഞ്ചരിക്കുന്നതിന് ചില നിയന്ത്രണങ്ങളും നിബന്ധനകളുമുണ്ട്. വിനോദത്തിനായി പോകാനാണ് ഏറ്റവും എളുപ്പം. വിദ്യാഭ്യാസത്തിനോ ആരോഗ്യ പരിപാലനത്തിനോ ബന്ധുജന സന്ദർശനത്തിനോ ഒക്കെ പോകുന്നത് കൂടുതൽ ബുദ്ധിമുട്ടാണ്. അതേസമയം മറ്റൊരു രാജ്യത്തു പോയി തൊഴിൽ നേടുന്നതിനും സ്ഥിരതാമസമാക്കുന്നതിനും ഇപ്പോൾ ഏറെ കടന്പകളുണ്ട്.

ലോക വ്യാപാര സംഘടന നിലവിൽ വന്ന് വസ്തുക്കളുടെയും സേവനങ്ങളുടെയും അന്താരാഷ്ട്ര വിനിമയം എളുപ്പമായിരിക്കുന്ന ലോകത്തും തൊഴിൽ തേടിയുള്ള അതിർത്തി കടക്കൽ എളുപ്പമല്ല. ലോകരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രത്തിലെ ഒരു വലിയ കീറാമുട്ടിയാണ് ഈ വിഷയം. അമേരിക്കയിൽ സർക്കാർ പൂട്ടിയിടുന്നതിലേക്ക് നയിച്ച മതിൽപണി വിവാദവും ബ്രിട്ടന്റെ ആഭ്യന്തര രാഷ്ട്രീയത്തെ നെടുകെ പിളർത്തി കുട്ടിച്ചോറാക്കിയ ബ്രെക്‌സിറ്റ് വിവാദവുമൊക്കെ അടിസ്ഥാനപരമായി വിദേശികൾ അവരുടെ മണ്ണിലേക്ക് തൊഴിൽ തേടിയെത്തുന്നതിന് എതിരെയുള്ള വികാരത്തിന്റെ പ്രതിഫലനമാണ്.

അതിർത്തി കടക്കാൻ കാരണങ്ങൾ പലത്:

ലോകത്തുള്ള ഇരുനൂറോളം രാജ്യങ്ങളിലെ സാമ്പത്തിക സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങൾ പലതാണ്. യുദ്ധം, ദുരന്തം, കാലാവസ്ഥാ വ്യതിയാനം, എന്നിങ്ങനെയുള്ള കെടുതികൾ വേറെയും. ജനിച്ച സ്വന്തം നാടുവിട്ട് മറ്റൊരു രാജ്യത്തേക്ക് പോകുവാൻ ആളുകൾ ശ്രമിക്കാൻ കാരണങ്ങൾ പലതുണ്ട്. സ്വന്തം രാഷ്ട്രീയ ചിന്തയുടെയോ മതവിശ്വാസത്തിന്റെയോ വർണ്ണത്തിന്റെയോ ഉപജാതിയുടെയോ ലൈംഗിക താല്പര്യങ്ങളുടെയോ പേരിൽ സ്വരാജ്യത്ത് അക്രമിക്കപ്പെടുന്നവർ, അല്ലെങ്കിൽ ആക്രമണ സാധ്യത ഭയപ്പെടുന്നവർ ലോകത്ത് ഏറെയുണ്ട്. ഇത്തരം ആളുകൾ വിവേചനങ്ങൾ അധികമില്ലാത്ത നാടുകളിലേക്ക് കുടിയേറാൻ ശ്രമിക്കും.

ഇങ്ങനെയുള്ള ആളുകളെ അഭയം നൽകി സ്വീകരിക്കാൻ പല രാജ്യങ്ങളും തയ്യാറാകുകയും ചെയ്യും. അടുത്തിടെ ഒരു സൗദി പൗരക്ക് കാനഡ ഇത്തരത്തിൽ അഭയം നൽകിയ വാർത്ത ഓർക്കുമല്ലോ. രാഷ്ട്രീയമായോ മതപരമായോ പീഡിപ്പിക്കപ്പെട്ടില്ലെങ്കിൽ പോലും സ്വന്തം രാജ്യത്ത് യുദ്ധമോ അക്രമമോ ദുരന്തമോ കാരണം ജീവിതം ദുഃസ്സഹമാകുന്നതിനാൽ നാടുവിടാൻ തീരുമാനിക്കുന്നവരും ലോകത്തുണ്ട്. ഇത്തരത്തിൽ പ്രത്യേകിച്ചും യുദ്ധത്തിന്റെ സാഹചര്യത്തിൽ നാടുകടക്കുന്നവരെ സ്വീകരിക്കാൻ മറ്റു ചില രാജ്യങ്ങൾ ചുരുക്കം സാഹചര്യങ്ങളിൽ സമ്മതിക്കാറുമുണ്ട്.

ബംഗ്ലാദേശ് യുദ്ധക്കാലത്ത് ഒരു കോടിയിലേറെ ആളുകളാണ് അന്നത്തെ കിഴക്കൻ പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിൽ അഭയം തേടിയെത്തിയത്. അഫ്ഘാനിസ്ഥാനിലെ യുദ്ധകാലത്ത് പാക്കിസ്ഥാനും ദക്ഷിണ സുഡാനിലെ യുദ്ധകാലത്ത് യുഗാണ്ടയും ഇത്തരത്തിൽ അനവധി അഭയാർത്ഥികളെ സ്വീകരിച്ചിട്ടുണ്ട്. അടുത്തിടെ സിറിയയിൽ യുദ്ധമുണ്ടായപ്പോൾ ലക്ഷക്കണക്കിന് സിറിയക്കാരാണ് യൂറോപ്പിലേക്കെത്തിയത്. അതിൽ ധാരാളം ആളുകൾക്ക് ജർമ്മനി അഭയം നൽകി.

എന്നാൽ യുദ്ധമോ ഏതെങ്കിലും തരത്തിലുള്ള വിവേചനമോ ഇല്ലാത്ത സാഹചര്യത്തിൽ പോലും സാന്പത്തിക നിലയും ജോലിസാധ്യതയുമുള്ള രാജ്യങ്ങളിലേക്ക് പോകാൻ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിലെ ആളുകൾ ശ്രമിക്കാറുണ്ട്. ഇത് കൂടാതെ അതിർത്തികടക്കാൻ വേറൊരു രസകരമായ കാരണം കൂടിയുണ്ട്. അമേരിക്കയിൽ ജനിച്ചു വീഴുന്ന കുട്ടികൾക്ക് സ്വാഭാവികമായി ഒരു അമേരിക്കൻ പൗരത്വം കിട്ടുന്ന നിയമം ഉള്ളതിനാൽ ഗർഭിണികളായ സ്ത്രീകൾ പല രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ എത്തിപ്പറ്റാൻ ശ്രമിക്കും. ആശൃവേ ഠീൗൃശാെ എന്നാണ് ഇതിന്റെ പേര്.

