1 usd = 70.85 inr 1 gbp = 91.98 inr 1 eur = 79.02 inr 1 aed = 19.29 inr 1 sar = 18.89 inr 1 kwd = 233.51 inr

Oct / 2019
22
Tuesday

എം പാനൽ കണ്ടക്ടർമാരുടെ സങ്കടം നാം കണ്ടു; മിടുക്കന്മാരും മിടുക്കിമാരും ആയി പി എസ് സി പരീക്ഷ എഴുതി പോരാടിയവരെയും മാനിക്കാം; ഇവിടെ മരണക്കിടക്കയിൽ കിടക്കുന്ന കെഎസ്ആർടിസി ആണ് പ്രധാന കഥാപാത്രം; ആരാണ് കെഎസ്ആർടിസി യെ കൊല്ലുന്നത്? മുരളി തുമ്മാരുകുടി എഴുതുന്നു...

December 18, 2018 | 10:58 PM IST | Permalinkഎം പാനൽ കണ്ടക്ടർമാരുടെ സങ്കടം നാം കണ്ടു; മിടുക്കന്മാരും മിടുക്കിമാരും ആയി പി എസ് സി പരീക്ഷ എഴുതി പോരാടിയവരെയും മാനിക്കാം; ഇവിടെ മരണക്കിടക്കയിൽ കിടക്കുന്ന കെഎസ്ആർടിസി ആണ് പ്രധാന കഥാപാത്രം; ആരാണ് കെഎസ്ആർടിസി യെ കൊല്ലുന്നത്? മുരളി തുമ്മാരുകുടി എഴുതുന്നു...

മുരളി തുമ്മാരുകുടി

ആരാണ് കെഎസ്ആർടിസിയെ കൊല്ലുന്നത് ?

രും ജെസ്സിക്കയെ കൊന്നില്ല (No one Killed Jessicca)എന്ന വിദ്യ ബാലൻ ചിത്രം പറയുന്നത് ജെസ്സിക്ക ലാൽ എന്ന മോഡലിനെ വെടിവച്ചുകൊന്ന കഥയാണ്. ഡൽഹിയിലെ ഒരു ബാറിൽ ജോലിചെയ്യുകയായിരുന്നു ജെസ്സിക്ക, ബാർ അടക്കാൻ നേരത്ത് ഒരു കസ്റ്റമർ കൂട്ടുകാരും ആയി എത്തി മദ്യം ചോദിച്ചു. ജെസ്സിക്ക മദ്യം വിളമ്പിയില്ല, അയാൾ തോക്കെടുത്ത് വെടിവച്ചു ജെസ്സിക്കയെ കൊന്നു. ദൃക്സാക്ഷികൾ ഒക്കെ ഉണ്ടായിരുന്ന കേസാണ്. പക്ഷെ കേസ് കോടതിയിൽ എത്തിയപ്പോൾ സാമ്പത്തികമായും രാഷ്ട്രീയമായും ഏറെ കഴിവും ബന്ധങ്ങളും ഉള്ള ബന്ധുക്കൾ സാക്ഷികളെ വിലയ്ക്കെടുത്തും മൊഴിമാറ്റിയും ഒക്കെ പ്രതിയെ കോടതി വെറുതെ വിടുന്ന സാഹചര്യം ഉണ്ടായ കഥയാണ് സിനിമ പറയുന്നത്. കഥ അവസാനിക്കുമ്പോൾ ഒരു വശത്ത് ഒരു പെൺകുട്ടി മരിച്ചു എന്ന സത്യം, മറുവശത്ത് അതിനാരും ഉത്തരവാദികൾ അല്ല എന്ന വിധി. സമൂഹത്തോട്, നീതി ന്യായ വ്യവസ്ഥയോട്, രാഷ്ട്രീയത്തോട് ഒക്കെ വലിയ വെറുപ്പ് തോന്നാതെ ആ സിനിമ കണ്ടിറങ്ങാൻ പറ്റില്ല.

കെ എസ് ആർ ടി സി യുടെ ഇപ്പോഴത്തെ നില, എം പാനൽ കാരെ പിരിച്ചു വിട്ട് അത്രയും പേരെ പി എസ് സി ലിസ്റ്റിൽ നിന്നെടുക്കണം എന്നുള്ള വിധി, ഓരോ സമരത്തിനും ബസിനു കല്ലെറിയുന്ന സമൂഹം ഇതൊക്കെ കാണുമ്പോൾ എനിക്ക് ജെസ്സിക്കയുടെ കഥയാണ് ഓർമ്മ വരുന്നത്. ജെസ്സിക്ക മരിച്ചതിന് ശേഷമാണ് കഥ തുടങ്ങുന്നതെങ്കിൽ ഇവിടെ മരണക്കിടക്കയിൽ കിടക്കുന്ന കെ എസ് ആർ ടി സി ആണ് പ്രധാന കഥാപാത്രം. ഇക്കണക്കിന് പോയാൽ ഇനി ഒരു പത്തുവർഷം കൂടി ഈ പ്രസ്ഥാനം ജീവനോടെ ഇരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെ സംഭവിക്കുമ്പോൾ അതാരുടെ ഉത്തരവാദിത്തം ആയിരിക്കും ?.

