1 usd = 75.81 inr 1 gbp = 93.08 inr 1 eur = 82.09 inr 1 aed = 20.64 inr 1 sar = 20.15 inr 1 kwd = 242.96 inr

Apr / 2020
07
Tuesday

'ദയവ് ചെയ്ത് സർജിക്കൽ മാസ്‌ക്, എൻ 95 ഒക്കെ ആരോഗ്യ പ്രവർത്തകർക്ക് വിട്ടു കൊടുക്കണം; രോഗമില്ലെങ്കിൽ മാസ്‌ക് ധരിക്കേണ്ട കാര്യമില്ല'; ആരോഗ്യപ്രവർത്തകർ ഊണും ഉറക്കവും വീടും മറന്ന് രോഗികളെ രക്ഷിക്കാനായി പ്രവർത്തിക്കുകയാണ്; ഈ ഘടത്തിൽ അവർക്ക് ഏറ്റവും അത്യാവശ്യമുള്ള ഉപകരണങ്ങളാണ് മാസ്‌കും കയ്യുറകളുമെല്ലാം; രോഗമില്ലാത്ത ഒരാളും പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല- നീലു സിബി എഴുതുന്നു

March 25, 2020 | 12:21 PM IST | Permalink'ദയവ് ചെയ്ത് സർജിക്കൽ മാസ്‌ക്, എൻ 95 ഒക്കെ ആരോഗ്യ പ്രവർത്തകർക്ക് വിട്ടു കൊടുക്കണം; രോഗമില്ലെങ്കിൽ മാസ്‌ക് ധരിക്കേണ്ട കാര്യമില്ല'; ആരോഗ്യപ്രവർത്തകർ ഊണും ഉറക്കവും വീടും മറന്ന് രോഗികളെ രക്ഷിക്കാനായി പ്രവർത്തിക്കുകയാണ്; ഈ ഘടത്തിൽ അവർക്ക് ഏറ്റവും അത്യാവശ്യമുള്ള ഉപകരണങ്ങളാണ് മാസ്‌കും കയ്യുറകളുമെല്ലാം; രോഗമില്ലാത്ത ഒരാളും പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല- നീലു സിബി എഴുതുന്നു

മറുനാടൻ മലയാളി ബ്യൂറോ

എന്റെ സഹപ്രവർത്തക കുറച്ചു മുൻപ് അയച്ചു തന്ന ഫോട്ടോയാണ്. അവൾ ഇന്ന് രാവിലെ ജോലി കഴിഞ്ഞു ഇറങ്ങി വീട്ടിൽ ചെന്നതിന് ശേഷമുള്ള കാഴ്ച. കഴിഞ്ഞ ഷിഫ്റ്റിൽ ഉപയോഗിച്ച എൻ 95 മാസ്‌ക് ആണ്. ഷിഫ്റ്റ് കഴിഞ്ഞു അത് മാറ്റി, കൈയിലുള്ള പ്‌ളാസ്റ്റിക് ബാഗിൽ വെച്ചു വീട്ടിൽ കൊണ്ട് പോയി, എന്നിട്ട് വെയിലത്ത് വെച്ചിരിക്കുകയാണ്, കോവിഡ് 19 വൈറസിനെ കൊല്ലാൻ! അതും വിന്ററിന്റെ അവസാനം ഈ സമയത്ത് ന്യൂയോർക്കിൽ എത്ര വെയിലുണ്ടെന്ന് ഊഹിക്കുക. രോഗിയുടെ മുറിക്ക് പുറത്തു വെച്ചിരിക്കുന്ന ട്രാഷ് കാനിൽ കളയേണ്ട സാധനമാണ് സ്വർണം പോലെ കൈയിൽ കൊണ്ട് നടക്കുന്നത്.