അതിർത്തി കടക്കാനുള്ള കാരണം എന്താണെങ്കിലും പലപ്പോഴും നിയമവിധേയമായി ഇത് ചെയ്യുന്നതിന് പരിമിതികൾ ഉണ്ടാകും. നിയമപരമായി സാധിക്കാതെ വരുന്‌പോൾ എങ്ങനെയെങ്കിലും അവിടെ എത്താൻ ആളുകൾ ശ്രമിക്കും. കാരണം പല വികസിത രാജ്യങ്ങളിലും എങ്ങനെയെങ്കിലും എത്തിപ്പറ്റിയാൽ ആളുകൾക്ക് അഭയാർത്ഥിയാകാനുള്ള അപേക്ഷ കൊടുക്കാം. അഭയാർത്ഥി ആയി അംഗീകരിച്ചു കഴിഞ്ഞാൽ ആ രാജ്യത്ത് ജീവിതം തുടങ്ങാനുള്ള സൗകര്യങ്ങൾ ഭരണകൂടം നൽകും. അഭയാർത്ഥിയാകാനുള്ള അപേക്ഷ പ്രോസസ്സ് ചെയ്യാൻ വളരെ സമയമെടുക്കും. ആ സമയത്ത് അവരുടെ സംരക്ഷണം അവിടുത്തെ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അപേക്ഷ തള്ളിയാലും വീണ്ടും അപ്പീൽ കൊടുക്കാനും അപേക്ഷ ഫയലിൽ ഉള്ളിടത്തോളം കാലം അവിടെ ജീവിക്കാനുമുള്ള അവകാശം അവർക്കുണ്ട്. ഈ സമയത്ത് ഏതെങ്കിലും ചെറിയ ജോലി ചെയ്ത്

ജീവിക്കാനുള്ള സാഹചര്യവുമുണ്ട്. പാരീസിലും റോമിലും പോയിട്ടുള്ളവർക്ക് ഈഫൽ ടവറിന്റെയും മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും ചുറ്റുവട്ടത്ത് വിവിധ നാട്ടുകാരായ നൂറുകണക്കിന് ആളുകൾ ചെറിയ കച്ചവടം ചെയ്തു ജീവിക്കുന്നത് കാണാം. ഇതിൽ ഭൂരിഭാഗവും ഇത്തരത്തിലുള്ള അഭയാർത്ഥി അപേക്ഷകരാണ്. അതിൽ ഏറെ പേരും സാന്പത്തിക അഭയാർത്ഥികളാണ്. വളരെ ദുരിതപൂർണ്ണമാണ് ഇവരുടെ ജീവിതം. പൊളിഞ്ഞു വീഴാറായതിനാൽ സർക്കാർ ആളുകളെ ഒഴിപ്പിച്ചുവിട്ട പഴയ കെട്ടിടങ്ങളിൽ വെള്ളവും വെളിച്ചവും ഇല്ലാതെ, ചിലപ്പോൾ നഗരത്തിന്റെ അതിർത്തിയിലെ കാടുകളിൽ ടെന്റ് കെട്ടി,

ചിലപ്പോൾ ഇവരെ നിയമവിരുദ്ധമായി ജോലിക്ക് വെക്കുന്നവർ വാടകക്കെടുത്തു കൊടുക്കുന്ന സ്ഥലത്ത് ഒക്കെയാണ് ഇവരുടെ താമസം. പല രാജ്യത്തും അവരുടെ തനതായ സാമൂഹ്യസുരക്ഷ ഒന്നും ഇത്തരം അഭ്യർത്ഥികൾക്കില്ല. എന്തിന് ഭക്ഷ്യസുരക്ഷ പോലുമില്ല. ഇവർ താമസിക്കുന്ന ഇടങ്ങളിൽ ഗുണ്ടാത്തലവന്മാർ മുതൽ ലൈംഗിക അതിക്രമം വരെയുള്ള പ്രശ്‌നങ്ങളുണ്ട്. ഇങ്ങനെയൊക്കെ ഏറെനാൾ ഒരുപക്ഷെ, അഞ്ചോ പത്തോ വർഷക്കാലം കഴിയേണ്ടി വരും. അതിനിടക്ക് സ്വന്തം നാട്ടിൽ പോകാനും പറ്റില്ല. യൂറോപ്പിൽ എന്നും ഞാൻ കാണുന്ന കാഴ്ചയാണിത്.

എന്നാൽ നിയമ വിരുദ്ധമായി ആർക്കെങ്കിലും കുറച്ചു പണം കൊടുത്ത് അതിർത്തി കടന്നുപോയവരുടെ ഗ്രാമങ്ങളിലുള്ളവർ കാണുന്ന കാഴ്‌ച്ച വ്യത്യസ്തമാണ്. 'എങ്ങനെയെങ്കിലും' അതിർത്തി കടന്ന് പോയവർ പണമുണ്ടാക്കുന്നു, അത് വീട്ടിലേക്ക് അയക്കുന്നു, കുറേനാൾ കഴിയുന്‌പോൾ മറ്റു രാജ്യങ്ങളിലെ പൗരത്വം നേടുന്നു, തിരിച്ചുവന്ന് വീട്ടുകാരെ ഒക്കെ കൊണ്ടുപോകുന്നു. ഇത് കാണുന്‌പോൾ എങ്ങനെയും നാട് കടക്കണമെന്ന് അവർക്കും തോന്നുന്നു. ഇവിടെയാണ് മനുഷ്യ കള്ളക്കടത്ത് എന്ന വ്യവസായം ആരംഭിക്കുന്നത്.

ആഗോള ക്രിമിനൽ ശ്രുംഖല: ഓരോ വർഷവും സഹസ്രകോടികളുടെ വരവുള്ള ആഗോള ക്രിമിനൽ വ്യവസായമാണ് മനുഷ്യരെ നിയമവിരുദ്ധമായി അതിർത്തി കടത്തുക എന്നത്. ഇവരെല്ലാം പരസ്പരം ബന്ധിതമല്ലെങ്കിലും ഓരോ നാട്ടിൽ നിന്നും മറ്റൊരു നാട്ടിലേക്ക് ആളുകളെ നിയമവിരുദ്ധമായി എത്തിക്കുന്നതിന് പലതരം ആളുകൾ കൂട്ടായി ശ്രമിച്ചാലേ സാധിക്കൂ.

പ്രാദേശിക ഏജന്റുമാർ: ആളുകളെ വികസിത രാജ്യത്തെ ജോലിയും പൗരത്വവും എന്ന സ്വപ്നം കാട്ടി മയക്കുന്ന ലോക്കൽ ഏജന്റുമാരാണ് ഒന്നാമത്തെ കണ്ണി. നമ്മുടെ നാട്ടിലെ വിവിധ ഏജന്റുമാരെ പോലെത്തന്നെ. ഏതു നാട്ടിലേക്കാണ് പോകേണ്ടത് എന്നതനുസരിച്ച് ആയിരം മുതൽ പതിനായിരം ഡോളർ വരെ ഇവർ ആളുകളിൽ നിന്നും വാങ്ങും. വിദേശത്തേക്കുള്ള യാത്ര എളുപ്പമാണെന്നും അവിടെയെത്തിയാൽ ജോലിയും പൗരത്വവും എളുപ്പത്തിൽ ലഭ്യമാണെന്നും ആളുകളെ പറഞ്ഞ് വിശ്വസിപ്പിക്കുന്നതിലാണ് ഇവരുടെ പ്രധാന സ്‌കിൽ. സരസമായി സംസാരിച്ച് ആളുകളെ വലയിൽ വീഴ്‌ത്താൻ മിടുക്കരാണിവർ.