തീർച്ചയായും പെൻഷൻകാരുടേതല്ല എന്ന് നമുക്കറിയാം. ജീവിതകാലം അപ്പടി പ്രസ്ഥാനത്തിന് വേണ്ടി ജോലി ചെയ്തവർ ആണവർ. വയസ്സുകാലത്ത് മറ്റുള്ള എല്ലാ സർക്കാർ ജോലിക്കാരെയും പോലെ പെൻഷനും മേടിച്ചു ശേഷിച്ച കാലം കൊച്ചുമക്കളേയും നോക്കി അല്ലലില്ലാതെ ഇരിക്കണം എന്നാണ് അവരുടേയും ആഗ്രഹം. ലോകത്തെല്ലായിടത്തും പെൻഷൻ പ്രായം അറുപത്തഞ്ചിൽ നിന്നും എഴുപതിലേക്ക് നീങ്ങുന്ന കാലത്ത് അറുപത് വയസ്സിനു താഴെ റിട്ടയർ ആയിരിക്കേണ്ടി വന്നത് അവരുടെ കുറ്റമല്ല. പെൻഷൻ കൊടുക്കാൻ പണം ഇല്ലാത്ത തരത്തിൽ പ്രസ്ഥാനം മുന്നോട്ടുപോകുമ്പോൾ ഗാലറിയിൽ ഇരുന്നു സങ്കടപ്പെടാനല്ലാതെ അവർക്ക് ഒന്നും കഴിയുകയും ഇല്ല.

എം പാനൽ കണ്ടക്ടർമാരുടെ സങ്കടം നമ്മൾ ഇന്നലെ കണ്ടതാണ്. അഞ്ചും പത്തും വർഷം കേരളത്തിൽ ദിവസക്കൂലിക്ക് ജോലിയെടുക്കുന്ന മറുനാട്ടുകാർക്ക് കിട്ടുന്ന വരുമാനത്തിലും താഴെ ശമ്പളം മേടിച്ച് യാതൊരു ജോലി സ്ഥിരതയും ഇല്ലാതെ പ്രസ്ഥാനത്തിന് വേണ്ടി ജോലി ചെയ്തവർ ആണവർ. കെ എസ് ആർ ടി സി ആസന്ന മൃത്യുവായതിൽ അവരെ എങ്ങനെ കുറ്റപ്പെടുത്താൻ പറ്റും.

എം പാനലുകാരെ മാറ്റി പുതിയതായി വരുന്ന കണ്ടക്ടർമാരെ ഒരു കണക്കിനും കുറ്റപ്പെടുത്താൻ പറ്റില്ലല്ലോ. പത്താം ക്ളാസ് മുതൽ പി എച്ച് ഡി വരെ പഠിച്ചു. മിടുക്കന്മാരും മിടുക്കിമാരും ആയി പി എസ് സി പരീക്ഷ എഴുതി, ന്യായമായി അവർക്ക് കിട്ടേണ്ട നിയമനത്തിന് വേണ്ടി പോരാടി, പ്രസ്ഥാനം നന്നായാലേ അവർക്ക് ഭാവി ഉണ്ടെന്ന് അവർക്കറിയാം, അതിന് വേണ്ടി ജീവിതകാലം മുഴുവൻ ജോലി ചെയ്യാനും, ജോലിയിൽ റിട്ടയർ ചെയ്യാനും പറ്റിയാൽ പെൻഷൻ മേടിക്കാനും ഒക്കെ അവരും തയ്യാറാണ്. സർക്കാർ ജോലിയുടെ അത്രയും ഗ്ലാമർ ഇല്ലെങ്കിലും സമൂഹത്തിൽ വിലയുള്ള ഒരു ജോലി തന്നെയാണ് ഇതും. വെറുതെയാണോ പി എച്ച് ഡി കഴിഞ്ഞവർ പോലും ഈ ജോലിക്ക് വരുന്നത്.