ഇതാണിപ്പോൾ മിക്കവാറും ന്യൂയോർക്ക് ആശുപത്രികളിലെ (രോഗികൾ വളരെ കൂടുതലായി വരുന്ന എല്ലായിടത്തും) അവസ്ഥ. കോവിഡ് 19 രോഗികൾ വന്നു തുടങ്ങിയ ആദ്യ സ്റ്റേജിൽ ഒരാൾക്ക് ഒരു ഷിഫ്റ്റിൽ ഒരു മാസ്‌ക് എന്നായിരുന്നു, ഇപ്പോൾ അത് കഴിയുന്നത്രയും സമയം ഉപയോഗിക്കൂ എന്നായി. ഈ എൻ 95 ന്റെ മുകളിൽ കണ്ണിന് ഷീൽഡുള്ള ഒരു സർജിക്കൽ മാസ്‌ക് കൂടി ധരിക്കും, അത് മാറ്റുന്നുണ്ടല്ലോ എന്നതാണ് N95 വീണ്ടും വീണ്ടും ഉപയോഗിക്കാൻ പറയുന്നതിന്റെ ന്യായം. എന്നാലും ഇതൊട്ടും സുരക്ഷിതമല്ല, ശ്വാസകോശ സംബന്ധിയായ procedures ചെയ്യുമ്പോഴൊക്കെ ചുറ്റിനും ധാരാളം ശ്വാസകോശത്തിലെ ദ്രവങ്ങൾ അതിസൂക്ഷ്മ കണങ്ങളായി പരക്കുന്നുണ്ട് (aerosol transmission). ഈ ഷീൽഡുള്ള മാസ്‌ക് ഒരു tight fit ആവരണം ഒന്നുമല്ല, സൈഡിൽ കൂടിയൊക്കെ അതിനകത്തെ N95 ൽ വൈറസ് എത്താൻ ചാന്‌സുണ്ട്. പക്ഷേ എന്ത് ചെയ്യാൻ! Supplies ഒക്കെ തീരാറായി. അതിസമ്പന്നമായ ആശുപത്രികൾ, ന്യൂയോർക്ക് പ്രെസ്ബിറ്റെറിയൻ അടക്കം മാസ്‌കിന് ക്ഷാമമാണെന്ന് കേട്ടു.

എന്റെ സഹപ്രവർത്തകയുടെ ഭർത്താവും കുഞ്ഞു മോനും asthma രോഗികളാണ്. അവൾക്ക് പേടിയുണ്ട് അവർ രോഗികൾ ആകുമോ, എന്താകും എന്നൊക്കെ. എനിക്ക് നിങ്ങളോടെല്ലാം ഒരു കാര്യം പറയാനുള്ളത്, ദയവ് ചെയ്തു സർജിക്കൽ മാസ്‌ക്, N95 ഒക്കെ ആരോഗ്യ പ്രവർത്തകർക്കായി വിട്ടു കൊടുക്കണം. നിങ്ങൾക്ക് കോവിഡ് 19 രോഗമില്ലെങ്കിൽ നിങ്ങൾ വെളിയിൽ ഇറങ്ങുമ്പോൾ മാസ്‌ക് ധരിക്കേണ്ട കാര്യമില്ല. മാസ്‌ക് സത്യം പറഞ്ഞാൽ കുറെ നേരം വെച്ചോണ്ടിരിക്കാനുള്ളതല്ല, അത് ഒരു രോഗിയുടെ മുറിയിൽ കയറി, ചെയ്യാനുള്ളത് ചെയ്തു, വെളിയിൽ വന്നു ഉടനെ ഊരി കളയുന്നതാണ്. ഈ അവസ്ഥ വരുന്നത് വരെ ഞങ്ങളെല്ലാം അതാണ് ചെയ്തിരുന്നത്, അതാണ് സുരക്ഷിതം. അല്ലാതെ ഈ മാസ്‌ക് മണിക്കൂറുകൾ വെച്ചു കൊണ്ടിരുന്നാൽ അത് തന്നെ നല്ലൊരു രോഗാണു പെറ്റുപെരുകൽ കേന്ദ്രമാണ്. ഇപ്പോൾ വേറെ നിവൃത്തി ഇല്ലാത്തതുകൊണ്ട് ഞങ്ങൾ ഇങ്ങനെ ഉപയോഗിക്കുന്നു, ഞങ്ങൾ അറിഞ്ഞു കൊണ്ട് ഏറ്റെടുക്കുന്ന റിസ്‌ക് ആണ്. യാതൊരു ആവശ്യവുമില്ലാതെ നിങ്ങൾ അതേറ്റെടുക്കണോ?