സുരക്ഷാ ഭവനങ്ങൾ: വിദേശത്തേക്കു കടത്താൻ ഒരു കൂട്ടം ആളുകളോട് പറഞ്ഞ് പണം പിരിച്ചാൽ പിന്നെ അവരെ ഒരുമിച്ചുകൂട്ടി പാർപ്പിക്കുന്ന സ്ഥലങ്ങളാണ് സുരക്ഷാ ഭവനങ്ങൾ അഥവാ 'മെളല വീൗലെ'െ. ഇത് നടത്തുന്നത് ഏജന്റുമാർ നേരിട്ട് ആയിക്കൊള്ളണമെന്നില്ല. എല്ലാത്തരം മനുഷ്യക്കടത്തിനും സേഫ് ഹൗസ് ഉണ്ടായിരിക്കണമെന്നുമില്ല.

വിമാനം മുതൽ പെട്രോൾ ടാങ്ക് വരെ: വിദേശത്ത് തൊഴിലും പൗരത്വവും ലഭ്യമാക്കിക്കൊടുക്കുക എന്ന പ്രലോഭനത്തിൽ വീഴിച്ച് ഒരാളെ അതിർത്തി കടത്തുന്നതിന് പല മാർഗ്ഗങ്ങളുണ്ട്. യഥാർത്ഥ ലക്ഷ്യം കുടിയേറ്റമാണെങ്കിലും സന്ദർശക വിസയിലോ തീർത്ഥാടക വിസയിലോ സ്റ്റുഡന്റ് വിസയിലോ തീർത്തും നിയമവിധേയമായി നാടുകടത്തുക എന്നതാണ് ഒന്നാമത്തെ രീതി. ഇതിന് ചെലവ് വളരെ കൂടുതലായതിനാൽ റിസ്‌ക് കൂടുതലും ചെലവ് കുറഞ്ഞതുമായ മറ്റു മാർഗ്ഗങ്ങളുമുണ്ട്.

ആഫ്രിക്കയിൽ നിന്നും യൂറോപ്പിലേക്ക് പറന്നുയരുന്ന വിമാനങ്ങളുടെ വീൽ കേജിന് ഉള്ളിൽ പോലും ഇരുന്ന് യൂറോപ്പിലെത്താൻ ആളുകൾ ശ്രമിച്ച സാഹചര്യം ഉണ്ട്. ടേക്ക് ഓഫ് കഴിഞ്ഞു വിമാനത്തിന്റെ ചക്രങ്ങൾ അകത്തേക്കെടുക്കുന്‌പോൾ ഇവർ ഞെരിഞ്ഞു മരിക്കും, പിന്നെ വിമാനം ലാൻഡ് ചെയ്യാനായി ചക്രങ്ങൾ പുറത്തു വരുന്‌പോൾ ശവശരീരം പുറത്തു ചാടും. ഇംഗ്ലണ്ടിലേക്ക് വരുന്ന ശീതികരിച്ച ട്രക്കുകൾക്കുള്ളിൽ, ജർമ്മനിയിലേക്ക് വരുന്ന ട്രക്കുകളുടെ ഡമ്മി ഡീസൽ ടാങ്കുകളിൽ ഒക്കെ ആളുകൾ അതിർത്തി കടക്കാൻ ശ്രമിക്കാറുണ്ട്. ശ്രമം വിഫലമായി ആളുകൾ മരിക്കുന്‌പോൾ ആണ് ഈ വിവരങ്ങൾ പുറത്താവുന്നത്. (2000 ൽ ഇംഗ്ലണ്ടിൽ 40 പേരും 2017 ൽ ജർമ്മനിയിൽ 71 പേരും ശീതികരിച്ച ട്രക്കിനകത്ത് അതിർത്തി കടക്കാൻ ശ്രമിക്കവേ മരിച്ചു പോയി).

വായിച്ചതിൽ നിന്നും എനിക്ക് മനസ്സിലായത് മുനന്പത്തു നിന്ന് സംഭവിച്ചു എന്നുപറയുന്നത് ബോട്ടിൽ ആളുകളെ കയറ്റി മറ്റു രാജ്യത്ത് എത്തിക്കുന്ന രീതിയാണ്. കാലാകാലമായി ലോകത്തു സംഭവിക്കുന്നതാണ്. സിറിയയിൽ നിന്നും ലിബിയയിൽ നിന്നും മെഡിറ്ററേനിയൻ വഴി ആയിരക്കണക്കിന് ബോട്ടുകളിൽ ലക്ഷക്കണക്കിന് ആളുകളാണ് ഇങ്ങനെ യൂറോപ്പിൽ എത്തിയത്. വിയറ്റ്‌നാമിൽ നിന്നും ആസ്‌ട്രേലിയയിലേക്കും ക്യൂബയിൽ നിന്നും അമേരിക്കയിലേക്കും ഇത്തരത്തിൽ ആളുകളെ കൊണ്ടുപോയിട്ടുണ്ട്. കണ്ണിൽ ചോരയില്ലാത്ത അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങളാണ് ഇത്തരം നിയമവിരുദ്ധമായ മനുഷ്യ കള്ളക്കടത്ത് നടത്തുന്ന ബോട്ടുകൾ നിയന്ത്രിക്കുന്നത്.

യാത്രക്കിടക്ക് എന്തെങ്കിലും അസുഖമുണ്ടായാൽ അതിന് യാതൊരു ചികിത്സയും കിട്ടില്ല എന്നതോ പോകട്ടെ, വേണ്ടത്ര ഭക്ഷണവും വെള്ളവും പോലും ലഭ്യമാകാറില്ല. സാനിട്ടറി സൗകര്യങ്ങൾ പരിമിതമായിരിക്കും. പകർച്ചവ്യാധികൾ ഏറെയുണ്ടാകും. മരിച്ചാലോ മൃതപ്രായരായാലോ ആളുകളെ കടലിലെടുത്തിടാൻ പോലും ഇവർ മടിക്കില്ല. മറ്റു രാജ്യങ്ങളിലെ നാവികസേനകൾ റെയ്ഡ് ചെയ്താൽ ആളുകളെ കടലിൽ ഉപേക്ഷിക്കാനോ ബോട്ട് തന്നെ ഉപേക്ഷിച്ച് സ്വയം രക്ഷപ്പെടാനോ അവർ മടിക്കാറില്ല. ഇത്തരം ബോട്ടുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ലൈംഗിക ആക്രമണവും അതിനെ എതിർക്കുന്നവർക്കെതിരെ അക്രമവും സർവ്വ സാധാരണമാണ്. ഈ ദുരിതമൊന്നും നാലായിരവും അയ്യായിരവും ഡോളർ വാങ്ങുന്ന ഏജന്റുമാർ യാത്രക്കാരോട് പറഞ്ഞുകൊടുക്കാറില്ല.