പി എസ് സി വഴി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ ഉള്ളവർ പുറത്തു നിൽക്കുമ്പോൾ അഞ്ചും പത്തും വർഷം താൽക്കാലികമായി ആളുകളെ ജോലിക്ക് വക്കുന്നത് ഒരിക്കലും ധാർമ്മികമായി ശരിയല്ല. നിയമത്തിന്റെ മുന്നിലും അത് ശരിയല്ല എന്നാണ് ഹൈക്കോടതി പറഞ്ഞത്. നിയമം നടപ്പിലാക്കുക എന്നതാണ് കോടതിയുടെ ജോലി അല്ലാതെ കെ എസ് ആർ ടി സി ലാഭത്തിലോ നഷ്ടത്തിലോ നടത്തുകയോ നില നിർത്തുകയോ അല്ല. അതൊക്കെ കോർപ്പറേഷൻ മാനേജ്മെന്റിന്റെ ജോലിയാണ്. ഭരണഘടന ഓരോരുത്തർക്കും ഓരോ ജോലി കൊടുത്തിട്ടുണ്ട്.

ലാഭത്തിൽ പ്രസ്ഥാനം നടത്തുക എന്നത് തൊഴിലാളി യൂണിയനുകളുടെ ഉത്തരവാദിത്തമല്ല. തൊഴിലാളികളുടെ തികച്ചും ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുക എന്നതാണ് പ്രധാനം, ആയിരക്കണക്കിന് പുതിയ തൊഴിലാളികൾ വരുന്നതോടെ യൂണിയനുകൾ കൂടുതൽ ശക്തിപ്രാപിക്കും, കൂടുതൽ സംഘടിതമായി കാര്യങ്ങൾ അവർ ചെയ്യും. ലാഭം ഉണ്ടാക്കേണ്ടതെല്ലാം മാനേജ്മെന്റിന്റെ ഉത്തരവാദിത്തം ആണ്.

വാസ്തവത്തിൽ ബസ് മാനേജ് ചെയ്യുക എന്നത് സർക്കാരിന്റെ ജോലിയല്ല. ഗതാഗത്തിന് നയങ്ങളും നിയമങ്ങളും ഉണ്ടാക്കുക വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുക പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുക ഇതൊക്കെയാണ് സർക്കാർ ചെയ്യേണ്ടത്. പക്ഷെ സ്വാതന്ത്ര്യത്തിന് മുൻപേ തുടങ്ങിയ ഒരു പ്രസ്ഥാനമാണ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ, ആയിരക്കണക്കിന് ആളുകൾക്ക് ജോലി നൽകുന്ന സ്ഥാപനം ആണ്, പതിനായിരക്കണക്കിന് ആളുകൾ ഉള്ള തൊഴിലാളി യൂണിയനുകൾ ഉണ്ട്. ഇങ്ങനെ ഒക്കെ ഉള്ള ഒരു സ്ഥാപനം നടത്തിക്കൊണ്ടു പോകേണ്ടത് വോട്ടുവാങ്ങി ഭരിക്കുന്ന ജനാധിപത്യ സർക്കാരിന്റെ ഉത്തരവാദിത്തം തന്നെയല്ലേ. മന്ത്രിമാർ നേരിട്ട് ബസോടിച്ചു വരെ കെ എസ ആർ ടി സി യെ നയിച്ചിട്ടുണ്ട്. എം ഡി മാർ ആകുന്നവർ ജാക്കി വച്ച് ടയർ മാറ്റിയിട്ടും കണ്ടക്ടർ ആയി ടിക്കറ്റ് എടുത്തും പ്രസ്ഥാനത്തെ നന്നാക്കാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും ശ്രമിക്കുന്നു.

എന്നിട്ടും കെ എസ് ആർ ടി സി യുടെ കാര്യം അധോഗതി തന്നെയാണ്. കാരണം പലതാണ്. കാരണം ആ പ്രസ്ഥാനം നടത്താൻ ആത്മാർത്ഥത മാത്രം പോരാ ലോജിസ്റ്റിക്‌സ് പ്രസ്ഥാനങ്ങൾ നടത്തി ഉള്ള പരിചയം വേണം, കാലാകാലങ്ങളിൽ വരുന്ന സാങ്കേതിക വിദ്യകൾ എങ്ങനെ പ്രസ്ഥാനത്തിന് വേണ്ടി ഉപയോഗിക്കാം എന്ന് മുന്നേ ആലോചിക്കുന്ന മാനേജ്മെന്റ്‌റ് വേണം, ആ മാറ്റങ്ങൾ നടപ്പിലാക്കാൻ മാനേജ്മെന്റിന് സ്വാതന്ത്ര്യം വേണം.