ഈ വൈറസ് ചുമ, തുമ്മൽ വഴി പുറത്തേക്ക് വരുന്ന തുപ്പൽ തുള്ളികളിൽ മൂന്ന് മണിക്കൂറാണ് അന്തരീക്ഷത്തിൽ നിൽക്കുന്നത് (droplet transmission), മറ്റ് വസ്തുക്കളിൽ ഈ ദ്രവ കണങ്ങൾ വീണു പല പല സമയ ദൈർഘ്യത്തിൽ survive ചെയ്യുന്നുണ്ട്. ഈ വഴികളിലൂടെയാണ് ഇത് സാധാരണ ഗതിയിൽ സമൂഹത്തിൽ പടരുന്നത്. അതുകൊണ്ട് ഒരാൾ വായ്/മൂക്ക് പൊത്താതെ ചുമച്ചു/തുമ്മിയതുകൊണ്ട്, സാധാരണ ഇടപെടൽ വഴി ഒക്കെ രോഗം കിട്ടാതിരിക്കാൻ ഇടയ്ക്കിടയ്ക്ക് കൈ കഴുകുക, പറ്റാത്തപ്പോൾ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക, ആറടി സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുക.

മാസ്‌കിന് ക്ഷാമം വന്നാൽ നിങ്ങളുടെ ഡോക്ടർമാർ, നേഴ്സുമാർ ഒക്കെ ഈ ഫോട്ടോയിൽ കാണുന്നത് പോലെ ഒരേ മാസ്‌ക് ദിവസങ്ങളോളം ഉപയോഗിക്കാൻ നിർബന്ധിക്കപ്പെടും, അവർ അതും കൊണ്ട് നിങ്ങളുടെ ബന്ധുക്കളെയും നിങ്ങളെയും നോക്കേണ്ടി വരും. അവർ തന്നെ വൈറസിനെ പടർത്തുന്നതിൽ പങ്കാളികൾ ആകുകയും ചെയ്‌തെന്നിരിക്കും. അത് ഒഴിവാക്കാൻ കഴിയുന്നത്ര സഹായിക്കുക ദയവായി. കേരളത്തിലും മറ്റ് സ്ഥലങ്ങളിലുമൊക്കെ പലരും N95, സർജിക്കൽ മാസ്‌ക് ഒക്കെ ധരിച്ചു സമൂഹത്തിൽ ഇറങ്ങി നടക്കുന്നത് കണ്ടതുകൊണ്ടാണ് ഇത് പറയുന്നത്. ഗവണ്മെന്റുകൾ മാസ്‌കിന്റെ പ്രൊഡക്ഷൻ കൂട്ടി, ആരോഗ്യ രംഗത്തിന് ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പ് പറയുന്നത് വരെ ഇത് ചെയ്യരുത്, പ്ലീസ്.

കേരളത്തിൽ ഇപ്പോൾ ആശുപത്രികളിൽ ആവശ്യത്തിന് വ്യക്തിഗത സുരക്ഷാ ഉപാധികൾ, മാസ്‌ക് ഉൾപ്പെടെ ഉണ്ടെന്നാണ് അറിഞ്ഞത്. എന്നാൽ അവിടെയും സപ്പ്ളൈ കുറയുകയാണ്, ലോകമെങ്ങും ഇതിന് വേണ്ടി ആവശ്യമുണ്ട്. നമ്മൾ പേടിക്കുന്നത് പോലെയുള്ള patient surge/ രോഗികളുടെ തള്ളിക്കയറ്റം ഉണ്ടായാൽ കേരളവും മറ്റിടങ്ങളെ പോലെ കഷ്ടപ്പെടും. അതുകൊണ്ടെല്ലാവരും അത് മനസ്സിലാക്കി പെരുമാറണം, നമുക്കെല്ലാവർക്കും വേണ്ടി.