മറുകര അടുക്കുന്‌പോൾ: ആസ്ട്രേലിയ, ന്യൂസിലാൻഡ്, പശ്ചിമ യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ എത്തിപ്പറ്റുകയാണ് ഇങ്ങനെ യാത്ര ചെയ്യുന്നവരുടെ ലക്ഷ്യം എന്നു പറഞ്ഞല്ലോ. ഇങ്ങനെ അനവധി ആളുകൾ എത്താൻ ശ്രമിക്കുന്നുണ്ടെന്ന് ഈ രാജ്യങ്ങൾക്കും അറിയാം. ഇങ്ങനെ നിയമവിരുദ്ധമായി അതിർത്തികടക്കാൻ വരുന്നവരെ നിരുത്സാഹപ്പെടുത്തുക, പറ്റുന്‌പോളൊക്കെ കരയിലെത്തിക്കാതെ തിരിച്ചയക്കുക, കരയിൽ എത്തിയാൽ തന്നെ പ്രധാന കരയിൽ നിന്നും രാജ്യങ്ങളിൽ നിന്നും ഏറ്റവും ദൂരെ പാർപ്പിക്കുക, ഇതൊക്കെയാണ് വികസിതരാജ്യങ്ങൾ ഇതിനെതിരെ ചെയ്യാൻ ശ്രമിക്കുന്നത്. ഇതിനുവേണ്ടി മാത്രം ഉപഗ്രഹം തൊട്ട് വിമാനം വരെ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനം അവർക്കുണ്ട്. ബോട്ട് വഴി നടത്തുന്ന പട്രോളുകളും. എന്നാലും ആയിരങ്ങൾ ഇപ്പോഴും കടൽ കടന്നെത്തുന്നു.

ലോകത്തിലുള്ള എല്ലാവരും ഒരുകാലത്ത് അല്ലെങ്കിൽ മറ്റൊരു കാലത്ത് ഇതുപോലെ അഭയാർത്ഥികളായിരുന്നുവെന്നും അതുകൊണ്ടുതന്നെ പുതിയതായി വരുന്നവരെ മാനുഷിക പരിഗണനയോടെ കാണണമെന്നും ഒരു കൂട്ടർ വാദിക്കുന്‌പോൾ, സാന്പത്തിക അസമത്വങ്ങൾ കാരണം നിയമവിരുദ്ധമായി അതിർത്തി കടന്നെത്തുന്നവരെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നത് വികസിതരാജ്യങ്ങളുടെ സാമൂഹ്യ സുരക്ഷയെയും സാന്പത്തികവ്യവസ്ഥയെയും ബാധിക്കുമെന്ന് മറുകൂട്ടർ വാദിക്കുന്നു. മിക്കവാറും വികസിതരാജ്യങ്ങളിൽ ഒരു വലിയ തിരഞ്ഞെടുപ്പു വിഷയമാണിത്.

എവിടെയാണ് അഭയം ലഭിക്കുന്നത്?: കടൽ കടന്നോ കര കടന്നോ എത്തുന്ന അഭയാർത്ഥികൾ ആദ്യം ഏതു രാജ്യത്ത് എത്തുന്നുവോ അവിടെ അഭയാർത്ഥിയാകാനുള്ള അപേക്ഷ നൽകണം എന്നതാണ് വ്യവസ്ഥ. അതേസമയം അഭയാർത്ഥികളുടെ ലക്ഷ്യം അങ്ങനെ ആയിരിക്കണമെന്നില്ല. സിറിയയിൽ നിന്നും ടർക്കിയിലേക്ക് കടക്കുന്ന അഭയാർത്ഥികളുടെ ലക്ഷ്യം ടർക്കിയിലെ അഭയമല്ല, ജർമ്മനിയിലെയാണ്. ലിബിയയിൽ നിന്നും കടൽകടന്ന് ഇറ്റലിയിൽ എത്തുന്നവരുടെ ലക്ഷ്യം ഫ്രാൻസും ഇംഗ്ലണ്ടുമാണ്.

ശ്രീലങ്കയിൽ നിന്നും കടൽ വഴി പോകുന്നവർ സാധാരണ ലക്ഷ്യം വെക്കുന്നത് ആസ്‌ട്രേലിയയാണ്. ആഫ്രിക്കയിൽ നിന്നും മധ്യേഷ്യയിൽ നിന്നും കിഴക്കൻ ഏഷ്യയിൽ നിന്നും ഒക്കെ ഏറെ ആളുകൾ ഓസ്ട്രേലിയയിലേക്ക് പോകാൻ ശ്രമിക്കുന്നുണ്ട്. ഓരോ വർഷവും ആയിരങ്ങൾ ആണ് ഇത്തരത്തിൽ നിയമവിരുദ്ധമായി കടൽ വഴി ആസ്ട്രേലിയയിൽ എത്തുന്നത് (illegal maritime arrivals). നൂറുകണക്കിന് ആളുകൾ ഈ യാത്രയിൽ മരിക്കുകയും ചെയ്യുന്നു. ഇതെങ്ങനെ കുറക്കാം എന്നതാണ് അവിടുത്തെ വലിയൊരു ചർച്ചാ വിഷയം.

ഇതുപോലൊരു സാഹചര്യമാണ് യൂറോപ്പിലേക്ക് വരുന്നവർ നേരിടുന്നതും. മെഡിറ്ററേനിയൻ സമുദ്രത്തിലെ ഒരു ചെറിയ ദ്വീപാണ് ലംപേഡുസ. ഇറ്റലിയുടെ ഭാഗമാണിത്. വടക്കേ ആഫ്രിക്കയിൽ നിന്നും113 കിലോമീറ്റർ ദൂരമേയുള്ളൂ ഇതിലേക്ക്. എങ്ങനെയെങ്കിലും ഇവിടെയെത്തിക്കഴിഞ്ഞാൽ യൂറോപ്പിൽ എത്തിയതായി കണക്കാക്കും. അതോടെ യൂറോപ്യൻ യൂണിയന്റെ മനുഷ്യാവകാശ സംരക്ഷണങ്ങൾ അഭയാർത്ഥികൾക്ക് ലഭ്യമാകും. അതേസമയം ഇത്രമാത്രം അഭയാർത്ഥികളെ താങ്ങാനുള്ള സാന്പത്തികശേഷി ഇറ്റലിക്കില്ലാത്തതിനാൽ മധ്യധരണ്യാഴിയിൽ യൂറോപ്യൻ യൂണിയനിലെ അനവധി രാജ്യങ്ങൾ ഒരുമിച്ച് നാവിക പെട്രോൾ നടത്തുന്നുണ്ട്. അഭയാർത്ഥി ബോട്ടുകൾ കണ്ടാൽ അവയെ സിറിയയിലേക്കും നോർത്ത് ആഫ്രിക്കയിലേക്കും ഒക്കെ തിരിച്ചയക്കുന്നുണ്ട്. പലപ്പോഴും നാവികസേനയെ കാണുന്‌പോൾ കള്ളക്കടത്തുകാർ ആളുകളോട് കടലിൽ ചാടാൻ പറയും. അങ്ങനെ ആയിരങ്ങളാണ് വർഷാവർഷം മധ്യധരണ്യാഴിയിൽ മുങ്ങിമരിക്കുന്നത്.