ഇപ്പോൾ വിഷയമായ കണ്ടക്ടർമാരുടെ കാര്യം എടുക്കുക. ലോകത്ത് എവിടെ പോയാലും സുരക്ഷ പ്രശ്‌നമല്ലാത്തിടത്തൊക്കെ പൊതുഗതാഗതം ഉപയോഗിക്കുന്ന ഒരാളാണ് ഞാൻ. ഒരു ബസിന് ഒരു കണ്ടക്ടർ എന്നൊരു ലോകം ഇപ്പോൾ ഞാൻ എവിടെയും കാണുന്നില്ല. സ്വിറ്റസർലാൻഡിൽ ഇന്നലെ പറഞ്ഞ പോലെ ബസ് സ്റ്റോപ്പിൽ ഒരു മെഷീൻ ആണ് ടിക്കറ്റ് കൊടുക്കുന്നത്, സീറ്റിനടുത്തുള്ള ഒരു സ്വിച്ച് അമർത്തിയാണ് ആളിറങ്ങണം എങ്കിൽ ഡ്രൈവർക്ക് സിഗ്‌നൽ കൊടുക്കുന്നത്, വർഷത്തിൽ ഒരിക്കലാണ് ഞാൻ ബസിൽ ചെക്കർമാർ വരുന്നത് കാണുന്നത്. ഇംഗ്ലണ്ടിൽ ഡ്രൈവറുടെ അടുത്തുള്ള ഒരു സ്മാർട്ട് കാർഡ് റീഡറിൽ ക്രെഡിറ്റ് കാർഡോ ട്രാവൽ കാർഡോ സ്‌കാൻ ചെയ്താണ് ടിക്കറ്റ് എടുക്കുന്നത്, കണ്ടക്ടർ അവിടെയും ഇല്ല. ഗൾഫിലും തായ്ലാന്റിലും ഉക്രൈനിലും കൊളംബിയയിലും ഒക്കെ കണ്ടക്റ്റർ എന്ന തൊഴിൽ ഇല്ല. ജനീവയിൽ വർഷത്തിൽ ഒരിക്കൽ പഴയ വേഷവും ടിക്കറ്റ് റാക്കും പീപ്പിയും ആയി കണ്ടക്ടർ വരുന്നത് കുട്ടികളെ പഴമ കാണിച്ചു കൊടുക്കാനാണ്. ലോകം അങ്ങനെയിരിക്കുന്ന കാലത്താണ് നാം ആയിരക്കണക്കിന് കണ്ടക്ടർമാരെ പുതിയതായി നിയമിക്കുന്നത്, ഇങ്ങനെ വരുന്നവരുടെ ശരാശരി പ്രായം മുപ്പതാണെന്ന് കരുതുക, അവർ വിരമിക്കുന്ന കാലം ആകുമ്പോഴേക്കും റിട്ടയർമെന്റ് പ്രായം അറുപത് ആകും എന്ന് ആശിക്കുക, അപ്പോൾ അടുത്ത മുപ്പതു കൊല്ലം കെ എസ് ആർ ടി സി നിന്ന നില്പിൽ നിൽക്കണം എന്നതാണ് വളരെ നിഷ്‌കളങ്കവും ന്യായവും ആയി തോന്നുന്ന ഈ ആയിരക്കണക്കിന് കണ്ടക്ടർമാരുടെ നിയമനത്തിന്റെ അർഥം. ഒരു കാര്യം ഞാൻ ഉറപ്പായും പറയാം. ഇന്നത്തെ കണ്ടക്ടർമാർ അന്നുമുണ്ടെങ്കിൽ കെ എസ് ആർ ടി സി എന്ന പ്രസ്ഥാനം ഉണ്ടാകില്ല. പുതിയ കണ്ടക്ടർമാരെ എങ്ങനെ നിയമിക്കാം എന്നതല്ല പത്തുവർഷത്തിനകം ഡ്രൈവർ ഇല്ലാതെ ബസ് ഓടുന്ന കാലത്ത് ഇപ്പോഴത്തെ ഡ്രൈവർമാരെ എന്ത് ചെയ്യും എന്ന് ആയിരിക്കണം നമ്മൾ ചിന്തിക്കേണ്ടത്.