 

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
ദുബായിൽ നിന്ന് കാസർകോട്ടുകാരൻ നാട്ടിലെത്തിയപ്പോൾ നയിഫിൽ കൊറോണ തിരിച്ചറിഞ്ഞു; നൂറു കണക്കിന് ആളുകൾക്ക് രോഗ ലക്ഷണം എത്തിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ അധികാരികൾ പകച്ചപ്പോൾ തളരാത്ത മനസ്സുമായി രോഗികളിലേക്ക് ഇറങ്ങിയത് പ്രവാസി മലയാളിയും സംഘവും; ഇന്ത്യൻ എംബിസി പേരെടുത്ത് അഭിനന്ദിച്ചപ്പോഴും ശ്രദ്ധിച്ചത് കർമ്മ നിരതനാകാൻ; ഒടുവിൽ കോവിഡ് ഈ സുമനസ്സിനേയും പിടികൂടി; മഹാമാരിയെ പിടിച്ചുകെട്ടാൻ ഇറങ്ങിയ നസീർ വാടാനപ്പള്ളിക്കും കൊറോണ
രോഗ ബാധിതനായിട്ടും പത്തു ദിവസം ആശുപത്രിയിലക്കാതെ മുറിയിൽ അടച്ചിട്ടു വെള്ളം കുടിപ്പിച്ചു; ഒടുവിൽ ഗുരുതരാവസ്ഥയിൽ ഐ സി യു വിൽ കയറ്റിയിട്ട് ചങ്കിനട്ടടിച്ചിട്ടെന്തു കാര്യം? കൊറോണ ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നില അതീവ ഗുരുതരമെന്നു റിപ്പോർട്ടുകൾ; ബ്രിട്ടൻ എന്തുകൊണ്ടു പ്രേത ഭൂമിയാകുന്നു എന്നതിന് തെളിവായി ബോറിസ് ജോൺസന്റെ അനുഭവം; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആയുർആരോഗ്യ സൗഖ്യം നേർന്ന് ട്രംപും മോദിയും അടക്കമുള്ള ലോകനേതാക്കൾ
ബിസിനസ് ഉപേക്ഷിച്ച് ഭർത്താവ് തിരിച്ചെത്തിയതോടെ നഷ്ടമായത് കാമുകനുമായി ഇടപഴകാനുള്ള അവസരങ്ങൾ; രാഷ്ട്രീയ നേതാവുമായുള്ള അവിഹിത ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതോടെ രേണുക തീരുമാനിച്ചത് ഭർത്താവിനെ കൊലപ്പെടുത്താനും; ലോക് ഡൗണിനിടെ യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകം; ഭാര്യയേയും കാമുകനേയും അറസ്റ്റ് ചെയ്ത് പൊലീസും
നഴ്‌സിങ് പഠനം നടത്തിയ മൈസൂരിൽ തന്നെ ജോലി കിട്ടിയപ്പോൾ സന്തോഷമായി; ജോലി തുടരുന്നതിനിടെ ലണ്ടനിലേക്ക് കോൾ; മാഞ്ചസ്റ്ററിലെ രണ്ടാം വർഷം ജീവിതത്തിലെ കൂട്ടുകാരിയായി ചാലക്കുടിക്കാരി നിമി; വിവാഹം കഴിഞ്ഞ ശേഷം വീട്ടമ്മയായി നിമിയും സിന്റൊയ്ക്ക് ഒപ്പം ലണ്ടനിൽ; കോവിഡിന്റെ രൂപത്തിൽ 37 കാരനെ മരണം വിളിച്ചപ്പോൾ അവിടേക്ക് എത്താൻ പോലുമാകാത്ത വിഷമത്തിൽ ഇരിട്ടിയിലെ ഉറ്റവർ
ഫാസ്റ്റ് ഫുഡ് കടയിൽ വെച്ചുള്ള പരിചയം പിന്നീട് അടുപ്പമായതോടെ വീട്ടിലെ നിത്യസന്ദർശകനുമായി; ഭർത്താവിനെ വേർപിരിഞ്ഞ താമസിക്കുന്ന പെൺസുഹൃത്തുമായി ഷിന്റോയ്ക്ക് ആത്മബന്ധം മുറുകി; കാണാതിരിക്കാൻ കഴിയാത്തപ്പോൾ കാമുകിയെ തിരക്കി പോയത് ഇന്നലെ രാത്രി; മോട്ടോറിൽ നിന്നുള്ള ഷോക്കേറ്റ് മരിച്ചു കിടക്കുന്നത് കണ്ടത് ഇന്നു രാവിലെ; അന്തിക്കാടെ സ്വർണ തൊഴിലാളിയായ യുവാവിന്റേത് ദാരുണമരണം