ഇത്രയൊക്കെ ദുരിതങ്ങൾ സഹിച്ച് ഓസ്ട്രേലിയയിലും യൂറോപ്പിലുമൊക്കെ എത്തിക്കഴിഞ്ഞാൽ അവരെ സഹായിക്കാൻ പലതരത്തിലുള്ള സംവിധാനങ്ങളുണ്ട്. ഇവർ സാധാരണഗതിയിൽ ക്രിമിനൽ സംഘങ്ങളുടെ ഭാഗമല്ലെന്നു മാത്രമല്ല, ബന്ധുക്കളും മനുഷ്യസ്‌നേഹികളും മനുഷ്യാവകാശ പ്രവർത്തകരും ഒക്കെയാണ്. ഇതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് മുൻകാലത്ത് കടൽ കടന്നു വന്നവർ തന്നെയാണ്. ശ്രീലങ്കയിൽ നിന്നും ഏറെ ആളുകൾ കടൽ കടക്കാനുള്ള കാരണവും ഇതാണ്. 1980 മുതൽ 2008 വരെ ശ്രീലങ്കയിൽ ആഭ്യന്തരയുദ്ധം നിലനിന്ന കാലത്ത് കടലുകടന്ന് വിദേശത്തെത്തി പച്ചപിടിച്ച ധാരാളം ശ്രീലങ്കക്കാർ ഓസ്ട്രേലിയയിലും യൂറോപ്പിലുമുണ്ട്. കടൽ കടക്കാൻ ശ്രമിക്കുന്ന മിക്കവാറും പേരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അവിടെയുണ്ടാകും. എങ്ങനെയെങ്കിലും കടൽ കടന്ന് അവിടെയെത്തിയാൽ താൽക്കാലിക അഭയവും ഭക്ഷണവും ചെറുതരം ജോലിയും അവർ തരമാക്കിക്കൊടുക്കും.

ജനീവയിൽ വീട് വൃത്തിയാക്കുന്നതിനും ഒരു വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് മാറുന്‌പോൾ സാധനങ്ങൾ കൊണ്ടുപോകാനും നിയമവിധേയമായി ചെയ്യുന്നതിനേക്കാൾ നാലിലൊന്ന് ചെലവിൽ ചെയ്യുന്ന അനധികൃത സംവിധാനങ്ങളുണ്ട്. ഇതിൽ പലരും ശ്രീലങ്കക്കാരാണ്. ഇതേ തരം സംവിധാനങ്ങൾ ഓസ്ട്രേലിയയിലും ഒരു പക്ഷെ ഉണ്ടായിരിക്കും.

കേരളത്തിൽ നിന്നും ഇത്തരത്തിൽ അതിർത്തി കടക്കാൻ ശ്രമിക്കുന്നവർ അധികം ഇല്ല എന്ന് പറഞ്ഞല്ലോ. പക്ഷെ യൂറിപ്പിൽ പലയിടത്തും ഇത്തരത്തിൽ എത്തിപ്പറ്റിയ മലയാളികളെ ഞാൻ കണ്ടിട്ടുണ്ട്. മിക്കവാറും പേർ സ്റ്റുഡന്റ് വിസയിലോ സന്ദർശക വിസയിലോ വന്നതിന് ശേഷം തൊഴിൽ വിസ സന്പാദിക്കാൻ ശ്രമിക്കുന്നവരാണ്. മുൻപ് പറഞ്ഞ പോലെ ഏറെ കഷ്ടമാണ് ഇവരുടെ കാര്യം. 'എങ്ങനെയെങ്കിലും' യൂറോപ്പിലെത്താൻ ശ്രമിക്കുന്നവരെ ഞാൻ നിരുത്സാഹപ്പെടുത്താറുണ്ട്.

എന്നിട്ടും ലോകത്തെന്പാടുനിന്നും ഓരോ ദിവസവും ആയിരങ്ങൾ ഇതിനു ശ്രമിക്കുന്നത് നമ്മൾ ജീവിക്കുന്ന അസമത്വ ലോകത്തിന്റെ പ്രതിഫലനമാണ്. സ്വന്തം നാടുപേക്ഷിച്ച് ട്രക്കിലും കപ്പലിലും മാത്രമല്ല വിമാനത്തിന്റെ വീൽ കേജിലും ഫ്രീസറിനകത്തും ഒക്കെ കയറി വാഗ്ദത്ത ഭൂമിയിലേക്ക് പോകുന്നവരോട് എനിക്ക് അനുകന്പ മാത്രമേ ഉള്ളൂ. ആ ശ്രമത്തിൽ മരിക്കുന്ന ഓരോ ആളുകളുടെ കഥയും എന്നെ വിഷമിപ്പിക്കുന്നു. ഇന്റർനെറ്റ് പോലെ, വാട്‌സ് ആപ്പ് പോലെ, ഊബർ പോലെ മനുഷ്യനും അതിർത്തികളില്ലാതെ പറന്നുനടക്കാൻ പറ്റുന്ന ഒരു ലോകം തന്നെയാണ് ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി.


മുരളി തുമ്മാരുകുടി.