തൊഴിലില്ലായ്മ ഇത്രയും ഒക്കെ ഉള്ള ലോകത്ത് തൊഴിലില്ലാതെ ആക്കുന്ന സാങ്കേതിക വിദ്യകൾ കൊണ്ടുവരുന്നത് ശരിയാണോ എന്നൊക്കെ തോന്നാം. കുറച്ചു നാൾ ഒക്കെ സമരം ചെയ്തു പിടിച്ചു നിൽക്കുകയും ചെയ്യാം. പക്ഷെ ഒരു കാര്യം നാം അടിസ്ഥാനമായി മനസ്സിലാക്കിയേ പറ്റൂ. കെ എസ് ആർ ടി സി യുടെ അടിസ്ഥാന ലക്ഷ്യം കേരളത്തിൽ തൊഴിൽ ഇല്ലാത്ത യുവാക്കളുടെ തൊഴിൽ ഇല്ലായ്മ പരിഹരിക്കുക അല്ല. കേരളത്തിലെ പൊതുഗതാഗതം കാര്യക്ഷമം ആക്കുകയാണ്. അതറിഞ്ഞു പ്രസ്ഥാനം നടത്തിയില്ലെങ്കിൽ അത് ചത്തുപോകും. അന്ന് നെഞ്ചത്തടിച്ചു കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല. മുകളിൽ പറഞ്ഞ ആരുമല്ല അതിനെ കൊന്നതെന്ന് തോന്നാം, അല്ല അവർ എല്ലാം കൂടിയാണെന്ന് തോന്നാം, അല്ല അവരിൽ ഒരു കൂട്ടർ ആണെന്ന് മറ്റുള്ളവർ പറയും. അതിലൊന്നും കാര്യമില്ല. ജെസ്സിക്കയെ ആരോ കൊന്നു എന്നത് സത്യമാണ്, ജെസ്സിക്കയുടെ കാര്യത്തിൽ ഭാഗ്യത്തിന് ഒരു രണ്ടാമൂഴം ഉണ്ടായി. കേസ് രണ്ടാമത് അന്വേഷിച്ചു, രണ്ടാമത് വിചാരണ വന്നു, കുറ്റവാളി ജയിലിലും ആയി. കെ എസ് ആർ ടി സി ക്ക് രണ്ടാമൂഴം ഉണ്ടാകുമോ ?