പാലേരിമാണിക്യം ഫെയിം നടൻ കലിംഗാ ശശി അന്തരിച്ചു; നാടകത്തിലൂടെ അഭിനയത്തിൽ എത്തി മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച നടന്റെ മരണം പുലർച്ചെ കോഴിക്കോട്; ജീവിതത്തിൽ വില്ലനായത് ഏറെ നാളായി അലട്ടിയിരുന്ന കരൾ രോഗം തന്നെ; സംസ്‌കാര ചടങ്ങുകൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഇന്ന് തന്നെ; വിടവാങ്ങുന്നത് നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച വ്യത്യസ്തമായ അഭിനയ ശൈലിയുടെ ഉടമ
ജാതകം ചേരില്ലെന്ന പേരിൽ വിവാഹം വീട്ടുകാർ എതിർത്തപ്പോൾ കാത്തിരുന്നത് 20 വർഷം; കെ.എസ്.ആർ.ടിസിയിൽ ഡ്രൈവറായി ജോലി ലഭിച്ചപ്പോൾ പ്രണയിനിയോട് പറഞ്ഞത് പി.എസ്.സി എഴുതാൻ; ഒരേ ബസിൽ പ്രണയിച്ച് ഡബിൾ ബെല്ലടിച്ചത് ജീവിതത്തിലേക്ക്; ആനവണ്ടി ഹംസമായപ്പോൾ ഗിരിക്കും താരയ്ക്കും മനംപോലെ മംഗല്യം; ഹരിപ്പാട് ഡിപ്പോയിലെ ഈ പ്രണയജോഡികളുടെ കഥ ഇങ്ങനെ
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല
സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാൽസംഗം ചെയ്യുന്നത് പതിവ്; പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തി ഇടക്കിടെ പരിശോധന; വൃത്തിഹീനമായ ജയിലിൽ ആവശ്യത്തിനു ഭക്ഷണം പോലുമില്ല; വിശപ്പടക്കിയത് എലികളെ ജീവനോടെ പിടിച്ചു തിന്ന്; തുടർച്ചയായി 18 മണിക്കുർ ജോലി; മർദനവും പട്ടിണിയും സഹിക്കാതെ തടവുകാർ മരിച്ചാൽ മൃതദേഹം കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കും; ഉത്തരകൊറിയയിലെ കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ലോകം
കൊറോണയെ അതിജീവിച്ചെന്ന 'ചങ്കിലെ ചൈനാ തള്ളുകൾ' ശുദ്ധഅസംബന്ധം; ഉദ്ഭവ സ്ഥാനത്ത് തന്നെ നിഷ്പ്രയാസം തടയാമായിരുന്ന വൈറസ് ബാധയെ പിടിപ്പുകേടും മുട്ടാളത്തവും കൊണ്ട് ലോകത്തിലാകെ പടർത്തി; ഒന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാൻ നാൽപ്പതിനായിരത്തോളം കുടുംബങ്ങൾ തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പങ്കിട്ടുകൊണ്ടുള്ള നവവത്സരവിരുന്നു നടത്തി; പ്രതിച്ഛായ മിനുക്കലിന് പ്രതിവർഷം 50 കോടിയോളം കമന്റുകൾ എഴുതുന്ന വൻ സൈബർ ആർമി; കോവിഡ് മഹാമാരി ചൈനയുണ്ടാക്കിയ ചെർണോബിൽ ദുരന്തം!
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