മുരളി തുമ്മാരുകുടി    
അന്താരാഷ്ട്രതലത്തിൽ ഏറ്റവും അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ധനാണ് മുരളീ തുമ്മാരുകുടി. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മലയാളിയായ മുരളീ തുമ്മാരുകുടി.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
'സച്ചിൻ ആ രണ്ടുപോയിന്റ് കൊണ്ടുപോയി ചവറ്റുകൊട്ടയിൽ ഇടട്ടെ! ലോകകപ്പിൽ പാക്കിസ്ഥാനുമായി കളിക്കണമെന്ന് പറയുന്ന സച്ചിനും ഗാവസ്‌കറും പൂർണമായും തെറ്റാണ്; എനിക്ക് രണ്ടുപോയിന്റ് വേണ്ട; എന്റെ രക്തസാക്ഷികൾക്ക് വേണ്ടി എനിക്ക് പ്രതികാരം ചെയ്യണം': സച്ചിനെതിരെയുള്ള അർണാബ് ഗോസ്വാമിയുടെ വിമർശനത്തിൽ പ്രകോപിതരായി ആരാധകരുടെ പൊങ്കാല; അജിത് ഡോവലിന്റെ മകന് പാക്‌ബിസിനസ് പങ്കാളി ഉള്ളത് മിണ്ടാത്തതെന്തെന്ന് രഘുറാം രാജൻ
എത്ര സീറ്റിൽ ജയിക്കുമെന്നും എന്തായിരിക്കും തിരഞ്ഞെടുപ്പ് തന്ത്രമെന്നും അമിത്ഷാ; മൂന്നു സീറ്റിൽ ജയിക്കുമെന്ന് ചാടിപ്പറഞ്ഞ പ്രതിനിധിയോട് എങ്ങനെ ജയിക്കുമെന്ന് മറുചോദ്യം; ഉത്തരം മുട്ടിയതോടെ ശകാരംകൊണ്ട് മൂടി ബിജെപി ദേശീയ അധ്യക്ഷൻ; കൂടിയ വോട്ടുകണക്കുംകൊണ്ട് മേലാൽ വരരുത് എന്നും അന്ത്യശാസനം; കുമ്മനത്തെ കൊണ്ടുവരണമെന്ന ആർഎസ്എസ് ആവശ്യം ഗൗരവത്തോടെ പരിഗണിക്കാൻ തീരുമാനം
നാളെ വിവാഹത്തിനു ദിലീപേട്ടൻ വരില്ലെ....ഇല്ല മോളെ, ഞാൻ വന്നില്ലെങ്കിലും മഞ്ജുവും മോളും വരും...എത്രയും പെട്ടെന്ന് നീ തിരിച്ചു വന്നാൽ മാത്രം മതി; ദിലീപ് മാനസികമായി തകർന്ന ദിവസമായിരുന്നു കാവ്യയുടെ വിവാഹമെങ്കിൽ മഞ്ജു വാര്യർ മനസ്സ് തുറന്ന് ചിരിച്ചതും സന്തോഷിക്കുകയും ചെയ്ത ദിവസമായിരുന്നു അത്; എന്റെ ജവിതത്തിൽ സംഭവിച്ച അപകടമാണ് നിങ്ങളുമായുള്ള വിവാഹമെന്ന് പറഞ്ഞ് നിശാലിനെ കാവ്യയും ഒഴിവാക്കി; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു
വിവാഹ മോചിതരും ഭർത്താക്കന്മാർ വിദേശത്തുള്ള യുവതികളെയും നോട്ടമിട്ട് അടുത്തുകൂടും; വശംവദയാക്കി മാനം കവരും; സ്വകാര്യ നിമിഷങ്ങൾ രഹസ്യമായി ചിത്രീകരിച്ച് ബ്ലാക്‌മെയിലിംഗും; ഒരേസമയം ബന്ധം പുലർത്തിയിരുന്നത് നിരവധി യുവതികളുമായി; വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ 'സൂപ്പർ റോമിയോ' കളിയിൽ പിടിയിലാകുന്നത് ആദ്യം; നിരവധി യുവതികളുടെ ദാമ്പത്യം തുലയുമെന്നതിൽ അന്വേഷണം തുടരാനാകാതെ പൊലീസും: നഴ്സിന്റെ പരാതിയിൽ അറസ്റ്റിലായ സഞ്ജു ഒരു കില്ലാഡി തന്നെ!
'ഹിന്ദു പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൗജിഹാദ്.. കുറ്റ്യാടി അമാന ഹോസ്പിറ്റലിന് സമീപത്തെ ഡോൺ കോളേജിലെ പ്‌ളസ് ടു വിദ്യാർത്ഥിനിയെ കുട്ടിയുടെ നഗ്ന വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി ഇസ്‌ളാമാക്കാൻ ശ്രമം'! ആരു കേട്ടാലും ഞെട്ടും വിധം മതസ്പർദ്ധ വളർത്താൻ കുറ്റ്യാടി കേന്ദ്രീകരിച്ച് തീവ്ര സംഘപരിവാർ ഗ്രൂപ്പുകളിൽ വ്യാജ പ്രചരണം; അന്വേഷിച്ചു ചെന്നപ്പോൾ ഇങ്ങനെയൊരു സംഭവമേ ഇല്ലെന്നു കണ്ടതോടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച 'ദേശീയവാദി' 'അഘോരി' ഗ്രൂപ്പുകൾക്ക് എതിരെ അന്വേഷണം തുടങ്ങി പൊലീസ്
ഗുരുതരമായ അസുഖമുണ്ടെന്ന് കളവ് പറഞ്ഞ് പ്രത്യേക പരോളിലിറങ്ങിയാണ് ഈ കൂത്താട്ടമെങ്കിൽ അതിന് മറുപടി പറയേണ്ടത് ആഭ്യന്തര വകുപ്പ്; 'ഞങ്ങൾ മാറി മാറി'എന്ന് നിങ്ങളെത്ര അവകാശപ്പെട്ടാലും കേരളത്തിലെ ജനങ്ങൾ നിങ്ങളെ വിശ്വസിക്കാൻ തയ്യാറാകാത്തത് ഇതുകൊണ്ടൊക്കെ കൂടിയാണ് സിപിഎമ്മേ; ടി.പി.വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ നൃത്തവീഡിയോ വിവാദത്തിൽ വി.ടി.ബൽറാം
മുപ്പതുകാരൻ മുതൽ മൂന്നുവയസ്സുള്ള കുഞ്ഞിനെവരെ വീട്ടിൽ തടവിലിട്ടു; കുളിക്കാൻപോലും സമ്മതിക്കാതെ പാതിരാത്രി ഒരുനേരം മാത്രം ഭക്ഷണം നൽകി പീഡനം; 13 മക്കളെ വീട്ടിൽ വർഷങ്ങളോളം മുറികളിൽ ചങ്ങലയ്ക്കിട്ടുവെന്ന് കോടതിയിൽ ഏറ്റുപറഞ്ഞ് ദമ്പതികൾ; 14 കുറ്റങ്ങളും സമ്മതിച്ച് മൊഴി നൽകിയതോടെ ലോകം ചർച്ചചെയ്ത കേസിൽ ഡേവിഡിനേയും ഭാര്യ അന്നയേയും കാത്തിരിക്കുന്നത് ജീവപര്യന്തം; ലോകം ഞെട്ടിയ അപൂർവ പീഡനം പുറംലോകം അറിഞ്ഞത് ജനൽവഴി രക്ഷപ്പെട്ട 17 കാരി വിവരം പൊലീസിനെ അറിയിച്ചതോടെ