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
ആദ്യ പരസ്യത്തിന്റെ അഡ്വാൻസ് 25 ലക്ഷം രൂപയുടെ ചെക്ക് തന്നപ്പോൾ ഗുരുവായൂരപ്പൻ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാർ എന്ന് പറഞ്ഞ് തേങ്ങികരഞ്ഞത് നീ മറന്നു; ഉപകാരസ്മരണ ഇല്ലായ്മയും മറവിയും 'അപ്പോൾ കാണുന്നവനെ അപ്പാ 'എന്ന് വിളിക്കുന്ന നിന്റെ സ്വഭാവവും കൂടപ്പിറപ്പാണ് എന്ന് പറഞ്ഞു തന്നത് നിന്റെ അച്ഛൻ ആണ്; സ്വർഗസ്ഥനായ അദ്ദേഹവും ഇപ്പോൾ ദുഃഖിക്കുന്നുണ്ടാവും: മഞ്ജു വാര്യർക്ക് മറുപടിയുമായി ശ്രീകുമാർ മോനോൻ; അന്വേഷണവുമായി സഹകരിക്കുമെന്നും സംവിധായകൻ: വിവാദം പുകയുമ്പോൾ
ഒടിയനിൽ അഭിനയിച്ചിരുന്ന കാലം മുതൽ എന്നോട് വിരോധം തുടങ്ങി; എന്റെ ജീവൻ എടുക്കാൻ പോലും ശ്രമം നടക്കുന്നു; എന്നെ പിന്തുണയ്ക്കുന്നവരെ പിന്തുടർന്ന് ആക്രമിക്കുന്നു; വിവാഹ മോചന ഹർജിയിൽ കാമുകൻ എന്ന തരത്തിൽ ദിലീപ് ആരോപണം ഉന്നയിച്ചിരുന്ന ശ്രീകുമാർ മേനോനെതിരെ നടി നൽകിയ പരാതിയിൽ പറയുന്നത് അതീവ ഗുരുതരമായ കാര്യങ്ങൾ: മഞ്ജു വാര്യരും ഒടിയൻ ഫെയിം ശ്രീകുമാർ മേനോനും തെറ്റിയത് എങ്ങനെയെന്ന് തിരിഞ്ഞ് സിനിമാ ലോകം
ദിലീപിന്റെ 'നിയന്ത്രണങ്ങൾ' പൊട്ടിച്ചെറിഞ്ഞപ്പോൾ പരസ്യ ചിത്രങ്ങളുമായി സഹായിച്ചു; എല്ലാം നിയന്ത്രിക്കാൻ സുഹൃത്ത് ശ്രമിച്ചപ്പോൾ ഇനി മറ്റൊരു 'ദിലീപിനെ' വേണ്ടെന്ന് പറഞ്ഞ് സൗഹൃദം ഉപേക്ഷിച്ചു; 1400 രൂപയുമായി വന്ന മഞ്ജുവിന്റെ അക്കൗണ്ടിൽ ഇപ്പോൾ 14 കോടി രൂപയുണ്ടെന്ന കളിയാക്കൽ അസഹനീയമായപ്പോൾ ഡിജിപിക്ക് മുമ്പിൽ പരാതിയുമായെത്തി; വെട്ടിലാകുന്നത് ഫെഫ്കയും അമ്മയും; മഞ്ജു വാര്യർ-ശ്രീകുമാർ മേനോൻ ഭിന്നതയിൽ ചർച്ച തുടരുമ്പോൾ
സംവിധായകൻ ശ്രീകുമാര മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നു; മാസങ്ങളായി തന്നെ അപമാനിക്കാനും ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്താനും ശ്രമം; സൈബർ ആക്രമണങ്ങൾക്ക് ഒത്താശ ചെയ്യുന്നത് ശ്രീകുമാരമേനോന്റെ സുഹൃത്ത് മാത്യു സാമുവൽ; തനിക്കെതിരെ നടക്കുന്നത് സംഘടിതമായ നീക്കം; സംവിധായകന്റെ 'പുഷ് കമ്പനി'ക്ക് താൻ കൈമാറിയ ലെറ്റർ പാഡുകളും രേഖകളും ദുരുപയോഗം ചെയ്യുമെന്ന് ഭയം; ആക്രമണങ്ങൾ 'ഒടിയന്' ശേഷം; ഗുരുതര ആരോപണങ്ങളുമായി മഞ്ജുവാര്യരുടെ പരാതി ഡിജിപിക്ക്
സയനൈഡ് കൊടുത്തുകൊന്ന് സിലിയുടെ ആഭരണങ്ങൾ കൈക്കലാക്കി; 40 പവനും പുല്ലൂരാംപാറ ധ്യാന കേന്ദ്രത്തിലെ കാണിക്കവഞ്ചിയിൽ ഇട്ടെന്ന ഷാജുവിന്റെ വെളിപ്പെടുത്തൽ കള്ളമെന്ന് പൊലീസ്; അന്നമ്മയെ കൊന്നും സ്വർണം കൈവശപ്പെടുത്തി; പഠന യോഗ്യതയെ റോയിയുടെ അമ്മ സംശയിച്ചതും പ്രതികാരമായി; വിദ്യാഭ്യാസവും ജോലിയും കാഴ്ചയുമില്ലാത്തവന്റെ ഭാര്യയെന്ന് വളിച്ചുള്ള കളിയാക്കലും അമ്മായി അമ്മയെ വകവരുത്തി; മനഃശാസ്ത്രജ്ഞനെ കാണണമെന്ന് ജോളി; കൂടത്തായിയിൽ ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകം
വട്ടിയൂർകാവും കോന്നിയും പിടിച്ചെടുക്കുമെന്ന് വിലയിരുത്തുന്ന സിപിഎമ്മിന് എറണാകളുത്തെ കുറിച്ചുള്ള പ്രതീക്ഷ പെരുമഴയുടെ പേരിൽ; നേരിയ വോട്ടുകൾക്ക് മാത്രം മുമ്പിൽ നിൽക്കുന്ന യുഡിഎഫിനെ മഴ ചതിക്കുമെന്ന പ്രതീക്ഷ ഇടത് ക്യാമ്പുകളിൽ സജീവം; കോന്നിയും വട്ടിയൂർക്കാവും അരൂരും ഉറപ്പിച്ച സിപിഎം ഇക്കുറി ശുഭ പ്രതീക്ഷയിൽ; മഞ്ചേശ്വരം യുഡിഎഫിനെന്ന കാര്യത്തിൽ ബിജെപി ക്യാമ്പുകൾക്ക് പോലും തർക്കമില്ല; മനോരമയും മാതൃഭൂമിയും എക്‌സിറ്റ് പോൾ നടത്തിയിട്ടും ചിത്രം വ്യക്തമല്ല
ബോർഡി ഗാർഡായി എത്തിയ മിലിട്ടറി നഴ്‌സുമായുള്ള അവിശുദ്ധ ബന്ധം എത്തിച്ചത് വിവാഹത്തിൽ; തായ്‌ലാൻഡ് ചരിത്രത്തിൽ ആദ്യമായി രാജ്ഞിയുള്ളപ്പോൾ മറ്റൊരാളെ കൂടി കെട്ടിയ രാജാവ്; ഒടുവിൽ അനുസരണയില്ലെന്ന് ആരോപിച്ച് രാജപദവികളിൽ നിന്നെല്ലാം പുറത്താക്കി; രാജാവിനേക്കാൾ വലിയ രാജ്ഞിയാകാൻ ശ്രമിച്ച് വെറും സാധാരണക്കാരിയായി മാറിയ കോൾ ഗേളിന്റെ കഥ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ
വിവാഹം നിശ്ചയിച്ചത് ഒരു വർഷം മുമ്പ്; ഭാവി വരൻ വാങ്ങി നൽകിയ മൊബൈലിലൂടെ സംസാരം; ആർഭാട കല്യാണത്തിന് ശേഷമുള്ള കാർ യാത്രയിൽ പ്രവാസിയായ വരന് വന്നത് കാമുകന്റെ മെസേജ്; വഴിയിൽ തുടങ്ങിയ വഴക്ക് വീട്ടിലെത്തിയപ്പോൾ നാട്ടുകാർ മൊത്തമറിഞ്ഞു; വീട്ടിലേക്ക് കയറാതെ നിന്ന യുവതിയെ അനുനയിപ്പിക്കാൻ പൊലീസിനും ആയില്ല; ചതിച്ച മകളെ കൈവിട്ട് അച്ഛനും അമ്മയും; ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം കാമുകിയുടെ മടക്കം; തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിൽ സൂപ്പർ ക്ലൈമാക്‌സ്
എത്രകോടി രൂപയുടെ ഹവാല പണം വേണമെങ്കിലും അനധികൃതമായി ഇന്ത്യയിൽ എത്തിച്ചു തരാം; വിദേശത്ത് നിന്നും പണം വന്നാൽ ഇവിടെ തുക നൽകാം; കള്ളപ്പണം നാട്ടിൽ എത്തിക്കാൻ വചനപ്രഘോഷകൻ ജോൺ താരുവിന്റെ ബിസിനസ് ഡീൽ ഇങ്ങനെ; എൻആർഐ അക്കൗണ്ട് വഴി കോടികൾ ഒഴുക്കുന്ന രീതി ഒളിക്യാമറയിൽ വെളിപ്പെടുത്തി താരു; എല്ലാറ്റിനും ഒത്താശ ചെയ്ത എൻ ശക്തനും സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങി; വിവാദ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങിയതോടെ ജോൺ താരു കുരുക്കിലേക്ക്
ജോളിയുടെ മക്കൾ ഞങ്ങളുടെ സഹോദരൻ റോയിയുടെ രക്തം; തങ്ങൾ എവിടെയുണ്ടോ അവിടെ അവരുമുണ്ടാകുമെന്ന് റോജോയും സഹോദരിയും; പൊന്നാമറ്റത്തെ മരണങ്ങളിൽ സംശയമുണ്ടാക്കിയത് പിണറായിയിലെ കൂട്ടക്കൊല; ജോളിയുടേത് എല്ലാവരും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന പെരുമാറ്റം; ഷാജുവുമായുള്ള രണ്ടാം വിവാഹം സംശയം ഉണ്ടാക്കി; പരാതി പിൻവലിക്കാനുള്ള സമ്മർദ്ദവും കല്ലറ തുറക്കുന്നതിനെ എതിർത്തതും നിർണ്ണായകമായി; വ്യാജ ഒസ്യത്ത് കള്ളം പൊളിച്ചു; കൂടത്തായിയിൽ സഹോദരങ്ങൾ മനസ്സ് തുറക്കുമ്പോൾ
വധൂവരന്മാരെ വേദിയിലേക്ക് ആനയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; വെള്ള ഷർട്ടും മുണ്ടുമുടുത്ത് വരൻ; ഗീതു എത്തിയത് ചുവന്ന സാരിയും ബ്ലൗസും ഒറ്റ നെക്ലസും മാത്രം ധരിച്ച്; ബന്ധുക്കളെ വേദിയിലേക്ക് സ്വാഗതം ചെയ്ത് വിഎൻ വാസവൻ; പരസ്പരം റോസാപ്പൂ ഹാരങ്ങൾ അണിയിച്ച് ലളിതമായ ചടങ്ങുകൾ; അതിഥികൾക്ക് കഴിക്കാൻ കാപ്പിയും കേക്കും; സിപിഎം യുവ നേതാവ് ജെയ്ക്ക് സി തോമസ് വിവാഹിതനായി