ജയിലിലെ സുഖവാസത്തിന് പുറമേ പരോളിൽ ഇറങ്ങിയാലും ആട്ടവും പാട്ടുമായി അടിച്ചുപൊളി ജീവിതം; ടി പി വധക്കേസ് പ്രതികൾക്ക് എല്ലാം പരമാനന്ദം; യുവതികൾക്കൊപ്പം ആടിപ്പാടുന്ന മുഹമ്മദ് ഷാഫിയുടെ വീഡിയോ സൈബർ ലോകത്ത് പ്രചരിക്കുന്നു; എ എൻ ഷംസീർ എംഎൽഎ നേരിട്ടെത്തി കല്യാണം നടത്തിക്കൊടുത്ത ഷാഫിക്ക് ഡിസംബറിൽ മാത്രം പരോൾ നീട്ടിക്കൊടുത്തത് മൂന്ന് തവണ; പരോളിൽ ഇറങ്ങി ക്വട്ടേഷനേറ്റെടുത്ത കൊടി സുനിക്കും സർക്കാർ ഒത്താശ
'എല്ലാം നന്നായി പോകുന്നു' എന്ന് ജമാ അത്ത് ഉദ്ദവ തലവൻ ഹാഫിസ് സയീദ്; പാക്കിസ്ഥാന്റെ നിരോധന പ്രഖ്യാപനം വെറും പ്രഹസനമെന്ന് വെളിവാക്കി ഭീകര സംഘടന തലവന്റെ വീഡിയോ പുറത്ത്; ഒന്നും ഭയക്കേണ്ടെന്നും ശാന്തരായി ഇരിക്കണമെന്നും അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ സഹായിക്കുന്ന ഭീകര സംഘടനയുടെ മേധാവി; കാര്യങ്ങൾ ജാഗ്രതയോടെ വീക്ഷിച്ച് ഇന്ത്യയും
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം
എന്തുകൊണ്ടാണ് ഐഎസിനും, അൽഖായിദക്കും ഇസ്രയേലിന്റെ രോമത്തിൽപോലും തൊടാൻ കഴിയാത്തത്! രാജ്യത്തെ സാമ്പത്തികമായ തകർക്കുന്ന യുദ്ധമല്ല കാശ്മീരിലെ കൊലകൾക്ക് പോംവഴി; ഇല്ലാതാക്കേണ്ടത് ജെയ്‌ഷേ മുഹമ്മദിനെയും അതിന്റെ തലവൻ മൗലാനാ മസൂദ് അസറിനെയുമാണ്; അതിനു ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കൂട്ടുപിടിച്ച് ഇസ്രായിലിന്റെ പാതയാണ് നാം പിന്തുടരേണ്ടത്; വികാര പ്രകടനങ്ങളും ബഡായികളുമല്ല വിവേകമാണ് രാജ്യത്തെ നയിക്കേണ്ടത്
മുൻനിരയിൽ ഇരിപ്പിടം ലഭിച്ചില്ല; ദുബായിലെ ലോകകേരള സഭാ വേദിയിൽ പൊട്ടിത്തെറിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്; ഞാൻ ആരാണെന്നാണ് കരുതിയത്? സംസ്ഥാനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഇങ്ങനെയാണോ ഇരിപ്പിടം ഒരുക്കുന്നതെന്ന് ചോദിച്ച് കോപം കൊണ്ടു ജ്വലിച്ചു; മുഖ്യമന്ത്രി വേദിയിലിരിക്കെ സദസ് വിട്ട് പോകാനൊരുങ്ങിയ ചീഫ്സെക്രട്ടറിയെ അനുനയിപ്പിക്കാൻ പണിപ്പെട്ട് നോർക്ക ഉദ്യോഗസ്ഥർ; ഒടുവിൽ ചീഫ് സെക്രട്ടറിക്കായി പ്രത്യേക നിര ഒരുക്കി; പ്രവാസി വ്യവസായികൾക്ക് മുന്നിൽ ഇന്നലെ നടന്ന 'കസേരകളി'യുടെ കഥ
ഞായറാഴ്ച പിൻവലിച്ച 5 വിഘടനവാദി നേതാക്കൾക്ക് പിന്നാലെ 18 പ്രമുഖ ഹുറിയത്ത് നേതാക്കളുടെ സുരക്ഷ ഒറ്റയടിക്ക് പിൻവലിച്ച് മോദി സർക്കാർ; 1000 പൊലീസുകാരും 100 വാഹനങ്ങളും രാജ്യ സുരക്ഷയ്ക്കായി മാറ്റി ഉപയോഗിക്കാൻ ഉത്തരവ്; ഇന്ത്യയുടെ ചെലവിൽ ഇന്ത്യയ്‌ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചിരുന്ന ഗിലാനിയും യാസിൻ മാലിക്കും അടങ്ങിയ നേതാക്കൾ ജീവൻ കാക്കാൻ നെട്ടോട്ടത്തിൽ
പിണറായിയുടെ മകൻ അബുദാബി എച്ച്എസ്‌ബിസിയിൽ മാനേജർ; മകൾ വീണ ഐടി കമ്പനി സിഇഒ; കോടിയേരിയുടെ മക്കൾ റേഞ്ച് റോവറിൽ കറങ്ങുന്ന ദുബായിലെ കോടീശ്വരന്മാർ; മന്ത്രി എകെ ബാലന്റെ ഒരു മകൻ പാരീസിൽ.. മറ്റൊരു മകന്റെ വിദ്യാഭ്യാസം ഹോളണ്ടിൽ; രണ്ടുമക്കളും അമേരിക്കയിലുള്ള നേതാവായി മന്ത്രി തോമസ് ഐസക്ക്; മന്ത്രി ഇപി ജയരാജന്റെ രണ്ടു മക്കൾക്കും ഗൾഫ് ബന്ധങ്ങൾ; പാവങ്ങളെ പോലും വെട്ടിക്കൊന്ന് സിപിഎം അധികാരം ഉറപ്പിക്കുമ്പോഴും സ്വന്തം മക്കളുടെ ജീവിതം നേതാക്കൾ സുരക്ഷിതമാക്കുന്നത് ഇങ്ങനെ
കാശ്മീരിനെ രക്ഷിക്കാൻ യുദ്ധം ഏതുനിമിഷവും: മിന്നലാക്രമണമോ മിസൈൽ ആക്രമണമോ ആദ്യം തുടങ്ങേണ്ടതെന്ന് ആലോചന; സർവ സന്നാഹവുമായി ഉത്തരവ് കാത്ത് കര, വ്യോമ സേനകളുടെ കമാൻഡോ വിഭാഗങ്ങൾ; കപ്പലുകൾ എല്ലാം മിസൈലുകൾ തൊടുക്കാവുന്ന നിർണായക പോർമുഖങ്ങളിലേക്ക്; അതിർത്തിയിൽ ആകാശ് മിസൈലുകൾ വിന്യസിച്ചു; ബിൻലാദനെ അമേരിക്ക ഇല്ലാതാക്കിയ പോലെ മസൂദ് അസറിനെ ഇന്ത്യൻ കമാൻഡോ ഓപ്പറേഷനിൽ തീർക്കണമെന്നും ആവശ്യം; ഇന്ന് നാലുപേർ കൂടി കൊല്ലപ്പെട്ടതോടെ ശത്രുക്കളെ തുടച്ചുനീക്കാൻ ശപഥം ചെയ്ത് സേന
എട്ട് മാസമായി വീട്ടിൽ നിന്നും ഇറങ്ങിയിട്ട്; ചർച്ചകളും സ്‌ക്രിപ്റ്റുമൊക്കെയായി എപ്പോഴും തിരക്ക്; തലയിലും മുഖത്തും നര വീണു; ഇനിയും സംവിധാനമെന്ന് പറഞ്ഞിറങ്ങിയാൽ ഞാനും ആലിയും മുംബൈയിലേക്ക് തിരിച്ച് പോകുമെന്ന ഭീഷണിയുമായി സുപ്രിയ; താനൊരു സാത്താൻ ആരാധകനാണോയെന്ന ചോദ്യങ്ങൾക്ക് മറുപടി നല്കി പൃഥിയും; താരകുടുംബത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