ആദ്യ കാഴ്ചയിൽ തന്നെ പ്രണയം മൊട്ടിട്ടു; പിന്നെ ഭർത്താവ് ജോലിക്കു പോകുന്നതോടെ സമയം ചെലവിടുന്നത് കാമുകനൊപ്പം; മൂന്നു കുട്ടികളുടെ പിതാവായ കാമുകനുമൊത്തുള്ള രഹസ്യ വേഴ്ച ഭർത്താവ് കണ്ടതും ശാസിച്ചതും പകയായി; ഇതോടെ ഭർത്താവിനെ ഇല്ലാതാക്കാൻ പദ്ധതിയൊരുക്കിയത് ഭാര്യ മുന്നിട്ട് തന്നെ; പാർട്ടിക്കെന്ന് പറഞ്ഞു വിളിച്ചു വരുത്തി കുടുപ്പിച്ച് കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത് കാമുകൻ; കൊലപാതകികൾ കുടുങ്ങിയത് വൈരുദ്ധ്യ മൊഴികളിൽ
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
2002ൽ ആട്ടിൻസൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞുവീണ് അന്നമ്മ മരിച്ചു; ഒരു വർഷത്തിനുശേഷം ഛർദ്ദിച്ച് ഭർത്താവ് ടോം തോമസും മരിച്ചു; മകൻ റോയിയും സഹോദരൻ മാത്യുവും അടുത്ത വർഷം മരിച്ചതിന് പിന്നാലെ പത്ത് മാസം പ്രായമായ കുഞ്ഞ് അടക്കം രണ്ടു മരണങ്ങൾകൂടി; കോടികളുടെ സ്വത്തുക്കളെല്ലാം റോയിയുടെ ഭാര്യ ജോളിയുടെ പേരിൽ; ജോളി പുനർ വിവാഹം ചെയ്തതോടെ സംശയം ബലപ്പെട്ടു; കൂടത്തായി മരണ പരമ്പര സൗമ്യമോഡൽ സയനൈഡ് കൊലപാതകമോ?
സയനേഡ് കൊടുത്ത് മടിയിൽ കിടത്തി അവസാന ശ്വാസം വലിപ്പിച്ചു; സിലിയെ കൊന്നു തള്ളിയതിന്റെ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പ്രണയജീവിതം മാത്രം ചിന്തിച്ച് മരണവീട്ടിലും ഷാജുവും ജോളിയും; സിലിയെ ഇല്ലാതാക്കിയവർ അന്ത്യ ചുംബനം നൽകിയത് പരസ്പരം മുഖമുരുമിക്കൊണ്ടും; ജോളിയുടെ പ്രവർത്തിയിൽ ഞെട്ടിയെന്ന ഷാജുവിന്റെ വാദവും കള്ളം; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ അന്ത്യ ചുംബനത്തിന്റെ ചിത്രം പുറത്ത്
സ്‌കൂളിൽ പഠിക്കുമ്പോൾ അച്ഛന്റെ പണം മോഷ്ടിച്ച് ആദ്യ കവർച്ച; ബികോം പാരലൽ കോളേജിൽ പഠിക്കുമ്പോൾ നാട്ടിൽ പറഞ്ഞത് അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനിയെന്നും; റോയിയുമായുള്ള പ്രണയം തുടങ്ങുന്നത് 22 കൊല്ലം മുമ്പ് കൊന്ന് തള്ളിയവരിൽ നാലാമനായ മാത്യുവിന്റെ വീട്ടിലെ കൂടിക്കാഴ്ചയ്ക്കിടെ; കട്ടപ്പനയിലെ 'സയനൈയ്ഡ് രാജ്ഞി' കൊലപാതക ഭ്രമത്തിനും മോഷണ സ്വഭാവത്തിനും സെക്ഷ്വൽ അബറേഷൻസിനും അടിമ; ജോളിക്കുള്ളത് കുറ്റകൃത്യങ്ങളുടെ ബാല്യം തന്നെ
എല്ലാവരും മരിച്ചതോടെ ഭർത്താവിന്റെ പിതൃസഹോദര പുത്രനെ കെട്ടിയ ഭാര്യ; റോയിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സയനൈഡിന്റെ അംശം മറച്ചു വച്ചത് സംശയങ്ങൾ ബലപ്പെടുത്തി; ഒസ്യത്തിന്റെ പേരിൽ സ്വത്തുക്കളെല്ലാം സ്വന്തം പേരിലാക്കിയതും റോജോയുടെ സംശയത്തിന് ആക്കം കൂട്ടി; മരണം സൈനഡ് കഴിച്ചെങ്കിൽ പല്ലിൽ പറ്റിയ അംശം വർഷങ്ങൾക്കു ശേഷവും നശിക്കില്ല; കൂടത്തായിലെ ആറു പേരുടെ അസ്വാഭാവിക മരണത്തിൽ ഇനി നിർണ്ണായകം ഫോറൻസിക് റിപ്പോർട്ട്; ജോളിയെ സംശയിക്കാൻ കാരണങ്ങൾ ഏറെ