നാളെ വിവാഹത്തിനു ദിലീപേട്ടൻ വരില്ലെ....ഇല്ല മോളെ, ഞാൻ വന്നില്ലെങ്കിലും മഞ്ജുവും മോളും വരും...എത്രയും പെട്ടെന്ന് നീ തിരിച്ചു വന്നാൽ മാത്രം മതി; ദിലീപ് മാനസികമായി തകർന്ന ദിവസമായിരുന്നു കാവ്യയുടെ വിവാഹമെങ്കിൽ മഞ്ജു വാര്യർ മനസ്സ് തുറന്ന് ചിരിച്ചതും സന്തോഷിക്കുകയും ചെയ്ത ദിവസമായിരുന്നു അത്; എന്റെ ജവിതത്തിൽ സംഭവിച്ച അപകടമാണ് നിങ്ങളുമായുള്ള വിവാഹമെന്ന് പറഞ്ഞ് നിശാലിനെ കാവ്യയും ഒഴിവാക്കി; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു
ഒരു രസത്തിനു തുടങ്ങി അടിമയായി പോയ യുവതി; ഭർത്താവിന്റെ മദ്യപാനശീലവും ബോധം കെട്ടുള്ള ഉറക്കവും ലൈംഗിക വൈകൃതങ്ങൾ ബാലന് മേൽ പ്രയോഗിക്കാൻ പ്രേരണയായി; ഒൻപതുകാരന്റെ അമ്മയുമായി ഉണ്ടായിരുന്ന അടുപ്പം നാലാം ക്ലാസുകാരനെ യുവതിയുടെ അടുക്കൽ എത്തിച്ചു; കുട്ടിയുടെ രോഗം പറഞ്ഞ് പണം പിരിച്ച് അടിച്ചു പൊളിച്ചു; ഡോക്ടറോട് പറഞ്ഞത് പൊലീസിനോടും കുട്ടി ആവർത്തിച്ചപ്പോൾ പീഡകയ്ക്ക് പോക്‌സോയിൽ ജയിൽ വാസം; കാടപ്പാറ രാജിയുടെ വൈകൃതങ്ങൾ പിടിക്കപ്പെടുമ്പോൾ
മദ്യപിച്ച് ഭർത്താവുറങ്ങുമ്പോൾ അതേ മുറിയിൽ നാലാം ക്ലാസുകാരനുമായി കാമകേളി; ഇഷ്ടങ്ങൾ മുഴുവൻ നടത്തിച്ച് സംതൃപ്തി നേടി യുവതി നയിച്ചത് അടിപൊളി ജീവിതം; റെയിൽവേ സ്റ്റേഷനിൽ അഭയം തേടിയ അമ്മയ്ക്കും മകനും മാനസിക പിന്തുണ നടിച്ചെത്തി ചെയ്തതുകൊടുംക്രൂരത; ലിവർ കാൻസർ രോഗിയായ ഒൻപതു വയസ്സുകാരനുമായി ഇരുപത്തിയഞ്ചുകാരി ഗോവയിലും ചുറ്റിക്കറങ്ങി; കുട്ടിയുടെ ദേഹത്തെ തടിപ്പുകളും വ്രണങ്ങളും സംശയമായപ്പോൾ കൗൺസിലിങ്; രാജി കാട്ടിക്കൂട്ടിയത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
വിവാഹ ചിത്രത്തിൽ വധുവിന് വരനേക്കാൾ പ്രായം കൂടുതൽ തോന്നിയാൽ സദാചാര കമ്മറ്റിക്കാർക്ക് എന്താണ് പ്രശ്നം? കണ്ണൂർ ചെറുപുഴയിലെ 25കാരൻ യുവാവ് 48കാരിയെ വധുവാക്കിയെന്ന് വിവാഹ പരസ്യത്തിലെ ചിത്രം ചൂണ്ടി സൈബർ ലോകത്ത് കുപ്രചരണം; പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ അടുപ്പം വിവാഹത്തിൽ കലാശിച്ചപ്പോൾ ഇരിക്കപ്പൊറുതി ഇല്ലാതായത് കുന്നായ്മക്കാർക്ക്; വധുവിന് പ്രായം കുറവെന്ന് വീട്ടുകാർ തറപ്പിച്ചു പറഞ്ഞിട്ടും കുപ്രചരണം തുടരുന്നതിൽ മനോവിഷമത്തിൽ നവദമ്പതികൾ
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
ജെസ്ന പോയത് അന്യമതസ്ഥനായ കാമുകനൊപ്പമോ? ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയായ ജിഗിണിയിൽ താമസം; നിത്യവൃത്തിക്ക് വ്യാജപ്പേരിൽ കമ്പനിയിൽ ജോലിയും; ആളെ തിരിച്ചറിയാതിരിക്കാൻ പല്ലിൽ ഇട്ടിരുന്ന കമ്പി ഊരിമാറ്റി; ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളിയായ കടക്കാരനും; ജെസ്‌ന ജീവിച്ചിരിക്കുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചത് ഇയാൾ കൈമാറിയ വീഡിയോ പരിശോധനയ്ക്ക് ശേഷം; മുക്കൂട്ടുതറയിലെ തിരോധാനത്തിൽ നിർണ്ണായക ട്വിസ്റ്റെന്ന് സൂചന
കാവ്യമാധവനിൽ നിന്നും ഊറ്റി എടുക്കാവുന്നതെല്ലാം എടുത്ത ശേഷം ദിലീപ് ഒഴിവാക്കാൻ ശ്രമിച്ചു..! തന്ത്രം മനസിലാക്കിയ കാവ്യ മറ്റ് നായകർക്കൊപ്പം സിനിമ കമ്മിറ്റ് ചെയ്തപ്പോൾ ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പു നൽകി കൂടെ നിർത്തി; ലയൺ സിനിമയിലെ വിവാഹരംഗം സിനിമാ സീഡിയിൽ കവർ അടിക്കാൻ പ്ലാൻ ചെയ്തു; സിനിമയിൽ നിന്നും പി ശ്രീകുമാറിനെ മാറ്റിയത് തന്ത്രപരമായി; അനൂപ് ചന്ദ്രനെയും ഇല്ലാക്കഥ പറഞ്ഞ് സിനിമയിലെ വഴിമുടക്കി: പല്ലിശേരിയുടെ തുറന്നു പറച്ചിൽ തുടരുന്നു
ദിലീപേട്ടാ, ഇതെന്റെ ജീവിതമാണ്....; ഞാൻ എന്തു ചെയ്യണം; ദിലീപേട്ടന്റെ തീരുമാനമാണ് എന്റേതും ഒടുവിൽ ഞാൻ ചതിക്കപ്പെടരുത്; കല്ല്യാണ നിശ്ചയകാര്യം കാവ്യ അറിയിച്ചത് നിയന്ത്രണംവിട്ട കരച്ചിലിലൂടെ; കരഞ്ഞാൽ താനും നിയന്ത്രണം വിട്ടു കരയുമെന്ന നമ്പറിൽ എല്ലാം പറഞ്ഞൊതുക്കി നായകന്റെ സൂപ്പർ ഇടപെടൽ; ദിലീപിനെകുറിച്ചു കേട്ട വാർത്ത ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ കളഞ്ഞ് മഞ്ജുവും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു
നാലാം വയസിൽ സ്‌കൂൾ സ്‌കിറ്റിനായി വിവാഹം; 22 വർഷങ്ങൾക്ക് ശേഷം പള്ളുരുത്തി ഭവാനി ശിവക്ഷേത്രത്തിൽ വെച്ച് ആ 'കുട്ടിക്കളി'യിലെ കഥാപാത്രങ്ങൾ ജീവിതത്തിൽ ഒരുമിച്ചു; 'നമുക്ക് ഒന്നുകൂടി വിവാഹം ചെയ്താലോ' എന്ന ആർമ്മി ക്യാപ്ടന്റെ സന്ദേശത്തിന് യേസ് മൂളി വനിതാ ഡോക്ടർ; സിനിമാക്കഥകളിലെ അനശ്വര വിവാഹ മുഹൂർത്തങ്ങളെ അനുസ്മരിപ്പിക്കും വിധത്തിൽ ആര്യശ്രീയുടെ കഴുത്തിൽ താലികെട്ടി ശ്രീരാം
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം